Latest News

മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമായ മുന്നോട്ടുപോവുകയാണെന്ന് ടെക്സസിലെ റിച്ചാർഡ്സണ്‍ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വളർത്തമ്മ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ കെവിൻ പെർലിച്ച് പ്രതികരിച്ചു.

ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ഷെറിനെ ദത്തുനൽകിയ ബിഹാറിലെ സ്ഥാപനം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ദത്തുനൽകിയതിന്റെ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നളന്ദയിലെ ഈ സ്ഥാപനം ഒരുമാസം മുൻപ് അടച്ചുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. കുട്ടികളെ ദത്തുനൽകുന്ന വിവരങ്ങളൊന്നും അധികൃതർ കൃത്യമായി നൽകാറില്ലെന്നാണ് പറയുന്നത്. രണ്ടു വർഷം മുൻപാണ് മലയാളി ദമ്പതികൾ കുഞ്ഞിനെ ഇവിടെ നിന്നും ദത്തെടുത്തത്.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി.

വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

Image result for bike rider sana iqbal death

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. ‘ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.

Image result for bike rider sana iqbal death

ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്‌സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. നിറഞ്ഞകയ്യടികളോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.

സ്വകാര്യ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ യാത്ര ചെയ്ത ബസിനിടയിൽ അകപ്പെട്ടു വീട്ടമ്മ മരിച്ചു. മാമ്മൂട് മനില കൊച്ചുതറയിൽ റോസമ്മ (67) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. പെരുമ്പനച്ചി പുളിയംകുന്നു കവലയിലാണ് സംഭവം നടന്നത്. ബസ് ഇറങ്ങി റോഡിനോട് ചേർന്ന് നടന്ന റോസമ്മയെ ബസ് തട്ടി മറിഞ്ഞ അടുത്ത് പാർക്ക് ചെയ്തിരുന്ന വാനിൽ തട്ടി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ബസിനടിയിൽ അകപ്പെട്ട വീട്ടമ്മയെ പുറത്തെടുത്തു ഉടൻ അടുത്തുള്ള സ്വകാര്യ അശുപത്രിയിലും തുടർന്ന് തോലകത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ ദേവസ്യാ ചാക്കോയുടെ ഭാര്യയാണ് റോസമ്മ, മക്കൾ ആദർശ്, അനുപ. സംസ്‍കാരം പിന്നീട്

കല്ലറയ്ക്ക് കൊള്ളവില ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത വിശ്വാസിക്ക് ഇടവക വികാരിയുടെ നിര്‍ദ്ദേശപ്രകാരം ക്രൂരമര്‍ദ്ദനം. മൃതദേഹം അടക്കം ചെയ്യാന്‍ വിശ്വാസിയോട് കല്ലറ പണം എന്ന പേരില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം. ഇടവകയുടെ ഈ ആവശ്യത്തെ പൊതുയോഗത്തില്‍ ചോദ്യം ചെയ്തതിനാണ് ജോസിന് മര്‍ദ്ദനമേറ്റത്. ‘അവനെ അടിച്ചു പുറത്താക്കെടാ’ എന്ന് വികാരി ആക്രോശിച്ചതിനെ തുടര്‍ന്ന് പള്ളി കൈക്കാരന്‍മാര്‍ തന്റെ കൈ തല്ലി ഒടിക്കുകയായിരുന്നു എന്ന് ജോസ് കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറയുന്നു.

കൈക്കാരന്‍മാരുടെ മര്‍ദ്ദനമേറ്റ ജോസ് ജോസഫിന്റെ കൈ ഒടിഞ്ഞു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോഴിക്കോട് കൂരാച്ചുണ്ട് കല്ലനോട് സെന്റ് മേരിസ് പള്ളിയിലാണ് സംഭവം.

കൂരാച്ചുണ്ട് പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റ് മാത്യുകുട്ടി കോതമ്പനാനിയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഇടവക നേതൃത്വം വിലപേശല്‍ നടത്തിയത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട പള്ളി ഒടുവില്‍ 50,000 രൂപയ്ക്കു മൃതദേഹം അടക്കം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. പള്ളി വികാരിക്കെതിരെയും കൈക്കാരന്‍മാര്‍ക്കു എതിരെയും കൂരാച്ചുണ്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വികാരി ഫാദര്‍ ഫാന്‍സി പഴേടത്ത് അടക്കം ഉള്ളവര്‍ക്കെതിരെ ജോസ് കളക്ടർക്കും പരാതി നല്‍കിയിട്ടുണ്ട്.

ജയസൂര്യയുടെ ഭാര്യ സരിതയെ ഫോണില്‍ ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാനുള്ള ഗൂഡ പദ്ധതി പൊളിഞ്ഞു. സരിത നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പേജാണ് ഹാക്ക് ചെയ്തെടുത്ത് പണം തട്ടാന്‍ ശ്രമിച്ചത്. അതിന്‍ ശേഷം ഫേസ്ബുക്ക് ഒഫീഷ്യല്‍സുമായി ബന്ധപ്പെട്ട് തിരിച്ചെടുക്കുകയായിരുന്നു.

വളരെ തന്ത്രപരമായാണ് പേജ് തട്ടിയെടുക്കാനുള്ള കരുക്കള്‍ എതിരാളി നീക്കിയത്. ഇനി ആരും ഇത് പോലുള്ള ചതിയില്‍ പെടാതിരിക്കാന്‍ ജയസൂര്യ തന്നെ കാര്യങ്ങള്‍ വളരെ വിശദമായി ഫേസ്ബുക്കില്‍ അല്‍പ്പ സമയം മുന്‍പ് വിശദീകരിക്കുകയുണ്ടായി.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
“AN IMPORTANT MSG… അതേ… ഈ നമ്പറൊന്ന് സേവ് ചെയ്ത് വെച്ചോ (8918419048) വേറൊന്നുമല്ല ഇന്ന് എന്റെ wife- ന്റെ ഷോപ്പിലേക്ക് ഒരു കോൾ വന്നു. ഫേസ് ബുക്കിന്റെ cyber cell- ഡിപ്പാർട്ടമെന്റിൽ നിന്നാണ് നിങ്ങളുടെ പേജ് ആരോ Hack ചെയ്തിട്ടുണ്ട് ,അതുകൊണ്ട് ഉടനെ protect ചെയ്യണം എന്നും പറഞ്ഞ് (True caller-ൽ cyber call center എന്നാണ് തെളിഞ്ഞത്) നിങ്ങൾക്കിപ്പോൾ google verification code വരും.. ഞങ്ങൾ അയച്ചിട്ടുണ്ട് madom എന്നും പറഞ്ഞു. ഒന്ന് re confirm- ചെയ്യാനാ ആ verification code ഒന്ന് വായിക്കാമോ madom എന്ന വൻ english – ൽ മൊഴിഞ്ഞു.അവൾ code പറഞ്ഞതും അയാൾ പറയാണ്. നിങ്ങളുടെ ഫേസ് ബുക്കിന് ഇരുപത്തി അയ്യായിരം രൂപയുടെ pending ഉണ്ട് പെട്ടന്ന് തന്നെ PAYTM – ൽ നിങ്ങൾ credit ചെയ്യണം എന്ന്. അവൾക്കെന്തോ ഒരു കല്ലുകടി തോന്നി ഫോൺ കട്ട് ചെയ്തു.. പുറകെ അവന്റെ മെസ്സേജ് നിങ്ങളുടെ പേജ് ഞാൻ Hack ചെയ്തു.ഈ പണം തന്നില്ലെങ്കിൽ നിങ്ങൾക്ക് ഇനി ഈ account use ചെയ്യാൻ കഴിയില്ലാന്ന്..പിന്നീട് അറിഞ്ഞത് ഇവൻ ഒരുപാട് പേരുടെ face book account ഇതുപോലെ Hack ചെയ്തിട്ടുണ്ടന്നാ…ഫേസ് ബുക്കിൽ ജിനു എന്നൊരു സുഹൃത്ത് ഉള്ളത് കൊണ്ട് എല്ലാം ഒക്കെയായി..എന്തായാലും ഈ Hacker മോന്റെ നമ്പർ ഒന്ന് save ചെയ്ത് വെച്ചോ അല്ലെങ്കിൽ അടുത്തത് നിങ്ങടെ നെഞ്ചത്തായിരിക്കും അവന്റെ അങ്കം..8918419048 (കൽക്കട്ടയാണെന്നാ അന്വേഷിച്ചപ്പോ അറിഞ്ഞത്)”

ഷെറിന്‍ കാണാതായ കേസില്‍ പുതിയ മൊഴിയുമായി വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ്. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്‌ലി മൊഴി നല്‍കിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നല്‍കി. പുതിയ മൊഴിയെത്തുടര്‍ന്നു വെസ്‌ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്!ലിയെ അറസ്റ്റു ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്!ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡള്ളാസില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തച്ഛന്‍ വെസഌ മാത്യൂസി (37) നെ അറസ്റ്റു ചെയ്തു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയും പിന്നീട് പറഞ്ഞുതുമായി വൈരുദ്ധ്യം തോന്നിയിരുന്നു. ഇയാളുടെ പുതിയ മൊഴി എന്താണെന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല.  വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസഌ മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസഌ മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ് ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസഌ മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്.

യൂസഫ് അലിയോട് വെള്ളം ചോദിച്ചു : കൂട്ടുകാർ അത് കണ്ട് ചിരിച്ചു ! കിട്ടിയത് ലക്ഷങ്ങൾ വിലയുള്ള വച്ച്, കഥ ഇങ്ങനെ ? ഒരു പ്രമുഖ മലയാളം ചാനൽ പരിപാടി വേദിയിൽ വെച്ചാണ് ജെയ്‌സൺ മുകളേൽ എന്ന യുവാവിന് പറ്റിയ ഒരു അമളി പുറം ലോകം അറിഞ്ഞതു .” യൂസഫലി വെള്ളം താ ” എന്ന മുകളേലിന്റെ പ്രസംഗത്തിലെ പ്രയോഗം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു .

നർമ മധുരത്തിൽ ആയിരുന്നു തനിക്കു പറ്റിയ അമളി ജെയ്‌സൺ പരിപാടിയിലൂടെ അവതരിപ്പിച്ചത് .ലുലു സെന്ററിന്റെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം .സെൻസർ ഉള്ള ടാപ്പിലെ വെള്ളം ഏതു വിതേന എടുക്കണം എന്ന ആശയക്കുഴപ്പത്തിൽ നിന്ന ജെയ്‌സണിനോട് ടാപ്പിന്റെ അടിയിൽ കൈ വെച്ച് “യൂസഫലി വെള്ളം താ “പറയുവാൻ സുഹൃത്ത് ഉപദേശിച്ചു .അങ്ങനെ ചെയ്ത ഉടനെ വെള്ളം വന്നു

പിന്നീടാണ് അത് സെൻസർ ഉള്ള ടാപ്പ് ആണെന്ന് മനസിലായതെന്നും സുഹൃത്ത് പറ്റിച്ചതാണെന്നു ജെയ്‌സൺ പറഞ്ഞപ്പോൾ പൊട്ടിച്ചിരി വിടർന്നു സദസിലാകെ .എന്നാൽ സ്വപ്നത്തിൽ പോലും ജെയ്‌സൺ കരുതി കാണില്ല തനിക്കു പറ്റിയ അമളിക്ക് ലക്ഷങ്ങൾ വില ഉള്ള സമ്മാനം ആണ് ലഭിക്കാൻ പോകുന്നതെന്ന് .യൂസഫലി സ്വന്തം കൈപ്പടയിൽ ജെയ്സന്റെ പേരും ഒപ്പും എഴുതിയ കത്തിൽ ,താൻ സഹപ്രവർത്തകർ വഴി ജെയ്സന്റെ പരിപാടി കണ്ടെന്നു അറിയിച്ചു .

സ്വാഭാവികവും നർമ മധുരവുമായ ജെയ്സന്റെ രസകരമായ ശൈലിയെ അഭിനന്ദിക്കുകയും അതിനോടൊപ്പം ഒരു സ്നേഹ സമ്മാനമായി ലക്ഷങ്ങൾ വില മതിക്കുന്ന റാഡോ വാച്ചും നൽകി ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം എ യൂസഫലി

ചെന്നൈ: ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകള്‍ പൊതുനിരത്തുകളിലും മറ്റും സ്ഥാപിക്കുന്നത് മദ്രാസ് ഹൈക്കോടതി നിരോധിച്ചു. അനുമതിയുണ്ടെങ്കിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിധത്തിലാണെങ്കിലും ഇവ അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ സമീപവും പൊതുവഴിയിലും വീടുകള്‍ക്ക് സമീപവും കട്ടൗട്ടുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.

സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നതാണ് തമിഴ്‌നാട്ടിലെ ആരാധകരുടെയും രാഷ്ട്രീയ പാര്‍ട്ടി അണികളുടെയും രീതി. സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന താരങ്ങളുടെ കട്ടൗട്ടുകൡ പാലഭിഷേകം നടത്തുന്നതും തമിഴ്‌നാട്ടില് പതിവാണ്. ഇതാണ് കോടതി നിരോധിച്ചിരിക്കുന്നത്. ശുചിത്വമുള്ള നഗരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു.

തന്റെ സ്ഥലത്ത് പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഈ ഉത്തവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണം. ബാനറുകളും കട്ടൗട്ടുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയാലും അവ ജീവിച്ചിരിക്കുന്നവരുടേതാകരുതെന്നും കോടതി വ്യക്തമാക്കി.

കലക്ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ്. അനിയത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ നിന്ന് കണ്ടിട്ടുണ്ടാകണം.

മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ വന്നിട്ടുണ്ട്. പരാതി ഓരോ തവണയും പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും.

കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

പലിശ പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം ഒടുവില്‍ മരണമാണ് എളുപ്പവഴിയെന്ന് കരുതുകയായിരുന്നിരിക്കണം

ഗൃഹനാഥനായ ഇസക്കിമുത്തു ഗുരതരമായി പരുക്കുകളോടെ ആശുപത്രിയിലാണ്.

ഭാര്യ സുബുലക്ഷിമിയും മക്കളായ നാലു വയസുകാരി ശരണ്യ, ഒന്നര വയസുകാരി അക്ഷയ ഭരണിക എന്നിവരാണ് വെന്തു മരിച്ചത്

സുന്ദരന്മാരും സുന്ദരിമാരുമായി ഇരിക്കാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്. സിനിമാക്കാരനെന്നോ രാഷ്ട്രീയക്കാരനെന്നോ ഉദ്യോഗസ്ഥനെന്നോ ആ ആഗ്രഹത്തിന് വ്യത്യാസമില്ല. ഇതിന് തെളിവാകുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍. വര്‍ഷങ്ങളായി കണ്ടുവന്നിരുന്ന തലയ്ക്ക് പെട്ടെന്ന് വന്ന മാറ്റം ഏവരും ശ്രദ്ധിക്കുകയും ചെയ്തു. ഹെയര്‍സ്‌റ്റൈലില്‍ വരുത്തിയ മാറ്റമാണ് ചെന്നിത്തലയെ കൂടുതല്‍ സുന്ദരനാക്കിയത്. വശത്തു നിന്നു ചീകി ഒതുക്കിയിരുന്ന മുടി ഇപ്പോള്‍ അരികുകള്‍ വെട്ടി മുകളിലേയ്ക്ക് ഉയര്‍ത്തിയ നിലയിലാണ്. ഇത് കേരളത്തിലാകെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ പുതിയ സ്‌റ്റൈല്‍ ഹിറ്റായതോടെ, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയിലേയ്ക്കും അന്വേഷണം നീണ്ടു.

സിനിമാക്കാരുടെയിടയില്‍ ഏറെ പ്രശസ്തനായ തിരുവനന്തപുരത്തു നിന്നുള്ള വിജയ് ബാബു എന്ന ഹെയര്‍സ്‌റ്റൈലിസ്റ്റിനാണ് ഇതിന്റെ ക്രെഡിറ്റ്. പൃഥിരാജ്, ജയസൂര്യ, ജയറാം എന്നിവരുടെയെല്ലാം ഹെയര്‍ സ്‌റ്റൈലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വിജയാണ്. എങ്ങനെയാണ് ചെന്നിത്തലയ്ക്ക് പുതിയ ലുക്ക് നല്‍കിയതെന്ന ചോദ്യത്തിന് വളരെ ചെറിയ മാറ്റം മാത്രമാണ് നടത്തിയതെന്നാണ് വിജയുടെ മറുപടി. ഒരു വശത്തേയ്ക്ക് ചീകി വയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് വലിപ്പം തോന്നിച്ചിരുന്നു. അത് സ്വാഭാവികമായ നിലയിലേയ്ക്ക് എത്തിച്ചു. വെളുപ്പു മുടികളെ നാച്ചുറല്‍ ഹെയര്‍ കളറിലേയ്ക്ക് മാറ്റുകയും ചെയ്തു. അതോടെ പുതിയ ലുക്ക് റെഡി. വിജയ് പറയുന്നു.

RECENT POSTS
Copyright © . All rights reserved