Latest News

ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു.

സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സാഹസികന് പണി കിട്ടിയിരിക്കുകയാണ്. ഇയാളെ ട്രാഫിക്ക് പൊലീസ് കസറ്റ്ഡിയില്‍ എടുത്തു..

കാഞ്ഞങ്ങാട് ഫൈനാന്‍സ് ഉടമയുടെ ഭാര്യ 12 പവന്‍ സ്വര്‍ണ്ണവും അഞ്ചു ലക്ഷം രൂപയുമായി നാടുവിട്ടു. പത്തുവയസ്സുകാരി മകളെ വീട്ടില്‍ തനിച്ചാക്കിയാണ് ഇവര്‍ പോയത്. കാഞ്ഞങ്ങാട് തമ്പുരാട്ടി ഫൈനാന്‍സ് ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യാണു നാടുവിട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയയിരുന്നു സംഭവം.

ആശുപത്രിയിലേയ്ക്കാണെന്ന് പറഞ്ഞായിരുന്നു യോഗിത വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഏറെ സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയല്ല. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നാടുവിട്ട വിവരം തിരിച്ചറിഞ്ഞത് അതിനു ശേഷമായിരുന്നു അലമാരിയില്‍ ഇരുന്ന 12 പവന്‍ സ്വര്‍ണ്ണം നഷ്ട്ടപ്പെട്ട വിവരം ഭര്‍ത്താവ് അറിഞ്ഞത്. പത്തുവയസുള്ള മകളെ വീട്ടിലാക്കിയാണ് ഇവര്‍ പോയത്.

നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. റിബ വൈറിനെന്ന രണ്ടായിരം ഗുളികയാണ് എത്തിയത്. എണ്ണായിരം ഗുളികള്‍ നാളെ എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അതിനിടെ വൈറസ് ബാധയെ തുടര്‍ന്നാണ് 11 പേര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു.

രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. 22 പേരാണ് രോഗലക്ഷണങ്ങളോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചികില്‍സയിലുള്ളത്. നാളെ എണ്ണായിരം ഗുളികള്‍ കൂടി എത്തുന്നതോടെ പ്രതിരോധം കൂടുതല്‍ ഈര്‍ജിതമാകും. ഡോസ് കൂടിയാല്‍ ദൂഷ്യഫലങ്ങളുണ്ടാക്കുന്നതാണ് മരുന്നെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

മരിച്ച പതിമൂന്ന് പേരില്‍ പതിനൊന്ന് പേര്‍ക്കും നിപ്പ വൈറസ്ബാധയാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരികരിച്ചു. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മൂന്നുപേരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായത് ആശ്വാസത്തിന് വക നല്‍കുന്നതാണ്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്കെല്ലാം വൈറസ്ബാധയുണ്ടായത് കോഴിക്കോട് നിന്നാണെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി.

സമാനരോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുറക്കല്‍ സ്വദേശിയായ മുപ്പതുകാരനാണ് ചികില്‍സയിലുളളത്. ഇയാളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ വൈറസ് റിസര്‍ച്ച് ഇന്‍സറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മലപ്പുറത്തുകാരായ മൂന്നു പേരുടെ ബന്ധുക്കളും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തവരും നിരീക്ഷണത്തിലാണ്.

ഇവര്‍ക്കും രോഗലക്ഷണങ്ങളുമായി എത്തുന്നവര്‍ക്കും സഹായമെത്തിക്കാന്‍ ഇരുപതംഗ ദുരന്തനിവാരണസേന ജില്ലയിലെത്തി. അപ്രതീക്ഷമായി എത്തിയ നിപ്പ വൈറസ് ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.

നിപ്പ വൈറസ് ബാധയേക്കുറിച്ച് ആശങ്ക വേണ്ടെന്ന് ജസ്റ്റീസ് ഗവര്‍ണര്‍ പി സദാശിവം. കിംവദന്തികളില്‍ വീഴരുതെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടേയും കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധരുടേയും കാര്യക്ഷമതയില്‍ വിശ്വാസമര്‍പ്പിക്കാനും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ചില ആശുപത്രികള്‍ നഴ്സുമാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം പുറത്തിറക്കി. കേരളത്തിലേയ്ക്ക് അവധിക്ക് പോയിട്ടുള്ള നഴ്സുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. സൈന്യവും ജാഗ്രത നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എല്ലാ യൂണിറ്റുകളോടും സൈന്യം നിര്‍േദശിച്ചിട്ടുണ്ട്.

ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കാന്‍ ഗള്‍ഫില്‍ ജോലിചെയ്ത ലിനിയുടെ ഭര്‍ത്താവ് സജീഷ് ഭാര്യയുടെ അത്യാസന്ന നിലയറിഞ്ഞാണ് ഗള്‍ഫില്‍ നിന്നെത്തിയത്. എന്നാല്‍ ലിനി മരണമടഞ്ഞു. ലിനി വിട്ടുപോയെങ്കിലും അതൊന്നുമറിയാതെ സിദ്ധു ഇടയ്ക്കിടയ്ക്ക് അമ്മയെ തേടും. എപ്പോഴും വീട്ടില്‍ ആളുകള്‍ എത്തുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് എന്തോ അപകടം പറ്റിയെന്ന് കുഞ്ചുവിനുമറിയാം. ഇടയ്ക്ക് ഇടയ്ക്ക് കുട്ടികള്‍ അമ്മയെ ചോദിച്ച് നിലവിളിച്ചതോടെ നിറഞ്ഞ കണ്ണുകളോടെ വാക്കുകള്‍ ഇടറി സജീഷ് ആ കുഞ്ഞുങ്ങളോട് പറഞ്ഞു ഇനി അച്ഛനേയുള്ളുവെന്ന്. നിപാ വൈറസ് ബാധയേറ്റ് തിങ്കളാഴ്ച പുലര്‍ച്ച മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ മക്കളാണ് കുഞ്ചുവും സിദ്ധുവും. സിദ്ധുവിന് രണ്ടും കുഞ്ചുവിന് അഞ്ചുമാണ് പ്രായം. വീട്ടിലേക്ക് ആളുകള്‍ എത്തുന്നത് എന്തിനെന്നറിയാതെ കളിയിലാണ് ഇരുവരും.

ലിനിയുടെ മരണത്തില്‍ പ്രവാസികളേയും കണ്ണീരിലാക്കി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം യുദ്ധകാലാടിസ്ഥാനത്തില്‍ 10000 മാസ്‌ക് എത്തിച്ചു. ഇതോടൊപ്പം ലിനിക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പോസ്റ്റുകളാണ് വരുന്നത്.

ഇത് ലിനിയുടെ മോനാണ്. പരിചരണത്തിലൂടെ രോഗം പകര്‍ന്ന് മെഴുകുതിരി നാളം പോലെ പൊലിഞ്ഞു പോയ പാവം മാലാഖയുടെ പുന്നാര പൈതല്‍.

അഛനെ ആശ്വസിപ്പിക്കാന്‍ അപരിചിതരായ ആള്‍ക്കൂട്ടം വീട്ടിലെത്തുമ്പോള്‍ കഥയറിയാതെ അവന്‍ ചാരുപടിയിലിരുന്ന് പപ്പയുടെ ഫോണില്‍ കളിക്കുകയാണ്.

അനുവാദമില്ലാതെ കണ്ണുനനഞ്ഞു പോകുന്നു.. അവരും കുട്ടികളും നമ്മുടെ കൂടെപ്പിറപ്പുകളാണെന്ന് മനസ്സ് മന്ത്രിക്കുന്നു.

അടുക്കള തിരക്കില്‍ നിന്ന് ആശുപത്രിയിലേക്ക് ധൃതിപിടിച്ചോടുമ്പോള്‍ കുഞ്ഞാറ്റകളോട് അവളു പറഞ്ഞിട്ടുണ്ടാകും വികൃതിയൊന്നും കാണിക്കരുതേ അമ്മവരുമ്പോ മിഠായി കൊണ്ടുവരാട്ടോ…

മരുന്ന് മണക്കുന്ന ആതുരാലയത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കോടുമ്പോ ലിനിയുടെ നെഞ്ചകം നിറയെ വാത്സല്യപ്പൂക്കളായ റിതുലിന്റേയും സിദ്ധാര്‍ത്ഥിന്റേയും സുഗന്ധം തന്നെ ആയിരിക്കാം. തോളോട് ചേര്‍ന്നു കിടക്കുന്ന ബാഗില്‍ അവര്‍ക്കുള്ള മധുരവും കരുതി വെച്ചിരിക്കാം. അമ്മയെ വഴികണ്ണുമായ് അവരും നിത്യവും കാത്തിരുന്നിട്ടുണ്ടാകും.

നിശബ്ദത പോലും നിശബ്ദമാവുമ്പോള്‍ എട്ടും പൊട്ടും തിരിയാത്ത മക്കളുടെ മനസ്സിലും മരണത്തിന്റെ ഭാവമെന്താണെന്ന് മെല്ലെ മെല്ലെ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടാവും. ഓണവും വിഷുവും വന്നു പോകുമ്പോ, അമ്മേടേ വീട്ടിലേക്കുള്ള വിരുന്ന് പോക്ക് നിലയ്ക്കുമ്പോ,ചേര്‍ത്തു പിടിച്ചുറക്കുന്ന വളകിലുക്കം കേള്‍ക്കാതാവുമ്പോള്‍ അവരു ചോദിച്ചേക്കും അഛാ അമ്മയെന്താ വരാത്തേ….

അന്യനെ പരിചരിച്ച് മരണത്തിനു കീഴടങ്ങിയ കോഴിക്കോട് ചെമ്പനോട സ്വദേശി ലിനിയെന്ന മാലാഖയുടെ പേരിനെ സ്വര്‍ണ്ണലിപിയില്‍ ഞാനെന്റെ ഹൃദയത്തിലെഴുതുന്നു.

ഒപ്പം അവരുടെ ആത്മാവിന് നിത്യശാന്തി നല്‍കണേഎന്ന പ്രാര്‍ത്ഥനയും .

മരണക്കിടക്കിയില്‍ നിന്ന് നീ കുറിച്ച അന്ത്യാക്ഷരങ്ങള്‍ വിരലുകള്‍ കുറിച്ചതല്ല, ഹൃദയമഷി കൊണ്ട് മനസ്സെഴുതിയതാണ്. ഒരേ വിരിപ്പിലൊന്നിച്ചുറങ്ങിയ പ്രാണനായ ഭര്‍ത്താവിനൊപ്പം ഇനിയൊരു രാപ്പകലില്ലെന്ന് ബോധ്യപ്പെട്ട നേരം, മക്കളുടെ മോഹങ്ങളെ കുറിച്ച് നീ വരച്ചിട്ട നിമിഷം ഞാനെന്റെ കണ്ണില്‍ കാണുന്നു.

അറിയാം; അമ്മ പടിയിറങ്ങിപ്പോയ വീട് നട്ടുച്ചക്ക് സൂര്യനസ്തമിച്ച ആകാശത്തിനു സമാനമാണ്. ആശ്വാസ വാക്കുകളൊന്നും പകരമാവില്ല.

പ്രിയ സജീഷ്…. സഹനം കൈമുതലാക്കി കരുത്തനാവുക. പ്രാര്‍ത്ഥനാപൂര്‍വ്വം കൂടെയുണ്ട് ഞങ്ങള്‍.

സുരക്ഷാ കാരണങ്ങളാല്‍ മൃതദേഹം പെട്ടന്നു സംസ്‌കരിച്ചതിനാല്‍ മക്കള്‍ക്ക് അവസാനമായി അമ്മയെ ഒരു നോക്കുകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. മരണക്കിടക്കയില്‍ നിന്ന് ലിനി അവസാനമെഴുതിയ കത്തില്‍ മക്കളെ നോക്കണമെന്നും അവരെ തനിച്ചാക്കരുതെന്നും പറഞ്ഞിരുന്നു. പ്രിയതമയുടെ ആഗ്രഹം പോലെ പ്രവാസജീവിതം അവസാനിപ്പിക്കുകയാണ് സജീഷ്. നന്നായി പഠിച്ചാല്‍ അച്ഛനൊപ്പം ഗള്‍ഫില്‍ പോകാമെന്ന് കുഞ്ചുവിനോട് ലിനി പറയാറുണ്ടായിരുന്നു. കുഞ്ചുവിന്റെ ആഗ്രഹം സാധ്യമാക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു

ലിനിയുടെ അമ്മയും അയല്‍വാസിയും ഇപ്പോഴും പനിബാധിച്ച് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് ലിനി ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിതനിയമനത്തിന് വകുപ്പില്ല. എന്നാല്‍ സെപ്ഷ്യല്‍ ഉത്തരവ് പ്രകാരം സര്‍ക്കാരിന് ജോലി നല്‍കാം

കോഴിക്കോട്: നിപ്പ വൈറസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി സംശയം. വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയെ ശുശ്രൂഷിച്ചവരെയാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം രോഗം കേരളത്തിലെത്തിയതിന്റെ ഉറവിടം ഇതുവരെ സ്ഥിരീകരിക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.

പാലാഴിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന എബിന്‍ എന്ന യുവാവിനെ പരിചരിക്കാന്‍ ആശുപത്രിയിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ നിപ്പ വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലുമായി ഇവര്‍ പ്രവര്‍ത്തിക്കും.

ഇതുവരെ നിപ്പ ബാധിച്ചതായി സ്ഥിരീകരണം ഉണ്ടായിരിക്കുന്നത് 18 പേരിലാണ്. ഇതില്‍ 17പേരും കോഴിക്കോട് സ്വദേശികളാണ്. വൈറസ് എങ്ങനെയാണ് എത്തിച്ചേര്‍ന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. രോഗബാധയേറ്റ് മരണപ്പെട്ട നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ശൈലജ വ്യക്താമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സൈബര്‍സെല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.

കു​റിഞ്ഞി​പൂ​ക്കു​ന്ന വേ​ള​യി​ൽ മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു. ആദ്യഘട്ടമായി 45 കാ​മ​റ​ക​ളാ​ണ് മൂ​ന്നാ​റി​ൽ മി​ഴി​തു​റ​ന്ന​ത്. പ​ഴ​യ മൂ​ന്നാ​ർ ഹെ​ഡ് വ​ർ​ക്സ് ഡാം ​മു​ത​ൽ ടൗ​ണ്‍, മാ​ട്ടു​പ്പെ​ട്ടി റോ​ഡ്, രാ​ജ​മ​ല റോ​ഡ്, ജി​എ​ച്ച് റോ​ഡ്, ന​ല്ല ത​ണ്ണി റോ​ഡ്, കോ​ള​നി റോ​ഡ് തു​ട​ങ്ങി​യ 45 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തു​താ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.

ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​തു സ​ഹാ​യ​ക​മാ​കു​മെ​ന്നു ഡി​വൈ​എ​സ്പി എ​സ്. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത​ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ബി. വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും.

ക​​സ്റ്റ​​ഡി​​യി​​ലി​​രി​​ക്കെ, പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​ജി​​​ത്തി​​​ന്‍റെ ഭാ​​​ര്യ അ​​​ഖി​​​ല ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും. രാ​​​വി​​​ലെ 9.30ന് ​​​പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ​ മു​​​ന്പാ​​​കെ രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റി​​​യാ​​​ണ് അ​​​ഖി​​​ല ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞദി​​​വ​​​സ​​​മാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​​റു​​​ള്ള അ​​​ഖി​​​ല​​​യ്ക്ക് നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വ് കൈ​​​മാ​​​റി​​​യ​​​ത്. 15 ദി​​​വ​​​സ​​​ത്തി​​​ന​​​കം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. പ​​​റ​​​വൂ​​​ർ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ ക്ലാ​​​ർ​​​ക്ക്/​​​ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലാ​​​ണ് നി​​​യ​​​മ​​​നം. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളെ​​​ല്ലാം ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഇ​​​ന്നു ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​ഖി​​​ല​​​യും വീ​​​ട്ടു​​​കാ​​​രും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

നടൻ വിജയൻ പെരിങ്ങോട് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ നാലിന് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലായിരുന്നു അന്ത്യം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടങ്ങി പിന്നീട് മാനേജറും നടനുമൊക്കെയായി സിനിമാ മേഖലയിൽ സജീവമായിരുന്നു വിജയൻ.

ദേവാസുരം, ഒപ്പം തുടങ്ങി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഐവി ശശിയും ബാലചന്ദ്രമേനോനും ഉൾപ്പെടെയുള്ളവരോടൊന്നിച്ച് നിരവധി സിനിമകളുടെ നിർമ്മാണത്തിലും കഴിവ് തെളിയിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.

സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്ക് പോവുകയും പിന്നീട് യാതൊരു വിവരവും ലഭ്യമാവാതെ വരികയും ചെയ്ത  15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.

മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്ന് ഭയന്നാണ് അഭിമന്യു ഒളിച്ചോടിയത് എന്ന് കരുതി തെരച്ചില്‍ നടക്കുകയായിരുന്നു. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്‌കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോയ അഭിമന്യു വിനെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ബിപി ഗാരേജിന്റെ സിസി ടിവിയില്‍ അഭിമന്യു നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് പിതാവ്  വീരേന്ദര്‍ ചൗഹാന്‍. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിമന്യുവിനെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്നും തിരികെ വീട്ടില്‍ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടി സുരക്ഷിതനാണെന്ന വിവരം ലഭിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.

നിപ്പാ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ചതിനെ തുടര്‍ന്ന് രോഗം പിടിപെട്ട് മരണപെട്ട നഴ്‌സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. ലിനിയുടെ കുടുംബത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ‘ലിനി ജനങ്ങള്‍ക്ക് സേവനം ചെയ്യുകയായിരുന്നു, സേവനത്തിനിടെ അവര്‍ വിട്ട് പിരിഞ്ഞത് വേദനാജനകമാണ്. അവരുടെ കുടുംബത്തെ സഹായിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും’, മാധ്യമ പ്രവര്‍ത്തകരോട് ആരോഗ്യ മന്ത്രിയുടെ വാക്കുകള്‍.

നിപ്പ വൈറസ് ആദ്യമായി കണ്ടെത്തിയ കുടുംബത്തെ നഴ്‌സ് ലിനിയായിരുന്നു പരിചരിച്ചിരുന്നത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഓഫീസിലെ ജീവനക്കാരൊയായിരുന്നു ലിനി. ബഹറിനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സതീഷും, രണ്ട് മക്കളുമാണ്  അടങ്ങുന്നതാണ് ലിനിയുടെ കുടുംബം. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍, സര്‍ക്കാരിന് ഉടനെ ധനസഹായം പ്രഖ്യാപിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങിയതിന് ശേഷം മാത്രമേ ലിനിയുടെ കുടുംബത്തിനുള്ള സഹായമോ, ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന സാധിക്കുകയുള്ളു.

RECENT POSTS
Copyright © . All rights reserved