Latest News

തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് യേശുദാസ് അപേക്ഷ നല്‍കി. പ്രത്യേക ദൂതന്‍ വഴി ക്ഷേത്രം എക്‌സിക്യൂട്ടീവ് രതീശനാണ് അപേക്ഷ കൈമാറിയത്. വിജയദശമി ദിവസമായ 30-ാം തിയതി ദര്‍ശനത്തിന് അനുവാദം നല്‍കണമെന്നാണ് ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷയില്‍ നാളെ ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തന്ത്രിയുടെ അഭിപ്രായവും ചോദിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ വ്യക്തമാക്കി. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ക്ഷേത്രത്തില്‍ പ്രവേശനത്തിന് അനുമതിയുള്ളത്. വിദേശികള്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ ക്ഷേത്രത്തില്‍ പ്രവേശിക്കാറുണ്ട്.

മൂകാംബിക, ശബരിമല എന്നിവിടങ്ങളില്‍ സ്ഥിരം സന്ദര്‍ശകനാണ് യേശുദാസ്. എന്നാല്‍ ഗുരുവായൂരിലും പദ്മനാഭ സ്വാമിക്ഷേത്രത്തിലും യേശുദാസിന് പ്രവേശനാനുമതി ലഭിച്ചിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ യേശുദാസിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അകത്തായിട്ട് രണ്ട് മാസങ്ങള്‍ പിന്നിടുമ്പോഴും കേരള ജനതയ്ക്ക് ഉറപ്പിക്കാന്‍ ഒരു ഉത്തരം നല്‍കാതെ അന്വേഷണം നീണ്ടു പോവുകയാണ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാക്‌പോരുകളാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അതേസമയം ദിലീപ് നാലാം തവണയും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അങ്കമായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച നാലാം ജാമ്യ ഹര്‍ജിയുടെ വിധി നാളെ അറിയാം.

നടിയെ ആക്രമിക്കാനും അത് പിഴവില്ലാതെ നടപ്പാക്കാനും കരുനീക്കിയത് ദിലീപാണെന്ന് അന്വേഷണസംഘം. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നടി എതിര്‍ത്താല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പള്‍സര്‍ സുനിക്ക് കൃത്യമായ നിര്‍ദേശം നല്‍കിയത് ദിലീപാണെന്നും പോലീസ് വ്യക്തമാക്കി. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്.

അടച്ചിട്ട മുറിയിലായിരുന്നു കോടതിനടപടികള്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് 28 വരെ നീട്ടി. ശനിയാഴ്ചയായിരുന്നു റിമാന്‍ഡ് കാലാവധി തീരുന്ന ദിവസം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനും അത് ഏത് ദിശയില്‍ പിടിക്കണമെന്നും ദിലീപ് പള്‍സര്‍ സുനിക്ക് നിര്‍ദേശം നല്‍കി. വിവാഹമോതിരത്തിന്റെയും നടിയുടെ കഴുത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞാല്‍ തുടര്‍ന്ന് എന്ത് ചെയ്യണമെന്നും പറഞ്ഞുകൊടുത്തു. പിഴവില്ലാതെ നടിയെ ആക്രമിക്കുന്നതും ദൃശ്യങ്ങള്‍’പകര്‍ത്തുന്നതുമടക്കം എല്ലാ കാര്യങ്ങളും സുനിയെ ബോധ്യപ്പെടുത്തിയ ദിലീപ്, സംഭവത്തിനുശേഷം സുനിയുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെ പഴയ ഇമേജ് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുകയാണ്.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ സിനിമാലോകത്ത് വിരുദ്ധാഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. അറസ്റ്റ് ഭയന്ന് കാവ്യ നല്‍കിയ ഹര്‍ജിയില്‍ ഭരണകക്ഷിയിലെ പ്രബലപാര്‍ട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമര്‍ശിക്കുന്നതായാണു സൂചന. പ്രമുഖ പ്രവായി മലയാളി വ്യവസായിയുടെ മകളുടെ വിവാഹത്തിന്റെ പ്രധാന നടത്തിപ്പുകാരന്‍ രാഷ്ട്രീയ നേതാവിന്റെ മകനായിരുന്നു. കൂടെ പരസ്യ സംവിധായകനുമുണ്ട്. ഇരുവരുടെയും ചേര്‍ന്നാണ് ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് കാവ്യ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ സഹായത്തോടെ ദിലീപിനെ കേസില്‍ കുടുക്കി. ഭാര്യയെന്ന നിലയില്‍ തന്നെയും കുടുക്കിയെന്നാണ് കാവ്യയുടെ വാദങ്ങള്‍.

വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് പരസ്യ സംവിധായകനുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാള്‍ മറ്റ് ചിലതിലാണ് ഇയാള്‍ക്ക് വിരുതുള്ളത്. പല വമ്പന്‍ ഗ്രൂപ്പുകള്‍ക്കും സാമ്പത്തികം ഒരുക്കി നല്‍കുന്നതും ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേര്‍ന്നാണ്. കുറച്ചു കാലമായി ഇയാള്‍ക്ക് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യര്‍ക്കെതിരായ ഡിവോഴ്സ് പെറ്റീഷനില്‍ ഇയാളെക്കുറിച്ച് പരാമര്‍ശിച്ചതാണ് ഇതിന് കാരണം-മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. ജാമ്യ ഹര്‍ജിയിലെ പരാമര്‍ശങ്ങളില്‍ മഞ്ജുവും സംവിധായകനും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.

ഇതില്‍ ചില പരാമര്‍ശങ്ങളില്‍ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേര്‍ന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെയില്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്നങ്ങള്‍ ഗുരുതരമാക്കും. മകനെ വിമര്‍ശിക്കാന്‍ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. നടിയെ ആക്രമിച്ചകേസില്‍ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിനെ ചുറ്റിപ്പറ്റി പ്രശ്നങ്ങൾ പുകയുന്നു . താരത്തിന് പ്രത്യേക പരിഗണന ലഭിക്കുന്നെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അതിനെയൊക്കെ ശരിവെക്കും വിധത്തിലുള്ള ചില കാര്യങ്ങളാണ് നതാദൾ യുനൈറ്റഡിന്റെ സംസ്ഥാന സെക്രട്ടറിയായ ആനി സ്വീറ്റി ഉന്നയിക്കുന്നത്. 50 വയസ്സ് ആകാൻ പോകുന്ന നടൻ ദിലീപ് രണ്ടു മാസത്തിലേറെയായി ജയിലിലാണ് കഴിയുന്നത് എന്നാൽ താരത്തിൻറെ മുടിയോ താടിയോ നരച്ചിട്ടില്ല.

വക്കീലായ ആനി സ്വീറ്റിയാണ് അതിവിദഗ്ധമായി  ഇതു കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെ മുടി നരക്കാത്തത് എന്തുകൊണ്ടെന്ന് പോലീസ് അന്വേഷിക്കണമെന്ന് കൂടി ആവശ്യപ്പെടുന്നു. മുടി നരക്കാത്തതല്ല, മുടി നരച്ചതാണെങ്കിൽ അത് കറുപ്പിച്ചതാണോ എന്നാണ് ആനി സ്വീറ്റിക്ക് അറിയേണ്ടത്. ആനി സ്വീറ്റിയുടെ സംശയങ്ങൾ ഇതാ ഇങ്ങനെയാണ്.

അമ്പത് വയസ്സായിട്ടും ദിലീപിന് ശരിക്കും മുടി നരക്കാത്തതാണോ. അതോ നരച്ച മുടി കറുപ്പിക്കാൻ ദിലീപിന് ജയിലിൽ മേക്കപ്പ് മാനുണ്ടോ. ആരാണ് ദിലീപിന് മുടി കറുപ്പിക്കാനുള്ള ഡൈ കൊണ്ടുകൊടുക്കുന്നത്. ജയിലിൽ ദിലീപിന് സഹായികള്‍ ഉണ്ടെന്ന പരാതികൾ സത്യമാണോ. ദിലിപ് ജയിലിൽ കിടക്കുന്നത് ബലാത്സംഗക്കുറ്റത്തിന് ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ്. അങ്ങനെയുള്ള ദിലീപിന് അനർഹമായ സൗകര്യങ്ങൾ ജയിലിൽ കിട്ടുന്നില്ല എന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പുവരുത്തണമെന്നും ആനി സ്വീറ്റി പറയുന്നു.

മരിച്ചുപോയ അച്ഛന്റെ ശ്രാദ്ധകർമങ്ങൾക്കായി പുറത്തിറങ്ങാൻ ദിലീപിനെ കോടതി അനുവദിച്ചിരുന്നു. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപിന്റെ മുടിയും താടിയും നരക്കാതിരുന്നത് കാഴ്ചക്കാരിൽ ചിലരെ അത്ഭുതപ്പെടുത്തി പോലും. ഇത്രയും പ്രായമായിട്ടും നരക്കാത്തയാളെന്ന് അത്ഭുതത്തോടെ ആരൊക്കെയോ പറയുകയും ചെയ്തിരുന്നത്രെ.

 

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച മഞ്ജു വാര്യരെ ഷൂട്ടിംഗിനിടെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത കുറച്ചുനാള്‍ മുമ്പാണ് പലരും പറഞ്ഞുനടന്നത്. ആ സംഭവത്തിന്റെ സത്യാവസ്ഥ ഇപ്പോള്‍ മഞ്ജു വാര്യര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ആദ്യമായാണ് ചെങ്കല്‍ചൂളയിലേക്ക് പോകുന്നത്. വളരെ സ്‌നേഹത്തോടെയാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്. മറക്കാനാകാത്ത മറ്റൊരു അനുഭവവും അവിടെ വച്ചുണ്ടായി. ഷൂട്ടിംഗിനിടെ എനിക്കു വധഭീഷണി ഉണ്ടായി, അക്രമണമുണ്ടായി എന്നൊക്കെ വാര്‍ത്ത വന്നു. ഷൂട്ടിംഗിനോടു നന്നായി സഹകരിച്ചവരെക്കുറിച്ചു മോശം വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിശദീകരണം നല്‍കണമെന്നു ഞങ്ങള്‍ തീരുമാനിച്ചു.

പത്രക്കുറിപ്പ് പുറത്തിറക്കിയതിന്റെ പിറ്റേ ദിവസം സെറ്റിലെത്തുമ്പോള്‍ അവര്‍ ഞങ്ങള്‍ക്കു വലിയ സ്വീകരണം ഒരുക്കിയിരിക്കുകയാണ്. വലിയ മേളവും ആര്‍പ്പുവിളിയും ബഹളവും. കോളനിയിലെ സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും എത്തി നന്ദി പറഞ്ഞു. കുട്ടികള്‍ കാലില്‍ തൊട്ടു തൊഴുതു. ചിലര്‍ പൂക്കള്‍കൊണ്ടുതന്നു. ഞങ്ങളുണ്ട് കൂടെ എന്ന മട്ടില്‍ ചേര്‍ന്നുനിന്നു. എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കണം എന്നറിയാതെ വീര്‍പ്പുമുട്ടുകയായിരുന്നു അവരും. ആ സ്‌നേഹം കണ്ട് അന്ന് കണ്ണുനിറഞ്ഞു’, മഞ്ജു പറഞ്ഞു.

കാവ്യമാധവന്‍ ഇന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആരോപണം. ദിലീപിന്റെ ജാമ്യഹര്‍ജിയിലും ശ്രീകുമാര്‍ മേനോന്റെ പേര് പരാമര്‍ശിച്ചിരുന്നു.

സംവിധായകന്‍ എന്നതിലുപരി രാജ്യത്തെ ബിസിനസ് പ്രമുഖന്മാരുമായും, മാധ്യമ രംഗത്തുള്ളവരായും അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോന്‍ അറിയപ്പെടുന്നത്.കേരളത്തിലെ പ്രമുഖനായ ഒരു ബിസിനസ് വ്യക്തിയുടെ മകളുടെ വിവാഹ ചടങ്ങുകളുടെ സംവിധാനം കൈകാര്യം ചെയ്തതും ഇദ്ദേഹവും ഭരണപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ മകനുമായി ചേര്‍ന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീകുമാര്‍ മേനോന് ദിലീനോട് കൊടിയ പക നിലനില്‍ക്കുന്നു. ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനോട് അനുബന്ധിച്ച് ശ്രീകുമാര്‍ മേനോനെ കരിവാരി തേക്കാന്‍ മനപൂര്‍വം ദിലീപ് പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നതാണ് പകയ്ക്ക് പിന്നിലെ കാരണമെന്നും ജാമ്യപേക്ഷയില്‍ പറയുന്നു.

ദിലീപിന്റെ മാത്രമല്ല, മറിച്ച് ദിലീപിന്റെ കൗമാരക്കാരിയായ മകളുടെയും ഭാവി നശിപ്പിക്കുന്ന സമീപനങ്ങളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും, സിനിമയിലെ ഒരു സംഘവും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന രണ്ടാമൂഴം, ഒടിയന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലാണ് ശ്രീകുമാര്‍ മേനോനെ മലയാളികള്‍ക്ക് പരിചയം.

ദിലീപിനെ കാണാന്‍ നടി കെപിഎസി ലളിത ആലുവ സബ് ജയിലിലെത്തി. ദിലീപിന്റെ സഹോദരിയോടൊപ്പമാണ് കെപിഎസി ലളിത ജയിലിലെത്തിയത്‌. എല്ലാവര്‍ക്കും നല്ലത് വരട്ടെയെന്ന് കെപിഎസി ലളിത പ്രതികരിച്ചു. കരഞ്ഞുകൊണ്ടാണ് കെപിഎസി ലളിത ജയിലില്‍ നിന്ന് മടങ്ങിയത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28വരെ നീട്ടി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കി. അന്വേഷണ സംഘം കേസ് ഡയറി കോടതിയില്‍ നല്‍കി.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു വാദം.രാവിലെ 11മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചിരുന്നത്. പ്രോസിക്യൂട്ടര്‍ക്ക് അസൌകര്യം ഉള്ളതിനാല്‍ ഉച്ചയ്ക്ക് ശേഷമാണ് കേസ് പരിഗണിച്ചത്.

കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പൊലീസ് വാദിച്ചത്.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നെന്നും, ചിത്രങ്ങളെടുക്കാന്‍ മാത്രമായിരുന്നില്ല ദിലീപ് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വാദിച്ചു. എന്നാല്‍ നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അടിവസ്ത്രം അണിഞ്ഞ് 19 യുവതികളെ തെരുവില്‍ കണ്ട പൊലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും, ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം എന്താണെന്ന് പിടികിട്ടിയത്. പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ വ്യത്യസ്ത ക്യാമ്പയിന്റെ ഭാഗമായാണ് മോഡലുകള്‍ അടിവസ്ത്രം മാത്രം ധരിച്ച് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല. നഗരങ്ങളില്‍ കൂടുതല്‍ തിരക്ക് ഉണ്ടുാകുമെന്നറിഞ്ഞത് കൊണ്ട് തന്നെ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്.

ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഉള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്‌സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ തെരുവ് ഷോ സഹായിച്ചെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത ലക്‌സി ബ്രൗണ്‍ പറയുന്നു.

അടിവസ്ത്രം മാത്രമണിഞ്ഞ് ലണ്ടന്‍ തെരുവില്‍ നില്‍ക്കാനാവുമോ എന്ന ചിന്തയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ റേച്ചല്‍ ഏതര്‍ലി കിംഗ് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിച്ചത്

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും അഭിനേതാവുമായ കണ്ണന്‍ പട്ടാമ്പി അറസ്റ്റില്‍. വീട്ടില്‍ കയറി ജല അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ക്രൂരമായി ആക്രമിച്ച കേസിലാണ് താരം പിടിയിലായത്. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആക്രമണത്തില്‍ പരിക്കേറ്റ ജല അതോറിറ്റി ജീവനക്കാരന്‍ കുന്നംകുളം ഇന്‍ഡ്രസ്റ്റിയല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന കുരിശിങ്കല്‍ മാര്‍ട്ടിന്‍, പെരുമ്പിലാവ് അറക്കല്‍ ചന്ദ്രന്‍, ഭാര്യ എന്നിവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മേജര്‍ രവി പ്രചാരകനായ പ്രീ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവികളാണ് കണ്ണനൊപ്പം സംഘത്തിലുണ്ടായിരുന്നത്.

പട്ടാമ്പി ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തി എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകാനായി സിഗ്‌നല്‍ നല്‍കിയപ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് പുറകില്‍ നിന്നും അമിതവേഗത്തിലെത്തിയ എസ് യു വി കാറിനെ അവിടെയുണ്ടായിരുന്ന മാര്‍ട്ടിന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ മാര്‍ട്ടിന്റെ കാലിലൂടെ കയറിയിറങ്ങിയെന്ന് പറയുന്നു. ഇതേസമയം എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ എത്തിയപ്പോള്‍ എസ്‌യുവി നിര്‍ത്തേണ്ടിവന്നു. സംഭവം കണ്ട കരാര്‍ ജോലിക്കാര്‍ കൂടി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ ജാക്കി ലിവറുള്‍പ്പടെയുള്ള ആയുധങ്ങളുമായി ഇറങ്ങുകയും ചോദ്യ ചെയ്ത മാര്‍ട്ടിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് കേസ്.

രക്ഷപ്പെടാനായി മാര്‍ട്ടിന്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഒളിച്ചു. എന്നാല്‍ പുറകെ എത്തിയ ഇവര്‍ മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപെട്ട് ബഹളമുണ്ടാക്കുകയും സമ്മിതിക്കാതിരുന്ന വീട്ടുടമയേയും ഭാര്യയേയും ആക്രമിക്കുകയും ചെയ്തു. വീടിന്റെ മുന്‍പിലെ ചുമരിലെ പ്ലഗ്ഗും സ്വിച്ച് ബോര്‍ഡുകളും ഇവര്‍ അടിച്ചു തകര്‍ത്തു. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. നിരവധി സിനമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് കണ്ണനെന്നതാണ് ആളുകള്‍ ഇയാളെ തിരിച്ചറിയാന്‍ കാരണം. കാറില്‍ സ്ഥാപനത്തിന്റെ പേരും ലോഗോയുമുണ്ടായിരുന്നു.

പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ രവി ചിത്രമായ മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ദ ബോര്‍ഡേഴസിലും കണ്ണന്‍ അഭിനയിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved