പുലര്‍ക്കാലത്തു നടക്കാനിറങ്ങിയവര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടത് ഒഴിഞ്ഞശവപ്പെട്ടി. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി കുമ്പനാടു വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണു രാവിലെ നടക്കാനിറങ്ങിയവര്‍ ഒഴിഞ്ഞ ശവപ്പെട്ടി കണ്ടെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം എംബാം ചെയ്തു കൊണ്ടു വരുന്ന ശവപ്പെട്ടിയായിരുന്നു ഇത്. സംഭവം കണ്ടു ഭയന്നു പോയവര്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ കൂടി. പ്രദേശം മുഴുവന്‍ തിരഞ്ഞു എങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി. ഈ പ്രദേശത്ത് അടുത്ത കാലത്തെങ്ങും വിദേശത്തു നിന്നു മൃതദേഹം കൊണ്ടു വന്നിട്ടില്ല എന്നു നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ശവപ്പെട്ടി പരിശോധിച്ചു.
വിദേശത്തു നിന്നു തിരുവനന്തപുരത്തു മൃതദേഹം എത്തിച്ച ശവപ്പെട്ടിയാണ് ഇത് എന്നാണു സൂചന. ശവപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ പ്രദേശത്ത് ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ അറവുശാല മാലിന്യങ്ങളും മനുഷ്യ വിസര്‍ജവും തള്ളുന്നതു പതിവാണ് എന്നു പറയുന്നു. മൃതദേഹം കൊണ്ടു വന്നതിനു ശേഷം ഉപേക്ഷിച്ചതാകാം ഈ പെട്ടി എന്നാണു പോലീസ് നിഗമനം.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യു.എ.ഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്‍വാങ്ങി.തിങ്കളാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബിലാണ് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി അല്‍ത്താഫ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നേരത്ത അറിയിച്ചിരുന്നത്.
എന്നാല്‍ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ളയ്ക്കെതിരായ പരാമര്‍ശം പാടില്ലെന്നുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും മര്‍സുഖി മാറിയത്. ബിനോയ് കോടിയേരിക്കൊപ്പം സാമ്ബത്തിക തട്ടിപ്പു കേസില്‍ ആരോപണം നേരിട്ടയാളാണ് ശ്രീജിത്ത്.അതേസമയം മാധ്യമങ്ങളെ കാണില്ലെങ്കിലും കുറച്ച് ദിവസം കൂടി താന്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി അറിയിച്ചിട്ടുണ്ട്.
ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കരുനാഗപ്പള്ളി സബ് കോടതി വിലക്കിയിരുന്നു.രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ് ക്ലബിനും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ്ക്ലബിന്റെ ചുമരില്‍ ഈ നോട്ടീസ് ഒട്ടിക്കുകയും ചെയ്തിരുന്നു.
കോട്ടയം: കെ.എം. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. ചിലര്‍ മുന്നണിയിലേക്ക് വരാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടൂകൂടാന്‍ മടിയില്ലാത്തവരാണവര്‍. വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കയറ്റിയിരുത്താവുന്ന വഴിയമ്പലമല്ല ഇടതു മുന്നണി. അത് വഴിയമ്പലമാക്കി മാറ്റുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ പി.പി. ജോര്‍ജ്, കുമരകം ശങ്കുണ്ണിമേനോന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അേദ്ദഹം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യു.ഡി.എഫിെന്റ കൊള്ളരുതാത്ത ഭരണത്തിന്റെ ഉപ്പുംചോറും തിന്ന് കൊഴുത്തതടിയുമായി വഴിമാറി സഞ്ചരിക്കുമ്പോള്‍ ചിലയാളുകളുടെ നോട്ടം ഇങ്ങോട്ടാണ്. അങ്ങനെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാഹചര്യമൊരുക്കി കൂടേയെന്നാണ് ചിലരുടെ ചോദ്യം. അത്തരക്കാര്‍ക്ക് സി.പി.ഐ തടസ്സമാണ്. അധികാരത്തിന്റെ പങ്കുപറ്റാന്‍ ആരുമായും കൂട്ടുകൂടാന്‍ ഒരുമനഃസാക്ഷിക്കുത്തുമില്ലാതെ രാഷ്ട്രീയം കച്ചവടമാക്കിയ ആളുകള്‍ക്ക് ഇവിടെ വരാന്‍ താല്പര്യമുണ്ട്. അത്തരം ആളുകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കാന്‍ കഴിയില്ല. അത് ബി.ജെ.പിക്കെതിരെ വളരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കളങ്കമാണ്. കേരളത്തിലെ ഇടതുമുന്നണിയില്‍ ജാതിമത പാര്‍ട്ടികള്‍ ഇല്ലെന്നതാണ് പ്രത്യേക. മുന്നണിയെ സഹായിക്കുന്ന ഒരുപാട് പാര്‍ട്ടികള്‍ ഒപ്പമുണ്ടായിട്ടും അവരെയൊന്നും മുന്നണിയില്‍ എടുത്തിട്ടില്ല.
രാഷ്ട്രീയമൂല്യങ്ങള്‍ മറക്കുന്നതാണ് ഇന്നത്തെ പ്രശ്നം. മുതലാളിത്ത ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് അഴിമതിയും അനാശാസ്യവും പ്രശ്നമല്ല. ഇടതു പാര്‍ട്ടികള്‍ക്കും തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ക്കും അതിനോട് സന്ധിചെയ്യാനാകില്ല. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷക്കാരും കമ്യൂണിസ്റ്റുകാരും അഴിമതിയോട് പതുക്കെ പതുക്കെ അടുക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അഴിമതിയുടെ ഛായ വന്നുകൊണ്ടിരിക്കുന്നത് അപകടകരമാണ്. അതിനെതിരെ ശക്തമായ സമരം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരണം. അഴിമതിക്കാരെ അഴിമതിക്കാരായി കാണാനും അവരെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താതെ മാറ്റിനിര്‍ത്താനുമുള്ള തന്റേടം രാഷ്ട്രീയപാര്‍ട്ടികള്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സഹോദരന്‍ ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാറശ്ശാല സ്വദേശി ശ്രീജിത്ത് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചു. സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച സമരം അവസാനിപ്പിച്ച് മടങ്ങിയ ശ്രീജിത്ത് ജീവന് ഭീഷണിയുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ടുമാണ് വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ടവര്‍ സമീപവാസികളായതിനാല്‍ വീട്ടില്‍ നില്ക്കാന് കഴിയാത്ത സാഹചര്യമുണ്ട്. ജീവന് സംരക്ഷണം ആവശ്യപ്പെട്ടാണ് താന്‍ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലേക്കെത്തിയതെന്ന് ശ്രീജിത്ത് പറഞ്ഞു. നേരത്തേ 782 ദിവസത്തോളം പിന്നിട്ട സമരത്തെ തുടര്‍ന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയും ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയത്. രണ്ടു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ശ്രീജിത്ത് സമരത്തിനെത്തിയത്. സമൂഹ മാധ്യമ കൂട്ടായ്മയുടെ മറപിടിച്ച് തന്റെ പേരില്‍ ചിലര്‍ വ്യാപകമായി പണപ്പിരിവ് നടത്തിയതായും ശ്രീജിത്ത് ആരോപിച്ചു.
കൊച്ചി: ആരാധകന്റെ മരണത്തില്‍ വികാരാധീതനായി ദുല്‍ഖര്‍ സല്‍മാന്‍. തലശ്ശേരി സ്വദേശിയും ദുല്‍ഖറിന്റെ ആരാധകനുമായ യുവാവിന്റെ മരണത്തില്‍ താരം ഞെട്ടല്‍ രേഖപ്പെടുത്തി. മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബുബക്കറിന്റെ മകനായ ഹര്‍ഷാദ് മരിച്ചത്.
സ്നേഹ സമ്പന്നനായ വ്യക്തിത്വത്തിനുടമയായിരുന്നു ഹര്‍ഷാദ്. അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളില്‍ വളരെ ഊര്‍ജസ്വലനായിരുന്നയാളായിരുന്നു ഹര്‍ഷാദെന്നും തനിക്ക് അവന്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹര്‍ഷാദിന്റെ കുടുംബത്തോടൊപ്പം താനും ഈ നഷ്ടത്തില്‍ ദു:ഖിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ദുല്‍ഖറിന്റെ കടുത്ത ആരാധകനായിരുന്ന ഹര്‍ഷാദ് കണ്ണൂരിലെ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശാസ്തമംഗലത്തെ പണിക്കേഴ്‌സ് ലെയ്‌നിലെ മൂന്നംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഇവർ തീർത്തും ഒറ്റപ്പെട്ട് ഒതുങ്ങിക്കൂടുന്ന അവസ്ഥയായിരുന്നു കാണിച്ചിരുന്നത്. ആരോടും ഒരു അടുപ്പവും കാണിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. ബന്ധുക്കൾ വന്നാൽപോലും വീട്ടിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മ മരിച്ച വിവരം ബന്ധുക്കള്‍ അറിയിച്ചിട്ട് പോലും അവിടേക്ക് പോകാനോ ബന്ധുക്കളോട് കാര്യം തിരക്കാനോ ആത്മഹത്യ ചെയ്ത ആനന്ദവല്ലി തയ്യാറായില്ലെന്ന് അവരുടെ സഹോദരന്‍ രാജന്‍ പറഞ്ഞു. ഇതിന് പുറമേ കുടുംബത്തിന് കടുത്ത അന്ധവിശ്വാസമാണെന്നും മകന്‍ സന്യാസിയാകുമെന്ന് ഒരു സ്വാമി പറഞ്ഞതനുസരിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും സൂചനയുണ്ട്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി ബന്ധുക്കളുമായ ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഒരു സഹകരണവുമില്ല.കല്യാണം വിളിക്കാന്‍ പോലും ആരെങ്കിലും ചെന്നാല്‍ തങ്ങള്‍ക്കു താത്പര്യമില്ലെന്നു പറഞ്ഞു. ഗേറ്റില്‍ തടയുന്ന പ്രകൃതമായിരുന്നു സുകുമാരന്‍ നായര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
അയല്‍പക്കത്ത് അടുത്തിടെ രണ്ട് കല്യാണങ്ങളുമായി ബന്ധപ്പെട്ടു ക്ഷണിക്കാന്‍ ചെന്നിട്ടും വാതില്‍ തുറക്കാന്‍ തയ്യാറായില്ല. മകന്‍ സനാതനന് ഇതുവരെ ജോലിയൊന്നുമായിട്ടില്ല. തേങ്ങ ഇടാന്‍ ആളെ വീട്ടില്‍ കയറ്റുന്നതു മടിയായതിനാല്‍ തേങ്ങ ഉണങ്ങി വീഴാന്‍ കാത്തിരിക്കുന്നതായിരുന്നു ഇവരുടെ ശീലം.
കഴിഞ്ഞ ദിവസം തൊട്ടടുത്തുള്ള ഇടവഴിയില്‍ ഒരു കുട്ടി നടന്നു പോകുമ്പോള്‍ തേങ്ങ വീണിരുന്നു. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. എന്നാല്‍ പതിവു പോലെ തേങ്ങ എടുക്കാന്‍ ആരും വന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. രാവിലെ മീന്‍ വാങ്ങാനായി നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോള്‍ ഇവര്‍ മാറി നില്‍ക്കാറാണു പതിവ്. മേടിച്ച ശേഷം ബാക്കി തരാനില്ലെന്നു പറയുമ്പോള്‍ പിന്നെ മതിയെന്നു പറഞ്ഞ് ഉടന്‍ കതകടയ്ക്കുമായിരുന്നത്രേ. വീടിനു മുന്നിലുള്ള വഴിയില്‍ ആളു കൂടി നില്‍പ്പുണ്ടെങ്കില്‍ യാത്ര കഴിഞ്ഞു വരുന്ന മകന്‍ സനാതന്‍ എല്ലാവരും മാറിയെന്നുറപ്പാക്കിയശേഷമേ വീട്ടില്‍ കയറുമായിരുന്നുള്ളൂ.
തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചെന്നാല്‍ പോലും വാതില്‍ തുറക്കില്ലെന്നു മുന്‍ കൗണ്‍സിലര്‍ ശാസ്ത്രമംഗലം ഗോപന്‍ പറഞ്ഞു. അപരിചിതര്‍ വഴി ചോദിച്ചെത്തിയാല്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നു പറഞ്ഞു വിടും. തൊട്ടു പിന്നിലെ വീട്ടില്‍ താമസിക്കുന്ന ജനാര്‍ദ്ദനന്‍ നായരുമായി പോലും ഇവര്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലത്രേ.
ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പൊലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പൊലീസ് വീട്ടിലെത്തിയപ്പോഴാണു മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്.
മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.
പി ഡബ്ല്യൂഡിയില്‍ നിന്നും അസിസ്റ്റന്റ് എന്‍ജിനിയറായി റിട്ടയര്‍ ചെയ്തയാളാണ് സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയാണ്. മകന്‍ സനത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. മൃതദേഹത്തിനരികെ നിന്നും രണ്ട് കത്തുകളും മറ്റൊരു കവറില്‍ കുറേ നാണയങ്ങളും കണ്ടെത്തിയതായി മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കത്ത് തുറന്നിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കിളിമാനൂര്‍ സ്വദേശിയായ സുകുമാരന്‍ നായരും കുടുംബവും പതിനഞ്ച് വര്‍ഷമായി പണിക്കേഴ്‌സ് ലൈനില്‍ താമിക്കുന്നു. 41 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിളിമാനൂര്‍ സ്വദേശിനിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരന്‍ നായരും വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു ഇരുവരുടേതും. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സുകുമാരന്‍ നായര്‍. ആനന്ദവല്ലി വീട്ടമ്മയും. കല്യാണത്തിന് ശേഷം ആനന്ദവല്ലിക്ക് കുടുംബ സ്വത്തിന്റെ ഓഹരിയില്‍ നിന്നും 4 ഏക്കര്‍ സ്ഥലം നല്‍കിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുവരുടേയും കുടുംബങ്ങളില്‍ നിന്നും ലഭിച്ച ഓഹരി വിറ്റുവെന്നാണ് വിവരമെങ്കിലും കൂടുതലൊന്നും ബന്ധുക്കള്‍ക്കും അറിയില്ല. കുടുംബ സ്വത്ത് വിറ്റ് ലഭിച്ച പണത്തിനാണ് ശാസ്തമംഗലത്ത് സ്ഥലം വാങ്ങി ഇവര്‍ വീട് നിര്‍മ്മിച്ചത്. ഫൗണ്ടേഷന്‍ കെട്ടിയിരുന്ന സ്ഥമാണ് വാങ്ങി വീട് വെച്ചത്. വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് മകന്‍ ജനിച്ചു. കുട്ടിയെ ചെറുപ്പത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മാത്രമാണ് ബന്ധുക്കള്‍ പോലും കണ്ടിട്ടുള്ളത്. സ്‌കൂള്‍ കാലത്ത് കണ്ട കുട്ടി പിന്നീട് സിഎ പരീക്ഷ പാസായ വിവരം പോലും ബന്ധുക്കള്‍ അറിയുന്നത് ഇന്നാണ്. കുറച്ച് കാലം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സനത് പിന്നീട് അത് മതിയാക്കി മാതാ പിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഒതുങ്ങുകയായിരുന്നു. ബന്ധുക്കളുടെ കല്യാണത്തിനോ മരണ വാര്‍ത്തയോ അറിഞ്ഞാല്‍ പോലും ഇവര്‍ സഹകരിക്കാറില്ല.
ഭൂരിഭാഗം സമയവും വീട്ടില്‍ പ്രാര്‍ത്ഥനകളും പൂജകളും നടത്തി കഴിയുകയായിരുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില സ്വാമിമാരുടെ ആശ്രമത്തില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു ഒരു കാലത്ത് ഈ കുടുംബമെന്നും അവിടെ നടക്കുന്ന പൂജകളും മറ്റും പിന്നീട് വീട്ടിലേക്ക് പ്രാവര്‍ത്തികമാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഇതിന്റെ ഭാഗമാണ് രാത്രി കാലങ്ങളിലെ ശംഖ് ഊതലും മണിയടിയും സൂചിപ്പിക്കുന്നത്. രാത്രി 12 മണി കഴിയുമ്പബോള്‍ ആണ് മിക്കവാറും ഇവര്‍ പൂജയും ആരാധനയും നടത്തിയിരുന്നത്. മകന്‍ സനത് സന്യാസിയാകുമെന്ന് ഒരു സ്വാമി പണ്ട് ഇവരോട് പറഞ്ഞതായിട്ടാണ് സൂചന. ഇവരുടെ പേരിലുണ്ടായിരുന്ന ചില സ്വത്തുക്കള്‍ ഏതോ ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയതായിട്ടാണ് സൂചന. പിഡബ്ല്യുഡി വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന സുകുമാരന്‍ നായരുടെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് കുടുംബം മുന്നോട്ട് പോയിരുന്നത്. മകന് പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കല്‍ ഓട്ടോറിക്ഷ പിടിച്ച് പുറത്ത് പോയി പച്ചക്കറിയും വീട്ടുസാധനങ്ങളും വാങ്ങി വരും. വീടിനുള്ളില്‍ കയറി കതക് അടയ്ക്കും പിന്നെ വിവരമൊന്നുമില്ല. ഇതായിരുന്നു രീതി.
തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണനാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിലുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു.
പൊലിസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് ഒരു കത്തു കൂടി കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. ഈ കത്തില്‍ നിന്ന് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.
കടം തീര്‍ക്കാന്‍ ഒരു വഴി പറയു എന്ന ഭാര്യയുടെ ചോദ്യത്തിന് മുൻപിൽ മോഷ്ടിക്കാം എന്ന വഴി തോന്നിയതെന്ന് ഭര്‍ത്താവ് വിശാഖ് പറയുന്നത്. മോഷണം അല്ലാതെ മറ്റൊരു വഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ നയന അതിനോട് യോജിക്കുകയായിരുന്നു. കടം വീട്ടിയ ശേഷം സ്വസ്ഥമായ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് യുവദമ്പതികൾ മോഷണത്തിനിറങ്ങിയത്.
ഓട്ടോഡ്രൈവറായ വിശാഖ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഒന്നരവര്‍ഷം മുമ്ബ് നയനയെ വിളിച്ചു കൊണ്ടു വന്നത്. നിത്യചിലവിനും, കടബാധ്യത തീര്‍ക്കാനും പണം ഇല്ലാതെ നെട്ടോട്ടമോടുകയായിരുന്നു വിശാഖ്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ കീഴ്പ്പെടുത്തി 23 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന യുവദമ്പതിമാരെ മണിക്കൂറുകള്‍ക്കകം സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.
തൈക്കാട് മുല്ലശ്ശേരി വീട്ടില്‍ വിശാഖ്(21) ഭാര്യ നയന(20) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വരം തകരപ്പറമ്ബ് സ്വദേശി ഭഗവതി അമ്മാളിനെയാണ് ഇവര്‍ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നത്. സ്കൂട്ടറില്‍ രാവിലെ വീടിന് മുന്നിലെത്തിയ ഇവര്‍ വെളള പേപ്പര്‍ കാണിച്ച് വിലാസം ചോദിച്ചു. ഇതിനിടെ വീട്ടിലാരും ഇല്ലെന്ന് മനസ്സിലാക്കി കുശലം പറഞ്ഞ് വീടിനുള്ളിലേയ്ക്ക് കയറുകയായിരുന്നു. പിന്നാലെ നയന ഭഗവതി അമ്മാളിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ച് കട്ടിലിന്റെ കാലില്‍ ചേര്‍ത്ത് വെയ്ക്കുകയായിരുന്നു. ഈ സമയം വിശാഖ് വൃദ്ധയുടെ കഴുത്തിലെ മൂന്ന് സ്വര്‍ണ്ണമാലകളും മൂന്നു മോതിരവുമടക്കം 23 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രശാന്തിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം ഇരുവരേയും പിടികൂടുകയായിരുന്നു. കവര്‍ച്ച നടത്തി മടങ്ങുന്നതിനിടയില്‍ തന്നെ രണ്ടു പണയ സ്ഥാപനങ്ങളില്‍ കുറച്ച് സ്വര്‍ണം പണയം വെച്ചതായും ബാക്കി വീട്ടില്‍ ഇരിപ്പുണ്ടെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ഈ സ്വര്‍ണം പോലീസ് കണ്ടെത്തി. ഇവര്‍ സമാനമായ രീതിയില്‍ ഇതിന് മുന്‍പ് കവര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
റോം: ഇറ്റലിയില്‍ കുടിയേറ്റക്കാര്‍ക്കു നേരെ ആക്രമണം. ഇറ്റലിയിലെ മസിറേറ്റയില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ ആറ് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിവെയ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നതായാണ് റിപ്പോര്‍ട്ടുകള്‍.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പോലീസ് അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്ന ആളെയാണ് പിടികൂടിയതെന്നാണ് വിവരം.
ഇറ്റാലിയന്‍ പൗരന്‍ ലൂക്ക ട്രെയിനി(28) ആണ് പിടിയിലായത്. കാറിലെത്തിയാണ് അക്രമി വെടിയുതിര്‍ത്തത്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. വംശീയ വിദ്വേഷവും കുടിയേറ്റക്കാരോടുള്ള വിരോധവുമാണ് അക്രമണത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ചെങ്ങന്നൂര്‍ നിയമസഭാംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ക്കെതിരെ സിപിഎമ്മിന്റെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് ഉണ്ടാവുക.
മഞ്ജുവാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഉയര്‍ത്തുന്ന വാദഗതികള്‍ ബാലിശമാണ്. കേരളത്തില്‍ നടന്ന ബിജെപിയുടെ അഖിലേന്ത്യാ സമ്മേളനത്തിന്റെ വേദിയില്‍ മഞ്ജു നൃത്തം അവതരിപ്പിച്ചതാണ് ചില നേതാക്കള്‍ വലിയ കുറ്റമായി ചൂണ്ടിക്കാട്ടുന്നത്. മോദിയുള്‍പ്പെടെ ബിജെപിയുടെ ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരെല്ലാം പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പക്ഷേ കലാകാരിയെന്ന നിലയിലും കലയ്ക്ക് രാഷ്ട്രീയമില്ലെന്നും നല്ലൊരു വേദി തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്ന നൃത്തത്തിനുവേണ്ടി ഉപയോഗപ്പെടുത്തുക മാത്രമാണ് മഞ്ജു വാര്യര്‍ ചെയ്തതെന്നുമാണ് മഞ്ജുവിന്റെ ആരാധകരുടെ ന്യായീകരണം.
മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെ സിപിഎമ്മിലെ പല പ്രമുഖ നേതാക്കന്മാരുമായി അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന മഞ്ജു സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍നിരയിലായിരുന്നു. യുഡിഎഫിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ കെ കെ രാമചന്ദ്രന്‍ നായരിലൂടെ ഇടതുപക്ഷം അട്ടിമറി വിജയം നേടുകയായിരുന്നു. മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നെങ്കില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍. ഇതിനിടിയിലാണ് സ്ഥാനമോഹികളായ ചില പ്രാദേശിക നേതാക്കള്‍ ഉടക്കുമായി രംഗത്തെത്തിയത്.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ എക്സൈസ് നികുതി വെട്ടിക്കാന്‍ കൂട്ടുനിന്നതിന് ഒരു ജി.എസ്.ടി കമ്മീഷണറെയും സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ്റു ചെയ്തു. പ്രതിഫലമായി പല തവണയായാണിവര്‍ കൈക്കൂലി വാങ്ങിയതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ജി.എസ്.ടി കമ്മീഷണര്‍ സന്‍സാര്‍ ചന്ദിന് പ്രതിഫലമായി ഒരു മൊബൈല്‍ ഫോണും ടി.വിയുംഫ്രിഡ്ജുമാണ് ലഭിച്ചത്.
1.5 ലക്ഷം രൂപ ഇയാളുടെ സഹായിയില്‍ നിന്നും കണ്ടെടുത്തു. ജി.എസ്.ടി കമ്മീഷണര്‍ക്ക് പുറമെ അജയ് ശ്രാവാസ്തവ, അമന്‍ഷ, രാജീവ് സി ചന്ദാല്‍, സൗരഭ് പാണ്ഡെ എന്നീ സഹപ്രവര്‍ത്തകരെയും ഇടപാടുമായി ബന്ധപ്പെട്ട മറ്റു ചിലരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരുടെ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി 58 ലക്ഷം രൂപ കണ്ടെടുത്തതായും സി.ബി.ഐ വ്യക്തമാക്കി. ഇവര്‍ കുറച്ചു കാലമായി സ്വകാര്യ കമ്പനികള്‍ക്കായി നികുതി വെട്ടക്കാന്‍ കൂട്ടുനില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ പറഞ്ഞു.