Latest News

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിനെ നാലാം തവണയും കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനിടെ തുടർന്നാണിത്. നേരത്തേ അങ്കമാലി കോടതി ഒരു പ്രാവശ്യവും ഹൈക്കോടതി രണ്ടു പ്രാവശ്യവും ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും അങ്കമാലി കോടതിയെ സമീപിച്ചത്. രണ്ടു മാസമായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്റ് കാലാവധി കഴിഞ്ഞിരുന്നു. ശേഷം വീണ്ടും റിമാൻഡ് കാലാവധി കോടതി 28 വരെ നീട്ടിയിരുന്നു. നടിയുടെ നഗ്നദൃശ്യമെടുക്കാന്‍ ഗൂഡാലോചനയില്‍ പങ്കാളിയായി എന്ന് മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കുകയും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലും ജാമ്യം കിട്ടാന്‍ അവകാശമുണ്ടെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. നിലവില്‍ ചുമത്തിയിരിക്കുന്ന നടിയുടെ നഗ്നചിത്രം എടുക്കാന്‍ പ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി എന്നതാണ്. ഇത് അനുസരിച്ച് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിരുന്നു. ഇതൊക്കെ തന്നെ ദിലീപിനും കുടുംബത്തിനും ജാമ്യം കിട്ടുമെന്നുള്ള പ്രതീക്ഷ വർധ്ധിപ്പിച്ചിരുന്നു

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊന്നാനി സിഐ അറസ്റ്റ് ചെയ്തു. എടപ്പാള്‍ സ്വദേശിയായ സലാം (55) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ മകള്‍ 6 മാസം ഗര്‍ഭിണിയാണ്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തുമെന്ന് പോലിസ് അറിയിച്ചു .

എടപ്പാളിലെ പ്രതികരണ വേദിയുടെ പ്രവര്‍ത്തകനായ സലാം കൊല്ലം സ്വദേശിയാണ്. 40 വര്‍ഷം മുമ്പ് എടപ്പാളിലെത്തിയ ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ദുര്‍മരണങ്ങള്‍ നടന്നാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസിനെ സഹായിക്കുന്നത് ഇയാളായിരുന്നു. നിരവധി വിഷയങ്ങളില്‍ ഒറ്റയാള്‍ പ്രതിഷേധങ്ങള്‍ നടത്തി ഇയാള്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അനേകം അംഗീകാരങ്ങളും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭാര്യയില്ലാത്ത തക്കം നോക്കി ഇയാള്‍ പലപ്പോഴും മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി

സഹപ്രവര്‍ത്തകയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റേയും, സുഹൃത്ത് നാദിര്‍ഷയുടേയും പങ്ക് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ്.

കാവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്ക് മറുപടിയായി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് കാവ്യയുടേയും നാദിര്‍ഷയുടേയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന കാര്യം ഇതാദ്യമായി പോലീസ് സ്ഥിരീകരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും പലരേയും ഇപ്പോഴും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ ഇതുവരെയുള്ള നടപടികളില്‍ ദുരൂഹതയുണ്ടെന്നും ഏതു നിമിഷവും താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും കാണിച്ചാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാഡം എന്നൊരു സാങ്കല്‍പിക കഥാപാത്രത്തെ സൃഷ്ടിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ കാവ്യമാധവന്‍ പറയുന്നത്. അതേസമയം കാവ്യയ്‌ക്കോ നാദിര്‍ഷയ്‌ക്കോ ക്ലീന്‍ചിറ്റ് നല്‍കാന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.

കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. ഹൈക്കോടതിയില്‍ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് വിചാരണക്കോടതിയില്‍ ജാമ്യത്തിനായി ദിലീപ് സമീപിച്ചത്. ഇതോടെ നാലാമത്തെ തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷകള്‍ കോടതികള്‍ നിരസിക്കുന്നത്. കൂട്ടബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായതിനു പിന്നാലെ അങ്കമാലി കോടതിയില്‍ ദിലീപ് ജാമ്യഹര്‍ജി നല്‍കിയെങ്കിലും അനുവദിച്ചില്ല. ഇതിനു ശേഷം രണ്ട് തവണ ഹൈക്കോടതിയിലും ജാമ്യത്തിനായി അപേക്ഷിച്ചു. നാലാമത്തെ തവണ വീണ്ടും വിചാരണക്കോടതിയെത്തന്നെ സമീപിക്കുകയായിരുന്നു.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 10 വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാല്‍ രണ്ട് മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. അടച്ചിട്ട കോടതിമുറിയില്‍ ഒന്നര മണിക്കൂറോളമാണ് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ വാദം കേട്ടത്.

സോഷ്യല്‍ മീഡിയയില്‍ നടി അന്‍സിബ ഹസ്സന് സ്വൈര്യമില്ല. ഒന്നൊഴിഞ്ഞാല്‍ വരികയായി മറ്റൊരു തലവേദന. നേരത്തെ വസ്ത്രധാരണത്തിന്റെ പേരിലുള്ള മര്യാദയുടെ സീമ വിട്ട സൈബര്‍ ആക്രമണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു കെട്ടുകഥയുമായാണ് ചിലരുടെ വരവ്. അന്‍സിബ വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് ചിലര്‍  പടച്ചുവിട്ടിരിക്കുന്നത്. തുളസിമാലയിട്ട ഒരു കല്ല്യാണ ഫോട്ടോയ്ക്കൊപ്പമാണ് വൈറലായി മാറിയ ഫെയ്സ്ബുക്ക് പോസ്റ്റ്.

റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ശനിയാഴ്ചയാണ് അന്‍സിബയുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവം  അന്‍സിബയുടെ ശ്രദ്ധയില്‍ പെടുമ്പൊഴേയ്ക്കും ഈ ചിത്രത്തിന്റെ താഴെ വന്‍ അടി തുടങ്ങുകയായി. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി അന്‍സിബ തന്നെ രംഗത്തുവന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താൻ അഭിനയിച്ച ലൗ മേറ്റ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹഫോട്ടോയാക്കി പോസ്റ്റ് ചെയ്തതെന്ന് അന്‍സിബ പറഞ്ഞു. ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച ആള്‍ക്കൊപ്പമുള്ള ഫോട്ടോ വച്ച് നിങ്ങള്‍ക്ക് എങ്ങിനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്. ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹിതയല്ല. രോഷത്തോടെ അന്‍സിബ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി ചിലര്‍ വളര്‍ത്തുന്നത് കണ്ടപ്പോഴാണ് ഞാന്‍ വിശദീകരണവുമായി ഇടപെട്ടതെന്ന് അന്‍സിബ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ മൂന്ന് മണിയോടെയാണ് പൂര്‍ത്തിയായത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ താനും ദിലീപും നിരപരാധികളാണെന്ന് പ്രതികരിച്ചു. പള്‍സര്‍ സുനിയുമായി പരിചയമില്ലെന്നും നാദിര്‍ഷ പറഞ്ഞു.

അറസ്റ്റ് ചെയ്യാത്തതും പ്രതിചേര്‍ക്കാത്തതും താന്‍ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യമുള്ളതിനാലെന്നും പ്രതികരിച്ചു. അതേസമയം തെളിവുകള്‍ സത്യം പറയുമെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ ആലുവ പൊലീസ് ക്ലബില്‍ ഹാജരായാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് വിധേയനായത്. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെ പഴയ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുകയാണ്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ സിനിമാലോകത്ത് വിരുദ്ധാഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് കാവ്യ നല്‍കിയ ഹര്‍ജിയില്‍ ഭരണകക്ഷിയിലെ പ്രബലപാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമര്‍ശിക്കുന്നതായാണു സൂചന. പ്രമുഖ പ്രവാസി മലയാളി വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു. കൂടെ പരസ്യ സംവിധായകനുമുണ്ട്. ഇരുവരും ചേര്‍ന്നാണ് ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കാവ്യ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ദിലീപിനെ കേസില്‍ കുടുക്കി. ഭാര്യയെന്ന നിലയില്‍ തന്നെയും കുടുക്കിയെന്നാണ് കാവ്യയുടെ വാദങ്ങള്‍.

വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് പരസ്യ സംവിധായകനുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാള്‍ മറ്റ് ചിലതിലാണ് ഇയാള്‍ക്ക് വിരുതുള്ളത്. പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികം ഒരുക്കി നല്‍കുന്നതും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേര്‍ന്നാണ്. കുറച്ചു കാലമായി ഇയാള്‍ക്ക് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ഇയാളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് കാരണം-മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും കാവ്യ ആരോപിക്കുന്നു. ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ മഞ്ജുവും സംവിധായകനും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.

ഇതില്‍ ചില പരാമര്‍ശങ്ങളില്‍ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേര്‍ന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. മകനെ വിമര്‍ശിക്കാന്‍ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. നടിയെ ആക്രമിച്ചകേസില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുകയാണ്.

മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയ നേതാവ് രംഗത്ത് വന്നിരുന്നു. ഈ ആരോപണം കേസിന്റെ ഗതി തിരിച്ചു വിടാനാണെന്നാണ് നേതാവ് പറയുന്നത്. ഇപ്പോഴും ചിലര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നേതാവ് കുറ്റപ്പെടുത്തി. തന്റെ അതൃപ്തി സിനിമയിലെ പ്രമുഖരേയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തന്റെ മകന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നാണ് ആവശ്യം. കേസില്‍ പൊലീസ് ഉറച്ച നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാരും സൂചന നല്‍കി. ദിലീപിനെ രക്ഷിക്കാന്‍ നില്‍ക്കുന്ന കൊച്ചിയിലെ പ്രമുഖ സി.പി.ഐ.എം നേതാക്കള്‍ക്കും മുന്നറിയിപ്പ് എകെജി സെന്ററില്‍ നിന്ന് പോയിക്കഴിഞ്ഞു.

ദിലീപിനെ കുടുക്കിയതിനു പിന്നില്‍ സിനിമാമേഖലയിലെ പ്രബലര്‍ക്ക് പങ്കുണ്ടെന്നും നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ ആരോപിക്കുന്നു. തനിക്കും ഭര്‍ത്താവ് ദിലീപിനും കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയെ അറിയില്ല. എന്നാല്‍, പൊലീസ് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് സുനിയെ അറിയാമെന്നു പറയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് നിരവധി തവണ മൊഴിയെടുത്തു. പലവട്ടം ഫോണില്‍ പൊലീസ് വിളിച്ചു. നിയമവിരുദ്ധകാര്യങ്ങള്‍ ചെയ്ായന്‍ പൊലീസ് പ്രേരിപ്പിക്കുകയാണ്. പൊലീസ് പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിച്ചില്ലെങ്കില്‍ പ്രതിയാക്കുമെന്നു ഭീഷണിയുണ്ട്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് നീക്കം. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണു തന്നെ വേട്ടയാടുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരന്‍ സൂരജ് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായവരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യാനോ വീണ്ടും ചോദ്യം ചെയ്യാനോ തല്‍കാലം തീരുമാനിച്ചിട്ടില്ല എന്ന നിലപാടിലാണ് അന്വേഷണസംഘം. മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെയാണു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. അടിയന്തര പ്രധാന്യത്തോടെ ഇന്നുതന്നെ പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു ജാമ്യാപേക്ഷ. എന്നാല്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്. കേസില്‍ ജാമ്യം തേടി പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് യേശുദാസ് അപേക്ഷ നല്‍കി. പ്രത്യേക ദൂതന്‍ വഴി ക്ഷേത്രം എക്‌സിക്യൂട്ടീവ് രതീശനാണ് അപേക്ഷ കൈമാറിയത്. വിജയദശമി ദിവസമായ 30-ാം തിയതി ദര്‍ശനത്തിന് അനുവാദം നല്‍കണമെന്നാണ് ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷയില്‍ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായവും ചോദിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ വ്യക്തമാക്കി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുമതിയുള്ളത്. വിദേശികള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ട്.

മൂകാംബിക, ശബരിമല എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. എന്നാല്‍ ഗുരുവായൂരിലും പദ്മനാഭ സ്വാമിക്ഷേത്രത്തിലും യേശുദാസിന് പ്രവേശനാനുമതി ലഭിച്ചിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ യേശുദാസിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അകത്തായിട്ട് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരള ജനതയ്ക്ക് ഉറപ്പിക്കാന്‍ ഒരു ഉത്തരം നല്‍കാതെ അന്വേഷണം നീണ്ടു പോവുകയാണ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാക്‌പോരുകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം ദിലീപ് നാലാം തവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അങ്കമായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച നാലാം ജാമ്യ ഹര്‍ജിയുടെ വിധി നാളെ അറിയാം.

നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പോലീസ് വ്യക്തമാക്കി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്.

അടച്ചിട്ട മുറിയിലായിരുന്നു കോടതിനടപടികള്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു. പിഴവില്ലാതെ നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍’പകര്‍ത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെ പഴയ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുകയാണ്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ സിനിമാലോകത്ത് വിരുദ്ധാഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് കാവ്യ നല്‍കിയ ഹര്‍ജിയില്‍ ഭരണകക്ഷിയിലെ പ്രബലപാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമര്‍ശിക്കുന്നതായാണു സൂചന. പ്രമുഖ പ്രവായി മലയാളി വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു. കൂടെ പരസ്യ സംവിധായകനുമുണ്ട്. ഇരുവരുടെയും ചേര്‍ന്നാണ് ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കാവ്യ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ദിലീപിനെ കേസില്‍ കുടുക്കി. ഭാര്യയെന്ന നിലയില്‍ തന്നെയും കുടുക്കിയെന്നാണ് കാവ്യയുടെ വാദങ്ങള്‍.

വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് പരസ്യ സംവിധായകനുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാള്‍ മറ്റ് ചിലതിലാണ് ഇയാള്‍ക്ക് വിരുതുള്ളത്. പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികം ഒരുക്കി നല്‍കുന്നതും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേര്‍ന്നാണ്. കുറച്ചു കാലമായി ഇയാള്‍ക്ക് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ ഡിവോഴ്സ് പെറ്റീഷനില്‍ ഇയാളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് കാരണം-മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ മഞ്ജുവും സംവിധായകനും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.

ഇതില്‍ ചില പരാമര്‍ശങ്ങളില്‍ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേര്‍ന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. മകനെ വിമര്‍ശിക്കാന്‍ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. നടിയെ ആക്രമിച്ചകേസില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുകയാണ്.

Copyright © . All rights reserved