കക്കാടംപൊയിലില്‍ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ മുങ്ങിമരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി അഷ്മില്‍ ആണ് മരിച്ചത്.
കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാത്രി കക്കാടം പൊയില്‍ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലങ്കര കത്തോലിക്കാ സഭയ്ക്ക് ലീഡ്‌സിൽ മിഷൻ സെന്റർ ആരംഭിച്ചു. ലീഡ്‌സിലെയും പരിസരപ്രദേശങ്ങളിലെയും സഭാ മക്കളുടെ ആവശ്യപ്രകാരം മലങ്കര കത്തോലിക്കാ സഭയുടെ അത്യുന്നത കർദ്ദിനാൾ മൊറാൻ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ കലപ്പനവഴി “സെന്റ് ബർണബാസ് എന്നപേര് നൽകി തന്റെ ശ്ലൈഹിക ആശീർവാദത്തോടെ ഈ മിഷനെ അനുഗ്രഹിച്ചു” എന്ന ഡിക്രി, മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോർഡിനേറ്ററും സ്പെഷ്യൽ പാസ്റ്ററുമായ പെരിയ ബഹുമാനപ്പെട്ട ഡോ. കുര്യാക്കോസ് തടത്തിൽ അച്ചൻ പ്രഖ്യാപിച്ചതോടെ യുകെയിലെ 24 മത് മലങ്കര കത്തോലിക്ക മിഷൻ ജൂബിലി വർഷമായ 2025 മാർച്ച് 30 ആം തീയതി ഞായറാഴ്ച നിലവിൽ വന്നു.

വ്യത്യസ്ഥതകൾ നമ്മെ സമ്പന്നരാക്കുന്നു നമുക്ക്പരസ്പരം നന്മകൾ കൈമാറി മുന്നേറാം. അങ്ങനെ ആദിമ സഭയുടെ കൂട്ടായമയുടെയും പങ്കുവെയ്പിന്റെയും ചൈതന്യത്തിൽ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളാകാം എന്നആഹ്വാനത്തോടെ ലീഡ്സ് രൂപത മെത്രാൻ അഭിവന്ദ്യ മാർക്കസ് സ്റ്റോക്ക്സ് പിതാവ് ലീഡ്സ് രൂപതിയിലെ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ മിഷന് ആശംസകൾ അർപ്പിക്കുകയും ഏവരെയും അനുഗ്രഹിക്കുകയും ഉണ്ടായി. അന്ത്യോക്കൻ ആരാധനാ രീതിയനുസരിച്ചുള്ള സ്വീകരണം നൽകിയാണ് അഭിവന്ദ്യ പിതാവിനെ മലങ്കര മക്കൾ ദേവാലയത്തിലേക്ക് സ്വീകരിച്ചത്. സെന്റ് ജോൺ ഹെന്റി ന്യൂമാൻ ഇടവക വികാരി പെരിയ ബഹുമാനപ്പെട്ട കാനോൻ പാട്രിക് വാൾ , അസിസ്റ്റൻറ് വികാരിയും പ്രിസൺ ചാപ്ലിനുമായ ഫാ ബെഞ്ചമിൻ ഹിൽട്ടൺ എന്നിവർ തൽസമ്മേളനത്തിൽ സന്നിഹതരിയിരുന്നു.

തുടർന്ന് യുകെ സീറോമലങ്കര കത്തോലിക്ക സഭാ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട ഡോ കുര്യാക്കോസ് തടത്തിൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കപ്പെട്ടു. നോർത്ത് വെസ്റ്റ് മേഖലയിലെ വൈദികരായ പെരിയ ബഹുമാനപ്പെട്ട ലൂയിസ് ചരുവിള, ഫാ. ജിബുമാത്യു, ഫാ. സാമുവൽ വിളയിൽ, മിഷൻ സെന്റർ വികാരി ഫാ. റിനോ ഇരുപത്തഞ്ചിൽ എന്നിവർ പരിശുദ്ധ കുർബാനയിൽ സഹകാർമ്മീകരായിരുന്നു. മാഞ്ചസ്റ്റർ, ഷെഫീൽഡ് മിഷൻ അംഗങ്ങളും യോർക്ക് ലീഡ്സ് പ്രദേശങ്ങളിലെ ഇതര ക്രൈസ്തവ വിശ്വാസികളും ആരാധനയിലും സമ്മേളനത്തിലും പങ്കെടുത്തു.
തങ്ങളുടെ സാന്നിധ്യം വഴി ഈ ദിവസം കൂടുതൽ അനുഗ്രഹപ്രദമാക്കിയ എല്ലാവർക്കും വികാരി ഫാ. റിനോ കൃതജ്ഞത പ്രകാശിപ്പിച്ചു.

ധനുവച്ചപുരത്ത് വിദ്യാര്‍ഥിനികള്‍ തമ്മില്‍ സംഘര്‍ഷം. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകില്‍വെച്ചായിരുന്നു സംഭവം.
ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാര്‍ഥിനികള്‍ തമ്മിലാണ് കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായത്. ഹോളി ആഘോഷദിവസം ഈ വിദ്യാര്‍ഥിനികള്‍ തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചതെന്നാണ് വിദ്യാര്‍ഥിനികളുടെ മൊഴി.
സംഘര്‍ഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാര്‍ഥിനികളെ പിടിച്ചുമാറ്റിയത്. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി.
എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്.മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു. തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്‍റെ വാദം.
എന്നാല്‍ സുകാന്തിന്‍റെ വാദങ്ങള്‍ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു.
മകള്‍ ഗർഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്‍റെ തെളിവുകള്‍ പൊലീസ് കൃത്യമായ കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു. മുൻകൂർ ജാമ്യ ഹർജിയില്‍ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.
ലണ്ടൻ : ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ കാൽവരി മലയിലെ കുരിശുമരണം എന്ന ഹൃദയസ്പർശിയായ പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു. ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്കു സംഗീതം നൽകിയത് ഷാൻ തട്ടാശ്ശേരിയും, മനോഹരമായി പാടിയത് ഗാഗുൽ ജോസഫ് ആണ്. ഭക്തിസാദ്രമായ ദൃശ്യാവിഷ്ക്കാരം ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്ത് ആണ്, ജസ്റ്റിൻ എ എസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം നിർമ്മിച്ചത് ബിനോയ് ജോസഫ് ആണ്, മാസ്റ്ററിങ്, റെക്കോർഡിങ് ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളം നിർവഹിച്ചു.
ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി, തുടങ്ങിയവരും,കുട്ടികളും വീഡിയോയുടെ പ്രാർത്ഥനനിർഭരമായ നിമിഷങ്ങളിൽ പങ്കാളികളായി.
നോമ്പുകാല പ്രാർത്ഥനയിൽ ആയിരിക്കുന്ന ഏവർക്കും വരാനിരിക്കുന്ന പ്രത്യാശയുടെ ദിനമായ ഈസ്റ്ററിന്റ എല്ലാവിധ ആശംസകൾ നേരുന്നു.
ഗാഗുൽ ജോസഫ് പാടിയ ഈ വർഷത്തെ ഏറ്റവും പുതിയ ഹൃദയ സ്പർശിയായ പീഡാനുഭവ ഗാനം.കേൾക്കാൻ മറക്കരുത്..
രാജ്യസഭയിലും “വഖഫ് ഭേദഗതി ബിൽ -2025’പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും.
വഖഫ് ഭേദഗതി ബിൽ ഇന്നലെ ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബിൽ -2025′ ലോക്സഭയിൽ പാസായത്.
ബില്ലിന്മേൽ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നതെങ്കിലും 12 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസാക്കിയത്. ലോക്സഭയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച രാത്രി വൈകിയും നീണ്ടിരുന്നു. വഖഫ് ഭേദഗതി ബില്‍ പാസായതിന് പിന്നാലെ സമരക്കാര്‍ മുനമ്പത്ത് മുദ്രാവാക്യം വിളിയും ആഹ്ളാദപ്രകടനവും നടത്തി.
വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലെങ്കിൽ പരാജയപ്പെടേണ്ട സിനിമയായിരുന്നു ‘എമ്പുരാനെ’ന്ന് ഡോ. സൗമ്യ സരിൻ. പൃഥ്വിരാജിന്റെ തലയില്‍ ഉദിച്ച മാർക്കറ്റിങ് ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും ‘ലൂസിഫർ’ തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളൊന്നായിരുന്നുവെന്നും സൗമ്യ പറയുന്നു.
‘‘സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്. ചെലോർക്ക് ശെര്യാവും…ചെലോർക്ക് ശെര്യാവൂല…എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം!
ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്… രോമാഞ്ചം.
അത് ഇത്തരം സിനിമകൾക്കും ബാധകമാണ്…ആ പറഞ്ഞ ‘രോഞ്ചാമം’ വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ‘ലൂസിഫർ’. ഓഹ്… എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു. അതു വച്ച് നോക്കുമ്പോൾ, ഇതൊരു മാതിരി.
എന്തായാലും എന്റെ പൃഥ്വിരാജെ… നിങ്ങളുടെ തല കാത്തുസൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്. അവർക്കെന്ത് ചേതം.’’–ഡോ. സൗമ്യയുടെ വാക്കുകൾ.
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്. അടുത്തദിവസം തന്നെ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കും.
യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് മാഞ്ചസ്റ്റർ സീറോ മലബാർ മുൻ ട്രസ്റ്റിയായിരുന്ന തദേവുസിന്റെ മാതാവ് റോസി ജോസഫ് നിര്യാതയായി. 87 വയസ്സായിരുന്നു പ്രായം. പഴങ്ങനാട് മഠത്തിപ്പറമ്പിൽ പരേതനായ ഔസേപ്പിന്റെ ഭാര്യയാണ് . മൃതസംസ്കാരം ഏപ്രിൽ 5-ാം തീയതി ശനിയാഴ്ച രാവിലെ 9. 30ന് പഴങ്ങനാട് സെൻറ് അഗസ്റ്റിൻ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
മക്കൾ; ജോയ്, മേരി, ഡെയ്സി, ഗ്രേസി, റോയ് , സോയി , തദേവൂസ്.
മരുമക്കൾ; എൽസി, സണ്ണി, പത്രോസ് , വര്ഗീസ്, റെക്സി , സുധ, സിജി.
തദേവുസിന്റെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ദേശീയതലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കേരളത്തിലെ മൂന്നാം തുടര്‍ഭരണം അനിവാര്യമെന്ന് സിപിഎം കേന്ദ്രനേതൃത്വം. പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് തുടര്‍ഭരണത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞത്. രാഷ്ട്രീയ അവലോകനരേഖയും കരട് രാഷ്ട്രീയപ്രമേയവും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ഭരണത്തിന് ഊന്നല്‍നല്‍കുന്നത്, പിണറായി വിജയന്റെ നേതൃത്വത്തിന് കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നതിന്റെ ശക്തമായ തെളിവാണ്. പൊളിറ്റ്ബ്യൂറോയില്‍ അദ്ദേഹത്തിന് വീണ്ടും ഇളവുണ്ടാകുമെന്ന സൂചനയും ഇതിലുണ്ട്.
അതേസമയം, ചര്‍ച്ചയ്ക്ക് ചൂടേറ്റുക കോണ്‍ഗ്രസിനോടുള്ള സമീപനവും പാര്‍ട്ടിയുടെ വളര്‍ച്ചമുരടിപ്പുമാകും. ബുധനാഴ്ച അവതരിപ്പിച്ച രണ്ടുരേഖകളും വ്യക്തമാക്കുന്നത് ഇതാണ്. തുറന്ന സംവാദത്തിന് വഴിയൊരുക്കുന്ന പരാമര്‍ശങ്ങളാണ് രേഖകളിലുള്ളത്. റിപ്പോര്‍ട്ട് അവതരണത്തിനുപിന്നാലെനടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ ഇത് പ്രകടമായി.
ബിജെപിക്കെതിരായ മതേതരകക്ഷികളുടെ വിശാല ഐക്യനിരയില്‍ കോണ്‍ഗ്രസിന് പങ്കുവഹിക്കാനുണ്ടെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിന്റെ വര്‍ഗതാത്പര്യം തിരിച്ചറിയേണ്ടതുണ്ടെന്നാണ് കരടുപ്രമേയത്തിലെ നിരീക്ഷണം. കോണ്‍ഗ്രസ് അതിന്റെ സാമ്പത്തികസമീപനത്തില്‍ മാറ്റംവരുത്തിയിട്ടില്ല.
ഹിന്ദുത്വ അജന്‍ഡയ്‌ക്കെതിരേ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിലപാടെടുക്കുന്നുണ്ട്. അപ്പോഴും വിട്ടുവീഴ്ചാമനോഭാവവുമുണ്ട്. ബിജെപിയുടെ അതേ വര്‍ഗതാത്പര്യങ്ങളാണ് കോണ്‍ഗ്രസും പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടാ. ബന്ധം മതേതര വിശാല ഐക്യനിരയെന്ന ആവശ്യകത മുന്‍നിര്‍ത്തി മാത്രമാകണം. -കരടുപ്രമേയം പറയുന്നു.
ഹിന്ദുത്വവര്‍ഗീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ പോകുന്ന വിട്ടുവീഴ്ചാസമീപനങ്ങളെപ്പറ്റി എപ്പോഴും കരുതിയിരിക്കണമെന്ന് രാഷ്ട്രീയ അവലോകനരേഖയിലും പറയുന്നുണ്ട്.
2002-ലെ പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ വളര്‍ച്ചമുരടിപ്പിന്റെ സൂചനകള്‍ നല്‍കിയിട്ടും ഇന്നത് മുരടിപ്പില്‍നിന്ന് തകര്‍ച്ചയിലേക്ക് പോയിരിക്കുന്നുവെന്ന് കരട് രാഷ്ട്രീയ അവലോകനരേഖ പറയുന്നു. തകര്‍ച്ചയിലേക്കെത്തിയ സാഹചര്യം ചര്‍ച്ചയില്‍ വിമര്‍ശനത്തിന് വഴിവെക്കാം. തകര്‍ച്ചയെന്നത് പൊതുസ്വഭാവമായി മാറിയെന്നും രേഖ നിരീക്ഷിക്കുന്നു.