Latest News

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധം ‘ആഘോഷിക്കുന്നവർക്ക്’ എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ പുരസ്കാരങ്ങൾ തിരിച്ചു നൽകുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ പ്രകാശ് രാജ്. ഗൗരി കൊല്ലപ്പെട്ടതിൽ മോദി മൗനം പാലിക്കുകയാണെന്നും ഇതു തുടർന്നാൽ തനിക്ക് അഭിനയത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങൾ‌ മടക്കി നൽകുമെന്നും പ്രകാശ് രാജ് പറഞ്ഞതായിട്ടായിരുന്നു റിപ്പോർട്ട്. എന്നാൽ പരാമർശം വിവാദമായതിനെത്തുടർന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം തിരുത്തുമായെത്തിയത്.

‘അവാർഡുകള്‍ തിരിച്ചു നൽകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് തന്റെ കഴിവിനു ലഭിച്ച ബഹുമതിയാണ്, അതിനെ അംഗീകരിക്കുന്നു. ഗൗരി ലങ്കേഷിന്റെ ആ മരണത്തെ ‘ആഘോഷ’മാക്കിയവർക്കുള്ള മറുപടിയാണ് പ്രസംഗത്തിലൂടെ നൽകിയത്. സമൂഹമാധ്യമങ്ങളിൽ ഗൗരിയുടെ മരണം ആഘോഷിച്ചവരിൽ പലരും പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. പക്ഷേ അദ്ദേഹം ഇവർക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല, യാതൊരു നിലപാടും വ്യക്തമാക്കുന്നുമില്ല.

ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മുടെ പ്രധാനമന്ത്രിയുടെ നിശബ്ദത എന്നെ അസ്വസ്ഥനാക്കുന്നു, വേദനിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. ഞാനൊരു പാർട്ടിയിലും അംഗമല്ല. ഒരു പാർട്ടിക്കും എതിരുമല്ല. പക്ഷേ പ്രധാനമന്ത്രിയുടെ നിശബ്ദത പേടിപ്പെടുത്തുന്നുവെന്നാണു പറഞ്ഞത്. രാജ്യത്തെ പൗരനെന്ന നിലയിൽ അതിനുള്ള അവകാശം എനിക്കുണ്ട്.’ പ്രകാശ് രാജ് വ്യക്തമാക്കി. തന്റെ പരാമർശങ്ങളെപ്പറ്റി വെറുതെ കോലാഹലങ്ങളുണ്ടാക്കി ചർച്ച തുടരുന്നതിൽ താത്പര്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

ഡിവൈഎഫ്‌ഐയുടെ 11–ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസംഗം. ‘ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാൾ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരിൽ ചിലർ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാൽ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണ്.

ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാണോ ക്ഷേത്രത്തിലെ പൂജാരിയാണോ എന്ന് തിരിച്ചറിയാനാവുന്നില്ല. നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കാകുലനാകുന്നു. നിങ്ങൾക്കറിയാമോ, എനിക്ക് അഞ്ച് ദേശീയ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. എന്നാൽ, തന്നേക്കാള്‍ വലിയ നടനാണെന്നു തെളിയിക്കാനാണു മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ല.

ഞാനൊരു അറിയപ്പെടുന്ന നടനാണ്. നിങ്ങളുടേത് (മോദി) അഭിനയമാണെന്നു തിരിച്ചറിയാൻ എനിക്കു പറ്റില്ലെന്നാണോ കരുതുന്നത്? എന്താണ് സത്യം, എന്താണ് അഭിനയം എന്നു മനസ്സിലാക്കാൻ എനിക്കു സാധിക്കുമെന്ന പരിഗണന കാണിക്കണം. മൗനം തുടരുകയാണെങ്കിൽ അവാർ‍ഡുകൾ തിരികെ നൽകുന്നതിനെ കുറിച്ച് ഞാനാലോചിക്കുകയാണ്.– പ്രകാശ് രാജ് തുറന്നടിച്ചു.

ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും ഗൗരിയെ 35 വര്‍ഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഗൗരിയുടെ സംസ്കാര ചടങ്ങിൽ മുഴുവൻ സമയവും അദ്ദേഹം പങ്കെടുത്തിരുന്നു.

 

അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം !! സംഭവം കേരളത്തിൽ തന്നെ തിരുവനന്തപുരത്ത്. ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറുായ മെഡിക്കൽ കോളേജ് പഴയറോഡ് ടിസി 17/1875 മുളവന വീട്ടിൽ ഡോ. കെ.പി. രാധാകൃഷ്ണന്റെ (70) മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. പത്ത് വർഷമായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മകളോടൊപ്പമാണ്. ഫോൺ വിളിക്കുന്നത് പോലും രാധാകൃഷ്ണന് ഇഷ്ടമില്ലായിരുന്നു. അയൽവാസികളെ വിളിച്ചാണ് ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിരുന്നത്. കുറെ ദിവസങ്ങളായി രാധാകൃഷ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വിവരം മകളെ അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

തുടർന്ന് ബന്ധുക്കളോടൊപ്പമെത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടക്കവെയാണ് ഹാളിലെ സോഫയിൽ രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലാകെ ദുർഗന്ധം പരന്നിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും രാധാകൃഷ്ണൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. ടി.വി കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പത്തടി പൊക്കമുള്ള മതിൽ, എട്ടടി പൊക്കമുള്ള ഗേറ്റ്. ഇത് കടന്ന് വേണം രാധാകൃഷ്ണന്റെ വീട്ടിലെത്താൻ. പുറത്ത് നിന്ന് നോക്കിയാൽ പോലും അകത്ത് നടക്കുന്നതെന്ന് അറിയില്ല. ഡെന്റൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച രാധാകൃഷ്ണൻ ട്യൂട്ടറായാണ് വിരമിച്ചത്. വിദേശത്തും ജോലി നോക്കിയിട്ടുണ്ട്. വീടും സ്ഥലവും ഉൾപ്പെടെ കോടികളുടെ ആസ്തിയാണുള്ളത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. സമീപ വീട്ടിൽ നിന്ന് താത്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത്. വൈദ്യുതി കണക്ഷൻ കൊടുത്തപ്പോൾ ടി.വിയും ഫാനും ഓണായി. ഇതിൽ നിന്നാണ് ടി.വി കാണുന്നതിനിടയിൽ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയത്. മരണ ശേഷമാകാം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്.

മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തു കണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണൻ.

ഈ കാലഘട്ടത്തിലും ഇന്ത്യയിൽ അന്ധവിശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും നാൾക്കു നാളായി കൂടി കൂടി വരികയാണ്. ഓ​രോ​രോ സം​ഭ​വ​ങ്ങ​ളി​ലാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ പി​ഞ്ചു കു​ഞ്ഞി​നെ വാ​ഴ​യി​ല​യി​ൽ പൊ​തി​ഞ്ഞ് തീ​ക്ക​ന​ലി​ന്‍റെ പു​റ​ത്തു​കി​ട​ത്തി​യ സം​ഭ​വ​മാ​ണ് ഒ​ടു​വി​ലാ​യി പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ലി ധാ​ർ​വാ​ഡ​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഏ​ക​ദേ​ശം ഒ​രു വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കു​ട്ടി​യെ​യാ​ണ് തീ​ക്ക​ന​ലി​ൽ കി​ട​ത്തു​ന്ന​ത്. മു​ഹ​റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​യെ ക​ന​ലി​ൽ കി​ട​ത്തി​യ​ത്. കു​ട്ടി​യു​ടെ ഏ​ത് ആ​ഗ്ര​ഹ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​വു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ഇ​തി​നു​പി​റ​കി​ൽ. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

ലാസ് വേഗസ്∙ ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം. മാൻഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോർട്ട്. നൂറിലധികം പരുക്കേറ്റുതായി പൊലീസ് പറഞ്ഞു.

ജാസൺ അൽഡീന്റെ നേതൃത്വത്തിൽ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാൾ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കളൊന്നും ആക്രമികൾ ഉപയോഗിച്ചിട്ടില്ല. യന്ത്രത്തോക്കുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നു കരുതുന്നു. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ശക്തമാണെന്നു ലാസ് വേഗസ് മെട്രോപൊളീറ്റൻ പൊലീസ് അറിയിച്ചു.

കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണു സമൂഹമാധ്യമങ്ങൾ പറയുന്നത്. പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

താനും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ബി.ജെ. പിയുടെ എം.പി പൂനം മഹാജൻ. മുംബയിൽ ഐ.ഐ.എം.എയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പൂനം തന്റെ ദുരനുഭവം തുറന്നു പറഞ്ഞത്.
കോളേജിൽ പഠിക്കുന്ന കാലത്ത് വെർസോവയിൽ നിന്ന് വെർളിയിലെ കോളേജിലേക്ക് പോകാൻ മെട്രോ റെയിലിനെയാണ് ആശ്രയിച്ചിരുന്നത്. ട്രെയിൻ യാത്രയ്ക്കിടെ തുറിച്ചു നോട്ടവും അസുഖകരമായ തോണ്ടലും തൊടലും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ മാനസികമായി തളർന്നു പോകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു സ്ത്രീ പോലും തുറിച്ചുനോട്ടം കൊണ്ടുള്ള ലൈംഗിക ചൂഷണം നേരിടാതെ കടന്നു പോയിട്ടില്ലെന്നും പൂനം പറയുന്നു. മുംബയിലെ നടപ്പാത തകർന്ന് ആളുകൾ മരിക്കാനിടയായ സംഭവത്തിൽ മൃതപ്രായയായ സ്ത്രീയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് പൂനം മഹാജന്റെ വെളിപ്പെടുത്തൽ.
സ്ത്രീകൾ കൂടുതൽ ശക്തിയാർജിക്കേണ്ടതുണ്ട്. കഴിവു തെളിയിക്കേണ്ടതുണ്ട്. സ്ത്രീകളെ ഓരോ ഘട്ടത്തിലും ദേവതകളായി കാണുന്നു. അമേരിക്കയിൽ സ്ത്രീകൾ കൂടുതൽ സ്വതന്ത്രരാണെന്നാണ് പറയുന്നത്. ഇതുവരെ അവിടെ ഒരു വനിതാ പ്രസിഡന്റ് വന്നിട്ടില്ല. ഇവിടെയോ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ കാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി വിവിധ പദവികളിൽ സ്ത്രീകൾ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നമ്മൾ കൂടുതൽ ശക്തരാകണം. നമുക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ സ്വയം ഉൾവലിയാതെ പ്രതികരിക്കണം. ഒരുവൻ ചെയ്യുന്ന തെറ്റെന്തെന്ന് അവനിൽ ബോധ്യം വരുത്തണം എന്നും പൂനം മഹാജൻ പറഞ്ഞു

മിനിസ്‌ക്രീനിലെന്നപോലെ, ബിഗ്‌സ്‌ക്രീനിലും ശ്രദ്ധേയനായ നടനാണ് പിഷാരടി. ഹാസ്യവും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സംവിധായകനും പിഷാരടി രംഗപ്രവേശം ചെയ്യുന്നു. ജയറാം, കുഞ്ചാക്കോബോബന്‍, അനുശ്രീ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് മണിയന്‍പിള്ളരാജുവാണ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി. അതേസമയം ഓപ്പണര്‍ ശിഖര്‍ ധവാന്‍ മടങ്ങിയെത്തിയതോടെ അജിങ്ക്യ രഹാനെയ്ക്ക് ടീമില്‍ സ്ഥാനം നഷ്ടമായി.

ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച രഹാനെയെ സ്ഥിരം ഓപ്പണറായ ധവാന് ടീമില്‍ ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. പരമ്പരയില്‍ നാലു അര്‍ധ സെഞ്ചുറി അടക്കം 244 റണ്‍സ് നേടിയ ശേഷമാണ് രഹാനെ ഒഴിവാക്കിയത്. ഏകദിന ടീമിലുണ്ടായിരുന്ന ഷാര്‍ദുല്‍ താക്കൂറിനെയും ട്വന്റി-20യില്‍ ഒഴിവാക്കി. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചതേയില്ല.

ഒക്ടോബര്‍ ഏഴിനാണ് റാഞ്ചിയിലാണ് ആദ്യ ട്വന്റി-20 മത്സരം. ഒക്ടോബര്‍ പത്തിന് ഗുവാഹത്തിയിലും പതിമൂന്നിന് ഹൈദരാബാദിലുമാണ് അടുത്ത രണ്ടു മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ, കേദാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, മഹേന്ദ്രസിങ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്‌റ, അക്‌സര്‍ പട്ടേല്‍.

റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിന്റെ കൊലപാതക കേസിൽ വിഴിത്തിരിവ്.കേസില്‍ സംശയിക്കപ്പെടുന്ന ഒരു പ്രമുഖന്റെ അശ്ലീല ദൃശ്യങ്ങൾ രാജീവ് പകര്‍ത്തിയെന്നും ഇതിന്റെ സി ഡി വീണ്ടെടുക്കാന്‍ കൂടിയായിരുന്നു ക്വട്ടേഷന്‍ കൊടുത്തതെന്നും പോലീസ് പറയുന്നു. കേസിലെ മുഖ്യ പ്രതി ചക്കര ജോണി ഇന്ന് പിടിയിലായി‍. പാലക്കാട് നിന്നാണ് ഇയാളെയും കൂട്ടു പ്രതി രഞ്ജിത്തിനെയും പൊലീസ് അറസ്റ്റ്ചെയ്തത്. ഇരുവരെയും ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കാര്യമായി സഹകരിക്കുന്നില്ല. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവര്‍ നല്‍കുന്ന മൊഴി.

വെള്ളിയാഴ്ച ചാലക്കുടി പരിയാരം തവളപ്പാറ എസ്.ഡി. കോണ്‍വെന്റിന്റെ ഉടമ സ്ഥതയിലുള്ള വീട്ടിലാണ് രാജീവിന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. കല്ലിങ്ങല്‍ ജോണിയുടെ ജാതി തോട്ടം പാട്ടത്തിനെടുത്ത് അവിടെ താമസിച്ചുവരികയായിരുന്നു രാജീവ്.

രാവിലെ പറമ്പിന്റെ ഗേറ്റ് തുറക്കുവാന്‍ സ്‌കൂട്ടറില്‍ പോയപ്പോള്‍ രാജീവിനെ അക്രമികള്‍ ബലപ്രയോഗത്തിലൂടെ ഓട്ടോറിക്ഷയില്‍ കയറ്റി കോണ്‍വെന്റ് വക കെട്ടിടത്തില്‍ കൊണ്ടുവരികയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രാജീവിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ അഖില്‍ വെള്ളിയാഴ്ച ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചതും മൃതദേഹം കണ്ടെത്തിയതും.

രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങള്‍ മുഖേനയാണ്. കേസില്‍ പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യക അന്വേഷണ സംഘത്തിനാണ് കേസിന്‍റെ ചുമതല.

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വെള്ളിയാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചന. ഏകദേശം പൂര്‍ത്തിയായ കുറ്റപത്രത്തില്‍ പിഴവുകളുണ്ടോ എന്ന അവസാന പരിശോധനയിലാണ് പോലീസ്. കേസില്‍ പ്രത്യേക കോടതിക്കായി പോലീസ് ആവശ്യമുന്നയിച്ചേക്കുമെന്നും വിവരമുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് വിചാരണ നീണ്ടുപോകാതിരിക്കാനാണ് പ്രത്യേക കോടതിയെന്ന ആവശ്യം പോലീസ് ഉന്നയിക്കുക.

ഇക്കാര്യം നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദം, കലാപം തുടങ്ങിയ കേസുകള്‍ക്കാണ് സാധാരണഗതിയില്‍ പ്രത്യേക കോടതി അനുവദിക്കാറുള്ളത്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് പോലീസ് ഹാജരാക്കുകയെന്നാണ് വിവരം. റിമാന്‍ഡ് കാലാവധിക്കിടെ ദിലീപിന്റെ നാല് ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിയിരുന്നു. അഞ്ചാമത്തേതില്‍ ഹൈക്കോടതി നാളെ വിധി പറയും.

കുറ്റപത്രത്തില്‍ ദിലീപ് കേസിലെ രണ്ടാം പ്രതിയാകും. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനുള്ള ശ്രമകരമായ ജോലിയാണ് പോലീസിനുള്ളത്. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലീസ്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചന ഈ കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്ന് കുറ്റപത്രത്തില്‍ പോലീസ് വാദിക്കുമെന്നും സൂചനയുണ്ട്.

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തണ്ണിക്കോണത്ത് വച്ചായിരുന്നു സംഭവം തണ്ണിക്കോണം വൃന്ദാവനില്‍ സുനില്‍ദത്തിന്റെയും ഭാര്യ നഗരൂര്‍ ദര്‍ശനാവട്ടം യുപിസ്‌ക്കൂള്‍ പ്രഥമ അദ്ധ്യാപിക ഷെര്‍ളിയുടെയും ഇളയ മകന്‍ ശിവദത്ത്(22) ആണ് കൊല്ലപ്പെട്ടത്.നഗരൂരില്‍ ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്ന ഓണാഘോഷത്തിനിടയിലുണ്ടായ തര്‍ക്കത്തിലാണ് കുത്തേറ്റത്.
ആഘോഷപരിപാടികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അതിന്റെ ഒരുക്കങ്ങള്‍ക്കായി ശിവദത്തും സുഹൃത്തുക്കളും ശനിയാഴ്ച രാത്രി മുഴുവനും അവിടെ തങ്ങിയിരുന്നു. വെളുപ്പിന് ശിവദത്തും മറെറാരാളുമായി കണക്ക് ബുക്ക് കാണാത്തതിനെചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും ശിവദത്ത് കത്തികുത്തേററ് മരണപ്പെടുകയുമായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ്‌മോര്‍ച്ചറിയില്‍ ആററിങ്ങല്‍ പോലീസ് കേസ്സെടുത്ത് അനേഷിച്ചവരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചന ഉണ്ട്.

RECENT POSTS
Copyright © . All rights reserved