മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നീരവ് മോഡിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ജപ്തി ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ഏതാണ്ട് 523 ഓളം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്നത്.
81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ളാറ്റും 15.45 കോടിയുടെ മുംബൈ വര്‍ളി മേഖലയിലെ ഫ്ളാറ്റും ജപ്തി ചെയ്ത സ്വത്തുക്കളുടെ കൂട്ടത്തില്‍പ്പെടും. നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള 21 കെട്ടിടങ്ങള്‍, ആറ് വീടുകള്‍ 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ളാറ്റ്, സോളാര്‍ പവര്‍ പ്ലാന്റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിട്ടുണ്ട്.
പിടിച്ചെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വിലയുണ്ട്. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്റിന് 70 കോടിയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുന്ന നീരവി മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 6393 കോടി രൂപയോളം വരും.
മെനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെ കൂള്‍ ഡ്രിങ്കുകളിലും പരിഷ്‌കരണത്തിനൊരുങ്ങി മക്‌ഡൊണാള്‍ഡ്‌സ്. ഈ വര്‍ഷം അവസാനത്തോടെ കൂള്‍ ഡ്രിങ്ക് കപ്പുകളും ട്രേകളും പ്ലാസ്റ്റിക് വിമുക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം. പുതിയ പരിഷ്‌കാരങ്ങള്‍ ലോകമൊട്ടാകയുള്ള ഔട്ട്‌ലെറ്റുകളില്‍ നടപ്പില്‍ വരുത്താനാണ് പദ്ധതിയെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപഭോക്താക്കളുടെ അഭിപ്രായം പരിഗണിച്ച് കഴിഞ്ഞ ആഴ്ച്ച ചീസ്ബര്‍ഗറുകള്‍ മക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചീസ്ബര്‍ഗറുകള്‍ ഒഴിവാക്കിയതിന് പിന്നാലെ പുതിയ ബിഗ് മാക് ബര്‍ഗറുകള്‍ പുറത്തിറക്കി കമ്പനി ഉപഭോക്താക്കളെ അമ്പരപ്പിച്ചിരുന്നു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള പാക്കിംഗ് രീതി ലോകമൊമ്പാടുമുള്ള ഔട്ട്‌ലെറ്റുകളില്‍ 2025 ഓടെ കൊണ്ടുവരുമെന്ന് കമ്പനി പറയുന്നു.

റീസൈക്കിളിംഗ് അസാധ്യമായ പാക്കേജിംഗ് രീതി പിന്തുടര്‍ന്നിരുന്ന മക്‌ഡൊണാള്‍ഡ്‌സ് പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഉപഭോക്താക്കളുടെയും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്റോറന്റ് ശൃഖലയില്‍ ഉപയോഗിക്കുന്ന ബാഗുകളും കപ്പുകളും സ്‌ട്രോയും അനുബന്ധ പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവ റിസൈക്കിള്‍ ചെയ്ത് നിര്‍മ്മിക്കുന്നവയായി മാറ്റും. നിലവില്‍ കമ്പനി പാക്കേജിങിനായി ഉപയോഗിക്കുന്നതില്‍ പകുതിയിലേറെയും പ്ലാസ്റ്റിക്ക് അനുബന്ധ ഉത്പ്പന്നങ്ങളാണ്. ഇതില്‍ വെറും 10 ശതമാനമാണ് റിസൈക്കിള്‍ ചെയ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. 120 രാജ്യങ്ങളിലായി 37,000 റസ്‌റ്റോറന്റുകള്‍ മക്‌ഡൊണാള്‍ഡ്‌സിന് സ്വന്തമായുണ്ട്. പാക്കേജിംഗ് മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നതായും അത്തരം പ്രശ്‌നങ്ങളെ ഗൗനിക്കേണ്ടതുണ്ടെന്നും ഞങ്ങളോട് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മക്‌ഡൊണാള്‍ഡ്‌സിന്റെ സപ്ലൈ ആന്റ് സസ്റ്റൈനബിലിറ്റ്ി ചീഫ് ഓഫീസര്‍ ഫ്രാന്‍സിസ്‌കാ ഡിബയേസ് പറഞ്ഞു.

ഞങ്ങളുടെ ആഗ്രഹം ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ കൊണ്ടു വരുകയെന്നതാണ്. പാക്കേജിംഗ് ലഘൂകരിക്കുക, റിസൈക്കിള്‍ ചെയ്യാവുന്ന ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക, അതിനാവശ്യമായ അനുബന്ധ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവ വൃത്തിയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. തെരെസ മേയ് അടുത്തിടെ പ്ലാസ്റ്റിക് ഉത്പാദനം ഗണ്യമായി വര്‍ദ്ധിച്ചു വരുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മകഡൊണാള്‍ഡ്‌സിന്റെ പുതിയ തീരുമാനം പുറത്തുവരുന്നത്.
ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്.
കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
ട്വീറ്റ് വായിക്കാം
En route Attappady Tribal Village.Please join and pledge your support for #ISupportKeralaAdivasis pic.twitter.com/G6gsSlh36K
— KummanamRajasekharan (@Kummanam) February 24, 2018
https://www.facebook.com/sakeer.vc/posts/1724540487567641
https://www.facebook.com/photo.php?fbid=1733539176713181&set=a.280728498660930.66591.100001713472179&type=3&theater
തൃശൂര്‍: മധു കൊല്ലപ്പെട്ടത് ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ശക്തമായ അടിയേറ്റു. നെഞ്ചിലും ശക്തമായ പ്രഹരമേറ്റിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ വാരിയെല്ല് തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നര മണിക്കൂറോളം നീണ്ട പോസ്റ്റ്‌മോര്‍ട്ടം പരിശോധന രാവിലെ 11.30ഓടെയാണ് പൂര്‍ത്തിയായത്.
വെള്ളിയാഴ്ച വൈകിട്ട് നാല്മണിയോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം എത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദഹേം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് വ്യക്തമായതോടെ കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ഐ.പി.സി 307,302,324 വകുപ്പുകള്‍ ചുമത്തും.
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമമനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി.എം.ആര്‍ ആജിത്കുമാര്‍ അറിയിച്ചു. അട്ടപ്പാടി, അഗളിയില്‍ അരിയും മല്ലിപ്പൊടിയും മോഷ്ടിച്ചെന്നാരോപിച്ചാണ് മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.
ഷിബു മാത്യൂ.
ഇനി പഠിച്ചാലും വിജയിക്കാം. പരീക്ഷയില്ലെങ്കില്‍ വിജയമില്ല. പരീക്ഷ വിജയത്തിലേയ്ക്ക് നയിക്കുന്ന ഉപാധിയാണ്. ജോലിത്തിരക്കിനിടയിലും മക്കള്‍ പ്രധാനപ്പെട്ടതാണ് എന്ന് ആഴത്തില്‍ വിശ്വസിക്കുന്നവരാണ് യുകെയിലെ മാതാപിതാക്കള്‍. പക്ഷേ മക്കള്‍ പരീക്ഷയില്‍ ഉന്നത വിജയം നേടാതെ വരുമ്പോള്‍ അവരെ പഴിചാരുന്നതും ഇതേ മാതാപിതാക്കള്‍ തന്നെ. ഇരുപത്തിനാല്
മണിക്കൂറും മക്കളെ ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കൊരു ശല്യമാകരുത് എന്ന് പ്രശസ്ത ടെലിവിഷന്‍ അവതാരകയും മോഡലും അതിലുപരി കൊച്ചി ഇടപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപികയുമായ മായാറാണി പറയുന്നു.
ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ പെണ്ണഴക് എന്ന പരിപാടിയില്‍ എക്‌സാം ടിപ്‌സ് അവതരിപ്പിക്കുകയാണ് മായാറാണി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യത്തില്‍ നാല് എപ്പിസോഡായി പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ പരീക്ഷകളെ എങ്ങനെ നേരിടാം എന്ന് വ്യക്തമായി പറയുന്നു. മക്കളുടെ പഠനത്തില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. മക്കളുടെ തോല്‍വിക്ക് ഒരു പരിധിവരെ മാതാപിതാക്കളാണ് കാരണവും. മക്കളുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അവരെ സ്‌നേഹിക്കുന്ന മാതാപിതാക്കളും ധാരാളം. ജോലിത്തിരക്കിനിടയില്‍ മക്കളെ ശ്രദ്ധിക്കാതെ പോകുന്ന മാതാപിതാക്കളാണ് യു കെയില്‍ അധികവും.
GCSE യും A level പരീക്ഷയും അതീവ ഭീതിയോടെ കാണുന്ന യുകെയിലെ മാതാപിതാക്കള്‍ക്ക് ഈ വീഡിയോ പ്രയോജനപ്പെടുമെന്നതില്‍ സംശയമില്ല.
എക്‌സാം ടിപ്പ്‌സ് എന്ന വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
[ot-video][/ot-video]
ലക്‌നൗ: ദളിത് പെണ്‍കുട്ടിയെ ജീവനോടെ ചുട്ടു കൊന്നു. രാജ്യത്തെ ഞെട്ടിച്ച കൊടും ക്രൂരത നടന്നത് ഉത്തര്‍പ്രദേശ് ഉന്നാവോ ജില്ലയിലെ ഗ്രാമത്തില്‍. കഴിഞ്ഞ വ്യാഴാഴ്ച്ച പച്ചക്കറി മാര്‍ക്കറ്റിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന 18 വയസ്സുകാരി മോണി എന്ന പെണ്‍കുട്ടിയെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പെണ്‍കുട്ടിയെ വളഞ്ഞ സംഘം യാതൊരു പ്രകോപനവും കൂടാതെ മോണിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
നൂറുകണക്കിന് ആളുകള്‍ നോക്കി നില്‍ക്കെ മാര്‍ക്കറ്റില്‍ വെച്ച് മോണിയുടെ ശരീരം കത്തിയമരുകയായിരുന്നു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെത്തിയ സോണല്‍ ഐജി സുജിത് കുമാര്‍ പാണ്ഡെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മോണിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നില്‍ കൂടുംബ വൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കുടുംബത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
സംഭവ സ്ഥലത്ത് നിന്ന് കാലിയായ പെട്രോള്‍ ക്യാന്‍, തീപ്പെട്ടി എന്നിവ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ഫോര്‍വീലറിന്റെ ടയര്‍ പാടുകള്‍ പോലീസ് കണ്ടെത്തി. സ്ഥലം എസ്പി പുഷ്പാജ്ഞലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തം സിങ് റാത്തോഡ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പേരെ ചോദ്യം ചെയ്തു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചു മക്കളും ചേര്‍ന്നു നഗ്ന നൃത്തം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വീട്ടിലെ കാരണവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ആകെ ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണു മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാന്‍ കുടുംബത്തില്‍ ഒരാള്‍ ഇത്തരത്തില്‍ നര്‍ത്തകരെ വിളിച്ചത്. ഇവര്‍ വീട്ടിലെത്തി മേല്‍വസ്ത്രങ്ങള്‍ മാറ്റി നൃത്തം തുടങ്ങി. ഇതോടെ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടില്‍ നിറയെ ആളുകള്‍ എത്തി എന്നും പറയുന്നു. ചൈനയിലാണു മരണാനന്തര ചടങ്ങുകള്‍ക്ക് ആളെ കൂട്ടാനായി നഗ്ന നൃത്തങ്ങള്‍ വ്യാപകമാകുന്നത്. മുമ്പ് ഗാനമേളയും നൃത്തവുമയാിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ അതു മടുത്തു തുടങ്ങിയെന്നാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണ വീടുകളില്‍ നഗ്ന നൃത്തം നടത്തുന്ന നിരവധി ട്രൂപ്പുകള്‍ ചൈനയില്‍ പ്രവര്‍ത്തിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. വിലയുടെ അടിസ്ഥാനത്തില്‍ നഗ്‌നതയുടെ അളവു കൂടം എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ഇന്നലെ ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ മൂന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചു. എഴുത്തുകാരായ മുരുകേശ് പനയറ , ജിന്‍സന്‍ ഇരിട്ടി , സാമൂഹ്യ , സാംസ്‌കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കൂട്ടായ ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്‍പാകെ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ആശങ്കയും പ്രതിഷേധവും നേരിട്ട് അറിയിച്ച് എഴുതി തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിച്ച ശേഷമാണ് കോണ്‍സുലേറ്റിന് മുന്നില്‍ രാഷ്ടീയ കൊലപാതങ്ങള്‍ക്ക് ഇരകളായ മുഴുവന്‍ പേര്‍ക്കും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

രാഷ്ട്രീയ ശത്രുത അവസാനിപ്പിച്ച് പകരം ജീവിക്കുവാനുള്ള നല്ല ലോകമായി ഈ ഭൂമി മാറണം എന്ന് എഴുത്തുകാരനായ മുരുകേശ് പനയറ പറഞ്ഞു. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കൊലപാതക രാഷ്ട്രീയ അവസാനിപ്പിക്കണം എന്ന ഇച്ഛാശക്തി ഇല്ലാത്തത് കൊണ്ടും കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിയാകുന്ന ക്രിമിനലുകളെ രാഷ്ട്രീയമായും നിയമപരമായും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടുമാണ് ഇവിടെ കൊലപാതക രാഷ്ട്രീയം ആരംഭിച്ചിട്ട് നാല്‍പ്പത്തൊമ്പത് വര്‍ഷമായിട്ടും ഇത് ഇങ്ങനെ തുടരുന്നതെന്ന് എഴുത്തുകാരനായ ജിന്‍സന്‍ ഇരിട്ടി പറഞ്ഞു. കൊലപാതക രാഷ്ട്രീയം തുടര്‍ച്ചയായി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും വേദനിപ്പിക്കുന്ന ഒന്നാണ്. ഇത്തരം നിഷ്ഠൂരമായ, മനുഷ്യത്വ രഹിതമായ അക്രമ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ നാടിന് ഒരിക്കലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു
വിവാഹ വിരുന്നിനിടെ ലഭിച്ച വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലങീറിലാണ് സംഭവം. അഞ്ചു ദിവസം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സമ്മാനം പൊട്ടിത്തെറിച്ച് ഗുരുതരമായ പരുക്കേറ്റ മുത്തശ്ശി സംഭവ സ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. നവവരനാകട്ടെ റൂര്‍ക്കലയിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. ഇയാളുടെ ഭാര്യ ബര്‍ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നവവധുവരന്മാര്‍ക്ക് സമ്മാനം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 21-നാണ് വിവാഹ വിരുന്ന് നടന്നത്. അന്ന് ലഭിച്ച സമ്മാനം വെള്ളിയാഴ്ച വീട്ടില്‍ വച്ച് തുറന്നുനോക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മാണിയുടെ എൽഡിഎഫ് പ്രവേശനത്തെ തുറന്ന് എതിർക്കുന്നയാളാണ് കാനം രാജേന്ദ്രൻ. ഒരു വേദിയിൽ ഒരുമിച്ച് വേദി പങ്കിട്ടിട്ടും ഒരു വാക്കു പോലും മിണ്ടാതിരുന്ന ഇരു നേതാക്കളുടെ ഇടയിലുളള മഞ്ഞ് ഉരുക്കിയത് കാണികളിൽ ഒരാൾ വേദിയിൽ കയറി നൽകിയ കുറിപ്പടി. ‘നിങ്ങൾ ഇങ്ങനെ ഒരു വേദിയിൽ ഒരുമിച്ചിരുന്നിിട്ടും തമ്മിൽ സംസാരിക്കാത്തതെന്ത്? എന്നായിരുന്നു കുറിപ്പിലെ വരികൾ. മണിക്കൂറുകൾ വേദിയിൽ ഒരുമിച്ചിരുന്നിട്ടും തമ്മിൽ സംസാരിക്കാത്തതിനെ തുടർന്നായിരുന്നു ക്ഷമ നശിച്ച കാണികളിലൊരാൾ വേദിയിൽ കയറി ഇടപെട്ടത്. മലപ്പുറം സ്വദേശി സുബ്രഹ്മണ്യനായിരുന്നു കുറിപ്പടിക്കു പിന്നിൽ. ഞാനോരു കെഎസ്ബി ജീവനക്കാരനാണെന്ന മുഖവരയോടെയാണ് സുബ്രഹ്മണ്യൻ വേദയിലെത്തി കുറിപ്പ് കൈമാറിയത്. മാണിക്കും കാനത്തിനും രണ്ടു പേപ്പറുകളിലായി എഴുതി നൽകിയ കുറിപ്പ് വായിച്ച് ഇരുവരും ചിരിക്കുന്നതും കാണാമായിരുന്നു.
കെ എം മാണിയെ വേദിയിലിരുത്തിയാണ് കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തെ ചൊല്ലി സി പി എമ്മും സിപിഐയും തർക്കിച്ചത്. മുന്നണി വിപുലീകരിക്കാൻ പറ്റിയ സമയമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ധ്വനി.
സ്വന്തം പോസ്റ്റിലേക്ക് ഗോളടിക്കരുതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. ഇടതു മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ വിജയമാണ്. കാനത്തിന് ശേഷം പ്രസംഗിച്ച കെ എം മാണി മുന്നണി പ്രവേശനത്തെക്കുറിച്ച് പരോക്ഷമായി പോലും സൂചിപ്പിച്ചില്ല.
കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശവും സി.പി.ഐയുടെ എതിര്‍പ്പും സജീവചര്‍ച്ചയായിരിക്കെയാണ് കെ.എം.മാണിയും കാനം രാജേന്ദ്രനും ഒരേ വേദിയിലെത്തിയത്. കാനം വിഷയം പരോക്ഷമായി ഉന്നയിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളാണ് സെമിനാറില്‍ ഉന്നയിച്ചത്.
എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം തൃശൂരില്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ കെ.എം മാണിയെ സാക്ഷിയാക്കിയാണ് കാനത്തിന്റെ പരാമര്‍ശം. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടില്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ മോചനം ഇടതുപക്ഷം ലക്ഷ്യമാക്കണമെന്നും കാനം സെമിനാറില്‍ വ്യക്തമാക്കി.