തിരുവനന്തപുരം : പിണറായിയും , കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഗവണ്മെന്റും എത്രത്തോളം തരം താഴുന്നു എന്നതിന് തെളിവാണ് ശശീന്ദ്രന്റെ രണ്ടാം മന്ത്രി പദം. പിണറായി സര്‍ക്കാര്‍ നേരിടുവാന്‍ പോകുന്നത് വലിയ വെല്ലുവിളിയായിരിക്കും എന്നുറപ്പാണ്. ഒരിക്കല്‍ നാണം കെട്ട് രാജിവെച്ച് പോയ മന്ത്രിയെ തന്നെ വീണ്ടും അതേ സംഭവം വേട്ടയാടുന്നത് ഇടത് സര്‍ക്കാറിന് വന്‍ തിരിച്ചടിയാണ്. ചോദിച്ച് വാങ്ങുന്ന തിരിച്ചടിയാണിത്.
ശശീന്ദ്രനെതിരെ ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതി മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഒത്തു തീര്‍പ്പാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോള്‍ വീണ്ടും മന്ത്രിയായി ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഈര്‍ക്കില്‍ പാര്‍ട്ടിയായ എന്‍.സി.പിക്ക് വീണ്ടും മന്ത്രി സ്ഥാനം നല്‍കാന്‍ ഇടതു നേതൃത്വം പ്രത്യേകിച്ച് സി.പി.എം കാണിച്ച ധൃതി ആ പാര്‍ട്ടിയിലെ ലക്ഷക്കണക്കിന് അനുയായികളുടെ മുഖത്ത് തുപ്പുന്നതിനു തുല്യമായിരിക്കും.
ഇപ്പോള്‍ മംഗളം ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ്.വി പ്രദീപ് പുറത്തുവിട്ട ഓഡിയോ രേഖ ഒരു ‘ സാമ്പിള്‍ ‘ ആണെന്നാണ് സൂചന. മാലപടക്കത്തിന് തിരികൊളുത്തുന്നത് പോലെ പിന്നാലെ നിരവധി ‘ കാര്യങ്ങള്‍ ‘ വരാനിരിക്കുന്നേയുള്ളൂവെന്നാണ് അണിയറ സംസാരം.
ഹൈക്കോടതിയില്‍ ശശീന്ദ്രനെതിരെ നിലവിലുള്ള ഹര്‍ജിക്ക് പിന്നാലെ പുറത്തു വന്ന ശബ്ദ സംഭാഷണം മുന്‍ നിര്‍ത്തി മറ്റു ചിലര്‍ കൂടി പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്.
“ശബ്ദത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ് എന്ന് നമ്മള്‍ വാദമുയര്‍ത്തിയാല്‍ അത് വീണ്ടും എനിക്കെതിരായ ഒരന്വേഷണത്തിന്റെ വാതില്‍ തുറക്കുകയല്ലേ ചെയ്യുന്നത് ” എന്ന സംഭാഷണമാണ് ശശീന്ദ്രന്റേതായി മംഗളം ന്യൂസ് എഡിറ്റര്‍ പ്രദീപ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കേസില്‍ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉള്ളതിനാല്‍ തനിക്ക് ദോഷമാകുമെന്നും പരിശോധിക്കപ്പെടാന്‍ പാടില്ലെന്നുമാണ് ശശീന്ദ്രന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അവിഹിത ഇടപെടലിനും തെളിവ് നശിപ്പിക്കാനുള്ള പ്രേരണ കുറ്റത്തിനും മുഖ്യമന്ത്രി എന്തു നടപടി സ്വീകരിക്കുമെന്നും പ്രദീപ് ചോദിക്കുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്ന ‘ ഫോണ്‍ കെണി ‘ കേസില്‍ ശശീന്ദ്രന്റേതായി പുറത്തു വന്ന മുഴുവന്‍ സംഭാഷണവും പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രദീപ് ഉള്‍പ്പെടെയുള്ളവര്‍.
സംസ്ഥാന ക്യാബിനറ്റ് അംഗമായും ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്തതിനാല്‍ ഇനി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കോടതി അംഗീകരിക്കുമെന്ന നിയമോപദേശവും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി വന്നാല്‍ പോലും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് സാധ്യത കൂടുതലാണെന്നാണ് നിയമോപദേശം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണത്തിനായി ഒരു ഹര്‍ജി വന്നാല്‍ കേന്ദ്ര സര്‍ക്കാറും ശക്തമായ ‘ ഇടപെടല്‍ ‘ നടത്തുമെന്ന കാര്യം ഉറപ്പാണ്. കോടതിയില്‍ സി.ബി.ഐ അഭിഭാഷകന്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയാല്‍ പിന്നെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും വലിയ പ്രയോജനമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ശശീന്ദ്രനെ ധൃതി പിടിച്ച് മന്ത്രിയാക്കിയത് അബദ്ധമായി പോയെന്ന അഭിപ്രായം ഇടത് നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായി ഉയര്‍ന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന മന്ത്രിക്കെതിരെ പുതിയ ആരോപണങ്ങള്‍ ഉയരുന്നതില്‍ ഒരു വിഭാഗം നേതാക്കള്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
ലണ്ടന്‍ : ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69 ) യുടെ ശവസംസ്കാരം ഫെബ്രുവരി 10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ് ലൂക്കോസ്സിന്റെയും ( സല്‍ജെയ് ലൂക്കോസ് ) മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട് – തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍ ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ആഷ്‌ഫോര്‍ഡിലെ സെന്റ് ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം . ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്.

ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..
St: Hildas Church Hall,
Ashford ( Middlesex ),
TW15 3QL.
Contact details —
Saljay Joseph Lukose – 07828096655
ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..
ബിനോയ് കോടിയേരി സാമ്പത്തിക വെട്ടിപ്പ് ആരോപണ കേസില്‍ തെറ്റായ വാര്‍ത്ത നല്‍കിയ മാതൃഭൂമി മാപ്പ് പറഞ്ഞു. ദുബായിലെ വ്യവസായ പ്രമുഖന്‍ അബ്ദുള്ള അല്‍ മര്‍സൂഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാതൃഭൂമി മാപ്പ് പറഞ്ഞിരിക്കുന്നത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബായിലെ മര്‍സൂഖിയുടെ കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി മര്‍സൂഖിയുടെ തെറ്റായ ചിത്രമായിരുന്നു നല്‍കിയിരുന്നത്.

തന്റെ ചിത്രം മാറ്റി നല്‍കിയെന്ന് ആരോപിച്ച് അബ്ദുള്ള അല്‍ മര്‍സൂഖി ചാനലിനെതിരെ പരാതി നല്‍കിയിരുന്നു. ചിത്രം മാറ്റി നല്‍കിയ മാതൃഭൂമി നഷ്ടപരിഹാരം നല്‍കണമെന്നും മാപ്പ് പറയണമെന്നുമാണ് മര്‍സൂഖി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്നാണ് വാര്‍ത്ത ബുള്ളറ്റിനിടയില്‍ ‘വാര്‍ത്തയില്‍ നല്‍കിയ ചിത്രം തെറ്റായിരുന്നുവെന്നും നിര്‍വ്യാജം ഖേദിക്കുന്നു’വെന്നും മാതൃഭൂമി ന്യൂസ് പറഞ്ഞിരിക്കുന്നത്.
ചാവക്കാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ തുണിക്കടയിലെ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചാവക്കാടുള്ള ബ്യൂട്ടിക്ക് സ്ഥാപനമായ സെലിബ്രേഷന്‍സിലെ തൊഴിലാളിയായ യുവാവിനാണ് ഉടമയില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. ഉടമ ഇയാളെ മര്‍ദ്ദിക്കുന്ന വീഡിയോ നവ മാധ്യമങ്ങളില്‍ ഇതിലാകം വലിയ ചര്‍ച്ചയ്ക്ക വഴിവെച്ചിരിക്കുകയാണ്.
തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ച സെലിബ്രേഷന്‍സ് ഉടമ മുഹമ്മദ് റാഷിദ് പ്രമുഖനായ കോണ്‍ഗ്രസ് നേതാവും ഡിസിസി നേതാവുമായ ജബ്ബാര്‍ ലാമിയയുടെ മകനാണ്. സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രകോപിതനായ മുഹമ്മദ് റാഷിദ് അയാളെ അക്രമിക്കുകയായിരുന്നു. ജീവനക്കാരനെ ഇടിച്ചു വീഴ്ത്തിയ റാഷിദ് അദ്ദേഹത്തെ നിലത്തിട്ട് അകാരണമായി ചവിട്ടുന്നത് സിസിടി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇടയ്ക്ക് റാഷിദ് കടയുടെ ഷട്ടറിടാന്‍ മറ്റൊരാളോട് ആജ്ഞാപിക്കുന്നതും ദൃശ്യങ്ങള്‍ കാണാം. കടയിലെ ജീവനക്കാരനെ മര്‍ദ്ദിക്കുന്ന ഇയാളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് നവ മാധ്യമങ്ങളിലൂടെ ആളുകള്‍ ആവശ്യപ്പെട്ടു.
ടെക്‌സ്‌റ്റൈല്‍സ് ഉടമ മുഹമ്മദ് റാഷിദ് ജീവനക്കാരനെ മര്‍ദ്ദിക്കുന്ന വീഡിയോ.
ക്വാലലംപൂര്‍: പെരുമ്പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ അതേ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. പടിഞ്ഞാറന്‍ മലേഷ്യയിലെ ക്വാല ലങ്കടിലാലിലാണ് സംഭവം. വഴിയില്‍ നിന്ന് ലഭിച്ച പാമ്പുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന 35 കാരനായ സായിം ഖാലിസ് കൊസ്‌നാന്‍ യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പിടികൂടിയ പാമ്പിനെ കൈയ്യില്‍ വെച്ച് ബൈക്കോടിക്കുകയായിരുന്നു സായിം. ഇടയ്ക്ക് കൈയില്‍ നിന്ന് വഴുതിയ പാമ്പ് ശരീരത്തില്‍ വരിഞ്ഞുമുറുക്കിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ഇതിനിടെ പാമ്പ് സായിമിനെ ചുറ്റിവരിഞ്ഞു കഴിഞ്ഞിരുന്നു. പുലര്‍ച്ചെയെത്തിയ വഴിയാത്രക്കാരാണ് ശരീരത്തില്‍ പാമ്പ് ചുറ്റി വരിഞ്ഞ നിലയില്‍ സായിമിന്റെ മൃതദേഹം കണ്ടെത്തിയത്. പാമ്പിനെ പെട്ടന്നു തന്നെ എടുത്തു മാറ്റിയെങ്കിലും സായിം മരണപ്പെട്ടു കഴിഞ്ഞിരുന്നു.

മലേഷ്യയില്‍ പാമ്പ് മാംസം വലിയ പ്രചാരമുള്ള വ്യാപരമാണ്. ഇവിടങ്ങളില്‍ നിരവധി ആവശ്യക്കാരുള്ള മാംസമാണ് പെരുമ്പാമ്പിന്റേത്. സായിം മാംസാവിശ്യങ്ങള്‍ക്കായി വില്‍ക്കാനായിരുന്നു പാമ്പിനെ പിടിച്ചത്.
വീഡിയോ കാണാം;
അതിരപ്പിള്ളി: കുടുംബത്തോടപ്പം അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് പിതാവിനോട് പിണങ്ങി കാടുകയറി. ഏറെ നേരത്തെ തെരച്ചിലിനു ശേഷം യുവാവിനെ വനംവകുപ്പ് കണ്ടെത്തി മാതാവിനൊപ്പം തിരിച്ചയച്ചു. പെരുമ്പാവൂര്‍ സ്വദേശികളായ യുവാവും കുടുംബവും വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടെയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനെത്തിയത്. സന്ദര്‍ശനത്തിനിടയില്‍ പിതാവുമായി വഴക്കിട്ട ഇയാള്‍ ആരോടും പറയാതെ ആള്‍ക്കൂട്ടത്തില്‍ നിന്ന മാറി കാട്ടിലേക്ക് നടന്ന് പോവുകയായിരുന്നു.
അതിരപ്പള്ളി ഒഴിവാക്കി മറ്റൊരിടത്തേക്ക് സന്ദര്‍ശനം നടത്താമെന്ന പിതാവിന്റെ നിര്‍ദേശമാണ് ഇയാളെ ചൊടിപ്പിച്ചത്. ഇക്കാര്യം പറഞ്ഞ് പിതാവുമായി വഴക്കിട്ട യുവാവ് കാട്ടിലേക്ക് നടന്നു പോയി. കുടുംബാംഗങ്ങള്‍ ഏറെ നേരം യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബം സമീപത്തെ വനംവകുപ്പ് ഓഫീസിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഏറെനേരം തെരച്ചില്‍ നടത്തിയ ശേഷമാണ് യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞത്.
യുവാവിനെ കണ്ടെത്തിയ സമയം ഇയാളുടെ പിതാവ് മൂത്ത മകനുമായി തിരിച്ചു പോയിരുന്നു. സമീപത്തെ ഹോട്ടലില്‍ മകന്‍ വരുന്നതും കാത്ത് കരഞ്ഞുകൊണ്ട് കാത്തിരിക്കുകയായിരുന്നു ഇയാളുടെ അമ്മ. മാതാവിനൊപ്പം പോകാന്‍ ആദ്യം വിസമ്മതിച്ച യുവാവിനെ പൊലീസെത്തി അനുനയിപ്പിച്ച് വീട്ടിലേക്കു വിടുകയായിരുന്നു.
മിക്കവാറും മൃഗങ്ങള്‍ കുളിക്കുന്ന ഇനത്തില്‍പ്പെട്ടവയാണ്. പക്ഷേ മനുഷ്യരെപ്പോലെ സോപ്പോക്കെ ഉപയോഗിച്ച വിസ്തരിച്ച് കുളിക്കുന്ന മൃഗങ്ങള്‍ അത്ര സാധാരണമല്ല. എന്നാല്‍ അതും സാധ്യമാണെന്ന് തെളിയിക്കുകയാണ് പെറുവില്‍ നിന്നുള്ള ഈ വീഡിയോ. മനുഷ്യനെപ്പോലെ കുളിക്കുന്ന എലിയുടെ വീഡിയോ ഇതിനാലകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. പെറുവിലെ ഹുറാസ് സിറ്റിയില്‍ നിന്നാണ് എലിയുടെ തകര്‍പ്പന്‍ കുളി ജോസ് കെറി എന്നയാള്‍ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ കെറി ചിത്രീകരിച്ചിരിക്കുന്ന എലിയുടെ കുളി എഡിറ്റ് ചെയ്തതാണെന്നും ഒറിജിനില്‍ അല്ലെന്നുമുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. താന്‍ കുളിക്കാനായി ബാത്‌റുമില്‍ കയറിയ സമയത്താണ് എലി അവിടെ നിന്ന് കുളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് വീഡിയോ ചിത്രീകരിച്ച ജോസ് കെറി പറഞ്ഞു. ജോസ് കെറി പറയുന്ന കാര്യം എത്രത്തോളം വിശ്വാസ്യതയിലെടുക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ കാണാം.
Winning the internet this morning: this little guy right here 👇🏼🐀! Keep breaking those stereotypes, buddy! @news965wdbo pic.twitter.com/9TJ72yWHId
— Sam Jordan (@SJordanWDBO) January 29, 2018
ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് വിജയിക്കുകയും രണ്ടിടത്ത് വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയുമാണ്. അതേ സമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാവോപര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയുമാണ്. ഇവിടെങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവിച്ച തോല്‍വി ബിജെപിക്ക് കനത്ത ആഘാതമാവുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആള്‍വാറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 72,000 വോട്ടിനും അജമീറിലെ കോണ്‍ഗ്രസ്സ സ്ഥാനാര്‍ഥി രഘു ശര്‍മ്മ 45,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. ഇരുവരും ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു. ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.
ചെന്നൈ: പ്രശസ്ത സിനിമാ താരം അമലാ പോളിനോട് അശ്ലീലം പറഞ്ഞ വ്യവസായിയെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നൃത്ത പരിശീലന സ്റ്റുഡിയോയില്‍ വെച്ച് തന്നെ അപമാനിച്ചുവെന്ന നടിയുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. കൊട്ടിവാക്കം സ്വദേശിയും വ്യവസായിയുമായ അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
ചെന്നെ ടി നഗറിലുള്ള ഡാന്‍സ് സ്റ്റുഡിയോയില്‍ നൃത്തപരിശീലനം നടത്തുകയായിരുന്ന തന്നെ അപമാനിക്കുന്ന തരത്തില്‍ അഴകേശന്‍ ഇടപെടുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഴകേശനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മലേഷ്യയില്‍ വെച്ച് നടക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് ഭാഗമായിട്ടാണ് ടി നഗറിലെ ഡാന്‍സ് സ്റ്റുഡിയോയില്‍ അമലാ പോള്‍ എത്തിയത്.
മലേഷ്യയിലെ പരിപാടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അഴകേശന് ധാരണയുണ്ടെന്നും അതുകൊണ്ട് ഇയാളില്‍ നിന്നും സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.
ന്യൂഡല്‍ഹി: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അരുണ്‍ ജെയ്റ്റിലിയുടെ അവസാന ബജറ്റ്. പുതിയ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്കാണ് പ്രാമുഖ്യം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പും ജെയ്റ്റിലി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. കാര്‍ഷിക വിപണി വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. കാര്‍ഷിക മേഖലയുടെ വികസിനത്തിനായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി ആവിശ്കരിക്കും ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് നീക്കിവെക്കുക. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. വിലയിടിവ് കാര്യമായി കാര്‍ഷിക മേഖലയെ രക്ഷിക്കുന്നതിനായി താങ്ങ് വില ഒന്നര ഇരട്ടിയാക്കും. ഇതു വഴി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കാന്‍ കഴിയും. ഭക്ഷ്യധ്യാന്യ സംസ്‌ക്കരണത്തിനായുള്ള നീക്കിയിരിപ്പ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.
ക്ഷയരോഗികള്‍ക്കായി പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് മാറ്റിവെക്കുക. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ കടുത്ത മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതാനായി ഓപ്പറേഷന്‍ ഗ്രിന്‍ പാക്കേജ്, ഇതിനായി 500 കോടി രൂപയാണ് നിക്കിവെച്ചിരിക്കുന്നത്.