കലബുറഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നവജാത ശിശുക്കള്‍ മാറിയതായി പരാതി. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കള്‍ ആണ്‍കുഞ്ഞിനുവേണ്ടി വഴക്കിട്ടതോടെ സംഭവം പൊല്ലാപ്പായി. പെണ്‍കുഞ്ഞിനെ മുലയൂട്ടാനോ പരിപാലിക്കാനോ അമ്മ തയാറുമല്ല.
രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. യാദ്ഗിര്‍ ജില്ലയില്‍നിന്നുള്ള നന്ദമ്മയെയും നസ്മ ബേഗത്തെയും ഈ കഴിഞ്ഞ ആഴ്ചയാണു പ്രസവത്തിനായി കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ഒരേസമയത്ത് കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ പരസ്പരം മാറിയാണു ബന്ധുക്കള്‍ക്കു നല്‍കിയത്.
അബദ്ധം സംഭവിച്ച ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. കുഞ്ഞിനെ മുലയൂട്ടാന്‍ വിസമ്മതിച്ച ഇവര്‍ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. ആണ്‍കുഞ്ഞിന്റെ രക്തം ബി പോസിറ്റീവും പെണ്‍കുഞ്ഞിന്റേത് എ പോസിറ്റീവും ആണെന്നു കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ രക്തം നന്ദമ്മ–സിദ്ധപ്പ ദമ്പതികളുടെതുമായും ആണ്‍കുഞ്ഞിന്റേതു നസ്മ–ലാല്‍ മുഹമ്മദ് ദമ്പതികളുടേതുമായും യോജിക്കുന്നുവെന്നു ഡോക്ടര്‍മാരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണു നന്ദമ്മയുടെ ബന്ധുക്കള്‍.
ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. ജോഷിയും കലബുറഗി എസ്പി ശശികുമാറും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇവര്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തതില്‍ ഗൂഢാലോചന ഉണ്ടെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇവരുടെ ആവശ്യപ്രകാരം രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുംവരെ കുഞ്ഞിനെ പരിപാലിക്കാനും മുലയൂട്ടാനും നിര്‍ദേശിച്ചെങ്കിലും നന്ദമ്മ ഇതിനും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണു കുഞ്ഞിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
പാറശാല പള്ളിവളപ്പില്‍ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പോലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടര്‍ന്നു രാത്രി 10.30ഒ!ാടെ ചര്‍ച്ചകള്‍ക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്‌ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാന്‍ ശ്രമിച്ചതു ലാത്തിചാര്‍ജിന് ഇടയാക്കി.
മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാന്‍ പട്രോളിങ്ങിനു പേ!ാകുകയായിരുന്ന പെ!ാലീസ് ശ്രമിക്കവെ ഒരാള്‍ പള്ളിവളപ്പിലേക്ക് ഒ!ാടിക്കയറിയതാണു സംഭവങ്ങള്‍ക്കു തുടക്കം. പിന്തുടര്‍ന്നെത്തിയ എസ്‌ഐയും സംഘവും പള്ളിവളപ്പില്‍ കയറി പിടികൂടാന്‍ ശ്രമിച്ചു. ക്രിസ്മസ് പരിപാടികള്‍ക്കായി പള്ളിവളപ്പില്‍ പുല്‍ക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കില്‍ പോയതെന്ന് അറിയിച്ചെങ്കിലും വിടാന്‍ പോലീസ് തയാറായില്ല.
ഇതിനിടെ പള്ളിവളപ്പില്‍ അകാരണമായി പെ!ാലീസ് കടന്നതിനെ വന്നുകൂടിയവര്‍ ചേ!ാദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികര്‍ പെ!ാലീസുകാരെ കമ്മിറ്റിഒ!ാഫിസിലേക്ക് എത്തിച്ചതേ!ാടെ പിന്തുടര്‍ന്നെത്തിയ ജനക്കൂട്ടം ഒ!ാഫിസ് വളഞ്ഞതു സ്ഥിതിഗതികള്‍ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പേ!ാകാന്‍ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പില്‍ പെ!ാലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്‌ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികള്‍. രാത്രി 10.30ഒ!ാടെ എസ്‌ഐ മാപ്പു പറയാന്‍ തയ്യാറായതിനെ തുടര്‍ന്നാണു രംഗം ശാന്തമായത്.
കൂടുതല്‍ പെ!ാലീസെത്തി എസ്‌ഐയെ ജീപ്പിലെത്തിച്ചു റേ!ാഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതേ!ാടെ സ്ഥലത്തുണ്ടായിരുന്ന പെ!ാലീസ് സംഘം ലാത്തി ചാര്‍ജ് നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വില്‍പന നടത്തുവെന്ന് ആരേ!ാപിച്ചു പെ!ാലീസ് പിടികൂടി മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിന്റെ ഭാഗാമെന്ന മലയാളി താരം ബേസിൽ തമ്പിയുടെ പ്രതീക്ഷ പൊലിഞ്ഞത് അവസാനനിമിഷം. ബേസിൽ കളിച്ചേക്കുമെന്നായിരുന്നു ടീം വൃത്തങ്ങള്‍ രാവിലെ മുതൽ നൽകിയ സൂചന. പുതിയ പേസ് നിരയെ വാര്‍ത്തെടുക്കുന്നതിനായി, ടീമിലെ പേസര്‍മാര്‍ക്ക് മാറിമാറി അവസരം നൽകണമെന്നായിരുന്നു ബിസിസിഐ നിര്‍ദ്ദേശം. ഇതനുസരിച്ച് ബേസിൽ ടീമിലെത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ടീം മീറ്റിങ്ങിൽ, ആദ്യ മൽസരം ജയിച്ച ടീമിൽ മാറ്റംവേണ്ടെന്ന നിലപാടാണ് കോച്ച് രവിശാസ്‌ത്രി കൈക്കൊണ്ടത്. പരമ്പര ഉറപ്പാക്കിയ ശേഷം, മൂന്നാം മൽസരത്തിൽ മറ്റുള്ളവര്‍ക്ക് അവസരം നൽകാമെന്നതായിരുന്നു രവിശാസ്‌ത്രിയുടെ വാദം. ടീം മാനേജരും ക്യാപ്റ്റനും കോച്ചിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ബേസിൽ തമ്പിയുടെ കാത്തിരിപ്പ് നീണ്ടത്. ഞായറാഴ്‌ച നടക്കുന്ന മൂന്നാം മൽസരത്തിൽ കളിക്കാനാകുമെന്നാണ് ബേസിൽ പ്രതീക്ഷിക്കുന്നത്.
പട്‌ന: ബീഹാറിലെ സ്മാര്‍ട്ട്‌ഫോണ്‍ കള്ളനെ വനിത പോലീസ് ഓഫീസര്‍ കുടുക്കിയത് നടിനയന്‍താരയുടെ ഫോട്ടോ ഉപയോഗിച്ച്. ബിജെപി നേതാവിന്റെസ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ട കേസിലാണ്മധുബാല ദേവിയെന്ന സബ്ഇന്‍സ്‌പെക്ടര്‍ നടി നയന്‍താരയുടെ സൗന്ദര്യം തുറുപ്പിചീട്ടാക്കി കള്ളന് വലവിരിച്ചത്.നയന്‍താരയുടെ മുഖമുള്ള ഫോട്ടോ അയച്ചു കൊടുത്ത് പരിചയത്തിലായി ഒടുവില്‍ കള്ളനെ കുടുക്കുകയായിരുന്നു ഇവര്‍. പട്‌നയില്‍നിന്ന് 150കിലോമീറ്റര്‍ ദൂരെയുള്ള ദര്‍ഭംഗയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് മധുബാല.
സംഭവം ഇങ്ങനെ: ബി ജെ പി നേതാവായ സഞ്ജയ് കുമാര്‍ മഹാതോയുടെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതിപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ചുമതല മധുബാലയ്ക്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് കോള്‍ ഡീറ്റയില്‍ റെക്കോഡ് പരിശോധിച്ചപ്പോള്‍ മോഷ്ടാവ് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി.മൊഹമ്മദ് ഹൊസ്‌നെയിന്‍ എന്ന മോഷ്ടാവിനെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍സമര്‍ഥമായി രക്ഷപ്പെട്ടു.
അതോടെ മധുബാല മറ്റൊരു മാര്‍ഗം പരീക്ഷിക്കാന്‍ തീരുമാനിച്ചു. സ്വന്തം വ്യക്തിത്വം മറച്ചുവച്ച് മറ്റൊരു പെണ്‍കുട്ടിയായി പ്രണയം നടിച്ച് മധുബാല മൊഹമ്മദിനെ വിളിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ താത്പര്യം കാണിച്ചില്ലെങ്കിലും ക്രമേണ മൊഹമ്മദ് മധുബാലയുടെ കുരുക്കില്‍ വീണു. തുടര്‍ന്ന് മധുബാലയോട് അവരുടെ ഒരു ചിത്രം അയച്ചുകൊടുക്കാന്‍ മൊഹമ്മദ്ആവശ്യപ്പെട്ടു. അങ്ങിനെയാണ്നടി നയന്‍താരയുടെ ചിത്രം അവര്‍വാട്ട്‌സ് ആപ്പിന്റെ പ്രൊഫൈല്‍ ചിത്രമാക്കുന്നത്. നയന്‍താരയുടെ ചിത്രം കണ്ടതോടെ അവരെ നേരില്‍ കാണാന്‍ മൊഹമ്മദിന് ആഗ്രഹം കലശലായി.
തുടര്‍ന്ന് ദര്‍ഭാംഗ നഗരത്തില്‍ ഒരിടത്ത് വച്ച് കാണാമെന്ന് മൊഹമ്മദ് മധുബാലയ്ക്ക് വാക്കു നല്‍കുകയും ചെയ്തു. അങ്ങനെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കാമുകിയെ കാണാനെത്തിയ മൊഹമ്മദിനെ സിവിലിയന്‍ വേഷത്തിലെത്തിയ പോലീസുകാരുടെ സഹായത്തോടെ
അറസ്റ്റ് ചെയ്തു. ആളെ മനസ്സിലാക്കാതിരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് മധുബാല സംഭവ സ്ഥലത്ത് എത്തിയത്.
ഗള്‍ഫ് ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം താന്‍ ഫോണ്‍ മോഷ്ടിച്ചതല്ലെന്നും മറ്റൊരു കുറ്റവാളിയില്‍നിന്ന് 4500 രൂപയ്ക്ക് വാങ്ങിയതാണെന്നും അറസ്റ്റിലായ ശേഷം മൊഹമ്മദ് പോലീസിനോട് പറഞ്ഞു. പിന്നീട് മൊഹമ്മദ് നല്‍കിയ വിവരം ഉപയോഗിച്ച് ഇയാളെയും പിടികൂടി. ബുദ്ധിപരമായ നീക്കത്തിലൂടെ മോഷ്ടാവിനെ പിടികൂടിയ മധുബാല ദേവിക്ക് പാരിതോഷികം നല്‍കാനൊരുങ്ങുകയാണ് പോലീസ് വകുപ്പ്.
കോഴിക്കോട്: ചാരക്കേസില്‍ കരുണാകരന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത് എ.കെ.ആന്റണിയുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ടായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കരുതെന്നും അപ്രകാരം ചെയ്താല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ അത് വകവെക്കാതെ താനും ഉമ്മന്‍ ചാണ്ടിയും കരുണാകരനെതിരെ നിലപാടെടുക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കുറ്റബോധമുണ്ട്. ആത്മകഥ എഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയത്. കരുണാകരന്‍ അനുസ്മരണത്തില്‍ ഇത് പറയാതെ പോകാന്‍ കഴിയില്ലെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.
1995ല്‍ ചാരക്കേസ് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ സമ്മര്‍ദ്ദമാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബഹളത്തെ തുടര്‍ന്ന് സംസാരിക്കാനാകാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായി സംവദിച്ചു. നാലു വര്‍ഷത്തിന് ശേഷം ആദ്യമായാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാനൊരുങ്ങിയിരുന്നത്. കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയും എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളത്തെ തുടര്‍ന്ന് സച്ചിന് അതിനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വരികയായിരുന്നു.
ഇന്നലെ രാജ്യസഭയില്‍ ഇതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത് എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. കായികക്ഷമതയും ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കേണ്ട ആവശ്യകതയെ കുറിച്ചാണ് 15 മിനിറ്റുള്ള വീഡിയോയില്‍ സച്ചിന്‍ സംസാരിക്കുന്നത്. ഒരു കായികതാരമെന്ന നിലയില്‍ കായികരംഗത്തെയും ആരോഗ്യത്തെയും കുറിച്ചാണ് തനിക്ക് സംസാരിക്കാനുണ്ടാകുകയെന്നും അതിന് ഇന്ത്യയുടെ സാമ്പത്തികമേഖലയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സച്ചിന്‍ പറയുന്നു.
‘കായികമത്സരങ്ങളെ സ്‌നേഹിക്കുന്ന ഒരു രാജ്യത്തെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഒരു രാജ്യമാക്കി മാറ്റാനുള്ള ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ഞാന്‍. ഈ പ്രയത്‌നത്തില്‍ പങ്കുചേര്‍ന്ന് ഇത് എന്റെ സ്വപ്‌നത്തില്‍ നിന്നും എല്ലാവരുടെയും സ്വപ്‌നമാക്കി മാറ്റണം. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് മറക്കാതിരിക്കുക.’ സച്ചിന്‍ വീഡിയോയില്‍ പറയുന്നു. 2012ലാണ് സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. എന്നാല്‍ സഭയിലെ സച്ചിന്റെ അസാന്നിദ്ധ്യം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. 2013 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും സച്ചിന്‍ സഭയില്‍ ഹാജരാകാതിരുന്നത് വിമര്‍ശനങ്ങളുടെ കരുത്ത് വര്‍ധിപ്പിച്ചിരുന്നു.
അംഗത്വ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെയാണ് ചര്‍ച്ചയ്ക്ക് താരം ആദ്യമായി നോട്ടീസ് നല്‍കിയിരുന്നത്. ഓഗസ്റ്റിലായിരുന്നു ഇതിനു മുമ്പ് സച്ചിന്‍ സഭയില്‍ എത്തിയത്. അന്ന് ശൂന്യവേളയിലോ ചോദ്യോത്തര വേളയിലോ പങ്കെടുത്തിരുന്നില്ല. സച്ചിന്‍ ഹാജരാകുന്നതിന് രണ്ടുദിവസം മുമ്പ് സമാജ് വാദി എംപി യായ നരേഷ് അഗര്‍വാള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ഹാജരാകാതിരിക്കുന്ന വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ബോളിവുഡ് താരം രേഖയുടെയും സച്ചിന്റെയും അസാന്നിധ്യത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/SachinTendulkar/videos/1753046098052915/
ക്രിപ്റ്റോ കറന്‍സി രംഗത്തെ പുത്തന്‍ വിപ്ലവമായി മാറിയ ബിറ്റ് കോയിന്‍ അതിന്‍റെ വളര്‍ച്ചയില്‍ ഏറ്റവും കുതിച്ച് ചാട്ടം നടത്തിയ വര്‍ഷമാണ് 2017. സാമ്പത്തിക രംഗത്തെ എല്ലാ വിദഗ്ദരേയും അമ്പരപ്പിച്ച് കൊണ്ടാണ് ബിറ്റ് കോയിന്‍ മൂല്യം ദിനം പ്രതി കുതിച്ച് കയറുന്നത്. ഇപ്പോള്‍ സര്‍വ്വരെയും അമ്പരപ്പിച്ച് കൊണ്ട് ബിറ്റ് കൊയിന്‍റെ വിപണി മൂല്യം അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മൊത്തം കരുതല്‍ ധന നിക്ഷേപത്തിന്റെ മൂല്യത്തെയും മറികടന്നിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായ വളര്‍ച്ചയാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതിലേക്ക് ബിറ്റ് കോയിനെ എത്തിച്ചത്.
മുന്നൂറ് ബില്യണ്‍ ഡോളറിലധികമാണ് ലോകവ്യാപകമായുള്ള ബിറ്റ് കോയിനുകളുടെ മാര്‍ക്കറ്റ് വാല്യു ആയി കണക്കാക്കിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നാണയ നിധിയുടെ കരുതല്‍ നിക്ഷേപങ്ങളുടെ മൂല്യമായി കണക്കാക്കിയിരിക്കുന്ന 291ബില്യണ്‍ ഡോളര്‍ എന്നതിനെയും കടന്ന് മുന്നേറിയിരിക്കുകയാണ്.
അമേരിക്കന്‍ ഡോളറിന് നേരിയ തോതില്‍ മൂല്യം കുറയുകയും നാണയ മാര്‍ക്കറ്റില്‍ ജനപ്രീതി ഇടിയുകയും ചെയ്തത് ക്രിപ്റ്റോ കറന്‍സികള്‍ക്കാണ് ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ സാമ്പത്തിക സിരാകേന്ദ്രം എന്ന സ്ഥാനത്ത് അമേരിക്കക്ക് ഇനി അധിക കാലം തുടരാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് സ്വതന്ത്ര ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്നത് ഈ പശ്ചാലത്തില്‍ വേണം കാണേണ്ടത്. ഇത് നിലവിലെ സാമ്പത്തിക സങ്കല്പങ്ങള്‍ തന്നെ മാറ്റിയിട്ടുമുണ്ട്.
രാജ്യാതിര്‍ത്തികളോ, കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളോ ബാധകമല്ലാത്ത പുതിയ വിനിമയ മാര്‍ഗ്ഗമായ ക്രിപ്റ്റോ കറന്‍സികള്‍ക്ക് സാമ്പത്തിക വിനിമയ രംഗത്തും നിക്ഷേപ രംഗത്തും സ്വീകാര്യത കൂടി വരുന്നത് ഈ സാഹചര്യത്തിലാണ്. ഇടപാടുകളുടെ വേഗതയും നിയന്ത്രണങ്ങളുടെ അഭാവവും മൂലം പ്രധാന സാമ്പത്തിക ഇടപാടുകള്‍ പലതും നടക്കുന്നത് ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് എന്നത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യ വര്‍ദ്ധനവിന്‍റെ മറ്റൊരു കാരണമാണ്.
ക്രിപ്റ്റോ കറന്‍സികളുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പബ്ലിക് യൂസബിലിറ്റി ഇല്ലായ്മ അഥവാ മറ്റ് നാണയങ്ങള്‍ പോലെ ദൈനംദിന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള പരിമിതിയും ഇപ്പോള്‍ മറി കടന്ന് കഴിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കാര്‍ബണ്‍ പോലുള്ള പുതു തലമുറ ക്രിപ്റ്റോ കറന്‍സികള്‍ ആണ് ഈ ന്യൂനതയും പരിഹരിച്ചിരിക്കുന്നത്. ടെസ്കോയും, ആര്‍ഗോസും, ആമസോണും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ സ്വീകാര്യത ഉള്ള ക്രിപ്റ്റോ കാര്‍ബണ്‍ ഇന്ന് ക്രിപ്റ്റോ കറന്‍സികളില്‍ ഏറെ ജനപ്രിയത നേടിക്കഴിഞ്ഞു.
മലപ്പുറം വണ്ടൂര്‍ ഏറിയാണ് തൊണ്ടിയില്‍ കൊടക്കാന്‍ ഷറഫലിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഷറഫലിയെ പിന്തുടര്‍ന്ന പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.നൂറുകണക്കിന് കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാനിയെ പൊലീസ് പിടികൂടി. പെട്ടന്നാരും പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് കൊടക്കാടന്‍ ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
വിചിത്രമായ രീതികളായിരുന്നു ഇയാൾ പിന്തുടർന്നു കൊണ്ടിരുന്നത്. മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി ശഠിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഷറഫലി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. പ്രതി അയച്ച നൂറു കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. ഷറഫലിയുടെ ഫോണിലും ഒട്ടേറെ അശ്ലീല രംഗങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിഗ്രാം ആപ്പു വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഷറഫലിക്കൊപ്പം ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
എം.സി.എ പഠനം പഠനം പൂര്‍ത്തിയാക്കിയ പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ സഹപാഠികള്‍ക്കും പതിവായി ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി…എം. പി. മോഹനചന്ദ്രന്‍, സി.ഐ മാരായ, കെ.എം. ബിജു, ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊന്‍കുന്നം: രണ്ടു വയസുകാരന്‍ ലിമോണിനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എല്ലാം ഒരു ദു:സ്വപ്‌നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോന്‍ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തില്‍ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓര്‍ത്തു പറയുമ്പോള്‍ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദെവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേര്‍ത്തു പിടിക്കാന്‍ തുണയായത് ദെവത്തിന്റെ സ്‌നേഹം മൂലമാണെന്ന് ലിസയും കുടുംബവും.
ബുധനാഴ്ച വെകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും, ലിസ(24)യുടേയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോള്‍ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്‌നേഹത്തിന്റെ ശക്തിയില്‍ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തില്‍ നിന്ന് ലിമോണിനെ കെക്കുമ്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദെവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.
ഓടിക്കൂടിയ പരിസരവാസികളിട്ടു നല്‍കിയ കയറില്‍ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാര്‍ യാത്രികന്‍ പെരുമ്പള്ളില്‍ അനില്‍കുമാര്‍ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാന്‍ സഹായിച്ചു. വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തകള്‍ ലിമയും പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പുറത്തെത്തിയപ്പോഴാണ് മകന്‍ ലിമോണ്‍ കിണറിന്റെ വലയിലെ വിടവിലൂടെ ഊര്‍ന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയില്‍ കയറിയപ്പോള്‍ മാതൃസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി മകനെ ആലിംഗനം ചെയ്തു ലിസ മുത്തം നല്‍കിയപ്പോള്‍ ആശ്വാസം കൊണ്ടത് ഒരു നാടാണ്.
ഇന്തോനേഷ്യയിലെ ജാവയിലുള്ള അറിൽ എന്ന യുവാവ് ചെറുപ്പംമുതൽ പാമ്പുകളെ വളർത്താറുണ്ട്. ഈ അടുത്തിടയ്ക്ക് അറിൽ ഓമനിച്ചുവളർത്തിയതാണ് ഒരു രാജവെമ്പാലയെ. ഈ രാജവെമ്പാലയോടൊപ്പം കളിക്കുന്ന ചിത്രങ്ങൾ രാവിലെ ആറിൽ വാട്സാപ്പ്സ്റ്റാറ്റസായി പോസ്റ്റ് ചെയ്തിരുന്നു. ഈ രാജവെമ്പാല ചിരിക്കാത്തത് എന്തേ? എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. നാലു മിനിട്ടിനു ശേഷം വീണ്ടും അറില്‍ അടുത്ത ഫൊട്ടോ പോസ്റ്റ് ചെയ്തു. മരണത്തിനും ജീവിതത്തിനുമിടയില്‍ എന്ന അടിക്കുറിപ്പോടെ പാമ്പ് കടിച്ച ചിത്രമായിരുന്നു അത്. മാതാപിതാക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇതെല്ലാം തമാശയാണെന്നുകരുതി സുഹൃത്തുക്കൾ ചിരിച്ചുതള്ളി. എന്നാൽ അവസാനമിട്ട ചിത്രം ഏവരെയും വീട്ടിലേക്കെത്തിച്ചു; ആരെങ്കിലും എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാണെങ്കില്‍ എന്നെ രക്ഷിക്കൂ എന്നായിരുന്നു സ്റ്റാറ്റസ്.
ഇതുകണ്ട സുഹൃത്തുക്കൾ പതിനൊന്നു മണിയോടെ അറിലിന്റെ വീട്ടിലെത്തി. എന്നാല്‍ ഇതിനകം തന്നെ അറില്‍ അവശനായിക്കഴിഞ്ഞിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില തീരെ വഷളായ അറില്‍ രാത്രി പത്തു മണിയോടെ മരിച്ചു.