തിരുവനന്തപുരം: വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പനവൂർ കോളനി നിവാസിയായ വീട്ടമ്മയാണ് പീഡനത്തിന് ഇരയായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാജിക്കെതിരേ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നു നാടൻ തോക്ക് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കോട്ടയം മാന്നാനത്ത് കെവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഷാനു ചാക്കോ വലിയ തിരിച്ചടി. ദുബായില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ഷാനുവിനെ പിരിച്ചുവിട്ടു. കൊലക്കേസില്‍ പ്രതിയാണെന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ കമ്പനി നടപടി എടുക്കുകയായിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം കരഞ്ഞു നിലവിളിച്ചു ഷാനു തന്നെ വിളിച്ചിരുന്നുവെന്നും കാര്യം പറഞ്ഞതോടെ ലീവ് അനുവദിക്കുകയായിരുന്നുവെന്നും മാനേജര്‍ വെളിപ്പെടുത്തി.
കൊച്ചി: കോട്ടയത്ത് കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തനിക്കെതിരേ കേസിൽ പ്രതിയായ എഎസ്ഐ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോട്ടയം മുൻ എസ്പി എ. മുഹമ്മദ് റഫീഖ്. മുഖ്യപ്രതി ഷാനു ചാക്കോയുടെ അമ്മ തന്റെ ബന്ധുവല്ലെന്നും കെവിനെ തട്ടിക്കൊണ്ടുപോയ കാര്യം താൻ വൈകിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെവിന്റെ തിരോധാനം അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഡിവൈഎസ്പിയോട് അന്വേഷിക്കാൻ നിർദേശിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു. മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തൊട്ടുമുന്‍പാണ് താൻ വിവരം അറിഞ്ഞത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച മുൻ എഎസ്ഐ ബിജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വികാരാധീനനായി പ്രതികരിച്ച് മുഹമ്മദ് റഫീഖ് പറഞ്ഞു. ആ കുടുംബവുമായി ബന്ധമുണ്ടെന്നു തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെവിന്റെ കൊലപാതകത്തിൽ മുഹമ്മദ് റഫീഖിനെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു രംഗത്തെത്തിയിരുന്നു. സാനുവിന്റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകൻ ഏറ്റുമാനൂർ കോടതിയിൽ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കൽനിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജുവിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
സിനിമാ തിയറ്ററിലെ ശുചിമുറിയിൽ നിന്നു പെൺകുട്ടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കരുവളത്തെ ഷമീറി (28) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനെ തുടർന്നു ഷമീറിനെതിരെ പോക്സോയും ചുമത്തി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ തിയറ്ററിലാണു സംഭവം.
മാതാപിതാക്കൾക്കൊപ്പം തിയറ്ററിലെത്തിയ പെൺകുട്ടി ഇന്റർവെൽ സമയത്തു ശുചിമുറിയിൽ പോയപ്പോഴാണ് യുവാവ് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. പെൺകുട്ടി നിലവിളിച്ചതോടെ ഷമീർ തിയറ്ററിൽ നിന്നു ഇറങ്ങി ഓടി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതി രക്ഷപ്പെട്ട കാറിന്റെ നമ്പർ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
മോസ്കോ: ഇന്നലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി പ്യോംഗ്യാംഗിൽ കൂടിക്കാഴ്ച നടത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കിമ്മിനെ മോസ്കോ സന്ദർശിക്കാൻ ക്ഷണിച്ചു.
പുടിന്റെ ആശംസകൾ ലാവ്റോവ് നേരിട്ട് കിമ്മിനെ അറിയിച്ചെന്നു മോസ്കോയിൽ റഷ്യൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂരിലെ നിർദിഷ്ട കിം-ട്രംപ് ഉച്ചകോടി സംബന്ധിച്ച് കിമ്മിന്റെ സഹായി യോംഗ് ചോൾ ന്യൂയോർക്കിൽ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുമായി ചർച്ച നടത്തുന്ന അവസരത്തിൽ തന്നെയാണു ലാവ്റോവ് പ്യോംഗ്യാംഗിലെത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
യുഎസിന്റെ അധീശമനോഭാവത്തെ ചെറുക്കുന്ന പുടിന്റെ നടപടിയെ കിം അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹവും കിം ലാവ്റോവിനെ അറിയിച്ചു. കിമ്മിന്റെ പ്രതികരണം അമേരിക്കയെ അലോസരപ്പെടുത്തിയേക്കാം.
ഉത്തരകൊറിയൻ പ്രശ്നത്തിൽ കൂടുതൽ സജീവമായി ഇടപെടാനാണു റഷ്യയുടെ ശ്രമമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും ദക്ഷിണകൊറിയൻ് പ്രസിഡന്റ് മൂൺ ജേ ഇന്നുമായും കിം ചർച്ച നടത്തിയെങ്കിലും റഷ്യൻ നേതാക്കളുമായി ആശയവിനിമയം കമ്മിയായിരുന്നു. ഈ അവസ്ഥ മാറ്റാൻ റഷ്യ ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ലാവ്റോവിന്റെ സന്ദർശനം.
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്.
‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ എന്നാണ് ഒരു കമന്റ്. മറ്റൊന്ന് ‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. ‘നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര് പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ എവളുമാര്‍ക്ക് ഒടുക്കത്തെ വാലാ’ ഇങ്ങിനെയാണ് ഒരു കമന്റ് പോകുന്നത്.
‘കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ’ എന്ന കമന്റും ഉണ്്. കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ഭര്‍ത്താവിനെ ജീവനോടെ കാണാന്‍ എത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമായിരുന്നു.
പ്രണയസാക്ഷാത്ക്കാരത്തിനായി ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസീക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയപരാജയം ഇതിനൊന്നും പരിഹാരമില്ലെന്നിരിക്കെ കൊലവിളി മാറാത്ത ഒരു കൂട്ടം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
ചെന്നൈ: പൊതുസ്ഥലത്ത് കാലില്‍ കാല് കയറ്റിവെച്ചതിന് മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല് കാല് കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇത് കണ്ട സവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ ദളിതര്‍ തങ്ങളെ അപമാനിക്കുകയാണെന്നാരോപിച്ച് യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് കെ. അറുമുഖന് (65), എ. ഷണ്മുഖന് (31) എന്നിവര്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാളും മരിച്ചിട്ടുണ്ട്.
തങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്താല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് ദളിതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് ആക്രമണത്തിനാധാരമെന്നാണ് എന്‍.ജി.ഒ സംഘടനകളുടെ റിപ്പോര്‍ട്ട്.
പൊലീസില്‍ പരാതിപ്പെട്ടതോടെ രണ്ട് പേര് കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ പുറത്തിറങ്ങിയ ഉടന്‍ മറ്റ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ദളിത് ഗ്രാമത്തിലെത്തി അതിക്രമം അഴിച്ചുവിടുകയായിരുന്നു.
ഗ്രാമത്തിലെ വൈദ്യുതബന്ധം വിഛേദിച്ച അക്രമിസംഘം മുന്‍നിശ്ചയിച്ച പ്രകാരം ആള്‍ക്കാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി വീടുകള്‍ തകര്‍ക്കുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു.
പൊലീസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് ഗ്രാമവാസികള്‍ പ്രതിഷേധത്തിലായി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് ആരോപണവിധേയരായ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും 5 സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്.
അടൂര്‍: യുവതിയുമായുള്ള സൗഹൃദത്തില്‍ സംശയിച്ച് ഭര്‍ത്താവും സംഘവും യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനിടെ യുവതിക്കെതിരേ സംസാരിപ്പിച്ച് അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടൂരില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കൊട്ടാരക്കര കുളക്കട ലക്ഷ്മീനിവാസില്‍ സൂരജി (23)നാണ് മര്‍ദനമേറ്റത്.
ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അടൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ ഹാഷീം (26), സഹോദരന് ആഷിഖ് (24), ആദിക്കാട്ടുകുളങ്ങര വലിയവീട്ടയ്യത്ത് തെക്കേതില്‍ നിഷാദ് (40), വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഒളിവിലാണ്.
അടൂര്‍ കോട്ടമുകളിലുള്ള ഒരു വാഹന വില്‍പ്പനശാലയില്‍ എക്സിക്യൂട്ടീവായ സൂരജിനെ ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുന്നവഴി തിങ്കളാഴ്ച വൈകീട്ട് 6.15-ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം അക്രമിസംഘം കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു. അടൂര്‍ ടൗണ്‍, ബൈപ്പാസ്, പഴകുളം എന്നിവിടങ്ങളിലൂടെ യാത്രചെയ്ത് കാറിനുള്ളിലിട്ട് വഴിനീളെ സൂരജിനെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പഴകുളത്തുനിന്ന് ആദിക്കാട്ടുകുളങ്ങരയിലുള്ള ഹാഷിമിന്റെ വീട്ടിലേക്ക് കൊണ്ടുപോയി രണ്ടാം നിലയിലുള്ള മുറിയില്‍ അടച്ചുപൂട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു.
വലിയ ചൂരല്‍ ഉപയോഗിച്ച് ശരീരത്തുടനീളം അടിച്ചശേഷം ഹാഷിമിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് നിര്‍ബന്ധപൂര്‍വം പറയിച്ച് അത് മൊബൈലില്‍ പകര്‍ത്തി. ‘കെവിന് സംഭവിച്ചത് ഓര്‍മയുണ്ടല്ലോ, അതുതന്നെ നിനക്കും നിന്റെ വീട്ടുകാര്‍ക്കും’ സംഭവിക്കുമെന്ന് പറഞ്ഞ് സൂരജിനെക്കൊണ്ട് മൊബൈല്‍ഫോണില്‍ യുവതിയെ വിളിപ്പിച്ച് ഹാഷിമിന്റെ പേരില്‍ നല്‍കിയിട്ടുള്ള വസ്തുക്കേസ് ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു ബൈക്കില്‍ കൊണ്ടുവന്ന് ഇദ്ദേഹത്തെ പഴകുളത്ത് ഇറക്കിവിട്ടു.
ഹാഷിമിനെതിരേ ഭാര്യ കുടുംബക്കോടതിയില്‍ നല്‍കിയിട്ടുള്ള കേസ് ജൂണ്‍ രണ്ടിന് കോടതിയുടെ പരിഗണനയ്ക്കുവരുന്നുണ്ട്. ഈ കേസിന്റെ ബലപ്പെടുത്തലിനായി യുവതിക്കെതിരേ തെളിവിനാണ് സൂരജിനെ മര്‍ദിച്ച് യുവതിയുമായി ബന്ധമുണ്ടെന്ന് പറയിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സൂരജും യുവതിയും തമ്മില്‍ ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത പരിചയമാണുള്ളത്.
പഴകുളത്തെത്തിയശേഷം സൂരജ് പോലീസിനെ വിളിച്ചതോടെ അവരെത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞയുടന്‍ അടൂര്‍ ഡിവൈ.എസ്.പി ആര്.ജോസ്, സി.ഐ. സന്തോഷ്കുമാര്‍, എസ്.ഐ.രമേശന്, എ.എസ്.ഐ. ഷിബു, എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി നാലുപേരെ പിടികൂടുകയായിരുന്നു. പ്രതികളെല്ലാം എസ്.ഡി.പി.ഐ.യുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതികളെല്ലാം ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാല്‍ സൂരജിന് സംരക്ഷണം ഉറപ്പുവരുത്തണമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു.
അനാവശ്യ വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നില്ക്കാന് ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് ആമിര്‍ ഖാന്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിന്റെ പെര്‍ഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിറും സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുകയാണ്.
മകള്‍ ഇറയുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്രോളന്മാര് ആമിറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കസിനും പ്രമുഖ ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കൂനൂരിലാണ് ആമിറും കുടുംബവും ഉള്ളത്. ആഘോഷങ്ങള്‍ക്കിടെ കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ ആമിര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . ഇതില്‍ മകള്‍ ഇറയുമൊത്തുള്ള ചിത്രമാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്.
പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന ഇറയുടെ ചിത്രമാണ് ആമിര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുചിതമായാണ് തോന്നിയത്.
മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതില്‍ ഏറെയും. അച്ഛന്-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു ചെയ്യാനെന്നാണ് ചില വിവേക ശൂന്യമായ കമന്റുകളില്‍ പറയുന്നത്.

ഇറയുടെ വസ്ത്രധാരണത്തിനുമുണ്ട് വിമര്‍ശനം. യൗവ്വനയുക്തയായ പെണ്‍കുട്ടി അച്ഛന്റെ പുറത്ത് കയറി കളിക്കുന്നത് സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നും ചിലര്‍ കണ്ടെത്തുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ചിത്രങ്ങളും ആമിര്‍ പങ്കുവച്ചിരുന്നു. പുണ്യമാസമായിട്ട് മദ്യപിച്ചതിനും ഭക്ഷണം കഴിച്ചതിനും ആമിറിന് വിമര്‍ശനങ്ങളുണ്ട്.
എന്നാല്‍ പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തില്‍ നികൃഷ്ടമായ രീതിയില്‍ കണക്കാക്കിയതിന് സദാചാരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആമിറിനും മകള്‍ക്കും പിന്തുണയുമായും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ കുഞ്ഞുങ്ങളാണെന്നും അതിലും ലൈംഗികത കണ്ടെത്താന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ളവരാണ് നാടിന്റെ ശാപമെന്നും ഇവര്‍ പറയുന്നു.