Latest News

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിങ്ങിന്റെ വിഡിയോ യൂട്യൂബില്‍ ഹിറ്റ്. എമിറേറ്റ്‌സിന്റെ എയര്‍ബസ് എ380 എന്ന ഇരുനില യാത്രാവിമാനം വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. അഞ്ഞൂറോളം യാത്രക്കാരുമായി കാറ്റില്‍ ഉലഞ്ഞുകൊണ്ട് റണ്‍വേയിലിറങ്ങുന്ന ദൃശ്യങ്ങള്‍ ലക്ഷക്കണക്കിന് പേരാണ് യുട്യൂബില്‍ കണ്ടത്.

വിമാനത്തിന്റെ പൈലറ്റിന്റെ മനഃസാന്നിധ്യവും വൈദഗ്ധ്യവും കൊണ്ട് മാത്രമാണ് യാത്രാവിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് കനത്ത കാറ്റില്‍ പെട്ടുലഞ്ഞുപോയത്. മാര്‍ട്ടിന്‍ ബോഗ്ഡന്‍ എന്നയാള്‍ യൂട്യൂബിലിട്ട വിഡിയോ ഇതിനകം തന്നെ 69 ലക്ഷത്തിലധികം തവണ കണ്ടു കഴിഞ്ഞു. വിമാന ഫൊട്ടോഗ്രഫി പ്രേമിയായ മാര്‍ട്ടിന്‍ നേരത്തെയും നിരവധി വിമാനങ്ങളുടെ പറന്നുയരുന്നതിന്റേയും പറന്നിറങ്ങുന്നതിന്റേയും ദൃശ്യങ്ങളെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ അപൂര്‍വ്വമായ ദൃശ്യമാണ് ലഭിച്ചത്.

തുടക്കത്തില്‍ സാധാരണ കാറ്റില്‍ പെട്ടതുപോലെയാണ് തോന്നിച്ചതെങ്കിലും പിന്നീട് നിലമാറിയെന്ന് മാര്‍ട്ടിന്‍ വിഡിയോയുടെ വിവരണത്തില്‍ കുറിക്കുന്നു. ഇത്രവലിയ വിമാനം അത്യന്തം അപകടകരമായ രീതിയില്‍ ആടിയുലഞ്ഞ് പറന്നിറങ്ങുന്നത് ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ കഴിവിന്റെ പരമാവധി പൈലറ്റിന് ഉപയോഗിക്കേണ്ടി വന്നുവെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ യൂറോപ്പില്‍ നിന്നു മാത്രം ആയിരക്കണക്കിന് വിമാനത്താവളങ്ങളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ള വ്യക്തിയാണ് മാര്‍ട്ടിന്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ലാന്‍ഡിങ്ങില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്‌സ് വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരുഘട്ടത്തിലും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും എമിറേറ്റ്‌സ് വക്താവ് പറയുന്നു. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ക്രോസ് വിന്‍ഡ്. ഈ സംഭവത്തിലും വില്ലനായത് ക്രോസ് വിന്‍ഡ് തന്നെയായിരുന്നു.

യാത്രികര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം സമ്മാനിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ തക്ക പരിശീലനം പൈലറ്റുമാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് എ380 പോലുള്ള കൂറ്റന്‍യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കുന്ന പൈലറ്റുമാര്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ളവരായിരിക്കും. ഇക്കാര്യം അടിവരയിട്ട് തെളിയിക്കുന്നത് കൂടിയാണ് ഈ സംഭവം. വടക്കന്‍ ജര്‍മ്മനിയില്‍ ആഞ്ഞടിച്ച സേവിയര്‍ കൊടുങ്കാറ്റിന് ശേഷം മേഖലയില്‍ ശക്തിയേറിയ കാറ്റ് വീശുന്നുണ്ട്. ഇതാണ് ഡസല്‍ഡോര്‍ഫ് വിമാനത്താവളത്തിലും വില്ലനായത്.

കുട്ടിയ്ക്ക് പേരിടുന്ന സമയത്ത് നല്ലൊരു പേര് കണ്ടു പിടിക്കുക അല്ലാതെ ഭൂരിഭാഗം ആളുകളും മറ്റൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ചില ആളുകള്‍ എല്ലാം ശ്രദ്ധിച്ച് മാത്രമേ പേരിടാറും ഉള്ളൂ. പേരിന്റെ ആദ്യ അക്ഷരം ആ വ്യക്തിയുടെ സ്വഭാവത്തെ കാണിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ശരി എന്ന് തോന്നുന്നു എങ്കില്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരേയും അറിയിക്കൂ.

A – ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് ഇവർക്കുണ്ടാകും.ജോലിയിൽ ആയാലും പഠിത്തത്തിലായാലും പൂർത്തിയാക്കുന്നത് വരെ ഇവർ വിശ്രമമില്ലാതെ പ്രവർത്തിക്കും. അപാര ധൈര്യ ശാലികളും പരിശ്രമികളും ആയിരിക്കും ഇവർ. ഒരിക്കലും ഇവർ പരാജയം സമ്മതിക്കില്ല.

ഏത് കാര്യവും അത് സന്തോഷമുണ്ടാക്കുന്നതോ സങ്കടമുണ്ടാക്കുന്നതോ ആയാലും വളച്ചൊടിക്കാതെ നേരെ പറയുന്നതാണ് ഇവർക്ക് ഇഷ്ടം. ഇവർ എപ്പോഴും ആകർഷണീയരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.തൻറെ പ്രിയപ്പെട്ടവരെ എന്നും പ്രാധാന്യത്തോടെ കാണുന്നവരാണ് ഇവർ.

B – ഇവർ അൽപം നാണം കുണുങ്ങികളും തൊട്ടാവാടികളും ആയിരിക്കും. സൗന്ദര്യമുള്ള എല്ലാത്തിനോടും ഇവർക്ക് വല്ലാത്ത ഭ്രമമായിരിക്കും. ജീവിതത്തിൽ എന്നും പുതിയ വഴികൾ തേടാൻ ഇവർ ഇഷ്ടപ്പെടും. ഇവരുടെ ജീവിതം രഹസ്യങ്ങൾ നിറഞ്ഞതായിരിക്കും.

പ്രണയ വിഷയത്തിൽ ഇവർ സ്നേഹത്തിന് വേണ്ടി എത്രകാലം കാത്തിരിക്കാനും തയ്യാറാണ്. പ്രണയത്തിൽ ഇവർ പലപ്പോഴും ചതിക്കപ്പെടാറുമുണ്ട്. ഇവർക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടായിരിക്കും.

C – ഇവർ കാണാൻ വളരെ ആകർഷണീയരായിരിക്കും. മറ്റുള്ളവരുടെ വേദനയിൽ പങ്കു ചേരുന്നവരാണിവർ. സുഖത്തിൽ കൂടെ നിന്നില്ലെങ്കിലും വിഷമഘട്ടം വരുമ്പോൾ സഹായിക്കാൻ മുന്നിൽ തന്നെയുണ്ടാകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം ഉറപ്പാണ്. ഇവർക്ക് അൽപം കൂടുതൽ ഇമോഷണൽ സ്വഭാവമുണ്ടായിരിക്കും.

D – ഇവർ വളരെ ആകർഷണീയരും ഉന്മേഷമുള്ളവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ താത്പര്യമുള്ളവരായിരിക്കും. പ്രണയ വിഷയത്തിൽ ഇവർ അൽപം നിർബന്ധ ബുദ്ധിക്കാരായിരിക്കും. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ മനസ്സിന് ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് ഇവർക്ക് ഇഷ്ടം.

ഒരു തീരുമാനം എടുത്താൽ അവർ അത് നടത്തിയ ശേഷമേ പിൻവാങ്ങുകയുള്ളൂ.ഇവർക്ക് ആരോടെങ്കിലും പ്രണയം തോന്നിയാൽ അവരെ സ്വന്തമാക്കാൻ ഏതറ്റം വരെ പോകാനും മടിക്കില്ല.

E-ചിട്ടയായ ജീവിതം നയിക്കാൻ ഇവർക്ക് എല്ലാ വസ്തുക്കളും അടുക്കും ചിട്ടയോടും ഇരിക്കുന്നതാണിഷ്ടം. ഇവർ രസികന്മാരും ചിരിയും തമാശയും നിറഞ്ഞ ജീവിതം ഇഷ്ടപ്പെടുന്നവരായിരിക്കും. പ്രണയത്തിൽ ഇവർ ഉറച്ചു നിൽക്കുന്നവരായിരിക്കില്ല. പ്രണയം അസ്ഥിയിൽ പിടിച്ച പോലെ കാട്ടുമെങ്കിലും ഇവർ ആരിലാണ് ആകൃഷ്ടരാവുക എന്ന് പറയാൻ സാധിക്കില്ല.

ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും. ഇവർക്ക് ആഗ്രഹിക്കുന്നതെന്തും ലഭ്യമാകും.ഇവർക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ ഇവർ തികച്ചും ആത്മാർഥത ഉള്ളവരായിരിക്കും.

F – ഇവർ കാണാൻ വളരെ സെക്സിയും ആകർഷണീയരുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസമുള്ള ഇവർ വളരെ ആലോചിച്ചു മാത്രമേ ചിലവുകൾ നടത്തുകയുള്ളൂ. ഇവർ വളരെ ഉത്തരവാദിത്വമുള്ളവരായിരിക്കും. പ്രണയത്തിന് ഇവർ ഏറെ പ്രാധാന്യം നൽകുന്നവരായിരിക്കും. ഇവരുടെ മനസ്സ് നിറയെ പ്രണയം ആയിരിക്കും.

G – തൻറെ പ്രവൃത്തികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ ഇവർ മുന്നോട്ട് പോകൂ. പലപ്പോഴും തൻറെ ആവശ്യങ്ങൾ പോലും ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഇവർ സന്നദ്ധരായിരിക്കും. സ്വന്തം അഭിമാനത്തിന് വില കൽപ്പിക്കുന്നവരാണ് ഇവർ.ഉറപ്പില്ലാതെ ഒരാൾക്ക് വേണ്ടി വെറുതെ സമയവും പണവും ചിലവഴിക്കാൻ ഇവർ താത്പര്യപ്പെടില്ല.

H – ഏത് അർദ്ധരാത്രിയിലും മറ്റുള്ളവരെ സഹായിക്കാൻ സന്നദ്ധരും പെട്ടെന്ന് ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ളവരുമായിരിക്കും H എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർ പണത്തിന് കൂടുതൽ വില കല്പിക്കുന്നവരായിരിക്കും.

സത്യസന്ധരും മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയുന്നവരുമായിരിക്കും ഇവർ. പ്രണയിച്ചാൽ അത് നിലനിർത്താൻ വേണ്ടി ജീവൻ കൊടുക്കാൻ പോലും ഇവർ മടിക്കില്ല.

I – മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരിക്കും.I അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവരിൽ കൂടുതൽ പേരും കലാകാരന്മാർ ആയിരിക്കും. ഇവർ വാക്കിന് സ്ഥിരത ഇല്ലാത്തവരായിരിക്കും. ഒരുപാട് അവസരങ്ങൾ കിട്ടുമെങ്കിലും തൻറെ മാത്രമായ തീരുമാനങ്ങളിലേക്ക് പോകാൻ ഇവർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.

J -ജെ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പിടിവാശിക്കാരും സ്ഥിരത ഇല്ലാത്ത സ്വഭാവത്തിനുടമകളുമായിരിക്കും. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിട്ടേ അവർ പിന്മാറുകയുള്ളൂ. തനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിതാവസാനം വരെ ഒപ്പം നിൽക്കാൻ ഇവർ തയ്യാറായിരിക്കും.ഇക്കൂട്ടരെ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ടാകും.

K – എന്തും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണിവർ. സ്വന്തം കാര്യത്തിന് മുൻ‌തൂക്കം കൊടുക്കുന്നവരും എല്ലാ കാര്യത്തിലും കൃത്യത ആഗ്രഹിക്കുന്നവരുമായിരിക്കും ഇവർ. സാമർത്ഥ്യമുള്ള പങ്കാളികളെ സ്വന്തമാക്കാനായിരിക്കും ഇവർക്ക് ഏറെ താത്പര്യം. പണം ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ മുൻപന്തിയിലായിരിക്കും.

L – എൽ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ പൊതുവേ സ്വപ്ന ജീവികളായിരിക്കും. ഇവർക്ക് വലിയ ആഗ്രഹങ്ങളുണ്ടായിരിക്കില്ല. ചെറിയ കാര്യങ്ങളിൽ പോലും ഇവർ സന്തോഷം കണ്ടെത്താൻ ശ്രമിക്കും. കുടുംബത്തെ ഒത്തൊരുമിച്ച് കൊണ്ടുപോകാൻ പ്രാപ്തിയുള്ളവരായിരിക്കും ഇവർ.

ആത്മാർത്ഥ പ്രണയത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഇവർ ആദർശവാദികളായിരിക്കും. ഇവർ കാണാൻ നല്ല ആകർഷണീയത ഉള്ളവരായിരിക്കും.

M – കുടുംബത്തോട് പ്രത്യേക സ്നേഹമുള്ളവരായിരിക്കും ഇവർ. പണം ചിലവാക്കുന്നതിൽ ഒരു മടിയും കാണിക്കില്ല. ഇവർ വളരെയേറെ രഹസ്യ സ്വഭാവമുള്ളവരായിരിക്കും. നേരിട്ട് പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ പോലും മനസ്സിൽ കൊണ്ടു നടന്ന് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്ന ഇവരെ സൂക്ഷിക്കണം.

താൻ സ്നേഹിക്കന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് ഇവർ ആഗ്രഹിക്കും. ഇവരുടെ അനാവശ്യ വാശി പലപ്പോഴും അപകടങ്ങളിൽ കൊണ്ട് ചാടിക്കും.

N – ചെയ്യുന്ന ജോലികൾ എപ്പോഴും വളരെ കുറ്റമറ്റതായിരിക്കണമെന്ന് ആഗ്രഹമുള്ളവരാണിവർ. ഇവർ തുറന്ന മനസ്സിൻറെ ഉടമകളായിരിക്കും. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും വീണ്ടു വിചാരം ഇല്ലാതെ പ്രവർത്തിക്കുന്ന സ്വഭാവം ഇവരിൽ കൂടുതലായിരിക്കും.

ഇവർ പ്രണയ കാര്യങ്ങളിൽ വിശ്വസ്തരായിരിക്കും. എന്നാൽ ചിലപ്പോൾ ചതിക്കാനും ഇവർ മടിക്കാറില്ല.

O – വളരെയധികം സാമൂഹിക പ്രതിബന്ധതയുള്ളവരാണിവർ. കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവൃത്തിക്കുകയും ചെയ്യുന്ന ഇവർ അതി ബുദ്ധിശാലികളായിരിക്കും. പ്രണയത്തിൻറെ കാര്യത്തിൽ വളരെ ഉത്തരവാദിത്വമുള്ള ഇവർ ഒരാളെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടാൽ ഒരിക്കലും അതിൽ നിന്ന് മാറില്ല. ഇവർ ജീവിതത്തിൻറെ എല്ലാ മേഖലകളിലും വിജയിക്കും.

P – ഏറ്റെടുക്കുന്ന ജോലികൾ തികഞ്ഞ ആത്മാർഥതയോടെ പൂർത്തീകരിക്കുന്ന ഇവർ എല്ലാവരെയും ഒത്തൊരുമയോടെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും.ഇവരുടെ ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങളായിരിക്കും.എന്ത് പ്രശ്നമുണ്ടായാലും കുടുംബത്തെ കൈവിടാതെ ഇവർ കൂടെ നിർത്തും. സ്വന്തം തീരുമാനങ്ങൾ ചില സമയങ്ങളിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്.

Q – വിശ്വസ്തരും സത്യസന്ധരും സഹനശക്തിയുമുള്ള ഇവർ ആഗ്രഹങ്ങൾ അധികമുള്ളവർ ആയിരിക്കില്ല. എല്ലാവരാലും ഇവർ പെട്ടെന്ന് ആകർഷിക്കപ്പെടും.

R – കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് R എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. മറ്റാർക്കും ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ ഇവർക്ക് താത്പര്യം കൂടും. ഏതൊരു കാര്യത്തിലും മുൻപന്തിയിലെത്താൻ ഇവർക്ക് സാധിക്കും.

സൗന്ദര്യ ആരാധകരായ ഇവരുടെ ദാമ്പത്യബന്ധം അത്ര സുഖകരമായിരിക്കില്ല. വളരെ ഒതുങ്ങി ജീവിക്കുന്ന സ്വഭാവക്കാരും ടെൻഷൻ അധികം ആഗ്രഹിക്കാത്തവരുമായിരിക്കും.

S – വളരെയധികം പരിശ്രമികളും സംസാരത്തിലൂടെ ആരെയും പാട്ടിലാക്കാനുള്ള പ്രത്യേക കഴിവും S എന്ന അക്ഷരത്തിൽ തുടങ്ങുന്ന പെരുള്ളവർക്കുണ്ടാകും. പൊതുവേ നന്മയുള്ള സ്വഭാവത്തിനുടമകളാണെങ്കിലും പലപ്പോഴും ഇവരുടെ സംസാര രീതി മറ്റുള്ളവരിൽ അലോസരമുണ്ടാക്കും.

ഏതു കാര്യവും ചിന്തിച്ച് മാത്രമേ ഇവർ ചെയ്യുകയുള്ളൂ. പ്രണയത്തിൻറെ കാര്യത്തിൽ അൽപം നാണം കുണുങ്ങികളായിരിക്കും ഇവർ.

T – പരിശ്രമികളല്ലെങ്കിലും പണത്തിന് ഒരു കുറവും ഇല്ലാത്തവരാണ് T എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരിക്കും.

പണം ചിലവാക്കാൻ ഇവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. വളരെ റൊമാൻറിക് സ്വഭാവക്കാരായിരിക്കും ഇവർ. ആകർഷണീയ വ്യക്തിത്വത്തിനുടമകളായ ഇവർ എപ്പോഴും സന്തോഷം മാത്രം ആഗ്രഹിക്കുന്നവരായിരിക്കും.

U – മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ഇവർ എങ്ങനെയും സമയം കണ്ടെത്തും. ഏറെ പരിശ്രമികളാണെങ്കിലും പലപ്പോഴും അത് പരാജയത്തിലാണ് അവസാനിക്കുക.

സ്വന്തം സന്തോഷത്തേക്കാൾ പങ്കാളിയുടെ സ്നേഹത്തിന് മുൻ‌തൂക്കം നൽകുന്നവരായിരിക്കും ഇവർ. ഉന്നതിയിലേക്ക് കുതിക്കുമ്പോൾ ഇവർ ഒരിക്കലും തിരിഞ്ഞ് നോക്കാറില്ല.

V – സ്വന്തം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ഇഷ്ടപ്പെടാത്ത സ്വഭാവക്കാരാണ് ഇവർ. തമാശകൾ പോലും സീരിയസ്സായി എടുത്ത് ഇവർ പ്രശ്ങ്ങൾ സൃഷ്ടിക്കും. അലസ സ്വഭാവമായിരിക്കും ഇക്കൂട്ടർക്ക്. ഇവരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല.

W – ഈഗോ വളരെയധികം ഉള്ളവരും ഹൃദയ വിശാലത തീരെ ഇല്ലാത്തവരുമാണ് W എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ. സ്വയം പുകഴ്ത്തുന്നത് ഇവർക്ക് ഏറെ ഇഷ്ടമാണ്. ഏർപ്പെടുന്ന ഏത് കാര്യത്തിലും ഇവർ വിജയിച്ചിരിക്കും. സ്നേഹം പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും വളരെ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നവരായിരിക്കും ഇവർ.

X – എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത സ്വഭാവക്കാരായിരിക്കും ഇവർ. ഇത് പലപ്പോഴും ഇവരെ കുഴപ്പത്തിൽ കൊണ്ട് ചെന്ന് ചാടിക്കും.

കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരെ കഴിഞ്ഞേ ആളുണ്ടാവൂ. പെട്ടെന്ന് ജോലികൾ ചെയ്ത് തീർക്കണമെന്ന് ഇഷ്ടപ്പെടുന്നവരാണ് ഇവർ. ദേഷ്യം പെട്ടെന്ന് വരുന്ന ഇവർ പ്രണയത്തിന്റെ കാര്യത്തിൽ ഒന്നിലധികം പേരെ ആകർഷിക്കാനുള്ള പ്രത്യേക കഴിവ് ഉള്ളവരായിരിക്കും.

Y – ഭക്ഷണ പ്രിയരും പണം ചിലവാക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തവരുമാണിവർ. ആരെങ്കിലും എന്തിനെ കുറിച്ചെങ്കിലും അഭിപ്രായം ചോദിച്ചാൽ അതിന് നേരായ മാർഗ്ഗം കാട്ടികൊടുക്കാൻ ഇവർ മിടുക്കരായിരിക്കും.

പങ്കാളിയുടെ ഒരു കാര്യവും ഇവർ ഓർത്തു വെയ്ക്കാറില്ലെങ്കിലും ഇവരുടെ സ്നേഹത്തിന് മുന്നിൽ ഇവയെല്ലാം പെട്ടെന്ന് തന്നെ ക്ഷമിക്കപ്പെടുന്നു. വളരെ ദൂരെ നിന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വഭാവം തിരിച്ചറിയാനുള്ള ഒരു പ്രത്യേക കഴിവ് ഇവർക്കുണ്ടാകും. ഇവർ അധികം സംസാരിക്കുന്ന സ്വഭാവകാരല്ല.

Z – ഇവർ കാഴ്ചയിൽ സാധാരണക്കാരെ പോലെയാണെങ്കിലും അതീവ ബുദ്ധിശാലികളായിരിക്കും. എന്തും തുറന്ന് പറയുന്ന ഇവർ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. റൊമാൻറിക് സ്വഭാവക്കാരായ ഇവർക്ക് ആരെയും പെട്ടെന്ന് ആകർഷിക്കാനുള്ള കഴിവുണ്ടായിരിക്കും. തനിക്ക് കിട്ടാത്ത കാര്യത്തെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ പുതിയ അവസരങ്ങൾ തേടി ഇവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കും.

വീണ്ടും ദേശീയതലത്തില്‍ ബിജെുപി നാണം കെടുന്നു. ജനരക്ഷായാത്രയുമായി കുമ്മനം രാജശേഖരന്‍ കേരളത്തിലങ്ങോളമിങ്ങോളം നടക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍ മീഡിയയിലും മലയാള മാധ്യമങ്ങളിലും ദേശീയ ചാനലുകളിലും കേരളത്തേയും ബിജെപിയെയും പറ്റിയുള്ള ചര്‍ച്ചകളാണ്. ഇതിനിടെ രണ്ട് വാക്കുകളും ബിജെപി നേതാക്കാള്‍ മലയാള ഭാഷയ്ക്ക് നല്‍കി.

ഇങ്ങനെ ട്രോളുകളുടേയും ബിജെപി നേതാക്കന്മാര്‍ ഉണ്ടാക്കിവയ്ക്കുന്ന തമാശകളുടേയും പൊടിപൂരം ഉണ്ടാകുമ്പോള്‍ ബിജെപിയുടെ സൈബര്‍ അണികളുടെ ഒരു തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര ഹിന്ദി ന്യൂസ് ചാനല്‍ എബിപി. നേരത്തെ കേരളത്തിലെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഇതിനെ കളിയാക്കി നശിപ്പിച്ചുവെങ്കിലും ഇത് ഇന്ത്യമൊത്തം അറിയിച്ച് ബിജെപിയെ നാറ്റിക്കാനുറച്ചിരിക്കുകയാണ് എബിപി ന്യൂസ് ചാനല്‍.

സണ്ണി ലിയോണിനെ കാണാന്‍ വലിയ ആള്‍ക്കൂട്ടമാണ് കൊച്ചിയിലെത്തിയത്. എന്നാല്‍ ജനരക്ഷാ റാലി എന്ന പേരില്‍ കുമ്മനം റാലി നടത്തുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യം കുറഞ്ഞിട്ടാണ് അമിത് മടങ്ങിയതെന്ന മട്ടില്‍ ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ടുകള്‍ നല്‍കി.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ബിജെപി അനുഭാവികള്‍ അവകാശപ്പെടുന്നത് സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ചിത്രത്തിലെ ആള്‍ക്കൂട്ടം അമിതിനെ കാണാനെത്തിയവരാണെന്നാണ്. ഇക്കാര്യം പൊളിച്ചടുക്കിയും പരിസഹിച്ചും അക്കാര്യം മലയാളികള്‍ മറന്നുവരുമ്പോഴാണ് എബിപി ന്യൂസ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പരിപാടിയുടെ വീഡിയോ താഴെ കാണാം.

ല​ക്ഷ​ങ്ങ​ളു​മാ​യി ക​ട​ന്ന ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ യു​വ​തി ഭ​ർ​ത്താ​വി​​െൻറ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കാ​മു​ക​നൊ​പ്പം 19 ദി​വ​സ​ത്തി​നു ശേ​ഷം പൊ​ലീ​സി​​െൻറ വ​ല​യി​ലാ​യി. ച​വ​റ​യി​ൽ​നി​ന്നും കാ​മു​ക​​െൻറ ആ​ഡം​ബ​ര ബൈ​ക്കി​ൽ മു​ങ്ങി​യ ഇ​വ​രെ വ​യ​നാ​ടു​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ച​വ​റ സ്വ​ദേ​ശി​യാ​യ അ​നു മ​ൻ​സി​ലി​ൽ പൊ​ന്നു ഹാ​ഷി​മാ​ണ് (28) ഭ​ർ​ത്താ​വി​​െൻറ സ്ഥാ​പ​ന​ത്തി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ പ​ന്മ​ന വ​ത്തു​ചേ​രി അ​ൽ​ത്താ​ഫു​മാ​യി (23) നാ​ടു​വി​ട്ട​ത്. സെ​പ്​​റ്റം​ബ​ർ 18നാ​യി​രു​ന്നു സം​ഭ​വം.

ച​വ​റ​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന യു​വാ​വി​​െൻറ ഭാ​ര്യ​യാ​യ പൊ​ന്നു നാ​ലും ഏ​ഴും വ​യ​സ്സു​ള്ള മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് 26 പ​വ​​െൻറ സ്വ​ർ​ണ​വും ചി​ട്ടി പി​ടി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും ഭ​ർ​ത്താ​വ് വി​ശ്വ​സി​ച്ച് ഭാ​ര്യ​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച ആ​റു ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഇ​രു​വ​രും ത​മ്മി​െ​ല സൗ​ഹൃ​ദം അ​റി​ഞ്ഞ ഭ​ർ​ത്താ​വ് എ​ട്ടു മാ​സം മു​മ്പ്​ യു​വാ​വി​നെ ക​ട​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടി​രു​ന്നു. പി​ന്നീ​ടും ഇ​വ​ർ സൗ​ഹൃ​ദം തു​ട​ർ​ന്നു. ഭ​ർ​ത്താ​വി​​െൻറ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചി​ല്ല.

ര​ണ്ടു ദി​വ​സം മു​മ്പ്​ യു​വ​തി സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ​നി​ന്നും 40,000 രൂ​പ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​െ​ല എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ പി​ൻ​വ​ലി​ച്ച വി​വ​രം ല​ഭി​ച്ച​തോ​ടെ ച​വ​റ പൊ​ലീ​സ് സം​ഘം വ​യ​നാ​ട് എ​ത്തു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​രു​വ​രും സ്ഥ​ലം വി​ട്ടി​രു​ന്നു. പി​ന്നീ​ട്​ വ​യ​നാ​െ​ട്ട മ​റ്റൊ​രു എ.​ടി.​എ​മ്മി​ൽ​നി​ന്ന്​​ വീ​ണ്ടും 40,000 രൂ​പ പി​ൻ​വ​ലി​ച്ചു.

ഇ​തി​നി​ട​യി​ൽ അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച ഫോ​ൺ ന​മ്പ​റാ​ണ് തു​മ്പാ​യ​ത്. വീ​ട് വി​ട്ട ഇ​രു​വ​രും നേ​രെ കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ബം​ഗ​ളൂ​രു, ഗു​ണ്ട​ൽ​പേ​ട്ട്, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ ത​ങ്ങി​യ ശേ​ഷ​മാ​ണ് ബൈ​ക്കി​ൽ വ​യ​നാ​ട് എ​ത്തു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി സ്വ​ന്തം വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​ക​ണ​മെ​ന്നാ​ണ​റി​യി​ച്ച​ത്. 2,40,000 രൂ​പ​യും എ​ട്ട്​ പ​വ​ൻ സ്വ​ർ​ണ​വും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ അ​ഞ്ചു ല​ക്ഷം രൂ​പ​യും ചി​ട്ടി രേ​ഖ​ക​ളും കൈ​മാ​റാ​മെ​ന്ന് സ​മ്മ​തി​ച്ച യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളും. കരമനയാറ്റില്‍ ആഴമുണ്ടായിരുന്നതിനാല്‍ അവര്‍ അറിഞ്ഞില്ല മരണം ഇവരെ കാത്ത് നില്‍ക്കുന്നുണ്ടെന്ന കാര്യം. വിവേകും സിന്ദാര്‍ത്ഥും ഒച്ചത്തില്‍ രക്ഷിക്കണേയെന്ന് വിളിച്ചെങ്കിലും ആരും കേട്ടില്ല. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ വൈകിട്ടു നാലോടെ പേയാട് അരുവിപ്പുറം കടവിലായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു സിദ്ധാര്‍ഥ്. കെല്‍ട്രോണ്‍ ജീവനക്കാരനായ ജയചന്ദ്രന്റെയും ഐടി ഉദ്യോഗസ്ഥയായ ബിന്ദുവിന്റെയും മകനാണ്. ഒന്നു മുതല്‍ പത്താം ക്ലാസുവരെ ഒരേ സ്‌കൂളിലായിരുന്നു സിദ്ധാര്‍ഥിന്റെയും വിവേകിന്റെയും പഠനം. ഒടുവില്‍ കരമനയാറ്റില്‍ അരുവിപ്പുറം കടവില്‍ മറഞ്ഞതും ഒരുമിച്ച്. ഹയര്‍ സെക്കന്‍ഡറിക്കാണ് ഇരുവരും വേവ്വേറെ സ്‌കൂളിലെത്തുന്നത്. സുഹൃത്ത് സിദ്ധാര്‍ത്ഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയണ് വിവേക് മരിച്ചത്.

മതപരിവര്‍ത്തനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷിചേരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍ഐഎ, റോ, ഐബി എന്നീ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ദദജിയില്‍ ബിന്ദു പറയുന്നത്.

തന്റെ മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. കേരള പോലീസ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം പരാജയമാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഇസ എന്ന യുവാവിനെ പരിചപ്പെട്ട നിമിഷ വെറും നാല് ദിവസത്തെ പരിചയത്തില്‍ മതം മാറുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു.

കണ്ണൂരില്‍ കാവി ഭീകരത മറ നീക്കിപ്പുറത്തുവരുന്നു. ഇന്നലെ കൂത്തുപറമ്പില്‍ നടന്ന ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നിറഞ്ഞാടിയത്.

‘ഒറ്റക്കൈയാ ജയരാജാ… ഒറ്റക്കൈയാ ജയരാജാ… മറ്റേക്കയ്യും കാണില്ല… എന്നാണ് ബിജെപി അണികള്‍ മുദ്രാവാക്യം മുഴക്കിയത്. ഇത് തല്‍സമയം ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ ജാഥാ പര്യടനത്തില്‍ ഉടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയോ അല്ലെങ്കില്‍ ജാഥ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയോ ചെയ്യാനാണ് സി.പി.എം നീക്കമെന്നാണ് ലഭിക്കുന്ന വിവരം. പി ജയരാജന് മുമ്പ് ബിജെപിക്കാരുടെ ആക്രമണത്തിലാണ് വലതുകൈ നഷ്ടപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട റാലിയില്‍ ഇന്നലെ കൂത്തുപറമ്പില്‍ നടന്ന പൊതുയോഗത്തിലും ആളുകള്‍ നന്നെ കുറവായിരുന്നു. ഇതിന് ശേഷം നടന്ന റാലിയിലാണ് കണ്ണൂരിലെ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്റെ കൈ വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയത്.

റാലിയുടെ ലൈവ് സംപ്രേക്ഷണം നടത്തിയത് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി.മുരളീധരനാണെന്നത് സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അക്രമം ഇല്ലാതാക്കലാണോ അക്രമം നടത്തലാണോ റാലിയുടെ ഉദ്ദേശമെന്ന് പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഗായിക റിമി ടോമി ഇന്നലെ കോതമംഗലം കോടതിയില്‍ മൊഴി നല്‍കാനെത്തിയത് നാടകീയമായ സംഭവങ്ങളിലൂടെ. രാവിലെ മുതല്‍ കോടതി പരിസരത്ത് റിമിയുടെ ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നെന്നാണ് സൂചന. ആലുവയിലെ മുതിര്‍ന്ന അഭിഭാഷകനാണ് റിമിയുടെ മൊഴിയെടുക്കലിന് മുന്നൊരുക്കവുമായി ആദ്യം കോടതിയില്‍ എത്തിയത്. ഇദ്ദേഹം എത്തി പതിനഞ്ചുമിനിട്ടോളം പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവ് റോയിസും കോടതി മുറിക്കുള്ളിലെത്തി. പിന്നീട് ഇരുവരും തമ്മില്‍ ഏതാനും നിമിഷങ്ങളില്‍ ആശയവിനിമയം നടത്തി. പിന്നാലെ ഇരുവരും കോടതിയുടെ പ്രവേശന കവാടത്തിലേക്ക് എത്തി. താമസിയാതെ കോടതി കവാടത്തിലേക്ക് വാഹനം എത്തുന്നതിന് തടസ്സമായി പാര്‍ക്കുചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഉടമകള്‍ മാറ്റിയിട്ടു.
തുടര്‍ന്ന് പുറത്ത് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ കോടതിയുടെ മുന്നിലേക്കെത്തിച്ചു. അതില്‍ നിന്നും വേഗത്തില്‍ റിമി കോടതിക്കുള്ളിലെത്തി. ഈ സമയം ചാനല്‍ പ്രവര്‍ത്തകര്‍ പിന്നാലെയെത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം രജിസ്ട്രേഷനിലുള്ള ഹൂണ്ടായ് ഐ ടെന്‍കാറിലാണ് റിമിയെത്തിയത്. ഈ കാര്‍ അരമണിക്കൂറോളം കോടതിക്ക് പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ അകത്ത് ആളുണ്ടായിരുന്ന വിവരം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. സഹോദരന്‍ റിങ്കുവാണ് കാര്‍ ഓടിച്ചിരുന്നത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തെത്തിയ ശേഷം ചാനല്‍ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ റിമിയെ ഭര്‍ത്താവ് റോയിസ് കാറിലേക്ക് തള്ളിക്കയറ്റുകയായിരുന്നെന്നാണ് ദൃസാക്ഷികളുടെ വെളിപ്പെടുത്തല്‍. ഉച്ചകഴിഞ്ഞുള്ള കോടതി നടപടികള്‍ ഒട്ടുമിക്കതും ഒഴിവാക്കിയാണ് റിമിയുടെ മൊഴിരേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയതെന്നും പറയപ്പെടുന്നു.

പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.

പുറത്തിറങ്ങി നടക്കുമ്പോള്‍ പൂവാലന്‍മാരുടെ ശല്യം നേരിടുകയാണ് പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്. കാലദേശ വ്യത്യാസമില്ലാതെ പൂവാലന്‍മാര്‍ എവിടെയും സജീവമാണ് താനും.ഇത്തരത്തില്‍ ശല്യം നേരിട്ട പെണ്‍കുട്ടി പൂവാലന്‍മാര്‍ക്ക് കൊടുത്ത എട്ടിന്റെ പണിയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.


പല ദിവസങ്ങളിലായി തെരുവില്‍ തന്നെ ശല്യപ്പെടുത്തിയ പൂവാലന്‍മാരുടെ ചിത്രങ്ങളാണ് സെല്‍ഫിയെന്ന പേരില്‍ നോവ പകര്‍ത്തി പിന്നീട് പോസ്റ്റു ചെയ്തത്. ആദ്യം പൂവാലന്‍മാര്‍ക്കൊപ്പം സെല്‍ഫി; പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എട്ടിന്റെ പണി; 20കാരിയുടെ ‘ആന്റിറോമിയോ മിഷന്‍’ വൈറല്‍ സെപ്റ്റംബര്‍ ആദ്യവാരമാണ് 20കാരിയായ നോവ പൂവാലന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുക്കല്‍ തുടങ്ങിയത്.

dearcatcallers എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നോവ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കുന്ന പൂവാലന്‍മാര്‍ക്കിടെ ധീരമായി നില്‍ക്കുന്ന ജോവയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.

തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ എഡിജിപി ബി സന്ധ്യക്കെതിരേ ആരോപണമുന്നയിച്ച് പിസി ജോര്‍ജ് എംഎല്‍എ. എഡിജിപി സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സംഭവമെന്നും ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.

കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നടിക്കെതിരേ പിസി ജോര്‍ജ് വീണ്ടും പരാമര്‍ശം നടത്തി. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഡ്രൈവര്‍ പള്‍സര്‍ സുനി നേരത്തെ ഗോവയിലെ ഷൂട്ടിംഗില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു. പീഡിപ്പിക്കണമെങ്കില്‍ ഗോവ ട്രിപ്പില്‍ വെച്ച് തന്നെ പള്‍സറിന് പീഡിപ്പിക്കാമായിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. ദിലീപിന് നാലുവര്‍ഷം മുന്‍പത്തെ സംഭവത്തിലുള്ള പ്രതികാരമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന വാദം ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കേരളത്തിലില്‍ നിയമ -വക്കീല്‍ മാഫിയയാണ് നിലനില്‍ക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. തൃശൂരില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിന്റെ വധത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ പ്രതികരണം. വക്കീലന്മാരില്‍ ഭൂരിപക്ഷവും ഭൂമാഫിയയുടെ വക്താക്കളാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്റ കൊലപാതകകേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved