Latest News

തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്‌.
24 വര്‍ഷം ഒരുമിച്ച്‌ ജീവിച്ച പ്രിയദര്‍ശനും ലിസിയും കഴിഞ്ഞ വര്‍ഷമാണ്‌ പിരിയാന്‍ തിരുമാനിച്ചത്‌. ഇത്‌ അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചിരുന്നു . പിരിയുന്നതില്‍ രണ്ടുപേരും ദുഃഖം പ്രകടിപ്പിച്ചെങ്കിലും കാരണം എന്താണെന്നു വ്യക്‌തമാക്കിട്ടില്ല .

വളരെ മാന്യമായി ജീവിക്കുന്ന രണ്ട്‌ കുടുംബങ്ങളായിരിക്കുമെന്നും ഇനിയും പരസ്‌പരം ബഹുമാനിക്കുമെന്നും ഇരുവരും മധ്യസ്‌ഥര്‍ക്ക്‌ ഉറപ്പ്‌ നല്‍കി . നല്ല സുഹൃത്തുക്കളായി തുടരുമെന്നു കോടതിയ്‌ക്കു വാക്കുനല്‍കിയാണ്‌ ഇരുവരും പിരിഞ്ഞത്‌. പിരിയുമ്പോള്‍ ലിസി പ്രിയദര്‍ശന്റെ പുതിയ ചിത്രങ്ങള്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

 

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ പുതിയ സൂപ്പര്‍ഹിറ്റായ പാവാടയില്‍ താരത്തിന്റെ അമ്മ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയെ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന ആ വേഷം നിരസിയ്ക്കുകയായിരുന്നു. പാവാടയുടെ നിര്‍മാതാവായ നടന്‍ മണിയന്‍പിള്ള രാജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ശോഭന വേഷം നിരസിച്ചതിനെത്തുടര്‍ന്ന് ആ വേഷം ചെയ്ത ആശ ശരത്തിന് അഭിനന്ദന പ്രവാഹമാണെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കുന്നു. സിസിലി വര്‍ഗീസ് എന്ന കഥാപാത്രം ആശ ശരത്തിന് അവാര്‍ഡുകള്‍ നേടിക്കൊടുക്കുമെന്നുവരെ ഉറപ്പിച്ചു കഴിഞ്ഞരീതിയിലാണ് ചിലര്‍ അഭിനന്ദിയ്ക്കുന്നതെന്നും മണിയന്‍പിള്ള പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് മണിയന്‍ പിള്ള രാജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
സിസിലിയാകാന്‍ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നെന്നും എന്നാല്‍ ഉള്‍ക്കൊള്ളാനാകാത്ത കാരണങ്ങളിലൂടെ ശോഭന തങ്ങളെ ഒഴിവാക്കിയെന്നും പാവാടയുടെ നിര്‍മാതാവ് രാജു വ്യക്തമാക്കുന്നു. പാവാടയില്‍ രണ്ടാംപകുതിയില്‍ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. തിരക്കഥ പൂര്‍ത്തിയായതോടെ മണിയന്‍ പിള്ളയ്ക്കും സംവിധായകന്‍ മാര്‍ത്താണ്ടനും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയ്ക്കും ഒരു കാര്യത്തില്‍ ഒട്ടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. സിസിലിയായി ശോഭന തന്നെ വേണം. ശോഭനയുമായി അടുത്തബന്ധമുള്ള മണിയന്‍ പിള്ള ഇരുവരെയും കൂട്ടി അടുത്തദിവസം തന്നെ ചെന്നൈയിലെത്തി ശോഭനയെ കണ്ടു. തിരക്കഥ പൂര്‍ണമായും വായിച്ചുകേള്‍പ്പിച്ചു. ഗംഭീരം എന്ന മറുപടി പാവാട ടീമിന് ആത്മവിശ്വാസം നല്‍കി. പക്ഷെ, ശോഭന പാവാടയില്‍ അഭിനയിച്ചില്ല.

ചില നൃത്തപരിപാടികള്‍ ഏറ്റിട്ടുണ്ട്. ചെന്നൈയില്‍നിന്ന് കേരളത്തില്‍വന്ന് പടം ചെയ്യാനുള്ള സമയമില്ല. അതുകേട്ടയുടനെ മണിയന്‍പിള്ള രാജു ശോഭനയ്ക്ക് ഒരു ഉറപ്പുനല്‍കി. കേരളത്തില്‍ വരേണ്ട. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം. അതുകേട്ടപ്പോള്‍ ശോഭന യഥാര്‍ഥ കാരണം വ്യക്തമാക്കിയെന്ന് മണിയന്‍ പിള്ള രാജു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ല. ജ്യേഷ്ഠസഹോദരിയൊക്കെ ആകാം. പക്ഷെ, അമ്മയായാല്‍ അത് ഡാന്‍സ് പ്രൊഫഷനെയും ബാധിക്കുമെന്ന് ശോഭന.

പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് തുടങ്ങി പലവിധ ചോദ്യങ്ങള്‍ രാജു മറുപടിയായി ഉയര്‍ത്തിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് സൗഹൃദത്തോടെ മൂവരും ശോഭനയോട് യാത്ര പറഞ്ഞു. മടക്കയാത്രയിലാണ് ആശ ശരത് എന്ന പേരുയര്‍ന്നുവന്നത്. ശോഭനയോട് കഥ പറഞ്ഞത് ആശയോട് മറച്ചുവയ്ക്കാന്‍ മണിയന്‍പിള്ള തീരുമാനിച്ചു. അതിന് പ്രേരിപ്പിച്ചത് ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ശോഭന പറഞ്ഞ കാര്യങ്ങള്‍ ആശയും പറഞ്ഞേക്കാം. അങ്ങനെ ആശയെ വിളിച്ച് മണിയന്‍ പിള്ള കഥാപാത്രത്തെകുറിച്ച് പറഞ്ഞു. നായകന്റെ അമ്മവേഷം എന്ന് എടുത്തുപറയാതെ വളരെ പ്രധാന്യമുള്ള ഒരു അമ്മയായി ആശ അഭിനയിക്കണം എന്നുപറഞ്ഞു. മണിയന്‍ പിള്ള രാജുവിനെ സ്‌ക്രീനിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആശ ആ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അത് തെറ്റിയതുമില്ല.

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയെ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുള്‍ ബാസിത്തിനാണ് വധശിക്ഷ. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അല്‍ മദീന ട്രേഡിംഗ് സെന്റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
വ്യാഴാഴ്ചയാണ് കോടതി ഉത്തരവുണ്ടായത്. ഷാര്‍ജ വ്യവസായ മേഖല 10-ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാസിത്ത്.

ഒരു കുഞ്ഞിന് ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവും അതിന് ഇതേ ആഗ്രഹത്തോടെ തന്നെ സമീപിക്കുന്ന ഒരു പുരുഷനെ വേണ്ടതുണ്ടെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ അത്തരമൊരു ഘട്ടത്തിലും അനിശ്ചിതകാലത്തേക്ക് തനിക്ക് അയാളെ സഹിക്കാനാവില്ലെന്നും താരം തുറന്നു പറയുന്നു.
വജ്രം വേണമെന്നുണ്ടെങ്കില്‍ സ്വന്തമായി വാങ്ങുമെന്നും അതിന് ഒരു പുരുഷന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ ഈ അഭിപ്രായപ്രകടനം.

പ്രണയബന്ധങ്ങള്‍ തകരുമ്പോഴുള്ള ഹൃദയവേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ അഭിപ്രായം ഇതായിരുന്നു: ‘ മറ്റെയാള്‍ നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ നിങ്ങള്‍ക്ക് അയാളില്‍ നിന്നും അകലേണ്ടിവരും. നിങ്ങള്‍ക്കും അയാളോട് മോശമായി പെരുമാറേണ്ടിവരും. അപ്പോള്‍ മറ്റൊരു ചെറിയ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാം, ഞാനാണെങ്കില്‍ ഉറങ്ങും, നല്ല പുസ്തകങ്ങള്‍ വായിക്കും, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.’പ്രിയങ്ക കൂട്ടിച്ചേര്‍ത്തു

കൊച്ചി: സിനിമയിലേക്ക് വന്ന സമയത്ത് ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് താന്‍ അഭിപ്രായങ്ങള്‍ ചോദിക്കാറുള്ളത് ദിലീപേട്ടനോടും, ലാലുച്ചേട്ടനോടും ഒക്കെയായിരുന്നുവെന്ന് നടി കാവ്യ മാധവന്‍. സംവിധായകന്‍ കമലിനെപ്പോലെയും ലാല്‍ജോസിനെപ്പോലെയും തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യമാധവന്‍ തുറന്ന് പറഞ്ഞു. ഇരുപത് സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ ഉപദേശങ്ങള്‍ തന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ ഒരു മാസികയ്ക്ക് നല്‍കിയ പ്രത്യേക ഓര്‍മ്മക്കുറിപ്പുകളില്‍ വ്യക്തമാക്കി. കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ല, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത്. ഞാനൊരു സ്മാര്‍ട്ടായ പെണ്ണല്ല. എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്. പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് എന്‍റെ വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.

മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മലയാറ്റൂര്‍ ഇട്ടിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന മിത്സുബിഷി പജീറോയില്‍ അതിവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപെട്ടു.

ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ ബി എയ്ക്ക് പഠിക്കുന്ന മകന്റെ സന്ദേശം കണ്ട് മലയാളികളായ അച്ഛനും അമ്മയും ഞെട്ടി. തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നും ക്രൂരമായി ഉപദ്രവിച്ചു എന്നുമായിരുന്നു ആ സന്ദേശം. കൊല്ലം സ്വദേശിയായ ബില്‍ഡര്‍ സുനില്‍ ആന്റണിക്കും സിവില്‍ എഞ്ചിനീയറായ ഭാര്യയ്ക്കുമാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ഉപയോഗിച്ച് മകന്‍ അയച്ച സന്ദേശം കിട്ടിയത്. നഗരത്തിലെ പ്രശസ്തമായ ഒരു കോളജില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കള്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയാണ് 20 കാരനായ ജോണ്‍ ആന്റണി. ജനുവരി 19ന് രാവിലെ എസ് ജി പാളയയിലുള്ള ഫ്‌ലാറ്റില്‍ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു ജോണ്‍. വഴിയില്‍ വെച്ച് സില്‍വര്‍ നിറമുള്ള വാനില്‍ എത്തിയ ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജോണ്‍ വീട്ടിലേക്ക് അയച്ച സന്ദേശം. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്….
ജോണിന് പരീക്ഷ തുടങ്ങുന്ന ദിവസമാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അറ്റന്‍ഡന്‍സ് കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്നറിഞ്ഞ ജോണ്‍ കളിച്ച നാടകമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍ എപ്പിസോഡ്. കൊല്ലത്ത് താമസിക്കുന്ന അച്ഛനും അമ്മയും വിവരം അറിഞ്ഞ് ബെംഗളൂരുവിലേക്ക് ഓടിയെത്തി. ജനുവരി 21ന് സൗത്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി മകനെ കാണാനില്ല എന്ന് പറഞ്ഞ് ഇവര്‍ പരാതിയും നല്‍കി.

ജോണിനെ കാണാനില്ല എന്ന വാര്‍ത്ത വേഗത്തിലാണ് പ്രചരിച്ചത്. ജോണിനെ കണ്ടവരുണ്ടോ എന്ന സന്ദേശം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ആളുകള്‍ ഷെയര്‍ ചെയ്തു. ഇത് കണ്ട് പലരും പരിഭ്രാന്തരായി വീട്ടുകാരെ ബന്ധപ്പെട്ടു. താന്‍ അജ്ഞാതരായ ആളുകളുടെ കസ്റ്റഡിയിലാണ് എന്നും ഒരു വലിയ തുക കൊടുത്താലേ തന്നെ മോചിപ്പിക്കൂ എന്നും ജോണ്‍ അമ്മയ്ക്ക് അയച്ച സന്ദശത്തില്‍ പറഞ്ഞു. തനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല എന്നും സന്ദേശത്തിലുണ്ടായിരുന്നു.

ജോണ്‍ തന്നെ അയച്ച ഈ സന്ദേശങ്ങള്‍ വായിച്ച് പോലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കാരണം കേസ് രജിസ്റ്റര്‍ ചെയ്ത് ജോണിന് വേണ്ടി അന്വേഷണം തുടങ്ങി. കൂട്ടുകാരന്റെ ലാപ്‌ടോപില്‍ നിന്നാണ് ജോണ്‍ അമ്മയ്ക്ക് മെസേജ് അയച്ചത് എന്ന് പോലീസ് കണ്ടെത്തി. കുറേ നാളുകളായി ഇയാള്‍ ജോലിക്ക് വേണ്ടി പലയിടത്തും അന്വേഷിക്കുകയായിരുന്നത്രെ.

ജോണിന്റെ അക്കൗണ്ടിലേക്ക് വീട്ടുകാരെക്കൊണ്ട് പോലീസ് പണം ഡിപ്പോസിറ്റ് ചെയ്യിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ ജോണ്‍ എ ടി എമ്മില്‍ പോയി പണം എടുക്കുകയും ചെയ്തു. മധുരയിലെ ഒരു എ ടി എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരെയും മാതാപിതാക്കളെയും കണ്ട് ഞെട്ടിയെങ്കിലും ജോണ്‍ നാടകം നിര്‍ത്തിയില്ല. തട്ടിക്കൊണ്ടുപോയവര്‍ തന്നെ മോചിപ്പിച്ചു എന്നായിരുന്നു ജോണ്‍ ഇവരോട് പറഞ്ഞത്. പക്ഷേ അക്രമികളുടെ അടയാളങ്ങളൊന്നും ജോണിന് ഓര്‍മയില്ല എന്ന് മാത്രം. തിരിച്ചുകിട്ടിയ മകനെയും കൂട്ടി ജോണിന്റെ അച്ഛനമ്മമാര്‍ നാട്ടിലേക്ക് പോയി. കേസ് കോടതിയിലാണ്.

തൃശൂര്‍: സോളാര്‍ ഇടപാടില്‍ സരിത ഉന്നയിച്ച കോഴ ആരോപണത്തേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്തി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയായിരിക്കും ലഭിക്കുകയെന്നും കോടതി വ്യക്തമാക്കി. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുകള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ പതിനാലിനുമുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജിയായ എസ്. എസ്. വാസന്‍ ഉത്തരവിട്ടു. താന്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സരിത സോളാര്‍ കമ്മീഷനില്‍ ഇന്നും മൊഴി നല്‍കുകയാണ്.
ജയിലില്‍ വെച്ച് താനെഴുതിയ മുപ്പതു പേജുള്ള കത്ത് നാലു പേജാക്കി ചുരുക്കിയത് സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്നാണെന്ന് സരിത പറഞ്ഞു. ഗണേഷ്‌കുമാറിന്റെ പിഎ ആണ് അമ്മയെക്കൊപ്പം ജയിലില്‍ വന്നു കണ്ടത്. കൂടിക്കാഴ്ച മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നും അറിയിച്ചിരുന്നു. മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കാസുകളെല്ലാം കോടതിക്കു പുറത്തു വെച്ച് തീര്‍ക്കാമെന്നും പിഎ പ്രദീപ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ൂെബഹനാനും തമ്പാനൂര്‍ രവിയും തന്റെ അമ്മയെ വീട്ടിലെത്തി കണ്ട്ിരുന്നു. പ്രദീപ് പറഞ്ഞതനുസരിച്ചാണ് കത്ത് ചുരുക്കി എഴുതിയതെന്നും സരിത് വെളിപ്പെടുത്തി. തനക്കറിയാവുന്ന ആയിരം കാര്യങ്ങളില്‍ പത്തെണ്ണം പോലും പറഞ്ഞിട്ടില്ല. ഐജിയോ ഡിജിപിയോ ഒന്നുമല്ല തന്റെ ലക്ഷ്യമെന്നും തന്റെ ജീവിതം തകര്‍ത്ത പലരുമുണ്ടെന്നും കോണ്‍ഗ്രസുകാര്‍ ക്രിമിനലുകളാണെന്നും സരിത പറഞ്ഞു.

അതേ സമയം ആരോപണങ്ങള്‍ക്കെതിരേ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പതുപ്രവര്‍ത്തനം ്‌വസാനിപ്പിക്കുമെന്നു പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയോട് വിശദീകരണം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റു നേതാക്കള്‍ എന്നിവരുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എം. സുധീരന്‍ അറിയിച്ചു.

ബാര്‍ വിഷയത്തില്‍ മാണിയും ബാബുവും രാജി വെച്ചതുപോലെ മുഖ്യമന്ത്രിയും ആര്യാടനും രാജി വെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. നാട്ടുകാരുടെ പണം തട്ടിപ്പിലൂടെ കരസ്ഥമാക്കിയ സരിതയുടെ ലക്ഷക്കണക്കിനു പണമാണ് ഉമ്മന്‍ചാണ്ി അടിച്ചു മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയും ആര്യാടനും രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ഇടതുപക്ഷം രംഗത്തെത്തുമെന്നും വിഎസ് പറഞ്ഞു.

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. വെഞ്ഞാറമ്മൂട് പുല്ലമ്പാറ പാലാക്കോണം സ്വദേശി ശശിധരന്‍ നായരുടെ മകള്‍ സൂര്യാ.എസ്.നായരാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ആദിത്യാ ജ്വല്ലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. സൂര്യയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്ത് നിന്നും രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെഞ്ഞാറമ്മൂട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായ സൂര്യയുടെടെ ഐഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.

വെള്ള ചുരിദാറും ചുവന്ന ബോട്ടവും ധരിച്ച സൂര്യയുടെടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പോലീസ് മൃതദേഹം ചിറയിന്‍കീഴ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

unnamed (2)

തുടര്‍ന്ന്‍ നടന്ന അന്വേഷണത്തില്‍ ആണ് കാമുകന്‍ രാജേഷ്‌ ആണ് കൊലപാതകം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ടത് എന്ന സൂചനകള്‍ ലഭിച്ചത്. ഇരുവരും ബൈക്കില്‍ ഒരുമിച്ച് വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രാജേഷിന്‍റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കൊല നടന്നതിന് സമീപത്ത് നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തി സമീപത്തെ പുരയിടത്തില്‍ നിന്നും കണ്ടെടുത്തു. രാജേഷിനു വേണ്ടി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊച്ചി: സ്വന്തം വിവാഹം മുടക്കാന്‍ പെണ്‍കുട്ടി നവവരന് അയച്ചുകൊടുത്ത വീഡിയോ വാട്‌സ് ആപ്പില്‍ വൈറലാകുന്നു. വീഡിയോ പ്രചരിയ്ക്കുന്നതിനെതിരേ ഒടുവില്‍ പരാതിയുമായി ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തി. ആലുവ സ്വദേശിനിയായ ഇരുപതുകാരി പെണ്‍കുട്ടി എറണാകുളം കടവന്ത്ര സ്വദേശിക്ക് അയച്ച വീഡിയോയാണ് വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കുന്നത്. കാമുകനോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് യുവതി അയച്ചുകൊടുത്തത്. വീഡിയോ വൈറലായതോടെ ഇത് പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.
ആലുവ സ്വദേശിനിയയും ഇവിടുത്തെ തന്നെ ഒരു പ്രശസ്ത കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിയുടെയും കടവന്ത്ര സ്വദേശിയായ യുവാവിന്റെയും വിവാഹം ആറുമാസം മുമ്പാണ് നിശ്ചയിച്ചത്. എന്നാല്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആദ്യം തന്നെ വിവാഹത്തെ എതിര്‍ത്തിരുന്നുു. തനിക്കൊരു കാമുകനുണ്ടെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി പ്രതിശ്രുത വരന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാമുകനുമൊത്തുള്ള അശ്ലീല രംഗങ്ങള്‍ പെണ്‍കുട്ടി നവവരന് സോഷ്യല്‍ മീഡിയ വഴി അയച്ചുകൊടുത്തത്.

Copyright © . All rights reserved