നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പണം മുടക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്.
ദിലീപിനെ അനുകൂലിക്കുന്നവരുടെ ഓഡിയോ, വീഡിയോ മെസേജുള്‍ വ്യപകമായി ഷെയര്‍ ചെയ്യുകയും എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച് നിശബ്ദരാക്കുകയും ചെയ്യുക എന്നതാണ് പിആര്‍ ഏജന്‍സിയുടെ രീതി. കഴിഞ്ഞ ദിവസം ഒരു നടന്‍ ദിലീപിന് അനുകൂലമായി ഫെയ്സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത് ഈ ക്യാംപെയ്ന്റെ ഭാഗമാണെന്നാണ് പുറത്ത് വരുന്ന വിവരം.
ദിലീപ് മൂലം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ചിരുന്ന ഈ നടന്‍ തന്നെ ദിലീപിനെ അനുകൂലിച്ചത് സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ നടന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ചില അണിയറ കളികള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ദിലീപ് അനുകൂല ക്യാംപെയ്ന്‍ നടത്തുന്ന കമ്പനി വക അഞ്ച് ലക്ഷം രൂപയും ദിലീപ് സിനിമയില്‍ അവസരവുമാണ് ഈ നടന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വ്യാജ ഐഡികളില്‍ നിന്നും ദിലീപ് അനുകൂല പ്രചരണം ശക്തമാണ്. ഇതുവരെ ഇല്ലാതിരുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രൂപമെടുത്തിട്ടുണ്ട്.
പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുവന്നപ്പോള്‍ ദിലീപിന് അനുകൂല മുദ്രാവാക്യം വിളിയുമായി എത്തിയത് ഫാന്‍സ് അല്ലെന്ന് പൊലീസ് കണ്ടെത്തി. നഗരത്തിലെ ഒരു ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണ് ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളികള്‍ അരങ്ങേറിയത്.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ആലുവ സബ് ജയിലിലേക്ക് തിരികെ കൊണ്ടുവരുമ്പോഴായിരുന്നു ദിലീപിന് അനുകൂലമായ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിച്ചവര്‍ക്ക് പെരുമ്പാവൂരിലെ ഒരു യുവ നിര്‍മാതാവിന്റെ പിന്തുണയും ഉണ്ടായിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. പൊലീസിനെതിരായും ദിലീപിന് അനുകൂലവുമായിട്ടായിരുന്നു ജയിലിന് മുന്നിലെ മുദ്രാവാക്യം വിളികള്‍. പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയ വേദി എന്ന സംഘടന രൂപീകരിക്കാനും നഗരത്തില്‍ പ്രകടനം നടത്താനും ശ്രമം നടന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇവരെ പ്രേരിപ്പിച്ചതാരാണെന്നും ഇതിനുവേണ്ടി പണം മുടക്കുന്നതാരാണെന്നും പൊലീസ് അന്വേഷിക്കും.വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ യുവജന വിഭാഗത്തെ മുന്നില്‍ നിര്‍ത്തി നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും വേണ്ടത്ര ആളെ സംഘടിപ്പിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നാണ് കാര്‍ഡ് പിടിച്ചെടുത്തത്. കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
നടിയെ ഉപദ്രവിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ അടക്കം മൂന്നുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കേസിലാണു പ്രതീഷ് ചാക്കോയെ പൊലീസ് അന്വേഷിക്കുന്നത്.
കേസിൽ പൊലീസ് തിരയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയും പൊലീസിന്റെ വലയിലായതായി സൂചനയുണ്ട്. ഒളിവില്‍ കഴിയുന്ന ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം പറയുന്നത്. തിരച്ചിൽ ഉൗർജിതമാണെന്നും ഇവർ അന്വേഷണ പരിധിയിൽതന്നെ ഉണ്ടെന്നുമുള്ള സൂചനയാണ് അധികൃതർ നൽകുന്നത്.
അതിനിടെ,ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം കേസിൽ വളരെ പ്രധാനമെന്ന് കരുതുന്ന രണ്ടുപേരുടെ മൊഴി വളരെ രഹസ്യമായി രേഖപ്പെടുത്തിയതായാണ് വിവരം. ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും സംസാരിച്ചത് കണ്ടതായാണ് മൊഴി. പൾസർ സുനിയെ കണ്ടിട്ടില്ലെന്ന നിലപാട് ദിലീപ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണായകമാകും. സാക്ഷികൾ സ്വാധീനിക്കപ്പെടാതിരിക്കാനാണ് രഹസ്യമായി മൊഴിയെടുത്തത്. ദിലീപിന്റെ മൊബൈൽ ഫോണുകൾ കോടതിക്ക് കൈമാറിയതിനുപിന്നിൽ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ, മറ്റൊരു യുവനടിയെ ക്വട്ടേഷൻ പ്രകാരം പൾസർ സുനി പീഡിപ്പിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അവരെയും പൊലീസ് സമീപിച്ചു. അന്വേഷണത്തോട് സഹകരിക്കാൻ തയാറാണെന്നാണ് നടി അറിയിച്ചിരിക്കുന്നത്.
വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഇടപെടലിനെ തുടർന്നാണ് നടി സഹകരിക്കാൻ തയാറായത്. ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിക്കായി കോട്ടയം കേന്ദ്രമായുള്ള ഒരു നിർമാതാവാണ് ക്വട്ടേഷൻ നൽകിയത്. ദിലീപിന് ഇൗ നിർമാതാവുമായി അടുപ്പമുണ്ട്. ദിലീപിന്റെ ഭാഗം ന്യായീകരിച്ച് ചർച്ചകളിലും മറ്റും ഇദ്ദേഹം സജീവമായിരുന്നു. പൾസർ സുനിക്ക് ദിലീപിൽനിന്ന് ക്വട്ടേഷൻ ലഭിച്ചത് ഇദ്ദേഹം വഴിയാണെന്നും സൂചനയുണ്ട്. കിളിരൂർ പീഡനക്കേസിലും ഇയാൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
അങ്കമാലി വിചാരണ കോടതിയില്‍നിന്ന് ആലുവ സബ് ജയിലിലെത്തിച്ച ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ജയിലില്‍ നാലിനും അഞ്ചിനും ഇടയിലാണ് രാത്രിഭക്ഷണം വിതരണംചെയ്യുന്നത്. ആസമയത്ത് രജിസ്റ്ററില്‍ പേരുള്ളവര്‍ക്കേ ഭക്ഷണം നല്‍കുകയുള്ളൂ. പിന്നീട് ആരുവന്നാലും ഭക്ഷണം നല്‍കുന്ന പതിവ് സബ്ജയിലിലില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ശനിയാഴ്ച വൈകീട്ട് 5.35ഓടെയാണ് ദിലീപിനെ ആലുവ സബ്ജയിലില്‍ എത്തിച്ചത്. അതു കൊണ്ട് തന്നെ വൈകിയെത്തിയതിനാൽ ദിലീപിന് ഭക്ഷണം ലഭിച്ചില്ലെന്ന് ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
തടവുകാരില്‍ ആരെങ്കിലും ഭക്ഷണം വാങ്ങിയ ശേഷം പങ്കുവെച്ചാൽ മാത്രമാണ് വൈകിയെത്തുന്ന തടവുകാരന് ഭക്ഷണം ലഭിക്കുകയുള്ളൂ. തടവുകാരിലൊരാള്‍ ഇത്തരത്തിൽ ഭക്ഷണം ദിലീപിന് നല്‍കാൻ തയ്യാറായെങ്കിലും ദിലീപ് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. തടവുകാര്‍ക്ക് ആട്ടിറച്ചി വിളമ്പുന്ന ദിവസമായിരുന്നു ശനിയാഴ്ച.
ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ ദിലീപിന് പോലീസ് ക്ലബ്ബില്‍വെച്ച് ഭക്ഷണം നല്‍കിയിരുന്നു. പുറത്തെ ഹോട്ടലുകളില്‍നിന്ന് വാങ്ങിയാണ് പോലീസ് ഭക്ഷണമെത്തിച്ചിരുന്നത്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളയുമെന്ന് അറിയാവുന്നതുകൊണ്ട് പോലീസ് കാവലില്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് എതിരെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. കേസിൽ തൃശ്ശൂർ സ്വദേശികളുടെ രഹസ്യമൊഴി എടുത്തു. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത് എന്ന് തെളിയിക്കാൻ കഴിയുന്ന മൊഴികളാണ് ഇവർ നൽകിയത് എന്നാണ് സൂചന. കാലടി കോടതിയിൽ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ ദിലീപിന് എതിരെ പൊലീസ് തയ്യറാക്കിയ 19 തെളിവുകൾക്ക് പുറമെയാണ് ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയത്.
ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായി ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ (അതിലുപരി ഇറ്റലിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഡെമോക്രാറ്റിക് (പി ഡി )പാർട്ടിയുടെ പ്രസിഡന്റായി ഒരു ഇന്ത്യക്കാരൻ, മാത്രമല്ല ഒരു മലയാളി എത്തുന്നത്. 1990 എഞ്ചിനീയറിംഗ് സ്റ്റുഡന്റ് വിസയിൽ ഇറ്റലിയിൽ എത്തിയ സിബി ആദ്യകാലങ്ങളിൽ ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു സ്വന്തം ജീവിതം ഇറ്റലിയിൽ പടുത്തുയർത്തുകയായിരുന്നു. അന്നും രാഷ്ട്രീയ സാമൂഹ്യ രംഗംങ്ങളിൽ പ്രവർത്തിച്ചു വന്ന സിബി ഇറ്റലിയുടെ ആദ്യകാല രെജിസ്റ്റഡ് സംഘടനയായ അലിക് ഇറ്റലിക്കു വേണ്ടി പ്രെസിഡന്റായി 4 വർഷക്കാലം സേവനമനുഷ്ഠിച്ചു. പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയിൽ ഒരു മെമ്പർ ആവുകയും അവിടെ നിന്ന് പാർട്ടിയുടെ അനുസരണാർത്ഥം തൻറെ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുകയും, പാർട്ടിയുടെ ദേശീയ മെമ്പർ ആയി 7 വർഷക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്തു. രണ്ട് വര്ഷം മുൻപ് ഇറ്റലി റോമിൽ ആദ്യമായി തുടങ്ങിയ ചാരിറ്റബിൾ സംഘടനയായ തപാമി പബ്ലിക് സർവീസിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുന്നു. ഇൻഡോ ഇറ്റാലിയൻ സ്ഥാപനത്തിൻറെ ഉടമയായ ശ്രീ സിബി ഏറ്റുമാനൂർ, കുമാരമംഗലം മാണി, മറിയക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമത്തെ മകനും, കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് സക്കറിയാസ് കുതിരവേലിയുടെ ഭാര്യാ സഹോദരൻകൂടിയാണ്. ഭാര്യ സിനി മക്കൾ കെവിൻ, ലെയ
അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ സഹോദരന്‍ അനൂപിന് ദിലീപിന്റെ ശകാരം. മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയതിനാണ് അനൂപിനെ ദിലീപ് ശകാരിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും നോക്കി നില്‍ക്കെ സഹോദരനെ ദിലീപ് ശാസിച്ചത്. കോടതിയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോഴാണ് ദിലീപ് അനൂപിനെ കണ്ടത്. ‘നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ, അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും’. അനുജനോട് ദിലീപ് ക്ഷുഭിതനായി. പിന്നീട് മൗനം പാലിച്ച് ദിലീപ് മുന്നോട്ട് നടക്കുകയും ചെയ്തു. ഗൂഢാലോചന ദിലീപിന്റേതല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനുള്ളതാണെന്നും അനൂപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുമുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങുമെന്നും അനൂപ് പറഞ്ഞിരുന്നു.
നടൻ ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയിൽ രണ്ടുപേർ എത്തിയിരുന്നെന്ന് മൊഴി. ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറൽ മാനേജർ ജോയിയാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത കൂട്ടുകയാണ്. 20 മിനിറ്റിലധികം ഇവര്‍ മുറിയിലുണ്ടായിരുന്നു. അവര്‍ മടങ്ങി 20 മിനിറ്റിന് ശേഷം ശ്രീനാഥ് റിസപ്ഷനിലേക്ക് ഫോണ്‍ വിളിച്ചു. എന്നാല്‍ ഞെരക്കം മാത്രമാണ് കേട്ടത്. പോയി നോക്കിയപ്പോള്‍ വീണുകിടക്കുകയായിരുന്നു. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. 23ന് രാവിലെ എട്ടിന് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷൻ കൺട്രോളർ മനോജ് എന്നിവർ ശ്രീനാഥിന്റെ മുറിയിലെത്തി. ഏകദേശം 20 മിനിറ്റിന് ശേഷം അവർ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയിൽ നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിന് ശേഷം ശ്രീനാഥിന്റെ മുറിയിൽ നിന്ന് റിസപ്ഷനിലേക്ക് ഫോൺ വന്നു. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോൾ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നു’. സന്ദർശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയിൽ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങൾ കണ്ടെത്തി വെളിപ്പെടുത്താൻ പൊലീസ് തയ്യാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഏഴ് വര്‍ഷം മുമ്പ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ട നടന്‍ ശ്രീനാഥിന്റെ ശരീരത്തില്‍ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനിയന്‍ സത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് കൊലപാതകമാണെന്നും കരുതുന്നതായതാണ് സത്യനാഥ് പറഞ്ഞത്. ചതവുകള്‍ക്കെല്ലാം നീലനിറമോ നീലകലര്‍ന്ന കറുപ്പോ ആണ്. തുടയില്‍ താഴെയും പുറത്തും നെഞ്ചിന്റെ ഇടതുവശത്തും ചതഞ്ഞ നീലനിറമുണ്ടായിരുന്നു. കൈയില്‍ ഞരമ്പുമുറിച്ചതിന് മുകളിലും താഴെയുമായി നാല് മുറിവുകള്‍കൂടിയുണ്ടായിരുന്നു. ഉറച്ച മനസ്സിന്റെ ഉടമയായിരുന്നു ജ്യേഷ്ഠനെന്ന് സത്യനാഥ് ഇഞ്ചോര പറഞ്ഞു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. നടന്‍ ശ്രീനാഥ് മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് കാണാതായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി ഒരുമാസം മുമ്പ് വിവരാവകാശം നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്ന മുറയ്ക്ക് നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. 2010 മെയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു ശ്രീനാഥ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പിന്നീട് ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോണ്‍ സംഭാഷണത്തില്‍ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. ‘മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണില്‍ സംസാരിച്ചത്. അങ്ങനെ ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി പറയണം. ശ്രീനാഥിന്റെ മരണം ‘ശിക്കാര്‍’ സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാന്‍ വീട്ടില്‍ ആരും വന്നില്ല’, ഇതായിരുന്നു അന്ന് ലത പറഞ്ഞത്. ‘ശിക്കാര്‍’ എന്ന സിനിമയില്‍ ലാലിന്റെ സുഹൃത്തായ ചായക്കടക്കാരന്റെ വേഷമായിരുന്നു ശ്രീനാഥിന് ആദ്യം നല്‍കിയത്. നാല്‍പ്പതോളം സീനുകളില്‍ ശ്രീനാഥിന്റെ കഥാപാത്രം വരുന്നുണ്ട്. ഇതിനായി 40 ദിവസത്തെ ഡേറ്റാണ് ശ്രീനാഥില്‍ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ലാലു അലക്‌സ്. ഈ വേഷത്തിലെത്തി. ശ്രീനാഥ് ഹോട്ടലില്‍ താമസിക്കുന്നതിന്റെ ബില്ല് നല്‍കില്ലെന്നും അദ്ദേഹം പുറത്തിറങ്ങാന്‍ വിസമ്മതിച്ചാല്‍ ബാഗുകളും മറ്റ് സാധനങ്ങളും എടുത്ത് പുറത്തേക്കിട്ടുകൊള്ളാനും ചിലര്‍ നിര്‍ദ്ദേശിച്ചിരുന്നതായും സത്യനാഥ് വെളിപ്പെടുത്തിയിരുന്നു
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസിനു വേണ്ടി ഭൂി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയെന്ന് സൂചന. പരാതി ന്ല്‍കിയവര്‍ കളക്ടറെ ആറ് തവണ കണ്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്നാണ് വിവരം. കേസില്‍ അന്വേഷണം നടത്തണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടു വര്‍ഷമായി തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും രേഖകള്‍ പറയുന്നു.
സര്‍ക്കാര്‍ രേഖകളില്‍ മിച്ച ഭൂമിയായി ഉള്‍പ്പെടുത്തിയ സ്ഥലത്താണ് തീയേറ്റര്‍ പണിതതെന്ന് ആരോപണമുണ്ടായിരുന്നു. കൈയേറ്റഭൂമിയിലാണോ തീയേറ്റര്‍ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇപ്പോള്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിക്കുന്നു. റവന്യു മന്ത്രിയുടെ ഓഫീസ് ആണ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ സ്വദേശികളായ രണ്ട് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്‌ട്രേറ്റ് കോടതിയിലെത്തി മൊഴി രേഖപ്പെടുത്തിയ ഇവരെപറ്റി കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല. പള്‍സര്‍ സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതിന് ദൃക്‌സാക്ഷികളായവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കിണറ്റിന്‍കര ഹെല്‍ത്ത് ക്ലബ്ബിലെത്തി മുഖ്യപ്രതി പള്‍സര്‍ സുനി താരത്തെ കണ്ടതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. സെറ്റില്‍ വച്ച് ദിലീപിനൊപ്പം എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉള്‍പ്പെട്ടിരുന്നു. ഈ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയോ അല്ലെങ്കില്‍ കിണറ്റിന്‍കര ഹെല്‍ത്ത് ക്ലബ്ബിലെ ജീവനക്കാരുടെയോ മൊഴിയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, കേസില്‍ ഏറെ നിര്‍ണായകമായ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തിയതെന്നാണ് വിവരം. അറസ്റ്റിലായ പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്നത് കണ്ടുവെന്നത് കോടതിയില്‍ തെളിയിക്കാന്‍ ഇപ്പോഴത്തെ മൊഴി ഏറെ സഹായകമാകും.
ലണ്ടന്‍: ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് പ്രധാനമന്ത്രി തെരേസ മേയെ പരോക്ഷമായി അധിക്ഷേപിച്ചെന്ന് ആരോപണം. ക്യാബിനറ്റില്‍ ലിംഗ വിവേചനപരമായ പരാമര്‍ശം നടത്തിയെന്ന വിവാദമാണ് കൊഴുക്കുന്നത്. ഗതാഗതത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ ട്രെയിനുകള്‍ ഓടിക്കുന്നത് ഇന്നത്തെക്കാലത്ത് വളരെ എളുപ്പമാണെന്നും പെണ്ണുങ്ങള്‍ക്കും അവ ഓടിക്കാമെന്നുമായിരുന്നു ഹാമണ്ട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. സണ്‍ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി ഈ പരാമര്‍ശത്തെ അപലപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനു ശേഷം ബ്രെക്‌സിറ്റ് വിഷയത്തില്‍ നിശ്ചയദാര്‍ഢ്യമുള്ള നിലപാടുകള്‍ സ്വീകരിച്ചു വരുന്ന ടോറി ആയാണ് ഹാമണ്ട് വിശേഷിപ്പിക്കപ്പെടുന്നത്. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാപ്തിയുള്ള നേതാവ് എന്ന പ്രതീക്ഷയും പ്രവര്‍ത്തകര്‍ക്ക് ഹാമണ്ടില്‍ ഉണ്ട്. ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി മറ്റ് മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്.
ട്രെയിന്‍ ഗതാഗത മേഖലയിലെ കുറഞ്ഞ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹാമണ്ട് എന്നാണ് ചാന്‍സലറിനോട് അടുത്ത വൃതങ്ങള്‍ അവകാശപ്പെടുന്നത്. ശരിയായ ഉദ്ദേശ്യത്തോടെയുള്ള പരാമര്‍ശമായിരുന്നെന്ന് മറ്റൊരു മന്ത്രിയും വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു ശേഷം മന്ത്രിസഭയില്‍ ഭിന്നതകള്‍ രൂക്ഷമാണെന്നും പ്രധാനമന്ത്രിക്കെതിരെ കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.