തിരുവനന്തപുരം: ദുബായി കമ്പനിയില്‍ നിന്ന് പണം തട്ടിയെന്ന ആരോപണത്തില്‍ മകന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏതെങ്കിലും നിയമനടപടിയുണ്ടായാല്‍ അതുമായിസഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി കാണുന്നില്ലെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ മാറ്റത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ടുള്ള മകന്‍ വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ. പ്രകൃതി ചികിത്സയുടെയും ജൈവ കൃഷിയുടെയും വക്താവായ ശ്രീനിവാസന് രക്ത സമ്മര്‍ദം നേരെയാക്കാന്‍ പ്രകൃതി ചികിത്സ തന്നെ നല്‍കണമെന്നാണ് പരിഹസിക്കുന്നവര്‍ പറയുന്നത്.
ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവര്‍ക്കും നന്ദി..ഇതാണ് വിനീതിന്റെ പോസ്റ്റ്. ഇതിന് താഴെ അടിസ്ഥാന രഹിതമായി കാര്യങ്ങള്‍ ഇനിമേലാല്‍ അച്ഛനോട് പ്രചരിപ്പിക്കരുത് എന്ന് പറയണം എന്നാണ് ആളുകള്‍ പരിഹസിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ ശ്രീനിവാസന്‍ ആസ്പത്രിയിലാണെന്ന് കേള്‍ക്കുന്നു. സാമാന്യ ബുദ്ധിയേയും ശാസ്ത്ര ബോധത്തേയും ആധുനിക ചികിത്സാ സമ്പ്രദായത്തേയും അദ്ദേഹം നിരന്തരം പരിഹസിച്ചിരുന്നു. മുള്ളാത്തയും ലക്ഷ്മി തരുവുമൊക്കെ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് പരിഹാരമാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വസിച്ചവര്‍ അനേകരാണ്.അവസാനം അദ്ദേഹം അഭയം തേടിയത് താന്‍ പരിഹസിച്ചിരുന്ന ചികിത്സാ പദ്ധതിയേയും. ഈ വൈരുദ്ധ്യത്തെ ആളുകള്‍ പരിഹസിക്കുന്നത് സ്വാഭാവികം. അറു പിന്തിരിപ്പനായ ആ നല്ല കലാകാരന്‍ വേഗം സുഖം പ്രാപിച്ചു വരട്ടെ. മണ്ണിന്റെ മണമുള്ള സിനിമകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹം ഇനിയും ജീവിച്ചിരിക്കണം.എന്ന് ചിലര്‍ പറയുന്നു.
ഇതു പോലെ അടിസ്ഥാന രഹിതമായ പല പ്രസ്താവനകളും അദ്ദേഹത്തിന്റെ വായില്‍ നിന്നുതിര്‍ന്നു വീണതും, കേട്ടപാതി കേള്‍ക്കാത്ത പാതി എടുത്തു കൊണ്ടിരിക്കുന്ന കീമോ പാതി വഴിയില്‍ ഉപേക്ഷിച്ചവരും ഉണ്ട് വിനീത്…. അച്ഛന് ഇനിയെങ്കിലും പറഞ്ഞത് മാറ്റിപ്പറയാനുള്ള തിരിച്ചറിവുണ്ടാകട്ടെയെന്ന് ഒരാള്‍ വിമര്‍ശിക്കുന്നു.
ഇപ്പൊ ശ്രീനിവാസനോട് ദയ കാണിക്കാാൻ പറയുന്നവർ ഓർക്കുന്നില്ല; ശ്രീനിവാസൻ ഇരുട്ടിലേക്ക് തള്ളിവിട്ടവരുടെ കണക്ക്. അവർ അനുഭവിച്ച വേദന. ശ്രീനിവാസൻ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് ഇപ്പഴത്തെ ഈ പൊങ്കാല. മുള്ളാത്തയും ലക്ഷ്മിത്തരുവുമൊക്കെ കഴിച്ചാൽ ക്യാൻസർ മാറും എന്ന പോലുള്ള പ്രചരണങ്ങൾ കൊണ്ട് ചിലരുടെ ജീവിതത്തിലേക്കുള്ള സാധ്യതകൾ അടച്ചു കളഞ്ഞയാളാണ് അദ്ദേഹം. ഞാൻ സിനിമയേയും അദ്ദേഹത്തേയും ബഹുമാനിക്കുന്നു. അതേപോലെ ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ കേട്ട് കീമോ ചെയ്യാതെ ഇരിക്കുന്നവരുടെ വേദനയിലും പങ്കുകൊള്ളുന്നു, മറ്റൊരാള്‍ പറയുന്നു.
അനവസരത്തിലുള്ള പരിഹാസമാണെങ്കിലും ഈ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം തെറ്റാണെന്നും പ്രകൃതി ചികിത്സ കൊണ്ട് മാരക അസുഖങ്ങള്‍ വരെ മാറ്റാമെന്നും പറഞ്ഞ് ശ്രീനിവാസന്‍ നിരന്തര ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. ഇതിനെതിരയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ നിറയുന്നത്.
തിരുവനന്തപുരം: ദുബായില്‍ 13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണമുയര്‍ന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയ്‌ക്കെതിരെ. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി പുറത്തുവന്നു. വെട്ടിപ്പ് നടത്തിയ ബിനോയ് കോടിയേരി അറസ്റ്റ് ചെയ്യാന്‍ കമ്പനി ഇന്റര്‍പോളിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പ ഇനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7കോടി രൂപയും (45 ലക്ഷം ദിര്‍ഹവും) ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും (3,13,200 ദിര്‍ഹം) തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിക്കാനായി എടുത്ത തുക കുറച്ച് കാലം തിരിച്ചടച്ചിരുന്നെങ്കിലും പിന്നീട് അടവ് നിര്‍ത്തിയെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു.
ബിനോയ് കോടിയേരിക്ക് വേണ്ടി അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ കമ്പനി അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നതായും പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ശേഷവും പണം തിരിച്ചടവുമായി ബന്ധപ്പെട്ട നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ആരോപണം. പോളിറ്റ് ബ്യൂറോയെ ഇടപെടുത്തി പണം തിരിച്ചടപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
പത്തനംതിട്ട: ആണും പെണ്ണും ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കി സ്വാശ്രയ ലോ കോളേജ്. പത്തനതിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജ് അധികൃതരാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് വിലക്കിയത്. ഇങ്ങനെ ചെയ്താല്‍ ബൈക്കിന് വേഗത കൂടുമെന്നും അപകടങ്ങള്‍ ഉണ്ടാകുമെന്നുമാണ് വിശദീകരണമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണ്‍കുട്ടികളുടെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ സമ്മതപത്രം കോളേജിന് നല്‍കണമെന്നും നോട്ടീസ് ബോര്‍ഡില്‍ പതിപ്പിച്ചിരിക്കുന്ന സര്‍ക്കുലറില്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ആണും പെണ്ണും ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ ബൈക്കിന്റെ വേഗത കൂടുതലാകുമെന്നും അത്തരം യാത്ര നിരോധിക്കുന്നത് അവരുടെ തന്നെ സുരക്ഷയെ മാനിച്ചാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ പോള്‍ ഗോമസ് അറിയിച്ചു.
പെണ്‍കുട്ടികള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കില്ല. മറിച്ച് ആണും പെണ്ണും ഒന്നിച്ചാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് നിയന്ത്രണമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട ഡിവൈഎസ്പി കെഎ വിദ്യാധരന്‍ വിശദീകരിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ സര്‍ക്കുലറിനെക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പ്രിന്‍സിപ്പലാണെന്ന് കോളെജ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.കെ ജോസ് അറിയിച്ചു.
ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.
കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. പക്ഷാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത.
ചില മാധ്യമങ്ങള്‍ ശ്രീനിവാസന് ഹൃദയാഘാതമുണ്ടായെന്നും വാര്‍ത്ത നല്‍കി. ഇന്ന് ആശുപത്രിയില്‍ കഴിയുമെന്നും നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കുന്ന പോസ്റ്റി്ല്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നതായും വിനീത് പറഞ്ഞു.
പോസ്റ്റ് വായിക്കാം
ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടർന്ന്, നാളെ ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നു.
എല്ലാവർക്കും നന്ദി..
https://www.facebook.com/vineeth.sreenivasan.31/posts/10159843817965142
അപ്പച്ചന്‍ കണ്ണഞ്ചിറ
ബെല്‍ഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുരസേവന രംഗത്ത് കണ്‍സള്‍ട്ടന്റ് സര്‍ജനായി റിട്ടയര്‍ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോര്‍ജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെല്‍ഫാസ്റ്റില്‍ നിര്യാതനായി. ഇറ്റലിയില്‍ നിന്നും മെഡിക്കല്‍ ബിരുദം നേടുകയും ലണ്ടനില്‍ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോര്‍ജ്ജ് പില്‍ക്കാലത്തു ബെല്‍ഫാസ്റ്റില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
ആതുരശുശ്രൂഷാ രംഗത്തെ വിശിഷ്ട സേവനത്തിന് എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്‌കാരവും ലഭിച്ചിട്ടുള്ള ഡോ. ജോര്‍ജ്ജ്, അര്‍ഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു. വര്‍ഷങ്ങളായി ഗോള്‍ഫ് കളിയോട് ഉണ്ടായിരുന്ന അതീവ താല്‍പര്യം സമീപകാലം വരെ പരേതന്‍ കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകര്‍ഷിച്ച തേനീച്ച വളര്‍ത്തലിലുള്ള ഹോബിയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂര്‍വ്വം നടത്തിപ്പോരുകയായിരുന്നു.
കഴിഞ്ഞ 49 വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിച്ചുവന്നിരുന്ന ജോര്‍ജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതന്‍ കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്. കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തില്‍ കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് (ഐറ്റി കണ്‍സല്‍ട്ടന്റ്) ഡോ.എലിസബത്ത് എന്നിവര്‍ മക്കളും ഡോ.ലീ റെയ്ലി മരുമകനുമാണ്.
ജനുവരി 26 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെല്‍ഫാസ്റ്റിലുള്ള ഡങ്കാനണ്‍ സെന്റ് പാട്രിക് ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രൂഷാ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍-മലയാളി അസോസിയേഷനുകള്‍ ഡോ.ജോര്‍ജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
St.patrick’s Church, 1 Circular Rd, Dungannon BT71 6BE
ഗുഡ്ഗാവ്: ഹരിയാനയിൽ യുവതിയെ കാറിൽ നിന്ന് വലിച്ചിറക്കി ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും മുന്നിൽ ബലാത്സംഗത്തിനിരയാക്കി. ഞായറാഴ്ച രാത്രി ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു സംഭവം. അക്രമികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയും കുടുംബവും ഭർതൃ സഹോദരന്റെ കാറിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. സെക്ടർ 56 ലെ ബിസിനസ് പാർക് ടവറിൽ എത്തിയപ്പോൾ കാർ നിർത്തുകയും യുവതിയുടെ ഭർത്താവ് ടോയ്ലറ്റിൽ പോകുകയും ചെയ്തു. ഉടൻ തന്നെ പിന്നാലെയെത്തിയ രണ്ടു കാറുകൾ ഇവരുടെ കാറിനു സമീപം നിർത്തി. ഇതിൽനിന്നും മദ്യലഹരിയിലായിരുന്ന നാലു പേർ പുറത്തിറങ്ങി യുവതിയുടെ ഭർത്താവിനെ മർദിച്ചു.
ഇവിടെ കാർ നിർത്തിയതെന്തിനാണെന്ന് ചോദിച്ചായിരുന്നു മർദനം. അക്രമികളിൽ ഒരാൾ യുവതിയെ കാറിൽനിന്നും വലിച്ചിറക്കി പീഡിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം പ്രതികൾ സംഭവ സ്ഥലത്തുനിന്നും കടന്നു. എന്നാൽ യുവതിയുടെ ഭർത്താവ് അക്രമികളുടെ കാറിന്റെ നമ്പർ എഴുതിയെടുത്തതിനാൽ ഇവരെ കണ്ടെത്താൻ സഹായകമായി.
കോട്ടയം: മംഗളം ചാനൽ ഒരുക്കിയ ഫോൺകെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം പോയ ശശീന്ദ്രനെ വീണ്ടും വെട്ടിലാക്കിയത് തോമസ് ചാണ്ടിതന്നെ. കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്താൻ തോമസ് ചാണ്ടി നടത്തിയ നീക്കമാണ് ഇന്നുണ്ടായിരിക്കുന്നതെന്നാണ് എൻസിപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേസിൽ ശശീന്ദ്രനുമായി ഒത്തു തീർപ്പ് കാറിലേർപ്പെട്ട പരാതിക്കാരിയായ ചാനൽ ലേഖികയാണ് ഇപ്പോൾ താൻ പരാതി പിൻവലിച്ചിട്ടില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളാണെന്നാണ് വിവരം. മന്ത്രി സഭയിൽ നിന്നും പുറത്തായ ശശീന്ദ്രനും തോമസ് ചാണ്ടിയ്ക്കും കേസ് തീർത്ത് ആദ്യമെത്താനാണ് പിണറായി വിജയൻ നൽകിയിരുന്ന വെല്ലുവിളി. ആദ്യം കേസിൽ നിന്നും മുക്തരാകുന്നവർക്ക് മന്ത്രി സ്ഥാനമെന്ന വെല്ലുവിളിയാണ് ഇപ്പോൾ ഇരുവിഭാഗങ്ങളിലെയും ആശങ്ക.
ഫോൺ കേസ് ഒത്തു തീർപ്പായതോടെ ശശീന്ദ്രൻ മന്ത്രിയാകുമെന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരുന്നത്. ഇതിനിടെ തോമസ് ചാണ്ടിയുടെ കായൽ നികത്ത് കേസിൽ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലും ശശീന്ദ്രനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി നിർത്താനുളള നീക്കമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഫോൺ കേസിൽ യുവതി ഒത്തു തീർപ്പ് ഹർജിയിൽ നിന്നും പിൻമാറിയതോടെ കേസ് ഹൈക്കോടതിയിലേക്ക് നീങ്ങും. കേസ് നീണ്ടാൽ തോമസ് ചാണ്ടിക്ക് വിജിലൻസ് കേസ് തീർക്കുന്നതിനുള്ള സമയം ലഭിക്കും. ഇതിനായി പരാതിക്കാരിയായ യുവതിയെ തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്വാധീനിക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ന്യൂഡെല്‍ഹി : സുപ്രീംകോടതി ചീഫ് ജെസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനൊരുങ്ങി സിപിഎം. ജനുവരി 29ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
നാലു ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നു സുപ്രീംകോടതിയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തെറ്റായിട്ടെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പരമോന്നത നീതിപീഠത്തെ തിരുത്തുകയെന്നതു മാത്രമേ മുന്നിലുള്ള പോംവഴി. തങ്ങള്‍ക്ക് ഏകപക്ഷീയമായി തീരുമാനം എടുക്കാനാവില്ല. അതിനാല്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ആലോചിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസം മുമ്ബ് സുപ്രീംകോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാരാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.
ജസ്റ്റിസുമാരായ ചെലമേശ്വര്‍ , കുര്യന്‍ ജോസഫ് , രജ്ഞന്‍ ഗോഗോയ് , മദന്‍ ബി ലോകൂര്‍ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത ഇവര്‍ സുപ്രീംകോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിപ്പിച്ചിരുന്നു.