സ്വന്തം ലേഖകൻ
കൊച്ചി: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി എത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. കോണ്‍ഗ്രസുകാരാണ് വയല്‍ക്കിളികളെന്നും ജോലിയില്ലാത്ത ചിലരാണ് സമരത്തെ പിന്തുണച്ചെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനില്ലെന്നും മന്ത്രി പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്മെന്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
കീഴാറ്റൂര്‍ സമരമല്ല കോണ്‍ഗ്രസിെന്റ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തെ പിന്തുണച്ച് സുധീരന്‍ സമയം കളയരുത്. കേന്ദ്ര സര്‍ക്കാറാണ് ദേശീയപാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്മെന്റാണ് ഇതെന്നാണ് അവരുടെ അഭിപ്രായം. കീഴാറ്റൂരില്‍ സമരം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടത്.
വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എത്തിയ ബി.ജെ.പിക്കാര്‍ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സി.പി.എമ്മിന് മാത്രമായി പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ട. സര്‍ക്കാറിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവര്‍തന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമത്വം കാണിച്ചെന്ന വിവാദത്തില്‍പ്പെട്ട് ഓസീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാജിവെച്ച സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാനേജ്‌മെന്റ് സ്മിത്തിനെ നീക്കം ചെയ്തു. ന്യൂലാന്‍ഡ്‌സ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമത്വം കാട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ സ്മിത്തിനെ ഓസീസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാദം ഉയര്‍ന്നതോടെ സ്മിത്തിനെ മാറ്റണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഓസീസ് ടീം നായകസ്ഥാനത്തു നിന്ന് മാറില്ലെന്നായിരുന്നു സ്മിത്ത് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് സ്‌പോര്‍ട്‌സ് കമ്മീഷനും സര്‍ക്കാരും ആവശ്യപ്പെട്ടതോടെ രാജി നല്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചൈസികളുടെ നടപടി.
ഓസീസ് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാര്‍ണറും രാജി നല്‍കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ വാര്‍ണര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം ടെസ്റ്റിലാണ് ക്രിക്കറ്റ് ലോകത്തെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. സംഭവം വന്‍വിവാദമായതോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മിത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രാജിയില്ലെന്നായിരുന്നു സ്മിത്തിന്റെ ആദ്യ നിലപാട്.
34 ടെസ്റ്റ് മത്സരങ്ങളിലും 51 ഏകദിനങ്ങളിലും ഓസ്‌ട്രേലിയയെ നയിച്ച സ്റ്റീവ് സ്മിത്തിന്റെ ബോൡ കൃത്രിമം കാണിച്ചുള്ള നടപടി രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ടിം പെയിനാണ് ഓസീസിന്റെ പുതിയ ക്യാപ്റ്റന്‍.
രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ നിലപാടറിയിച്ചതോടെ സ്മിത്തിന് മേലുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. പന്തില്‍ കൃത്രിമം കാണിച്ചത് മനപ്പൂര്‍വമാണെന്നും ഇക്കാര്യത്തില്‍ ടീമിലെ എല്ലാവര്‍ക്കും പങ്കുണ്ടെന്ന സൂചനയും നല്‍കിയ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.
മത്സരത്തില്‍ തിരിച്ചടി നേരിടുമെന്ന നിരാശയാണ് തന്നെ നാണം കെട്ട ചതിക്ക് പ്രേരിപ്പിച്ചതെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയെങ്കിലും ക്യാപ്റ്റന്‍സി ഒഴിയില്ലെന്നായിരുന്നു സ്മിത്തിന്റെ നിലപാട്. എന്നാല്‍, ഓസ്‌ട്രേലിയന്‍ മുന്‍ താരങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയതോടയാണ് താരങ്ങളുടെ രാജിയിലേക്കെത്തിച്ചത്.
ടീം നേതൃത്വത്തിന്റെ അറിവോടെയാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതെന്ന് സ്മിത്ത് തുറന്നു സമ്മതിച്ചിരുന്നത്. ടീം പരിശീലകന്റെ നേര്‍ക്കും ഇതോടെ സംശയം നീളുന്നുണ്ട്. പന്തില്‍ കൃത്രിമം കാണിച്ചതിന് ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ചൊഴിയുന്ന ആദ്യ താരമാണ് സ്റ്റീവ് സ്മിത്ത്.
ക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 43ാം ഓവറിലാണ് ഓസ്‌ട്രേലിയ പന്തില്‍ കൃത്രിമം കാണിച്ചത്. ഫീല്‍ഡിങ്ങില്‍ പന്തെടുത്ത ഓസീസ് ഓപ്പണര്‍ ബെന്‍ക്രോഫ്റ്റ് പന്തിന്റെ ഘടന ചുരണ്ടി മാറ്റുന്നതായി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടയൊണ് സംഭവം വെളിച്ചത്തായത്. സംഭവം ശ്രദ്ധിച്ച അമ്പയര്‍മാര്‍ ബെന്‍ക്രോഫ്റ്റിനോട് സംഗതിയെ പറ്റി ചോദിച്ചെങ്കിലും കൃത്രിമം നടത്തിയിട്ടില്ലെന്നാണ് താരം വ്യ്ക്തമാക്കിയത്. എന്നാല്‍, ടിവി ദൃശ്യങ്ങളില്‍ പന്ത് ചുരണ്ടുന്നത് വ്യക്തമായിരുന്നു.
മെല്‍ബണ്‍: ബോളില്‍ കൃത്രിമത്വം കാട്ടിയെന്ന വിവാദത്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. വൈസ് ക്യാപ്റ്റന്‍ ഡേവിജഡ് വാര്‍ണരും രാജി നല്‍കി. പന്തില്‍ കൃത്രിമത്വം കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് ക്യാപ്റ്റനെ നീക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാജി. ട്വിം പെയ്നാണ് പുതിയ ക്യാപ്റ്റന്‍. ഓസീസിനെ 34 ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും നയിച്ച നായകനാണ് സ്മിത്ത്.
പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു.
ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയിലെ അരിസോണയില്‍ യൂബറിന്റെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ച് യുവതി കൊല്ലപ്പെട്ടത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ യുവതിയെ സ്വയം നിയന്ത്രിത കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ പോലീസ് പുറത്ത് വിട്ടു. ദാരുണ സംഭവത്തെ തുടര്‍ന്ന് യൂബര്‍ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യ ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല.
അപകടത്തോടു കൂടി ഓട്ടോമാറ്റിക്ക് കാറുകളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളും പരീക്ഷണ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ നിരത്തിലിറക്കി കഴിഞ്ഞു. പുതിയ അപകടത്തോടു കൂടി സ്വയം നിയന്ത്രിത കാറുകള്‍ സുരക്ഷിതമല്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.
സ്വയം നിയന്ത്രിത കാറിന് മുന്നില്‍ നിശ്ചിത ദൂരത്തില്‍ എന്തു വന്നാലും ഓട്ടോമാറ്റിക്കായി കാര്‍ നിര്‍ത്തേണ്ടതാണ്. സെന്‍സറുകളുടെയും ക്യാമറകളുടെയും സഹായത്തോടു കൂടിയാണ് കാര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപകട സമയത്ത് കാറിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റര്‍ ആയിരുന്നു.
ദൃശ്യങ്ങള്‍ കാണാം.
Tempe Police Vehicular Crimes Unit is actively investigating
the details of this incident that occurred on March 18th. We will provide updated information regarding the investigation once it is available. pic.twitter.com/2dVP72TziQ— Tempe Police (@TempePolice) March 21, 2018
ചികിത്സയിലിരിക്കെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം കാഞ്ഞങ്ങാട് ദീപ നഴ്‌സിങ് ഹോമിൽ മരിച്ച ആശയുടെ വിയോഗത്തില്‍ ബന്ധു എഴുതിയ ഫെയ്സ്ബുക് കുറിപ്പ് വൈറലാകുന്നു. തുടര്‍ച്ചയായുള്ള ചര്‍ദ്ദിയും ക്ഷീണവും മൂലമാണ് നാല് മാസം ഗര്‍ഭിണിയായ ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രോഗിയുടേത് വെറും അഭിനയം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ പക്ഷം. ഇത്തരം അഭിനയം ഒരുപാട് കണ്ടിട്ടുണ്ടെന്നും, ബന്ധുക്കള്‍ ഇതിന് കൂട്ട് നില്‍ക്കരുതെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. എന്നാൽ ആശയുടെ വയറ്റില്‍ വളരുന്ന കുട്ടി മരിക്കുകയും, ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയും ചെയ്തു. അധികം വൈകാതെ എല്ലാവരെയും വേദനയിലാഴ്‌ത്തി ആശയും വിട പറഞ്ഞു.
മനീഷ് തമ്പാന്‍ എന്നയാളാണ് ഇതുസംബന്ധിച്ചു ഫെയ്‌സ്ബുക്കിൽ കുറിപ്പ് എഴുതിയിട്ടത്.
മനീഷ് തമ്പാന്‍ എഴുതിയ കുറിപ്പ് വായിക്കാം;
കണ്ണീരിൽ കുതിർന്ന ദിനം.. ആദരാജ്ഞലികൾ പൊന്നുമോളെ.. *കാഞ്ഞങ്ങാട്ടെ *പ്രമുഖ* അല്ലെങ്കിൽ വേണ്ട ഇവരെയൊക്കെ ഭയ ഭക്തി ബഹുമാനത്തോടെ കാണുന്നവർ പ്രമുഖർ എന്ന് വിശേഷിപ്പിച്ചാൽ മതി.. ഞങ്ങൾ പേരെടുത്തു തന്നെ പറയാം കാഞ്ഞങ്ങാട് കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോം ലെ ആധുനിക വൈദ്യശാസ്ത്രത്തിലെ തലതൊട്ടപ്പന്മാർ എന്ന് സ്വയം കരുതുന്ന ഡോക്ടർ മാരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് നഷ്ടമായത്… എല്ലാമെല്ലാമായ ഞങ്ങളുടെ ആശേച്ചിയെ ആണ്… ആശേച്ചി ഞങ്ങൾക്ക് ആരായിരുന്നു എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമില്ല… കൂടെ പിറന്ന പെങ്ങൾ, ഏട്ടത്തി ‘അമ്മ, ബെസ്ററ് ഫ്രണ്ട്, അങ്ങനെ എല്ലാമെല്ലാമാണ്.. ഒരു നിമിഷത്തെ അശ്രദ്ധ മൂലം നിങ്ങൾ ഇല്ലാതാക്കിയത് നാല് വയസ്സ് മാത്രം പ്രായമുള്ള ഞങ്ങളുടെ കാർത്തിക് (കണ്ണൻ) ന്റെ പെറ്റമ്മയെ ആണ്…. ഒന്ന് മനസിലാക്കുക. നിർത്താതെയുള്ള ചർധിയും, ക്ഷീണവും കാരണം നാല് മാസം ഗർഭിണിയായിരുന്ന ആശ യെ 17.3.2018 ശനിയാഴ്ച്ച രാവിലെ കാഞ്ഞങ്ങാടുള്ള ദീപ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു.
ഡോക്റ്ററുടെ പരിശോധനക്ക് ശേഷം ഇത് രോഗിയുടെ വെറും അഭിനയമാണെന്നും ഇതുപോലെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ടെന്നും ഡോക്ടർ അവകാശപ്പെടുന്നു. രോഗി പറ്റെ അവശയായപ്പോൾ ബന്ധുക്കൾ ഡോക്ടറെ കണ്ട് കാര്യം സൂചിപിച്ചു.അപ്പോൾ ഡോക്ടർ പറയുന്നു അവളുടെ അഭിനയത്തിന് നിങ്ങൾ കൂട്ട് നിക്കരുതെന്ന്. രോഗിയുടെ ദയനീയമായുള്ള കരച്ചിൽ സഹിക്ക വയ്യാതെ നിരന്തരം അവിടെയുള്ള ഡ്യൂട്ടി നേഴ്സിനെയും ഡോക്റ്റർ മറെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ എല്ലാവരും പുഛിച് തള്ളുകമാത്രമാണ് ചെയ്തത്.
രോഗിയുടെ അവസ്ഥയെ എല്ലാ അർത്ഥത്തിലും ഡോക്ടർ വേണ്ട വിധത്തിൽ കണ്ട് ചികിത്സ നല്കുനില്ലന്ന് ബന്ധുക്കൾക്ക് മനസിലായപ്പോൾ,18.3.2018 വൈകുന്നേരം ബന്ധുക്കൾ അവിടെനിന്നും ഡിസ്ചാർജ് ചെയ്യിച്ച് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്നു.
അവിടെയുള്ള ഡോക്ടർ മാരുടെ വിശദമായ പരിശോധനക്ക് ശേഷം നിങ്ങൾ ഒരുപാട് വൈകിപ്പോയെന്നും വയറ്റിലുള്ള കുട്ടി മരിച്ചെന്നും,ബോഡി മുഴുവൻ ഇൻഫെക്‌ഷെൻ ബാധിച്ചിട്ടുണ്ടെന്നും രോഗി രക്ഷപെടാൻ ഒരു ശതമാനമേ ചാൻസുള്ളൂ എന്നും പറയുന്നു.
ഗർഭസ്ഥ ശിശു മരിച്ചിട്ടും അത് തിരിച്ചറിയാതെ,അല്ലങ്കിൽ അത് തിരിച്ചറിയാനോ ഗർഭസ്ഥ ശിശു സുരക്ഷിതമാണോ എന്ന് പരിശോധിക്കാനുള്ള പ്രാഥമിക ടെസ്റ്റുകൾ പൊലും ചെയ്യാതെ രോഗിയുടെ അഭിനയമാണെന്ന് പറഞ് പുച്ഛിച്ചുതള്ളി സ്വന്തം കഴിവ്‌കേട് മറച്ച് രണ്ട് ജീവൻ കൊണ്ട് പന്താടി. ഭൂമാഫിയയുടെ കണ്ണിയായും മറ്റും പ്രവൃത്തിക്കുന്ന *വാസു ഡോക്ടറെയും,* *രൂപ പൈ യെയും* പോലുള്ളവർക്ക് ഇത് മനസിലാക്കണമെന്നില്ല… നിങ്ങളുടെ മേൽ വിശ്വാസം അർപ്പിച്ചു ഞങ്ങളുടെ ഉറ്റവരെ നിങ്ങളുട കൈകളിൽ ഏൽപ്പിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ദൈവ തുല്യനാണ്.. ആ വിശ്വാസം ആണ് തകർന്നടിഞ്ഞത്….. പണത്തിനോടുള്ള ആർത്തി മൂത്ത് നിങ്ങൾ കാട്ടികൂട്ടുന്ന ഈ ചെയ്തികൾക്ക് എല്ലാറ്റിനും മുകളിൽ പരമ കാരുണികനായ സർവ്വ ശക്തന്റെ മുന്നിൽ മറുപടി പറയേണ്ട ഒരു ദിനം വരും….. *ആ കാലം വിദൂരമല്ല..* *ഇത് വായിക്കുന്നവരോട് ഒരു അപേക്ഷ മാത്രം അറിഞ്ഞോ അറിയാതെയോ ആരും കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിൽ ചികിത്സ തേടി പോകരുത്.* ആദരാജ്ഞലികൾ പൊന്നുമോളെ….
കോട്ടയത്ത് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ പച്ചത്തെറി വിളിച്ച് എസ്ഐ. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ സബ് ഇന്‍സ്പെക്ടര്‍ അസഭ്യവര്‍ഷം കൊണ്ട് നേരിട്ടത്.
സംസ്ഥാനത്ത് പൊലീസ് അക്രമം പലവിധം നടപടിയെടുക്കേണ്ടവര്‍ ഒത്തുകളിക്കുമ്പോള്‍ നിയന്ത്രണമില്ലാത്ത അക്രമിസംഘമായി ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടുന്നു. മലപ്പുറം കോട്ടക്കലില്‍ വിഐപി വാഹനത്തിന് വഴിയൊരുക്കാനെന്ന പേരില്‍ എഴുപതുകാരന്റെ മൂക്കിടിച്ച് തകര്‍ത്ത പൊലീസുകാരനെതിരെ നടപടിയില്ല. ആലപ്പുഴയില്‍ പൊലീസ് വാഹനം കുറുകെയിട്ട് രണ്ട് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തിലും ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായിരുന്നു നീക്കം. പിന്നാലെ സംഭവം മാധ്യമങ്ങൾ ഏറ്റെടുത്തതിനെ തുടർന്നാണ് എസ്ഐക്ക് സസ്പെന്‍ഷനായി. കോട്ടയം ഈരാറ്റുപേട്ടയില്‍ സ്റ്റേഷനിലെത്തിയ യുവാക്കളെ തെറിയഭിഷേകം നടത്തിയ എസ്ഐയുടെ വീഡിയോ പുറത്തായിട്ടും ഒരു നടപടിയുമില്ല.
ഇങ്ങനെ പൊലീസുകാരുടെ നല്ലനടപ്പ് അടിക്കടി പ്രസംഗിക്കുന്ന മുഖ്യമന്ത്രി ഇത് കാണണം. വെറുമൊരു ട്രാഫിക് പെറ്റിക്കേസിന്റെ പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയവരോട് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എങ്ങനെയെന്ന് അറിയാം. ചെറുപ്പക്കാരന്‍, വിദ്യാസമ്പന്നന്‍, എന്നിട്ടും സര്‍ക്കാര്‍ ഓഫീസായ പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരെ ഈ മട്ടിലാണ് എതിരേല്‍ക്കേണ്ടത് എന്നാണ് ഇദ്ദേഹം പഠിച്ചുവച്ചിരിക്കുന്നതെങ്കില്‍ ഇനിയും എത്രകാലം ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ പൊതുജനം സഹിക്കേണ്ടിവരും.
പൊതുവഴിയില്‍ ഈ മട്ടില്‍ ചോരയൊലിപ്പിച്ച നിന്ന ഈ മനുഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഉദ്യോഗസ്ഥരെ തിരുത്താന്‍ ഈ വകുപ്പില്‍ നിന്നാരും ഇതുവരെ തയ്യാറായിട്ടില്ല. രാത്രി വാഹനപരിശോധനക്കിടെ കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്താതെ പോയി എന്ന പേരിലാണ് പെണ്‍കുട്ടികള്‍ അടങ്ങിയ നാലംഗ കുടുംബത്തെ വേട്ടയാടി പിടിക്കാന്‍ പൊലീസുകാര്‍ തീരുമാനിച്ചത്. ദേശീയ പാതയില്‍ പൊലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു. അങ്ങനെയാണ് പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് ഇവര്‍ക്ക് മേല്‍ ഇടിച്ചുകയറിയത്. കൃത്യം രണ്ടാഴ്ച മുന്‍പ് നിയമപാലകര്‍ ഉണ്ടാക്കിയ അപകടത്തില്‍ ഇന്നലെ വരെ മരണം രണ്ടായി.
കേപ്ടൗണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ പന്തില്‍ കൃത്രിമം കാണിച്ച ഓസീസ് ടീമിന്റെ ക്യാപ്റ്റനെ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പന്തില്‍ കൃത്രിമം കാണിച്ചത് വഴി ടീം രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു. കളിക്കളത്തില്‍ തട്ടിപ്പ് കാണിച്ചതിലൂടെ ടീം രാജ്യത്തെ ചതിച്ചുവെന്ന ആരാധകരുടെ പ്രതികരണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
പന്തില്‍ കൃത്രിമം കാണിച്ച സംഭവം ‘ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു’മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് കമ്മീഷന്‍ (എഎസ്സി) ചെയര്‍മാന്‍ ജോണ്‍ വിലീയും സംഭവത്തെ അപലപിച്ചു രംഗത്ത് വന്നിട്ടുണ്ട്. കായികയിനത്തില്‍ വഞ്ചന കാണിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ടീമിനെതിരെ ഐസിസി ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം. ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടി കൃത്രിമം കാണിച്ചു. സംഭവം പിടിക്കപ്പെട്ടതായി സ്‌ക്രീനില്‍ കണ്ടതോടെ താരം പന്ത് ചുരണ്ടാന്‍ ഉപയോഗിച്ച പേപ്പര്‍ പീസ് പാന്റ്‌സിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരുക്കേറ്റു. ഡെറാഡൂൺ–ഡൽഹി പാതയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് നിസാര പരുക്കേറ്റ ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാൻ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരവെയാണ് താരം അപകടത്തിൽപ്പെട്ടത്.
ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഒത്തുകളി ആരോപണവും ഉന്നയിച്ചിരുന്നെങ്കിലും ബിസിസിഐ നടത്തിയ അന്വേഷണത്തിൽ അതിൽ വാസ്തവമില്ലെന്നു കണ്ടെത്തിയിരുന്നു. തടഞ്ഞുവച്ച വാർഷിക കരാറിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനായി കളിക്കാൻ സാധ്യത തെളിഞ്ഞെങ്കിലും അപകടത്തിൽ പരുക്കേറ്റതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾ വീണ്ടും മങ്ങി.
തനിക്കെതിരായ ഭാര്യയുടെ ആരോപണങ്ങളില്‍ ശക്തവും വ്യക്തവുമായ അന്വേഷണം വേണമെന്ന് മുഹമ്മദ് ഷമി ആവശ്യപ്പെട്ടിരുന്നു. ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നതടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്‍റെ ആരോപണങ്ങളില്‍ വധശ്രമത്തിന് കേസെടുത്തിരുന്നു. മോഡലും കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ ചിയർ ഗേളുമായിരുന്ന ഹസിൻ ജഹാനെ 2012 ലാണ് ഷമി വിവാഹം കഴിച്ചത്.കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞ് എത്തിയതുമുതൽ ഷമി തന്നെ പീഡിപ്പിക്കുകയാണെന്ന് കാട്ടി ഹസിൻ കൊൽക്കത്താ പൊലീസിൽ നൽകിയ പരാതിയിൽ എഫ്.ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു.
ഷമിക്ക് പാകിസ്ഥാനിൽ നിന്നുള്ളത് ഉൾപ്പെടെ നിരവധി പെൺകുട്ടികളുമായും ഒത്തുകളിക്കാരുമായും ബന്ധമുണ്ടെന്ന് ഹസിൻ പരാതിയിൽ ആരോപിച്ചിരുന്നു. ഷമിയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്ത ചാറ്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ള രേഖകളും ഹസിൻ പൊലീസിൽ സമർപ്പിച്ചിരുന്നു.
സിനിമാ താരം പൃഥ്വിരാജ് സുകുമാരന്‍ ഈയിടെയാണ് കോടികള്‍ മുടക്കി ആഢംബര വാഹനമായ ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത്. എന്നാല്‍ വാഹനം വാങ്ങി താരം വെട്ടിലായി എന്നു വേണം പറയാന്‍. കാര്‍ ഇതുവരെ തിരുവനന്തപുരത്തെ തറവാട് വീട്ടിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. തറവാട് വീട്ടിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയാണ് കാര്‍ കൊണ്ടു വരുന്നതിലെ തടസ്സം.
ലംബോര്‍ഗിനി പോലുള്ള ആഢംബര കാറുകള്‍ക്ക് ഗ്രൗണ്ട് ക്ലിയറന്‍സ് വളരെ കുറവാണ്. കുഴികളുള്ളതോ ഓഫ് റോഡിലോ ഇവ ഉപയോഗിക്കാന്‍ കഴിയില്ല. കേരളത്തിലെ മിക്ക റോഡുകളില്‍ കൂടിയും ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ചെറിയ ഹമ്പുകള്‍ പോലും ഇത്തരം വാഹനങ്ങള്‍ക്ക് മറികടക്കാന്‍ കഴിയില്ല. ഏകദേശം മൂന്നരക്കോടി രൂപയോളം ചെലവഴിച്ച് പൃഥ്വി വാങ്ങിയ ലംബോര്‍ഗിനി വീട്ടിലിരിക്കുമെന്ന് സോഷ്യല്‍ മീഡയകളില്‍ ചിലര്‍ പരിഹസിക്കുന്നു.
തന്റെ തറവാട് വീട്ടിലേക്കുള്ള മിനി ബൈപ്പാസ് റോഡ് നന്നാക്കി തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനും അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നുവെന്ന് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പറയുന്നു. പുതിയ വാഹനത്തിന് കെഎല്‍-7-സിഎന്‍-1 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ താരം മുടക്കിയത് ഏതാണ്ട് 43.16 ലക്ഷം രൂപയാണ്. മലയാള ചലച്ചിത്ര താരങ്ങളില്‍ ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് പൃഥ്വിരാജ്.