ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിച്ചിട്ടും ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന് പോലും ശിക്ഷിക്കപ്പെടാത്ത കേരളത്തില്‍, അവരെ രക്ഷപ്പെടുത്താന്‍ വേണ്ടി ജേക്കബ് തോമസിനെ പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നു. താന്‍ ഇരുന്ന സ്ഥാനങ്ങളിലെല്ലാം അഴിമതിക്കെതിരായി ശക്തമായ നിലപാടെടുത്ത് പൊതുസമൂഹത്തിന്റെ സ്വീകാര്യത നേടിയ വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ വളരെ ദുര്‍ബലമാണ്. ജേക്കബ് തോമസിനെതിരെ ഉള്ള നടപടി പരിഹാസ്യമാണ് എന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തുന്നു.
ഒട്ടനവധി അഴിമതി കേസിലും കള്ളക്കടത്ത് കേസിലും പ്രതിയായിട്ടുള്ള ഉന്നതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുമ്പോള്‍, ഒരു സെമിനാറില്‍ തന്റെ അഭിപ്രായം പറഞ്ഞു എന്ന കാരണം കൊണ്ട് ജേക്കബ് തോമസിനെതിരെ എടുത്ത നടപടി ഭീരുത്വമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കില്‍ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും ഇന്ന് പിണറായി സര്‍ക്കാരിന്റെയും നയം.
ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് പിണറായി വിജയനും ഇടതുപക്ഷത്തിനും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. പാറ്റൂര്‍ കേസില്‍ നേരിട്ട് തെളിവ് നല്കാന് ജേക്കബ് തോമസിന് ഹൈക്കോടതി വിളിച്ചിരിക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ ഈ നടപടി. സത്യസന്ധരായ ഉദ്യോഗസ്ഥരെ വേട്ടയാടുക എന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമായി മാറിയിരിക്കുന്നു.
ഫോര്‍ട്ടുകൊച്ചി കളക്ടര്‍ അദീല, ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്, എന്നിവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ എടുത്ത നിലപാട് നാം കണ്ടതാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വളരെ ഹീനമായ ഭാഷ ഉപയോഗിക്കുന്ന ഒരു മന്ത്രിയുള്ള പിണറായി വിജയന് മന്ത്രിസഭയാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. ജേക്കബ് തോമസ് ഉന്നയിച്ച അഴിമതി ക്രമസമാധാന വിഷയങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ എടുക്കാനും ആയിരുന്നു പിണറായി വിജയന് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രചരണം നടത്തി തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്തി, അഴിമതിയുടെ കാര്യത്തില്‍ അവരെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് തെളിയിച്ച സര്‍ക്കാറാണ് പിണറായി വിജയന് സര്‍ക്കാര്‍.
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനു മേല്‍ വെല്ലുവിളി ഉയര്‍ത്തിയ ടുജി അഴിമതിക്കേസിലെ പ്രതികളെല്ലാവരും കുറ്റവിമുക്തര്‍. മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എ.രാജ, ഡിഎംകെ എംപിയായിരുന്ന കനിമൊഴി, എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. 24 പേരുള്‍പ്പെടുന്ന പ്രതിപ്പട്ടികയില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ടെലികോം കമ്പനികളും ഉണ്ടായിരുന്നു.
പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി.സൈനിയാണ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഫയല്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2007-2008 കാലഘട്ടത്തില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍.
2011ലാണ് കേസുകളില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ 17 പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
അമേരിക്കയില്‍ യുവതിയെ സ്വന്തം നായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. 22കാരിയായ ബെഥാനി സ്റ്റീഫന്‍സ് ആണ് കൊല്ലപ്പെട്ടത്. സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇത് കൊലപാതകം ആണെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരണം ഉയര്‍ന്നിരുന്നു. എന്നാല്‍ നാല് ദിവസത്തിന് ശേഷം വിശദീകരണവുമായി വിര്‍ജീനിയ പൊലീസ് രംഗത്തെത്തി.
നായ്ക്കളേയും കൊണ്ട് നടക്കാന്‍ ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് നായ്ക്കളും സ്റ്റീഫന്‍സിന്റെ മൃതദേഹത്തിന് അടുത്ത് കാവല്‍ നില്ക്കുന്ന രീതിയിലാണ് പൊലീസ് കണ്ടെത്തിയത്. മൃഗത്തിന്റെ ജഡമായിരിക്കും എന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ് സ്റ്റീഫന്‍സിന്റെ മൃതദേഹം കണ്ടത്. പൊലീസുകാര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇവരുടെ വാരിയെല്ലിന്റെ ഭാഗം ഭക്ഷിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മുഖത്തേയും കഴുത്തിലേയും മാംസം പൂര്‍ണമായും ഭക്ഷിച്ച നിലയിലായിരുന്നു. അബോധാവസ്ഥയിലായി യുവതി നിലത്ത് വീണപ്പോള്‍ നായ്ക്കള്‍ ഭക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇരയുടെ കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കി ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഇത് കൊലപാതകമാണെന്ന പ്രചരണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് പത്രസമ്മേളനം നടത്തി വിവരം പുറത്തുവിട്ടത്. വളരെ ചെറുപ്പത്തിലേ നായ്ക്കളെ എടുത്ത് വളര്‍ത്തുകയായിരുന്നു സ്റ്റീഫന്‍സ്. അതുകൊണ്ട് തന്നെ നായ്ക്കള്‍ ഇവരെ കൊലപ്പെടുത്താനുളള സാധ്യത ഇല്ലെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും വാദിച്ചത്.
നായ്ക്കള്‍ വളരെ സൗമ്യരായിരുന്നുവെന്നും അവ ‘ഉമ്മ വച്ചാണ് കൊല്ലുക’ എന്നും യുവതിയുടെ ഒരു സുഹൃത്ത് പറഞ്ഞു. 45 കിലോ ഗ്രാമോളം ഭാരമുളള നായ്ക്കള്‍ യുവതിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ഇരുനായ്ക്കളേയും കൊലപ്പെടുത്തി ഇവയുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി സൂക്ഷിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ സ്കൂളിൽ കയറി ഒരു അധ്യാപികയെ പരസ്യമായി ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ബിജെപി നേതാവിന്റെ വിഡീയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.എതിർക്കുന്നവരുടെ വായയടപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ പല വഴികള്‍ കാട്ടാറുണ്ട്. എന്നാല്‍ എതിര്‍പ്പുകളെ തല്ലിത്തോല്‍പിക്കുന്ന കാഴ്ചയായിരുന്നു ഇത്.ബെംഗളൂരുവിലെ ഒരു സ്കൂളിലെ പ്രധാനാധ്യാപികയാണ് ബിജെപി നേതാവായ രാമകൃഷ്ണനപ്പയുടെ അക്രമത്തിന് ഇരയായത്. സ്കൂൾ ഇയാളിൽ നിന്ന് 70,000 രൂപ കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ അല്പം വൈകിയത് തെല്ലൊന്നുമല്ല ഇയാളെ പ്രകോപിച്ചത്. സ്കൂളിൽ എത്തി പരസ്യമായി അധ്യാപികയ്ക്ക് നേരേ അക്രമം അഴിച്ചുവിടുകയാണ് നേതാവ് ചെയ്തത്.
വിഡിയോയിൽ ഇയാൾ അധ്യാപികയെ ക്രൂരമായി മർദിക്കുന്നതും ചീത്തവിളിക്കുന്നതും കാണാം. മൃഗങ്ങളെ കെട്ടാൻ ഉപയോഗിക്കുന്ന കയറുപോയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയും, ക്യാബിനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. വളരെ കുറച്ച് കുട്ടികൾ മാത്രമാണ് ആ സമയത്ത് സ്കൂളിൽ ഉണ്ടായിരുന്നത്. പോലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാ ഭ്രമം വീണ്ടും വെളിവായി. പൂന്തുറയില്‍ ജനങ്ങളോട് സംവദിക്കാന്‍ എന്നപേരില്‍ എത്തിയ പ്രധാന മന്ത്രി വീണ്ടും ഫോട്ടോയും ക്യാമറയും തന്റെ എല്ലാമെല്ലാമാണെന്ന് തെളിയിച്ചു.
പ്രധാനമന്ത്രിയുടെ ഒരു വശത്തും പിന്നിലും സുരക്ഷാ ജീവനക്കാരും മറ്റുളളവരും നില്‍ക്കുമ്പോഴാണ് മലയാളിയായ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മോദിയുടെ മറുവശത്ത് എത്തിയത്. എന്നാല്‍ ഇതേ വശത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരും. ഫോട്ടോയും വീഡിയോയും എടുക്കുന്നുന്നതും ഇതേ വശത്തായിരുന്നു.
ആദ്യം സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തെ സ്പര്‍ശിച്ച് ഒരു ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു. കണ്ണന്താനം കൂട്ടാക്കിയില്ല. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ വീണ്ടും കണ്ണന്താനത്തെ നീക്കാന്‍ ശ്രമിച്ചു. ഇത്തവണ കണ്ണന്താനം തിരിഞ്ഞുനോക്കി. കണ്ണന്താനത്തെ തള്ളി നീക്കിക്കൊണ്ട് സുരക്ഷാ ജീവനക്കാര്‍ കാര്യം ചെവിയില്‍ കാര്യം പറഞ്ഞു. ഇയാള്‍ ക്യാമറക്കാര്യം പറഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് നേരെ നോക്കുന്നുമുണ്ട്. കണ്ണന്താനം പിന്നീട് മോദിയുടെ മറുവശത്ത് എത്തുന്നു.
മോദിയുടെ ക്യാമറ ഭ്രമവും മറ്റ് ക്യാമറയ്ക്ക് മുന്നിലുള്ള ചെയ്തികളും നേരത്തെയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലോക നേതാക്കളെ കാണുമ്പോള്‍ത്തന്നെ കെട്ടിപ്പിടിക്കുന്നതും കുട്ടികളുമായി ചിത്രങ്ങള്‍ എടുക്കാനായി നില്ക്കുമ്പോള് അവരുടെ ചെവി വലിച്ച് പിടിക്കുന്നതും വിദേശ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തതും നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് കുറുക്കു മുറുകുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് .ചാർജ് ഷീറ്റ് കൊടുത്ത കേസിൽ സാക്ഷികൾ ;സിനിമാ താരങ്ങൾ നൽകിയ മൊഴികൾ ഒരോന്നായി പുറത്ത് വരുകയാണ് . ദിലീപും കാവ്യാ മാധവനും തമ്മിൽ അവിഹിതബന്ധം ഉണ്ടായിരുന്നതായി ദിലീപിന്റെ ഫോണിലെ മെസേജിലൂടെ താൻ അറിഞ്ഞതായി മഞ്ജുവിന്റെ മൊഴിയിൽ പറയുന്നു. ദിലീപിന്റെ ഇടപെടലിലൂടെ നടിക്ക് സിനിമകളിൽ അവസരം നഷ്ടപ്പെട്ടതായി തനിക്ക് അറിയാമെന്ന് നടൻ സിദ്ദിഖിന്റെ മൊഴിയിൽ പറയുന്നു. ദിലീപിനെ ആദ്യം മുതൽ തന്നെ അനുകൂലിക്കുന്ന സിനിമ പ്രവർത്തകരിൽ പ്രമുഖനാണ് നടൻ ദിലീപ്. ദിലീപ് ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചപ്പോൾ മുതൽ നടനുവേണ്ടി ആദ്യമായി പരസ്യമായി ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നും സിദ്ദിഖ് തന്നെയാണ്. അറസ്റ്റ് സമയത്തും ദിലീപിനെ പിന്തുണച്ച് വന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ദിലീപുമായി ഇത്രയും അടുപ്പമുള്ള സിദ്ദിഖ് ദിലീപിനെതെതിരെ മൊഴി നൽകിയെന്നതും പ്രസക്തമാണ്.റിപ്പോർട്ടർ ചാനലാണ് മൊഴികൾ പുറത്ത് വിട്ടത്
മൊഴിയുടെ പൂർണരൂപം ഇങ്ങനെ………
ഞാൻ 1987 മുതൽ മലയാളസിനിമാ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. ഞാൻ മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറാണ്. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. 2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണിൽ ഞാൻ നോക്കിയപ്പോൾ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നമ്പറിൽ നിന്നും രാത്രി സമയം ധാരാളം മിസ്ഡ് കോൾ കണ്ടിരുന്നു. തുടർന്ന് ഞാൻ പുലർച്ചെ 06.30 മണിയോടെ തിരിച്ച് വിളിച്ചപ്പോൾ അദ്ദേഹം ഫോൺ സംവിധായകൻ ലാലിന് കൊടുക്കുകയും ലാൽ ഉടൻ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
ഞാൻ ഉടൻ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോൽ ലാലിന്റെ കുടുംബാംഗങ്ങളും ലാലും നടി ആക്രമിക്കപ്പെട്ടതിന്റെ വിവരങ്ങൾ എന്നോട് പറഞ്ഞു. ഞാൻ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ലാലിന്റെ വീട്ടിൽ നിന്നും ഞാൻ മടങ്ങി. രണ്ട് ദിവസങ്ങൾ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരുന്നു. ആ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. യാത്രാമധ്യേ കാറിലിരുന്ന് താൻ നിരപരാധിയാണെന്നും തന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും എന്നോട് പറഞ്ഞു.
ദിലീപും നടിയും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റും മൂലമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാൻ പറഞ്ഞു. 2013 ൽ മഴവിൽ അഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സൽ ക്യാമ്പ് എറണാകുളം അബാദ് പ്ലാസയിൽ വെച്ച് നടത്തിയിരുന്നു. ഞാനും അതിന്റെ ഒരു ഓർഗനൈസർ ആയിരുന്നു. റിഹേഴ്സൽ ക്യാമ്പിൽ വെച്ച് കാവ്യയെ കുറിച്ച് ആക്രമിക്കപ്പെട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് വന്ന് പറഞ്ഞു. അപ്പോൾ തന്നെ ഞാൻ നടിയെ വിളിച്ച് എന്തിനാണ് ഇങ്ങനെയുള്ള പിണക്കങ്ങൾ ഉണ്ടാക്കുന്നതെന്നും മേലിൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നും മുന്നറിയിപ്പ് കൊടുത്തു.
ദിലീപും നടിയും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. ദിലീപിന്റെ ഇടപെടൽ മൂലം സിനിമയിലെ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ഞാൻ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ ഇക്ക ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു.
ഓര്‍ക്കാട്ടേരിയില്‍ നിന്നും ഒളിച്ചോടിയ കമിതാക്കളുടെതെന്ന പേരില്‍ ലൈംഗിക വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. മൊബൈല്‍ ഷോപ്പ് ഉടമയായ 23 വയസുകാരനൊപ്പം ഒളിച്ചോടിയ 31 വയസുകാരിയുടേയും വീഡിയോയാണ് പ്രചരിക്കുന്നത്. പ്രണയത്തിലായിരുന്ന പ്രവീണ, അംജാദ് എന്നിവര്‍ കഴിഞ്ഞ മാസമാണ് ഒളിച്ചോടിയത്. കോഴിക്കോട്ടെ ഒരു വീട്ടില്‍ ഒളിച്ചു താമസിച്ച് വരികെ ഇരുവരേയും പോലീസ് പിടികൂടിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് കള്ളനോട്ട് അടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ പകര്‍ത്തിയ ആയിരത്തോളം ലൈംഗിക വീഡിയോകളും ഇവരുടെ ഫോണില്‍ നിന്നും ലാപ്ടോപില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ചില ദൃശ്യങ്ങള്‍ പോണ് സൈറ്റുകളില്‍ പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട് ഫോണില്‍ നിന്നുമാണ് ലൈംഗിക വീഡിയോകള്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും അശ്ലീല പുസ്തകങ്ങളും കണ്ടെത്തി. കൂടാതെ മുറിയില്‍ നിന്ന് വിലയേറിയ മദ്യവും കണ്ടെത്തി. പകല്‍ പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രി കാലങ്ങളിലാണ് പുറത്തിറങ്ങിയിരുന്നത്. പോലീസ് പിടിച്ചാല്‍ കുടുങ്ങാതിരിക്കാന്‍ ചില വാര്‍ത്താ ചാനലുകളുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡും ഇവര്‍ തയ്യാറാക്കിയിരുന്നു. അംജാദിന് അജു വര്‍ഗീസ് എന്ന പേരിലും പ്രവീണയ്ക്ക് സംഗീത മേനോന് എന്ന പേരിലുമാണ് വ്യാജ ഐഡി കാര്‍ഡുകള്‍ തയ്യാറാക്കിയിരുന്നത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
അര്‍ദ്ധരാത്രി കാമുകിയുടെ സന്ദേശത്തില്‍ ഇറങ്ങിത്തിരിച്ച യുവാവ് കിണറ്റില്‍ വീണു. എറണാകുളം പുത്തന്‍കുരിശ്ശില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ ന്യൂസ് ചാനലാണ് . രാത്രിയില്‍ വാട്ട്സ്ആപ്പില്‍ കാമുകി ഇപ്പോള്‍ വന്നാല്‍ എത്ര ഉമ്മകള്‍ വേണമെങ്കിലും തരാം എന്ന് കൗമരക്കാരന് സന്ദേശം അയച്ചു. രാത്രി ഒരുമണിയോട് അടുപ്പിച്ച് സന്ദേശം ലഭിച്ച കൗമരക്കാരന് വീട്ടില്‍ നിന്ന് പിതാവിന്റെ കാറും മോഷ്ടിച്ച് വിജനമായ റോഡില്‍ ഇറങ്ങി. എന്നാല്‍ എത്തിപ്പെട്ടത് പോലീസ് ചെക്കിംഗിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പയ്യന് കയ്യില്‍ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇടറോഡില്‍കൂടി രക്ഷപ്പെടാനായിരുന്നു പിന്നെ ശ്രമം. എന്നാല്‍ ഇത് അവസാനിച്ചത് മറ്റൊരു പോലീസ് സംഘത്തിന്റെ മുന്നില്‍.
ഇവിടുന്ന് റിവേഴ്സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു. പിന്നെയും റിവേഴ്സ് എടുക്കാന്‍ നോക്കിയപ്പോള്‍ കാര്‍ ഒരു വീട്ടിന്റെ മതിലില്‍ ഇടിച്ചുനിന്നു. ഇതോടെ പയ്യന് കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോട്. മുന്നില്‍ കണ്ട രണ്ട് മതില് ചാടികടന്ന് മൂന്നാമത്തെ മതില് ചാടി വീണത് ഒരു ഉപേക്ഷിക്കപ്പെട്ട കിണറ്റിലായിരുന്നു. മുന്നില്‍ മതില് ആണെന്ന് തെറ്റിദ്ധരിച്ചാണ് കിണറ്റില്‍ ചാടിയത്.
ഇതേ സമയം കാര്‍ ഉപേക്ഷിക്കപ്പെട്ടത് കണ്ട പോലീസ് സംഭവസ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കില്‍ ഒന്നും കണ്ടില്ല. അതേ സമയം പയ്യന് വീണ കിണറ്റിന് 50 അടി താഴ്ചയുണ്ടായിരുന്നു. അതേ സമയം കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വീട്ടിലെ ഉടമസ്ഥന് സംഭവിച്ചത് ഒന്നും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പ്രഭാത വ്യായമത്തിന് ഇറങ്ങിയ ഇയാള്‍ കിണറ്റില്‍ നിന്ന് രക്ഷിക്കാനുള്ള വിളി കേള്‍ക്കുന്നത്.
കിണറില്‍ ലൈറ്റ് അടിച്ച് നോക്കിയ ഇയാള്‍, പയ്യനെ കാണുകയും പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയും ചെയ്തു. അവര്‍ വന്ന് പയ്യനെ കരയ്ക്ക് എത്തിച്ചു. പിന്നീട് ഇയാളെ പോലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയും പയ്യനും ഒരേ സ്കൂളില്‍ പഠിച്ചതാണെന്ന് പോലീസ് പറയുന്നു. അനുവാദമില്ലാതെ മകനെ കാര്‍ എടുക്കാന്‍ അനുവദിച്ചു എന്നതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് പോലീസ് പിഴചുമത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്തതിന് കെഎസ്ഇബിയും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയത്.
ഒരാഴ്ച മുന്‍പ് പയ്യനെ പെണ്‍കുട്ടിയുടെ വീട്ടിന് അടുത്തുനിന്ന് പെണ്‍കുട്ടിയുടെ പിതാവ് പിടികൂടിയിരുന്നു. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കായിരുന്നു. അതിന് പിന്നാലെ പയ്യനെ മുത്തച്ഛന്റെ വീട്ടിലേക്ക് മാതാപിതാക്കള്‍ മാറ്റി. പോലീസ് സംഭവത്തില്‍ കേസ് എടുത്തിട്ടില്ല. ഇരു കുടുംബങ്ങളെയും പോലീസ് താക്കീത് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഡിജിപി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച വരുത്തിയെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചത്. നിലവില്‍ ഐഎംജി ഡയറക്ടറാണ്.
ഡിസംബര്‍ 9ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പരിപാടിയിലാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതികരണം ഇതാകുമായിരുന്നില്ലെന്നായിരുന്ന ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ ജേക്കബ് തോമസിന്റെ വിമര്‍ശനം. അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് തുറന്നടിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്ത് ഒരു ഉദ്യോഗസ്ഥന് ഈ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും വിശദീകരിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് അഖിലേന്ത്യാ സര്‍വീസ് നിയമം അനുസരിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.
മറയൂര്‍: മകന് ഇതര സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഊരുവിലക്കു വരുമെന്നു പേടിച്ചു നാടുവിട്ടോടിയ മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി. മറയൂര്‍ കീഴാന്തൂര്‍ സ്വദേശി ടി.സി.മുരുകന് (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവരെ തമിഴ്നാട് ഉദുമല്‍പേട്ട എസ്വി പുരം റെയില്‍വേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി.
മുരുകന്റെയും മുത്തുലക്ഷ്മിയുടെയും മകന് പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തില്‍പ്പെട്ടവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവര്‍ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂര്‍ പ്രദേശം. മകന്റെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു മാതാപിതാക്കള്‍ ഉദുമല്‍പേട്ടയിലെത്തി അവിടെ ബിരുദ വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഹോസ്റ്റലില്‍നിന്നു കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു.
മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ ജി.അജയ്കുമാറിന്റെ നേതൃത്വത്തില്‍ ഉദുമല്‍പേട്ടയില്‍ അന്വേഷിച്ചപ്പോള്‍ മുരുകന്റെ മൊബൈല്‍ ഫോണ്‍ പഴനിക്കു സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടുവര്‍ഷം മുന്‍പ് ഉദുമല്‍പേട്ടയിലെ കോളജില്‍ എംകോമിനു പഠിക്കുന്നതിനിടയിലാണു പാണ്ടിരാജ് തമിഴ്നാട് മഠത്തുകുളം സ്വദേശിനിയുമായി പ്രണയത്തിലായത്. പാണ്ടിരാജിനു കൊച്ചിയില്‍ ജോലി കിട്ടിയപ്പോള്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉദുമല്‍പേട്ടയിലെ വൈദ്യുതശ്മശാനത്തില്‍ സംസ്കരിക്കും.