Latest News

സൗദിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മലയാളി ജയിലില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അറസ്റ്റിലായി ഒരു മാസമായി റിയാദ് മലസ് ജയിലില്‍ കഴിയുന്നത്.

സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തുവെന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. സ്വന്തം ഐഡിയില്‍ നിന്നാണെങ്കിലും മന:പ്പൂര്‍വ്വമല്ല താന്‍ ഇങ്ങനൊരു വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ സ്വന്തം ഫെയ്‌സ്ബുക്കില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

പൊതുജന പരാതി പ്രകാരമാണ് മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസ് അധികം വൈകാതെ തന്നെ കോടതിയില്‍ വിചാരണയ്‌ക്കെത്തുമെന്നാണ് വിവരം ലഭിച്ചതെന്ന് മലപ്പുറം കെംഎംസിസി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ സിദ്ദീഖ് തുവ്വൂര്‍ വ്യക്തമാക്കി.

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍ എന്നീ തെളിവുകള്‍ ലഭിച്ചതോടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനില്‍ ഉടന്‍ ഹാജരാവണമെന്ന് മലപ്പുറം സ്വദേശിയുടെ ഏജന്റിനു നിര്‍ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്നു സ്‌പോണ്‍സര്‍ക്കൊപ്പമാണ് ഇയാള്‍ സ്റ്റേഷനിലെത്തിയത്.

ഇത്തരം കേസുകളില്‍ പരാതി ലഭിച്ചാല്‍ കേസ് അന്വേഷിക്കുന്ന പോലീസ് സ്‌പോണ്‍സര്‍മാര്‍ വഴിയാണ് പ്രതികളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്.

തനിക്ക് നിക്കാഹിന് മുമ്പ് മറ്റൊരുബന്ധമുണ്ടെന്നും കന്യകയല്ലെന്നും യുവതി തുറന്ന് പറഞ്ഞത് ആദ്യരാത്രിയിലെ മനസ് തുറന്നുളള സംസാരത്തിനിടയിലാണ്. എന്നാല്‍ ശാന്തനായി കാര്യങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഭര്‍ത്താവിന്റെ മട്ടുമാറി. പിന്നെ ഒട്ടുംതാമസിച്ചില്ല. ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തി. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ 28കാരനായ പാക്കിസ്ഥാന്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിന്ധ് ജില്ലയിലെ ജകോബാബാദിലാണ് സംഭവം. ബക്ഷ് ഖോകറെന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

Image result for young-man-killed-his-wife khan shadi lashari-on-first-night-

ആദ്യ രാത്രിയിലേക്ക് പ്രവേശിച്ചപ്പോഴാണ് യുവാവ് തിരിച്ചറിഞ്ഞത് ഭാര്യ കന്യകയല്ലെന്ന്. 19 വയസുളള ഖന്‍സാദി ലഷാറിയെന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ബന്ധുകൂടിയായ ഇവരുടെ നിക്കാഹ് വെളളിയാഴ്ച്ചയാണ് നടന്നത്. നിക്കാഹിന് ശേഷം വീട്ടിലെത്തിയവരെ ബന്ധപ്പെടുവാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശ്രമിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് അര്‍ദ്ധരാത്രി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. വരനെയും നാല് സഹോദരന്മാരെയും പ്രതിചേര്‍ത്താണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

ബംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളികളായ നാല് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാമനഗരയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, വെല്ലൂര്‍ വി.ഐ.ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ബംഗളൂരു മൈസൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് അമിതവേഗതയില്‍ ഇവരുടെ കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. നാല്‌പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. അമിതവേഗത്തിലെത്തിയ ട്രക്ക് ഡിവൈഡര്‍ ഇടിച്ചു തകര്‍ത്തശേഷമാണ് കാറില്‍ ഇടിച്ചത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരിച്ച വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ ഏത് ദജില്ലകളില്‍ നിന്നുള്ളവരാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച് നഷ്ടം സഹിച്ചും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെ വഞ്ചിച്ചുകൊണ്ട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മില്ലുടമകളുമായി ഒത്തുകളിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി. നെല്ലു കൊയ്ത് കഴിഞ്ഞതിനു ശേഷം മാത്രം മില്ലുടമകളുമായി ചര്‍ച്ച എന്ന നാടകം നടത്തുന്നതു തന്നെ വഞ്ചനയുടെ ഉദാഹരണമാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോള്‍ 68 കിലോ അരി ലഭിക്കും എന്ന സര്‍ക്കാര്‍ കണക്ക് അംഗീകരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകുന്നതാകാതിരുന്നതാണ് തീരുമാനം നീളാന്‍ കാരണം എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണ്. ഇതു സംബന്ധിച്ച് മില്ലുടമകള്‍ക്ക് സമ്പൂര്‍ണ്ണമായി കീഴടങ്ങിക്കൊണ്ടാണ് ഇപ്പോള്‍ തീരുമാനത്തിലെത്തിയിരിക്കുന്നത്.

തീരുമാനം വൈകുക വഴി കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് നശിച്ചു കൊണ്ടിരിക്കുന്നു. മില്ലുടമകളെ നിലക്കുനിര്‍ത്തി കര്‍ഷകരെ നിലക്ക് നിര്‍ത്തി കര്‍ഷകരെ സംരക്ഷിക്കും എന്ന് വീരവാദം മുഴക്കിയ കൃഷിമന്ത്രി മാളത്തില്‍ ഒളിച്ചിരിക്കുന്നു. ആലത്തൂരില്‍ മില്ല് തുടങ്ങും, വിത്തുല്‍പാദന വിതരണത്തിലെ അഴിമതി ഇല്ലാതാക്കും തുടങ്ങിയ മന്ത്രിയുടെ വാഗ്ദാനങ്ങളും ജലരേഖയായി. കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രായോഗിക പരിപാടികളുമായി മുന്നോട്ട് പോകാനും സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാനും ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചതായി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ അറിയിച്ചു. സംസ്ഥാന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി ഏരോത്ത്, ജാഫര്‍ അത്തോളി, ഷെബു മീത്തില്‍, പത്മനാഭന്‍ ഭാസ്‌കരന്‍, കാര്‍ത്തികേയ, .പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു

സ്റ്റോക്ക് ഓൺ ട്രെന്റ്: വീട്ടുകാരുടെ പഞ്ചി, ആത്മമിത്രങ്ങളുടെ പഞ്ചിയമ്മ, സി എം സി സന്യാസിനി സഭക്ക് സിസ്റ്റർ ജെയ്‌സി, നാട്ടുകാർക്ക് സിസ്റ്റർ ‘അമ്മ, 1946 ആഗസ്റ് 11 ന് 1121 കർക്കിടകത്തിലെ തിരുവോണനാളിൽ ജനനം.. കോട്ടയം ജില്ലയിലെ ആർപ്പൂക്കര വില്ലേജിൽ, വില്ലൂന്നി ഗ്രാമത്തിൽ, പൊടിപ്പാറ തറവാട്ടിൽ മാണിച്ചന്റെയും കൊണ്ടോട്ടിക്കൽ മേരിക്കുട്ടിയുടെയും  ഒൻപത് മക്കളിൽ മൂത്തവൾ.. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിന്റെ മുൻ ട്രസ്റ്റിയും, സീറോ മലബാർ ബിർമിങ്ഹാം ചാപ്പ്ളിൻസിയുടെ എക്സിക്യൂട്ടീവ് മെമ്പറും ആയ സിബി പൊടിപ്പാറയുടെ  സഹോദരി സിസ്റ്റർ ജെയ്‌സി കാർമ്മൽ (71) നിര്യാതയായി. ശവസംസ്ക്കാര ചടങ്ങുകൾ നാളെ 2.00 ന് ചങ്ങനാശേരി കാർമ്മൽ വില്ല മഠത്തിൽ ആരംഭിക്കുന്നതായിരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

ഒരു നാടിൻറെ നൊമ്പരമായ ഒരു മരണം.. അപ്പർ കുട്ടിനാടിന്റെ പ്രകൃതി സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ച ബാല്യകാലം.. അയലത്തെ ചേച്ചിമാരോടൊപ്പം ഉൾനാടുവാഴികളിലൂടെയുള്ള സ്‌കൂൾ യാത്രയിൽ വഴിമദ്ധ്യേ കുടിലുകളിൽ കയറിയിറങ്ങി കുശലം പറഞ്ഞത് ഒന്നും സൂക്ഷിച്ചു വയ്ക്കാനില്ലാതെ ഇട്ടിരിക്കുന്ന കുടിലുകളും, സ്‌കൂളിൽ പോകാതെ കളിച്ചു നടന്നിരുന്ന കുട്ടികളും… അതൊരു നൊമ്പരമായി.. രാത്രികളിൽ അവർക്കായി അവൾ സ്വപ്നങ്ങൾ കണ്ടു.. ഇവരെപ്പോലെ ഒന്നും സൂക്ഷിച്ചു വയ്ക്കാതെ തുറന്നിരിക്കുന്ന കുടിൽ, ഭാരതത്തിലെ ഋഷിമാരുടെ പോലുള്ള കുടിൽവാസവും ലാളിത്യമുള്ള ജീവിതവും… പത്താം ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ തന്നെ വിവാഹ ആലോചനകൾ എത്തിത്തുടങ്ങി… എന്നാൽ അവയൊക്കെയും അവഗണിച്ചു.. കളങ്കമില്ലാത്ത ആ പ്രായത്തിൽ തന്നെ ഒന്നോ രണ്ടോ കുട്ടികളുടെ അമ്മയാകുന്നതിനു പകരം ആശ്രയമില്ലാത്ത എല്ലാവരുടെയും അമ്മയാകുവാൻ തീരുമാനിച്ചുറച്ചു.. കർക്കശ്യക്കാരനായ അപ്പന്റെ ശാസനകളും, അമ്മയുടെ കണ്ണീരിൽ കുതിർന്ന യാചനകളും അവളുടെ തീരുമാനത്തെ മാറ്റാൻ സാധിച്ചില്ല… ഉപബോധമനസ്സിൽ മിന്നിമറഞ്ഞ ലൗകീക ജീവിതവിളികളെ തിരിച്ചറിഞ്ഞു അഗ്നിക്കിരയാക്കി ബോധമനസ്സിൽ തീരുമാനം ഉറപ്പിച്ചു നിർത്തി.

“ധ്യാനത്തിൽ നീ എന്നോട് ചേർന്നിരിക്കുക കർമ്മത്തിൽ നീ എനിക്ക് അർപ്പിതമായിരിക്കുക” എന്ന മുദ്രാവാക്യത്തിന്റെ മധുരിമയാണ് പഞ്ചിയെ കോൺഗ്രിഗേഷൻ ഓഫ് കാർമ്മൽ (സി എം സി ) സന്യാസഭവനിലേക്കാകര്ഷിച്ചത്. 1964-ൽ ചങ്ങനാശേരിയിലെ സി എം സി പ്രൊവിൻഷ്യൽ അംഗമായി.. അസംപ്‌ഷൻ കോളേജിൽ പി ഡി സിയും മണിപ്പാൽ കെ എം സിയിൽ നിന്ന് ഫർമസി പഠനവും പൂർത്തിയാക്കി. തുടന്ന് വിവിധ ആശുപത്രികളിൽ സ്നേഹപരിചരണം..

 

സ്വന്തം ലേഖകൻ 

ചങ്ങനാശേരി ബൈപാസ് റോഡിലാണ് മദ്യപിച്ചു ലക്കുകെട്ട് വന്ന എസ്‌ ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ലീലകൾ അരങ്ങേറിയത്‌ . നില്ക്കാൻ പോലും മേലാത്ത അവസ്ഥയിൽ കാറോടിച്ചു വന്ന ഇദ്ദേഹം, നാടു റോഡിൽ കാർ പിന്നോട്ട് എടുക്കുകയും തൊട്ടു പുറകെ കൊച്ചു കുട്ടികളുമായി വന്ന ഓട്ടോറിക്ഷയെ ഇടിച്ചു നിൽക്കുകയും ആയിരുന്നു.  സമീപം അപകടം കണ്ടു നിന്ന നാട്ടുകാർ ഓടികൂടുകയും, കാറിൽ നോക്കുമ്പോൾ കാണുന്നത് ഫുൾ യൂണിഫോമിൽ  അടിച്ചു മദോന്മത്തനായി  ഇരിക്കുന്ന പോലീസുകാരനെ . ഉടൻ നാട്ടുകാർ അടുത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു പോലീസിൽ അറിയിക്കുകയും അതു വഴി വന്ന  കേരള കോൺഗ്രസ്സ് സക്കറിയാ യുവജന വിഭാഗം നേതാവായ അഡ്വ: ബോബൻ ടി തെക്കേലിന്റെ സഹായത്താൽ പോലീസുകാരുമായി ചേർന്ന്  കാറിൽ നിന്നും ഇറക്കുമ്പോൾ ഇദ്ദേഹം നില്ക്കാൻ പോലും മേലാത്ത അവസ്ഥയിൽ ആയിരുന്നു

ദൃശ്യങ്ങൾ കാണാം …….

അപഹസ്യം നിറഞ്ഞ കൊലവിളി നടത്തി ഫാന്‍സുകാര്‍ ചുറ്റും ഉണ്ടെങ്കിലും ജയിലില്‍ നിന്നെത്തിയ ദിലീപിന്റെ പെരുമാറ്റം ശാന്തത കൈവിടാതെയും സ്‌നേഹത്തോടും കൂടിയാണ്. ജാമ്യം ലഭിച്ച ആദ്യ ദിവസം കുടുംബക്കാര്‍ക്കൊപ്പം വീട്ടില്‍ തന്നെ കഴിഞ്ഞ ദിലീപ് ഇന്ന് രാവിലെ ആദ്യം പോയത് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പുണ്യാളന് കൃതജ്ഞത അര്‍പ്പിക്കാന്‍ ആണ്. ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി മുഴുവന്‍ കുര്‍ബാന കൈകൊണ്ടാണ് ദിലീപ് മടങ്ങിയത്.

Image may contain: 2 people, fire and outdoor

ഇന്ന് രാവിലെ 6.45 മുതല്‍ 8 മണിവരെ ദിലീപ് പള്ളിയിലെ ആരാധന ചടങ്ങുകളില്‍ പങ്കെടുത്തു. പള്ളിയുടെ പ്രവേശന കവാടത്തിന് ഇടതുഭാഗത്തായി സ്ഥാപിച്ചിട്ടുള്ള തിരു സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് താരം ആരാധന ചടങ്ങുകളില്‍ പങ്കെടുക്കാനായി പള്ളിക്കകത്ത് പ്രവേശിച്ചത്. നൊവേനയും കുര്‍ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകള്‍ക്കായി പണമടച്ചു. കുര്‍ബാനക്കും നവേനക്കുമുള്ള പണമാണ് വഴിപാടിനത്തില്‍ പള്ളിക്ക് സമര്‍പ്പിച്ചത്.

ചടങ്ങുകള്‍ക്കുശേഷം വികാരി മൈക്കിള്‍ ഡിസൂസയെ കണ്ട് അനുഗ്രഹവും വാങ്ങി.ജയില്‍ മോചനത്തിനായും രാമലീലയുടെ വിജയത്തിനായും നിരവധിപേര്‍ കുര്‍ബ്ബാന കഴിപ്പിക്കാനെത്തിയെന്ന് വികാരി അറിയിച്ചപ്പോള്‍ ദിലീപ് കൈകള്‍കൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു.നേര്‍ച്ചക്കഞ്ഞിയും കഴിച്ച ശേഷമാണ് ദിലീപ് പള്ളിയില്‍ നിന്നും യാത്രയായത്. ദിലീപ് എത്തിയതറിഞ്ഞ് നിരവധി വിശ്വാസികളും സ്ഥലത്തെത്തിയിരുന്നു. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍ സുഹൃത്തുക്കളായ ഏലൂര്‍ ജോര്‍ജ്ജ്, ശരത് തുടങ്ങിയവര്‍ക്കൊപ്പമാണ് ദിലീപ് പള്ളിയില്‍ എത്തിയത്. നേരത്തെ നേര്‍ന്നിട്ടുള്ള വഴിപാടുകള്‍ കഴിപ്പിക്കുന്നതിനായി ഇന്ന് താരം വിവിധ ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ ആയ വേളയില്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചാണ് തടവറയില്‍ സമയം ചെലവിട്ടത്. ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മാനസാന്തരം വരാനായി പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ കൈമാറിയ സങ്കീര്‍ത്തനം സെല്ലിലെ ഒരു കോണില്‍ കിടന്നാണ് ദിലീപിന് കിട്ടുന്നത്. ഒറ്റയിരുപ്പിന് വായിച്ചു. പിന്നീട് പല തവണ വായിച്ചു. തുടര്‍ച്ചയായി വായനയില്‍ മുഴുകിയപ്പോള്‍ 85 ദിവസത്തോളം ജയിലില്‍ താമസിക്കാനുള്ള ഊര്‍ജ്ജം ദിലീപിന് ലഭിച്ചത് സങ്കീര്‍ത്തനം വായിച്ച ശേഷമാണ്.

ബൈബിളിന്റെ ആശയമാണ് സങ്കീര്‍ത്തനത്തിലൂടെ മനസുകളിലേക്ക് എത്തുന്നത്. പല ജയില്‍ തടവുകാരും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന പുസ്തകം. ഇത് തന്നെയായിരുന്നു ദിലീപിന്റെ ജയിലിലെ ഉറ്റ സുഹൃത്ത്. സങ്കീര്‍ത്തനം വായിച്ചു തുടങ്ങിയ ശേഷം ദിലീപിലെ മാറ്റം സഹതടവുകാര്‍ക്കും അനുഭവമായ കാര്യവും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതുവരെ ജയില്‍ ജീവിതത്തില്‍ വിഷണ്ണനായി ഒറ്റക്കിരുന്ന നടന്‍ സഹ തടവുകാരുടെ പേരും ഊരുമൊക്കെ അന്വേഷിച്ചു തുടങ്ങി.

നേരത്തെ ദിലീപിനെ അനുകൂലിച്ചു കൊണ്ട് സെന്റ് ആന്റണീസ് പള്ളിയിലെ വൈദികന്‍ അദ്ദേഹം ജയിലില്‍ കിടക്കുന്ന സമയത്ത് തന്നെ രംഗത്തെത്തിയിരുന്നു. സങ്കീര്‍ത്തനം വായന തുടങ്ങിയ സമയത്തായിരുന്നു ദിലീപിനെ പിന്തുണച്ച് മഞ്ഞുമ്മല്‍ കാര്‍മല്‍ റിട്രീറ്റ് കേന്ദ്രത്തിലെ വൈദികനായ ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസ സമൂഹത്തോട് വൈദികന്‍ ആഹ്വാനം ചെയ്തു. വിശ്വാസികള്‍ വലിയ തോതില്‍ പള്ളിയിലെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച്ച. ആ ദിവസം തന്നെയാണ് വൈദികന്‍ ഇതിനായി തിരഞ്ഞെടുത്തത്. ജയിലില്‍ കഴിയുന്ന ദിലീപ് വിശ്വാസത്തിലേക്ക് തിരിഞ്ഞതായി സൂചിപ്പിച്ചായിരുന്നു ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പിലിന്റെ പ്രസംഗം.

നിരപരാധിയോ അപരാധിയോ ആകട്ടെ എത്രയോ പേര്‍ ജയിലില്‍ കഴിയുന്നു. വിധി വരുന്നത് വരെ കാത്തിരിക്കാമെന്ന് വൈദികന്‍ പറഞ്ഞിരുന്നു. കോടതിയുടെ വിധി വരുന്നതുവരെ ദിലീപിനെ ക്രൂശിക്കേണ്ടതില്ലെന്ന് തന്നെയാണ് വൈദികന്‍ സൂചിപിക്കുന്നത്. പ്രത്യേക സാഹര്യത്തില്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ ദിലീപ് സങ്കീര്‍ത്തനം വായിച്ചിരിക്കുകയാണ്. നിങ്ങളും ഇത് പോലുള്ള സാഹചര്യങ്ങളില്‍ വിശ്വാസം മുറുകെ പിടിക്കണമെന്നും വൈദികന്‍ വിശ്വാസ സമൂഹത്തോട് പറഞ്ഞത്. നിരവധി സിനിമാ താരങ്ങളും പ്രശസ്തരും നിരന്തരം സന്ദര്‍ശിക്കുന്ന ദേവാലയമാണ് സെന്റ് ആന്റണീസ് പള്ളി. ഇവിടെയാണ് ഇത്തരത്തില്‍ പ്രസംഗം നടന്നത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച സെന്റ് ആന്റണീസ് പള്ളിയിലും ദിലീപ് അടുത്തു തന്നെ കുര്‍ബാന കൊള്ളാന്‍ എത്തുമെന്നാണ് അറിയുന്നത്.

ഇനിയാണ് ദിലീപിനും കാവ്യയ്ക്കും കണ്ടകശനി ആരംഭിക്കുന്നതെന്ന് ജ്യോതിഷി. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക്ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും ജ്യോതിഷി പറയുന്നു.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക.

താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്.

ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ഇരുവര്‍ക്കും അനുകൂലമായി വരുന്ന സമയമാണ് (രണ്ടര വര്‍ഷത്തിന് ശേഷം). അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ഇവരില്‍ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയും.

ദേവീ അനുഗ്രഹം കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഏക പരിഹാരം. ശിവക്ഷേത്രങ്ങളില്‍ പോകുന്നതും ഉചിതമാണ്. ദിലീപുമായി ബന്ധപ്പെട്ട് വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും കര്‍ണ്ണാടകയിലും വടക്കന്‍ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണന്‍ (ഷൈജു എംകെ) പറഞ്ഞു.

Read more.. ബൈബിൾ വായന ദിലീപിന്റെ ആത്മവിശ്വസം കൂട്ടിയോ ? ആലുവ പള്ളിയിലെത്തിയ ദിലീപ് തിരു: സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചും, മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുത്തും മടക്കം

ജനരക്ഷായാത്രയുടെ സംഘാടനത്തിലും പങ്കാളിത്തത്തിലും ദേശിയ അധ്യക്ഷന്‍ അമിത്ഷായ്ക്ക് അതൃപ്തി. പയ്യന്നൂരില്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്ത അമിത്ഷാ 9 കിലോമീറ്ററോളം ജാഥയോടൊപ്പം നടന്നെങ്കിലും ബി.ജെ.പി ദേശിയഅധ്യക്ഷന്‍ പങ്കെടുത്ത പരിപാടിക്ക് വേണ്ടത്ര ജനപങ്കാളിത്തമോ മാധ്യമ ശ്രദ്ധയോ ഉണ്ടായില്ല എന്ന വിലയിരുത്തലാണ് അമിത് ഷായ്ക്കും ബി.ജെ.പി ദേശിയ നേതൃത്വത്തിനുമുള്ളത്. ഇന്നലെ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ദിലീപ് ആരാധകര്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമങ്ങള്‍ അമിത്ഷായെയും ബി.ജെ.പി ജാഥയെയും ഏതാണ്ട് പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. 3 ദിവസം ജാഥയോടൊപ്പം സഞ്ചരിക്കുമെന്നു അറിയിച്ചിരുന്ന അമിത് ഷാ യാത്ര അവസാനിപ്പിച്ച് ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു .

ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ഭിന്നത ജാഥയുടെ സംഘാടനത്തിലും വ്യക്തമായി പ്രതിഫലിക്കുകയുണ്ടായി. പല ചേരികളായി തിരിഞ്ഞു നില്‍ക്കുന്ന പ്രമുഖ നേതാക്കള്‍ പലരും തമ്മില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതിരുന്നത് അമിത്ഷായുടെ ശ്രദ്ധയില്‍പെട്ടിരുന്നു. കൃഷ്ണദാസ്, മുരളീധരന്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ചേരിപ്പോര് നിയന്ത്രിക്കാന്‍ ദേശീയനേതൃത്വത്തിനും കഴിയുന്നില്ല. അതോടൊപ്പം അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെക്കാള്‍ വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്.

നാളെ പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം ശക്തികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അമിത്ഷാ യാത്രയിലുണ്ടാകുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. പിണറായിയിലൂടെയുള്ള യാത്രയില്‍ അമിത്ഷാ ഉണ്ടാകുമെന്ന വാര്‍ത്തയ്ക്ക് ബി.ജെ.പി കേന്ദ്രങ്ങള്‍ വലിയ പ്രചരണമാണ് നല്‍കിയിരുന്നത്. യാത്ര മതിയാക്കി അമിത്ഷാ മടങ്ങിയത് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ജാഥയോടൊപ്പം സഞ്ചരിക്കും. നാളെയും ആദിത്യനാഥ് ജാഥയിലുണ്ടാകുമെന്ന് ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രവര്‍ത്തകര്‍ മടിക്കുകയാണ്. സെപ്റ്റംബറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാനമൊട്ടാകെ പോസ്റ്ററുകള്‍ പതിച്ചതിനുശേഷം പൊടുന്നനേ ജാഥ മാറ്റിവെച്ചതുപോലെ, ഏതു നിമിഷവും നേതൃത്വം വാക്കുമാറ്റാം എന്ന അഭിപ്രായമാണ് ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് അണികള്‍ക്കുള്ളത്.

RECENT POSTS
Copyright © . All rights reserved