Latest News

നാല് കുട്ടികളുടെ അമ്മയായ ടിന റെയ്സന്‍ (41) ആണ് തന്‍റെ നാല് കുട്ടികളെ സോഷ്യല്‍ സര്‍വീസുകാര്‍ കൊണ്ട് പോയതില്‍ മനം നൊന്ത് ജീവനൊടുക്കിയത്. ബ്ലാക്ക്ബേണിലെ തന്‍റെ വീടിന് സമീപത്തുള്ള പാലത്തില്‍ നിന്ന് മുപ്പതടി താഴ്ചയിലേക്ക് ചാടിയാണ് തന്‍റെ ജീവിതം ടിന അവസാനിപ്പിച്ചത്. പാലത്തിന് താഴെയുള്ള റോഡില്‍ വീണു കിടക്കുന്ന നിലയില്‍ ടിനയെ അത് വഴി പോയ വാഹന യാത്രക്കാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടിന മൂന്നാം ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. വീഴ്ചയില്‍ ഉണ്ടായ ഗുരുതരമായ പരിക്കുകള്‍ ആയിരുന്നു മരണകാരണം ആയത്.
മയക്ക് മരുന്നിന് അടിമയായ ഒരാളെ ബോയ്ഫ്രണ്ട് ആയി ജീവിതത്തിലേക്ക് സ്വീകരിച്ചതാണ് ടിനയ്ക്ക് വിനയായത്. ഇതിനെ തുടര്‍ന്ന്‍ ടിനയുടെ മക്കളായ എബോണി (20), അറ്റ്ലാന്‍റ (16), കേയ് (13), റൈല്‍ (3) എന്നിവരെയാണ് സോഷ്യല്‍ സര്‍വീസുകാര്‍ ടിനയുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത്. ഇതോടെ ടിന മാനസികമായി തകരുകയായിരുന്നു.

tina1

മരിക്കുന്നതിനു മുന്‍പായി തന്‍റെ ഫേസ്ബുക്കില്‍ താന്‍ മരിക്കുകയാണ് എന്ന്‍ സൂചിപ്പിച്ച് കൊണ്ട് ടിന പോസ്റ്റ്‌ ചെയ്തിരുന്നു. “Night night everyone, I’ve had it. Love my babies back but I am a failure.” എന്നായിരുന്നു ഒരു മെസ്സേജ്. മറ്റൊരു മെസേജില്‍ ടിന ഇങ്ങനെ എഴുതി “If I died would anyone care ? My kids yes. It’s just so hard when you lost everything. I have no life. I just want my babies back.” “Sick of sitting like a zombie in a big house. I want my life back. I am a total failure! feel the worst mum ever. I ruined mine and my kids life all because of a man. I hate my life!!! I had a happy family. Sick of crying, Sick of this pain.”

തന്‍റെ കുടുംബത്തെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ടിന റെയ്സന്‍ എന്ന്‍ ടിനയുടെ ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ ടിന അതിന് കാരണക്കാരന്‍ ആയ വ്യക്തിയുമായും പിരിഞ്ഞിരുന്നു.

ടിനയുടെ മൂത്ത രണ്ട്കു ട്ടികള്‍ ഇപ്പോള്‍ എബണിയുടെ സംരക്ഷണയില്‍ ആണ്. ഏറ്റവും ഇളയ കുട്ടിയായ റൈലിനെ പിതാവും ഏറ്റെടുത്തു.

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭര്‍തൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭര്‍തൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്‌റ്റേഷനില ഹാജരായ യുവതി ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്നു മൊഴി നല്‍കി.
പുലര്‍ച്ചെ ആറ് മണിയോടെയാണ് 32കാരി തന്റെ മൂന്ന് മക്കളേയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഭര്‍തൃസഹോദരന്‍ നിരന്തരം ലൈംഗികവേഴ്ചയ്ക്ക് സമീപിച്ചിരുന്നതായും ഇതിന് ഒരു അറുതി വരുത്താന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.
യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ വീട്ടില്‍ എത്തിയെങ്കിലും ഭര്‍തൃസഹോദരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് നാസിക്കിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് സഹോദരന്‍ നിരന്തരം പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. ലൈംഗികോദ്ദേശ്യത്തോടെ തന്നെ സമീപിച്ച ഇയാളോട് സമ്മതരൂപേണ പെരുമാറിയ യുവതി ജനനേന്ദ്രിയം യുവതി മുറിച്ചെടുക്കുകയായിരുന്നു. യുവതിയുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. അപേക്ഷ തള്ളിയ ഹൈക്കോടതി, ജയരാജനെതിരായ യുഎപിഎ കുറ്റം നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ആയിരങ്ങള്‍ മരിച്ചോ ഒരാള്‍ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം. ഭീകരപ്രവര്‍ത്തനം ആണോ എന്നുതുമാത്രമാണ്. മരണം ഉറപ്പാക്കുന്നതു വരെ മനോജിനെ കുത്തി. സംഭവത്തില്‍ ജയരാജന്റെ പങ്കാളിത്തം കേസ് ഡയറിയില്‍ വ്യക്തമാണ്.

ഉപയോഗിച്ച ബോംബ് നാടനായാലും ഫാക്ടറി നിര്‍മിതമായാലും ഒന്നുതന്നെ. കുറ്റകൃത്യം ചെറുതായാലും വലുതായാലും മാറ്റമില്ല. നിയമം എല്ലാവര്‍ക്കും ഒന്നുപോലെ. സമ്പന്നനായാലും ദരിദ്രനായാലും മാറ്റമില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. കേസില്‍ ഇടപെടേണ്ടതില്ല. രാഷ്ട്രീയക്കാരന്‍ ആയതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണനയില്ല. കേസിലെ മുഖ്യ പ്രതി വിക്രമന്‍, പി. ജയരാജന്റെ ഉറ്റസഹായിയാണെന്നും കൊലപാതകം ആസൂത്രണം ചെയ്തത് വിക്രമനാണെന്നും കോടതി നിരീക്ഷിച്ചു.

2014ല്‍ സിപിഎമ്മില്‍ നിന്ന് കൂടുതല്‍പേര്‍ ബിജെപിയിലേക്ക് വന്നു. അതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യം ഉണ്ടായേക്കാം. ജയരാജന്‍ ഒഴികെ മറ്റാര്‍ക്കും മനോജിനോട് വ്യക്തി വൈരാഗ്യമില്ല. അതാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.

പി. ജയരാജനെ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നു എന്ന് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ കേസ് ഡയറിയില്‍ അടയാളപ്പെടുത്തി സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. കതിരൂര്‍ മനോജ് വധത്തിന്റെ മുഖ്യ ആസൂത്രകനും ബുദ്ധികേന്ദ്രവും പ്രധാന കണ്ണിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആണെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഗൂഢാലോചന ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ നടത്തിയ തുടരന്വേഷണത്തിലാണു ജയരാജനും മറ്റും പ്രതികളായത്. സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. ജയരാജന്‍, മഹേഷ്, സുനില്‍കുമാര്‍, വി.പി. സജിലേഷ്, പി. ജയരാജന്‍ എന്നിവരാണ് 20 മുതല്‍ 25 വരെ പ്രതികള്‍.

2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

കണ്ണൂര്‍ : കണ്ണൂര്‍ ആലക്കോട് ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. വാളിപ്ലാക്കല്‍ സ്വദേശി ശശിയാണ് ഭാര്യയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാനസീകാസ്വാസ്ഥ്യമുള്ള ഭാര്യയെ ആലക്കോട് പോലീസ് അറസ്റ്റുചെയ്തു. പുലര്‍ച്ചെയായിരുന്നു കൊലപാതകം എന്നാണ് പോലീസ് നിഗമനം. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ശശിയുടെ മൃതദേഹം.
ആലക്കോട് ടൗണില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു ശശി. ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന കൃഷ്ണനും ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും രാവിലെ രമ പറയുമ്പോഴാണ് കൃഷ്ണന്‍ കൊലപാതക വിവരം അറിഞ്ഞത്. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ശശിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വാക്കേറ്റം ഉണ്ടാകാറുള്ളതായി കണ്ടിട്ടുണ്ടെന്ന് കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി.

കണ്ണൂര്‍: കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാവിലെ പതിനൊന്നോടെ നഗരസരഭാ ഓഫിസിലെത്തി സെക്രട്ടറി പി രാധാകൃഷ്ണനാണ് ചന്ദ്രശേഖരന്‍ രാജിക്കത്ത് കൈമാറിയത്. ചന്ദ്രശേഖരന്റെ സഹോദരന്‍ കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഫസല്‍വധക്കേസില്‍ പ്രതികളായ കാരായി രാജന്‍മാര്‍ക്ക് കണ്ണൂരില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.
തലശേരി ഏരിയ കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചന്ദ്രശേഖരന്റെ രാജി. കാരായി രാജന്‍ നേരത്തെ രാജിവെച്ചിരുന്നെങ്കിലും ചന്ദ്രശഖരന്റെ കാര്യത്തില്‍ തലശേരി ഏരിയകമ്മിറ്റിയാണ് തീരുമാനമെടുക്കുകയെന്ന് അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കാരായിമാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാനായിരുന്നില്ല. കോടതിയുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് സി.പി.ഐ.എം വിലയിരുത്തിയിരുന്നു.

എറണാകുളം ജില്ല വിട്ടുപോകരുതെന്നു ജാമ്യവ്യവസ്ഥയില്‍ ഉള്ളതിനാല്‍ കാരായി സഹോദരന്‍മാര്‍ ഇപ്പോള്‍ എറണാകുളത്താണ് തങ്ങുന്നത്. ജനപ്രതിനിധികളായ കാരായി സഹോദരന്‍മാര്‍ ജില്ലയില്‍ പ്രവേശിക്കാതെ ഭരണം നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് എത്തിയിരുന്നു.

ന്യൂഡല്‍ഹി : സിയാച്ചിനിലെ മഞ്ഞിനടിയില്‍ നിന്ന് ആറു ദിവസങ്ങള്‍ക്കുശേഷം രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്യദ്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.
ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.

സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പത്തു സൈനികര്‍ അപകടത്തില്‍പ്പെട്ടതില്‍ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അദ്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുകയായിരുന്നു.

ടെന്നസ്സി: വെടിയേറ്റു എട്ടു വയസ്സുള്ള സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ എട്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഒക്ടോബര്‍ മാസമായിരുന്നു സംഭവം. രണ്ടു പേരും വീട്ടിനകത്തു കളിച്ചുകൊണ്ടിരിക്കെ, സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നല്‍കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സഹോദരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ സ്വീകരണ മുറിയില്‍ റ്റി.വി.കണ്ടുകൊണ്ട് ഇരിക്കയായിരുന്നു. പിതാവിന്റെ ഷോട്ട്ഗണായിരുന്നു മകന്‍ വെടിവെക്കുന്നതിനു ഉപയോഗിച്ചത്. പതിനൊന്നുള്ള വയസ്സുള്ള കുട്ടിയുടെ പത്തൊമ്പതാം ജന്മദിനം വരെ(8 വര്‍ഷം) ജുവനയില്‍ ജയിലില്‍ കഴിയണമെന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.f

റാഞ്ചിഃ പതിനൊന്നുകാരിയായ മകളെ പ്രേമിച്ചെന്ന പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്ന സംഭവത്തില്‍ ഹിന്ദി അധ്യാപിക പിടിയില്‍. ജാര്‍ഖണ്ഡിലെ സഫയര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ നെസ്മ ഖാട്ടൂണ്‍ എന്ന അധ്യാപികയാണ് ഈ കടുംകൈ ചെയ്തത്. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു പുറത്ത് വിദ്യാര്‍ഥിയായ വിനയ് മഹാത്തോയെ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
നെസ്മ ഖാട്ടൂണെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും അറസ്റ്റ് ചെയ്തതായി റാഞ്ചി എസ്എസ്പി കുല്‍ദീപ് ദ്വിവേദി പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയ തെളിവുകള്‍ വച്ചാണ് ഇവരെ പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.09ന് വിനയ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്കു പോകുന്നത് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. 1.30ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ പ്രധാന വാതിലില്‍ കുട്ടിയെ പാതി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ആദ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനശ്രമമെന്ന സംശയത്തില്‍ പുരുഷ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതു തെളിയിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. മാത്രമല്ല, വിനയ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങളില്‍ പരിഭ്രമമോ മറ്റൊന്നും കണ്ടില്ല. സന്തോഷിച്ച് ഉല്ലസിച്ചാണ് ഇറങ്ങിവരുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രണയം കണ്ടെത്തിയത്.

വിനയ് വരുന്നതു കാത്ത് നെസ്മ ഖാട്ടൂണ്‍ അര്‍ധരാത്രിയില്‍ ഇരിക്കുകയായിരുന്നെന്നും കുട്ടിയെ ക്രൂരമായി മര്‍ദിച്ച് ഒന്നാം നിലയിലെ അധ്യാപക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം: ഗള്‍ഫിലുള്ള ഭര്‍ത്താവിന് കണ്ട് ആസ്വദിക്കാന്‍ യുവതി നഗ്‌നസെല്‍ഫിയെടുത്ത് അയച്ചുകൊടുത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ആ നഗ്‌നവീഡിയോ തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ യുവതിയെ പീഡിപ്പിച്ചു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണ. എന്നു മാത്രമല്ല കൂട്ടുകാര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെ മുന്നില്‍ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് പീഡന വീരനായ കൂട്ടുകാരനെ പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം. തീക്കോയി എസ്‌റ്റേറ്റ് പുളിക്കല്‍ ഫസില്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സി.ഐ എസ്.എം.റിയാസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫില്‍ മസ്‌കറ്റിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യന്‍ സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലീം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ബന്ധം വിച്ഛേദിച്ചു. ഭര്‍തൃവീട്ടുകാരാവട്ടെ, യുവതിയുമായി അത്ര അടുപ്പം കാട്ടിയതുമില്ല.

ഭര്‍തൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയില്‍ ഭര്‍ത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ നഗ്‌നവീഡിയോകള്‍ വാട്ട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭര്‍ത്താവിനെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പരമ രഹസ്യമായിരുന്നു. അടുത്തയിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത് .

ഫോണ്‍ നന്നാക്കാന്‍ യുവതി ഭര്‍ത്താവിന്റെ കൂട്ടുകാരനായ ഫസിലിന്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയില്‍കൊടുത്താണ് അയാള്‍ മൊബൈല്‍ഫോണ്‍ നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോണ്‍ തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലില്‍ നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരന്‍ പറഞ്ഞെന്നും ആ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാള്‍ യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. തന്റെ നഗ്‌ന വീഡിയോകള്‍ ഇന്റര്‍നൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സി.ഐക്ക് നല്കിയ യുവതിയുടെ പരാതിയില്‍ പറയുന്നു.

ചലിച്ചിത്രതാരം ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
നേരത്തെ ലിസിയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാംശം നല്‍കാന്‍ ലിസിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.

RECENT POSTS
Copyright © . All rights reserved