Latest News

കൊല്ലം: കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. ‘മോള്‍ ചാടിയതാണോ’ എന്നു ചോദിച്ചപ്പോള്‍ ‘അല്ല’ എന്നായിരുന്നു മറുപടി. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. ഈ സമയം പിന്നില്‍ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നു എന്നും പ്രസന്നന്‍ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രസന്നന്‍ മരണത്തിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നന്‍ ദുരൂഹത ആരോപിക്കുന്നു. കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചുതാമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നന്‍ പറയുന്നു. ട്രിനിറ്റി ലൈസിയം സ്‌കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണ്.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്‌നവുമില്ലെന്ന് അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം €ോട്ടിംഗ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു. ഈ സമയം മകളെ ഐ.സി.യുവിലേക്ക് മാറ്റി.
മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു.
ന്യുറോ സര്‍ജനോ മറ്റ് വിദഗ്ധ ഡോക്ടര്‍മാരോ തിരിഞ്ഞുനോക്കിയില്ലെന്നും പ്രസന്നന്‍ പറയുന്നു. ന്യുറോ സര്‍ജനായ ഡോ.ജയപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടു. താന്‍ തൊഴുകൈയോടെ അപേക്ഷിച്ചിട്ടും ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന ഡോക്ടര്‍ ഇറങ്ങിവന്നില്ലെന്നും പ്രസന്നന്‍ പറഞ്ഞു.
ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. സ്‌കൂളും ആശുപത്രിയും ഒരേ മാനേജ്‌മെന്റിന്റേതാണല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.

ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്‌കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. മകള്‍ പോലീസിനു മൊഴി നല്‍കാതിരിക്കാന്‍ ആശുപത്രി അധികൃതര്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും പ്രസന്നന്‍ പറയുന്നു.
കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല. കുട്ടിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ തലയുടെ മാത്രമാണ് എടുത്തതെന്ന് അവര്‍ പറഞ്ഞു. ഇത്രയും ഉയരത്തില്‍ നിന്ന് വീണ കുട്ടിയുടെ തലയുടെ സ്‌കാനിംഗ് മാത്രമാണോ എടുക്കേണ്ടത്. കുട്ടിക്ക് തലയ്ക്കു താഴേക്കാണ് ശരിക്കും പരുക്കുകള്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.

എംഎല്‍എയും മന്ത്രിയും ആയിരിക്കെ തോമസ് ചാണ്ടി നടത്തിയ അഴിമതിയുടെ ഒരു നീണ്ട പട്ടികതന്നെ പുറത്തുവന്നിരിക്കുന്നു. മന്ത്രി തോമസ് ചാണ്ടി കായല്‍ നികത്തുകയും നിലം നികത്തുകയും പൊതുപണം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു എന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അദ്ദേഹം മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ആംആദ്മി പാര്‍ട്ടി.

ഒരുഭാഗത്ത് അഴിമതിക്കെതിരെ ശക്തമായി പോരാടുമെന്ന് പറയുകയും തോമസ് ചാണ്ടിയെ പോലെ ഒരാളെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ വ്യക്തമാണ് എന്താണ് പിണറായി വിജയന്റെ അഴിമതിയോടുള്ള നിലപാട് എന്ന്. പണവും അധികാരവും ഉപയോഗിച്ച് എന്തും ചെയ്യാമെന്ന തോമസ് ചാണ്ടിയുടെ ധാര്‍ഷ്ഠ്യത്തിന്റെ ഉദാഹരണമാണ് ആലപ്പുഴ സെക്രട്ടറിയേറ്റില്‍ നിന്നും ഫയലുകള്‍ കാണാതായത്. അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടു വരുന്നു എന്നത് ലജ്ജാകരമാണ്.

നഗരസഭാ ചെയര്‍മാന്റെ വിലക്കുകള്‍ മറികടന്ന്, ലോക്കല്‍ ഫണ്ട് ഓഡിറ്ററുടെ വിലക്കുകള്‍ അവഗണിച്ച്, ഡയറക്ടറുടെ ഉത്തരവ് എതിരായി പണിമുടക്കിയ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ സെക്രട്ടറി തീരുമാനിച്ചു എങ്കില്‍ ആ സെക്രട്ടറിക്ക് പിന്നില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഉണ്ട് എന്ന് തീര്‍ച്ചയാണ്. ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടത്താന്‍ കഴിയില്ല. ഒന്നര മാസത്തോളമായി കേരളം ചര്‍ച്ച ചെയ്യുന്ന ഈ അഴിമതിയെ ന്യായീകരിക്കാന്‍ നിയമസഭയില്‍ മുഖ്യമന്ത്രി തയ്യാറായെങ്കിലും അതിനര്‍ത്ഥം ഈ അഴിമതിയെ മുഖ്യമന്ത്രിക്കു കൂടി പങ്കുണ്ട് എന്നാണ്.

തിരുനെല്‍വേലി: വട്ടിപ്പലിശക്കാരുടെ പീഡനത്തെത്തുടര്‍ന്ന് നാലംഗ കുടുംബം തിരുനെല്‍വേലി കളക്ട്രേറ്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാസിധര്‍മം സ്വദേശിയായ ഇസക്കിമുത്തു, ഭാര്യ സുബ്ബുലക്ഷ്മി, അഞ്ച് വയസും ഒന്നര വയസും പ്രായമുള്ള ഇവരുടെ മക്കള്‍ എന്നിവരാണ് തീകൊളുത്തിയത്. സുബ്ബുലക്ഷ്മിയും മൂത്ത മകളും മരിച്ചു.

രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഇവരെ രക്ഷിക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ ആദ്യം തയ്യാറായില്ലെന്നും വിവരമുണ്ട്. മുത്തുലക്ഷ്മി, ഗണപതിരാജ് എന്നിവരില്‍ നിന്ന് 1,40,000 രൂപയാണ് ഇസക്കിമുത്തു പലിശക്ക് വായ്പയെടുത്തത്. മാസം 10 ശതമാനമായിരുന്നു പലിശ. 2,43,000 രൂപ ഇവര്‍ തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഇവരെ പിന്തുടരുകയും പീഡിപ്പിക്കുകയുമായിരുന്നു.

ഇതിനെതിരെ കളക്ട്രേറ്റിലെത്തി ഇവര്‍ രണ്ട് തവണ പരാതി നല്‍കിയിരുന്നു. പരാതികള്‍ പോലീസിന് കൈമാറുകയും പിന്നീട് നടപടിയില്ലാതെ പോകുകയുമായിരുന്നു പതിവ്. ഇതേത്തുടര്‍ന്നാണ് ഇസക്കിമുത്തു കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ചവരംപ്ലാക്കല്‍ അനിത ജോസഫിന്റെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ ക്രൂരപീഡനം എന്നു റിപ്പോര്‍ട്ട്. അനിതയുടെ മാതാവ് ഇതു സംബന്ധിച്ചു ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവു രാജേഷ് മദ്യ ലഹരിയില്‍ എത്തി ഭാര്യ അനിതയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നു പറയുന്നു. അനിതയെ മരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ ശരീരമാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നതു ബന്ധുക്കള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. സംഭവ ദിവസം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിച്ച തിരികെ വീട്ടില്‍ എത്തി അരമണിക്കൂറിനുള്ളില്‍ അനിത മരിച്ചു എന്ന് രാജേഷ് ഇവരെ അറിയിക്കുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനുള്‍പ്പെടെ ഒന്നിനും രാജേഷ് സഹകരിച്ചിരുന്നില്ല എന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി അനിത കുട്ടികളുമായി അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. ഭര്‍ത്താവിന്റെ പീഡനത്തില്‍ മനംനൊന്ത് അനിത സ്വയം ജീവനൊടുക്കിയതാണോ അതോ കൊലപ്പെടുത്തിയതാണോ എന്നു പോലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാത്തലാബ് വിഭാഗത്തിൽ ജോലി ചെയ്തു വരിയായിരുന്നു അനിത. വിമുക്തഭടനാണ് രാജേഷ്.

ആലപ്പുഴ: കുട്ടനാട്ടില്‍ മന്ത്രി തോമസ് ചാണ്ടി ഭൂസംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായി ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ചാണ്ടിയുടെ രാജി അനിവാര്യമായി.

നഗരത്തോട് ചേര്‍ന്നുള്ള ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് പിടിയില്‍.
പെണ്‍കുട്ടിയെ അപമാനിക്കന്‍ ശ്രിമിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വെള്ളയില്‍ തോപ്പയില്‍ സ്വദേശി ജംഷീറിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത്. പുലര്‍ച്ചെ കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ജംഷീര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയാണ് പിടിയികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലാണ് പ്രതി പിടിയിലാകാന്‍ കാരണമായത്.
ദൃശ്യങ്ങള്‍ സാമൂഹിക മധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടക്കാവ് പൊലീസ് നേരിട്ട് കേസെടുക്കാന്‍ തീരുമാനിച്ചു. കേസ് കൂടുതല്‍ ബലപ്പെടുത്താന്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ബോധവല്‍ക്കരിച്ച് പരാതി എഴുതിവാങ്ങുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനും മറ്റു തെളിവുകളും കണക്കിലെടുത്ത് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്കായി വലവിരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മുതല്‍ നാല് വരെയുള്ള സമയത്ത് കൊയിലാണ്ടിയില്‍ ഇയാളുടെ മൊബൈല്‍ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തവെയാണ് പ്രതി പിടിയിായത്. കൊയിലാണ്ടിയില്‍ പരിശോധന നടത്തുന്നതിനിടെ മുഖം മറച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജൂനിയര്‍ എസ്.ഐ ഷാജു, സീനിയര്‍ സി.പി.ഒ ബൈജു, ഷിബു, ദിജു. എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
നഗരത്തിലെ വൈഎംസിഎ ക്രോസ് റോഡിന് സമീപം ഇടവഴിയില്‍ വെച്ചാണ് പ്രതി യുവതിയെ കടന്നു പിടിച്ച്ത് ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരാണ് ഒളിവില്‍പോയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്നാമത്തെ നിലയില്‍ നിന്നും ചാടിയ ഗൗരിയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടി മരിച്ചു.

അധ്യാപകര്‍ നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. കുട്ടിയുടെ പിതാവായ പ്രസന്നകുമാറാണ് ഈ ആരോപണം ഉന്നയിച്ചത്. സ്റ്റാഫ്‌റൂമില്‍ വിളിച്ചു വരുത്തി വഴക്കു പറഞ്ഞതിനു ശേഷമാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.

അതേസമയം, അധ്യാപകര്‍ക്കെതിരെ കേസെടുത്തതില്‍ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചാപ്പകുത്തുന്നതിനു തുല്യമാണ് നടപടിയെന്നും കുട്ടി തെറ്റ് ചെയ്തപ്പോള്‍ ശിക്ഷിക്കുകയായിരുന്നു ചെയ്തതെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ പറഞ്ഞു.

സണ്ണിമോന്‍ പി. മത്തായി

ജനപങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും ഡസയിലെ ഒരുമഹാ സംഗമമായി മാറിയ 4-ാമത് പുതുപ്പളളി നിയോജക മണ്ഡലം സംഗമം പ്രൗഢഗംഭീരമായി സമാപിച്ചു. ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെക്കന്‍ഹാം വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെട്ട സംഗമത്തിന് യുകെയുടെ നാനാഭാഗത്തുനിന്നുളള 51 കുടുബങ്ങള്‍ പങ്കെടുത്തു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി എകമനസ്സോടെ സന്തോഷത്തോട് സമാധാനത്തോട് നാടിന്റെ ഓര്‍മ്മകളും പങ്കുവച്ച് നാടിന്റെ സ്വന്തം കലാരൂപങ്ങള്‍ ആയ പകിടകളിയും പകിട പകിട പന്ത്രണ്ട് എന്നവിളിയില്‍ ഹാളും പരിസരവും പ്രകമ്പനംകൊണ്ടു.

ആവേശകരമായ മത്സരത്തില്‍ അനില്‍ ട്രോഫി നേടി. ആവേശകരമായ നാടന്‍പന്തുകളില്‍ ജേക്കബ് ജി.കുര്യാക്കോസിന്റെ ടീം ട്രോഫി നേടി. വനിതകളുടെ വടംവലിയില്‍ മിനിയൂടെ ടീമും പുരുഷന്‍മാരുടെ വടംവലിയില്‍ ജയ്‌മോന്റെ ടീമും ട്രോഫി കരസ്ഥമാക്കി. രാവീലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാട്ടില്‍ നിന്ന് മക്കളുടെ ഭവനം സന്ദര്‍ശിക്കാന്‍ എത്തിയ നാല് അമ്മമാര്‍ ഉത്ഘാടനത്തിനു തിരികൊളുത്തി.

പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജൂ ജോണ്‍ സ്വാഗതവും ജെയിന്‍ കുരിയാക്കോസ് നന്ദിയും പറഞ്ഞു. യുകെയിലെ പ്രമുഖ നിയമജ്ഞന്‍ ബൈജു വര്‍ക്കി ജോലിയിലും നമ്മുടെ പ്രായോഗിക ജിവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ക്‌ളാസ് എടുത്തു. മുന്നുനേരവും തനിനാടന്‍ വിഭവങ്ങള്‍ കൊണ്ടുളള ഭക്ഷണം നാടിന്റെ പൈതൃകവും ഗ്രൃഹാതുര ചിന്തകളും തൊട്ടുണര്‍ത്തി.

6ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഗമം എറ്റവും മികച്ചതാക്കി തിര്‍ക്കുവാന്‍ കഠിന പരിശ്രമം ചെയ്ത ബിജു ജോണ്‍, ജെയിന്‍ കുര്യാക്കോസ്, സണ്ണിമോന്‍ മത്തായി എന്നിവരെ സമ്മേളനം പ്രശംസിച്ചു. ജോര്‍ജ് ജോണ്‍, ജിത്തു രാജ്, ബ്ലെസ്സന്‍ എന്നിവര്‍ ഭക്ഷണത്തിനും വിവിധ പരിപടികള്‍ക്കും നേതൃത്വം നല്‍കി.

ബിജു തമ്പി, ജിഷ, സരൂപ് എന്നിവരുടെ മാന്ത്രിക നാദത്തില്‍ സദസ് ലയിച്ച് ഇരുന്നു. മിനിയൂടെ കഥാപ്രസംഗത്തില്‍ സദസ് ഒന്നടങ്കം കാതോര്‍ത്തിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനും കാണികളെയും പങ്കെടുത്തവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഗെയിമുകള്‍ നടത്തിയ റോണിയെ എത്ര അഭിനന്ദിച്ചാലും അത് കൂടുതല്‍ അല്ല.

സംഗമങ്ങള്‍ സാധാരണ നഷ്ടങ്ങളിലാണ് കലാശിക്കുന്നത്. പക്ഷെ ഞങ്ങള്‍ അഭിമാനത്തോട് പറയുന്നു 201 pound മിച്ചം നല്‍കി ഈ തുക പുതുപ്പളളി മണ്ഡലത്തില്‍പ്പെട്ട പാവപ്പെട്ട കുടുബത്തിന് നല്‍കുമെന്ന് ട്രഷറര്‍ ജെയിന്‍ കുര്യാക്കോസ് അറിയിച്ചു. അങ്ങിനെ നന്മകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 8ന് സംഗമം സമാപിച്ചു. എല്ലവരും അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടാം ശനിയാഴ്ച വീണ്ടും കൂടാം എന്ന ആശ്വാസത്തോട് പിരിഞ്ഞു.

യുഎസില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന  മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.

ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്‌ലി-സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്‌ലി നേരത്തേ പൊലീസില്‍ മൊഴി നല്‍കിയത്.

വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു

നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ കാമുകനുമൊത്ത് രണ്ട് വട്ടം ദുബായി സന്ദര്‍ശിച്ചത് പുറത്തറിയാതിരിക്കാന്‍ പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച യുവതി അറസ്റ്റില്‍. കോട്ടയം കടത്തുരുത്തി സ്വദേശിനി അനു (22) വിനെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

യുവതിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട കാമുകനുമൊത്താണ് യുവതി രണ്ട് വട്ടം ദുബായ് സന്ദര്‍ശിച്ചത്. ഈ വിവരം മാതാപിതാക്കള്‍ അറിയാതിരിക്കുന്നതിനാണ് കാമുകന്റെ നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടില്‍ നിന്നു രണ്ട് പേജ് കീറിക്കളഞ്ഞത്. തുടര്‍ന്ന് വ്യാജ പേജ് തയ്യാറാക്കി പതിപ്പിക്കുകയായിരുന്നു. യുവതിയെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.

RECENT POSTS
Copyright © . All rights reserved