Latest News

ലോസ് ആഞ്ചലസ്: വര്‍ണവിവേചനത്തിനെതിരെ ഹോളിവുഡില്‍ ഉയര്‍ന്ന പ്രതിഷേധം അതിവേഗം പ്രചരിക്കുന്നു. കറുത്ത വര്‍ഗക്കാരായ അഭിനേതാക്കളെ അവാര്‍ഡ് നോമിനേഷനില്‍ സ്ഥിരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നീക്കം. നാല് വിഭാഗങ്ങളിലായി 20 അഭിനേതാക്കള്‍ക്കാണ് ഒരു വര്‍ഷം ഓസ്‌കാര്‍ അവാര്‍ഡിന് നോമിനേഷന്‍ ലഭിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രഖ്യാപിച്ച പട്ടികയില്‍ കറുത്തവരായ ഒരാള്‍ പോലുമില്ല. ടെക്‌നീഷ്യന്‍മാരുടെ നോമിനേഷനിലും അവഗണനയുണ്ടെന്ന് പരാതികളുണ്ട്. രണ്ടാഴ്ച മുന്‍പ് ഈ വര്‍ഷത്തെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഫെബ്രുവരി 28നാണ് ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ്.
ഹോളിവുഡിലെ പ്രമുഖരായ രണ്ട് ആഫ്രിക്കന്‍ വംശജരാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഭിനേത്രിയായ ജാഡാ പിങ്കറ്റ് സ്മിത്ത്, സംവിധായകനായ സ്‌പൈക് ലീ എന്നിവരായിരുന്നു ഇവര്‍. ഹോളിവുഡിലെ പ്രമുഖ താരം വില്‍ സ്മിത്തിന്റെ ഭാര്യയാണ് ജാഡാ പിങ്കറ്റ്. തുടര്‍ച്ചയായ രണ്ട് വര്‍ഷവും അഭിനേതാക്കളുടെ പട്ടികയില്‍ നിന്നും കറുത്തവര്‍ ഒഴിവാക്കപ്പെടുന്നതെങ്ങനെയാണെന്ന് സ്‌പൈക് ലീ ചോദിക്കുന്നു. കറുത്തവര്‍ അഭിനയിക്കേണ്ട എന്നാണോ അക്കാദമി പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് അവാര്‍ഡ് ബോര്‍ഡ് ഗവര്‍ണര്‍മാര്‍ക്ക് അദ്ദേഹം അയച്ച തുറന്ന കത്തില്‍ ചോദിക്കുന്നു.

അംഗീകരിക്കപ്പെടാന്‍ വേണ്ടി അപേക്ഷ നല്‍കേണ്ട സ്ഥിതിയൊന്നും തങ്ങള്‍ക്കില്ലെന്നും, തങ്ങള്‍ കരുത്തുള്ള ജനതയാണെന്നും ജാഡാ പിങ്കറ്റ് പ്രതികരിച്ചു. അതിനാല്‍ ഈ പ്രതിഷേധം അവാര്‍ഡ് ലഭിക്കാനല്ല. അങ്ങനെ അവാര്‍ഡ് യാചിക്കേണ്ട സ്ഥിതി വന്നാള്‍ തങ്ങളുടെ സ്വത്വം നഷ്ടപ്പെടുമെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കണ്‍കഷന്‍ എന്ന ചിത്രത്തിലെ അത്യുഗ്രന്‍ അഭിനയത്തിന് നിരൂപകരില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റിയ നടിയാണ് ജാഡ. ആ ചിത്രത്തിലെ പ്രകടനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു.

ഹോളിവുഡിലെ പ്രമുഖരായ മൈക്കല്‍ മൂര്‍, വില്‍ സ്മിത്ത് തുടങ്ങിയവര്‍ ബഹിഷ്‌കരണത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിക്കഴിഞ്ഞു. നിരവധി അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപും യുവഹീറോ കുഞ്ചാക്കോ ബോബനും തമ്മിലുള്ള പിണക്കം തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായതാണ്. എന്നാല്‍ അടുത്തിടെ ഈ പിണക്കം മാറിയെന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷേ ഇവരുടെ പോരിന് ഇതുവരെയും ശമനം വന്നിട്ടില്ലെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരെയും ഒന്നിപ്പിച്ച് ചിത്രമെടുക്കാന്‍ പല സംവിധായകരും പ്ലാന്‍ ചെയ്‌തെങ്കിലും അതൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കല്യാണരാമന്‍, ദോസ്ത്, എന്നീചിത്രങ്ങളിലാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നത്. ദോസ്തിന്റെ ചിത്രീകരണ സമയത്തെ ഇവരുടെ പോര് വലിയ വാര്‍ത്തയായിരുന്നു. 2001ല്‍ തുളസീദാസ് സംവിധാനം ചെയ്ത ദോസ്ത് പൂര്‍ത്തിയാക്കാന്‍ ഇവരുടെ പിണക്കം മൂലം നന്നേ പണിപ്പെട്ടിരുന്നുവെന്ന് അന്ന് ഈ ചിത്രത്തിന്റെ അണിയറക്കാര്‍ പറഞ്ഞിരുന്നു. പിന്നീട് 2002ല്‍ കല്യാണരാമനില്‍ ഷാഫി ഇവരെ ഒന്നിപ്പിച്ചുവെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച് കുറേക്കാലം സിനിമകളേ ഇറങ്ങിയിരുന്നില്ല.
എന്നാല്‍ 2012ല്‍ ലാല്‍ജോസിന്റെ സ്പാനിഷ് മസാലയില്‍ ഇരുവരും വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ദിലീപ് നായകനായ സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബന്‍ ചെറിയവേഷം ചെയ്തത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിയ്ക്ക് ബ്രേക്ക് തന്ന സംവിധായകന്‍ ലാല്‍ജോസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദിലീപും കുഞ്ചാക്കോ ബോബനും തമ്മില്‍ മാനസികമായി അകന്നുവെന്നും കണ്ടാല്‍പോലും പരസ്പരം മിണ്ടാറില്ലെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മഞ്ജുവാര്യരുടെ നായകനായി ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അഭിനയിച്ചതോടെയാണ് ഇതെന്നും പറയുന്നു.

അതിന് ശേഷം മഞ്ജുവിനെ നായികയാക്കരുതെന്ന് സംവിധായകന്‍ രഞ്ജിത്തിനോട് ഉള്‍പ്പെടെ താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടെ ആ ചിത്രം ഉപേക്ഷിച്ചു. എന്നാല്‍ പിന്നീട് മഞ്ജു അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് താരം പറഞ്ഞു. അതോടെയാണ് സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെ മഞ്ജുവിനെ നായികയാക്കിയത്. റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ലെന്നത് സിനിമയിലെ പരസ്യമായ രഹസ്യമാണെന്നും പറയപ്പെടുന്നു. അതേസമയം കുഞ്ചാക്കോ ബോബനുമൊത്ത് വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുകയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍. അതിന് ശേഷം ദീപുകരുണാകരന്റെ സിനിമയില്‍ അഭിനയിക്കും. നായികാ പ്രാധാന്യമുള്ള സിനിമയാണ് വേട്ട. ദിലീപ് ഇപ്പോള്‍ സിദ്ദിഖ്‌ലാല്‍ ടീം വീണ്ടും ഒന്നിയ്ക്കുന്ന കിംഗ് ലൈയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിയിലാണ് ഉള്ളത്.

സ്വന്തം ലേഖകന്‍
സ്റ്റഫോര്‍ഡ്: മലയാളി നഴ്സിന് വാഹനാപകടത്തില്‍ പരിക്കേറ്റു. സ്റ്റഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ട്വിങ്കിള്‍ ജോയി (40) ക്കാണ് അപകടം ഉണ്ടായത്. ഇന്നലെ ജോലിക്കായി ഹോസ്പിറ്റലിലേക്ക് പോകാനായി റോഡ്‌ മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയില്‍ എത്തിയ ബിഎംഡബ്ല്യു കാര്‍ ട്വിങ്കിളിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന്‍ ആംബുലന്‍സ് എത്തി ഹോസ്പിറ്റലില്‍ പ്രവേഷിപ്പിച്ച ട്വിങ്കിള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍  ട്വിങ്കിള്‍ സ്റ്റോക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ടൈറ്റസ് മാത്യു ആണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. മൂന്ന്‍ കുട്ടികള്‍ ഉണ്ട്.

അപകടകരമായി വാഹനം ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു.

മുംബൈ: ഭര്‍ത്താവ് വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാര്യയോട് ശരീരം പങ്കിടാന്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദ്ദേശം. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഭര്‍ത്താവ് ആറുലക്ഷം രൂപ ബാധ്യത തീര്‍ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ജാതി പഞ്ചായത്ത്‌ ഭാര്യയോട് ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) യുടെ ഇടപെടല്‍ ദമ്പതികളെ രക്ഷപ്പെടുത്തി. ഇവര്‍ ജാതി പഞ്ചായത്തിന്റെ കള്ളത്തരം പൊതു സമൂഹത്തിന് മുന്നില്‍ പൊളിച്ചു. മാത്രമല്ല, സമുദായത്തിലെ മറ്റ് അംഗങ്ങളെ ബോധവത്കരിച്ച് ഊരുവിലക്കും റദ്ദാക്കി.
ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരാണ് ദസെലു സ്വദേശിയായ ദീപക് ഭോറെയും ഭാര്യയും. ജാതി പഞ്ചായത്തിലെ പ്രമുഖരില്‍ നിന്ന് ഇവര്‍ 90,000 രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷം രൂപ തിരിച്ചടച്ചിട്ടും ജാതി പഞ്ചായത്ത് അത് അംഗീകരിച്ചില്ലെന്നാണ് പറയുന്നത്. ആറ് ലക്ഷം രൂപ തിരിച്ചടയ്ക്കണം എന്നായിരുന്നു പഞ്ചായത്ത് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. അതിന് മുമ്പായാണ് ജാതിപഞ്ചായത്തിലെ ചിലര്‍ ചെന്ന് ദീപകിന്റെ ഭാര്യയോട് ശരീരം പങ്കിടാന്‍ ആവശ്യപ്പെട്ടത്.

ദീപകിന്റെ അമ്മാവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദീപകും ഭാര്യയും നാസികിലേയ്ക്ക് ഓടിപ്പോയി. ഇവിടെ എത്തിയ ശേഷം അവര്‍ നാസിക്കിലെ എം.എ.എന്‍.എസ് ആക്ടിവിസ്റ്റ് കൃഷ്ണ ചന്ദ്ഗുഡയുമായി ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ചന്ദ്ഗുഡേ പഞ്ചായത്തിന്റെ കൊടിയ തീരുമാനത്തിനെതിരെ സംസാരിക്കാക്കേണ്ടത്തിന്റെ ആവശ്യകത ദമ്പതികളെ ബോധ്യപ്പെടുത്തുകയും ഒപ്പം ജില്ലാഭരണകൂടത്തെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ജാതി പഞ്ചായത്തിന്റെ കള്ളത്തരം ഗോന്ധാലി സമുദായത്തില്‍പ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി സമുദായം ഒന്നടങ്കം പഞ്ചായത്തിനോട് ദമ്പതികളുടെ ഊര് വിലക്ക് പിന്‍വലിക്കന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ പഞ്ചായത്ത്‌ കീഴടങ്ങുകയും ചെയ്തു.

ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്.
ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്.

എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു.

ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു

തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി 80 ലക്ഷത്തി 30,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദ്ദേശിച്ചു. ഏഴു കുറ്റങ്ങളും സംശയാധീതമായി തെളിഞ്ഞതിനാലാണ്. കൂടാതെ കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു.
കൊലപാതകമടക്കം നിഷാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിഷാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച് നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

നിഷാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പൊലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മസ്‌കറ്റ്: പ്രവാസി തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയായി ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാനിരോധനം കര്‍ശനമാക്കുന്നു ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധനം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍ഒസിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി ഒമാനിലെ പ്രമുഖ ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. പഴയ തൊഴിലുടമ എന്‍ഒസി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് നിലവിലുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതോടെ രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരായാലും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. എന്നാല്‍, അതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധനം ബാധകമല്ല. കഴിഞ്ഞദിവസം പഴയ തൊഴിലുടമയുടെ എന്‍ഒസി സഹിതം നല്‍കിയ വിസ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരി ട്ടെത്തി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്ലിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍മാറാമായിരുന്നു. പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി നിരവധിപേര്‍ പോയിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. പറ്റിയ അവസരം ലഭിച്ചാല്‍ മാറാന്‍ കഴിയുമെന്നത് തൊഴില്‍ സുരക്ഷിതത്വവും നല്‍കിയിരുന്നു.

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വെള്ളാപ്പള്ളിക്കെതിരേ തെളിവുണ്ടെങ്കില്‍ കെസെടുക്കണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും 2003 മുതല്‍ 2015 വരെയുളള കാലയളവില്‍ എസ്എന്‍ഡിപി വായ്പയെടുത്ത 15 കോടിയോളം രൂപ വ്യാജരേഖകളും, മേല്‍വിലാസവും നല്‍കി വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ പരാതി. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍. നജീബ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. ഈ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു.

റിയാദ്: ശ്രീലങ്കന്‍ പ്രവാസിയായ ഡ്രൈവര്‍ക്ക് സൗദി രാജകുടുംബം യാത്രയയപ്പ് നല്‍കിയത് രാജകീയമായി. കഴിഞ്ഞ 33 വര്‍ഷമായി രാജകുടുംബത്തിന്റെ സ്വകാര്യ ഡ്രൈവറായിരുന്നു സാമി എന്ന് വിളിക്കുന്ന വാട്ടി(76)ക്കാണ് രാജകുടുംബം യാത്രയയപ്പ് നല്‍കിയത്.
രാജകുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണദ്ദേഹം ഇത്രയുംനാള്‍ സൗദിയില്‍ കഴിഞ്ഞത്. ഇത്രയും കാലം രാജകുടുംബത്തിലെ ഒരംഗമായാണ് തനിക്ക് തോന്നിയിരുന്നതെന്ന് സാമി പറയുന്നു. കൊട്ടാരത്തില്‍ തനിക്ക് സ്‌നേഹവും വാല്‍സല്യവും സംരക്ഷണവും ബഹുമാനവും നല്ല പെരുമാറ്റവും ലഭിച്ചു. രാജകുമാരന്‍ പ്രിന്‍സ് സാമിയെന്ന് വിളിച്ച് എപ്പോഴും കളിയാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ തന്റെ ഭാര്യയ്ക്കയച്ച പതിനായിരം റിയാല്‍ തന്റെ ഒരു ബന്ധു മോഷ്ടിച്ച വിവരമറിഞ്ഞ് രാജകുമാരന്‍ തന്നെ വിളിച്ച് പതിനായിരം റിയാല്‍ തന്നത് സാമി നന്ദിപൂര്‍വ്വം സ്മരിച്ചു. മരണം വരെ ഇത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമിയില്ലാത്ത കൊട്ടാരത്തെ കുറിച്ച് ഓര്‍ക്കാനാകില്ലെന്ന് സൗദി ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടറായ അമീര്‍ മന്‍സൂര്‍ ബിന്‍ സാദ് അല്‍ സൗദ് പറഞ്ഞു. പ്രോട്ടോകോള്‍ ലംഘിച്ചാണ് രാജകുടുംബാംഗങ്ങളില്‍ പലരും ചടങ്ങില്‍ പങ്കെടുത്തത്

പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിനെ അറിയാത്തവര്‍ ആരുമില്ല. പക്ഷെ സണ്ണിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? പോണ്‍ പദവിയില്‍ നിന്നും ബോളിവുഡ് ലോകത്തേക്കുള്ള വളര്‍ച്ച കണ്ണടച്ച് തുറക്കും മുമ്പായിരുന്നു. ഇന്ന് സണ്ണി അറിയപ്പെടുന്നത് ബോളിവുഡ് ഹോട്ട് സ്റ്റാര്‍ എന്ന പദവിയിലാണ്. താര സുന്ദരിമാര്‍ക്ക് വെല്ലുവിളിയാണ് ഈ സുന്ദരി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സണ്ണിയുടെ ഭൂതകാലം എവിടെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സണ്ണിയുടെ ആരാധകര്‍ക്ക് വേണ്ടി തന്റെ ഭൂതകാലത്തെക്കുറിച്ച് പറയുന്നു.
സണ്ണി എന്നാണ് യഥാര്‍ത്ഥ പേര്. ഗോഗു എന്നാണ് വീട്ടില്‍ അച്ഛനും അമ്മയും വിളിക്കുന്നത്. സഹോദരന്റെ പോരാണ് ലിയോണ്‍. സന്ദീപ് എന്നാണ് സഹോദരന്റെ പേര്. വീട്ടില്‍ വിളിക്കുന്നതാണ് ലിയോണ്‍ എന്ന്. പിന്നെ അഭിമുഖങ്ങള്‍ വന്നപ്പോള്‍ ഒരു മാറ്റത്തിന് ലിയോണ്‍ എന്ന് കൂട്ടി ചേര്‍ത്തു. പിന്നീട് ആ പേരാണ് എന്നെ തുണച്ചത്. അമ്മയുടെ സംരക്ഷണം ആവോളം അനുഭവിച്ച കുട്ടിയായിരുന്നു സണ്ണി. ചെറിയ പ്രായത്തില്‍ തന്നെ തെറിച്ച പെണ്‍കുട്ടിയായിരുന്നു എന്ന് സണ്ണി സ്വയം പറയുന്നു. താമസിച്ചിരുന്ന തെരുവില്‍ കൂടുതലും ആണ്‍കുട്ടികളായിരുന്നു. അവരുമായി ഹോക്കി കളിച്ചിരുന്ന ഏക പെണ്‍കുട്ടി സണ്ണിയായിരുന്നു.

sunny

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ട സൗന്ദര്യം എന്നിക്കുണ്ടായിരുന്നില്ല. നിറമോ, പൊക്കമോ, വണ്ണമോ ഒന്നും. ജീവിതത്തില്‍ ഓര്‍ത്ത് കരയുന്ന നിമിഷങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. തന്നെയാരും പീഡിപ്പിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല. നല്ല ബാല്യമായിരുന്നു അച്ഛനും അമ്മയും തന്നത്. കാനേഡിയന്‍ കൂട്ടുകാരില്‍ വെള്ളുത്ത നിറമില്ലാത്ത കുട്ടി താന്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗന്ധം അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അവരില്‍ ഒരാളായി മാറാന്‍ ഞാന്‍ എന്നെ തന്നെ മാറ്റിയെടുത്തു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയ നാണക്കാരിയായിരുന്നു ഞാന്‍. പിന്നീട് ഹൈസ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോഴാണ് കുറച്ചൊക്കെ മാറി കിട്ടിയത്. 9ാം വയസ്സിലാണ് മാഗസിനു വേണ്ടി ഫോട്ടോ എടുക്കുന്നത്. അതില്‍ മോശമായി ഒന്നും ഞാന്‍ കണ്ടിരുന്നില്ല. സെക്‌സി ലുക്കാണ് തനിക്കെന്ന് അന്നാണ് തിരിച്ചറിഞ്ഞത്. ആ മാഗസിന്‍ ഫോട്ടോയില്‍ നിന്നാണ് ജീവിതം മാറിമറിയുന്നത്. പിന്നീട് ടെലിവിഷന്‍, റേഡിയോ മാധ്യമങ്ങളില്‍ ഇടം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

sunny leon

സെക്‌സ് എന്ന് പറയുന്നത് ഒരിക്കലും മോശമല്ല. അത് ഓരോരുത്തരും എത്തരത്തില്‍ കാണുന്നു എന്നതിലാണ് പ്രശ്‌നം. അടച്ചിട്ട റൂമില്‍ ആനയെ കാണുന്ന ഭയമാണ് ചിലര്‍ക്ക് എന്നെ കാണുമ്പോള്‍. അവാര്‍ഡ് വേദികളില്‍ തന്നോടൊപ്പം നില്‍ക്കാന്‍ മടിക്കുന്നവര്‍ ഏറെയുണ്ടായിരുന്നു. സ്റ്റേജില്‍ കയറാന്‍ ചിലര്‍ മാത്രമാണ് സമ്മതിച്ചത്. അവരുടെ മനസ്സില്‍ എന്താണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല.

ഇപ്പോള്‍ എല്ലാം ഒരുപാട് മാറിപോയി. ഇന്ന് എന്നോട് സംസാരിക്കാനും സെല്‍ഫി എടുക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. എന്റെ വിജയത്തിന് പുറകില്‍ എന്റെ ഭര്‍ത്താവാണ്. ബോളിവുഡില്‍ നായികയാവുക എന്നത് തന്റെ സ്വപ്‌നമായിരുന്നു. മസ്തി സാദെ എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ വളരെ സംതൃപ്തയാണ്. വ്യത്യസ്തമായ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved