കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിലെ വിഷമം പങ്കുവച്ച് നടിയുടെ സഹോദരന്‍ രംഗത്ത്. സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ലെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഇന്നലെ ഉണ്ടായ ഒരു സംഭവമാണ് ഈ കുറിപ്പിനാധാരം . മാനുഷികതയുടെ നേർത്ത അതിർവരന്പ് പോലുമില്ലാതെ ഒരു മാധ്യമ പ്രവർത്തകൻ തങ്ങൾക്കു കിട്ടിയെന്നവകാശപ്പെടുന്ന ഒരു വാർത്ത അവതരിപ്പിക്കുന്നത് കണ്ടപ്പോഴാണ് ‘ ഇര ‘ എന്ന പദത്തിന് ഇത്രമാത്രം വേദനിപ്പിക്കാൻ സാധിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് . ഇതിനു മുൻപും അറിയപ്പെടുന്ന പല സംഘടനാപ്രതിനിധികളും ഈ പദത്തിനെ കേവലം ഒരു പദമായിമാത്രം കണ്ടുകൊണ്ട് സ്വതസിദ്ധമായ തന്റെ നർമ്മ ശൈലിയിൽ പല പ്രസ്താവനകളും ഇറക്കിയതും ഇവിടെ ഞാൻ ഓർത്തുപോവുകയാണ് . അഭിനയം ഒരു കലയാണ് . ആർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒന്ന് . അതുകൊണ്ടു തന്നെയാണ് വെള്ളിത്തിരയിലെ താരങ്ങൾ പകലിലും മിന്നും താരങ്ങളായത് . ഇര എന്ന പദം പണ്ടും എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു . ഒറ്റപ്പെടലും പരാജയവും കണ്ണീരും നീറ്റലുമെല്ലാം കൂടിച്ചേർന്ന് നിസ്സഹായതയുടെ ഒരു പരിവേഷമാണ് ആ പദം അന്നെന്നെ അനുഭവിപ്പിച്ചു തന്നിരുന്നത് . ഇപ്പോൾ സഹോദരിയുടെ മാനത്തിനുമേൽ ആ പദം കൂടുതൽ തീവ്രതയോടെ നിൽക്കുകയാണ് . മറ്റൊരുനാളും അനുഭവിക്കാത്ത വേദനയും ഇതിലൂടെ ഞങ്ങൾ ഇന്നനുഭവിക്കുന്നുണ്ടെന്നതും ഇവിടെ മറച്ചു വെക്കുന്നില്ല . എന്നാൽ ഒറ്റപ്പെടലിനും പരാജയത്തിനും കണ്ണീരിനും നീറ്റലിനുമെല്ലാം മീതെ ധൈര്യം ചങ്കൂറ്റം തന്റേടം അഭിമാനം എന്നീ അർത്ഥതലങ്ങൾ കൂടി ഈ വാക്കിനുണ്ടെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു . എന്നാൽ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോകുന്ന ഒരു വ്യക്തിയേയും കുടുംബത്തേയും മുന്നെങ്ങുമില്ലാത്ത വിധം ഈ പദം വേട്ടയാടുമെന്നുള്ള തിരിച്ചറിവോടു കൂടിയുമാണ് ഇപ്പോൾ ഞാനിതെഴുതുന്നത് . അതുകൊണ്ടു പറയുകയാണ് ഈ പദത്തിന് ബദലായി ആരേയും വേദനിപ്പിക്കാത്തൊരു പദം മാധ്യമലോകത്തിന് കണ്ടെത്താനായാൽ ഒരുപാടുപേരെ അതാശ്വസിപ്പിക്കും . മാനുഷികതയും സാമൂഹ്യപ്രതിബദ്ധതയും ഉറപ്പു നൽകുന്നതാണ് മാധ്യമ പ്രവർത്തനം എന്ന് ഒരു മാധ്യമപ്രവർത്തകൻ കൂടിയായിരുന്ന ഞാൻ ഇന്നും വിശ്വസിക്കുന്നു . മാധ്യമ സുഹൃത്തുക്കളോട് ഞാനിത് പറയുവാനുള്ള കാരണം നിങ്ങൾക്കാണ് ഏറ്റവും എളുപ്പത്തിൽ ജനങ്ങളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ സാധിക്കുന്നത് എന്നതു കൊണ്ടാണ് . വിശ്വാസപൂർവ്വം നിറുത്തട്ടെ .
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റാഡിരികിലെ ബിഎസ്എന്‍എല്‍ പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് പരസ്യബോര്‍ഡിന്റെ കമ്പി കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരി തല്‍ക്ഷണം മരിച്ചു.
ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 ന് തളിപ്പറമ്പ് ആലക്കോട് റോഡില്‍ ടാഗോര്‍ വിദ്യാനികേതന് സമീപത്തായിരുന്നു അപകടം.
എതിരെ അമിതവേഗതയില്‍ വന്ന നാഷണല്‍പെര്‍മിറ്റ് ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡിരികിലെ ബിഎസ്എന്‍എല്‍ പോസ്റ്റിലിടിക്കുകയായിരുന്നു.
ഇതിനടുത്ത കടയുടെ പരസ്യബോര്‍ഡ് പിടിപ്പിച്ച കമ്പി ബസിന്റെ ഷട്ടര്‍ തുളച്ച് മുന്‍ഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ തുളച്ചുകയറി മറുവശത്തേക്ക് കടന്നു. തല്‍ക്ഷണം മരണം സംഭവിച്ചു.
കരുവഞ്ചാല്‍ സ്വദേശിനിയായ ത്രേ്യസ്യാമ്മ ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോന ദേവാലയത്തിലെ ശുചീകരണ തൊഴിലാളിയാണ്. ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാന്‍ പോകുകയായിരുന്നു.
ഇവരുടെ കൂടെ അനുജത്തി തങ്ക, സഹോദരങ്ങളായ സ്‌കറിയ, കുഞ്ഞൂഞ്ഞ് എന്നിവരും ഉണ്ടായിരുന്നു. ഇന്നലെ രാത്രി കരുവഞ്ചാലിലെ വീട്ടില്‍ വന്ന് താമസിച്ച് കെഎസ്ആര്‍ടിസിയുടെ പൊന്‍കുന്നത്തേക്കുള്ള കെഎല്‍15 എ 1214 ബസിന് കയറിയതായിരുന്നു മരിച്ച ത്രേസ്യാമ്മ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍
മലപ്പുറത്ത് മൃതദേഹം മൂന്ന് മാസം സംസ്കരിക്കാതെ വീട്ടില്‍ സൂക്ഷിച്ചു. മലപ്പുറം കുളത്തൂരാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ജീവൻ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും മക്കളും ചേർന്ന് മൃതദേഹം ചാക്കിൽ കെട്ടി സൂക്ഷിച്ചതെന്നാണ് വിവരം. വാഴങ്ങള്‍ സെയ്ദിന്റെ മൃതദേഹമാണ് ജീവൻ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഭാര്യയും മക്കളും സൂക്ഷിച്ചത്.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം സൂക്ഷിച്ചതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പ്രായപൂര്‍ത്തിയായ രണ്ട് മക്കളും ഭാര്യയും അയല്‍ക്കാരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
മാസങ്ങളായി സെയ്ദിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. തുടര്‍ന്നാണ് അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പുറത്തുളള ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിൽ ഹാസ്യതാരം ധർമ്മജനെയും ദിലീപിന്റെ അനുജനെയും
പൊലീസ് വിളിച്ചു വരുത്തി. നടിയെ ആക്രമിച്ച കേസിൽ മൊഴി എടുക്കാനാണ് വിളിച്ചു വരുത്തിയത്. അന്വേഷണ സംഘം വിളിപ്പിച്ചിട്ടാണ് താൻ വന്നത് എന്ന് ധർമ്മജൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ധർമ്മജന്റെ മൊഴി എടുത്തത്.
ചോദ്യം ചെയ്യാന്‍ വിളിച്ചതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു. പള്‍സര്‍ സുനിയുടെ ഫോട്ടോ കാണിച്ച് പരിചയമുണ്ടോയെന്ന് ചോദിച്ചുവെന്നും ധര്‍മജന്‍ പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് സുനിയെ പരിചയമില്ലെന്നും ഒരുപാട് പേര്‍ തന്നോടൊപ്പം ഷൂട്ടിംഗ് സെറ്റുകളില്‍ നിന്നടക്കം ഫോട്ടോ എടുക്കാറുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു. ചില ഫോട്ടോകള്‍ കാണിച്ച് പരിചയമുണ്ടോയെന്നും തന്റെ ഷൂട്ടിംഗ് സെറ്റുകളില്‍ സുനി വന്നിട്ടുണ്ടോയെന്നും ചോദിച്ചതായി ധര്‍മജന്‍ പറഞ്ഞു.
ദിലീപിന്റെ അനുജനായ അനൂപിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഇവരിൽ നിന്ന് മൊഴി എടുക്കുന്നുണ്ട്. ഇന്നലെ നടന്ന പൊലീസിന്റെ ഉന്നതതല യോഗത്തിന് ശേഷമാണ് ഇവരെ വിളിച്ച് വരുത്താൻ പൊലീസ് തീരുമാനിച്ചത്.
സിക്കിം അതിർത്തിയിലെ ദോക്‌ലാമിൽ നിന്ന് ഇന്ത്യൻ സൈന്യം പിന്മാറിയില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോകുമെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്. ചൈനയുടെ ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസ് ഇന്ത്യയെ ഏറ്റവും കയ്പേറിയ പാഠം പഠിപ്പിക്കണമെന്നും തങ്ങളുടെ എഡിറ്റോറിയലിൽ പറഞ്ഞിട്ടുണ്ട്.
സൈനിക നടപടിയുമായി ചൈന മുന്നോട്ട് പോയാൽ 1962 ലേതിനേക്കാൾ കനത്ത നഷ്ടം ഇന്ത്യയ്ക്കുണ്ടാകും. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യ അതിർത്തിയിൽ നിന്ന് പിന്മാറണമെന്നാണ് ചൈനയുടെ ആവശ്യം.
ഇന്ത്യ അതിർത്തി കടന്ന് നടത്തുന്ന അധിനിവേശത്തിൽ ചൈനയിലെ ജനങ്ങൾ രോഷാകുലരാണെന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നുണ്ട്. “ചൈനയുടെ അതിർത്തിക്കകത്ത് നിന്ന് ഇന്ത്യൻ സൈന്യത്തെ പുറത്താക്കാൻ ചൈനീസ് സേനയ്ക്ക് കരുത്തുണ്ട്. മാന്യതയോടെ ഇന്ത്യൻ സൈന്യം ചൈനയിൽ നിന്ന് പിന്മാറണം. അല്ലെങ്കിൽ ചൈന അടിച്ച് പുറത്താക്കും” ഗ്ലോബൽ ടൈംസിന്റെ എഡിറ്റോറിയൽ പറയുന്നു.
“ഇന്ത്യയെ നേരിടുന്ന കാര്യത്തിൽ സൈന്യത്തിന് പൂർണ്ണ അധികാരം നൽകണം. ചൈനീസ് സമൂഹം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. രാജ്യം ഒറ്റക്കെട്ടായി നിന്നാൽ അത് സൈന്യത്തിന് കൂടുതൽ ശക്തമായി ആക്രമിക്കാനുള്ള മനക്കരുത്ത് നൽകും. ഇത്തവണ ന്യൂഡൽഹിയ്ക്ക് ഏറ്റവും കയ്പേറിയ പാഠമായിരിക്കണം ചൈന നൽകേണ്ടത്” എഡിറ്റോറിയൽ വിശദീകരിച്ചു.
ഇന്ത്യ എത്ര ശക്തമായ യുദ്ധത്തിനും സജ്ജരാണ് എന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയാണ് ഗ്ലോബൽ ടൈംസിന്റെ മറുപടിക്ക് പിന്നിൽ. നേരത്തേ ഇന്ത്യ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന പ്രകോപനപരമായ പ്രസ്താവനയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി ശക്തമായ മറുപടി നൽകിയിരുന്നു.
ജൂൺ ആറിന് സിക്കിമിൽ ശക്തമായ തർക്കം ആരംഭിച്ചപ്പോൾ മുതൽ ചൈനീസ് മാധ്യമങ്ങൾ പ്രകോപനപരമായ പ്രസ്താവനകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഭൂട്ടാൻ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കാൻ ഇന്ത്യയാണ് ഭൂട്ടാന് സൈനിക സഹായം നൽകുന്നത്.
കൊച്ചിയില്‍ പ്രമുഖ നടിയാക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനേയും ദിലീപിന്റെ അനിയന്‍ അനുപിനേയും ചോദ്യം ചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബ്ബിലേയ്ക്കു വിളിപ്പിച്ചു. കേസില്‍ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് പോലീസിന്റെ ഈ പുതിയ നീക്കം. ഈ നടപടി കേസ് നിര്‍ണ്ണായക ഘട്ടത്തിലേയ്ക്കാണു പോകുന്നത് എന്നതിന്റെ സൂചനയാണെന്നും പറയുന്നു. ധര്‍മ്മജനും പള്‍സര്‍ സുനിയും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്. ആരെയും അറസ്റ്റ് ചെയ്യാനുളള സമയമായിട്ടില്ലെന്നും അതിനുളള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് ഇന്ന് അറിയിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കൂടുതല്‍ ഊഹാപോഹങ്ങള്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കരുതെന്നും റൂറല്‍ എസ്പി എ.വി ജോര്‍ജ് അറിയിച്ചിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും. ഇതിനായി നൂറിലേറെ പേജ് വരുന്ന പുതിയ ചോദ്യാവലി പൊലീസ് തയ്യാറാക്കി. ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങളുണ്ടെന്നാണ് അറിയുന്നത്.
സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ പരാമര്‍ശം.
സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ചായിരുന്നു ഇന്നസെന്റ് നടിമാരെ അധിക്ഷേപിച്ചു സംസാരിച്ചത്.
കേസും ബഹളവുമായി കാവ്യയും ദിലീപും ഓടുമ്പോള്‍ നീണ്ട ഇടവേളയ്ക്കു ശേഷം കാവ്യയുടെ ആദ്യഭര്‍ത്താവ് നിശാല്‍ ഫേസ്ബുക്കില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു.
ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്. തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടേയും മകന്‍ നിഷാല്‍ ചന്ദ്ര കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡ്വൈസറായിരുന്നു.
സോഫ്റ്റ്‌വെയർ വിദഗ്ധനായ നിശാലിന് അടുത്തിടെ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷമാണ് നിശാൽ കുവൈറ്റിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. കാവ്യയുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ചെങ്ങന്നൂർ ബുധനൂര്‍ എണ്ണക്കാട് തെക്കേമഠത്തില്‍ സുരേന്ദ്രനാഥ സ്വാമിയുടെയും അനില എസ് നാഥിന്റെയും മകള്‍ രമ്യ എസ് നാഥിനെയാണ് നിശാല്‍ വിവാഹം ചെയ്തത്.
ലോകമെങ്ങും പാരിസ്ഥിതിക അവബോധം ശക്തിപ്പെടുകയും പാരിസ്ഥിതിക നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യ പോലെ ഒരു കാര്‍ഷിക രാജ്യത്ത്, അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ കാണുന്നെന്ന് ആംആദ്മി പാര്‍ട്ടി. അതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റകളെയും, ചങ്ങാത്ത മുതലാളിത്തത്തെയും സഹായിക്കുന്ന തരത്തില്‍ ഉള്ള ഇടപെടലുകളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
1986 -ലെ പാരിസ്ഥിതിക സംരക്ഷണ നിയമവും, അതിനു ശേഷം ഉണ്ടായ നിരവധി മറ്റു നിയമങ്ങളും, കോടതി വിധികളും പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താന്‍ മുഖ്യധാരാ കോടതികള്‍ക്ക് കഴിയാതെ വന്നപ്പോള്‍ അതിനു വേണ്ട വൈദഗ്ദ്ധ്യം തങ്ങള്‍ക്കില്ല എന്ന് കോടതികള്‍ തന്നെ സമ്മതിച്ചപ്പോളാണ്, 2010ലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നിയമം ഉണ്ടായത്. അതിനനുസരിച്ച് സ്ഥാപിക്കപ്പെട്ട ഹരിത ട്രിബ്യൂണലുകളെ, ദുര്‍ബലപ്പെടുത്താനും, ഇല്ലാതാക്കാനും ആണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വതന്ത്ര ജുഡീഷ്യറി എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേകതയാണ്. ആ അടിസ്ഥാനത്തില്‍ തന്നെ പാരിസ്ഥിതികമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്, ഹൈക്കോടതിയുടെ അധികാരം ഉള്ള ഗ്രീന്‍ ട്രിബ്യൂണലുകളെ സൃഷ്ടിച്ചത് ഈ ലക്ഷ്യം വച്ച് കൊണ്ട് തന്നെ ആണ്. നിരവധി പാരിസ്ഥിതിക വിഷയങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണലിനു കഴിഞ്ഞിട്ടുണ്ട്. മറ്റു കോടതികളില്‍ നിന്ന് വ്യത്യസ്തമായി, പാരിസ്ഥിതിക വൈദഗ്ദ്ധ്യം ഉപയോഗിച്ച് പ്രശ്‌നങ്ങളെ വിലയിരുത്താനും അതില്‍ തീര്‍പ്പ് കല്‍പ്പിക്കാനും, ശേഷിയുള്ള ഹരിത ട്രിബ്യൂണലുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നടപടിയാണ്, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഹരിത ട്രിബ്യൂണലിലെ ജഡ്ജിമാര്‍ ഇനിമേല്‍ മുന്‍ഹൈക്കോടതി ജഡ്ജിമാര്‍ ആകണമെന്നില്ല. കേവലം 10 വര്‍ഷം ഏതെങ്കിലും നിയമ മേഖലയില്‍ പ്രവര്‍ത്തിച്ചാല്‍ മതി. പാരിസ്ഥിതികമായി യാതൊരു ധാരണയും ഉണ്ടാവണം എന്നില്ല. തന്നെയുമല്ല സ്വതന്ത്ര നീതിന്യായ സംവിധാനം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നു. അവിടത്തെ ജഡ്ജി നിയമനങ്ങള്‍ക്ക് സുപ്രീംകോടതി ജഡ്ജിയുടെ അംഗീകാരം വേണം എന്നുണ്ടായിരുന്നു. അതും ഇല്ലാതാക്കി. മറിച്ച് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിലെ, സെക്രട്ടറിക്ക് കീഴില്‍ പ്രവത്തിക്കുന്ന, ഒരു ഉപ വകുപ്പായി ഹരിത ട്രിബ്യൂണലിനെ മാറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിലെ ജഡ്ജിമാര്‍ക്ക് ജഡ്ജിമാരുടെ അവകാശങ്ങള്‍ ഇല്ല. മറിച്ച് ഐ.എ.എസ്. ഓഫീസര്‍മാരുടെ അവകാശങ്ങള്‍ മാത്രമാണുള്ളത്.
ഇത് ജുഡിഷ്യറിയെ വികലപ്പെടുത്തുന്ന ഒരു തീരുമാനം ആണ്. ഇന്ത്യയിലെ വിഭവ ചൂഷകര്‍ക്ക് വേണ്ടി, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ പ്രവര്‍ത്തനം വരും തലമുറയോടുള്ള വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് പിന്തിരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും, അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കാനും, പ്രക്ഷോഭം നടത്താനും ആം ആദ്മി പാര്‍ട്ടി തയ്യാറാകും എന്ന് ഇതിനാല്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതുപോലെതന്നെ ആറന്മുള വിമാനത്താവളം പോലുള്ള വിഷയങ്ങളില്‍ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍ എത്രത്തോളം ഗുണകരമായിരുന്നു എന്ന് നന്നായി അറിയാവുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് ഇതി സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തുകൊണ്ട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ ലഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജിഷ്ണുവിന്റെ പിതാവ് കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് തടസ്സം ഒന്നുമില്ലെന്നും ഇക്കാര്യം ജിഷ്ണുവിന്റെ അച്ഛനെയും ഡിജിപിയെയും അറിയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
സിബിഐ അന്വേഷണം പ്രഖ്യാപിച്ച നടപടിയില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് വിട്ടതില്‍ ആശ്വാസമുണ്ട്. ഇതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും മഹിജ വ്യക്തമാക്കി.