പാരീസ്: ഫ്രഞ്ചു തലസ്ഥാനത്ത് ഒരു പണ സ്ഥാപനം ഓഫീസിന്റെ വാതിലടയ്ക്കാന്‍ മറന്നു പോയത് തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആക്രി പെറുക്കുകാരനെ ലക്ഷപ്രഭു ആക്കി. പാരീസിലെ പ്രധാന വിമാനത്താവളമായ ചാള്‍സ് ഡേ ഗ്വാല്ലേയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ഇയാളെ തപ്പി വീപ്പകള്‍ തോറും തെരഞ്ഞു നടക്കുകയാണ് പോലീസ്. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 എഫിലുള്ള ലൂമിസ് കാഷ് മാനേജ്‌മെന്റ കമ്പനിയില്‍ നിന്നാണ് പണം നഷ്ടമായത്.
മോഷ്ടാവ് രണ്ടു സഞ്ചികള്‍ നിറയെ പണമെടുത്തുകൊണ്ടുപോയപ്പോള്‍ മൂന്ന് ലക്ഷം യൂറോയാണ് സ്ഥാപനത്തിന് നഷ്ടമായത്. വിമാനത്താവളത്തിന് സമീപം കിടന്നുറങ്ങുന്ന അനേകരില്‍ നിന്നും സുരക്ഷാ ക്യാമറ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഉപേക്ഷിച്ച സ്യുട്ട്‌കേയ്‌സുകള്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പണ സ്ഥാപനത്തിന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കുന്നതായി ഇയാള്‍ ആകസ്മികമായി കണ്ടെത്തുകയായിരുന്നു. തെരുവിലൂടെ പോകുമ്പോള്‍ വെറുതേ തള്ളിനോക്കിയതായിരുന്നു. അപ്പോള്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൂട്ടിയിട്ടില്ലാത്ത ഓഫീസിന്റെ വാതില്‍ തുറന്നുകിട്ടി. അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിന്റെ തണലില്‍ തന്റെ സ്യൂട്ട്‌കേയ്‌സ് വാതിലില്‍ ഇട്ടശേഷം അകത്തു കയറിയ ഇയാള്‍ സെക്കന്റുകള്‍ക്കകം പണം നിറച്ച രണ്ടു സഞ്ചിയുമായിട്ടാണ് വെളിയില്‍ ഇറങ്ങിയത്. സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ആളെ തിരിച്ചറിഞ്ഞ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം ഈ സമയത്ത് വാതില്‍ എന്തിനാണ് തുറന്നുകിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ആദ്യം കരുതിയത് മോഷണത്തിനുള്ള മനപ്പൂര്‍വ്വ ശ്രമമാണെന്നായിരുന്നു. എന്നാല്‍ അത് ഒരു ഭാഗ്യമായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. അത് അവിശ്വസനീയമായി തോന്നുകയും ചെയ്‌തെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പതു കടന്നയാളാണ് മോഷ്ടാവെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടങ്ങിയതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തെലുങ്കാനയിൽ 22കാരിയെ മുന്‍ സഹപ്രവര്‍ത്തകന്‍ മണ്ണെണ്ണ ഒഴിച്ച് പച്ചയ്ക്ക് കത്തിച്ചു. സെക്കന്തരാബാദിലെ ഒരു കമ്പനിയില്‍ റിസപ്ഷനിസ്റ്റായ സന്ധ്യാ റാണിയാണ് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ നടുറോഡില്‍ നിന്ന് കത്തിയെരിഞ്ഞത്. സന്ധ്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ കാര്‍ത്തിക് ആണ് ഈ ക്രൂരകൃത്യം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പ് വരെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അടുത്ത ബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തിക നിരന്തം സന്ധ്യയെ ശല്യപ്പെടുത്തിയിരുന്നു.
തന്റെ ഇംഗിതത്തിന് സന്ധ്യ വഴങ്ങില്ലെന്ന് കണ്ടതോടെ ഇയാള്‍ പല തവണ ഭീഷണിയും മുഴക്കിയിരുന്നു. ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യയെ കാര്‍ത്തിക് ബൈക്കില്‍ പിന്തുടരുകയായിരുന്നു. ഇരുവരും തമ്മില്‍ റോഡില്‍ വച്ച് വാക്കുതര്‍ക്കവുമുണ്ടായി.
രക്ഷപ്പെട്ട് പോകാന്‍ ശ്രമിച്ച സന്ധ്യയ്ക്കു നേര്‍ക്ക് ഇയാള്‍ കന്നാസില്‍ കരുതിയ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തുടര്‍ന്ന് ബൈക്കില്‍ പാഞ്ഞുപോയി. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആളിക്കത്തുന്ന തീയുമായി ഓടുന്ന സന്ധ്യയെ കണ്ടത്. ഉടന്‍തന്നെ അവര്‍ തീകെടുത്തി അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60% പൊള്ളലേറ്റിരുന്ന സന്ധ്യ തന്നെയാണ് തന്നെ ആക്രമിച്ചത് കാര്‍ത്തിക് ആണെന്ന് പോലീസിനോട് പറഞ്ഞത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയൊന്നും ഇല്ലാതെയാണ് കാര്‍ത്തിക് കഴിഞ്ഞിരുന്നതെന്നും അമിതമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും ജോലി ഉപേക്ഷിക്കണമെന്നും കാര്‍ത്തിക നിരന്തരം സന്ധ്യയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇതിനു വഴങ്ങാതെ വന്നതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ലക്‌നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. ഉത്തര്‍പ്രദേശിലെ ബസ്തിയിലെ ആള്‍ദൈവം ബാബാ സച്ചിദാനന്ദന്റെ ആശ്രമത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്നത് ക്രൂരമായ പീഡനമായിരുന്നെന്ന് കണ്ടെത്തല്‍. സച്ചിദാനന്ദന്റെ ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി.
കഴിഞ്ഞ ദിവസം ആശ്രമത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. പലര്‍ക്കും സംസാരിക്കാന്‍ പോലും ശേഷിയുണ്ടായിരുന്നില്ല. മൃഗങ്ങളെക്കാള്‍ മോശമായി സൂക്ഷിക്കപ്പെട്ടിരുന്ന ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ചെറിയ ചെറിയ കൂടുകളിലായിട്ടായിരുന്നു ഇവരെ താമസിപ്പിച്ചിരുന്നത്. ആശ്രമത്തില്‍ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളില്‍ 25 വര്‍ഷമായി പീഡനം സഹിക്കുന്നവരും ആണ്‍കുട്ടികള്‍ വരെ ഉണ്ടായിരുന്നതായിട്ടാണ് പുറത്തു വരുന്ന വിവരങ്ങള്‍.
പെണ്‍കുട്ടികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാനായി ഉരുക്കുവാതിലുകളായിരുന്നു മുറിക്ക് ഉപയോഗിച്ചിരുന്നത്. ഇവര്‍ പുറത്തു ചാടാതിരിക്കാനായി കൂറ്റന്‍ മതില്‍ കമ്പിവേലി കെട്ടി വേര്‍തിരിച്ചിരുന്നു. ആശ്രമത്തിന് സമീപത്ത് നിന്നും സിറിഞ്ച് നിറഞ്ഞ ഒരു ചാക്കുകെട്ടും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ മയക്കുമരുന്ന് പ്രയോഗവും നടന്നിരിക്കാമെന്നാണ് വിലയിരുത്തലുകളുണ്ട്. ആശ്രമത്തില്‍ ലൈംഗികപീഡനം നേരിട്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം എത്തിയ നാലു സ്ത്രീകളാണ് ബാബാ സച്ചിദാനന്ദന്റെ ശാന്ത് കുടീറില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ലോകത്തിന് മുന്നില്‍ എത്തിച്ചത്.
തങ്ങളെ കെട്ടിയിട്ട് സ്വാമി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച ഇവര്‍ ദീര്‍ഘകാലമായി ഈ സ്ഥിതി തുടരുകയായിരുന്നു എന്നും പ്രതികരിച്ചപ്പോള്‍ സഹായികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. തങ്ങളെ കെട്ടിയിടാനും മര്‍ദ്ദിക്കാനും ബലാത്സംഗത്തിന് സഹായം ചെയ്യാനും രണ്ടു സ്ത്രീകളും ആശ്രമത്തില്‍ ഉണ്ടായിരുന്നതായി ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആശ്രമമുള്ള ബാബയാണ് സച്ചിദാനന്ദ.
സൂപ്പര്‍ ഹിറ്റായ ‘കമ്മട്ടിപ്പാടത്തിന്’ രണ്ടാം ഭാഗം ഒരുക്കാന്‍ ശ്രമിക്കുന്ന നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് തിരിച്ചടി.
മമ്മുട്ടിയെ അവഹേളിച്ച കസബ ‘വിവാദത്തില്‍’ പേര് പറയാന്‍ നടി പാര്‍വതിയോട് സമ്മര്‍ദ്ദം ചെലുത്തിയ ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കേണ്ടന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനിച്ചതാണ് ഗീതുവിന് തിരിച്ചടിയായത്.ഇതേ തുടര്‍ന്ന് യുവനടന്‍ ഷെയ്ന്‍ നിഗമിനെയാണ് ഇപ്പോള്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത്.
ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.പുതിയ കൊച്ചിയും അവിടുത്തെ ജീവിതവുമാണ് കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ പറയുന്നത്.ആദ്യ സിനിമയിലെ നായകനില്ലാതെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് അപൂര്‍വ്വമാണ്. പ്രത്യേകിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ആകുമ്പോള്‍.
ദുല്‍ഖറില്ലാതെ കമ്മട്ടിപ്പാടം 2 ഇറങ്ങിയാല്‍ അത് പ്രേക്ഷകരുടെ പ്രതികരണത്തെ എങ്ങനെ ബാധിക്കുമെന്നതും അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.അന്താരാഷ്ട്ര ചലച്ചിത്രോസവ വേദിയില്‍ കസബ സിനിമയിലെ നായകനെ സ്ത്രീവിരുദ്ധനാക്കി ചിത്രീകരിച്ച് പാര്‍വതി നടത്തിയ അഭിപ്രായപ്രകടനം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിനിമയുടെ പേര് പറയാന്‍ തുടക്കത്തില്‍ തയ്യാറല്ലായിരുന്ന പാര്‍വതിയെ നിര്‍ബന്ധിച്ച് പേര് പറയിപ്പിച്ചത് ഗീതു മോഹന്‍ദാസായിരുന്നു.തുടര്‍ന്ന് കസബയിലെ നായകനായ മമ്മുട്ടിക്ക് വേണ്ടി രംഗത്തിറങ്ങിയ ആരാധകര്‍ വലിയ പ്രതിഷേധ പരമ്പരയാണ് പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും നേരെ സോഷ്യല്‍ മീഡിയയിലും മറ്റും അഴിച്ചുവിട്ടിരുന്നത്.
മമ്മുട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കം വകവെച്ച് കൊടുക്കില്ലന്നായിരുന്നു ആരാധക പ്രതികരണം.സിനിമാരംഗത്ത് നിന്ന് പോലും പാര്‍വതിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു.
മനോരമ ചാനലിലെ ന്യൂസ് മേക്കര്‍ പരിഗണനാ പട്ടികയിലുള്ള പാര്‍വതി പുരസ്‌ക്കാരം ലക്ഷ്യമിട്ടാണ് വില കുറഞ്ഞ പബ്ലിസിറ്റിക്ക് ശ്രമിച്ചതെന്നാണ് കസബയുടെ നിര്‍മ്മാതാവ് ആരോപിച്ചിരുന്നത്.സിനിമയെ സിനിമയായി കാണാന്‍ സിനിമാ നടിയായ പാര്‍വതിക്ക് കഴിഞ്ഞില്ലങ്കില്‍ അവര്‍ അഭിനയം നിര്‍ത്തി പോകുന്നതാണ് നല്ലത് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
ഈ വിവാദം കെട്ടടങ്ങും മുന്‍പാണ് ഇപ്പോള്‍ ഗീതു മോഹന്‍ദാസിനും ഭര്‍ത്താവ് രാജീവ് രവിക്കും ‘കമ്മട്ടിപ്പാടം’ വഴി അപ്രതീക്ഷിത തിരിച്ചടി കിട്ടിയിരിക്കുന്നത്.പാര്‍വതിയും ഗീതു മോഹന്‍ദാസും അംഗങ്ങളായ വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയില്‍പ്പെട്ടവരുമായി സഹകരിക്കേണ്ടന്ന വികാരം ഭൂരിപക്ഷ താരങ്ങള്‍ക്കിടയിലും ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.
കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.
മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.
അമ്മയ്‌ക്കൊപ്പം റോഡിലേക്കിറങ്ങിയ മൂന്നുവയസുള്ള കുട്ടിയുടെ മുകളിലൂടെ വാന്‍ കടന്നുപോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അപകടത്തില്‍പെട്ട കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍സ്ഷു നഗരത്തിലാണ് അപകടം നടന്നത്. റോഡിനു സമീപം അമ്മയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു കുട്ടി. സമീപം ഒരു വാഹനം വന്ന് നിര്‍ത്തുമ്പോള്‍ അമ്മ ഇതിനു സമീപത്തേക്കു ചെന്നു. ഈ സമയം റോഡിലേക്കിറങ്ങിയ കുട്ടി വാഹനത്തിന് മുന്‍വശത്തേക്ക് ചെല്ലുമ്പോള്‍ വാഹനം മുന്നോട്ട് നീങ്ങുകയും കുട്ടി റോഡിലേക്കു വീഴുകയുമായിരുന്നു. മാത്രമല്ല കുട്ടിയുടെ ശരീരത്തിനു മുകളിലൂടെ വാഹനം കടന്നു പോകുകയും ചെയ്തു.
വാഹനം ഇവിടെ നിന്നും പോയി കഴിഞ്ഞപ്പോഴാണ് കുട്ടി റോഡില്‍ കിടക്കുന്നത് അമ്മയും സമീപം നിന്നവരും കാണുന്നത്. ഓടി വന്ന ഇവര്‍ കുട്ടിയെ റോഡില്‍ നിന്നും എടുക്കുകയായിരുന്നു. കുട്ടിക്ക് പരിക്ക് പറ്റിയിട്ടില്ല. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.
ഹരിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരളാ ടീമിനു നേരെയാണ് ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടത്. മീറ്റില്‍ ഹരിയാനയെ പിന്നിലാക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണമായത്. കേരളാ ടീമിന്റെ ക്യാംപിലെത്തിയാണ് ഹരിയാന താരങ്ങള്‍ അക്രമം അഴിച്ചുവിട്ടത്. കേരള നായകന്‍ പി എന്‍ അജിത്തടക്കമുള്ളവര്‍ക്ക് മര്‍ദ്ധനമേറ്റു. ഇവര്‍ ചികിത്സയിലാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഹരിയാന താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയതായി കേരള ടീം അധികൃതര്‍ അറിയിച്ചു. മര്‍ദ്ദിച്ച താരങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.കേരളം മീറ്റില്‍ ഇന്ന് ഹരിയാണയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏഴ് സ്വര്‍ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 64 പോയന്റുമായാണ് കേരളം കുതിക്കുന്നത്. ഹരിയാനയ്ക്ക് 53 പോയന്റാണുള്ളത്. ഇന്ന് പി ആര്‍ ഐശ്വര്യ (ട്രിപ്പിള്‍ ജംപ്), അലക്സ് പി തങ്കച്ചന്‍ (ഡിസ്ക്കസ് ത്രോ), എ വിഷ്ണു പ്രിയ (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവയില്‍ സ്വര്‍ണം നേടി.
കാസര്‍കോട് പുലിയന്നൂരിലെ റിട്ടയേര്‍ഡ് അധ്യാപികയുടെ കൊലപാതകത്തില്‍ അന്വേഷണം ഉറ്റബന്ധുവിനെ കേന്ദ്രീകരിച്ച്. എറണാകുളം സ്വദേശിയായ ഇയാളെ പ്രത്യേക അന്വേഷണ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ജാനകിയോടും ഭര്‍ത്താവിനോടും ഇയാള്‍ക്ക് ശത്രൂതയുണ്ടെന്നുള്ള സൂചനകളുടെ അടിസ്ഥനത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ആരംഭത്തില്‍ വിവിധ ബന്ധുക്കള്‍ക്കൊപ്പം ഇപ്പോള്‍ പ്രധാനമായും സംശയിക്കുന്ന ഇയാളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉത്തരമേഖല ഐജി മഹിപാല്‍ യാദവിന്റെ നേതൃത്തില്‍ അന്വേഷണ സംഘം അവലോകന യോഗം ചേര്‍ന്നു. ഈ യോഗത്തിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ ഉറ്റബന്ധുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ ഐജി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നില്‍കി. സംഭവദിവസം ഇയാള്‍ സ്ഥലത്ത് എത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ജാനകിയുടെ മരണവിവരം ബന്ധുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയും കുടുംബവും ഏറെ വൈകി എത്തിയതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
നാട്ടുകാരില്‍ ചിലരുടെ മൊഴിയില്‍ ഈ സംശയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെയാണ് ഇദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ബലപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അതേസമയം കൃത്യം നടത്തിയവര്‍ ധരിച്ച മുഖംമൂടി കണ്ണൂര്‍ പറശിനിക്കടവിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയെതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്നുപേര്‍ ഒരുമിച്ചെത്തിയാണ് മുഖം മൂടി വാങ്ങിയതെന്ന് കടയുടമ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് സൂചന ലഭിക്കുമെന്നാണ് പ്രതീകഷ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്ന പരിസരവാസി എത്താതിരുന്നതും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നു.സംഭവം നടന്ന് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതികളിലേയ്ക്ക് വെളിച്ചം വീശുന്ന കൃത്യമായ സൂചനകള്‍ ലഭിക്കാത്തതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്.
ജോസഫ് അന്നം കുട്ടി ജോസ് എന്ന ചെറുപ്പക്കാരൻ ആദ്യമായി വാർത്തകളിൽ ഇടം നേടിയത് തന്റെ ഇരുപത്തിയേഴാമത്തെ വയസിൽ ആത്മകഥ എഴുതിയാണ്.സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ യു ട്യൂബിൽ ആളെ കൂട്ടി. ലൈംഗികതയെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചും ജോസഫ് കുറിച്ചിട്ട വരികളും വിഡോയോയും സമൂഹ മാധ്യമങ്ങൾ നിറഞ്ഞ കയ്യോടിയോടു കൂടെയാണ് ഏറ്റെടുത്തത്. എറണാകുളം സെന്റ് തെരെസാസ് കോളെജിലെ നൂറു കണക്കിന് പെൺകുട്ടികളുടെ ഇടയിൽ ആർത്തവത്തെ കുറിച്ച് ജോസഫ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. ജോസഫ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ അതിവേഗമാണ് തരംഗമാകുന്നത്.
സെന്റ് തെരാസാസ് കോളജിലെ സ്റ്റെയ്ൻ ദ സിഗ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു മോട്ടിവേഷണൽ സ്പീക്കർ കൂടി ആയ ജോസഫിന്റെ പ്രസംഗം. തന്റെ അമ്മയിൽ നിന്നു കിട്ടിയ കാര്യങ്ങളാണ് ജോസഫ് സരസമായി കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചത്. സ്ത്രീകളെ പറ്റി മസാല കഥകൾ കേട്ടല്ല മനസിലാക്കേണ്ടതെന്നു അമ്മ പറയാറുണ്ടെന്ന് ജോസഫ് പറഞ്ഞു. കൗമാര പ്രായം മുതൽ സ്ത്രീകളുടെ പൊക്കിൾ കൊടി സെക്സ് സിമ്പലായി കാണുന്നവർ ഓരോ മക്കൾക്കും അമ്മയുടെ പൊക്കിൾ കൊടിയുമായുളള ബന്ധം മറുന്നു പോകരുതെന്ന് ജോസഫ് ഓർമ്മിപ്പിക്കുന്നു. അമ്മയാകാൻ പെൺകുട്ടികളെ പ്രകൃതി തന്നെ ഒരുക്കുന്നതിന്റെ ഭാഗമാണ് ആർത്തവം. മറ്റുളളവരിൽ നിന്നും ആർത്തവത്തെ സൗകര്യപൂർവ്വം മറച്ചു പിടിക്കുന്നവരാണ് പല സ്ത്രീകളും. ആർത്തവത്തെ മറച്ചു പിടിക്കുകയല്ല വേണ്ടതെന്നും ഇതെ പറ്റി തുറന്നു സംസാരിക്കാൻ സ്ത്രീകൾ തയ്യാറാകുകയാണ് വേണ്ടതെന്നും ജോസഫ് പറയുന്നു.
സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യകതയെ കുറിച്ച് ജോസഫ് പോസ്റ്റ് ചെയ്ത വിഡിയോകൾക്കെല്ലാം സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് ലഭിച്ചത്. കുഞ്ഞിലേ തൊട്ട് നമ്മുടെ ആൺകുട്ടികളെ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും സഹജീവിയെന്ന നിലയ്ക്ക് അവളെ സ്നേഹിക്കേണ്ടതിന്റെയും ബാലപാഠങ്ങൾ പകർന്നു കൊടുത്താൽ ഒരുപരിധി വരെ ഇത്തരം ആക്രമണങ്ങൾ ചെറുക്കാനായേക്കാമെന്ന് ജോസഫ് പറഞ്ഞു. വീഡിയോ കാണാം