ജയസൂര്യയുടെ ഭാര്യ സരിതയെ ഫോണില്‍ ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാനുള്ള ഗൂഡ പദ്ധതി പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. അതിന്‍ ശേഷം ഫേസ്ബുക്ക് ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കുകയായിരുന്നു.
വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. ഇനി ആരും ഇത് പോലുള്ള ചതിയില്‍ പെടാതിരിക്കാന്‍ ജയസൂര്യ തന്നെ കാര്യങ്ങള്‍ വളരെ വിശദമായി ഫേസ്ബുക്കില്‍ അല്‍പ്പ സമയം മുന്‍പ് വിശദീകരിക്കുകയുണ്ടായി.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)”
ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസഌ മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസഌ മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസഌ മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.
യൂസഫ് അലിയോട് വെള്ളം ചോദിച്ചു : കൂട്ടുകാർ അത് കണ്ട് ചിരിച്ചു ! കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള വച്ച്, കഥ ഇങ്ങനെ ? ഒരു പ്രമുഖ മലയാളം ചാനൽ പരിപാടി വേദിയിൽ വെച്ചാണ് ജെയ്‌സൺ മുകളേൽ എന്ന യുവാവിന് പറ്റിയ ഒരു അമളി പുറം ലോകം അറിഞ്ഞതു .” യൂസഫലി വെള്ളം താ ” എന്ന മുകളേലിന്റെ പ്രസംഗത്തിലെ പ്രയോഗം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു .
നർമ മധുരത്തിൽ ആയിരുന്നു തനിക്കു പറ്റിയ അമളി ജെയ്‌സൺ പരിപാടിയിലൂടെ അവതരിപ്പിച്ചത് .ലുലു സെന്ററിന്റെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം .സെൻസർ ഉള്ള ടാപ്പിലെ വെള്ളം ഏതു വിതേന എടുക്കണം എന്ന ആശയക്കുഴപ്പത്തിൽ നിന്ന ജെയ്‌സണിനോട് ടാപ്പിന്റെ അടിയിൽ കൈ വെച്ച് “യൂസഫലി വെള്ളം താ “പറയുവാൻ സുഹൃത്ത് ഉപദേശിച്ചു .അങ്ങനെ ചെയ്ത ഉടനെ വെള്ളം വന്നു
പിന്നീടാണ് അത് സെൻസർ ഉള്ള ടാപ്പ് ആണെന്ന് മനസിലായതെന്നും സുഹൃത്ത് പറ്റിച്ചതാണെന്നു ജെയ്‌സൺ പറഞ്ഞപ്പോൾ പൊട്ടിച്ചിരി വിടർന്നു സദസിലാകെ .എന്നാൽ സ്വപ്നത്തിൽ പോലും ജെയ്‌സൺ കരുതി കാണില്ല തനിക്കു പറ്റിയ അമളിക്ക് ലക്ഷങ്ങൾ വില ഉള്ള സമ്മാനം ആണ് ലഭിക്കാൻ പോകുന്നതെന്ന് .യൂസഫലി സ്വന്തം കൈപ്പടയിൽ ജെയ്സന്റെ പേരും ഒപ്പും എഴുതിയ കത്തിൽ ,താൻ സഹപ്രവർത്തകർ വഴി ജെയ്സന്റെ പരിപാടി കണ്ടെന്നു അറിയിച്ചു .
സ്വാഭാവികവും നർമ മധുരവുമായ ജെയ്സന്റെ രസകരമായ ശൈലിയെ അഭിനന്ദിക്കുകയും അതിനോടൊപ്പം ഒരു സ്നേഹ സമ്മാനമായി ലക്ഷങ്ങൾ വില മതിക്കുന്ന റാഡോ വാച്ചും നൽകി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം എ യൂസഫലി
ചെന്നൈ: ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ പൊതുനിരത്തുകളിലും മറ്റും സ്ഥാപിക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു. അനുമതിയുണ്ടെങ്കിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിധത്തിലാണെങ്കിലും ഇവ അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ സമീപവും പൊതുവഴിയിലും വീടുകള്‍ക്ക് സമീപവും കട്ടൗട്ടുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതാണ് തമിഴ്‌നാട്ടിലെ ആരാധകരുടെയും രാഷ്ട്രീയ പാര്‍ട്ടി അണികളുടെയും രീതി. സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന താരങ്ങളുടെ കട്ടൗട്ടുകൡ പാലഭിഷേകം നടത്തുന്നതും തമിഴ്‌നാട്ടില് പതിവാണ്. ഇതാണ് കോടതി നിരോധിച്ചിരിക്കുന്നത്. ശുചിത്വമുള്ള നഗരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു.
തന്റെ സ്ഥലത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണം. ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയാലും അവ ജീവിച്ചിരിക്കുന്നവരുടേതാകരുതെന്നും കോടതി വ്യക്തമാക്കി.
കലക്ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ്. അനിയത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ നിന്ന് കണ്ടിട്ടുണ്ടാകണം.
മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ വന്നിട്ടുണ്ട്. പരാതി ഓരോ തവണയും പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും.
1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.
പലിശ പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം ഒടുവില്‍ മരണമാണ് എളുപ്പവഴിയെന്ന് കരുതുകയായിരുന്നിരിക്കണം
ഗൃഹനാഥനായ ഇസക്കിമുത്തു ഗുരതരമായി പരുക്കുകളോടെ ആശുപത്രിയിലാണ്.
ഭാര്യ സുബുലക്ഷിമിയും മക്കളായ നാലു വയസുകാരി ശരണ്യ, ഒന്നര വയസുകാരി അക്ഷയ ഭരണിക എന്നിവരാണ് വെന്തു മരിച്ചത്
സുന്ദരന്മാരും സുന്ദരിമാരുമായി ഇരിക്കാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്. സിനിമാക്കാരനെന്നോ രാഷ്ട്രീയക്കാരനെന്നോ ഉദ്യോഗസ്ഥനെന്നോ ആ ആഗ്രഹത്തിന് വ്യത്യാസമില്ല. ഇതിന് തെളിവാകുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍. വര്‍ഷങ്ങളായി കണ്ടുവന്നിരുന്ന തലയ്ക്ക് പെട്ടെന്ന് വന്ന മാറ്റം ഏവരും ശ്രദ്ധിക്കുകയും ചെയ്തു. ഹെയര്‍സ്‌റ്റൈലില്‍ വരുത്തിയ മാറ്റമാണ് ചെന്നിത്തലയെ കൂടുതല്‍ സുന്ദരനാക്കിയത്. വശത്തു നിന്നു ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോള്‍ അരികുകള്‍ വെട്ടി മുകളിലേയ്ക്ക് ഉയര്‍ത്തിയ നിലയിലാണ്. ഇത് കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പുതിയ സ്‌റ്റൈല്‍ ഹിറ്റായതോടെ, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയിലേയ്ക്കും അന്വേഷണം നീണ്ടു.
സിനിമാക്കാരുടെയിടയില്‍ ഏറെ പ്രശസ്തനായ തിരുവനന്തപുരത്തു നിന്നുള്ള വിജയ് ബാബു എന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനാണ് ഇതിന്റെ ക്രെഡിറ്റ്. പൃഥിരാജ്, ജയസൂര്യ, ജയറാം എന്നിവരുടെയെല്ലാം ഹെയര്‍ സ്‌റ്റൈലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിജയാണ്. എങ്ങനെയാണ് ചെന്നിത്തലയ്ക്ക് പുതിയ ലുക്ക് നല്‍കിയതെന്ന ചോദ്യത്തിന് വളരെ ചെറിയ മാറ്റം മാത്രമാണ് നടത്തിയതെന്നാണ് വിജയുടെ മറുപടി. ഒരു വശത്തേയ്ക്ക് ചീകി വയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് വലിപ്പം തോന്നിച്ചിരുന്നു. അത് സ്വാഭാവികമായ നിലയിലേയ്ക്ക് എത്തിച്ചു. വെളുപ്പു മുടികളെ നാച്ചുറല്‍ ഹെയര്‍ കളറിലേയ്ക്ക് മാറ്റുകയും ചെയ്തു. അതോടെ പുതിയ ലുക്ക് റെഡി. വിജയ് പറയുന്നു.
നടൻ മഹേഷിനെതിരെ രൂക്ഷ പ്രതികരണവുമായി ബൈജു കൊട്ടാരക്കര. ദിലീപുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ തന്നെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് മഹേഷിനെതിരെ ബൈജു രംഗത്തെത്തിയത്.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പ് വായിക്കാം–
ബലാൽസംഗ പ്രതികൾക്കു വേണ്ടി വാദിച്ചു നടക്കുന്ന മഹേഷ് എന്ന നാലാംകിടക്ക് ഒരു മറുപടി. എന്റെ അഭാവത്തിൽ എന്നെ മോശമായി ചിത്രീകരിക്കുകയും സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുകയും ചെയ്യുന്ന ഇവനെപോലുളള പിമ്പുകളാണ് സിനിമക്കും ഈ സമൂഹത്തിനും ഭീഷണി : എതോ നടനാണെന്ന് പറഞ്ഞു കേൾക്കുന്ന മഹേഷ്.
താൻ ദിലീപിന്റെ കയ്യിൽ നിന്ന് പിച്ച വാങ്ങിയതും സിനിമകളിൽ ചാൻസ് ഇപ്പൊൾ ഇരന്നു വാങ്ങുന്നതും നാട്ടിൽ പാട്ടാണ്. തന്നെ പോലുള്ള നാലാംകിട ജീർണിച്ച മനസ്സുളള ഒരു ചെറ്റയല്ല ഞാൻ.
എന്റെ വിദ്യാഭ്യാസം അറിയണമെങ്കിൽ കേരളാ യൂണവേഴ്സിറ്റിയിൽ താനൊന്ന് അന്വേഷിച്ചാൽ മതി. തനിക്ക് വിദ്യഭ്യാസം കൂടിയത് കൊണ്ട് ആയിരിക്കാം അമേരിക്കയിൽ ചിക്കാഗോയിലുളള മലയാളി ബിജുവിന്റെ ഗ്യാസ് സ്റ്റേഷനിൽ ജോലിക്ക് നിന്നതും ഒരു കസ്റ്റമറുടെ ക്രെഡിറ്റ് കാര്‍ഡ് അടിച്ചു മാറ്റിയതിന് ജയിലിൽ പോയതും.
ഐ എ എസ് ഉണ്ടായത് കൊണ്ടാണ് താൻ 24 വീലുളള ലോറി ഡ്രൈവറായതും. എടോ മഹേഷേ ഒരാളെ അച്ഛാന്നു വിളി. തനിക്കു പിച്ച തരുന്ന എല്ലാവരേയും വിളിക്കല്ലെ. തനിക്കും രണ്ടു പെൺമക്കളല്ലെ? ഈ ബലാത്സംഗ ഗുണ്ടകൾക് വേണ്ടി വീടുപണി ചെയ്ത് ആസനം താങ്ങി നടക്കുന്ന നീ അവരുടെ ഭാവി കൂടി ഓർക്കണ്ടേ? നാണമില്ലേ തനിക്ക്? ഇതിലും ഭേദം പോയി.– ബൈജു പറഞ്ഞു.
ഇതിനിടെ ദിലീപിന് സംരക്ഷണം നല്‍കാനെത്തിയ തണ്ടര്‍ ഫോഴ്‌സ് കൊട്ടാരക്കരയിലെത്തിയത് ബൈജു കൊട്ടാരക്കരയെ തേടിയാണെന്നും സമൂഹമാധ്യമങ്ങളിൽ വാർത്ത പടർന്നു. ബൈജുവും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരന്‍. ഈ സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.
കൊച്ചി: താഴെവച്ചാല്‍ ഉറുമ്പരിക്കുമെന്ന മട്ടില്‍ വെസ്ലിയും സിനിയും കൊണ്ടുനടന്ന ഓമനത്തമുള്ള ഒന്നര വയസുകാരി. ഇപ്പോള്‍ അമേരിക്കയില്‍ കുഞ്ഞു ഷെറിനെ കാണാതായെന്ന വാര്‍ത്തകള്‍ വന്നപ്പോഴാണ് ഒന്നര വര്‍ഷത്തോളം മുമ്പ് വെസ്ലിയും സിനിയും ദത്തെടുത്ത കുഞ്ഞായിരുന്നു അതെന്ന് വൈറ്റിലയില്‍ വെസ്ലിയുടെ കുടുംബവീടിന്റെ അയല്‍വാസികള്‍ അറിയുന്നത്.
വൈറ്റില ജനത എല്‍.എം. പൈലി റോഡില്‍ നടുവിലേഴത്ത് സാം മാത്യുവിന്റെയും വല്‍സമ്മയുടെയും മകനാണു വെസ്ലി മാത്യു. ഷെറിനെ കാണാതായ വാര്‍ത്തകള്‍ വന്നശേഷം സാമും വല്‍സമ്മയും വീടുപൂട്ടി പോയതായി സമീപവാസികള്‍ പറഞ്ഞു. അയല്‍ക്കാരുമായി അധികം ഇടപഴകാത്ത പ്രകൃതമായിരുന്നു സാമിന്റേത്. കഴിഞ്ഞ 15നു പള്ളിയില്‍ പോയശേഷം തിടുക്കത്തില്‍ സാധനങ്ങളുമെടുത്ത് വീടുപൂട്ടി പോകുകയായിരുന്നു. വാര്‍ത്തകള്‍ സംബന്ധിച്ച് അയല്‍ക്കാരുമായി സംസാരിക്കാന്‍ ഇവര്‍ തയാറായിരുന്നില്ല.
നാട്ടിലെത്തിയപ്പോള്‍ വെസ്ലിയും സിനിയും വളരെ സ്‌നേഹത്തോടെയാണു കുഞ്ഞിനോടു പെരുമാറിയിരുന്നതെന്നു സമീപവാസികള്‍ പറയുന്നു. വെസ്ലിക്ക് മൂത്ത മകള്‍ ഉണ്ടായിരുന്നെങ്കിലും ഷെറിനോടും വളരെ കരുതലായിരുന്നു. എന്നാല്‍ സാമിനും വല്‍സമ്മയ്ക്കും കുഞ്ഞിനെ ദത്തെടുത്തതിനോടു താല്‍പര്യമില്ലായിരുന്നുവെന്നു സൂചനയുണ്ട്.
വിദേശത്തായിരുന്ന സാം ഇരുപതു വര്‍ഷമായി ജനതയില്‍ വീടുവച്ച് താമസം തുടങ്ങിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് അമേരിക്കയിലേക്കു പോയ സാമും ഭാര്യയും രണ്ടു മാസം മുമ്പാണു തിരിച്ചെത്തിയത്. പത്തനംതിട്ട ഇടയാറന്‍മുള സ്വദേശിയായ സാമിന് മൂന്നു മക്കളാണുള്ളത്. ആണ്‍മക്കള്‍ രണ്ടുപേരും അമേരിക്കയില്‍. മകള്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍. സാം താമസിക്കുന്ന വീടിനു സമീപം മകളുടെ വീടുമുണ്ട്. ഇതു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്.
ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസില്‍നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ വെസ്ലി പോലീസിനെ അറിയിച്ചത്.
അതിനിടെ, അമേരിക്കയില്‍ കാണാതായ മലയാളിദമ്പതികളുടെ വളര്‍ത്തുപുത്രി ഷെറിന്റെ ദത്തെടുക്കല്‍ സംബന്ധിച്ച് ബിഹാര്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വെസ്‌ലി മാത്യുവും ഭാര്യ സിനിയും ചേര്‍ന്ന് 2016 ജൂണിലാണ് നളന്ദയിലെ മദര്‍ തെരേസാ അന്ധ സേവാ ആശ്രമത്തില്‍നിന്നു ഷെറിനെ ദത്തെടുത്തത്. വിവിധ ആരോപണങ്ങളെ തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിനു സ്ഥാപനം അടച്ചു പൂട്ടാന്‍ സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ വകുപ്പ് ഉത്തരവിട്ടിരുന്നു. ഷെറിനെ കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ നളന്ദാ ജില്ല മജിസ്‌ട്രേറ്റ് എസ്.എം. ത്യാഗരാജന്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. ദത്തെടുക്കലിനു പാലിച്ച നടപടി ക്രമങ്ങളെ കുറിച്ചാണു സമിതി അന്വേഷിക്കുന്നത്. തങ്ങള്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിട്ടില്ലെന്ന് ആശ്രമം സെക്രട്ടറി ബബിതാ കുമാരി പറഞ്ഞു. ഗയയിലെ ഒരു ശിശു സംരക്ഷണ കേന്ദ്രം വഴിയാണ് ഷെറിന്‍ നളന്ദയിലെ ആശ്രമത്തിന്റെ സംരക്ഷണയിലാകുന്നത്.
ഷെറിന് ഏഴു മാസം പ്രായമുള്ളപ്പോഴായിരുന്നു സംഭവം. സരസ്വതിയെന്ന കുഞ്ഞിനു ഷെറിന്‍ എന്നു പേരിട്ടതു തങ്ങളാണെന്നു ബബിതാ കുമാരി പറഞ്ഞു. പാല്‍ കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയെന്ന പിതാവിന്റെ വാദം സംശയാസ്പദമാണെന്നും പാലും പാലുല്‍പ്പന്നങ്ങളും കുഞ്ഞ് ഷെറിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും അവര്‍ പറഞ്ഞു.
വിശാഖപട്ടണം: ജനം നോക്കിനില്‍ക്കെ തെരുവില്‍ യുവതിയെ മദ്യപന്‍ മാനഭംഗപ്പെടുത്തി. മാനസിക വളര്‍ച്ച കുറവുള്ള യുവതിക്കു നേരെയാണ് വിശാഖപട്ടണത്ത് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ആക്രമണമുണ്ടായത്. തെരുവില്‍ കഴിയുന്ന ഇവര്‍ക്കു നേരെ പട്ടാപ്പകല്‍ ആക്രമണമുണ്ടായിട്ടും ഒരാളു പോലും സഹായിക്കാനെത്തിയില്ല.
സമീപത്തു കൂടി പോകുകയായിരുന്ന ഓട്ടോ്രൈഡവറാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തി പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്. വിവരം ലഭിച്ച് മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
ഗന്‍ജി ശിവ എന്നു പേരുള്ള ഇയാള്‍ക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മദ്യപന്‍ യുവതിയെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. ന്യൂ റെയില്‍വേ കോളനിയില്‍ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.
റോഡരികില്‍ ഒരു മരത്തിന്റെ മറവിലായിരുന്നു യുവാവായ പ്രതിയുടെ അക്രമം. രണ്ടു ദിവസം മുന്‍പ് യുവതി വീട്ടുകാരോട് വഴക്കിട്ട് വീടു വിട്ട് പുറത്തിറങ്ങിയതാണെന്നു പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഇവര്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. റോഡരികില്‍ തളര്‍ന്നു കിടക്കുമ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
യുവാവിനെ പ്രതിരോധിക്കാന്‍ പോലും യുവതിക്കു സാധിച്ചില്ല. അതേസമയം കണ്‍ട്രോള്‍ റൂമിലേക്ക് ഈ സംഭവം അറിയിച്ചു കൊണ്ട് കുറഞ്ഞത് ആറു ഫോണ്‍വിളികളെങ്കിലും എത്തിയിരുന്നതായി പൊലീസ് പറയുന്നു. യുവതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ മാനഭംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്.
കൊച്ചി: നടന്‍ ദിലീപിന്റെ വീട്ടില്‍ സ്വകാര്യ സുരക്ഷാ ഏന്‍സിയായ തണ്ടര്‍ഫോഴ്‌സ് എത്തിയത് സ്വന്തം താല്‍പര്യപ്രകാരമെന്ന് സൂചന. തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപിന് ബോധ്യമുണ്ടെങ്കിലും സുരക്ഷ ഒരുക്കാന്‍ ഒരു ഏജന്‍സിയേയും ദിലീപ് നിയോഗിച്ചിട്ടുമില്ല. എന്നാല്‍ തണ്ടര്‍ഫോഴ്‌സ് ദിലീപിനെ തേടിയെത്തിയത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണ്. ദിലീപിനെ പോലെ പ്രശസ്തനായ ഒരാളുടെ സുരക്ഷ ഏറ്റെടുക്കുന്നത് വഴി ഏജന്‍സിക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രശസ്തിയും അതുവഴിയുള്ള ബിസിനസ് വളര്‍ച്ചയുമാണ്അ വര്‍ ലക്ഷ്യമിട്ടതെന്ന് ചുരുക്കം.
തൃശൂര്‍ പാലിയേക്കര ടോളില്‍ സ്ഥിരമായി സംരക്ഷമുണ്ടായ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സുരക്ഷ ഒരുക്കാനാണ് ഏജന്‍സി ആദ്യമായി കേരളത്തില്‍ എത്തിയത് ഇതിനായി അവര്‍ തൃശൂര്‍ ജില്ലയില്‍ ഓഫീസും തുറന്നു. മുന്‍ പോലീസ് കമ്മീഷണര്‍ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറായതോടെ കേരളത്തിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഏജന്‍സി. ഇതിനിടെയാണ് ദിലീപ് വിവാദനായകനാകുന്നത്.
ദിലീപിന് സുരക്ഷ ഒരുക്കാന്‍ എത്തിയത് താരം ആവശ്യപ്പെടാതെ തന്നെയാണെന്ന് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്ഥാപനത്തിന്റെ ഉടമ നേരില്‍ വന്നു താരത്തെ കാണുകയും സുരക്ഷ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇവരുമായി പ്രാഥമികവട്ട ചര്‍ച്ച നടത്തിയതായി ദിലീപും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം സംഘം മടങ്ങിതോടെ സംഭവം വിവാദമാകുകയും പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും മറ്റും ചെയ്തിരുന്നു. വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതോടെ ഏജന്‍സിയുടെ ഉടമ അനില്‍ നായര്‍ ഗോവയിലേക്ക് മടങ്ങി.
വിമുക്ത ഭടന്മാരെ ഉള്‍പ്പെടുത്തിയുള്ളതാണ് ഈ സുരക്ഷാ ഏജന്‍സി. ഇവര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുമുണ്ടാകും. എന്നാല്‍ ഹരിയാന പോലെ ലൈസന്‍സ് എളുപ്പമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായിരിക്കും ഇവര്‍ ലൈസന്‍സ് എടുക്കുക.
അതിനിടെ, ഗോവയില്‍ നിന്നെത്തിയ സംഘത്തിന് നടിയെ ആക്രമിച്ച കേസിലെ ചില പ്രതികളുമായി പരിചയമുണ്ടെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തതും ഏജന്‍സിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബി.ജെ.പി ദക്ഷിണേന്ത്യന്‍ സെല്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ആളാണ് ഏജന്‍സി ഉടമയായ അനില്‍ നായര്‍.