നെടുമ്പാശേരി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. യാത്രാസൗകര്യം ഒരുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
മോശം കാലാവസ്ഥയുടെ പേരിലാണ് രാവിലെ കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചുവിട്ടത്. 120 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂരിലേയ്ക്ക് എത്തിക്കാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി.
മാത്രമല്ല, ഇവര്‍ക്ക് കരിപ്പൂരിലേയ്ക്ക് തിരികെ പോകാനുള്ള മറ്റു യാത്രാ സൗകര്യം ഏര്‍പ്പെടുത്താനും അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല.
നാലര മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്നിട്ടും യാത്രാസൗകര്യം ഒരുക്കാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. തുടര്‍ന്ന് പോലീസ് ഇടപെടുകയും യാത്രക്കരോട് വെളിയിലിറങ്ങണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നാലുമണിക്കൂറോളം ഭക്ഷണം പോലും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍ യാത്രക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നാല്‍പതുകാരിയുടെ സമരം. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ഓം ശാന്തി ശര്‍മയെന്ന സ്ത്രീയാണ് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നത്. സെപ്റ്റംബര്‍ 8ന് ആരംഭിച്ച സമരം ഒരു മാസം പിന്നിട്ടു. പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് കാരണവും ഓം ശാന്തിക്ക് പറയാനുണ്ട്.
അദ്ദേഹവും എന്നെപ്പോലെ ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്. എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ എന്നെ അനുവദിക്കില്ല; എങ്കിലും അദ്ദേഹത്തിന്റെ ആവശ്യം എനിക്കറിയാമെന്നും അവര്‍ പറയുന്നു. തന്റൈ മാനസിക നിലക്ക് തകരാറൊന്നുമില്ലെന്നും അവര്‍ പറയുന്നു.
വിവാഹമോചിതയാണ് ഓംശാന്തി.ഈ ബന്ധത്തില്‍ഇരുപതുകാരിയായ ഒരു മകളുമുണ്ട് ഇവര്‍ക്ക്. ജയ്പൂരില്‍ സ്ഥലവും പണവും തനിക്ക് ഉണ്ടെന്നും മോഡിക്ക് സമ്മാനം വാങ്ങാന്‍ ഇതില്‍ കുറച്ച് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായും ഇവര്‍ പറഞ്ഞു. മോഡി തന്നെ കാണാന്‍ എത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ദിലീപിനോട് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റാകാമോ എന്ന് താന്‍ ചോദിച്ചിരുന്നതായി ഇന്നസെന്‍റ് എം പി. അതിനുശേഷമാണ് കേസും കാര്യങ്ങളുമൊക്കെയുണ്ടായതെന്നും ഇന്നസെന്‍റ് വ്യക്തമാക്കി. പ്രമുഖ സിനിമ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്നസെന്‍റ് ഇക്കാര്യം പറയുന്നത്. താന്‍ ‘അമ്മ’യുടെ പ്രസിഡന്‍റ് മാത്രമായിരുന്നെങ്കില്‍ ദിലീപിനെ ഇടയ്ക്കിടെ ജയിലില്‍ പോയി കാണുമായിരുന്നു എന്നും ഇന്നസെന്‍റ് വ്യക്തമാക്കുന്നു. കൊലക്കുറ്റം ചെയ്തിട്ട് ജയിലില്‍ കിടക്കുകയാണെങ്കിലും അത് സ്വന്തം മകന്‍ ആണെങ്കില്‍ പോയി കാണില്ലേ എന്നും ഇന്നസെന്‍റ് ചോദിക്കുന്നു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറിക്കൂടേ എന്ന് ഒരാള്‍ ചോദിച്ചിരുന്നു. അത് രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലുള്ള ചോദ്യമാണെന്ന് മനസിലാക്കിയപ്പോള്‍ ‘മരിച്ചാലല്ലാതെ മാറില്ല’ എന്ന് മറുപടി നല്‍കിയെന്നും ലേഖകൻ അഭിമുഖത്തില്‍ ഇന്നസെന്‍റ് വെളിപ്പെടുത്തുന്നു.
മദ്യലഹരിയിൽ വാഹനം ഓടിച്ചു അപകടം വരുത്തിയ ട്രാഫിക് എഎസ്ഐക്ക് സസ്പെൻഷൻ. ചങ്ങനാശേരി ട്രാഫിക് യൂണിറ്റിലെ എഎസ്ഐ വി. സുരേഷിനെ ആണ് ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.
ട്രാഫിക് ഡ്യൂട്ടിയിൽ ആയിരുന്ന ഇദ്ദേഹം ബൈ പാസിൽ കഴിഞ്ഞ ദിവസം കാർ പിന്നോട്ട് എടുക്കുമ്പോൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന എഎസ്‌ഐ കേരളാകോൺഗ്രസ് നേതാവ് അഡ്വ: ബോബന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുരേഷിനെ പെട്രോളിംഗ് സംഘം വൈദ്യപരിശോധനക്ക് വിധേയനാക്കി. മലയാളംയുകെ വാർത്തയെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത അതി വേഗം ജനങ്ങളിലേക്ക് എത്തിപ്പെട്ടത്
റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത് അതിനിര്‍ണ്ണായകമെന്ന് പൊലീസ്. ദിലീപും അക്രമണത്തിനിരയായ നടിയും തമ്മിലുള്ള ശത്രുത ഇതോടെ ഉറപ്പിച്ചുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.
റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണു മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടരയോടെയാണു മജിസ്ട്രേട്ടിന്റെ ചേംബറില്‍ ഹാജരായത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. ഇതു സംബന്ധിക്കുന്ന മൊഴികളാണ് റിമി നല്‍കിയത്.
അതിനിടെ ദിലീപ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന് എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച രാത്രി ആലുവ പൊലീസ് ക്ലബ്ബിലായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത നടന്‍ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എത്രയും വേഗം കുറ്റപത്രം നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിന് ശേഷം പ്രത്യേക കോടതിയെന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. കേസില്‍ കാവ്യയേയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നതില്‍ പൊലീസിന് അന്തിമ തീരുമാനം ഇനിയും എടുക്കാനായിട്ടില്ല. അതില്ലാതെ തന്നെ ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.
സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടായിരുന്നു റിമിയുടെ മൊഴിയെടുക്കല്‍. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലുള്ള വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്പത്യവും തകര്‍ന്നത് എന്നാണ് വാദം. ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. അവിടെ സംഭവിച്ചത് എന്താണ് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു.
മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു.
ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഈ നടി മഞ്ജുവിനോട് പറഞ്ഞുവെന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈരാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. റിമിയുടെ മൊഴി നല്‍കലോടെ ഇത് സാധൂകരിക്കാന്‍ പൊലീസിനായി.
നേരത്തെ ഫോണിലൂടെയും നേരിട്ടും പൊലീസ് റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് ഫോണില്‍ കാര്യങ്ങള്‍ തിരക്കിയിരുന്നു. അത് ദിലീപുമായി ബന്ധപ്പെട്ട സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായുള്ള സാധാ ചോദ്യം ചെയ്യല്‍ മാത്രമാണ് ഫോണിലൂടെ നടത്തിയതെന്നും റിമി പറഞ്ഞിരുന്നു. സാമ്പത്തിക ഇടപാടെന്ന കാര്യമേ ചോദിച്ചിട്ടില്ല. ഇല്ലാത്ത കാര്യമാണ് ഹവാലയും സാമ്പത്തിക ഇടപാടുമെല്ലാം. സംഭവം നടന്ന ശേഷം കാവ്യയെ ഫോണില്‍ വിളിച്ചിരുന്നുവെന്നും റിമി ടോമി പരസ്യമാക്കിയിരുന്നു. ഇതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നും റിമി ടോമി വിശദീകരിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളോ ഹവാല ഇടപാടോ തനിക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. നികുതി അടയ്ക്കാത്ത പ്രശ്‌നങ്ങളുണ്ടാകാം. അത് മാത്രമേ കാണൂ. അല്ലാത്തതെല്ലാം വെറും കെട്ടുകഥകളാണ്. ഇത്തരം വിഷയമൊന്നും പൊലീസ് തന്നോട് തിരക്കിയിട്ടില്ല. ഫോണില്‍ വിളിച്ച് അമേരിക്കന്‍ ഷോയിലെ കാര്യങ്ങള്‍ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീര്‍ത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചുവെന്നും നേരത്തെ റിമി ടോമി വെളിപ്പെടുത്തിയിരുന്നു.
2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യ മൊഴി നല്‍കണമെന്ന പൊലീസിന്റെ ആവശ്യം റിമി അംഗീകരിച്ചത്.
റെയിൽവേ പാളത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇരുപതുകാരിയായ പല്ലവി വികംസേയുടേതാണെന്ന് പൊലീസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ ഇളയമകളാണ് പല്ലവി.
ഒക്ടോബർ നാലിന് രാത്രിയോടെ പല്ലവിയെ കാണാതായതിനെത്തുടർന്ന് പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി.
ഒക്ടോബർ നാലിന് വൈകിട്ട് ആറിന് മുംബൈ സിഎസ്ടി സ്റ്റേഷനിൽ നിന്ന് പല്ലവി ലോക്കൽ ട്രെയിനിൽ കയറിയ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സൗത്ത് മുംബൈയിലെ ഫോർട്ടിലുള്ള ഒരു സ്ഥാപനത്തിൽ ഇന്റേൺഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെത്തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. എംആർഎ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
അതിനിടെ അഞ്ചിന് വൈകിട്ട് ഏഴരയോടെ പാളത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരം പരേൽ റെയിൽവേ സ്റ്റേഷനിൽ ആരോ വിളിച്ചു പറഞ്ഞു. കുടുംബാംഗങ്ങളെത്തി നടത്തിയ പരിശോധനയിലാണ് പല്ലവിയാണെന്നു തിരിച്ചറിഞ്ഞത്.
തലയിൽ ഉൾപ്പെടെ മാരക മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നാൽ ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. ദാദർ സ്റ്റേഷനിൽ അപകടമരണമായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹത്തെപ്പറ്റിയുള്ള വിവരം പരേലിലേക്ക് വിളിച്ചു പറഞ്ഞത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതുൾപ്പെടെ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളി ജയിലില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അറസ്റ്റിലായി ഒരു മാസമായി റിയാദ് മലസ് ജയിലില്‍ കഴിയുന്നത്.
സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. സ്വന്തം ഐഡിയില്‍ നിന്നാണെങ്കിലും മന:പ്പൂര്‍വ്വമല്ല താന്‍ ഇങ്ങനൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്‌സ്ബുക്കില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പൊതുജന പരാതി പ്രകാരമാണ് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസ് അധികം വൈകാതെ തന്നെ കോടതിയില്‍ വിചാരണയ്‌ക്കെത്തുമെന്നാണ് വിവരം ലഭിച്ചതെന്ന് മലപ്പുറം കെംഎംസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ വ്യക്തമാക്കി.
അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നീ തെളിവുകള്‍ ലഭിച്ചതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ ഉടന്‍ ഹാജരാവണമെന്ന് മലപ്പുറം സ്വദേശിയുടെ ഏജന്റിനു നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നു സ്‌പോണ്‍സര്‍ക്കൊപ്പമാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.
ഇത്തരം കേസുകളില്‍ പരാതി ലഭിച്ചാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സ്‌പോണ്‍സര്‍മാര്‍ വഴിയാണ് പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്.
തനിക്ക് നിക്കാഹിന് മുമ്പ് മറ്റൊരുബന്ധമുണ്ടെന്നും കന്യകയല്ലെന്നും യുവതി തുറന്ന് പറഞ്ഞത് ആദ്യരാത്രിയിലെ മനസ് തുറന്നുളള സംസാരത്തിനിടയിലാണ്. എന്നാല്‍ ശാന്തനായി കാര്യങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ മട്ടുമാറി. പിന്നെ ഒട്ടുംതാമസിച്ചില്ല. ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 28കാരനായ പാക്കിസ്ഥാന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് ജില്ലയിലെ ജകോബാബാദിലാണ് സംഭവം. ബക്ഷ് ഖോകറെന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവാവ് തിരിച്ചറിഞ്ഞത് ഭാര്യ കന്യകയല്ലെന്ന്. 19 വയസുളള ഖന്‍സാദി ലഷാറിയെന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ബന്ധുകൂടിയായ ഇവരുടെ നിക്കാഹ് വെളളിയാഴ്ച്ചയാണ് നടന്നത്. നിക്കാഹിന് ശേഷം വീട്ടിലെത്തിയവരെ ബന്ധപ്പെടുവാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അര്‍ദ്ധരാത്രി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വരനെയും നാല് സഹോദരന്മാരെയും പ്രതിചേര്‍ത്താണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാമനഗരയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു മൈസൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് അമിതവേഗതയില്‍ ഇവരുടെ കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‌പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ ട്രക്ക് ഡിവൈഡര്‍ ഇടിച്ചു തകര്‍ത്തശേഷമാണ് കാറില്‍ ഇടിച്ചത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ച വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ ഏത് ദജില്ലകളില്‍ നിന്നുള്ളവരാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച് നഷ്ടം സഹിച്ചും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെ വഞ്ചിച്ചുകൊണ്ട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മില്ലുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി. നെല്ലു കൊയ്ത് കഴിഞ്ഞതിനു ശേഷം മാത്രം മില്ലുടമകളുമായി ചര്‍ച്ച എന്ന നാടകം നടത്തുന്നതു തന്നെ വഞ്ചനയുടെ ഉദാഹരണമാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോള്‍ 68 കിലോ അരി ലഭിക്കും എന്ന സര്‍ക്കാര്‍ കണക്ക് അംഗീകരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകുന്നതാകാതിരുന്നതാണ് തീരുമാനം നീളാന്‍ കാരണം എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ഇതു സംബന്ധിച്ച് മില്ലുടമകള്‍ക്ക് സമ്പൂര്‍ണ്ണമായി കീഴടങ്ങിക്കൊണ്ടാണ് ഇപ്പോള്‍ തീരുമാനത്തിലെത്തിയിരിക്കുന്നത്.
തീരുമാനം വൈകുക വഴി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് നശിച്ചു കൊണ്ടിരിക്കുന്നു. മില്ലുടമകളെ നിലക്കുനിര്‍ത്തി കര്‍ഷകരെ നിലക്ക് നിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കും എന്ന് വീരവാദം മുഴക്കിയ കൃഷിമന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുന്നു. ആലത്തൂരില്‍ മില്ല് തുടങ്ങും, വിത്തുല്‍പാദന വിതരണത്തിലെ അഴിമതി ഇല്ലാതാക്കും തുടങ്ങിയ മന്ത്രിയുടെ വാഗ്ദാനങ്ങളും ജലരേഖയായി. കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രായോഗിക പരിപാടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതായി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, ജാഫര്‍ അത്തോളി, ഷെബു മീത്തില്‍, പത്മനാഭന്‍ ഭാസ്‌കരന്‍, കാര്‍ത്തികേയ, .പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു