Latest News

കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ് കേസെടുത്തത്.

മുസ്‌ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, ശിശു സംരക്ഷണ സമിതി, സംസ്‌കാര സാഹിതി, അല്‍ക എന്നീ സംഘടനകള്‍ക്കെതിരെയാണ് കേസ്. ഒരു വാട്‌സാപ് ഗ്രൂപ്പില്‍ കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത മൂന്നു പേര്‍ക്കെതിരെയും മഞ്ചേരി പോലീസ് കേസെടുത്തു.

ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുക്കാന്‍ കാരണം. പോക്‌സോ നിയമത്തിലെ 23ആം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 228 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ് പി ദേബേശ്കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്തതാണ് ഈ കേസുകള്‍.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി മേഖലകളില്‍ രാവിലെ എട്ടര മുതല്‍ 22 ന് അര്‍ദ്ധരാത്രി വരെ തിരയടിക്കും എന്നാണു മുന്നറിയിപ്പ്. വേലിയേറ്റ സമയത്തു തിരമാലകള്‍ കൂടുതല്‍ ശക്തി പ്രാവിക്കാനും ആഞ്ഞടിക്കാനും സാധ്യതയുള്ളതായാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
മത്സ്യബന്ധനം നടത്തുന്നവര്‍ സൂക്ഷിക്കണം എന്നും മുന്നറിയിപ്പുണ്ട്. തീരത്തു ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ മാത്രമേ നങ്കുരമിടാന്‍ പാടുള്ള എന്നും അറിയിപ്പുണ്ട്.

തലശ്ശേരിയെ നടുക്കി ആ​റു​വ​ർ​ഷ​ത്തി​നി​ടെ ഒ​രു കു​ടും​ബ​ത്തി​ൽ മ​രി​ച്ച​ത്​ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ. അ​തി​ൽ​ത​ന്നെ നാ​ലു​മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ​ത്​ മൂ​ന്നു മ​ര​ണം. ഛർ​ദി​യെ തു​ട​ർ​ന്നാ​യി​രു​ന്നു നാ​ലു മ​ര​ണ​ങ്ങ​ളും. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ൽ കു​ഞ്ഞേ​രി കു​ഞ്ഞി​ക്ക​ണ്ണ​​ന്റെ വ​ണ്ണ​ത്താം​വീ​ട്ടി​ലാ​ണ്​ ഒ​രേ കാ​ര​ണ​ത്താ​ൽ തു​ട​ർ​ച്ച​യാ​യ മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്.

പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65 ), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ (എ​ട്ട്), കീ​ര്‍​ത്ത​ന (ഒ​ന്ന​ര വ​യ​സ്), എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ടൗ​ണ്‍ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 25 പേ​രെ ചോ​ദ്യം ചെ​യ്തു മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ മ​രി​ച്ച കു​ടും​ബ​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക അം​ഗ​മാ​യ മ​ക​ൾ സൗ​മ്യ (28) ഇ​പ്പോ​ഴും ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തി​നി​ട​യി​ല്‍ സൗ​മ്യ​യെ കാ​ണാ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ബ​ഹ​ളം വെ​ച്ച യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നു വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സൗ​മ്യ​യെ കാ​ണാ​ന്‍ സ​ന്ദ​ര്‍​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​ലീ​സി​ന്‍റെ​യും മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ​യും നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​ന്ദ​ര്‍​ശ​കർക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​പു​റ​മെ വ​നി​താ പോ​ലീ​സി​ന്‍റെ കാ​വ​ലും ഇ​വി​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​മ്യ​യെ കാ​ണാ​ന്‍ യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ള്‍​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത യു​വാ​വാ​ണ് സൗ​മ്യ​യെ കാ​ണാ​നെ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച​താ​യും അ​റി​യു​ന്നു. മ​രി​ച്ച കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ​യും ക​മ​ല​യു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ളും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ കേ​സി​ന്‍റെ ചു​രു​ള​ഴി​യു​ക​യു​ള്ളൂ. ഫോ​റ​ൻ​സി​ക് സം​ഘം ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു കാ​ണ​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. രാ​സ​പ​രി​ശോ​ധ​ന​യി​ല്‍ മാ​ത്ര​മേ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വസ്തുവിന്‍റെ സ്വ​ഭാ​വം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടു ത​ന്നെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് പോ​ലീ​സ് സം​ഘം. ഇ​തി​നി​ട​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം ത​ല​വ​ന്‍ പ്ര​ഫ.​ഗോ​പാ​ല​കൃ​ഷ്ണ​പ്പി​ള്ള​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട കേ​സാ​യ​തി​നാ​ല്‍ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ ചോ​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​രി​ച്ച കു​ഞ്ഞി​ക്ക​ണ്ണ​ന്‍റേ​യും ഭാ​ര്യ ക​മ​ല​യു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പോ​ലും പു​റ​ത്താ​കാ​തി​രി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള സൗ​മ്യ​യെ മൂ​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണ് പ​രി​ശോ​ധി​ച്ച് വ​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​കെ.​എ​സ്. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള്ള നാ​ലം​ഗ​സം​ഘ​വും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​വി.​കെ. രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യ​ലെ ഡോ.​രാ​ജീ​വ് ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​ണ് സൗ​മ്യ​യെ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ സം​ഘ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും സൗ​മ്യ​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ത​ന്നെ​യാ​ണ് കി​ട​ത്തി​യി​രി​ക്കു​ന്ന​ത് . ഇ​ത് കേ​സി​ന്‍റെ ഗൗ​ര​വം വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ച​പ്പോ​ഴും സം​ശ​യം തോ​ന്നാ​തി​രു​ന്ന നാ​ട്ടു​കാ​ര്‍​ക്ക് ക​മ​ല​യു​ടെ മ​ര​ണ​ത്തോ​ടെ​യാ​ണ് സം​ശ​യ​ത്തി​ന്‍റെ നി​ഴ​ല്‍ വീ​ണ​ത്. ക​മ​ല​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി സം​സ്‌​ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​നും മ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത വ​ര്‍​ധി​ച്ച​ത്. സൗ​മ്യ ഭ​ര്‍​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 13 നാ​ണ് ഛര്‍​ദ്ദി​യെ തു​ട​ര്‍​ന്ന് കു​ഞ്ഞി​ക്ക​ണ്ണ​ന്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ക​മ​ല​യും മ​രി​ച്ചു. പേ​ര​കു​ട്ടി കീ​ര്‍​ത്ത​ന​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്. 2012 സെ​പ്റ്റം​ബ​ര്‍ 9 നാ​ണ് കീ​ര്‍​ത്ത​ന സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി 13 നാ​ണ് ഐ​ശ്വ​ര്യ​യും മ​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ര്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലും ഒ​രാ​ള്‍ ആ​റ് വ​ര്‍​ഷം മു​മ്പു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലെ മൂ​ന്ന് മ​ര​ണ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ദു​രൂ​ഹ​ത​യി​ലേ​ക്ക് ന​യി​ച്ച​ത്.

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. വാഴമുട്ടത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോവളത്തു നിന്നും കാണാതായ ഐറിഷ് വനിതയുടേതാണ് മൃതദേഹമെന്ന് സംശയം.കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതശരീരത്തിനു ഏതാണ്ട് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം കണ്ടു കിട്ടിയ മൃതദേഹം കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിത ലിഗ സ്ക്രോമിന്റേതാണോ എന്ന സംശയത്തിലാണ് ഇപ്പോൾ പോലീസ്. ഫോർട്ട് എസിപി യുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ സ്ഥലം പരിശോധിച്ച് വരികയാണ്.

കണ്ണാടിച്ചില്ലിലൂടെ കാഴ്ചകള്‍ കണ്ട് കൂകിപായുന്ന തീവണ്ടിയിലൂടെ ഇനി ചെങ്കോട്ടപാത ആസ്വദിക്കാം. സതേന്‍ റെയില്‍വേ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ബോഗികള്‍ കണ്ണാടിച്ചില്ലിനാല്‍ സുതാര്യമാക്കി യാത്രാനുഭൂതി ഒരുക്കുന്നത്. പുനലൂര്‍ -ചെങ്കോട്ടപാതയില്‍ ഓടുന്ന താംബരം എക്‌സ്പ്രസിലാണ് ഈ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. താംബരം സ്പെഷല്‍ സൂപ്പര്‍ എക്സ്പ്രസ് സ്ഥിരം സര്‍വീസായി മാറുമ്പോഴാണു മൂന്ന് വശവും ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകള്‍ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉള്‍പ്പെടുത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബോഗിയാകും ആദ്യം നിലവില്‍ വരിക. പദ്ധതി വിജയകരമെങ്കില്‍ താംബരം എക്‌സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരസാധ്യതകളെ ലഭ്യമാക്കുന്നതിനും വിദേശികളായ യാത്രക്കാരെ കൂടുതല്‍ അടുപ്പിക്കുന്നതിനുമായിട്ടാണ് റെയില്‍വേ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

വിസ്റ്റോഡോം കോച്ച് എന്നാണ് ഇതിനു റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹില്‍ സ്റ്റേഷന്‍ ഭാഗത്താണ് റെയില്‍വേ ഈ സംവിധാനത്തിലൂടെ ട്രയിന്‍ ഓടിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി റെയില്‍വേക്ക് സമര്‍പ്പിച്ച നിര്‍ദേശം വഴിയാണ് പദ്ധതി നടപ്പിലാക്കാന്‍ സതേന്‍ റെയില്‍വേ ഒരുങ്ങുന്നത്.

ചെങ്കോട്ട പാതയിലെ ഏറ്റവും സവിശേഷത ബ്രട്ടീഷുകാരുടെ കാലത്ത് പണിത പതിമൂന്ന് കണ്ണറപാലവും പശ്ചിമഘട്ട മലനിരകളുമാണ്. മലനിരകള്‍ താണ്ടിയുള്ള സഞ്ചാരമാണ് ഇതില്‍ ഏറ്റവും കൗതുകം. 20 കിലോമീറ്ററോളം ഇത്തരത്തില്‍ മലനിരകള്‍ താണ്ടിയാണ് ട്രയിന്‍ കടന്നുപോകുന്നത്. തുടര്‍ന്ന് ഒരുകിലോമീറ്ററോളം വരുന്ന തുരങ്കം താണ്ടിയാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി.

പാണ്ഡ്യന്‍പാറ മുട്ടകുന്നുകളും കടമന്‍പാറചന്ദനത്തോട്ടവും ഇവയില്‍ ഏറ്റവും കൗതുകമനാണ്. യാത്രക്കാര്‍ക്ക് ആസ്വാദനമികവൊരുക്കിയാണ് തീര്‍ത്തും സുതാര്യമായ ബോഗികള്‍ ഉള്‍പ്പെടുത്തി ഇതുവഴി ട്രയിന്‍ ഓടാന്‍ ആരംഭിക്കുന്നത്. വേഗത 30 കിലോമീറ്ററായതിനാല്‍ എല്ലാം ഭംഗിയായി കാണുകയും ചെയ്യാം

വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ എസ്.ഐ ദീപക്കിനെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് എസ്.ഐ ദീപക്ക്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും ദീപക്കിനെതിരെ പരാതി നല്‍കിയിരുന്നു. കേസന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡി മര്‍ദനത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇവരുടെ മൊഴിയാണ് എസ് ഐയുടെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തല്‍. കേസില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രേത്യക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കളമശേരി എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തത്. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നുപേരെയാണ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ആര്‍.പിഎഫ് ആംഗങ്ങള്‍ പ്രതികരണം നടത്തിയിരുന്നു.

അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.ആര്‍ടിഎഫിന്റെ വാഹനത്തില്‍ ശ്രീജിത്ത് കയറിയിട്ടില്ല. ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു.

തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുണ്ടെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പ്രതികരിച്ചിരുന്നു.ആര്‍ടിഎഫുകാരെ പ്രതിയാക്കിയത് പൊലീസിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

വീടാക്രമണ കേസില്‍ സിപിഐഎം സമ്മര്‍ദം ചെലുത്തിയെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തുളസിദാസ് എന്ന ശ്രീജിത്തിനെ ആയിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടതെന്നും എന്നാല്‍ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ഇവര്‍ പറഞ്ഞു. റൂറല്‍ എസ് പി എ.വി ജോര്‍ജും ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നത്.

കുട്ടികളെ ബലാത്സംഗം ചെയുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡനത്തിനു വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയാണ് കേന്ദ്രം പരിഗണിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് നിലവിലുള്ള പോക്സോ നിയമം പരിഷ്ക്കരിച്ചായിരിക്കും പുതിയ ഭേദഗതികള്‍ വരുത്തുന്നത്.

സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞപ്പോഴാണ് കേന്ദ്രം ഇത്തരത്തിലൊരു അഭിപ്രായം കോടതിയെ അറിയിച്ചത്.

നേരെത്ത കത്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. കത്വയിലും രാജ്യത്ത് കുട്ടികള്‍ക്കതിരെ നടക്കുന്ന മറ്റു സംഭവങ്ങളും എന്റെ ഉറക്കം കെടുത്തുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു.

സമീപ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം വേണമെന്ന ആവശ്യം പൊതുസമൂഹത്തില്‍നിന്ന് ഉയരുന്നത്.

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന്  നടക്കും.

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതിനെതിരെയാണ് ലോങ്മാര്‍ച്ചും പണിമുടക്കും. 243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നിലാണ് അവസാനിക്കുക.

എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്‌സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്‌സുമാര്‍ സെക്രട്ടേറിയനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.

ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്താണ് സംഭവം. 2500 യാത്രക്കാരുമായി തീരത്തടുത്ത എംഎസ്സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

കപ്പല്‍ കരയിലേക്ക് ഇടിച്ചു കയറിയത് ആളുകളെ പരിഭ്രാന്തരാക്കി. കരയിലുണ്ടായിരുന്നവര്‍ ചിതറി ഓടുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കറ്റിട്ടില്ല. വിനോദ യാത്രകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന കപ്പലാണ് എംഎസ്സി അര്‍മോണിയ. കപ്പലിന് നിസാരമായ കേടുപാടുകള്‍ മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് പ്രഥമിക വിവരം.

177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് ഒമ്പതു നിലകളുമുണ്ട്. ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പലിന്റെ ഭാരം 65,000 ടണ്ണാണ്.

വൈറല്‍ വീഡിയോ കാണാം

സുന്ദരികളും സുന്ദരന്‍മാരുമായ വേലക്കാര്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാനെത്തും. മണിക്കൂറിന് 40 മുതല്‍ 50 യൂറോ വരെ നല്‍കി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കുന്നവരുടെ എണ്ണം ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുകയാണ്. യു.കെയിലെ നാച്വറല്‍ കമ്പനിയാണ് ആവശ്യക്കാര്‍ക്ക് ഇത്തരം ജോലിക്കാരെ എത്തിച്ചുകൊടുക്കുന്നത്. വേലക്കാരന്‍ വേണോ അതോ വേലക്കാരി മതിയോ അവരുടെ പ്രായം എത്രയായിരിക്കണം, ആകാരവടിവ് എങ്ങനെയായിരിക്കണം, നിറം ഏതായിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉപഭോക്താക്കള്‍ക്ക് മുന്നോട്ട് വയ്ക്കാം. കമ്പനിയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ ഇതിനെല്ലാമുള്ള സൗകര്യമുണ്ട്. ദിവസവും ആയിരക്കണക്കിന് പേരാണ് ജോലിക്കാരെ തേടി രജിസ്റ്റര്‍ ചെയ്യുന്നതും ഫോണ്‍ വിളിക്കുന്നതും.

ജോലിക്കാരെ സപ്‌ളൈ ചെയ്യുന്ന കമ്പനിയിലേക്ക് ഒരിക്കല്‍ വിളിച്ചയാള്‍ തനിക്കൊരു ന്യൂഡ് ക്ലീനറെ കിട്ടുമോയെന്ന് ആവശ്യപ്പെട്ടു. ഈസമയം പെണ്‍കുട്ടികളായ ജോലിക്കാരോട് കാര്യം പറഞ്ഞു. അതിലൊരാള്‍ സന്നദ്ധയാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇതിലെ കച്ചവട വഴി തെളിഞ്ഞതെന്ന് കമ്പനി ഉടമ ലാറ സ്മിത്ത് പറഞ്ഞു. ഇംഗ്ലണ്ടിലുടനീളം 300 ജോലിക്കാര്‍ നാച്വറിസ്റ്റ് ക്ലീനേഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വേലക്കാരികളേക്കാള്‍ വേലക്കാരന്‍മാരെയാണ് ആവശ്യപ്പെടുന്നത്. വനിതകളെ ആവശ്യപ്പെട്ടു വിളിക്കുന്നത് മധ്യവയസ്‌ക്കരാണ്.

വളരെ പ്രൊഫഷണലായവരെ മാത്രമേ ജോലിക്ക് വയ്ക്കൂ. സ്ത്രീയുടെയും പുരുഷന്റെയും നഗ്ന ശരീരം കാണുമ്പോള്‍ മറ്റൊരു വ്യക്തിക്കുണ്ടാകുന്ന വികാരങ്ങള്‍ ജോലിക്കാര്‍ക്ക് മനസിലാകും. ഇവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് ജോലിക്ക് അയയ്ക്കുന്നത്. വേലക്കാരാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമേ വേലക്കാരെ നല്‍കൂ. മാത്രമല്ല വേലക്കാരോട് സ്വകാര്യത പുലര്‍ത്തുകയും വേണം – സ്മിത്ത് പറയുന്നു.

പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു. ഉപഭോക്താവിനെ സംബന്ധിച്ച് മഹത്തായ കാഴ്ചയും ഊര്‍ജവുമാണ് തങ്ങള്‍ നല്‍കുന്നതെന്നും ഇത് തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും സില്‍വ പറഞ്ഞു.

ഓരോ സ്ഥലത്തേക്കും അയയ്ക്കുന്ന ജോലിക്കാരുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കമ്പനിക്കുണ്ട്. ജലിക്കാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. ജോലിക്ക് എത്തുന്നവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനോ, ചിത്രമെടുക്കാനോ അനുവാാദമില്ല. ഇവ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ജോലിക്കാരെ നല്‍കൂ. അല്ലാത്ത പക്ഷം പൊലീസില്‍ നിന്ന് കര്‍ശനനടപടികള്‍ സ്വീകരിക്കും.

Copyright © . All rights reserved