മംഗളൂരു: മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതികത്തകരാര്‍ മൂലം തിരിച്ചിറക്കി. വ്യാഴാഴ്ച വൈകിട്ട് 5.45ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. ഹബോയിംഗ് 737-800 വിമാനത്തിനാണ് സാങ്കേതികത്തകരാര്‍ ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ അറിയിച്ചു.
പറന്നുയര്‍ന്ന് 45 മിനിറ്റിനു ശേഷം വലിയൊരു ശബ്ദം കേട്ടെന്നാണ് യാത്രക്കാര്‍ പറഞ്ഞത്. എന്‍ജിനില്‍ തകരാറുണ്ടായെന്നാണ് സൂചന. ശബ്ദം കേട്ടതിനു പിന്നാലെ വിമാനത്തിന് വിറയലുണ്ടായി. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറരയോടെ വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ 5.30ന് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി. ഇതില്‍ യാത്രക്ക് തയ്യാറായവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി. അ്ല്ലാത്തവര്‍ക്ക് ടിക്കറ്റിന്റെ തുക തിരികെ നല്‍കുകയോ യാത്ര പിന്നീടേക്ക് മാറ്റിവെക്കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിമാനത്തില്‍ എയര്‍ഇന്ത്യയുടെ വിദഗ്ദ്ധര്‍ പരിശോധനകള്‍ നടത്തി. കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമാണെന്നാണ് വിവരം.
കലാഭവന്‍ മണിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായുള്ള ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. കലാഭവന്‍മണിയുടെ മരണത്തിനു പിന്നില്‍ ഭാര്യാ പിതാവാണെന്ന ഗുരുതര ആരോപണമാണ് ബൈജു നിള്ളങ്ങല്‍ ഉന്നയിച്ചിരിക്കുന്നത്.
ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയോക്തിതോന്നാം..പക്ഷെ കാര്യങ്ങള്‍ ആ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.ഇന്നിന്റെ കാലത്ത് ഇതുപോലുള്ള വാര്‍ത്തകള്‍ നമുക്ക് ചുറ്റും പാറിനടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്വത്തിനും പണത്തിനു വേണ്ടി സ്വന്തം അച്ഛനമ്മമാരെപോലും വകവരുത്തുന്ന കല്‍ക്കിയുടെ കലികാലം..
മണിച്ചേട്ടന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തുടക്കംമുതല്‍ പലരും സംശയിച്ചവരുടെ കൂട്ടത്തില്‍ അധിമാരും ആഴത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വ്യക്തിയാണ് മണിയുടെ ഭാര്യാ പിതാവ് സുധാകരന്റേത്…അതിന് കാരണങ്ങളേറെയാണ്…ഒരു സിനിമാനടന്‍ എന്ന കഴുകന്‍ കണ്ണുവെച്ച് തന്റെ മകള്‍ നിമ്മിയെ തങ്ങളേക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ട പറയജാതിക്കാരനായ മണിച്ചേട്ടന് വിവാഹം ചെയ്തു കൊടുത്ത അന്നുമുതല്‍ തുടങ്ങുന്നു മണിയും സുധാകരനും തമ്മിലുള്ള ഉള്‍പോര്.
മണിയെന്ന സിനിമാ നടന്‍ തന്റെ മകളെ വിവാഹം ചെയ്തതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെ തേരാ പാരനടന്ന സുധാകരന്‍ മട്ടും ഭാവവും മാറ്റി മണിയേക്കാന്‍ വലിയ തലയെടുപ്പോടെ നടക്കാന്‍ തുടങ്ങി മണിയുടെ കൈയ്യിലെ പണംമാത്രമായിരുന്നു സുധാകരന്റെ ലക്ഷ്യം.. പക്ഷെ…സുധാകരന്റെ ഇച്ഛക്ക് വഴങ്ങുന്ന ഒരാളായിരുന്നില്ല കലാഭവന്‍മണി…
വലിയൊരു തുക പാവപ്പെട്ടവര്‍ക്കും മറ്റ് പലരെയും സഹായിക്കാല്‍ം ചാലക്കുടിയില്‍ പാവങ്ങള്‍ക്കായ് പല കെട്ടിടങ്ങളും കെട്ടിപൊക്കി
തുടങ്ങിയതോടെ സുധാകരനും മണിക്കുമിടയില്‍ വല്ലാത്തൊരു വൈര്യം ഉടലെടുത്തു. അതിന് പലപ്പോഴും ഉപയോഗപെടുത്തിയത് മകള്‍ നിമ്മിയേയും. സുധാകരന്റെ കര്‍ശനനിര്‍ദ്ദേശവും അതിശക്തമായ സമ്മര്‍ദ്ധവുംകാരണം ഭാര്യ നിമ്മി മണിയുടെ അമിതമായ പണംചിലവഴിക്കുന്നതിനെക്കുറിച്ചും അതിരുവിട്ട സൗഹൃദബന്ധത്തെക്കുറിച്ച് നിരന്തരം കിടപ്പറയില്‍ ചോദ്യശരങ്ങളെറിഞ്ഞു .അതിന്റെപേരില്‍ പിണങ്ങിപിരിഞ്ഞു.
ഇതില്‍പിന്നില്‍ സുധാകരന്റെ കുബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞ മണി സുധാകരനുമായി പലവട്ടം വീട്ടില്‍വെച്ച് തുറന്നകലഹങ്ങള്‍ നടത്തി. ”കറുത്ത് കരിമുട്ടിപോലെയുള്ള നിന്നെപോലൊരു പറയന് പയറുമണിപോലെത്തെ എന്റെ കൊച്ചിനെ കെട്ടിച്ചുതന്നതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയതെറ്റ്..” നായര്‍ സമുദായത്തില്‍പെട്ട സുധാകരന്‍ ജാതിയുടെപേരില്‍ പറയവിഭാഗത്തില്‍പെട്ട മണിയെ അങ്ങേയറ്റം അപമാനിക്കുന്നതരത്തില്‍ തരംതാഴ്ത്തി സംസാരിക്കുന്നത് പതിവായിരുന്നു.
മണിയെ ഇത് പലപ്പോഴും മാനസികമായി തളര്‍ത്തിയ ഒന്നായിരുന്നു. രണ്ടുമൂന്ന് തവണ സുധാകരനുമായി സ്വത്തിന്റെപേരില്‍ കലഹിച്ചതുമുതല്‍ സുധാകരന്‍ മണിക്കെതിരെ കുടിലമായ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി എന്നുവേണം പറയാന്‍.. മറ്റൊരാള്‍ക്കും കഴിയില്ലതിന് പക്ഷെ സുധാകരന് കഴിയും അതിനായ് മണിയുടെ വലംകൈകളെ തന്നെ സുധാകരന്‍ ദൗത്യമേല്‍പ്പിച്ചു എന്നുവേണം കരുതാന്‍…മണിയുടെ മരണത്തില്‍ശേഷം പലരിലും സംശയം ജനിപ്പിക്കുന്നതായിരുന്നു മകളുടെ ഭര്‍ത്താവ് മരിച്ച അച്ഛന്റെ ചില പ്രവൃത്തികള്‍ നീക്കങ്ങള്‍..മണിയുടെ മരണം കൊലപാതകമാണെന്ന് കൂടെപ്പിറപ്പുകള്‍ പലരുംപറഞ്ഞിട്ടും ”അവന്‍ വെള്ളമടിച്ച് ചത്താത്താ ആരും കൊന്നതല്ലാ..എനിക്കൊറപ്പാ”സുധാകരന്‍മാത്രം അത് വിശ്വസത്തിലെടുക്കാതെ മണി എങ്ങനേലും ചാവട്ടെയെന്ന കുശാഗ്രബുദ്ധിയുമായി മാറിനിന്നു.
അനുജന്‍ രാമകൃഷ്ണന്‍ മണിയുടെ കൊലപാതകകികളെ കണ്ടെത്താന്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ അതിനെനോക്കി കാറിതുപ്പിയവനാണ് ഈ മാന്യദേഹം.മണിച്ചേട്ടന്റെ മരണത്തിന്റെ അലയൊലികള്‍ഏതാണ്ട് കെട്ടടങ്ങിയതോടെ സുധാകരന്റെ കണ്ണ് മണിയുടെ വസ്തുവകകളിലായി മണിച്ചേട്ടന്റെ പാഢിയും വാഹനങ്ങളും മറ്റ് പല വസ്തുക്കളും സുധാകരന്‍ തന്റെ മകളുടെ പേരിലാക്കി…മണിച്ചട്ടന് ഒരു ആരാധകന്‍ സമ്മാനിച്ച പാഢിയിലുണ്ടായിരുന്ന രണ്ട് വെച്ചൂര്‍ പശുക്കളെ സുധാകരന്‍ അറുപതിനായിരം രൂപയ്ക്ക് ആദ്യമങ്ങ് വിറ്റു..അടുത്തത് വാഹനങ്ങളായിരുന്നു അതില്‍ള്ള ചരടുവലികള്‍ നടത്തവെ അനുജന്‍ രാമകൃഷ്ണന്റെ സമയബന്ധിതമായ ഇടപെടലുകൊണ്ട് അതില്‍നിന്ന് പാതി പിന്മാറി നില്‍ക്കുന്നു.
അടുത്തത് പാഢിയാണ് പാഢിക്ക് തൊട്ടടുത്ത സ്ഥലം ഈയടുത്ത് വിലയ്ക്കുവാങ്ങിയ സംഘം പാഢികൂടി വാങ്ങാന്‍ തയ്യാറായതോടെ സുധാകരന്‍ അതിനും ചാടിയിറങ്ങുകയായിരുന്നു അവിടെയും മുന്നില്‍ തടസ്സമായിനിന്നത് അനുജന്‍ രാമകൃഷ്ണനാണ്.അനുജന്‍ രാമകൃഷ്ണന് തലയ്ക്ക് വട്ടാണെന്നും അവന്‍ പബ്ളിസിറ്റിക്ക് വേണ്ടി നാടുമുഴുവന്‍ മണിയെ കൊന്നതാണെന്നും പറഞ്ഞ് നടക്കുവനണെന്നും ചേട്ടന്റെ സ്വത്ത് കൈക്കലാക്കാന്‍ അവന്‍ തന്ത്രങ്ങള്‍ മെനയുവാണെന്നും ഭാര്യ പിതാവ് സുധാകരന്‍ രാമകൃഷ്ണനെക്കുറിച്ച് പറഞ്ഞുപരത്തി.
ഭാര്യ പിതാവെന്നനിലയില്‍ മുമ്പ് കേസന്വേഷിച്ച പോലീസ് സുധാകരനെ വേണ്ടവിധം ചോദ്യം ചെയ്യാതെ ഒഴിവാക്കി നിര്‍ത്തുകയായിരുന്നു.പക്ഷെ പകരം കേസിന്റെ ചുമതല ഏറ്റെടുത്ത സി.ബി.ഐ സുധാകരനെ കൂടുതല്‍ നിരീക്ഷിക്കുകയും ചോദ്യങ്ങളോടുള്ള സുധാകരന്റെ അസഹിഷ്ണുത നിറഞ്ഞ ചിലപ്രതികരണവും സുധാകരന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്ന നിലയിലെത്തിച്ചിരിക്കുകയാണ്..അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് മണിയുടെ സാമ്പത്തിക ശ്രോതസ്സും പലയിടങ്ങളിലായുള്ള വസ്തുവകകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപെടുത്തിയുള്ളതാണ്..
സുധാകരെന്ന വ്യക്തിയെ അടുത്തറിയാവുന്ന പലര്‍ക്കും ഇങ്ങേരുടെ ചില സംശയാസ്പദമായ പെരുമാറ്റത്തില്‍ മുമ്പെ ചില അതിശയോ
ക്തിയുണ്ടാക്കിയിരുന്നു.അതില്‍ പ്രധാനമായ ഒന്നാണ് മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ചിലരുമായുള്ള സുധാകരന്റെ അടുത്ത ബന്ധം.മണിയുടെ മരണത്തോടുകൂടി കുടുംബങ്ങളെ അകറ്റി നിര്‍ത്തിയതും മണികൂടാരം സന്ദര്‍ശിക്കാന്‍ വരുന്നവരോടുള്ള സുധാകരന്റെ പെരുമാറ്റവും എന്തൊക്കെയോ മൂടിവെയ്ക്കപ്പെട്ടതിന്റെ പരിഭ്രമം മറക്കാല്‍ള്ള ഇങ്ങേരുടെ തന്ത്രങ്ങളായിരുന്നുവെന്നുവേണം വായിച്ചെടുക്കാന്‍..
പുറമെ ജനങ്ങള്‍ക്കൊപ്പം ആടിപാടി നടക്കുമ്പോഴും മണിയുടെ മണികൂടാരത്തില്‍ മണി അരക്കില്ലത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ അകറ്റിനിര്‍ത്തിയത് സുധാകരന്റെ കുബുദ്ധിയായിരുന്നു. ഒരു ഭാര്യപിതാവിനപ്പുറം പണത്തോട് ആര്‍ത്തിമൂത്ത് ഏത് തന്തോന്നിത്തരവും ചെയ്യാവുന്ന നിലയിലക്ക് മണിക്കും ഭാര്യനിമ്മിക്കുമിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു സുധാകരന്‍..ഭാര്യ നിമ്മിക്കും മണിക്കുമിടയില്‍ ശത്രുത വളര്‍ത്തിയതും അവരെ തമ്മില്‍ അകറ്റിയതും മണിയുടെ കോടികള്‍ മതിക്കുന്ന സാമ്പത്തിക അടിത്തറയിലും സ്വത്തുവകകളിലും കണ്ണുവച്ചായിരുന്നു.മണിച്ചേട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുടുംബസഹോദരങ്ങള്‍ക്ക് പലര്‍ക്കും സുധാകരന്റെ പല പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയിരുന്നു.
അര്‍ക്കും സംശയംതോന്നാത്ത രീതിയില്‍ സുധാകരന്‍പലതും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നുണ്ടായിരുന്നു. മണിച്ചേട്ടന്‍ മരിക്കണമെന്ന് ആഗ്രഹിച്ചുനടന്ന ലോകത്തിലെ ഏക വ്യക്തി ഈ ഭാര്യപിതാവ് സുധാകരനാവാം..പലരും അന്വേഷിക്കുന്ന മണിച്ചേട്ടന്റെ മരണത്തില്‍പിന്നിലെ കൊലയാളി ഈ സുധാകരനാണെന്നു കണ്ടെത്തിയാലും മണികുടാരത്തെ അടുത്തറിയാവുന്നവര്‍ക്ക് ഞെട്ടലുണ്ടാവില്ല കാരണം പുറത്തറിയാത്ത മണികൂടാരത്തിലെ പരസ്പരവൈര്യത്തിനും ശത്രുതയ്ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്..
ഇന്ത്യ രാജ്യത്തു വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുമ്പോള്‍ നിരവധി കൊള്ളകള്‍ നോട്ടു നിരോധനം, ജിഎസ് ടി തുടങ്ങി പെട്രോള്‍ മേഖലയില്‍ നടക്കുന്ന വലിയ കൊള്ള ഈ രാജ്യത്തെ ഓരോ പൗരനേയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നതാണ് എന്ന് ആംആദ്മി പാര്‍ട്ടി. പെട്രോളിനും ഡീസലിനും ഒരു രൂപ കൂടുന്നതോട് കൂടി സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ തോതില്‍ അത് വിലക്കയറ്റത്തിന് കാരണമാകുന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്നു. ഈ കൊള്ള നടത്തുന്നത ്കൃത്യമായും ഇന്ത്യയിലെ കോപറേറ്റുകള്‍ക്ക് വേണ്ടിയും അതുപോലെ സര്‍ക്കാരുകള്‍ക്ക് അഴിമതി നടത്താന്‍ പണം ഉണ്ടാക്കുന്നതിനു വേണ്ടിയും ആണ് എന്ന് നമ്മള്‍ തിരിച്ചറിയുന്നു.
അതുകൊണ്ട് തന്നെ 22 നു നടക്കുന്ന പ്രക്ഷോഭം അതിനെത്തുടര്‍ന്ന് നടത്തേണ്ട തുടര്‍ പ്രക്ഷോഭങ്ങള്‍ ഇന്ത്യന്‍ ജനതയുടെ സാധാരണ ജനതയുടെ ആവശ്യമാണ്. എല്ലാ ജനകീയ സമരങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആം ആദ്മി പാര്‍ടിയും അതിന്റെ പ്രവര്‍ത്തകരും തുടക്കം മുതല്‍ തന്നെ ഉണ്ട്. ഇത് ഒരു പാര്‍ട്ടിയുടെ സമരം അല്ല. ഏതെങ്കിലും പാര്‍ടിക്ക് ആധിപത്യം ഉണ്ടാക്കാന്‍ അല്ല മറിച്ചുജനത നേരിട്ട് സമരത്തിനിറങ്ങുന്നു. ആ സമരത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ ആം ആദ്മിയുടെ അനുഭാവികള്‍ സുഹൃത്തുക്കള്‍ അടക്കം എല്ലാവരും പങ്കെടുക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
ഭീഷണിയെ തുടര്‍ന്നാണ് മതം മാറേണ്ടി വന്നതെന്ന് കാസര്‍കോട്ട് നിന്നും മതം മാറിയ ആയിഷ എന്ന ആതിരയുടെ വെളിപ്പെടുത്തല്‍. സ്വന്തം ഇഷ്ടപ്രകാരം ഹിന്ദു മതത്തിലേക്ക് മടങ്ങുകയാണെന്നും ആതിര അറിയിച്ചു. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്റെ മതം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആതിര വെളിപ്പെടുത്തിയത്. സഹപാഠികളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മതം മാറാന്‍ തയ്യാറായതെന്നും ആതിര പറഞ്ഞു.
എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനം നടത്തിയതിന്റെ വെളിച്ചത്തിലാണ് തന്റെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടതെന്നും സനാധന ധര്‍മം തന്നെയാണ് ശരിയെന്ന് തനിക്കിപ്പോള്‍ വിശ്വാസമുണ്ടെന്നും ആതിര കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂലൈ 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നും കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആതിരയെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ആതിര പിന്നീട് ആയിഷ എന്ന പേര് സ്വീകരിച്ചിരുന്നു.
ഇതിനു പിന്നാലെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കൂട്ടുകാരിയായ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരിയിലെ അനീസയ്‌ക്കൊപ്പം പോകാനാണ് ആതിര താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അനീസയ്‌ക്കൊപ്പം പോയാല്‍ അനീസയുടെ സുഹൃത്തും ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍ഷാദിനൊപ്പം പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് സുരക്ഷിതമല്ലെന്നും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് ഇസ്ലാം മതാചാര പ്രകാരം ജീവിക്കാന്‍ വീട്ടില്‍ സൗകര്യം ഒരുക്കണമെന്ന് കോടതി മാതാപിതാക്കളോട് നിര്‍ദേശിച്ചു. ഇത് മാതാപിതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നത്. പിന്നീടാണ് എറണാകുളം ആര്‍ഷ വിദ്യാ സമാജത്തില്‍ മതപഠനത്തിനായി കൊണ്ടുപോയത്.
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത് അയാളുടെ ഭാര്യ തന്നെയാണെന്ന് പൊലീസ്. ആറു മാസം മുമ്പ് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരുന്നു. രജിസ്റ്റര്‍ വിവാഹത്തിനു ശേഷം ജീവിത പങ്കാളിയായി പരസ്യമായി യുവാവ് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത് യുവതിയെ പ്രകോപിപ്പിച്ചിരുന്നു.
ഇതിനിടെ ഗള്‍ഫിലേക്കു പോയ യുവാവ് തിരികെ നാട്ടിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി, യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കുറ്റിപ്പുറത്ത് മുറിയെടുത്തത്.
അധികം വൈകാതെ ആക്രമണവും നടന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഒരു കടയില്‍നിന്നാണ് തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഈ ബ്ലേഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. പൊന്നാനി പുറത്തൂര്‍ സ്വദേശി ഇര്‍ഷാദാണ് ആക്രമിക്കപ്പെട്ടത്.
ലോഡ്ജിലെ ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയില്‍ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട യുവതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം ലഭിച്ചത്. അതേസമയം, താന്‍ സ്വയമാണു ജനനേന്ദ്രിയം മുറിച്ചതെന്നാണ് ഇര്‍ഷാദ് അവകാശപ്പെടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് മുറിച്ചതെന്ന് യുവതിയും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
വൈറ്റിലയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ യുവതികളില്‍ ഒരാളായ കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി(30) വലിയ പ്രശ്‌നക്കാരിയെന്ന് വിവരം. സിനിമാ മേഖലയുമായി ബന്ധമുള്ള ഇവര്‍ നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തല്‍. ചില സീരിയലുകളിലും ഇവര്‍ മുഖം കാണിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കാണ് പോലീസുകാരെയും നാട്ടുകാരെയും കാഴ്ചക്കാരാക്കി യൂബര്‍ ടാക്‌സി ഡ്രൈവറെ യാത്രക്കാരായി എത്തിയ മൂന്നു യുവതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്കു പതിനൊന്നരയോടെയാണ് സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയില്‍ തലയ്ക്കു പരുക്കേറ്റ ഡ്രൈവര്‍ കുമ്പളം സ്വദേശി താനത്ത് വീട്ടില്‍ ടി.ഐ. ഷെഫീക്കിനെ (32) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് പ്രതികളെപ്പറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ തല തല്ലിപ്പൊളിക്കാന്‍ നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ ഷീജ എം അഫ്‌സലിനെതിരേയും പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട് ഒരു വര്‍ഷം മുമ്പ് തന്റെ സുഹൃത്തായ ജ്വല്ലറി ഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനെയും വരുതിയിലാക്കി എയ്ഞ്ചല്‍ പണം തട്ടാന്‍ ശ്രമിച്ചെന്നും തന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജിവന്‍ രക്ഷപെട്ടതെന്നും പൊതുപ്രവര്‍ത്തകനായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പായിരുന്നു ഇത്.
സംഭവത്തെക്കുറിച്ച് അജ്മല്‍ നല്‍കുന്ന വിവരണം ഇങ്ങനെ. ഒരു ദിവസം വൈകുന്നേരം നാലുമണിയോടടുത്ത് തന്റെ ഫഌറ്റില്‍ വരണമെന്ന് എയ്ഞ്ചല്‍ ഇയാളെ ഫോണില്‍ വിളിക്കുകയായിരുന്നു. തന്റെ പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്നും ഉടന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് എയ്ഞ്ചല്‍ ജ്വല്ലറി ഉടമയെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചത്. ജ്വല്ലറിയില്‍ പല വട്ടമെത്തി പരിചയമുണ്ടായിരുന്നതിനാല്‍ ഇയാള്‍ക്ക് സംശയം തോന്നിയില്ല. മാതൃഭുമി ജംഗ്ഷനടുത്തൈ ഫഌറ്റിലായിരുന്നു അന്ന് ഇവര്‍ താമസിച്ചിരുന്നത്. ജ്വല്ലറി ഉടമ ഫഌറ്റിലെത്തുമ്പോള്‍ മുറിയില്‍ എയ്ഞ്ചലിനെക്കൂടാതെ മൂന്നു യുവാക്കളും രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. താന്‍ കുടുക്കില്‍ പെട്ടെന്ന് മനസിലായതോടെ ഇവിടെ നിന്നു രക്ഷപ്പെടാന്‍ ജ്വല്ലറി ഉടമ ശ്രമിച്ചെങ്കിലും ഇവര്‍ അയാളെ കടന്നു പിടിച്ചു. കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ഒരുവിധത്തിലാണ് അന്നിയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടത്.
പിറ്റേന്ന് കടതുറക്കാനെത്തിയ ഇയാളെ എതിരേറ്റേത് എയ്ഞ്ചലും കൂട്ടുകാരുമായിരുന്നു. ഒരുലക്ഷം രൂപ നല്‍കണമെന്നും ഇല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഇയാള്‍ തന്നെ സമീപിക്കുന്നതെന്ന് അജ്മല്‍ പറയുന്നു. തുടര്‍ന്ന് അജ്മലിനൊപ്പമൊത്തി നോര്‍ത്ത് സ്‌റ്റേഷനില്‍ കടയുടമ പരാതി നല്‍കി. ഇത് മണത്തറിഞ്ഞ എയ്ഞ്ചലും കൂട്ടരും കടയുടമ തങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രില്‍ അഡ്മിറ്റായി. തനിക്കെതിരെ പീഡനക്കേസ് മുറുകുമെന്നായപ്പോള്‍ ജ്വല്ലറി ഉടമ ഇനി ഒന്നിനുമില്ലെന്നു പറഞ്ഞ് കളം ഒഴിയുകയായിരുന്നു. ഇതിനു പിന്നില്‍ കളിച്ചതാകട്ടെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവും.
ഇവരുടെ കെണിയില്‍പ്പെട്ട മറ്റൊരാള്‍ ഒരു സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു. ഇയാളെ പ്രേമം നടിച്ചാണ് എയ്ഞ്ചല്‍ വീഴ്ത്തിയത്. ഇവരുടെ കെണിയില്‍ നിന്നും രക്ഷപെടാന്‍ യുവാവ് ശ്രമിച്ചപ്പോഴെല്ലാം താന്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുമെന്നും പൊലീസ് കേസില്‍ കുടുക്കുമെന്നും എയ്ഞ്ചല്‍ ഭീഷണി മുഴക്കിയിരുന്നെന്നും അജ്മല്‍ പറയുന്നു. എന്നാല്‍ ഈ പ്രശ്‌നം എങ്ങനെ പരിഹരിച്ചുവെന്ന കാര്യം തനിക്കറിയില്ലെന്ന് അജ്മല്‍ വ്യക്തമാക്കി.
എയ്ഞ്ചലിനെക്കൂടാതെ പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം. അഫ്‌സല്‍ (30) എന്നിവര്‍ക്കെതിരെയാണ് യൂബര്‍ ഡ്രൈവറെ മര്‍ദ്ദിച്ചതിന് പൊലീസ് കേസെടുത്തത്. മൂവരും കണ്ണൂര്‍ സ്വദേശിനികളാണ്. മാത്രമല്ല എയ്ഞ്ചലും ക്ലാരയും ബന്ധുക്കളും വിവാഹിതകളുമാണ്. അക്കൗണ്ടന്റായ തോപ്പുംപടി സ്വദേശി ഷിനോജ് എറണാകുളം ഷേണായീസില്‍ എത്തിയശേഷം തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കു പോകാന്‍ യൂബറിന്റെ ഷെയര്‍ ടാക്‌സി (പൂള്‍ ബുക്ക്) വിളിച്ചതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം.
തൃശൂര്‍ ചേലക്കരയിലെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം കല്യാണി അണിഞ്ഞിരുന്ന ആഭരണം. മദ്യപിക്കാനുള്ള പണം കിട്ടാന്‍ ആരെങ്കിലും വയോധികയുടെ ആഭരണങ്ങളില്‍ കണ്ണുവച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചേലക്കര ഗ്രാമം മുഴുവന്‍ ഈ അരുംകൊലയുടെ ഞെട്ടലിലാണ്.
കൊലപാതകം നടന്ന ചേലക്കര പുലാക്കോട് ഗ്രാമത്തെചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികള്‍ നിരവധി പേര്‍ താമസിക്കുന്ന മേഖലയാണിത്. പക്ഷേ, കൊലപാതകത്തില്‍ ഇതരസംസ്ഥാനക്കാര്‍ പങ്കില്ലെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ആഭരണം കൈക്കലാക്കിയാല്‍ പിന്നെ, മൃതദേഹം ഉപേക്ഷിക്കാന്‍ ഇക്കൂട്ടത്തിലെ ക്രിമിനലുകള്‍ നില്‍ക്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെ ആക്രമിച്ചതിന്റെ സൂചനകളാണ് ഇന്‍ക്വസ്റ്റില്‍ പൊലീസ് കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെയുള്ള കയ്യബദ്ധമല്ല സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. കല്യാണി ജീവിച്ചിരുന്നാല്‍ ആഭരണം തട്ടിയെടുത്തത് ആരാണെന്ന് പുറംലോകമറിയും. വീടുമായും നാടുമായും അടുപ്പമുള്ളവര്‍ തന്നെയാകാം കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മാത്രവുമല്ല, മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണമായി കരുതുന്നത് പിന്നീടൊരു അന്വേഷണം നടക്കാതിരിക്കാന്‍ കൂടിയാകാം.
ദീര്‍ഘദൂരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനത്തിന് പോകുമ്പോള്‍ രണ്ടും മൂന്നും ദിവസം വീട്ടില്‍ നിന്ന് കല്യാണി മാറിനില്‍ക്കാറുണ്ട്. കാണാതാകുമ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചെന്ന ധാരണയില്‍ അന്വേഷണം അവസാനിക്കുമെന്നും കൊലയാളി കരുതിയിരിക്കാം. പക്ഷേ, ചാക്കില്‍ കെട്ടിയ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെ കൊലയാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പരമ്പരാഗത രീതിയിലാണ് പൊലീസിന്റെ അന്വേഷണം.
നാട്ടിലെ സ്ഥിരം മദ്യപാനികള്‍ , സ്ഥിരം പ്രശ്നക്കാര്‍ തുടങ്ങി വിവിധ പട്ടികകള്‍ തയാറാക്കിയാണ് അന്വേഷണം. ഒപ്പം, ആരെങ്കിലും സ്ഥലംവിട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. മദ്യപിക്കാന്‍ കൈവശം പണമില്ലാതെ നട്ടംതിരിയുന്ന ആരെങ്കിലും നാട്ടിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ടെങ്കിലും ആരും കുറ്റം സമ്മതിച്ചിട്ടില്ല.
അടിമാലിയില്‍ സെക്‌സ് ലൈവ് ചെയ്ത ലിനുവിന്റെ വീട്ടില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പ്രതിയുടെ വീട് തിരക്കി എത്തിയ അടിമാലി സി ഐയും സംഘവും കണ്ടത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ കഴിയുന്ന പ്രതിയുടെ അമ്മയും സഹോദരിമ്മാരെയും.ഇതു കണ്ട് അടിമാലി സി ഐ തന്റെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നല്‍കി.
ഇയാള്‍ നിരവധി സെക്‌സ് വീഡിയോകള്‍ പോണ്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും ഇതു കൊണ്ടു ലഭിക്കുന്ന വരുമാനത്തില്‍ ആഢംബര ജീവിതം നയിക്കുകയാണ് എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു പൂര്‍ണ്ണമായും തെറ്റാണ് എന്ന് പോലീസുകാര്‍ പറയുന്നു. അടിമാലി സി ഐ ലിനുവിന്റെ വിട്ടില്‍ എത്തിയപ്പോഴാണു ദയനിയ സ്ഥിതി മനസിലായത്. എട്ടുമക്കളുള്ള കുടുംബത്തില്‍ അഞ്ചു പേര്‍ വിവാഹം കഴിച്ചു വേറെയാണു താമസം. അമ്മയും രണ്ടു സഹോദരിമാരും ലിനുവുമാണു വീട്ടില്‍ താമസിക്കുന്നത്.
പത്താം ക്ലാസു കൊണ്ടു പഠനം നിര്‍ത്തിയ ഇയാള്‍ നെടുംങ്കണ്ടത്തെ ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. കഴിഞ്ഞ ഏഴു ദിവസമായി ലിനു വീട്ടില്‍ എത്തിട്ടില്ല എന്നു വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടു തന്നെ കുടുംബം പട്ടിണിയിലാണ്. ആഹാരം കഴിക്കാന്‍ പോലും നിവൃത്തിയില്ല എന്നു പറഞ്ഞു അമ്മയും സഹോദരങ്ങളും കരയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അടിമാലി സി ഐ തന്റെ കൈയില്‍ ഉണ്ടായിരുന്ന അഞ്ചുറു രൂപ ഇവര്‍ക്ക് നല്‍കി. ഇതിനിടയില്‍ വീട്ടമ്മ തനിക്കു പരാതിയില്ല എന്നും യുവാവിനെ വിവാഹം കഴിച്ചാല്‍ മതി എന്നും ആവശ്യപെട്ട് സി ഐയുടെ അടുത്ത് എത്തി. എന്നാല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ മാത്രമെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിയു. ഇയാള്‍ക്ക് നിരവധി സത്രീകളുമായി ബന്ധമുണ്ട് എന്ന് ആരോപണം തെറ്റാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഞെട്ടിപ്പിക്കുന്ന ക്രൂരത പരമ്പരയെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി 26കാരി. രാജ്യത്ത് നിന്ന് രക്ഷപ്പെട്ട ഹീ യോണ്‍ ലിം എന്ന യുവതിയാണ് കിം ജോങ് ഉന്നിന്റെ ക്രൂരതകളെ കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞത്.
2015ല്‍ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നു ഹീ യോണ്‍ ലിം വെളിപ്പെടുത്തുന്നു.
”സംഗീതജ്ഞരെ കൈകെട്ടി, തുടര്‍ന്ന് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തു നിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി” – ലിം പറയുന്നു.
അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണു സംഗീതജ്ഞരെ കൊലപ്പെടുത്തിയത്. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു. സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു താന്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചതെന്നും, അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കയ്യിലെടുത്താണു രാജ്യത്തു നിന്നു കടന്നതെന്നും ലിം പറയുന്നു.
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാളെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി. രാജ്യത്തെ പിടിച്ചുലച്ച ബലാത്സംഗകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇസ്മയില്‍ ജാഫര്‍സദേഹ്നെ ജനമധ്യത്തില്‍ തൂക്കിലേറ്റുന്നതിന്റെ ദൃശ്യം ഇറാന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തുവിട്ടു.
അര്‍ബേദില്‍ പ്രവിശ്യയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ പര്‍സാബാദിലാണ് വധശിക്ഷ നടപ്പാക്കിയത്. ജനങ്ങളുടെ സുരക്ഷിതത്വബോധം തിരിച്ചുപിടിക്കാനാണ് പരസ്യമായി തൂക്കിലേറ്റല്‍ നടപ്പാക്കിയതെന്ന് ഇറാന്‍ നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.ജൂണ്‍ 19നാണ് പെണ്‍കുട്ടിയെ കാണാതായത്. ഇസ്മയില്‍ ജാഫര്‍സദേഹിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. രണ്ടുവര്‍ഷംമുമ്പ് സമാനരീതിയില്‍ ഒരു സ്ത്രീയെ ഇയാള്‍ കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തി. ആഗസ്ത് അവസാനം ആരംഭിച്ച കുറ്റവിചാരണ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കി. സെപ്തംബര്‍ 11നാണ് പരസ്യവധശിക്ഷയ്ക്ക് ഇറാന്‍ സുപ്രീംകോടതി അംഗീകാരം നല്‍കിയത്.