വെസ്റ്റ് വെയില്‍സ് ഏരിയയിലെ കാര്‍മാര്‍ത്തന്‍ , കാര്‍ഡിഗന്‍, അബരീസ്വിത്ത്, ലംപീറ്റര്‍, ഹവെര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് തുടങ്ങിയ സിറ്റികളിലെ മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കാര്‍ഡിഗനില്‍ വച്ച് നടന്ന ഏഴാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
കാര്‍മാര്‍ത്തനില്‍ നിന്നുള്ള ജോസഫ് ഫിലിപ്പ് ആണ് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റ്. സെക്രട്ടറിയായി കാര്‍ഡിഗനില്‍ നിന്നുള്ള സജി ഫിലിപ്പ്, ട്രഷറര്‍ ആയി കാര്‍മാര്‍ത്തനില്‍ നിന്നുള്ള ഷിബു മാത്യു, വൈസ് പ്രസിഡണ്ടായി പെംബ്രോക്കില്‍ നിന്നുള്ള ഷിബു തോമസ്, ജോയിന്‍റ് സെക്രട്ടറിയായി അലക്സ് മാമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അബരീസ്വിത്ത്, ലംപീറ്റര്‍, ഹാവേര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് എന്നീ ടൌണുകളെ പ്രതിനിധീകരിച്ച് യഥാക്രമം ജിജോ മാനുവല്‍, നിജോ ജോണ്‍, ജോസഫ് തോമസ്, ജോസ് കുര്യാക്കോസ്, സെല്‍വകുമാര്‍, ജോബി പാപ്പച്ചന്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ചൈനീസ് സൂപ്പർമാൻ’ എന്നറിയപ്പെടുന്ന വു യോംഗിംഗ് (26) സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. 62 നിലകളുള്ള കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്നു സാഹസിക അഭ്യാസപ്രകടനം നടത്തുന്നതിനിടെ ചൈനീസ് അഭ്യാസി കെട്ടിടത്തിൽനിന്നു വീണു മരിക്കുകയായിരുന്നു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ബഹുനിലകെട്ടിടത്തിനു മുകളിൽ അഭ്യാസം നടത്തവെയാണ് അപകടമുണ്ടായത്. പുൾ അപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവിട്ടു നിലത്തുവീഴുകയായിരുന്നു. 15 സെക്കന്േറാളം പിടിച്ചു കയറാൻ ശ്രമം നടത്തിയെങ്കിലും വുവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. നവംബർ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് വുവിന്റെ കാമുകി സോഷ്യൽ മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചത്.
യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് ഇയാൾ ഈ സാഹസിക പ്രകടനം നടത്തിയത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുവിന്റെ വീഡിയോകൾക്കു വൻ പ്രചാരമുണ്ട്. അതേസമയം, അമ്മയുടെ ചികിത്സാചിലവിനു പണംകണ്ടെത്താൻ 15,000 ഡോളർ പന്തയം വച്ചാണ് വു സാഹസത്തിനു മുതിർന്നതെന്നു ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
കൊച്ചി: ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. കോഴിക്കോട് ബേപ്പൂര്‍ തീരത്ത് നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്നും ചെല്ലാനത്തു നിന്നും ഓരോ മൃതദേഹങ്ങളും ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസും മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവ തിരിച്ചറിയാനായി ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.
ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും നാളെ വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്‍കുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ അഭിഷേകാഗ്‌നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന്‍ 07443 630066.
തിരക്കഥയുമായി ഉണ്ണി മുകുന്ദനെ സമീപിച്ച യുവതി ഭീഷണിപ്പെടുത്തിയതായി പരാതി. പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്ന എഴുത്തുകാരിയുടെ ഭീഷണിയെ തുടര്‍ന്ന് നടന്‍ പൊലീസില്‍ പരാതി നല്‍കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചത്രെ. പരാതി നല്‍കാതിരിക്കാന്‍ 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താരം പൊലീസിനെ സമീപിക്കുകയായിരുന്നു.
ഓഗസ്തില്‍ ഒറ്റപ്പാലം സ്വദേശിനിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥ വായിച്ച താരം ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് നടന്‍ പറഞ്ഞു.
പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പീഡിപ്പിച്ചതായി കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണി മുഴക്കിയതായും നടന്‍ ആരോപിച്ചു.
നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് ജവാന്മാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില്‍ രണ്ട് ജവാന്മാരെയുമാണ്കാണാതായത്. മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്നാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്.
കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയത്.
കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. പഴയ കമ്പ്യൂട്ടറുകള്‍ക്കും അപ്‌ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.
എന്തായാലും ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞു.
ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് രൂപമാറ്റം വരുത്താനായി നടത്തിയ സംഭവത്തില്‍ മട്ടണ്‍സൂപ്പ് വില്ലനായി. നാഗര്‍കര്‍ണൂലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന സ്വാതിയാണ് കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകന് രൂപമാറ്റം വരുത്തി ഭര്‍ത്താവിന്റെ മുഖസാദൃശ്യമാക്കി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്.
ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊലപ്പെടുത്താനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു പദ്ധതി. കാമുകനായ രാജേഷിനൊപ്പം ചേര്‍ന്ന് സ്വാതിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പാണ് സ്വാതി സുധാകര്‍ റെഡ്ഡിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അനസ്‌തേഷ്യ നല്‍കി അബോധാവസ്ഥയിലാക്കി തലക്കടിച്ച് കൊന്ന ശേഷം സ്വാതിയും കാമുകന്‍ രാജേഷും ചേര്‍ന്ന് സുധാകര്‍ റെഡ്ഡിയെ വനത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു.
പിന്നീടാണ് രാജേഷിന്റെ മുഖത്ത് ആസിഡൊഴിച്ച് മുഖം വികൃതമാക്കിയത്. സുധാകറിന് പരിക്കേറ്റ് മുഖം വികൃതമായതാണെന്ന് സ്വാതി ബന്ധുക്കളെ അറിയിച്ചു. രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സുധാകര്‍ റെഡ്ഡിയുടെ രൂപമാക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി.
നവംബര്‍ 27നാണ് കൊലപാതകം നടന്നത്. കുറേ നാള്‍ സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും മറച്ചുപിടിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രാജേഷ്, സുധാകര്‍ റെഡ്ഡിയാണ് അഭിനയിച്ച് തകര്‍ക്കവെയാണ് വില്ലനായി മട്ടണ്‍ സൂപ്പെത്തിയത്. പൊളളലേറ്റവര്‍ക്ക് ആശുപത്രിയില്‍ സ്ഥിരമായി നല്‍കിവരുന്ന മട്ടന്‍സൂപ്പ് കഴിക്കാന്‍ രാജേഷ് തയാറായില്ല. താന്‍ മാംസാഹാരങ്ങള്‍ കഴിക്കില്ലെന്ന് ആശുപത്രി ജീവനക്കാരോട് രാജേഷ് പറഞ്ഞത് സുധാകറിന്റെ കുടുംബാംഗങ്ങളെ അദ്ഭുതപ്പെടുത്തി. സുധാകര്‍ റെഡ്ഡി മാംസാഹാരിയായിരുന്നു.
പിന്നീടാണ് സുധാകറുമായി സാമ്യമില്ലാത്ത രാജേഷിന്റെ പെരുമാറ്റ രീതികള്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുന്നത്. കുടുംബാംഗങ്ങള്‍ ചില ബന്ധുക്കളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംസാരശേഷി നഷ്ടപ്പെട്ടതായി രാജേഷ് അഭിനയിച്ചു. ഇതോടെ ബന്ധുക്കളുടെ സംശയം ബലപ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചോദ്യം ചെയ്ത പൊലീസിനോട് സ്വാതി കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞു. ഞായറാഴ്ചയാണ് സ്വാതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2014ല്‍ ഇറങ്ങിയ തെലുങ്കു സിനിമയായിരുന്നു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നായിരുന്നു സ്വാതിയുടെ മൊഴി.
പ്രശസ്ത തെലുങ്ക് താരം വിജയ് സായ് ജീവനൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി ഭാര്യ വനിത. വിജയ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച വാര്‍ത്ത തെലുങ്ക് സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വിജയ്ക്ക് എയ്ഡ്‌സായിരുന്നു എന്ന വെളിപ്പെടുത്തല്‍ ഭാര്യ വനിത നടത്തിയതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞെന്നാണ് വനിത വെളിപ്പെടുത്തിയത്. മാത്രമല്ല, വിജയ്ക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നും താന്‍ അതിന് സാക്ഷിയാണെന്നും വനിത പ്രതികരിച്ചിട്ടുണ്ട്. കുട്ടിയെ കാണാന്‍ താന്‍ സമ്മതിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും വനിത പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വിജയ് ഒരു സെല്‍ഫി വീഡിയോ എടുത്തിരുന്നെന്നും അതില്‍ തന്റെ മകളെ കാണാന്‍ പോലും ഭാര്യയായ വനിത സമ്മതിക്കുന്നില്ലെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷമായി വിജയ് ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിജയ് കിടപ്പുമുറിയിലെ ഫാനില്‍ ബെഡ് ഷീറ്റുപയോഗിച്ച് കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.
പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതിലടച്ച വിജയ് പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിയാത്തതിനാല്‍ വാതില്‍ തകര്‍ത്താണ് ബന്ധുക്കള്‍ മുറിക്കുള്ളില്‍ കടന്നത്.
ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.
വിധി കേൾക്കുന്നതായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്.
എന്നാൽ നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അമീറുള്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍. നീതി നിഷേധക്കപ്പെട്ടുവെന്നും ആളൂര്‍ പറഞ്ഞു. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അമീറുലിന് നീതി നിഷേധിക്കപ്പെടുകയായിരുന്നു. പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടുമാത്രമാണ് ശിക്ഷാർഹനായത്.
കുറ്റക്കാരനെന്ന് തെളിഞ്ഞതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷന്‍റെ വാദം. അതിനാൽ പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് താൻ വാദിക്കുമെന്നും അഡ്വ.ആളൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി വിധി വന്ന ശേഷം പ്രതികരിക്കുകയായിരുന്നു ആളൂര്‍. കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഒരുപാട് സമ്മർദ്ദങ്ങൾക്ക് അടിപ്പെട്ടാണ് അമീർ ജയിലിൽ കഴിയുന്നതെന്ന് ബി.എ. ആളൂർ പറഞ്ഞു. യഥാർഥ പ്രതികൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. ഇവരെ കണ്ടെത്താൻ പൊലീസ് ആദ്യം മുതലേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് പൊലീസ് അമീറിനെ കേസിൽ പ്രതിയാക്കിയത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയമായ തെളിവുകൾ മാത്രം വച്ച് അമീറിനെ ശിക്ഷിക്കാനാകില്ലെന്നും ആളൂർ അവകാശപ്പെട്ടു. ഈ തെളിവുകളൊന്നും പൂർണമല്ല. പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണെന്നും ആളൂർ ചൂണ്ടിക്കാട്ടി.
അമീറുളിനെതിരെ പത്ത് സുപ്രധാന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഡിഎന്‍എ അടക്കമുളള ഈ തെളിവുകളാണ് പൊലീസിന് പിടിവളളിയായത്.
കൃത്യം നടക്കുമ്പോള്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ സാന്നിധ്യം ജിഷയുടെ വീട്ടിലുണ്ട് എന്നതിന് പൊലീസ് കണ്ടെത്തിയ തെളിവുകള്‍ ഇങ്ങനെയാണ്.
1) കൊല്ലപ്പെട്ട ജിഷയുടെ കൈനഖങ്ങള്‍ക്കടിയില്‍ നിന്ന് കിട്ടിയ പ്രതിയുടെ ഡിഎന്‍എ. മുറിക്കുളളിലെ മല്‍പ്പിടുത്തത്തിലാണിത് സംഭവിച്ചത്.
2) ജിഷയുടെ ചുരിദാര്‍ ടോപ്പില്‍ നിന്ന് കണ്ടെത്തിയ ഉമിനീരില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
3) ജിഷയുടെ ചുരിദാര്‍ സ്ലീവിലെ രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
4) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള ഡോര്‍ ഫ്രെയിമില്‍ നിന്ന് കണ്ടെടുത്ത രക്തക്കറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രതിയുടെ ഡിഎന്‍എ.
5) അറസ്റ്റിലായതിനുശേഷം പരിശോധിച്ച ഡോക്ടറോട് വലതുകൈയ്യിലെ മുറിവ് ജിഷയുടെ വായ് പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് യുവതി കടിച്ചതില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ മൊഴി.
6) കൃത്യത്തിനായി പ്രതി ഉപയോഗിച്ച കത്തിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ജിഷയുടെ ഡിഎന്‍എ.
7) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെടുത്ത ജിഷയുടെ ഡിഎന്‍എ.
8) പ്രതിയുടെ ചെരുപ്പില്‍ നിന്ന് കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുളള മണലിലോട് സാദ്യശ്യമെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.
9) കൃത്യത്തിനുശേഷം രക്ഷപെട്ട പ്രതിയെ അയല്‍വാസിയായ ശ്രീലേഖ മജിസ്‌ട്രേറ്റിന് മുന്നില്‍ തിരിച്ചറിഞ്ഞത്.
10) ജിഷയുടെ വീടിന്റെ പിന്നാമ്പുറത്തുനിന്ന് കണ്ടെത്തിയ ബീഡിയും ലൈറ്ററും അമീറുള്‍ ഇസ്ലാമിന്റേതാണെന്ന സാക്ഷി മൊഴികള്‍.