ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.
കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.
I may disagree with claims made on that march but not ONE of them wants to live in a system where 28m people have no cover. NHS may have challenges but I’m proud to be from the country that invented universal coverage – where all get care no matter the size of their bank balance https://t.co/YJsKBAHsw7
— Jeremy Hunt (@Jeremy_Hunt) February 5, 2018
Hey, Britain here. Literally nobody here would ever want to trade our National Health Service for what America has. https://t.co/RQD0fIlMEV
— James O’Malley (@Psythor) February 5, 2018
ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.
മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.
രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.
മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.
ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട് വൈത്തിരിയില്‍ വളര്‍ത്തുനായുടെ കടിയേറ്റ് ഗുരുതരപരുക്കേറ്റ വീട്ടമ്മ മരിച്ചു. അംബേദ്കര്‍ കോളനിയിലെ രാജമ്മയാണ് മരിച്ചത്. അതീവ അക്രമസ്വഭാവം കാണിക്കുന്ന റോട്വീലർ ഇനത്തിലെ നായാണ് രാജമ്മയെ ആക്രമിച്ചത്. നായുടെ ഉടമസ്ഥനെതിരെ കേസെടുത്തു.
രാവിലെ സമീപത്തെ തോട്ടത്തില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം ജോലിക്ക് പോയതായിരുന്നു രാജമ്മ. തോട്ടത്തിനു സമീപമുണ്ടായിരുന്ന നായ അപ്രതീക്ഷിതമായി ചാടി വീഴുകയായിരുന്നു. മറ്റു രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരയ്ക്കല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വളര്‍ത്തുന്ന റോട്വീലര്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് കടിച്ചത്.
അതീവ അപകടകാരിയായ നായ ഇനങ്ങളില്‍ ഒന്നാണിത്. പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാനും സാധ്യതയുള്ളതാണ്. ഉടമസ്ഥനെതിരെ അപകടകരമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ വര്‍ത്തല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളഴ് ചേര്‍ത്ത് കേസെടുത്തു. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്
ഏറ്റവും അപകടകാരികളായ റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ വളര്‍ത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍
ഒരാളെമാത്രം അനുസരിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരെ ആക്രമിക്കും. അതിനാല്‍ മുന്‍കരുതലെടുക്കേണ്ട ബാധ്യത വളര്‍ത്തുന്നവര്‍ക്കുണ്ട്
> ഏറ്റവും അപകടകാരിയായ നായ ഇനങ്ങളിൽ ഒന്ന്.
> സ്വദേശം അമേരിക്ക.
> സാധാരണ ഗതിയിൽ ഒരാളെ മാത്രം അനുസരിക്കും.
> ഒറ്റയ്ക്കു താമസിക്കുന്നവർ സുരക്ഷയ്ക്കായി വളർത്തുന്നു.
> ചില രാജ്യങ്ങളിൽ നിരോധിച്ച ഡോഗ് ഫൈറ്റുകൾക്ക് ഉപയോഗിക്കുന്ന ഇനം.
> പ്രതികരണ ശേഷിയും ഘ്രാണ ശക്തിയും കൂടുതൽ.
> അന്യരെ പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാൻ സാധ്യത കൂടുതൽ.
> ഓർക്കാപ്പുറത്ത് ആക്രമിക്കുന്ന സ്വഭാവം.
> അവിശ്വസനീയമായ ശക്തി.
കടിയുടെ ശക്തി (ജോ പവർ) ഏറ്റവും കൂടുതലുള്ള നായ ഇനങ്ങളിൽ ഒന്ന്.
വളർത്തുനായ്ക്കളെ തിരഞ്ഞെടുക്കുമ്പോൾ
നായയെ വളർത്തേണ്ടതിന്റെ കൃത്യമായ ആവശ്യം എന്താണെന്ന് ഉടമയ്ക്കു ശരിയായ ധാരണയുണ്ടാവണം. ഗാർഡ് ഡോഗ്, വാച്ച് ഡോഗ്, പെറ്റ് ഡോഗ്, ടോയ് ഡോഗ്, ഹൗണ്ട് ഡോഗ് (വേട്ടനായ), ഇൻ ഡോർ ഡോഗ് തുടങ്ങി ആവശ്യം കണക്കിലെടുത്തു വേണം വളർത്തേണ്ട ഇനത്തെ തിരഞ്ഞെടുക്കാൻ. ഓമനിച്ചു വളർത്താൻ അക്രമ സ്വഭാവം കാട്ടിയേക്കാവുന്ന ഗാർഡ്, വാച്ച്, ഹൗണ്ട് എന്നീ വർഗത്തിൽ പെട്ടവയെ ഒഴിവാക്കുകയാണു നല്ലത്. ‘നായ്ക്കളെ വളർത്താൻ ഇഷ്ടമുണ്ടെങ്കിലേ അതിനു മുതിരാവൂ. വീടിനും കുടുംബാംഗങ്ങൾക്കും ഇണങ്ങുന്ന ഇനങ്ങളേ തിരഞ്ഞെടുക്കാവൂ. അന്തസ്സിനല്ല ആവശ്യത്തിനാണ് നായ്ക്കളെ വളർത്തേണ്ടത് ’– ചെന്നൈയിലെ ഡോഗ് ട്രെയിനർ സക്കീർ പറഞ്ഞു.
നായ്ക്കളെ വാങ്ങുന്നതിനൊപ്പം അവയ്ക്കു യോജിച്ച സാഹചര്യങ്ങൾ വീട്ടിൽ ഒരുക്കുന്നതിനും യജമാനൻമാർ ശ്രദ്ധിക്കണമെന്നു ചെന്നൈയിലെ കെന്നൽ ക്ലബ് അംഗങ്ങൾ പറയുന്നു. ചെന്നൈയിലെ കാലാവസ്ഥയിൽ ടെറസിലോ, ലോഹക്കൂടിലോ വളർത്തിയാൽ നായ്ക്കൾ അസ്വസ്ഥരാകുമെന്നും, വീടിനുള്ളിൽ വളർത്താൻ കഴിയുന്ന നായ്ക്കളാണിവിടെ നല്ലതെന്നും ഇവർ അഭിപ്രായപ്പെട്ടു. ‘നായ്ക്കൾ നല്ലതാണ്. എന്നാൽ യജമാനൻമാർ മോശമായാൽ നായ്ക്കളും മോശമാകും. വലിയ നായ്ക്കളെ വളർത്തുന്നവർ ചുറ്റുമുള്ളവരുടെ സുരക്ഷിതത്വത്തിലും ഉത്തരവാദിത്തം കാണിക്കണം’–കെന്നൽ ക്ലബ് അംഗം ഭാസ്കർ പറഞ്ഞു.
അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും റോട് വീല പോലെയുള്ള വേട്ട സ്വഭാവക്കാരായ നായ ഇനങ്ങളെ വിൽക്കുന്നതിനു വിലക്കുണ്ട്. നായ്ക്കൾക്കു തിരിച്ചറിയൽ ചിപ്, കൃത്യമായ വാക്സിനേഷൻ, നല്ല ജീവിത സാഹചര്യം, കൃത്യമായ ട്രെയിനിങ്, അംഗീകൃത ട്രെയിനർമാരിൽ നിന്ന് ഉടമയ്ക്കും നായ്ക്കും പരിശീലനം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിയമം വരണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
പ്രമുഖ വ്യവസായിയും മുഖ്യപര്യവേഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം. കോട്ടയം, വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണ് നിർമിച്ചിരിക്കുന്നത് എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെയുള്ള ആരോപണം.
കായൽ കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും തുടർ നടപടിക്ക് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഉയർന്നിട്ടും വിഷയത്തിൽ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്ന് ആരോപണം ഉയർന്നു.
അതേസമയയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം.
സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും , ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്.
ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് തുടരുന്നതായി യു .എ.ഇ യിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു . നിലവിൽ ബിനോയ് കോടിയേരിക്കെതിരായി ദുബായിയിൽ സിവിൽ കേസ് നിലവിലുള്ളതിനാൽ യാത്രാവിലക്കുണ്ടെന്ന വാർത്തകളോട് ബിനോയ് പ്രതികരിച്ചിരുന്നു .തന്നെ എയർപോർട്ടിൽ തടഞ്ഞില്ലെന്നും ബിനോയി പറഞ്ഞിരുന്നു . എന്നാൽ തനിക്കെതിരായി യാത്രാവിലക്ക് നിലവിലുണ്ടെന്നും ഇത് മാറ്റുവാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്നുമാണ് ബിനോയ് കോടിയേരി പ്രതികരിച്ചത് . .ബിനോയ് കോടിയേരിപത്രസമ്മേളനത്തിൽ പറഞ്ഞതെല്ലാം തെറ്റാണെന്ന് ദുബായ് പോലീസിന്റെ വിശദീകരണവുമായി ഖലീജ്‌ടൈംസ് അച്ഛനെയും മകന്റെയും വെല്ലുവിളി വെറുതെയായി .ദുബായിയിൽ ബിനോയി പെട്ടതുതന്നെ തിരുവനന്തപുരത്ത് പാർട്ടി സമ്മേളനത്തിന്റെ അവസാന രംഗം കൊഴുക്കുമ്പോൾ വിവാദം അറബിക്കഥപോലെ വളർന്നു
നിലവിൽ സി.പി.എം. മുന്നോട്ടുവെച്ച എല്ലാവാദങ്ങളും പൊളിയുന്നു .പാസ്പ്പോർട്ട് ഇപ്പോഴും ബിനോയിയുടെ പക്കലുണ്ടെന്നത് സാങ്കേതികം മാത്രം .കോടതിയിൽ കൊടുത്തേ പറ്റൂ . മർസൂഖിയെ വാർത്താവിലക്കുമായി കേരളത്തിൽ ഒതുക്കിയപ്പോൾ പാമ്പു ഫണം വിരിക്കുന്നതുപോലെ ദുബായിക്കമ്പിനി ബിനോയിയെ കുടുക്കി .ഇടനിലക്കാരും പ്രവാസി ബിസിനസ്സ് രംഗത്തെ അതികായന്മാരും അവസാനവട്ട ചർച്ചയിലാണ് .ഇപ്പോൾ ഇടപാടിലെ തുകയെകുറിച്ചാണ് ചർച്ചകൾ .രാഷ്ട്രീയമായി സി.പി.എമ്മിനിത് വലിയ പ്രഹരമാണ് .പരാതിക്കാരൻ സിവിൽകേസ് നൽകിയതോടെ ബിനോയ്‌കൊടിയേരിക്കെതിരെ പരാതിയൊന്നുമില്ല എന്ന എല്ലാവാദങ്ങളും പൊളിയുന്നു നിയമനടപടിക്ക് അറബിയെ വെല്ലുവിളിച്ച കോടിയേരി മകനെതിരെയുള്ള നിയമനടപടികളിൽ പെട്ട് ബിനോയിക്കെതിരായ യാത്രാവിലക്കിനെക്കുറിച്ച് മറുപടി പറഞ്ഞ ബിനീഷും ,ബിനോയിയും ഒരുമില്ല്യൺ ദിർഹം മാത്രമാണ് കൊടുക്കാനുള്ളതെന്നു പറയുമ്പോഴാണ് 7 മില്യൺ ദിർഹത്തിന്റെ പരാതിയാണ് ജാസ് ടൂറിസം നൽകിയിരിക്കുന്നതെന്ന് ദുബായ് പോലീസ് വിശദീകരിക്കുന്നു
ട്രാന്‍സ്‌ജെന്ററുകള്‍ അക്രമിക്കപ്പെടേണ്ടവരല്ലെന്ന് ഡോ.ഷിംമ്‌ന അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ഷിംമ്‌നയുടെ പ്രതികരണം. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കണമെന്ന് ഷിംമ്‌ന തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആയ ആളുകളെ ഒറ്റപ്പെടുത്തുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥയാണ് ട്രാന്‍സ്‌ജെന്ററും ഇന്റര്‍സെക്‌സുമായ ആളുകള്‍ അനുഭവിക്കുന്നതെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു
ഷിമ്‌ന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സെക്കന്‍ഡ് ഒപീനിയന്‍ – 012
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇന്റര്‍സെക്‌സുകള്‍ക്കും ഇടയില്‍ അവരോട് ചേര്‍ന്ന് നിന്ന് കൊണ്ടാണിന്നത്തെ #ടലരീിറഛുശിശീി നിങ്ങളോട് സംസാരിക്കുന്നത്.
പുരുഷന്‍, സ്ത്രീ എന്നീ രണ്ട് നിര്‍വചനങ്ങള്‍ക്കുള്ളില്‍ വരാത്ത ഒരുപാട് ആളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ പുരുഷനു സ്ത്രീയും കലര്‍ന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങള്‍ക്കിടയിലൂടെ തുടര്‍ച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും ആണ് ഇവരില്‍ നമുക്കേറേ പരിചയമുള്ളത്.
ജനിക്കുമ്പോള്‍ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മള്‍ക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെന്‍ഡര്‍. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെന്‍ഡറായി ശരീരത്തെ മനസ്സോട് ചേര്‍ക്കാനാകാത്ത ട്രാന്‍സ്ജെന്‍ഡറും. അവര്‍ ഒരു യാഥാര്‍ഥ്യമാണ്.
ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (തഥ) അല്ലെങ്കില്‍ സ്ത്രീ(തത) ആയി ജനിക്കാതെ പകരം തതഥ അല്ലെങ്കില്‍ തഥഥ, അതുമല്ലെങ്കില്‍ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് ‘ഇന്റര്‍സെക്‌സ്’ എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പ്പാദന അവയവ ഘടനയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാവാം.
പലരും കരുതും പോലെ ട്രാന്‍സ്ജെന്ററോ ഇന്റര്‍സെക്‌സോ ആവുക എന്നത് ഒരു ചോയ്‌സ് അല്ല. അതൊരിക്കലും ‘തല്ല് കൊള്ളേണ്ട സൂക്കേടുമല്ല’. ഞാന്‍ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങള്‍ സ്ത്രീയോ പുരുഷനോ ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉള്‍ക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാന്‍ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.
അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല.
ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മള്‍ തയ്യാറായേ തീരൂ. ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടി ഞാനിന്നത്തെ സെക്കന്‍ഡ് ഒപ്പീനിയന്‍ ഉപയോഗിക്കുകയാണ്. ഒത്തിരി സ്‌നേഹം, ഐക്യദാര്‍ഢ്യം…
.
വാല്‍ക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവര്‍ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഇന്റര്‍സെക്‌സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നില്‍ക്കുക.
കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.
വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.
സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.
കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.
ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന കേരളത്തിലെ ഒരു പ്രമുഖ മുഖ്യധാരാ മാധ്യമ വാര്‍ത്ത സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി. ഒരു മില്യന്‍ ദിര്‍ഹത്തിനുള്ള കേസ് നിലവിലുണ്ട്. ഒരാഴ്ചയ്ക്കകം ബിനോയ് അപ്പീല്‍ നല്‍കുമെന്നും ബിനോയ് പറഞ്ഞു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ബിനോയിക്കെതിരെ കേസില്ലെന്നായിരുന്നു മുന്‍വാദം, സല്‍സ്വഭാവരേഖ വാങ്ങിയിരുന്നുഒരു കേസുമില്ലെന്നായിരുന്നു ഇവരുടെ മുന്‍വാദം. സല്‍സ്വഭാവരേഖയും വാങ്ങിയിരുന്നു.
സാമ്പത്തികതട്ടിപ്പുകേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. കേസ് ഒത്തുതീര്‍ക്കാതെ ബിനോയ്ക്ക് ദുബായില്‍ നിന്ന് മടങ്ങാനാവില്ല. പണം നല്‍കുകയോ കേസ് തീര്‍പ്പാക്കുകയോ വേണം.
ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.
ബിനോയ് കൊടിയേറിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ചവറ എംഎൽഎ വിജയന്പിള്ളയുടെ മകൻ ശ്രീജിത്തുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേർപ്പെടുത്തിയത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താസമ്മേളനത്തിൽ സൂചിപ്പിക്കേണ്ടിവരും.
ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന പരാതിക്കാരാനായ യു എ ഇ പൗരൻ മർസുഖി അറിയിച്ചു. ശ്രീജിത്തിനെതിരായ കേസുകൾ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. കോടതി ഉത്തരവിന്റെ പകർപ്പ് പ്രസ് ക്ലബ്ബ്കളിലും മാധ്യമ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്തു. ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും വാർത്താ സമ്മേളനത്തിൽ പുറത്തു വിടുമെന്നായിരുന്നു നേരത്തെ മർസുഖി അറിയിച്ചത്.