Latest News

നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു വിഐപി കൂടി പൊലീസ് പിടിയിലേക്ക്.നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ നടിക്കൊപ്പം ഉണ്ടെന്ന് തോന്നിപ്പിച്ച ഒരാളാണ് ഇദ്ദേഹമെന്നാണ് സൂചന.നടി ആക്രമിക്കപ്പെട്ട ദിവസം മുതൽ ഇയാൾ ചിത്രത്തിൽ ഉണ്ട്. എന്നാൽ തെളിവുകൾ കിട്ടും വരെ ഇയാളെ ചോദ്യം ചെയ്യേണ്ട എന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

നടിക്കൊപ്പം ഉണ്ടെന്ന് തോന്നിപ്പിച്ച ഇയാൾ പക്ഷെ ക്രിമിനൽ ഇടപെടലുകളിൽ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ദിലീപിനൊപ്പം ഇയാൾക്കും നടിയെ ആക്രമിക്കുന്നതിനു പ്രത്യേക കാരണങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്.സിനിമാ ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് ഇദ്ദേഹം.സ്വപ്രയത്നത്താൽ വളർന്നു വന്ന ഇദ്ദേഹം പക്ഷെ കുടുംബ പ്രശ്നത്താലാണ് ക്രിമിനൽ നടപടികളിൽ ഉൾപ്പെട്ടതെന്നാണ് സൂചന.

നടി ഗോഡ്ഫാദറെന്ന് കരുതുന്ന ഒരാളാണ് ഇയാളെന്നും സൂചനയുണ്ട്.ദിലീപിന്‍റെ അറസ്റ്റിനു ശേഷം ഇയാൾ നടത്തിയ ചില നീക്കങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയങ്ങൾ ജനിപ്പിച്ചിരുന്നു.ദിലീപ് അറസ്റ്റിലായ ശേഷം ഇയാൾ ദിലീപിനെ മോചിപ്പിക്കാൻ ചില നീക്കങ്ങൾ നടത്തിയിരുന്നു.ഇതാണ് അന്വേഷണസംഘം ഇയാളെ സംശയിക്കാൻ കാരണം.

ആക്രമിക്കപ്പെട്ട നടിയോട് ഇയാൾക്കും പകയുണ്ടെന്നാണ് കരുതുന്നത്.ഇയാളുടെ കുടുംബപരമായ പ്രശ്നങ്ങളാണ് ഇയാളുടെ വിദ്വേഷത്തിന് കാരണം.ഇയാൾക്ക് പൾസർ സുനിയോട് അടുത്ത ബന്ധമുണ്ടായിരുന്നതായും സൂചനയുണ്ട്.ഇയാൾ രാഷ്ട്രീയക്കാരനല്ല, ഒരു സിനിമാ പ്രവർത്തകൻ ആണെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.ഇയാളെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ സിദ്ദിഖിനെ പൊലീസ് ഉടൻ ചോദ്യം ചെയ്യും. കാവ്യാ മാധവനും റിമി ടോമിക്കുമൊപ്പം ഈ സിദ്ദിഖിനേയും പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടപെടൽ. ‘അമ്മ’യുടെ യോഗത്തിനെത്തിയ നടിമാരെ ചിലർ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാർത്തായിരുന്നു. ഇതിന്റെ നിജസ്ഥിതിയും സിദ്ദിഖിനോട് പൊലീസ് തിരിക്കും. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു. ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ അവിടെ എത്തിയ ഏക നടൻ സിദ്ദിഖായിരുന്നു. ദിലീപിനെ കൂട്ടിക്കൊണ്ട് പോയതും സിദ്ദിഖ് തന്നെ. എന്തുകൊണ്ട് സിദ്ദിഖ് ഇതിന് തയ്യാറായി എന്ന അന്വേഷണമാണ് നിർണ്ണായകമായത്.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോൾ മുതൽ ഇയാൾ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാൽ ദിലീപിനെ സംശയിക്കുന്ന തരത്തിൽ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.

സുനിൽ കുമാർ എന്ന പൾസർ സുനി രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നുവെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിൽ മുഖ്യമപ്രതിയാണ്  പൾസർ സുനിൽ. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്തപ്പോൾ സുനിലിനെ അറിയില്ലെന്നും ടി വിയിൽ വാർത്തയിലാണ് ഇയാളെ കണ്ടതെന്നുമാണ് മൊഴി നൽകിയിരുന്നത്. എന്നാൽ ഇയാൾ രണ്ട് മാസം കാവ്യയുടെ ഡ്രൈവർ ആയിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

വിനായകന്റെ മരണത്തിനു കാരണമായ വരെ ശിക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പോലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു വിനായകന്‍ എന്ന പതിനെട്ടുകാരന്‍. ടൗണില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ ആണ് ഈ യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. പല കളവുകേസുകളും അദ്ദേഹത്തിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് പോലീസ് നടത്തി കൊണ്ടിരുന്നത് എന്നും അദ്ദേഹം രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

വളരെ ക്രൂരമായ മര്‍ദ്ദനം ആണ് ഇദ്ദേഹത്തിന്റെ മേല്‍ പോലീസ് നടത്തിയത്. ശരീരത്തില്‍ മുറിവുകളും ബൂട്ട് ഇട്ട് ചവിട്ടിയ പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ലോക്കപ്പ് മര്‍ദ്ദനം അനുഭവിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി തന്നെ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഈ സംഭവം കേരളത്തിനാകെ നാണക്കേടാണ്. ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയ പോലീസുകാരുടെ മേല്‍ നരഹത്യക്ക് കേസ് എടുക്കണമെന്നും അവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം എന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

പറവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴിക്കര പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ ഒരബഹുരാഷ്ട്ര കുത്തക കമ്പനിക്ക് പൊക്കാളി പാടം നികത്തി ഓഷ്യനേറിയം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആംആദ്മി പാര്‍ട്ടി. പൊക്കാളി പാടം നികത്തി ഓഷ്യനേറിയം നിര്‍മ്മിക്കുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ സി പി എം നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം അതിനാല്‍ ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആംആദ്മിപാര്‍ട്ടി സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പി.യു.ചിത്രയുടെ ലണ്ടന്‍ യാത്ര അനിശ്ചിതത്വത്തില്‍. ചിത്രയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ചിത്ര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. 1500 മീറ്ററില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നായിരുന്നു കേസില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ച നിലപാട്.

പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ട്. ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഫെഡറേഷനും സെലക്ടര്‍മാരും പറയുന്നത്.

കുഞ്ചെറിയാ മാത്യൂ.
പ്രമുഖ യുവനടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലെയ്ക്ക് എത്തുകയാണന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിന്റെ മാനേജരും വിശ്വസ്തനുമായ അപ്പുണ്ണി ദിവസങ്ങളായി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് അറിയുന്നത്. അപ്പുണ്ണിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ ദിലീപിന് കോടതിയില്‍ നിന്ന് ജാമ്യം കിട്ടാന്‍ സാധ്യത ഉള്ളതിനാലാണ് പൊലീസ് അതിന് മുതിരാത്തത്. ദിലീപിന് എതിരായ കേസില്‍ വളരെ തന്ത്രപരമായാണ് പോലീസ് കരുക്കള്‍ നീക്കുന്നത്. അപ്പുണ്ണിയുടെ അറസ്റ്റ് ഔദ്യോഗീകമായി രേഖപ്പെടുത്തുന്നതിനു മുമ്പ് ദിലീപിനെ ഗൂഡാലോജനയുമായി ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഇതിനിടയില്‍ ഗൂഡാലോജനയിലും കുറ്റം മറച്ചു വെയ്ക്കുന്നതിലും പങ്കുള്ള പല പ്രമുഖരും നിരീക്ഷണത്തിലാണ്. സിനിമാക്കാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഈ പ്രമുഖര്‍ക്കെതിരേ നീങ്ങാതിരിക്കാന്‍ പോലീസിന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുള്ളത്. സംശയിക്കപ്പെടുന്ന പ്രമുഖരില്‍ ചിലരൊക്കെ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ അത് വളരെയധികം രാഷ്ട്രീയ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതു തന്നെയാണ് പൊലീസിന്റെ മേലുള്ള സമ്മര്‍ദ്ദത്തിന്റെ കാരണവും. കൊല്ലം MLA യും പ്രമുഖ സിനിമാ നടനുമായ മുകേഷിന്റെ ഡ്രൈവറായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നയാളാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം പ്രമുഖ സിനിമാ താരവും ഗായികയുമായ റിമി ടോമിയെ പൊലീസ് വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയ സമയത്തു തന്നെ റിമി ടോമിയുടെ വീട്ടിലും റെയ്ഡ് നടത്തിയത് ഇവര്‍ തമ്മിലുള്ള വഴിവിട്ട സാമ്പത്തിക ബന്ധങ്ങള്‍ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു എന്നതിന് തെളിവാണ്. ഇതിനിടയില്‍ പൂഞ്ഞാര്‍ MLA P C ജോര്‍ജ്ജ് ദിലീപിന് അനുകൂലമായ ശക്തമായ വാദമുഖങ്ങളുമായി രംഗത്തെത്തിയത് അദ്ദേഹത്തിന്റെ മകന്‍ ഷോണുമായി ദിലീപിന് വളരെ വിപുലമായ സാമ്പത്തിക ബന്ധങ്ങള്‍ ഉള്ളതുകൊണ്ടാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയാള സിനിമാരംഗത്തെ പ്രമുഖ താരങ്ങളുടെയും സ്ഥിരം താവളങ്ങളില്‍ ഒന്നായ യുകെയിലെ പല ബന്ധങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വിനോദത്തിനും വിശ്രമത്തിനും സ്റ്റേജ് ഷോയിക്കുമായി പലതാരങ്ങളും ബ്രിട്ടണില്‍ സ്ഥിരമായി വരാറുണ്ട്. ഗള്‍ഫ് നാടുകളിലെപ്പോലെ തന്നെ ഹവാലപ്പണം ഒഴുക്കാനുള്ള ഒരു വേദിയായി യു കെയിലെ അവസരങ്ങളും ദുരുവിനിയോഗം ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. യുകെയില്‍ മലയാളികള്‍ നടത്തുന്ന പല അനധികൃത പണമിടപാടുകളിലെയും സാമ്പത്തിക സ്രോതസ് സംശയമുനയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് വന്‍തോതില്‍ പണം കൊള്ളപ്പലിശയ്ക്ക് കൊടുത്തിരുന്ന വ്യക്തിയെ ബ്രട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതും ഇയാളുടെ രക്ഷയ്ക്കായി ചില സംഘടനാ നേതാക്കള്‍ കത്തുമായി രംഗത്തെത്തിയതും ഈ അവസരത്തില്‍ പ്രസക്തമാണ്. യുകെയില്‍ ഇത്തരത്തില്‍ വ്യാപകമായ രീതിയില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

അപ്പുണ്ണിയെ മാപ്പ് സാക്ഷിയാക്കുകയാണെങ്കില്‍ പീഡനക്കേസിലും ദിലീപിന്റെയും സിനിമാരംഗത്തെ മറ്റു പലരുടേയും അനധികൃത പണമിടപാടുകളിലും ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ പറ്റുമെന്നാണ് പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും കരുതുന്നത്.

​ദുബായ് ജയിലിൽ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം. രാമചന്ദ്ര​ൻ ​(7​6)​ മോചിതനായെന്ന വാർത്ത തെറ്റാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചില മാധ്യമങ്ങ​ളിൽ പ്രചരിക്കുന്നത് ശരിയായ വാർത്തയല്ല. ​പണം നൽകാനുള്ള ബാങ്കുകളുമായി ​ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നു​ണ്ടെന്നത് ശരിയാണ്​​.​എന്നാല്‍​ അദ്ദേഹം​​ ​ജയില്‍ മോചിതനായിട്ടി​ല്ല​.​ ഉടൻ അതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ​2015 ഡിസംബർ 11ന് ​ദുബായ് ​കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.

പതിനഞ്ചിലേറെ ബാങ്കുകളിൽനിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പയെടുത്തത്. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകൾക്കു പുറമെ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്‌പയെടുത്തിരുന്നു.​ ​ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ്​ അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി​പ്രമുഖ വ്യവസായി ഡോ. ​ബി​.​ആര്‍​.​ഷെട്ടി​ക്ക് ​​വിറ്റ പണം കടം വീട്ടാനുപയോഗി​ക്കും​​. ​

​രാമചന്ദ്രന്റെ മകളും ഭര്‍ത്താവും ​വിവിധ കേസുകളുമായി ബന്ധപ്പെട്ട് ​ജയിലിലാണ്.​ ഭാര്യ മാത്രമാണ് പുറത്തുള്ളത്. അടുത്തിടെ അവർ രാമചന്ദ്രന്റെ ദയനീയാവസ്ഥ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ​ജയിലിൽ രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് വിവരം.

ഹോ​​​ളി​​​വു​​​ഡ് സൂ​​​പ്പ​​​ർ​​​ താ​​​രം ആ​​​ഞ്ജ​​​ലീ​​​ന ജോ​​​ളി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ദു​​​ര​​​ന്ത​​​ങ്ങ​​​ൾ വീ​​ണ്ടും എ​​​ത്തിനോ​​​ക്കു​​​ക​​​യാ​​​ണ്. ​ബ്രാ​​​ഡ് പി​​​റ്റു​​​മാ​​​യു​​​ള്ള വി​​​വാ​​​ഹ​​​ബ​​​ന്ധം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വേ​​​ർ​​​പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ദു​​​രി​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ഓ​​​രോ​​​ന്നാ​​​യി താ​​​ര​​​ത്തെ പി​​​ന്തു​​​ട​​​രു​​​ന്നു.

ഏ​​​റ്റ​​​വും പു​​​തു​​​താ​​​യി ആ​​​ഞ്ജ​​​ലീ​​​ന വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ത​​​നി​​​ക്ക് ബെ​​​ൽ​​​സ് പാ​​​ൾ​​​സി സ്ഥി​​​രീ​​​ക​​​രി​​​ച്ച വാ​​​ർ​​​ത്ത​​​യാ​​​ണ്. ​മു​​​ഖ​​​ത്തെ ഞ​​​ര​​​ന്പു​​​ക​​​ൾ ക്ഷ​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി പേ​​​ശി​​​ക​​​ൾ​​​ക്ക് രൂ​​​പ​​​വ്യ​​​ത്യാ​​​സം സം​​​ഭ​​​വി​​​ക്കു​​​ക​​​യും മു​​​ഖാ​​​കൃ​​​തി ത​​​ന്നെ മാ​​​റു​​​ക​​​യും ചെ​​​യ്യു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണി​​​ത്.

താരത്തിന്‍റെ സ്ത​​​ന​​​ങ്ങ​​​ളും ഗ​​​ർ​​​ഭാ​​​ശ​​​യ​​​വും ഫാ​​​ലോ​​​പ്യ​​​ൻ ട്യൂ​​ബും നീ​​​ക്കം ചെയ്തിട്ടുണ്ട്. പ​​​ക്ഷേ, ഇ​​​തൊ​​​ന്നും ത​​​ന്നെ ത​​​ള​​​ർ​​​ത്താ​​​ൻ പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നും ജീ​​​വി​​​ത​​​ത്തെ ധൈ​​​ര്യ​​​പൂ​​​ർ​​​വം നേ​​​രി​​​ടു​​​മെ​​​ന്നും താ​​​രം പ​​​റ​​​യു​​​ന്നു. ത​​​ന്‍റെ ആ​​​റു​ മ​​​ക്ക​​​ള​​​ട​​​ങ്ങു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം നല്​​​കി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് ആ​​​ഞ്ജ​​​ലീ​​​ന​​​യു​​​ടെ തീ​​​രു​​​മാ​​​നം.

ബോംബ് നിറച്ച കാറുമായി ആക്രമണം നടത്താന്‍ ശ്രമിച്ച ഭീകരരുടെ ശ്രമം ഈജിപ്ത് സുരക്ഷാ സേന വിഫലമാക്കി. സിനായിലെ ഒരു വാഹന ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി വന്ന കാര്‍ ടാങ്കര്‍ ഉപയോഗിച്ചാണ് സേന തകര്‍ത്തത്. ബോംബ് നിറച്ച കാര്‍ ധൈര്യപൂര്‍വ്വം ടാങ്കര്‍ ഉപയോഗിച്ച് തകര്‍ത്ത ഡ്രൈവറെ അഭിനന്ദിച്ച് സേനയും അധികൃതരും രംഗത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃള്യങ്ങള്‍ ഈജിപ്ഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ആയുധങ്ങളും ബോംബുകളും നിറച്ച കാര്‍ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി വന്നത്. സംശയം തോന്നിയ സുരക്ഷാ സേന ടാങ്കറുകള്‍ക്ക് നിര്‍ദേശം കൈമാറി.
കാറില്‍ ആയുധമേന്തിയ നാല് ഭീകരര്‍ ആണ് ഉണ്ടായിരുന്നതെന്ന് സൈന്യം പറഞ്ഞു. ഒരു ടാങ്കര്‍ ഉടന്‍ തന്നെ കാറിന്റെ മുകളിലേക്ക് പാഞ്ഞുകയറി കാര്‍ തരിപ്പണമാക്കി. കാറിലുണ്ടായിരുന്ന ഭീകരരും തത്ക്ഷണം കൊല്ലപ്പെട്ടു.

RECENT POSTS
Copyright © . All rights reserved