Chalen phir is pe?? #MOM #Manoftheseries@realshoaibmalik
കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല.
നടനും എംപിയുമായ സുരേഷ് ഗോപിയും പോണ്ടിച്ചേരി റജിസ്ട്രേഷന്റെ മറവിൽ നികുതി വെട്ടിച്ചു. പോണ്ടിച്ചേരിയിൽ സാധാരണക്കാർ താമസിക്കുന്ന ഫ്ലാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 റജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. ‘വിഐപി തട്ടിപ്പുകാർ’
എന്ന മാതൃഭൂമി ന്യൂസിന്റെ അന്വേഷണ പരമ്പരയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തത്. പോണ്ടിച്ചേരി ആർടി ഓഫിസിലെ രേഖകൾ പ്രകാരം 3 സിഎ, കാർത്തിക് അപ്പാർട്മെന്റ്സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നൽകിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തിൽ താാമസിക്കുന്നവർക്കോ ഈ ഫ്ലാറ്റിൽ താമസിക്കുന്നവർക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തിൽ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയിൽ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ 15 ലക്ഷത്തോളം രൂപ സംസ്ഥാന സർക്കാരിന് നികുതിയായി സുരേഷ് ഗോപി നൽകണമായിരുന്നു.
നേരത്തെ നടൻ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തത്.
ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താനാണ് നിർദേശം.
ബംഗളൂരു: മലയാള നടിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പിടിയില്‍. നടി റേബ മോണിക്കാ ജോണിനെ ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ബംഗളൂരു ഇല്ക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ളിന് വിസില്‍ ആണ് മഡിവാള പോലീസിന്റെ കസ്റ്റഡിയിലായത്.
നടിക്കു പിന്നാലെ ഇയാള്‍ വിവാഹാഭ്യര്‍ത്ഥനയുമായി നടക്കുകയായിരുന്നു. മഡിവാള ഹൊസൂര്‍ മെയിന്‍ റോഡിലെ പള്ളിയില്‍ റേബ ഞായറാഴ്ചകളില്‍ പോകാറുണ്ട്. യുവാവ് സ്ഥിരമായി ഇവിടെയെത്തി തന്നെ ശല്യം ചെയ്തിരുന്നുവെന്ന് റേബ പരാതി നല്‍കുകയായിരുന്നു. മൊബൈലിലേക്ക് സ്ഥിരമായി മെസേജുകള്‍ അയക്കുന്നതായും റേബ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ശല്യം ചെയ്യാന്‍ ആരംഭിച്ചത്. പിന്നീട് തന്റെ നമ്പര്‍ സംഘടിപ്പിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിക്കൊണ്ടുള്ള മെസേജുകള്‍ അയക്കാന്‍ ആരംഭിച്ചു. താന്‍ പല പ്രാവശ്യം താക്കീത് ചെയ്തിട്ടും യുവാവ് ശല്യം തുടരുകയായിരുന്നെന്നും റേബ വ്യക്തമാക്കി.
ചവറ കെഎംഎംഎല്ലില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പാലം ജെസിബി ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കോവില്‍തോട്ടം സ്വദേശി ആഞ്ചലീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.
രാവിലെ ചവറ സ്വദേശിനി ശ്യാമള ദേവി(56)യും മരിച്ചിരുന്നു. 20 പേര്‍ക്ക് പരിക്കേറ്റു. കെഎംഎംല്ലിൽ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിർമിച്ച നടപ്പാലമാണ് തകർന്നത്. രാവിലെ 10.30നാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി പലർക്കും പരിക്കേറ്റിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും അപകടത്തിൽപെട്ടു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ ആരെങ്കിലും വീണോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.
കമ്പനിയുടെ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമരത്തിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സമരത്തിനെത്തിയവർ കൂട്ടത്തോടെ പാലത്തിൽ കയറിയതാണ് പാലം തകരാൻ ഇടയാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. 12 വർഷം മുമ്പ് സ്ഥാപിച്ച പാലം അപകട നിലയിലായിരുന്നു.
ചവറ, കൊല്ലം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും എത്തിയാണ് അപടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. കൊല്ലം -ആലപ്പുഴ ബോട്ട് സർവീസ് നടക്കുന്ന ജലപാതയാണ് ടി.എസ് (തിരുവനന്തപുരം – ഷൊർണൂർ) കനാൽ. കമ്പനിയിൽ മണ്ണ് ഖനനം ചെയ്യുന്നതിന് തൊഴിലാളികൾ നോക്കു കൂലി ഇൗടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖനനം നിർത്തിവച്ചിരുന്നു. തൊഴിലാളികൾക്ക് കൂലി കുടിശിക നൽകാനുമുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പുറത്തു നിന്നുള്ള ദിവസവേതനക്കാരായിരുന്ന തൊഴിലാളികൾ സംഘടിച്ച് സമരവുമായി രംഗത്തെത്തിയത്
സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് എംപി എംഐ ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്ന പദ പ്രയോഗമാണ് എംപിയില്‍ നിന്നുണ്ടായത്. ജനജാഗ്രതയാത്രയ്ക്കിടയില്‍ കോടിയേരി ആഡംബര കാര്‍ ഉപയോഗിച്ചത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് പറയുമ്പോഴാണ് കോടിയേരിയെ ഷാനവാസ് മാക്കാച്ചിയാക്കിയത്. ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ വിവാദപരാമര്‍ശം.
എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാരോപിച്ച് സിപിഎം രംഗത്തെത്തി. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കോടിയേരി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ കയറിയത് വലിയ വിവാദമായിരുന്നു. ഈ വിവാദ് കെട്ടടങ്ങുന്നതിനു പിന്നാലെ എംഎല്‍എമാരായ പി ടി എ റഹീമും കാരാട്ട് റസാഖും കള്ളക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലൈസിനൊപ്പം നില്ക്കുന്ന ചിത്രവും പുറത്തായിരുന്നു. ഇതിനു പിന്നാലെ കേരളത്തിസെ സിപിഎം നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി എംഎ ബേബിയും രംഗത്ത് വന്നിരുന്നു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഒന്നിലധികെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് സിപിഎം. ഇതിനിടയിലാണ് സിപിഎമ്മിനെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി കോൺഗ്രസ് എംപി രംഗത്തെത്തിയിരിക്കുന്നത്. വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നു എന്നുപറയുമ്പോഴും അത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കാനാണ് സിപിഎമ്മിന്റെ നേതാക്കൾക്ക് താല്‍പ്പര്യമെന്ന് എംഎ ബേബി തുറന്നടിച്ചു. പാർട്ടിയിലെ പല നേതാക്കളുടെയും ശരീര ഭാഷയും ജനങ്ങളോടുള്ള പെരുമാറ്റവും മാറണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പാലക്കാട് പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ വിമർശനം നേരിടേണ്ടി വന്നാൽ പിന്നീട് ഒരു അവസരം കിട്ടിയാൽ തിരിച്ചടിക്കുന്നവരുമുണ്ട് സിപിഎമ്മിലെന്നും എംഎ ബേബി മറയില്ലാതെ പറയുന്നു.
ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരണപ്പെട്ടു. ഇന്ന് പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. അഭിഷേകും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട മറ്റൊരു കാര്‍ പാഞ്ഞ് കയറുകയായിരുന്നു.
അഭിഷേകിനേയും സുഹൃത്തുക്കളായ രണ് ദീപ്, യോഗേഷ് എന്നിവരേയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ ഒളിവിലാണ്. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
വീട്ടുകാരെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിപ്പോയ കമിതാക്കള്‍ ഒടുവില്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.
എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്മാര്. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.
ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്ഡ്വെയര് കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.
തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.
ഇരുവരും മോണത്തിനെത്തിയ ബൈക്കും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. യൂസ്ഡ് ബൈക്ക് വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെത്തിയ സൗരവ് വാഹനം ഓടിച്ചുനോക്കണമെന്ന് പറഞ്ഞ് ആദ്യം അല്‍പ്പദൂരം ഓടിച്ച ശേഷം തിരിച്ചെത്തി വാഹന ഉടമയുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷം വീണ്ടും ഓടിച്ചു നോക്കണമെന്ന് പറഞ്ഞ് ബൈക്കുമായി കടന്നുകളയുകയുമായിരുന്നു എന്നാണ് വിവരം.
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര പാകിസ്താനാണ് സ്വന്തമാക്കിയത്. 3-0 നായിരുന്നു പാകിസ്താന്റെ ജയം. പരമ്പരയിലെ മാന്‍ ഓഫ് ദ സീരിസ് ഷോയ്ബ് മാലിക്ക് ആയിരുന്നു . ഇതിന്റെ സമ്മാനമായി മാലിക്കിന് കിട്ടിയത് ഒരു മോട്ടോര്‍ ബൈക്കാണ്. അവസാന മത്സരത്തില്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു മാലിക്ക്.
എന്നാല്‍ മാലിക്കിന്റെ ഈ നേട്ടത്തിന് അഭിനന്ദനവുമായി ഉടന്‍ തന്നെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ ട്വീറ്റ് എത്തി. ‘ഒരു റെയ്ഡ് പോയാലോ’ എന്നാണ് സാനിയ ചോദിച്ചത്. ‘തയ്യാറായിരുന്നുകൊള്ളൂ’ എന്ന് മാലിക്കിന്റെ മറുപടിയും എത്തി.
എന്നാല്‍ ഉടന്‍ സാനിയ ഒരു ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ഇതിന്റെ പിറകിലെ സീറ്റില്‍ ഒരാളുണ്ടല്ലോഎന്ന്. മാലിക്കിന്റെ പിന്നില്‍ പാക് താരം ഷദാബ് ഖാന് ഇരിക്കുന്നതായിരുന്നു ഈ ചിത്രം. എന്നാല്‍ അത് ഒഴിവാക്കാം എന്ന് ഉടന്‍ തന്നെ മാലിക്ക് മറുപടിയും നല്കി.
ഇതിനിടയില്‍ ഈ ചാറ്റെല്ലാം കണ്ട ഷദാബ് ഖാന് ഉടന്‍ സോറിയും പറഞ്ഞു. എന്തായാലും പാക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ് സാനിയ-മാലിക്ക് റൊമാന്റിക്ക് ചാറ്റ്.
‘എന്തു വന്നാലും അമ്മ തോന്നും പോലെയേ ജീവിക്കൂ… ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ അമ്മ രാജേശ്വരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്. ദീപയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. മകളുടെ മരണശേഷം സര്‍ക്കാരില്‍ നിന്നും മറ്റ് പ്രമുഖരില്‍ നിന്നും ലഭിച്ച പണം പ്രവഹിച്ചതോടെ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് രാജേശ്വരി. കാറിലാണ് സദാ യാത്ര… മുഴുവന്‍ നേരം ഹോട്ടല്‍ ഭക്ഷണം… ഹോട്ടലുകളില്‍ വച്ചു നീട്ടുന്ന ടിപ്പ് 200 നും മുകളില്‍…
ജിഷയുടെ അച്ഛന് പാപ്പു ദുരിതക്കയത്തില്‍ കഴിയവേലാണ് രാജേശ്വരി ഇത്തരത്തില്‍ അടിച്ചുപൊളിച്ച് മുന്നേറുന്നത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് പാപ്പു ഉള്ളത്. എന്നാല്‍, മകളുടെ മരണത്തിലൂടെ ആര്‍ഭാടത്തിന്റെ ലോകത്തേയ്ക്ക് കാലെടുത്തു വയ്ക്കുകയായിരുന്നു രാജേശ്വരി. ജിഷ കൊല്ലപ്പെട്ടതിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതു നല്കിയ കോണ്‍ക്രീറ്റ് വീട്ടിലേയ്ക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനുമുണ്ട്.
ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് രാജേശ്വരിയുടെ പരാതി. തുണി ഉണക്കാന്‍ സൗകര്യമില്ലെന്നും ഒരു മുറി പോലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം കൂട്ടണമെന്നും ആവശ്യപ്പെട്ട് കുറച്ചു നാൾ മുൻപ് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള രണ്ടു മുറിയും അടുക്കളയും ഹാളുമുള്ള വീട്ടില്‍ ജീവിതം ദുസ്സഹമാണെന്നും മുകളിലേയ്ക്ക് ഒരു നില കൂടി പണിയണമെന്നുമാണ് രാജേശ്വരി പറയുന്നത്. ഇതിനായി കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ ബാക്കിയുള്ള പണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം നിരസിച്ച കളക്ടര്‍ കൈയ്യില്‍ പണം എത്തുന്നത് അനുസരിച്ച് വീട് വിപുലപ്പെടുത്തിയാല്‍ മതിയെന്നും വ്യക്തമാക്കി.
അടിയന്തിര ധനസഹായമായി കിട്ടിയ ഒരു ലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍ക്കിണല്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും, ഇതിനായി ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍ക്കിണല്‍ കുഴിക്കാന്‍ ആവശ്യമായെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി. സര്‍ക്കാര്‍ ചെലവില്‍ വീട്ടില്‍ എത്തിച്ചിട്ടുള്ള പൈപ്പുവെള്ളത്തില്‍ തുരുമ്പും ചെളിയുമാണെന്നും ഇതേതുടര്‍ന്നാണ് കുഴല്‍ക്കിണല്‍ കുഴിക്കേണ്ടി വന്നതെന്നും രാജേശ്വരി പറയുന്നു. ആറുസെന്റില്‍ 620 സ്വകയര്‍ ഫീറ്റ് വരു കോണ്‍ക്രീറ്റ് കെട്ടിടമാണ് സര്‍ക്കാര്‍ രാജേശ്വരിക്ക് നിര്‍മ്മിച്ച് നല്‍കിയത്. 42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീര്‍ത്തിട്ടുണ്ട്.
രാജേശ്വരിയുടെ സൗകര്യാര്‍ത്ഥം അലക്കുകല്ലും അരകല്ലുമുള്‍പ്പെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിര്‍മ്മാണം പൂര്‍ത്തിയായ അവസരത്തില്‍ നിര്‍മ്മിതി കേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാല്‍ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേര്‍ത്ത് മതില് കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടര്‍ക്ക് നല്കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. പാര്ട്ടിക്കാര് പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം.
ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടന് ജയറാം നല്കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ണ്മക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നല്കിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.
കള്ളക്കടത്തു കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു സിനിമയില്‍ അവസരം നഷ്ട്ടപ്പെട്ട നായിക നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം നടത്തുന്നു എന്നു റിപ്പോര്‍ട്ട്. ഒരു കാലത്തു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായിക നടിയാണു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ ശരീരം വിറ്റു ജീവിക്കുന്നത്. കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാതാക്കളുടെ ഫ്ലാറ്റിലാണു നടി അനാശാസ്യം നടത്തുന്നുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്ലാറ്റിനു സമീപം താമസിക്കുന്നവര്‍ക്കു ശല്ല്യമാകുന്നതരത്തില്‍ ഇടപാടുകാര്‍ പെരുകിയതിനെ തുടന്നു സമീപവാസികളാണു പോലീസില്‍ പരാതി നല്‍കിയത്.
കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ക്കു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായത്. അന്വേഷണം ഭയന്നു പലരും ഇവര്‍ക്ക് അവസരം നല്‍കാതാകുകയായിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു ഇവര്‍. ഇയാള്‍ നടിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ വഴക്കാകുകയും പിരിയുകയുമായിരുന്നു. ഇതിനു ശേഷം വിവാഹിതനായ എന്‍ ആര് ഐ ബിസിനസുകാരനൊപ്പമായിരുന്നു നടിയുടെ കറക്കം. എന്നാല്‍ ഇയാളുമായുള്ള ബന്ധം പിരിഞ്ഞതോടെ ഇവര്‍ അനാശാസ്യത്തിലേയ്ക്കു കടക്കുകയായിരുന്നു എന്നു പറയുന്നു. നടിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് എത്തുന്നവര്‍ ശല്ല്യമായി മാറിയതോടെയാണു സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്.