നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്.
എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്‌നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു.
മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് ലഭിച്ചിരിക്കുന്നത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരിട്ടിറങ്ങിയ നരേന്ദ്രമോദിയ്ക്കു മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമല്ലെന്നു വക്തമാക്കികൊണ്ടു ഒഴിഞ്ഞ കസേരകൾ. വൻജനസാഗരം പ്രതീക്ഷിച്ച പ്രധാനമന്ത്രി കണ്ടത് കാലിയായ സദസ്. ബറൂച്ചിലെ റാലിയിലാണു പ്രതീക്ഷിച്ചത്ര ആളില്ലാതെ, ഒഴിഞ്ഞ കസേരകൾക്കു മുന്നിൽ മോദി പ്രസംഗിച്ചത്. ഇതുസംബന്ധിച്ച് എബിപി ചാനൽ പ്രവർത്തകൻ ജൈനേന്ദ്ര കുമാർ എടുത്ത തൽസമയ വിഡിയോ, ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഈമാസം ഒൻപതിനു നടക്കാനിരിക്കെ വിഡിയോ പ്രചരിക്കുന്നത് ബിജെപിക്ക് തലവേദനയായി. തന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബറൂച്ച് ജില്ലയിലെ ജംബുസറിൽ എത്തിയതായിരുന്നു മോദി. പ്രധാനമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവേ റിപ്പോർട്ടർ ചിത്രീകരിച്ച സെൽഫി വിഡിയോയിൽ നൂറുകണക്കിന് ആളില്ലാക്കസേരകൾ കാണാം.
ജൈനേന്ദ്ര കുമാര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വിഡിയോ ഇതിനകം 4000 പേർ റീ ട്വീറ്റ് ചെയ്തു. 12,000 കസേരകള്‍ നിരത്തിയെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്ത് ഭരിച്ച മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ സാധിക്കാത്ത ബിജെപി എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുക എന്നും റിപ്പോർട്ടർ ചോദിക്കുന്നുണ്ട്.റിപ്പോർട്ടറുടെ വിവരണത്തിനൊപ്പം അത്യുച്ചത്തിൽ മോദിയുടെ പ്രസംഗവും വിഡിയോയിൽ കേൾക്കാം.
गुजरात में BJP प्रधानमंत्री मोदी की चुनावी रैलियों में कुर्सी नहीं भर पा रही है, विधानसभा में 150 कुर्सी कैसे भरेगी?
(जम्बुसर, भरूच की तस्वीर) pic.twitter.com/TbpMlaZPiy
— जैनेन्द्र कुमार (@jainendrakumar) December 3, 2017
അന്തരിച്ച നടൻ ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാൻ ബന്ധുകൂടിയായ കരീന കപൂർ എത്തിയത് ഭർത്താവ് സെയ്ഫ് അലി ഖാനൊപ്പമാണ്. എന്നാൽ ബോളിവുഡ് താരങ്ങൾ എവിടെ ചെന്നാലും അവരെ വിടാതെ പിന്തുടരുന്ന മാദ്ധ്യമങ്ങൾ സെയ്ഫിന്റെ വാഹനം വളയുകയായിരുന്നു.
കരീനയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിന്നിരുന്നു. അത് പകർത്തിയെടുക്കാനാണോ എന്നറിയില്ല കാമറാ ഫ്ളാഷുകൾ തുടരെത്തുടരെ മിന്നിമറിഞ്ഞു. ഇതിൽ അസ്വസ്ഥയായ കരീന ഭർത്താവ് സെയ്ഫിനോട് പരാതിപ്പെട്ടു. തുടർന്ന് കാർ മുന്നോട്ടു നീക്കാൻ സെയ്ഫ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാറിന്റെ ചില്ല് താഴ്ത്തി സെയ്ഫ് മാദ്ധ്യമങ്ങളോട് ചൂടാവുകയും ചെയ്തു .
അനശ്വര നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കപൂർ കുടുംബത്തിലെ പഴയ തലമുറയും പുതുതലമുറയും ശശി കപൂറിന് ആദരാഞ്ജലി അർപ്പിക്കാനെത്തി. അമിതാബ് ബച്ചൻ മകൻ അഭിഷേകിനും മരുമകൾ ഐശ്വര്യ റായി ബച്ചനുമൊപ്പാമണ് എത്തിയത്.
ഏറെക്കാലമായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1986ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ശശി കപൂറിനെ രാജ്യം 2011ല്‍ പത്മഭൂഷനും 2015ല്‍ ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡ് നല്‍കി ആദരിച്ചു. പൃഥ്വിരാജ് കപ്പൂറിന്റെ ഇളയമകനാണ്.
ഹിന്ദിയില്‍ 116 ചിത്രങ്ങളില്‍ അഭിനയിച്ചു. 61ലും നായകവേഷമായിരുന്നു. 12 ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലാംവയസില്‍ സിനിമയിലെത്തി, ആദ്യ സിനിമ 1961ലെ ധര്‍മപുത്രിയാണ്. ഉല്‍സവ്, ഹസീന മാന്‍ ജായേഗി, ദീവാര്‍ എന്നിവ പ്രശസ്ത സിനിമകളാണ്.
ഷർമിള ടഗോർ, സീനത്ത് അമൻ, രാഖി, ഹേമമാലിനി, നന്ദ എന്നിവർക്കൊപ്പം അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ ഹിന്ദി സിനിമയിലെ എക്കാലത്തെയും അനശ്വര പ്രണയചിത്രങ്ങളാണ്. ഹിന്ദിയിൽ 116 ചിത്രങ്ങൾ അഭിനയിച്ച ശശി കപൂർ 61ലും നായകനായിരുന്നു. 55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. 12 ഇംഗ്ലിഷ് ചിത്രങ്ങൾ അഭിനയിച്ചതിൽ എട്ടിലും നായകവേഷത്തിൽ.
ഹസീന മാൻ ജായേഗി, ശങ്കർ ദാദ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇരട്ടവേഷത്തിലും അഭിനയിച്ചു. ശങ്കർ ദാദായിലെ നൃത്തരംഗത്തെ സ്‌ത്രീവേഷത്തിന്റെ സൗന്ദര്യം എടുത്തു പറയേണ്ടതാണ്. അമിതാഭ് ബച്ചനൊപ്പം 11 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ദീവാർ, ത്രിശൂൽ, സുഹാഗ്, നമക് ഹലാൽ എന്നിവ മാത്രമേ സൂപ്പർ ഹിറ്റ് പട്ടികയിൽ കടന്നുകൂടിയുള്ളൂ.
ഷേക്‌സ്‌പിയർ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെ വിവാഹം കഴിച്ചു. 1984ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്‌തരായ മൂന്നു മക്കൾ. കുനാൽ കപൂർ, കരൺ കപൂർ, സഞ്‌ജന കപൂർ.
ഓർക്കാടെരി ഐഡിയ മൊബൈൽ ഔട് ലൈറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തിൽ നിന്ന് നിർണായക വഴി തിരിവ്. കുറച്ചു ദിവസം മുൻപ് എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ് വടകര ഉള്ള യുവതി ഐഡിയ മൊബൈൽ ഔട് ലൈറ്റിൽ ജോലിക്ക് പോയി പിന്നെ തിരിച്ചു വന്നില്ല എന്നത്. ഒരുപാട് അനേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല എന്നാൽ ഇപ്പോൾ ആ വാർത്തയ്ക്ക് പുതിയ വഴി തിരിവ് ആയിട്ടുണ്ട്. വടകരയിലെ വിനോദ സഞ്ചാര കേദ്രമായ സാൻ ബാൻസിലെ പെട്ടി കടക്കാരൻ നൽകിയ മൊഴി യാണ് പൊലീസിന് നിർണായകം ആയത്.
പ്രവീണയെ കാണുന്നതിന് മുൻപ് കട ഉടമ അംജാസിനെയും കാണാതായിരുന്നു. പ്രവീണയെ കടത്തിക്കൊണ്ടു പോകാൻ ഒരു സംഘം തമ്മെ പ്രവർത്തിച്ചു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിനിടയിൽ വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാങ്ക ബാങ്കിസിലെ പെട്ടികടകാരന്റെ മൊഴി അന്വേഷണത്തിൽ നിർണ്ണായകമായിട്ടുണ്ട്. അവിടെവച്ചു യുവതിയെ കണ്ടതായാണ് മൊഴി. മൊബൈൽ ഷോപ്പ് പുട്ടിയതിനു ശേഷം തനിച്ചു സ്‌ക്യൂട്ടറിൽ വന്നിറങ്ങുന്നതും തുടർന്ന് ഓവർ കോട്ടു ധരിച്ച മറ്റൊരു ചെറുപ്പകാരനൊപ്പം ബൈക്കിൽ കയറി പോകുന്നത് കടക്കാരൻ കണ്ടിരുന്നു.
ഇന്നലെ ഉച്ചയോടെ പ്രവീണയുടെ മൊബൈൽ ഫോൺ മലമ്പുഴ ടവർ പരിധിയിൽ കണ്ടതായി സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വെറും ഒരു മിനിറ്റു മാത്രമാണ് ഫോൺ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി. അംജാസിനെ കണ്ടെത്തണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ കോടതിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിന്റെ ഇടയിലാണ് ജീവനക്കാരി പ്രവീണയെ കാണാതാവുന്നത്.
പ്രവീണ വഴിയിൽ ഉപേക്ഷിച്ച സ്കൂട്ടർ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഒഞ്ചിയത്താണ് പ്രവീണയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്. ഗൾഫിലുള്ള ഭർത്താവ് സംഭവം അറിഞ്ഞു നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇവർക്ക് 7 വയസുള്ള ഒരു മകൾ ഉണ്ട്.
വിദ്യാർഥിനിയെ ഒരു കൂട്ടം ആളുകള്‍ നടുറോഡിൽവച്ച് പീഡിപ്പിച്ചു. ഓഡീഷയിലെ ബര്‍ഗഢ് ജില്ലയിലാണ് സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയെ മർദിച്ചത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പ്രതികൾ പോലീസ് പിടിയിലായി. പെണ്‍കുട്ടിയെ അക്രമിക്കുന്നവര്‍ മുഖം മറച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തന്നെ വിട്ടയക്കണമെന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അഭ്യർഥിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നവരെയും ഇവർ മർദിച്ചു. പെൺകുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും അതൊന്നും കാര്യമാക്കാതെ വലിച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പെണ്‍കുട്ടിയെ മുഖം മറച്ച ആള്‍ മുന്നോട്ട് വലിച്ച് നടക്കുകയും പിന്നില്‍ നിന്നത്തിയ മുഖം മറച്ച മറ്റൊരാള്‍ പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പ്രചരിപ്പിച്ച ആളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെത്തിയ വിമുക്തഭടന്മാരും ആലപ്പുഴ സ്വദേശികളുമായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. വീട്ടിലെ ടെറസില്‍ താമസിക്കുന്ന ബംഗാളികളുടെ വാക്ക് വിശ്വസിച്ച് അവരുടെ ഗ്രാമത്തില്‍ നിധി തേടി പോയതാണ് ഇരുവരും. ചേര്‍ത്തല പൂച്ചാക്കല്‍ കുന്നേല്‍ വെളി മാമച്ചന്‍ (57) സഹോദരന്‍ കുഞ്ഞുമോന്‍ (53) എന്നിവരാണ് വിഷം ഉള്ളില്‍ ചെന്ന് കൊല്ലപ്പെട്ടത്.
കൊല്‍ക്കത്തയില്‍ നിന്ന് ഏറെ ദൂരെ ബര്‍ദ്വാന്‍ ഗ്രാമത്തിലാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കാണപ്പെട്ടത്. ഒരാള്‍ ബര്‍ദ്വാനില്‍ വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെ സഹോദരനെ കൊല്‍ക്കത്തയില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷവാതകം ശ്വസിച്ചാണ് ഇരുവരും കൊല്ലപ്പെട്ടത് എന്നാണ് നാട്ടില്‍ ലഭിച്ച വിവരം. എന്നാല്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്നാണ് ‘നാരദ’യ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും ലഭിച്ച വിവരം.
ബംഗാളി തൊഴിലാളികള്‍ ചേര്‍ത്തല പാണാവള്ളിയിലെ ഇവരുടെ വീടിന്റെ ടെറസില്‍ താമസിക്കുന്നുണ്ട്. വിമുക്ത ഭടന്മാരായതിനാല്‍ ബംഗാളികളുടെ ഭാഷ ഇവര്‍ക്ക് വേഗം മനസിലായി. ഇതിനിടയില്‍ ബംഗാളികളില്‍ ആരുടെയോ നാടായ ബര്‍ദ്വാനിലെ സ്ഥലത്ത് നിധി കണ്ടെത്തിയതായി അറിഞ്ഞു. ഇത് സര്‍ക്കാരിന്റെ കണ്ണു വെട്ടിച്ച് വില്‍ക്കുന്നതിന് സഹോദങ്ങളുടെ സഹായം ബംഗാളികള്‍ തേടി. സ്വര്‍ണ്ണപ്പണിക്കാരനെയും കൂട്ടി സഹോദരങ്ങള്‍ മുന്‍പ് ഒരു തവണ കൊല്‍ക്കട്ടയിലെ ഗ്രാമത്തിലെത്തുകയും നിധിയുടെ മാറ്റ് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്തു. സ്വര്‍ണ്ണമാണ് നിധി എന്നുറപ്പിച്ച ശേഷം നാട്ടില്‍ ഇവര്‍ ബംഗാളിയുമായി മടങ്ങിയെത്തി. ഇടനിലക്കാരനായ ബംഗാളി ഇവര്‍ പുറപ്പെടുന്നതിനും നാല് ദിവസം മുന്‍പേ നാട്ടിലേയ്ക്ക് പോയി. പിന്നാലെ നിധി സ്വന്തമാക്കാനുള്ള പണവുമായി സഹോദങ്ങളും പോയി. നിധി നാട്ടിലെത്തിച്ച് വേര്‍തിരിച്ചെടുക്കാനായിരുന്നു പദ്ധതി- സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു
കഴിഞ്ഞ രാത്രി 9.40 കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപത്ത് നിന്ന് ആളുകൾ ഒഴിഞ്ഞുപോയി തുടങ്ങിയിരുന്നില്ല. സമീപത്തെ ഹോട്ടലിൽനിന്ന് ആളുകൾ ഭക്ഷണം കഴിച്ച് ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. സിവിൽ പോലീസ് ഓഫീസർമാരായ സബിതയും സൗമ്യയും ഹോട്ടലിനു പുറത്ത് അല്പം നേരം നിന്നപ്പോൾ തന്നെ തൊട്ടടുത്തുള്ള വാഹനത്തിൽനിന്ന് പാളിനോട്ടങ്ങൾ, എന്താണ് രണ്ട് സ്ത്രീകൾ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന മുഖഭാവവുമായിരുന്നു അവർക്ക്.
അവരുടെ നിൽപ്പിലും എന്തോ പന്തികേടുള്ളപോലെ തോന്നി. നോട്ടമല്ലാതെ അവർ ഒന്നും ചോദിച്ചതേയില്ല. പക്ഷേ, സബിതയും സൗമ്യയും മാറുന്നതുവരെ, തളിയിലൂടെ നടന്നുനീങ്ങുന്നതുവരെ വാഹനം അവിടെനിന്ന് പോയതേയില്ല. തളിയും പിന്നിട്ട് പുതിയപാലത്ത് എത്തിയപ്പോൾ സമയം 10.30 ആയിക്കാണും. ബൈക്കുകളിൽ ചീറിപ്പായുന്ന യുവാക്കളുടെ ബഹളങ്ങൾക്കിടെ ഒരാൾ തൊട്ടുമുൻപിൽ വാഹനം നിർത്തിയപ്പോൾ സബിത ഒരടി പുറകോട്ടുനിന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നതുകണ്ട് നിർത്തിയതാണെന്ന് തോന്നി. പക്ഷേ, വഴിചോദിച്ച് അയാൾ ഓടിച്ചുപോയി.
സബിതയുടെ ഒപ്പമുണ്ടായിരുന്ന സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പിൽ കയറിനിന്നു. അപ്പോൾ സമയം പതിനൊന്നുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു. അല്പനേരം കഴിഞ്ഞ് ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോൾ അയാളും ഓട്ടോ ഓടിച്ചുപോയി. പിന്നീട് പിന്നിട്ട വഴികളിലൊന്നും വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ലിങ്ക് റോഡിന് സമീപത്ത് ഇറങ്ങി നടക്കാൻ നോക്കിയപ്പോൾ പർദയണിഞ്ഞ് എതിർദിശയിൽ മൂന്ന് സ്ത്രീകൾ നടന്നുപോവുന്നതു കണ്ടു; ഒട്ടും പേടിയില്ലാതെ. തുടർന്ന് പതിനൊന്നേ മുക്കാലോടെ കോഴിക്കോട് ബീച്ചിലെത്തിയപ്പോൾ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മിഷണർ മെറിൻ ജോസഫും ഇവർക്കൊപ്പം ചേർന്നു.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം
വനിതാപോലീസുകാരെ വാഹനത്തിലിരുത്തി അവർ ബീച്ച് ആസ്പത്രിക്കുമുന്നിൽ ഇറങ്ങിനടന്നു. ബീച്ചിന്റെ വിളക്കുകാലിനുമുന്നിൽ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിൻജോസഫിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജങ്ഷൻവരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടംപോലും നേരിടേണ്ടി വന്നില്ല. അതിനിടെ രണ്ട് തവണ ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെയുള്ളവരുടെ പോലീസ്‌പട്രോൾ വാഹനങ്ങൾ ഡെപ്യൂട്ടി കമ്മിഷണറെ മറികടന്നുപോയി.
പക്ഷേ, 12 മണി കഴിഞ്ഞ് ബീച്ചിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ തുറിച്ചു നോട്ടങ്ങൾക്കിടയിലൂടെയാണ് മെറിൻജോസഫ് നടന്നുപോയത്.

ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപം……….ഓട്ടോക്കാരിൽപലർക്കും പരിചിതമായതുകൊണ്ട് ചുമലിൽ ബാഗും തൂക്കി നടന്നുപോവുന്ന മെറിൻ ജോസഫിനെക്കണ്ട് ചിലർക്ക് കൗതുകമായി. എന്താണ് ഡെപ്യൂട്ടി കമ്മിഷണർ ഇങ്ങനെ തനിയെ നടന്നുപോവുന്നതെന്നായി ഓട്ടോ തൊഴിലാളികൾ. ഒരു യാത്രക്കാരി പരിചയപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. അൽപം കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നിറങ്ങി മാവൂർ റോഡ് ജങ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോൾത്തന്നെ നല്ല രീതിയിൽ വസ്ത്രം ധരിച്ച യുവാവ് എത്തി.
മെറിൻ പോവുന്നിടത്തും നിൽക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു. പോലീസ് വാഹനം വന്നുതൊട്ടടുത്ത് നിർത്തി ഓടിച്ചുപോയതോടെ അയാളുടെ മട്ട് മാറി. ഒന്നുപേടിച്ചു. തൊട്ടപ്പുറത്തുനിന്ന് ഞങ്ങൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്ന് തോന്നുന്നു അയാൾ വാഹനത്തിന്റെ നന്പർ കുറിച്ചെടുത്ത് ഫോണിൽ ആരെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഒടുവിൽ ദൂരെ നിർത്തിയിട്ട ഔദ്യോഗികവാഹനം തിരികെ വന്ന് അതിൽ ഡെപ്യൂട്ടി കമ്മിഷണർ കയറിയതോടെ പിന്നെ അയാളെ കണ്ടതേയില്ല. ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡിൽ പതിവാണെങ്കിലും ഇത്തവണ വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല.
ബൈക്കുകളിൽ റോന്തുചുറ്റുന്നവർ മെറിൻ ജോസഫ് പോയതോടെ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ വി.കെ. സൗമ്യ അല്പം മാറിനിന്നപ്പോൾ സൗമ്യയെ നോക്കി ബൈക്കുകളിൽ റോന്തുചുറ്റുന്ന സംഘമെത്തി. നിൽപ്പ് അഞ്ചുമിനിറ്റുനീണ്ടപ്പോൾ തന്നെ നിരീക്ഷണ ചുറ്റലുകാരുടെ എണ്ണംകൂടി. തൊട്ട് എതിർവശത്തുള്ള റോഡിലും അല്പം മാറിയുമൊക്കെയായി അവർ നിന്നു. തൊട്ടുചേർന്ന് ചിലർ ബൈക്കുകൾ ഓടിച്ചുപോയി.
ഒരു യുവാവ് സൗമ്യയുടെ സമീപത്തുകൂടെ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്ന് അല്പം ദൂരെ മാറിനിന്ന് നിരീക്ഷണം നടത്തി. ഒടുവിൽ അടുത്തുവന്ന് ഇത് അത്ര നല്ലസ്ഥലമല്ലെന്ന് പറഞ്ഞ് കുറച്ച് ദൂരേക്കുപോയിനിന്നു. അല്പം സമയം കൂടെ കഴിഞ്ഞപ്പോൾ നാലഞ്ച് ഓട്ടോത്തൊഴിലാളികൾ അടുത്തുവന്നു. ഭർത്താവിനെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ ഇവിടെ മോശം സ്ഥലമാണ് നിൽക്കരുതെന്നും സ്റ്റാൻഡിനുള്ളിലേക്ക് മാറിക്കോളൂ എന്ന് കരുതലോടെ പറഞ്ഞു. പോവാൻ അല്പം സമയമെടുത്തതു കൊണ്ടാണോ എന്നറിയില്ല. സ്റ്റാൻഡിനുള്ളിലേക്ക് നടക്കുന്നതുവരെ നിരീക്ഷണക്കണ്ണുകൾ നീണ്ടു. ഒറ്റയ്ക്കൊരു പെൺകുട്ടി അല്പം മാറി നിന്നതുകൊണ്ടുള്ള അദ്‌ഭുതം കൊണ്ടാണോ എന്നറിയില്ല സൗമ്യ വാഹനത്തിൽ കയറി തിരികെ പോവുന്നതുവരെ പിന്നാലെ കൂടിയവരുമെല്ലാം നോക്കിനിൽക്കുന്നുണ്ടായിരുന്നു.
മാവൂര്‍ റോഡില്‍……..ഡി.സി.പി.യാണെന്ന് മനസ്സിലായില്ല; സഹായം വാഗ്ദാനം ചെയ്ത് പോലീസ്ഗാന്ധി റോഡിലെ കൂരിരുട്ടിൽ യൂണിഫോമിലല്ലാതെ നിൽക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോൾ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാർക്ക് ആളെ മനസ്സിലായില്ല. എങ്കിലും ബൈക്ക് നിർത്തി വളരെ വളരെ ഭവ്യതയോടെ അവർ ചോദിച്ചു, ഫ്ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായംവേണമോ എന്ന്. വേണമെങ്കിൽ പോലീസ് വാഹനത്തിൽ ഫ്ളാറ്റിൽ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവർ ബൈക്ക് ഓടിച്ചുപോയി. എന്നിട്ടും ആരാണെന്ന് അവർക്ക് പിടികിട്ടിയിരുന്നില്ല. മേലുദ്യോഗസ്ഥയാണെന്ന് മനസ്സിലാവാതിരിന്നിട്ടുപോലും ഒറ്റയ്ക്ക് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടപ്പോൾ പോലീസ് കാണിച്ച കരുതൽ വളരെ നല്ലകാര്യമായെന്ന് മെറിൻജോസഫ്.
അവന്‍ രണ്ടുതവണ പിന്നാലെയെത്തി ചോദിച്ചു ”കൂടെപ്പോരുന്നോ”
സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് ആളുകള്‍ കൂടിനില്‍ക്കുന്ന മില്‍മാബൂത്തിനു സമീപത്തേക്ക് ബേപ്പൂര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. സബിത നടന്നുപോയത്. രാജാജി റോഡിലേക്ക് കടന്നപ്പോള്‍ത്തന്നെ അപ്പുറത്തുള്ള ചിലര്‍ അശ്ലീല കമന്റുകള്‍ പാസാക്കിത്തുടങ്ങിയിരുന്നു. ചിലര്‍ ആയിരം രൂപവരെ ബെറ്റുവെക്കുന്നതും കേട്ടു. എന്തിനാണ് നില്‍ക്കുന്നതെന്നുറപ്പിക്കാന്‍ അതില്‍ ഒരാള്‍ ഒന്നുമറിയാത്ത രീതിയില്‍ തൊട്ടടുത്തുവന്ന് മടങ്ങിപ്പോയി. സബിത മില്‍മ ബൂത്തിനടുത്ത് ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ടതോടെ അതുവഴി പോയ ബൈക്ക് യാത്രക്കാര്‍ ചവിട്ടി നിര്‍ത്തി. അല്പം മാറിനിന്ന് നിരീക്ഷണമായിരുന്നു പിന്നെ. അതിനിടെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്നു ഓട്ടോ കയറ്റിവിടണോയെന്ന് ചോദിച്ചു. കൂടെ നല്ല ഉദ്ദേശ്യത്തോടെയാണ് ചോദിക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. വേണ്ട ഭര്‍ത്താവ് വരുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഓടിച്ചു പോയി. പക്ഷേ, നിരീക്ഷണക്കാര്‍ പിന്മാറിയില്ല. അതുവഴി നടന്ന് സബിത സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ‘എടാ നമ്മള്‍ ഇനി എന്തുചെയ്യുമെന്ന്’ ബൈക്കിലിരിക്കുന്നവന്‍ കൂട്ടുകാരോട് ചോദിക്കുന്നത് ഞങ്ങള്‍ക്ക് േകള്‍ക്കാമായിരുന്നു. അമൃത ബാറിനടത്തു ഒരു മിനിറ്റ് നിന്നപ്പോള്‍ തന്നെ മറ്റ് രണ്ട് ചെറുപ്പക്കാര്‍ വന്ന് അല്പം മര്യാദയോടെ ചോദിച്ചു. ‘മാഡം ഞങ്ങള്‍ എന്തെങ്കിലും ഹെല്‍പ്പ് ചെയ്യണമോ’ എന്ന്. പക്ഷേ, അതും കഴിഞ്ഞ് ബേബി മെമ്മോറിയല്‍ ആസ്പത്രിക്ക് സമീപത്തേക്ക് നടന്നപ്പോഴാണ് രണ്ടു ബൈക്കുകാര്‍ പിന്നാലെ വരുന്നത് കണ്ടത്. അതില്‍ ഒരാള്‍ രണ്ടുതവണ സബിതയുടെ അടുത്തുവന്ന് ചോദിച്ചു: ”കൂടെ പോരുന്നോ?”
എവിടേക്കാണെന്ന് ചോദിച്ചപ്പോള്‍ എവിടെവേണമെങ്കിലും പോവാമെന്നായിരുന്നു മറുപടി. സബിതയുടെ സംസാരത്തില്‍നിന്ന് അടുത്ത പ്രതികരണം കടുത്ത രീതിയിലാവുമോ എന്ന് ഭയന്ന് അവന്‍ പിന്മാറി. സ്വയംപ്രതി?രോധത്തിനുള്ള കായിക പരിശീലനം ലഭിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു സബിതയ്ക്ക്. അരയിടത്ത് പാലത്തിനുസമീപം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട് അവന്‍ ആരെയോ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ അരയിടത്തുപാലത്ത് നിര്‍ത്തിയിട്ട ഓട്ടോയിലെ ൈഡ്രവര്‍മാരോട് പോയി എന്തോ പറഞ്ഞു. അതോടെ അതിലൊരാള്‍ വന്ന് സബിതയോട് ഇങ്ങനെ ഒറ്റയ്ക്കുനടക്കുന്നത് അത്ര പന്തിയല്ലെന്ന് ഉപദേശിച്ചു. രാത്രി രണ്ടേകാല്‍ വരെ ഞങ്ങള്‍ നഗരത്തില്‍ പലയിടത്തും പോയെങ്കിലും കഴിഞ്ഞ തവണ ഇങ്ങനെയൊരു യാത്ര നടത്തിയപ്പോഴുണ്ടായിരുന്ന അത്ര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നില്ല. പോലീസുകാര്‍ അധികം ഇടവേളകളില്ലാതെ പട്രോളിങ് നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല ഇത്തരം സംഘങ്ങള്‍ ചെറുതായി പിന്മാറിയ പോലെ തോന്നി.
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നേരത്തേ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി. 29-ാം തിയതി വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചില്ല. അന്ന് 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചത്. ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് മാത്രമായിരുന്നു അറിയിപ്പ്. നവംബര്‍ 30നാണ് ചുഴലിക്കാറ്റ് സംബന്ധിച്ച സന്ദേശം ലഭിച്ചത്. ഇത് ലഭിച്ചയുടന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നല്‍കുന്നതിനു മുമ്പ് തന്നെ തൊഴിലാളികള്‍ കടലില്‍ പോയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് സംബന്ധിച്ച് ഇമെയില്‍ വഴിയോ ഫോണിലൂടെയോ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം അപ്രതീക്ഷിതമായ ദുരന്തമാണ് നേരിട്ടത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം ഒരു നിമിഷം പോലും പാഴാക്കിയില്ല. ഇതിനു പിന്നാലെ എല്ലാ സേനാ വിഭാഗങ്ങളെയും വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്രയും ശക്തമായ ദുരന്തം ആദ്യമായാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കടലില്‍ പോകാന്‍ കഴിയാത്ത വിധം പരിക്കേറ്റവര്‍ക്ക് 5 ലക്ഷം വീതവും നല്‍കും. ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യത്തേത് സണ്ണി ലിയോണിന്റേതാണ്. എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ ചേര്‍ന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതയ്ക്കുക മാത്രമല്ല വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. അതിൽ ഏറ്റവും പഴികേൾക്കേണ്ടി വന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണ്.മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നു സോഷ്യല്‍ മീഡിയയടക്കം വാദിച്ചു കൊണ്ടിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍.
‘ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍.എസ്.എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.’ ജയശങ്കര്‍ പറയുന്നു.
ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കില്‍ എന്തായേനെ കഥ? കാറ്റും കോളും അടങ്ങും മുന്‍പേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, കടലില്‍ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും. അദ്ദേഹം പറയുന്നു.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഉമ്മന്‍ജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങള്‍ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകള്‍ കൊണ്ട് നിറയും. രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലില്‍ എത്താന്‍ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയന്‍? എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.