പ്രശസ്ത കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയിലെ രണ്ടാമത് ഗാനം യൂട്യുബില്‍ റിലീസ് ചെയ്തു. പ്രണയമായി രാധ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ്. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഒരു ലക്ഷത്തിലേറെയാളുകളാണ് റിലീസ് ചെയ്ത് ഒരു ദിവസത്തിനകം പാട്ട് യുട്യൂബില്‍ കണ്ടത്.
മാധവിക്കുട്ടിയുടെ വിവാഹ ശേഷമുള്ള ജീവിതമാണ് പാട്ടില്‍ പ്രധാനമായും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നത്. മഞ്ജുവിനെ കൂടാതെ ടോവിനോ തോമസ് മുരളി ഗോപി എന്നീ അഭിനേതാക്കളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വീഡിയോ കാണാം;
ന്യഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമി സംഘവുമായി നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഗാസിയാബാദിലെത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചടിച്ച പൊലീസ് നടപടിയില്‍ അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ട് അക്രമികള്‍ പൊലീസ് പിടിയിലാവുകയും ചെയ്തു.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂളില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടി ഗാസിയാബാദിലെ ഷാലിമാര്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍ിന്റെ അഞ്ചാം നിലയില്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ അക്രമി സംഘത്തിന്റെ താവളത്തിലെത്തിയ പൊലീസ് അരമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയെത്.
ഡല്‍ഹിയിലെ വിവേകാനന്ദ സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യവെയാണ് കുട്ടിയെ തട്ടികൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ ബസ് ഡ്രൈവറെ അക്രമികള്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. കാലിന് വെടിയേറ്റ ഡ്രൈവര്‍ ഇപ്പോഴും ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയെ തട്ടിയെടുത്തതിനു ശേഷം അക്രമികള്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അമ്പത് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
ചെമ്മണ്ണൂരിന്റെ ധനകാര്യ സ്ഥാപനത്തിനെതിരേയും ടൗണ്‍ഷിപ്പ് പ്രൊജക്ടിനെതിരേയും ഒരുപാട് ആരോപണങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ബോബി ചെമ്മണ്ണൂരിനെ കേരളത്തിലെ മാധ്യമങ്ങള്‍ തുറന്ന് കാണിക്കുന്നില്ല എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഉയരാറും ഉണ്ട്. എന്തായാലും ആ ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കായിലെ ജയിലില്‍. സാധാരണ ഗതിയില്‍ ജയില്‍ പുള്ളികള്‍ക്ക്, അവിടെ ജോലി ചെയ്യുന്നതിന് കൂലി കൊടുക്കാറുണ്ട്. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ ജയില്‍ അധികൃതര്‍ക്കാണ് പണം കൊടുത്തത്… അതും അഞ്ഞൂറ് രൂപ!!! എന്താണ് സംഗതി എന്നല്ലേ… തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധഥി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ!

ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. അതിന് വേണ്ടി, 15 വര്‍ഷം മുമ്പ് കേരളത്തിലെ ജയില്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍ അധികൃതര്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. എന്തായാലും വര്‍ഷങ്ങളായുള്ള ആ ആഗ്രഹം ഇപ്പോള്‍ തെലങ്കാനയില്‍ സഫലമാക്കിയിരിക്കുകയാണ് ബോബി.
തെലങ്കാന ജയില്‍ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയില്‍ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം ഒരു സൗകര്യം ഒരുക്കിയത് അഭിനന്ദനാര്‍ഹം ആണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 24 മണിക്കൂറിലെ ജയില്‍ വാസത്തില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികള്‍ക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇങ്ങനെ എത്തുന്നവര്‍ക്കും കൊടുക്കുക. ബോബിയും കഴിച്ചത് അത് തന്നെ ആയിരുന്നു.

ടൂറിസം പോലെ ആണ് പരിപാടി എങ്കിലും ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. 24 മണിക്കൂര്‍ ജയില്‍ വാസത്തിനിടെ, ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനക്കുകയും നിലം തുടക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും എന്നാണ് അദ്ദേഹം കരുതുന്നത്.
ജയില്‍ മാന്വല്‍ പ്രകാരം തടവുപുള്ളികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവര്‍ക്കും നല്‍കുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കില്‍ ജയില്‍ പരിസരത്ത് വൃക്ഷത്തെകള്‍ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയില്‍ നിര്‍മ്മിച്ചത്. മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2012 വരെ ഇവിടെ തടവുപുള്ളികളെ പാര്‍പ്പിച്ചിരുന്നു.ദിവസവും സന്ദര്‍ശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള ‘ധൈര്യം’ കാട്ടിയിരുന്നില്ല.

ജയില്‍ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയില്‍ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലില്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്. കൊളോണിയല്‍ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയില്‍ സ്ഥിതി ചെയ്യുന്ന, 220 വര്‍ഷം പഴക്കമുള്ള ഈ ജയില്‍ ഇപ്പോള്‍ മ്യൂസിയമായാണ് പ്രവര്‍ത്തിക്കുന്നത്. ‘ഫീല്‍ ദ ജയില്‍’ ( ജയില്‍ അനുഭവിച്ചറിയാം ) എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദര്‍ശകര്‍ക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നല്‍കിയാല്‍ 24 മണിക്കൂര്‍ താമസിക്കാം.
ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപായ എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്. രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.
22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.
ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.
മദ്യപിച്ചെത്തിയ അയല്‍വാസി വീടിനു മുമ്പില്‍ നിന്ന് ബഹളംവച്ചു. പുറത്തിറങ്ങിയ ഭാര്യയേയും നന്നായി ചീത്ത വിളിച്ചു. ഇതുക്കണ്ടുനിന്ന ഭര്‍ത്താവിന് സഹിക്കാനായില്ല. അരിശംമൂത്ത ഭര്‍ത്താവ് മദ്യപന്റെ മുഖത്ത് ഒറ്റയടി. തൊട്ടടുത്തുണ്ടായിരുന്ന കല്ലില്‍ തലയിടിച്ചു വീണു. ഭാര്യയും ഭര്‍ത്താവും വീട്ടില്‍ക്കയറിപ്പോയി. ചെറിയ വഴിയില്‍ കുറുകെ കിടന്നിരുന്നയാളെ നാട്ടുകാരിലൊരാള്‍ മാറ്റിക്കിടത്താന്‍ നോക്കി. അപ്പോഴാണ് തലയില്‍ നിന്ന് രക്തം വരുന്നത് കണ്ടത്. വിളിച്ചിട്ടും അനക്കമില്ല. ഉടനെ, ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം വടക്കാഞ്ചേരിയില്‍………..
തൃശൂര്‍ വടക്കാഞ്ചേരി പാര്‍ളിക്കാട് തെനംപറമ്പ് കോളനിയിലാണ് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ വേലായുധന്‍(55) ആണ് കൊല്ലപ്പെട്ടത്. തലയില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ, പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അയല്‍വാസിയായ മണികണ്ഠനെ കയ്യോടെ പിടികൂടി. ഇപ്പോള്‍ റിമാന്‍ഡിലാണ്. ‘‘ഭാര്യയെ തെറി വിളിച്ചതിന്റെ ദേഷ്യത്തില്‍ ഒറ്റയടി കൊടുത്തതാണ്… സാറേ..മരിക്കുമെന്ന് കരുതിയില്ല’’.. പ്രതിയുടെ വിശദീകരണത്തിന് നിയമത്തിന് മുമ്പില്‍ വിലയില്ല. ഒറ്റയടിയുടെ ആഘാതത്തില്‍ തല കല്ലില്‍ തട്ടിയത് മരണ കാരണമായി.
വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിക്കുന്നത് കണ്ട നിന്ന ഭാര്യ തോക്കുമായി എത്തി അക്രമികളെ വിരട്ടിയോടിച്ചു. സ്വന്തം കണ്‍മുന്നില്‍ ഭര്‍ത്താവിനെ ആക്രമിച്ചവരെയാണ് യുവതി സാഹസികമായി നേരിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ലക്‌നൗവിലാണ് സംഭവം
വീടിന് മുന്‍പില്‍ ഒരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിനിടയിലാണ് ഭാര്യ തോക്കുമായി എത്തിയത്. തോക്ക് കണ്ടതോടെ പേടിച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീഡിയോയില്‍ ഉള്ള ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീഡിയോ കാണാം;
#WATCH Man attacked by unknown assailants is saved by gun toting wife in Lucknow district’s Kakori. Police begin investigation (4.2.18) pic.twitter.com/7bfp9600WN
— ANI UP (@ANINewsUP) February 5, 2018
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം ആദി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലാണ് ചിത്രം പ്രചരിക്കുന്നത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
ആക്ഷന്‍, ത്രില്ലര്‍ എന്നിവയെല്ലാം സിനിമയില്‍ ഉണ്ടെങ്കിലും യുവാക്കള്‍ക്കും കുടുംബ സദസ്സിനും ഒരുപോലെ സ്വീകാര്യമായിട്ടാണ് ആദി നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ച് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ആദിയ്ക്ക് വേണ്ടി പ്രണവ് പാര്‍ക്കര്‍ അഭ്യാസം പഠിച്ചത് വലിയ വാര്‍ത്തയായിരുന്നു. ആദ്യം പുറത്ത് വന്ന ട്രെയിലറിലും പാട്ടുകളിലും ആദിയുടെ ചില അഭ്യാസങ്ങള്‍ കാണിച്ചിരുന്നു.
ആര്‍എസ്എസ് ആക്രമിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള കുരീപ്പുഴയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. പ്രശസ്തനാവാന്‍ വേണ്ടിയുള്ള എളുപ്പ മാര്‍ഗം മോദി വിമര്‍ശകനാവുകയെന്നതാണ്. പെരുമാള്‍ മുരുകനെതിരെ നടന്ന ആര്‍എസ്എസ് അക്രമം വെറും പബ്ലിസിറ്റി നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. കെട്ടികിടക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു പോവാനുള്ള അടവായിരുന്നു നടന്നതൊക്കെയെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.
കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.
ലണ്ടന്‍: എന്‍എച്ച്എസ് സംവിധാനം പാടെ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയറിനായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം യുകെയില്‍ നിലവിലുള്ള യൂണിവേഴ്‌സല്‍ സിസ്റ്റത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. ഈ സംവിധാനം തകരാന്‍ പോകുകയാണെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുക പ്രാവര്‍ത്തികമല്ലെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നോണ്‍ പേഴ്‌സണല്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിനു വേണ്ടി നികുതി വര്‍ദ്ധിപ്പിക്കാനാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നതെന്ന് തന്റെ എതിര്‍ പാര്‍ട്ടിയുടെ നയത്തെ ആക്രമിക്കാന്‍ ട്രംപ് ചെയ്ത ട്വീറ്റ് പക്ഷേ യുകെയുമായുള്ള വാക്‌പോരാട്ടത്തിലേക്കാണ് നയിച്ചത്.

കഴിഞ്ഞയാഴ്ച എന്‍എച്ച്എസിന് കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങളായിരുന്നു ട്രംപ് പരാമര്‍ശിച്ചത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്ന ഗ്രൂപ്പുകളായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ആ പ്രകടനത്തിലെ വാദങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അതില്‍ പങ്കെടുത്തവര്‍ ആരും 28 മില്യന്‍ നങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് ഇതിന് മറുപടിയായി ട്വീറ്റ് ചെയ്തത്. എന്‍എച്ച്എസ് വെല്ലുവിളികളെ നേരിടുന്നുണ്ടാകാം, പക്ഷേ യൂണിവേഴ്‌സല്‍ കവറേജ് അവതരിപ്പിച്ച ഒരു രാജ്യത്തിന്റെ പ്രതിനിധിയാണെന്നതില്‍ തനിക്ക് അഭിമാനമുണ്ട്. ബാങ്ക് ബാലന്‍സിന്റെ കനം നോക്കാതെ എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ നല്‍കാന്‍ ഇവിടെ തങ്ങള്‍ക്ക് സാധിക്കുമെന്നും ഹണ്ട് പറഞ്ഞു.
I may disagree with claims made on that march but not ONE of them wants to live in a system where 28m people have no cover. NHS may have challenges but I’m proud to be from the country that invented universal coverage – where all get care no matter the size of their bank balance https://t.co/YJsKBAHsw7
— Jeremy Hunt (@Jeremy_Hunt) February 5, 2018
Hey, Britain here. Literally nobody here would ever want to trade our National Health Service for what America has. https://t.co/RQD0fIlMEV
— James O’Malley (@Psythor) February 5, 2018
ഹെല്‍ത്ത് മിനിസ്റ്ററിന്റെ വാദത്തെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി തെരേസ മേയും രംഗത്തെത്തി. ജനങ്ങള്‍ക്ക് സൗജന്യമായി ആരോഗ്യ സേവനം നല്‍കുന്ന എന്‍എച്ച്എസ് സംവിധാനത്തില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രിയെ ഉദ്ധിച്ചുകൊണ്ട് വക്താവ് പറഞ്ഞത്. എന്‍എച്ച്എസ് ഫണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണുള്ളത്. ബജറ്റില് 2.8 മില്യന്‍ അധിക തുകയും അനുവദിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഫണ്ട് അന്താരാഷ്ട്ര സര്‍വേയില്‍ എന്‍എച്ച്എസിനെ ലോകത്തെ മികച്ച ആരോഗ്യ സേവന സംവിധാനമായി രണ്ടാമതും തിരഞ്ഞെടുത്തിരുന്നതായും മേയ് പറഞ്ഞു. എന്‍എച്ച്എസിനെ ഇഷ്ടപ്പെടുന്നതിനാലാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും ടോറികള്‍ അതിനോടു ചെയ്യുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം മനുഷ്യാവകാശമാണെന്നും ലേബര്‍ നേതാവ് പറഞ്ഞു.
മരണാസന്നനായ രോഗിയെ പരിചരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സ്വന്തം മൂത്രത്തിലും ഛര്‍ദ്ദിയിലും കുതിര്‍ന്ന നിലയിലാണ് രോഗിയെ ആശുപത്രി മുറിയില്‍ കണ്ടെത്തിയത്. മരണമടുത്തതോടെ കൃത്യമായ പരിചരണം ലഭിക്കുന്നതിനായാണ് രോഗിയെ റോയല്‍ കോണ്‍വാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഡെബോറാ ട്രെയിസി ക്രെയിന്‍ എന്ന നഴ്‌സിനായിരുന്നു ഇയാളെ പരിചരിക്കേണ്ട ചുമതല. മരണക്കിടക്കയിലായിരുന്ന രോഗിക്ക് കൃത്യമായ ഇടവേളകളില്‍ ശ്രുശ്രൂഷ ആവശ്യമായിരുന്നു.
രോഗിക്ക് രാത്രിയിലുള്‍പ്പെടെ നാല് മണിക്കുര്‍ ഇടവിട്ട് ശുശ്രൂഷകള്‍ നല്‍കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നഴ്‌സ് വീഴ്ച്ച വരുത്തിയതായാണ് വ്യക്തമായത്. കഴിഞ്ഞ ക്രിസ്മസിനു ശേഷമുള്ള ദിവസങ്ങളില്‍ ഇയാളുടെ ആരോഗ്യനില വഷളായിരുന്നു. രോഗിയെ വൃത്തിഹീനമായ വസ്ത്രത്തിലും ബെഡ്ഷീറ്റിലുമായിരുന്നു കണ്ടെത്തിയത്. വേദനാസംഹാരികളൊന്നും രോഗിക്ക് നല്‍കിയിരുന്നില്ല, രോഗിയുടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.
മിസ്സ് ക്രയിനിനെ ഒമ്പത് മാസത്തേക്ക് സസ്‌പെന്റ് ചെയ്ത എന്‍എംസി പാനല്‍ രോഗിക്ക് രാത്രിയിലുള്‍പ്പെടെ കൃത്യമായ പരിചരണങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് രോഗിക്ക് പരിചരണം നല്‍കിയിരുന്നുവെന്ന് തെളിയിക്കാന്‍ ആശുപത്രി രേഖകളില്‍ ഇവര്‍ കൃത്രിമത്വം കാട്ടാന്‍ ശ്രമിച്ചുവെന്നും തെളിഞ്ഞു. ഡിസംബര്‍ 30 ന് രാവിലെയാണ് ദയനീയമായ സാഹചര്യത്തില്‍ രോഗിയെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ഡിസംബറില്‍ റോയല്‍ കോണ്‍വെല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ രോഗിക്ക് കൃത്യമായ പരിചരണം നല്‍കാന്‍ ക്രയിനിന് കഴിഞ്ഞിട്ടെല്ലെന്ന് വ്യക്തമായിരുന്നു.
ഒന്നലധികം തവണ ചോദിച്ചിട്ടും മറ്റു ആശുപത്രി ജീവനക്കാര്‍ക്ക് പോലും രോഗിയെ ശ്രുശ്രുഷിക്കാനുള്ള അനുവാദമോ നിര്‍ദേശമോ നഴസ് നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ആയ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനെ രോഗിയെ പരിചരിക്കുന്നതില്‍ നിന്നും ക്രെയിന്‍സ് വിലക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നാല് പ്രധാനപ്പെട്ട എന്‍എംസി കോഡുകളുടെ ലംഘനമാണ് ഇവര്‍ നടത്തിയതെന്നും ഹിയറിംഗ് നടത്തിയ പാനല്‍ കണ്ടെത്തിയിട്ടുണ്ട്.