കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.
വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.
കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.
ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന കേരളത്തിലെ ഒരു പ്രമുഖ മുഖ്യധാരാ മാധ്യമ വാര്‍ത്ത സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി. ഒരു മില്യന്‍ ദിര്‍ഹത്തിനുള്ള കേസ് നിലവിലുണ്ട്. ഒരാഴ്ചയ്ക്കകം ബിനോയ് അപ്പീല്‍ നല്‍കുമെന്നും ബിനോയ് പറഞ്ഞു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ബിനോയിക്കെതിരെ കേസില്ലെന്നായിരുന്നു മുന്‍വാദം, സല്‍സ്വഭാവരേഖ വാങ്ങിയിരുന്നുഒരു കേസുമില്ലെന്നായിരുന്നു ഇവരുടെ മുന്‍വാദം. സല്‍സ്വഭാവരേഖയും വാങ്ങിയിരുന്നു.
സാമ്പത്തികതട്ടിപ്പുകേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. കേസ് ഒത്തുതീര്‍ക്കാതെ ബിനോയ്ക്ക് ദുബായില്‍ നിന്ന് മടങ്ങാനാവില്ല. പണം നല്‍കുകയോ കേസ് തീര്‍പ്പാക്കുകയോ വേണം.
ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ് കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.
ബിനോയ് കൊടിയേറിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ചവറ എംഎൽഎ വിജയന്പിള്ളയുടെ മകൻ ശ്രീജിത്തുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേർപ്പെടുത്തിയത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താസമ്മേളനത്തിൽ സൂചിപ്പിക്കേണ്ടിവരും.
ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന പരാതിക്കാരാനായ യു എ ഇ പൗരൻ മർസുഖി അറിയിച്ചു. ശ്രീജിത്തിനെതിരായ കേസുകൾ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. കോടതി ഉത്തരവിന്റെ പകർപ്പ് പ്രസ് ക്ലബ്ബ്കളിലും മാധ്യമ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്തു. ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും വാർത്താ സമ്മേളനത്തിൽ പുറത്തു വിടുമെന്നായിരുന്നു നേരത്തെ മർസുഖി അറിയിച്ചത്.
ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.
വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.
നടിയെ ആക്രമിച്ച കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച തെളിവുകൾ ദിലീപിന് കൈമാറി. ഒന്നാം പ്രതി പൾസർ സുനിയുടെ കുറ്റ സമ്മതമൊഴിയുടെ സിഡി, സിസിടിവി ദൃശ്യങ്ങൾ, മാർട്ടിൻ, വിജേഷ് എന്നിവരുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധന റിപ്പോർട്ട് എന്നിവ ഇതിലുൾപ്പെടും. അതേസമയം നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധിപറയുന്നത് ഏഴാംതീയതിയിലേക്ക് മാറ്റി.
ഹരിയാന: പതിനഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ജ്യോതിസറിനടുത്ത് ഭക്ര കനാലിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു. മര്‍ദനമേറ്റ പാടുകളൊന്നും പ്രാഥമിക പരിശോധനയില്‍ ഇല്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
പത്തൊന്‍പതുകാരനായ വിദ്യാര്‍ഥിക്കൊപ്പം ട്യൂഷനു പോകുന്ന വഴിയിലാണ് കുട്ടിയെ കാണാതാകുന്നതും പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച നിലയിലും കണ്ടത്. പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ പ്രതികാരമായാണോ ഈ മരണമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദുരഭിമാനക്കൊലയാണോ മരണത്തിനു പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.
കാണാതായി ദിവസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി കണ്ടെത്തിയ മൃതദേഹത്തില്‍ അതിക്രൂരമായി പീഡനമേറ്റിരുന്നു. സ്വകാര്യ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ് ശ്വാസകോശവും കരളും തകര്‍ന്ന നിലയിലായിരുന്നു. 19 മാരക മുറിവുകളാണു ശരീരത്തില്‍ കണ്ടെത്തിയത്. അന്വേഷണസംഘം യുവാവിനെയും തിരയുമ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെ യുവാവിന്റെയും മൃതദേഹം ലഭിച്ചു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം. മൃതശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് തിരിച്ചറിയാന്‍ സഹായിച്ചത്.
അതിനിടെ ഹരിയാനയില്‍ തുടരെ മാനഭംഗക്കേസുകള്‍ വരുന്നത് പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ആവശ്യത്തിനു സുരക്ഷ ഒരുക്കുന്നില്ലെന്നാണു പരാതി. അടുത്തിടെ പാനിപ്പത്തില്‍ ഒരു പതിനൊന്നുകാരിയെയും ഫരീദാബാദില്‍ 23 വയസ്സുകാരിയെയും മാനഭംഗപ്പെടുത്തിയ സംഭവങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ഫദീരാബാദില്‍ ഓടുന്ന വാഹനത്തിലായിരുന്നു മാനഭംഗം. പതിനൊന്നുകാരിയെ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയതായും തെളിഞ്ഞു. ഇതിനെത്തുടര്‍ന്ന് ഹരിയാന പൊലീസ് മേധാവി ബി.എസ്.സന്ധു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.
ആലപ്പുഴ: ഭക്ഷണം നല്‍കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തിന് ഇരയായ പാപ്പാന്റെ കൈ അറ്റു. ആലപ്പുഴ, കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.
പ്രതാപന്‍ പാട്ടത്തിന് എടുത്തിരുന്ന ആനയെ വീടിന് സമീപമുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്ക് ഏത്തപ്പഴം കൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴം വാങ്ങിയ ആന പ്രതാപന്റെ കയ്യില്‍ ചവിട്ടിയശേഷം കയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. മുട്ടിനുമുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അറ്റുപോയ കൈ പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയുടെ സമീപത്തുനിന്ന് തോണ്ടി മാറ്റി. പിന്നീട് കൈ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. ആനയെ തളച്ചിട്ടിരിക്കുകയാണെങ്കിലും മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്നാണ് വിവരം.
ബീജിംഗ്: രോഗിയായ കുഞ്ഞിന്റെ ചികിത്സാബില്‍ അടയ്ക്കാന്‍ ഗതിയില്ലാതെ ഒരമ്മ. തെരുവില്‍ മുലപ്പാല് വിറ്റ് ഇവര്‍ ആശുപത്രി ബില്ലടയ്ക്കാന്‍ പണം കണ്ടെത്തുന്നു. ചൈനയിലാണ് സംഭവം.
മിയോപൈ വിഡിയോ വെബ്‌സൈറ്റില്‍ പീയര്‍ വീഡിയോ ആണ് ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന മകളുടെ ചികിത്സാ ചെലവിലേക്ക് അമ്മയും പിതാവും കൂടി 100,000 യുവാന്‍ (11,250 പൗണ്ട്) അടിയന്തരമായി കണ്ടെത്തേണ്ടി വന്നിരുന്നു. ഇതിനു കഴിയാതെ വന്നതോടെയാണ് അമ്മ തെരുവിലേക്ക് ഇറങ്ങിയത്.
ചൈനീസ് സോഷ്യല്‍ മീഡിയയായ സിന വെയ്‌ബോ ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതോടെ 24 ലക്ഷം പേരാണ് കണ്ടത്. അയ്യായിരത്തോളം കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഷെന്‍ഹായ് ചിന്‍ഡ്രന്‍സ് പാര്‍ക്കിനു സമീപത്തുവച്ചാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
ഷെന്‍ഴാനിലെ ബവോവന്‍ ഡിസ്ട്രിക്ട് പീപ്പിള്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഈ ദമ്പതികളുടെ രണ്ട് കുട്ടികളില്‍ ഒരാള്‍. കുട്ടിയെ സുഖപ്പെടുത്തണമെങ്കില്‍ ഒരു ലക്ഷം യുവാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടിയുടെ പിതാവ് വീഡിയോയിലൂടെ പറയുന്നുണ്ട്
മാതാപിതാക്കളുടെ ഈ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളും വരുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍പെട്ടവര്‍ക്ക് രോഗം വന്നാല്‍ സംഭവിക്കാവുന്ന ഗുരുതരമായ പ്രശ്‌നമാണിതെന്നും അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും അനുകൂലിക്കുവര്‍ പറയുന്നു. ‘സെല്‍ മില്‍ക്, സേവ് ഗേള്‍’ എന്ന ആശയമുയര്‍ത്തി പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സഹായം തേടുന്നന്നതിനുള്ള ഏറ്റവും മോശമായ മാര്‍ഗമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചൈനയിലെ ആരോഗ്യമേഖലയില്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്ന പ്രതിസന്ധിയുടെ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം.
ശ്രീനഗര്‍: ‘പരീക്ഷയ്ക്കായി ഗൗരവത്തോടെ പഠിക്കണം’ പാക് ആക്രമണത്തില്‍ കൊല്ലപ്പെടും മുന്‍പ് സൈനികന്‍ മക്കളോട് പറഞ്ഞ അവസാന വാക്കുകളാണിത്. ഞാറാഴ്ച്ച രാത്രി പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട നാല് പേരില്‍ ഒരാളായ ഹവീല്‍ദാര്‍ റോഷന്‍ ലാല്‍ അന്നേ ദിവസം രാവിലെ മകനോട് അവസാനമായി പറഞ്ഞ വാക്കുകളാണിവ.
‘എന്റെ അച്ഛന്‍ കൊല്ലപ്പെട്ട ദിവസം രാവിലെ ഞാനുമായി സംസാരിച്ചതാണ്. ഫൈനല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഞങ്ങളോട് രണ്ട് പേരോടും നന്നായി പഠിക്കണമെന്ന് പറഞ്ഞു’ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്റെ മകന്‍ അഭിനന്ദന്‍ പറയുന്നു. ജമ്മുവിലെ സംബ ജില്ലയിലെ നിച്‌ല ഗ്രാമത്തിലാണ് കൊല്ലപ്പെട്ട റോഷന്റെ വീട്. 1995 ല്‍ സൈന്യത്തില്‍ ചേര്‍ന്ന റോഷന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
സംബയിലെ സൈനിക സ്‌കൂളിലാണ് റോഷന്റെ മക്കള്‍ പഠിക്കുന്നത്. മകള്‍ അര്‍ത്തിക എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു ഈ മാസം 10 ന് 23ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. രാം അവതാര്‍, ശുഭം സിങ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് സൈനികര്‍.