തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതുവരെ കോപ്പി സുന്ദറെന്ന് വിളിച്ച ട്രോളന്‍മാരെക്കൊണ്ട് ഒറ്റ ഗാനത്തിലൂടെ ഗോപി സുന്ദര്‍ എന്ന് വിളിപ്പിച്ചിരിക്കുകയാണ് ശ്രീജിത്തിനെ പുന്തുണക്കുന്ന ഈ വീഡിയോ. യൂട്യൂബില്‍ നിന്ന് ഈ ഗാനത്തിന് ലഭിക്കുന്ന വരുമാനം ശ്രീജിത്തിന് നല്‍കുമെന്നും ഒരു സംഗീതകാരന്‍ എന്ന നിലയില്‍ പ്രതിഷേധിക്കാന്‍ ഈ വിധത്തിലേ കഴിയൂ എന്നും ഫേസ്ബുക്കില്‍ ഗോപി സുന്ദര്‍ കുറിച്ചു.
വീഡിയോ കാണാം
നഴ്സുമാർ ഭൂമിയിലെ മാലാഖമാരല്ലേ? അതെ യഥാര്‍ത്ഥത്തില്‍ സത്യം അത് തന്നെയാണ്. എന്നാല്‍ അവര്‍ക്കു പേരുദോഷം കേള്‍പ്പിക്കാനായും ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു നേഴ്‌സിനെ കുറിച്ച് ശ്രീജിത എന്ന യുവതി എഴുതിയ കുറിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്
ശ്രീജിതയുടെ വൈറലാകുന്ന കുറിപ്പ് ഇങ്ങനെ:
മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്’, പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിതയ്ക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ‘പ്രസവത്തിന് ഡേറ്റ് ആയപ്പോഴാണ് അഡ്മിറ്റ് ആയത്. പ്രസവവേദന തുടങ്ങുന്നത് രാത്രിയാണ്. വേദന തുടങ്ങിയപ്പോള്‍ തന്നെ കൂടെ നിന്ന അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചു. അവര്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും എനിക്ക് വല്ലാതെ വേദനയായിരുന്നു. സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, ”എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നിലവിളി തുടങ്ങിയോ? അപ്പഴിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ എന്നാണ് എടുത്തപടി ഒരു സിസ്റ്റര്‍ ചോദിച്ചത്. 25 വയസ്സായ എന്റെ ആദ്യ പ്രസവമായിരുന്നു. ഒന്നര വര്‍ഷം മുമ്പ്. ലേബര്‍ റൂമിലേക്ക് മാറ്റിയപ്പോള്‍ ഒറ്റയ്ക്കായത് പോലെ തോന്നി. വേദന സഹിക്കാന്‍ കഴിയുന്നില്ലായിരുന്നു. അമ്മയോ മറ്റോ അടുത്തുണ്ടായിരുന്നെങ്കിലെന്ന് തോന്നി.
എനിക്ക് തോന്നുന്നത് പ്രസവിക്കാന്‍ പോവുന്ന എല്ലാ സ്ത്രീകള്‍ക്കും ആരെങ്കിലും സ്നേഹത്തോടെ അടുത്തുണ്ടാവണമെന്ന് തോന്നുമെന്നാണ്. വേദനകൊണ്ട് കരച്ചിലടക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ശകാര വാക്കുകളായിരുന്നു കേട്ടത്. പിന്നെ അത് കേട്ടാലറയ്ക്കുന്ന വാക്കുകളായി. ”അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്. ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”, ഇങ്ങനെയായിരുന്നു അവരില്‍ ഒരാളുടെ പ്രതികരണം. ഇത് കേട്ട് ഞാന്‍ തളര്‍ന്ന് പോയി. കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി.
മരിച്ചാലും വേണ്ടില്ല അവിടെ നിന്ന് ഓടിപ്പോവാനാണ് തോന്നീത്. ഇങ്ങനെ ഇതൊക്കെ കേള്‍ക്കാന്‍ ഞാനെന്ത് തെറ്റ ചെയ്തെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ജയിലിലായത് പോലെയാണ് എനിക്ക് തോന്നിയത്. അവിടെപ്പോലും മാനുഷിക പരിഗണനകള്‍ കിട്ടും. ഞാന്‍ മാത്രമല്ല, അവിടെ ലേബര്‍ റൂമില്‍ കിടന്നിരുന്ന ഒരാളെ പോലും അവര്‍ വെറുതെ വിട്ടില്ല. ചീത്തവിളി മാത്രമാണെങ്കില്‍ പോട്ടേന്ന് വക്കാം, ഇത് നമുക്ക് ഛര്‍ദ്ദിക്കാന്‍ വരുന്ന പോലത്തെ അസഭ്യമാണ് പറയുന്നത്. ഇതൊക്കെ കേട്ട് എന്തിനാണ് ഒരു കൊച്ച് ഉണ്ടാവുന്നതെന്ന് പോലും ചിന്തിച്ച് പോയി’; ഇത് എന്റെ ഒരു അനുഭവമാണ്. ഇതുപോലെ അനുഭവമുള്ളവര്‍ ധാരാളം ആളുകള്‍ക്കുണ്ടെന്നും എന്നാല്‍ പലരും അത് പുറത്ത് പറയാത്തതുമാണെന്നും ശ്രീജിത കുറിപ്പില്‍ പറയുന്നു.
ജിത്തുവിന്റെ അറുകൊലയ്ക്ക് പിന്നില്‍ അമ്മ ജയയാണെന്ന് അറിഞ്ഞതോടെ കേരളം നടുങ്ങി. ഒരു പതിനാല് വയസുകാരന്റെ മൃതദേഹത്തോട് അത്രയും വലിയ ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. നൊന്തുപ്രസവിച്ച മകനോട് ഇത്രയും വലിയ ക്രൂരത ഏതൊരമ്മയ്ക്കും കാണിയ്ക്കാനാകുമോ എന്നതാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്.
ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടത്തില്‍ കാക്കകള്‍ വട്ടമിട്ടു പറന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു ജിത്തുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. മുക്കാല്‍ ഭാഗത്തോളം കത്തിക്കരിഞ്ഞിരുന്നു. പൊലീസ് ഇന്നലെ വൈകിട്ടും ജിത്തു ജോബിന്റെ വീട്ടില്‍ എത്തിയിരുന്നു.
പുരയിടം പരിശോധിച്ചപ്പോള്‍ ഒരു ചെരിപ്പ് കണ്ടെത്തി. ഇത് ആരുടെതാണെന്ന ചോദ്യത്തിനു മകന്റെ ചെരിപ്പാണെന്നു ജയമോള്‍ കൂസലില്ലാതെ മറുപടി പറഞ്ഞു. ഇതിനിടെയാണു കാക്കകള്‍ പറക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍ പതിയുന്നത്.
വീടിനു സമീപത്തു വച്ചു ഷാള്‍ മുറുക്കി കൊന്നെന്നു ജയമോള്‍ മൊഴി നല്‍കിയതായിട്ടാണു സൂചന. കസ്റ്റഡിയില്‍ എടുത്ത് ചാത്തന്നൂര്‍ സ്റ്റേഷനില്‍ എത്തിച്ച ജയമോള്‍ കൂസലില്ലാതെയാണു ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.
മകന്റെ മരണത്തിന്റെ വേദനയും മുഖത്തില്ല. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് സംഘത്തെ കണ്ടിട്ടും ഭാവവ്യത്യാസം ഇല്ലായിരുന്നു.
ജിത്തു ജോബിന്റെ കൊലപാതകം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മൃതദേഹത്തോടു കൊലയാളികള്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകള്‍ വെട്ടിത്തൂക്കി. കാല്‍പാദം വെട്ടി മാറ്റി.
വലത്തേകാലിന്റെ മുട്ടിനു താഴെയുള്ള വെട്ട് ആഴത്തിലായതിനാല്‍ തൂങ്ങിയ നിലയിലായിരുന്നു. വയര്‍ പൊട്ടി കുടലുകള്‍ വെളിയിലായി. 14 വയസ്സുകാരനോട് ഇത്ര ക്രൂരത കാണിക്കാനുള്ളത്ര വൈരാഗ്യം ആര്‍ക്കാണെന്നു സമീപവാസികള്‍ക്കും മനസ്സിലാകുന്നില്ല.
പൊതുവേ ശാന്തപ്രകൃതക്കാരനായ ജിത്തുവിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണു നാട്ടുകാര്‍ കേട്ടത്. ജിത്തു ജോബ് പഠനത്തില്‍ സമര്‍ഥനായിരുന്നു. കുട്ടിയുടെ തിരോധാനം സഹപാഠികളെയും അധ്യാപകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
കൃത്യത്തിനു പിന്നില്‍ താന്‍ മാത്രമെ ഉള്ളൂവെന്ന് അമ്മ പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. എന്നാല്‍ പൊലീസ് ഇതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. കയ്യില്‍ പൊള്ളലേറ്റ പാട് എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു കത്തിക്കൊണ്ടിരുന്ന ചിരട്ട കയ്യില്‍ തട്ടി വീണെന്നായിരുന്നു മറുപടി.
കൊലയ്ക്കു പിന്നില്‍ ആര്, എത്രപേര്‍, എന്തിന് എന്ന വിവരങ്ങള്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തെളിയുമെന്ന് എസിപി ജവഹര്‍ ജനാര്‍ദ്ദ് പറഞ്ഞു.
കണ്ണൂര്‍: മകളെ വിവാഹം കഴിച്ചു തരാത്തതില്‍ കുപിതനായ യുവാവ് വീട്ടില്‍കയറി അമ്മയെയും യുവതിയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ രാമന്തളി ചിറ്റടിയിലാണ് സംഭവം. അക്രമത്തില്‍ പരിക്കേറ്റ യുവതിയേയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളെ വിവാഹം കഴിച്ചു തരാത്തതില്‍ പ്രകോപിതനായ യുവാവ് ചെവ്വാഴ്ച്ച രാത്രി 10 മണിയോടെ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് തളിയില്‍ സ്വദേശി രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ കുത്തേറ്റ യുവതിയുമായി രഞ്ജിത്തിന് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ എതിര്‍ത്തോടെ വിവാഹം മുടങ്ങി. രഞ്ജിത്തിനെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കൊല്ലം: കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയതിന് അവിശ്വസനീയ കാരണം പറഞ്ഞ് അമ്മ ജയ. ഒമ്പതാം ക്ലാസുകാരനായ മകനെ കൊലപ്പെടുത്തിയത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിന്റെ പേരിലാണെന്ന് ജയ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴി അവിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.
കുറച്ചു കാലങ്ങളായി ജയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്റെ അച്ഛന്‍ ജോബ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലാണ് ജയ പെരുമാറിയെതെന്നും ജോബ് പറയുന്നു. താനും ജിത്തുവും തമ്മിലായിരുന്നു കുടുതല്‍ അടുപ്പമെന്നും പൊലീസില്‍ കുറ്റം സമ്മതം നടത്തുന്നതുവരെ തനിക്ക് ജയയെ സംശയം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നാല് ദിവസം മുന്‍പ് കടയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരിച്ചു വന്നില്ലെന്ന് പൊലീസില്‍ ജിത്തുവിന്റെ അമ്മ പരാതി നല്‍കിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. മകനെ കാണാനില്ലെന്ന പരാതിയില്‍ നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് വാദിച്ച ജയ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യം നടത്തിയത് താനൊറ്റയ്ക്കാണെന്ന ജയയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാണാതായത്. ജിത്തുവിന്റെ മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
‘മികച്ച നുണ വാര്‍ത്തകള്‍’ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ക്കാണ് ട്രംപിന്റെ മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. തനിക്കെതിരെ വാര്‍ത്ത നല്‍കിയ പത്രങ്ങളെയും ചാനലുകളെയുമാണ് ട്രംപ് മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡിനായി പരിഗണിച്ചത് എന്നതാണ് ശ്രദ്ധേയം.
ട്വിറ്ററിലൂടെ ബുധനാഴ്ച രാത്രിയായിരുന്നു ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം. തന്നെ പിന്തുണയ്ക്കുന്ന ഫോക്‌സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെയാണ് ട്രംപ് അവാര്‍ഡിനായി പരിഗണിച്ചത്.
വ്യത്യസ്ത വിഭാഗങ്ങളിലായി 10 മാധ്യമങ്ങള്‍ക്കു കൂടി ട്രംപ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ പോള്‍ മാന്‍ ന്യൂയോര്‍ട്ട് ടൈംസില്‍ എഴുതുന്ന കോളമാണ് ഏറ്റവും മികച്ച നുണവാര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഒരിക്കലും രക്ഷപെടാന്‍ പോകുന്നില്ലെന്ന് അദ്ദേഹം തന്റെ കോളത്തില്‍ എഴുതിയിരുന്നു. ഈ ലേഖനമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: പദ്മാവതിന് രാജ്യമെമ്പാടും പ്രദര്‍ശനത്തിന് അനുമതി നല്‍കി സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പദ്മാവതിന് വിലക്ക് ഏര്‍പ്പെടുത്തി ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളുടെ ഉത്തരവ് കോടതി റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രങ്ങള്‍ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ക്രമസമാധാനത്തിന്റെ പേരിലാണെങ്കില്‍ പോലും വിലക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം കോടതി സംരക്ഷിക്കുമെന്നും ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാനങ്ങളാണ്.
സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും അത് സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ വരണമെന്നില്ലെന്നും വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവയ്ക്ക് വേണ്ടി തുഷാര്‍ മേത്ത വാദിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി എന്നു കരുതി എല്ലാ ഇടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നില്ലെന്നും സംസ്ഥാനങ്ങള്‍ ഉന്നയിച്ചു.
എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച പോലെ എല്ലാ മാറ്റങ്ങളും സിനിമയില്‍ കൊണ്ടുവന്നു. ഇനിയും വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
തിരുവനന്തപുരം: നടി പാര്‍വ്വതിക്ക് ഭീഷണി സന്ദേശം അയച്ച കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റോജനെന്നയാള്‍ പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി സ്‌ന്ദേശമയച്ചത്. ഇയാളയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പാര്‍വ്വതി നല്‍കിയ പരാതിയിന്മേലാണ് നടപടിയുണ്ടായിരിക്കുന്നത്.
സന്ദേശമയച്ച അക്കൗണ്ട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് മനസ്സിലാകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുത്തത്. റോജന്‍ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് കണ്ടെടുത്തിട്ടുണ്ട്. കൊല്ലത്തെ ഒരു സ്വകാര്യ കോളെജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ സോജന്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കസബയില്‍ മമ്മൂട്ടി അഭിനയിച്ച കഥാപാത്രം സ്ത്രീവിരുദ്ധമാണ് എന്ന പാര്‍വ്വതിയുടെ പ്രസ്താവനയാണ് പ്രതിയെ പ്രകോപിപ്പിച്ചെതെന്നാണ് സൂചന. മമ്മൂട്ടിക്കെതിരായ പ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരവധി പേരാണ് സൈബറിടത്തില്‍ പാര്‍വ്വതിക്കെതിരെ തെറിവിളിയുമായി എത്തിയത്.
അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ് അനുസരിച്ച് ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വില പെട്രോള്‍ കമ്പനികള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരം വിട്ടു കൊടുത്തതിനുശേഷം കമ്പനികള്‍ ദിവസവും അര്‍ദ്ധരാത്രിയില്‍ പൈസാ കണക്കിന് വിലവര്‍ദ്ധനവ് നടപ്പിലാക്കിത്തുടങ്ങി. എന്നാല്‍ ആദ്യമൊന്നും ഇത്തരത്തിലുള്ള നിസ്സാരമായ വിലവര്‍ധനവ് ജനങ്ങള്‍ അറിഞ്ഞില്ല. എന്നാല്‍ ആറു മാസത്തിനിടെ ഒന്‍പതില്‍ അധികം ദൂരെയാണ് പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിച്ചത്.
ഇതിനെതിരെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രതിപക്ഷ കക്ഷികള്‍ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവാണ് ഇതിന് കാരണമെന്ന് സര്‍ക്കാറുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കൂടുതല്‍ ഓയില്‍ വില 140 രൂപയ്ക്കടുത്ത് ആയിരുന്നു എന്നാല്‍ ഇപ്പോള്‍ വില ഏതാണ്ട് പകുതിയാണ് ബാരലിന്. എന്നിട്ടും അന്ന് ഡീസല്‍ വില 49 രൂപയായിരുന്നു എന്നാല്‍ ഇപ്പോള്‍ വില 67 രൂപയായി വര്‍ദ്ധിച്ചു.ഇപ്പോള്‍ ഈ പറയുന്നത് കളവാണ് എന്ന് ആര്‍ക്കാണ് അറിയാത്തത്. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനയിലൂടെ കിട്ടുന്ന വലിയ ലാഭം ഉല്‍പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് ലഭിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടാതെ അംബാനിക്കും അദാനിക്കും ലഭിക്കുന്നുണ്ട്. അവരുടെ കൊള്ളലാഭത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. ഇതിന്റെ പിന്നില്‍ വലിയ അഴിമതിയുണ്ട് എന്നത് സത്യമാണ്.
സര്‍ക്കാരുകള്‍ വലിയതോതില്‍ നികുതി വര്‍ദ്ധിപ്പിച്ചു,നികുതിയിനത്തില്‍ തന്നെ എത്ര വലിയ രൂപയാണ് ഈടാക്കുന്നത് എന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ഇതില്‍ അല്പം പോലും കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരോ ശ്രമിക്കുന്നില്ല എന്നതും ഖേദകരമാണ്. കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധമാണ് എന്നത് നമുക്കറിയാമെങ്കിലും അതേപോലെതന്നെ നികുതികള്‍ കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ബദല്‍ ഇടതുപക്ഷ നയങ്ങളുമായി വന്ന സംസ്ഥാന സര്‍ക്കാരും ജനവിരുദ്ധമെന്ന് നമ്മള്‍ക്ക് പറയേണ്ടിവരും. ഓരോ ദിവസവും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന വരുമ്പോള്‍ കേരളത്തിന്റെ ധനമന്ത്രിയും അത് ആസ്വദിക്കുകയാണ് ആഹ്ലാദിക്കുകയാണ് കാരണം അതില്‍ നിന്നും നല്ലൊരു വിഹിതം നികുതിയായി സംസ്ഥാന ഗവണ്‍മെന്റിനും ലഭിക്കും എന്നത് തന്നെയാണ് കാരണം. എന്തുകൊണ്ട് തങ്ങളുടെ നികുതിവരുമാനത്തില്‍ അല്പമെങ്കിലും കുറച്ച് ഭാരം ജനങ്ങളില്‍നിന്ന് ഏറ്റെടുത്തു കൂടാ എന്ന ചോദ്യത്തിന് ഖജനാവ് കാലിയാണ് എന്ന മറുപടിയാണ് കിട്ടുന്നത് നാല്‍പ്പതിനായിരം രൂപയ്ക്ക് കണ്ണടയും ലക്ഷക്കണക്കിന് രൂപ ചികിത്സാ ചിലവായും മന്ത്രിമാരും എംഎല്‍എമാരും ചിലവഴിക്കുമ്പോള്‍ തന്നെ ഇത്തരം ധൂര്‍ത്ത് നടക്കുബോള്‍ ഖജനാവ് എങ്ങനെ കാലിയാവാതിരിക്കും എന്ന മറുചോദ്യവും ജനങ്ങള്‍ ഉന്നയിക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും, കെഎസ്ആര്‍ടിസിക്കും കൊടുക്കാന്‍ കാശില്ലാതെ എന്ന് പറയുമ്പോഴും ഇത്തരം ധൂര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍തന്നെ ഡീസല്‍ വിലവര്‍ദ്ധനവ് മൂലം സ്വകാര്യബസ്സുകള്‍ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അതുപോലെതന്നെയാണ് ഗവര്‍മെന്റിന്റെ നിയന്ത്രണത്തിലല്ലാത്ത ഉപയോഗ സാധനങ്ങളുടെ വിലവര്‍ധനവും. ചുരുക്കത്തില്‍ ജനങ്ങളുടെ ഭാരത്തിനു മേല്‍ ഭാരം കയറ്റി വയ്ക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. പെട്രോളിന്റെയും ഡീസലിന്റെയും വില നിര്‍ണയത്തിനും നികുതി ഘടനയ്ക്കും വ്യക്തമായ മാനദണ്ഡം ഉണ്ടായേ തീരു.
ജി എസ് റ്റി പെട്രോളിനും ഡീസലിനും നടപ്പിലാക്കാം എന്നുപറയുമ്പോള്‍ കേരളത്തിലെ ധനമന്ത്രിയുടെ പുച്ഛത്തോടെ ചിരിക്കുകയാണ്. അദ്ദേഹത്തിനറിയാം അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നത്. ജിഎസ്ടി വന്നപ്പോള്‍ ആഹ്ലാദിച്ച് ആ മന്ത്രി ഇപ്പോള്‍ തലപൂഴ്ത്തി നില്‍പ്പാണ്. ധനകാര്യ വിദഗ്ദ്ധന്‍ എന്നറിയുന്നവര്‍ എന്നറിയപ്പെടുന്നവര്‍ തന്നെ മന്ത്രിയായപ്പോള്‍ എത്ര വലിയ ക്രൂരതയാണ് ജനങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയില്‍ തിരിച്ചറിയുന്നു ഇതില്‍ പ്രതിഷേധിക്കുക പ്രതികരിക്കുക പരസ്യമായ നിയമവിധേയമായ കൊള്ളയാണ്
കൊല്ലം: കേരളത്തിൽ ഇന്ന് വരെ കേട്ടുകേൾവി ഇല്ലാത്ത, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു മരണ വാർത്ത. തിങ്കളാഴ്ച കാണാതായ പതിനാല് വയസുകാരന്‍ മരിച്ച നിലയില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിത്തു ജോബിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയില്‍ പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അമ്മയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുണ്ട കുരീപ്പള്ളി ജോബ് ഭവനില്‍ ജോബ് ജി. ജോണിന്റെ മകനാണ് മരിച്ച ജിത്തു. ജയമോള്‍ കുറ്റം സമ്മതിച്ചു.
മൃതദേഹത്തിന്റെ മുന്‍വശം ഏതാണ്ടു മുഴുവന്‍ കത്തിക്കരിഞ്ഞ നിലയിലാണ്. കൈകള്‍ രണ്ടും വെട്ടിമാറ്റിയിട്ടുണ്ട്. ഒരു കാലിനും വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച ജിത്തുവിന്റെ അച്ഛനെയും അമ്മയെയും പൊലീസ് വീട്ടില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഫൊറന്‍സിക് വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. അപ്പോഴൊന്നും പറമ്പിലെ വാഴത്തോട്ടത്തില്‍ മൃതദേഹം ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറയുന്നു. വൈകുന്നേരത്തോടെ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാം. കൊലപാതകത്തിനു പിന്നില്‍ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നാണ് സംശയം.
കുടുംബ വഴക്കിനെ തുടര്‍ന്ന് മകനെ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ കുറ്റസമ്മതം. ചാത്തന്നൂര്‍ പോലീസാണ് ജയമോളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ പഠനാവശ്യത്തിനായി സ്‌കെയില്‍ വാങ്ങാന്‍ പുറത്തുപോയ ശേഷം ജിത്തുവിനെ കാണാനില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. പത്രങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെ ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടെത്തുകയായിരുന്നു. വഴക്കിനിടെ മകന്‍ കൊല്ലപ്പെട്ടുവെന്നാണ് ജയമോളുടെ മൊഴി. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.