Latest News

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ആലുവ സബ് ജയിലിലെ കൂടികാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് മീനാക്ഷി അച്ഛനോട് സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം
സത്യം അധികം താമസിയാതെ പുറത്ത് വരുമെന്ന് ദിലീപ് മകളോട് പറഞ്ഞു.
നടനും സുഹൃത്തുമായ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ഇന്ന് ജയിലെത്തിയിരുന്നു. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.നാദിര്‍ഷ പോയ ശേഷമാണ് കാവ്യയും, അച്ഛനും, മീനാക്ഷിയും ജയിലില്‍ എത്തിയത്.
ഇതിനിടെ ദിലീപിന് അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയം കോടതി അനുവദിച്ചിരുന്നു.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു

ദിലീപിനെ കാണാന്‍ സുഹൃത്ത് നാദിര്‍ഷ ജയിലിലെത്തി. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ അറസ്റ്റ് വേഗത്തിലായതിന് കാരണം നാദിർഷ കൂടി കൈവിട്ടതോടെയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുയ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടു ദിവസം മുൻപ് പോലീസ് നാർദിർഷയെ രണ്ടാമതും ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറിവുള്ള കാര്യങ്ങൾ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം എന്നായിരുന്നു പോലീസ് വാഗ്ദാനം. എന്നാൽ ഗൂഢാലോചനയെക്കുറിച്ച് അറിവില്ലായിരുന്ന നാദിർഷ പോലീസിന്‍റെ ആവശ്യം ചെവിക്കൊണ്ടില്ല.

നാദിർഷയോ മാനേജർ അപ്പുണ്ണിയോ അറിയാതെയായിരുന്നു നടിക്കെതിരേയുള്ള ദിലീപിന്‍റെ ഗൂഢാലോചന. ഇക്കാര്യം നാദിർഷയ്ക്ക് ബോധ്യമായതോടെയാണ് അദ്ദേഹം അവസാന നിമിഷം സുഹൃത്തിനെ കൈവിട്ടത്. നാദിർഷയെ ജയിലിൽ നിന്ന് ആരോ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു ആദ്യ പരാതി. പിന്നീട് അപ്പുണ്ണിയെയും വിളിച്ചുവെന്ന് ദിലീപ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശ്വാസ്യതയ്ക്ക് വേണ്ടി ദിലീപ് തന്‍റെ മാനേജരെയും സുഹൃത്തിനെയും പോലീസ് നടപടികളിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

ദി​ലീ​പി​നെ​യും നാ​ദി​ർ​ഷ​യെ​യും 13 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷ​യു​ടെ മൊ​ഴി​ക​ൾ ദി​ലീ​പി​ൽ ​നി​ന്നും വ്യ​ത്യ​സ്ത​മാ​യ​താ​ണ് പോ​ലീ​സി​നു ഗു​ഢാ​ലോ​ച​ന കേ​സി​ൽ തു​മ്പായ​തും.

നാ​ദി​ർ​ഷ, അ​പ്പു​ണ്ണി, ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പ് എ​ന്നി​വ​ർ​ക്കു ഗു​ഢാ​ലോ​ച​ന​യി​ൽ നേ​രി​ട്ടു പ​ങ്കി​ല്ലെ​ന്നു പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നു​ണ്ട്. റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ൽ​കി​യ 19 തെ​ളി​വു​ക​ളി​ൽ ഇ​വ​രു​ടെ ആ​രു​ടെ​യും പേ​രു​ക​ൾ പ​രാ​മ​ർ​ശി​ക്കു​ന്നി​ല്ല.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വീട്ടില്‍ പോവാന്‍ അനുമതി. അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയമാണ് കോടതി അനുവദിച്ചത്.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.
അതേസമയം, ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെ ജയിലിനു പുറത്ത് വിടാന്‍ അനുവദിക്കരുതെന്നും, കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപ് ഒരു മിനിറ്റ് പോലും പുറത്ത് ഇറങ്ങുന്നതിനെ പൊലീസ് ഭയക്കുന്നു. എന്താണ് ഇതിന്റെ കാരണം എന്ന് വ്യക്തമല്ല.
കൊലക്കേസ് പ്രതികള്‍ക്ക് പോലും ഇത്തരം ചടങ്ങുകള്‍ക്ക് പോകുന്നതിന് പരോള്‍പോലും അനുവദിക്കുന്ന സമയത്താണ് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൊലീസും പ്രോസിക്യൂഷനും ദിലീപിനോട് പക വീട്ടുന്നത്.
കോടതി ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായിരിക്കുകയാണ്

മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍  പ്രതിഷേധം ശക്തമാകുന്നു. അനിതയ്‌ക്കെതിരെ എഐഡിഎംകെ നേതാവ് പ്രഭാകരന്റെ പരാമര്‍ശം വിവാദമായി.

പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിതയ്ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആരാണ് പണം നല്‍കിയതെന്നായിരുന്നു നേതാവിന്റെ ചോദ്യം. ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.

പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയുൾപ്പെടെയുള്ളവയ്ക്ക് സമാനമായി വാട്ട്സാപ്പും അക്കൗണ്ടുകള്‍ക്ക് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പച്ച നിറത്തിലുള്ള ഒരു ടിക് മാര്‍ക്കാണ് കോണ്‍ണ്ടാക്റ്റിന്റെ അരികില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ഉണ്ടാകുക.സെലിബ്രിറ്റികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ തടയുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ പൊലീസ് ഓണത്തിന് ശേഷമേ ചോദ്യം ചെയ്യൂ. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ മുമ്പായി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് സോഴ്‌സില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് മുമ്പ് വിദേശത്തേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശം കാവ്യയ്ക്ക് പൊലീസ് നല്‍കിയിട്ടുണ്ട്.

കാവ്യാ മാധവന്റെ കുടുംബവുമായി പള്‍സര്‍ സുനിക്ക് ബന്ധമുണ്ടെന്ന തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ഇതിന് ശേഖരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടന്‍ ദിലീപിന്റേയും കാവ്യ മാധവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയത്. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, ‘അച്ഛാ.. ദിലീപേട്ടനല്ലച്ഛ, ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘ മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്റെ ശ്രാദ്ധം. രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ. ദിലീപിന്റെ അപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനും കുരുക്ക് മുറുകുന്നു. പ്രധാന പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യാമാധവന്‍ മൊഴി നല്‍കിയിരുന്നതെങ്കിലും സുനി നടി കാവ്യാ മാധവന്റെ കടയായ ലക്ഷ്യയില്‍ എത്തിയതിന് പോലീസിന് തെളിവ് കിട്ടി.

കേസില്‍ തന്റെ മാഡം കാവ്യയാണെന്ന സുനി മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇരുവരെയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായും ഇക്കാര്യത്തില്‍ നിയമോപദേശം തേടുന്നുണ്ടെന്നുമാണ് വാര്‍ത്തകള്‍. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ ഒരു വിസിറ്റിംഗ് കാര്‍ഡാണ് സുനി ലക്ഷ്യയില്‍ എത്തിയിരുന്നു എന്നതിന്റെ തെളിവായി മാറിയത്. കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത്.

കാവ്യാമാധവനെ കാണുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാവ്യ കടയില്‍ ഇല്ലായിരുന്നു. തുടര്‍ന്ന വീട്ടില്‍ ചെന്നു കാണാന്‍ സുനി താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ കടയിലെ മാനേജരാണ് സുനിക്ക് വിസിറ്റിംഗ് കാര്‍ഡ് നല്‍കിയത്. സുനിയുടെ കയ്യില്‍ നിന്നും കിട്ടിയ വിസിറ്റിംഗ് കാര്‍ഡ് ശരിയാണോ എന്നറിയാന്‍ കാവ്യയുടെ കട സന്ദര്‍ശിച്ച അന്വേഷണ സംഘം മാനേജരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡ് വാങ്ങിയിരുന്നു. കാര്‍ഡുകള്‍ ഒന്നു തന്നെയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതോടെ സുനി ലക്ഷ്യയില്‍ പോയിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു.

സുനി കാവ്യയുടെ കടയില്‍ എത്തിയതായി നേരത്തേ തന്നെ പോലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യാമാധവന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

പള്‍സര്‍ സുനിയെ കാവ്യാമാധവന് പരിചയപ്പെടുത്തിയത് താനാണെന്ന് നേരത്തേ ദിലീപിന്റെ സഹായി അപ്പുണ്ണി പോലീസിന് മൊഴി നല്‍കുകയും ചെയ്തു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപിനും കാവ്യയ്ക്കും സുനിയുമായി പരിചയം ഉണ്ടെന്നും കാവ്യയുടെ ഡ്രൈവറായിരുന്നു സുനിയെന്നും കാവ്യയുടെ മൊബൈലില്‍ നിന്നും സുനി ദിലീപിനെ വിളിച്ചിരുന്നതായും മറ്റും പോലീസ് കണ്ടെത്തിയിരുന്നു.

കേസില്‍ ദിലീപിന്റെ റിമാന്റ് കാലാവധി ഇന്നവസാനിക്കുമെങ്കിലും 14 ദിവസത്തേക്ക് കൂടി താരത്തെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. അതിനിടയില്‍ ഹൈക്കോടതിയില്‍ ഒരിക്കല്‍ കൂടി ജാമ്യാപേക്ഷ നല്‍കാന്‍ ദിലീപ് ആലോചിക്കുന്നതായി വിവരമുണ്ട്.

നടിയെ അക്രമിച്ച കേസിൽ പൊലീസിന്റെ പുതിയ കണ്ടെത്തലുകൾ നിർണ്ണായകമാകും. നടിയെ ആക്രമിച്ചതിന് ശേഷം ഒളിവിൽപ്പോയ പൾസർ സുനി അറസ്റ്റ് ചെയ്യുന്നതിന് മുൻപ് കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസിലെ മാഡം എന്നത് കാവ്യമാധവനാണ് എന്ന് കഴിഞ്ഞ ദിവസമാണ് സുനി വെളിപ്പെടുത്തിയത്. നടിക്കെതിരായ അക്രമണത്തിൽ കാവ്യമാധവനും പങ്കുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

തൃശൂര്‍: പോലീസ് മര്‍ദ്ദനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് നീതി ലഭിച്ചില്ലെന്ന് ദളി്ത് സംഘടനകള്‍. തിരുവോണ ദിനത്തില്‍ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ് ഇവര്‍. വിനായകനും കുടുംബത്തിനും നീതി ലഭിക്കണമെന്നും മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പട്ടിണി സമരം നടത്തുമെന്ന് സംഘടനകള്‍ അറിയിച്ചു. ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനെ ജൂലൈ 17നാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വിനായകനെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കടുത്ത മര്‍ദ്ദനമാണ് പോലീസ് സ്‌റ്റേഷനില്‍ വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തായ ശരത് പറഞ്ഞിരുന്നു. ശരത്തിനെയും വിനായകനൊപ്പം കസ്റ്റഡിയില്‍ എടുത്തിരുന്നു.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ തെളിവായി പൊലീസ് ചൂണ്ടിക്കാട്ടിയത്. വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചെന്നും ശരത്ത് പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതായിരുന്നു വിനായകന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

RECENT POSTS
Copyright © . All rights reserved