Latest News

കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94

ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).

ഇന്നും നാളെയും (ഏപ്രിൽ 27, 28 തീയതികളിൽ ) കൊല്ലം,തൃശൂർ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണു അറിയിപ്പ്.

തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളില്‍ പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

12 ജില്ലകളിൽ മഞ്ഞ അലർട്ട് (ഉയർന്ന താപനില മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. പാലക്കാട് (ഉയർന്ന താപനില 41°C വരെയും), കൊല്ലം (40°C), ത‍ൃശൂർ (40°C), കോഴിക്കോട് (38°C), കണ്ണൂർ (38°C),

ആലപ്പുഴ (37°C), കോട്ടയം (37°C), എറണാകുളം (37°C), മലപ്പുറം(37°C), കാസർകോട് (37°C), പത്തനംതിട്ട (37°C), തിരുവനന്തപുരം(36°C) ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണയെക്കാൾ 3-5°C കൂടുതൽ താലപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 27 മുതൽ മെയ് 01 വരെയുള്ള മുന്നറിയിപ്പാണിത്.

ഇറാന്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഇറാന്റെ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവര്‍ക്ക് കോണ്‍സുലര്‍ ആക്‌സസ് നല്‍കുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 13-നാണ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. സംഘത്തിലെ ഏക വനിതയായിരുന്ന ഡെക് കേഡറ്റായ തൃശ്ശൂര്‍ സ്വദേശി ആന്‍ ടെസ ജോസഫിനെ വിട്ടയച്ചിരുന്നു.

എം.എസ്.സി. ഏരീസ് എന്ന ചരക്കുകപ്പലാണ് ഇറാന്‍ തട്ടിയെടുത്തത്. ഇസ്രയേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഡിയാക് മാരി ടൈമിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. മനുഷ്യത്വപരമായ നടപടി എന്ന നിലയ്ക്കാണ് കപ്പല്‍ വിട്ടയയ്ക്കുന്നതെന്ന് ഇറാന്‍ വിദേശമന്ത്രി അമീര്‍ അബ്ദുള്‍ അയാന്‍ പറഞ്ഞു.

കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വളരെ ഗൗരവമായ ആലോചനയിലാണ് എന്നാണ് അമീര്‍ അബ്ദുള്‍ അയാന്‍ അല്‍പസമയംമുമ്പ് മാധ്യമങ്ങളോട് പറഞ്ഞത്. കപ്പല്‍ വിട്ടയയ്ക്കുന്നത് സംബന്ധിച്ച് നേരത്തേതന്നെ തങ്ങള്‍ വിവിധ അംബാസിഡര്‍മാരുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ജീവനക്കാരാണ് കപ്പലിലുള്ളത്. അവരെയൊക്കെതന്നെ അവരുടെ എംബസികള്‍ മുഖേന വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈമാറിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ഇറാന്റെ വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്.

ദുബായില്‍നിന്നും മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി.) പിടിച്ചെടുത്തത്.

തുറമുഖനഗരമായ ഫുജൈറയ്ക്ക് സമീപത്തുവെച്ചാണ് ഹെലികോപ്ടറിലൂടെ കപ്പലിന്റെ മേല്‍ത്തട്ടിലേക്ക് കമാന്‍ഡോകളെ ഇറക്കി ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. പോര്‍ച്ചുഗല്‍ പതാക വഹിച്ച കപ്പല്‍ പിടിച്ചെടുത്തയുടന്‍ സൈന്യം ഇറാന്‍ ജലാതിര്‍ത്തിയിലേക്ക് മാറ്റിയിരുന്നു. ഇസ്രായേലി ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന് കീഴിലുള്ളതാണ് ഈ കപ്പല്‍. ഇറ്റാലിയന്‍-സ്വിസ് ഷിപ്പിങ് കമ്പനി എം.എസ്.സിയാണ് കപ്പല്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്.

അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് പാലസ്തീന്‍ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഇസ്രയേലിനെതിരേ ഒരാഴ്ച്ചയിലേറെയായി സമരം നടത്തുന്ന കൊളംബിയ, യേല്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഹാര്‍വാര്‍ഡ്, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ(എംഐടി) ഉള്‍പ്പെടെ നിരവധി ക്യാമ്പസുകളിലേക്കും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പാലസ്തീന്‍ പതാകകളും ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും പ്രദര്‍ശിച്ച നിരവധി ടെന്റുകള്‍ ക്യാമ്പസില്‍ അനധികൃതമായി സ്ഥാപിച്ചാണ് പ്രതിഷേധം തുടരുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് റഗുലര്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ചു. ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് അറിയിച്ചു.

കാമ്പസിലും പരിസരത്തും വര്‍ദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത മൂലം ജൂത വിദ്യാര്‍ത്ഥികളോട് ക്യാമ്പസ് വിട്ടുപോകാന്‍ നിര്‍ദേശിച്ച് ജൂത പുരോഹിതനായ റബ്ബി എലീ ബ്യൂച്ലര്‍ മുന്നറിയിപ്പ് നല്‍കി.

അഞ്ച് ദിവസമായി ക്യാമ്പസില്‍ പാലസ്തീനെ അനുകൂലിച്ച് കൊണ്ടും ഇസ്രയേലിനെതിരായും വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. നൂറിലേറെ വിദ്യാര്‍ത്ഥികളെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം രൂക്ഷമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജുതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

‘ഭയാനകമായ കാര്യങ്ങള്‍ക്കാണ് ക്യാമ്പസിനകത്തും പരിസരങ്ങളിലും ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ജൂത വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ജൂത വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍വകലാശാലയുടെ സുരക്ഷ ഉറപ്പവരുത്താനും അധികൃതര്‍ക്ക് കഴിയില്ലെന്ന് കഴിഞ്ഞ രാത്രികളിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഈ പശ്ചാലത്തില്‍ ക്യാമ്പസിലെയും പരിസരത്തെയും അന്തരീക്ഷം മെച്ചപ്പെടുന്നതു വരെ വീടുകളിലേക്ക് മടങ്ങാന്‍ ഏറെ വേദനയോടെ ജൂത വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്നു. ക്യാമ്പസിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ജോലിയല്ല. ഈ വെറുപ്പ് ആരും സഹിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ സ്‌കൂളില്‍ തുടരേണ്ടതില്ല’ – ജ്യൂയിഷ് ലേണിങ് ഇനീഷ്യേറ്റീവ് ഓഫ് ക്യാമ്പസ് ഓര്‍ത്തഡോക്‌സ് യൂണിയന്‍ ഡയറക്ടറായ ബ്യൂച്ലര്‍ പറഞ്ഞു

വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് അപലപിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലങ്ങളിലായി ജൂതര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും സമൂഹത്തിലും കലാലയങ്ങളിലും ഓണ്‍ലൈനിലും ഇതിനായുള്ള ആഹ്വാനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടണ്ടെന്നും രാജ്യത്തൊരിടത്തും പ്രത്യേകിച്ച് കലാലയങ്ങളിലും ഇത് അനുവദിക്കില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞിട്ടുള്ളത്. ബൈഡന്റെ ഈ പ്രസ്താവന കൂടി കണക്കിലെടുത്ത് കൊണ്ടാണ് ജൂതവിദ്യാര്‍ത്ഥികളോട് ക്യാമ്പസിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന് പുരോഹിതര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ടെന്റുകള്‍ വളഞ്ഞാണ് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

കാമ്പസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. കാമ്പസില്‍ പോലീസിനെ അനുവദിച്ചതില്‍ ഖേദമുണ്ടെന്നും എന്നാല്‍ തനിക്ക് മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാല 15 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും യഹൂദ വിരുദ്ധതയ്ക്ക് കാമ്പസില്‍ സ്ഥാനമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രദേശം ഒഴിയാനുള്ള മുന്നറിയിപ്പുകള്‍ ലംഘിച്ചതിന് യേല്‍ സര്‍വകലാശാലയില്‍ നിന്ന് 60 ലധികം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധം നടത്തിയ 120 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി, ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി, ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിര. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. പലയിടത്തും പോളിങ് രാത്രി വൈകിവരെ തുടര്‍ന്നേക്കും.

08.15 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്- 75.74%. പത്തനംതിട്ടയിലാണ് കുറവ്- 63.35%. 11 മണ്ഡലങ്ങളില്‍ പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്.

റോമി കുര്യാക്കോസ്

യു കെ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോൺഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎൽഎ യുമായ സി ആർ മഹേഷിനെ അതിക്രമിച്ചു പരിക്കേൽപ്പിച്ചതിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു.

പൊതുതിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ വിളറിപൂണ്ടും സമ്പൂർണ തോൽവി ഭയന്നും എൽഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകൾ കേരളത്തിലെ പൊതു സമൂഹം മനസിലാക്കി കഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങൾ ഒരിക്കലും നീതികരിക്കാവുന്നതല്ലെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ നേതാക്കൾ പറഞ്ഞു.

ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ, ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ, സീനിയർ ലീഡർ ബോബിൻ ഫിലിപ്പ്, സുരാജ് കൃഷ്ണൻ, ഐഒസി (യു കെ) വനിത വിഭാഗം ലീഡർ അശ്വതി നായർ, ഐഒസി (യു കെ) യൂത്ത് വിംഗ് പ്രസിഡന്റ്‌ എഫ്രേം സാം, സാം ജോസഫ്, നിസാർ അലിയാർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

വടകരയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ, യുഡിഎഫ് – നിക്ഷ്പക്ഷ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം അക്രമങ്ങൾക്കെതിയുള്ള പ്രതിഷേധങ്ങളിൽ ഐഒസി എന്നും മുൻപന്തിയിൽ തന്നെ നിലനിൽക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങൾക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നൽകാൻ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.

“ദീദീ” ഹിന്ദി സംഗീത വീഡിയോ ഇവിടെ കാണാം യൂടൂബിൽ –>> https://www.youtube.com/watch?v=EfVXGI4rqNg

“ദീദീ” നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങൾക്ക് ഹരമേകുന്ന ട്രെൻഡിങ്ങ് പ്രണയ ഡാൻസ് സോങ്ങ് ആണ്. Romantic വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം.

“ദീദീ” സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീൻ ജെ. ആൻത്രപ്പേർ. നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ ആണ് സ്ഥിര താമസം. ദീദീ വീഡിയോയുടെ ഭാഗമായി മെഗാ ലൈവ് സ്റ്റേജ് ഷോകൾകായി നവീനും അദ്ദേഹത്തിന്റെ ബാൻഡും തയ്യാർയെടുക്കുകയാണ് കേരളത്തിലും താരത്തിന്റെ ലൈവ് മെഗാ സ്റ്റേജ് ഷോ ഉണ്ടാകുന്നതാണ്.

നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിയനകൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.

“ലോൺലി അയാം ക്രയിങ്ങ് “എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ റെക്കോഡിംങ്ങ്, മിക്സിംങ് & മാസ്റ്ററിംങ്ങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.

അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.

മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ

നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.

അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.

പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം

ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.

അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.

നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു

നവീൻ ജെ. ആൻത്രപ്പേർ സംഗീത വീഡിയോ ഇവിടെ കാണാം http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper

റോമി കുര്യാക്കോസ്

യു കെ: യു കെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ്(യു കെ) – യുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ ‘ഇന്ത്യ ജീതേഗാ 2024’ സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓൺലൈനായി സംഘടിപ്പിച്ച കൺവൻഷൻ, കെപിസിസി ജനറൽ സെക്രട്ടറിയും മൂവാറ്റുപുഴ എംഎൽഎയുമായ അഡ്വ. മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു.

രാജ്യം അതി നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അതിൽ പ്രവാസികൾ അടക്കമുള്ള ജനാതിപത്യ വിശ്വാസികൾ ഇന്ത്യയിൽ ഒരു മതേതര സർക്കാർ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കൺവൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴൽനടൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാൻ ‘INDIA’ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഒരു മതേതര സർക്കാർ തീർച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസത്തിലും യുഡിഎഫ് വികാരം അലതല്ലിയ കൺവെൻഷനിൽ, ഒഐസിസി യു കെ പ്രസിഡന്റ്‌ ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ ശ്രീ. കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.

പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിർണ്ണായകമായ ഘട്ടത്തിലെത്തിയ വേളയിൽ, ഇരു സർക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ‘INDIA’ മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുഴുവൻ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകൾ യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കൺവൻഷനിൽ തീരുമാനമെടുക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

നാട്ടിലെ വോട്ടർമാരായ പരമാവധി പ്രവാസികളെയും, പഠനം – ജോലി സംബന്ധമായി കേരളത്തിന്‌ പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടർമാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയിൽ പ്രവർത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടർമാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാൻ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യൽ മീഡിയ പ്രവർത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികൾ യോഗത്തിൽ അംഗങ്ങൾ മുന്നോട്ട് വച്ചു.

നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഇപ്പോൾ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾ, യുഡിഎഫ് നേതാക്കൾ ഉൾപ്പടെ നിരവധി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത കൺവൻഷനിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി – യു കെ വർക്കിംഗ്‌ പ്രസിഡന്റ്‌), അർഷാദ് കണ്ണൂർ (കെഎംസിസി – ബ്രിട്ടൻ ഓർഗനൈസിങ് സെക്രട്ടറി), അപ്പച്ചൻ കണ്ണഞ്ചിറ (ഐഒസി – യു കെ സീനിയർ ലീഡർ), അപ്പ ഗഫൂർ (ഒഐസിസി – യു കെ വർക്കിംഗ്‌ പ്രസിഡന്റ്‌), ജോവ്ഹർ (കെഎംസിസി), ബോബ്ബിൻ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിൻ തോട്ടുങ്കൽ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി – യു കെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി – യു കെ കേരള ചാപ്റ്റർ പ്രസിഡന്റും ഒഐസിസി – യു കെ വർക്കിംഗ്‌ പ്രസിഡന്റുമായ ശ്രീ. സുജു ഡാനിയേൽ നന്ദി അർപ്പിച്ചു. കെഎംസിസി – ബ്രിട്ടൻ പ്രതിനിധി ശ്രീ. എൻ കെ സഫീർ ആയിരുന്നു ചടങ്ങിന്റെ കോർഡിനേറ്റർ.

റോമി കുര്യാക്കോസ്

ലണ്ടൻ: ആശയ വ്യത്യസ്ത കൊണ്ടും പ്രവർത്തനമികവു കൊണ്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ‘A DAY FOR INDIA’ ക്യാമ്പയിൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ, കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യൽമീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

പ്രമുഖ കോൺഗ്രസ്‌ നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ. കെ ലിജു ഓൺലൈനായി ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ ‘A DAY FOR ‘INDIA” ക്യാമ്പയിനിന്റെ ഉത്ഘാടകനായി എത്തിയത്, പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ജനാധിപത്യ വിശ്വാസികളാണ് ഓൺലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.

രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീർണ്ണമായ സാഹചര്യത്തിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ അവരുടെ ബന്ധു – മിത്രാദികളിലേയ്ക്ക് എത്തിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ ക്യാമ്പയിനിലൂടെ വിജയകരമായി പൂർത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നൽകിയ ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയൽ, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ, ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സാം ജോസഫ്, കോ – കൺവീനർമാരായ സുരാജ് കൃഷ്ണൻ, നിസാർ അലിയാർ എന്നിവർ പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി യു കെയുടെ വിവിധ ഭാഗങ്ങളിൽ (വാർ റൂം) ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ പ്രവർത്തകർ ഒരുമിച്ചുകൂടി, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ മുഖേന മുഴുവൻ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനർത്ഥികൾക്കായി സംഘടിപ്പിച്ചത്.

ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവർത്തനത്തിനും ഐഒസി പ്രവർത്തകരുടെ മേൽനോട്ടത്തിൽ ലണ്ടൻ, ബോൾട്ടൻ, ബിർമിങ്ഹാം, മാഞ്ചസ്റ്റർ, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റൻ, വിതിൻഷോ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരുന്ന ‘വാർ റൂമുകളിൽ നിന്നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം മുഖേന യുഡിഎഫ് സ്ഥാനർത്ഥികൾക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകൾ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളിൽ രാഷ്ട്രീയം പറയാതെ ആശയങ്ങൾ പ്രചരിപ്പിക്കാനായതായും ഐഒസി (യു കെ) തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫർ ജോയ്, അജി ജോർജ്, അരുൺ പൗലോസ്, അരുൺ പൂവത്തുമ്മൂട്ടിൽ, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിൻ തോമസ് എന്നിവർ ചേർന്ന് ഏകോപനമൊരുക്കി.

വാർ റൂം ലീഡേഴ്‌സ്:

ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), ഷിനാസ് ഷാജു (പ്രെസ്റ്റൺ), സോണി പിടിവീട്ടിൽ (വിതിൻഷോ)

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ -പിണറായി വിജയന്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved