Latest News

കടുത്ത മാനസിക സംഘർത്തിലാണ് താനെന്ന് നടി മഞ്ജു വാര്യർ. അമേരിക്കയിൽ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ‘ഇവിടെ എത്തിച്ചേരാൻ ഒരുപാട് ഒരുപാട് വലിയ അധ്വാനം വേണ്ടിവന്നു. ഇവിടെ എത്താൻ സാധിക്കില്ലെന്ന തീരുമാനിച്ച ദിവസങ്ങളാണ് കടന്നുപോയത്. അത്രയും വലിയ മാനസിക സംഘർഷത്തിൽ നിൽക്കുമ്പോഴും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കൾ മാർട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാൻ അനുവാദം തന്ന ഇപ്പോൾ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകൻ കമൽ സാറിനും നിർമാതാവിനും നന്ദി പറയുന്നു’വെന്നും മഞ്ജു പറഞ്ഞു.

‘ആമിയുടെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദയയുള്ളവരായതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാനാകുന്നത്. ഇതിനായി ഷൂട്ടിങ് ഷെഡ്യൂള്‍ പോലും മാറ്റേണ്ടിവന്നു. ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ സ്നേഹിക്കുന്ന അമേരിക്കൻ മലയാളികൾക്ക് ഒരുപാട് നന്ദി. ദൂരം സ്നേഹം കുറക്കുകയല്ല കൂട്ടുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.–ഈ പുരസ്കാരത്തിൽ പതിഞ്ഞിരിക്കുന്നത് അമേരിക്കൻ മലയാളികളുടെ കയ്യൊപ്പ് ആണ്. അതിര്‍ത്തികള്‍ മറികടന്നു പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നവരുടെ അനുമോദനം വിലമതിക്കാനാകാത്തതാണെന്നും” അവര്‍ പറഞ്ഞു.

വേട്ട, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. നേരത്തേ, മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു.

അഞ്ചപ്പുരയിലെ അറവുശാലയിൽ ഭാര്യ റഹീന(30)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി നജമുദ്ദീ(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയ പ്രതിയെ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സംശയങ്ങളും നിരന്തര കുടുംബകലഹങ്ങളുമാണു കൊലപാതകത്തിനിടയാക്കിയത്. അറവുശാലയിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ചു രാത്രി രണ്ടോടെയാണ് കൊല നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ഒരു തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. വീട്ടിലെ കലഹം റഹീന മാതാവിനെ അറിയിച്ചിരുന്നു.

തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് മാതാവ് സ്ഥലത്തെത്തിയിരുന്നു. പിന്നെ, നജമുദ്ദീൻ ആവശ്യപ്പെട്ടതനുസരിച്ച് യാത്ര മാറ്റുകയായിരുന്നു. അധിക ജോലിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് റഹീമയെ രാത്രി വീട്ടിൽനിന്നിറക്കി കൊണ്ടുവന്നതത്രെ. വീട്ടിലുണ്ടായിരുന്ന മാതാവ് തടഞ്ഞെങ്കിലും റഹീന കൂടെ ചെല്ലുകയായിരുന്നു.

കൃത്യത്തിനുശേഷം നജമുദ്ദീൻ രണ്ടാമത്തെ ഭാര്യയുടെ വീട്ടിലെത്തി വസ്ത്രം മാറി ചങ്കുവെട്ടിയിലെത്തി. ബൈക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിർത്തി തൃശൂരിലേക്കു പോയി. അവിടെയും മറ്റിടങ്ങളിലും കറങ്ങിത്തിരിഞ്ഞ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പിടിയിലാവുകയായിരുന്നു. ഇയാളെ ചങ്കുവെട്ടിയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തിയിരുന്നു. ഇന്നു കൂടുതൽ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പു നടത്തും.

ചോദ്യം ചെയ്യലിനിടെ കാവ്യാ മാധവന്‍ പലതവണ വിതുമ്പി. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നറിയുന്നു. ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും പൊലീസ് കാവ്യയ്ക്ക് നല്‍കി.

കാവ്യയുടെ അമ്മ ശ്യാമളയും ചോദ്യം ചെയ്യലിന് വിധേയയായി. ഇരുവരുടേയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാവ്യയുടെ അമ്മയെ വേണ്ടി വന്നാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന സൂചനയും നല്‍കുന്നുണ്ട്. ഇരുവരേയും വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.

നടി ആക്രമിക്കപ്പെട്ട ശേഷമുള്ള ദിലീപിന്റെ പെരുമാറ്റങ്ങളെക്കുറിച്ചും കാവ്യയോട് പൊലീസ് തിരക്കി. സംഭവംനടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളും കാവ്യയോട് ചോദിച്ചറിഞ്ഞു. എ.ഡി.ജി.പി. ബി. സന്ധ്യ ചോദ്യംചെയ്യലിന് നേതൃത്വംനല്‍കി. ഐ.ജി. ദിനേന്ദ്ര കശ്യപ്, ക്രൈംബ്രാഞ്ച് എസ്പി. സുദര്‍ശന്‍, പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുമായി സന്ധ്യ കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തി. ആലുവയിലുള്ള ദിലീപിന്റെ തറവാട്ടുവീട്ടില്‍വച്ചാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണിവിടെ താമസിക്കുന്നത്. കേസിനുശേഷം കാവ്യ ഇങ്ങോട്ട് താമസം മാറ്റിയിരിക്കുകയാണ്. കാവ്യയും ദിലീപും താമസിക്കുന്നത് ആലുവ പാലസിനുസമീപമുള്ള വീട്ടിലാണ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍  മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയതായും പീഡനവിവരം ഉള്‍പ്പെടെ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും ആയിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യംചെയ്തു. ദിലീപിന്റെ ആലുവയിലെ വീട്ടില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍. നടി ആക്രമിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് സൂചന.

രാവിലെ 11 ന് തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്. കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിനുശേഷം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയെന്ന് പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലക്ഷ്യയില്‍ അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വിവരങ്ങള്‍ കേസില്‍ ജാമ്യത്തിനായി ഓടി നടക്കുന്ന ദിലീപിന്റെ കുരുക്ക് മുറുക്കുമോ എന്നാണ് സംശയം.കാവ്യാ മാധവനൊപ്പം അമ്മ ശ്യാമളയും ഉണ്ടായിരുന്നു ചോദ്യം ചെയ്യലില്‍ ഉണ്ടായിരുന്നു.നേരത്തെ കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പോലീസ് എത്തിയത്.കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്.നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും മെമ്മറികാര്‍ഡ് ലഭിച്ചിരുന്നില്ല.ചില രേഖകളും മറ്റും പൊലീസ് ശേഖരിച്ചിരുന്നു.

ദിലീപ് കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദിലീപിന്റെ വിവാഹബന്ധം തകര്‍ന്നതിന് പിന്നില്‍ യുവനടിയാണെന്ന് കരുതിയാണ് ആക്രമണത്തിന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രമുഖ നടനും നിര്‍മ്മാതാവും വിതരണക്കാരനുമായ ദിലീപിന് ജാമ്യം നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തി.

നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിവരെ നീണ്ടു.

കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു. കാവ്യാ മാധവനൊപ്പം അമ്മ ശ്യാമളയും ഉണ്ടായിരുന്നു.കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പൊലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പൊലീസ് എത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. നടന്‍  ദിലീപുമായി റിമി ടോമിക്ക്  റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍.

അടുത്തിടെ ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും കണക്കിലെ ക്രമക്കേടുകളും കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നത്രെ.ആക്രമിക്കപ്പെട്ട നടിയും റിമിയും അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി റിമി അകലുകയായിരുന്നു. ഈ ഒരു കാരണവും പോലീസ് റിമിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ ഉണ്ട്. റിമി ടോമിയോട് വിദേശ യാത്രകള്‍ റദ്ദാക്കണമെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ മാഡത്തേയും വമ്പന്‍ സ്രാവിനേയും തേടിയുള്ള യാത്ര തുടരാന്‍ അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ പച്ചക്കൊടി. ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ ഏത് ഉന്നതനേയും പിടികൂടാമെന്നാണ് നിര്‍ദേശം.

ഇതോടെ കൊച്ചിയിലെ മാഫിയാ തലവന്‍ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നു. ഇതിലെല്ലാം പ്രധാനം മാഡത്തിന്റെ സംശയങ്ങള്‍ ഗായികയിലേക്കും നീങ്ങുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്-കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്.

ദിലീപും മാഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമാണ് കേസിലെ മുഖ്യ ആസൂത്രകരെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസ് കാത്തിരിക്കുകയാണ്. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെന്‍ സിനിമയിലൂടെ നിര്‍മ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ്.

കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിക്കഴിഞ്ഞു. നാദിര്‍ഷയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ദിലീപിന്റെ ഫോണ്‍ കോളിന് ശേഷം അപ്പുണ്ണി ഒളിവിലാണെങ്കിലും ഇയാളുടെ പിന്നാലെ തന്നെ പൊലീസുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. നേരത്തെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അറസ്റ്റ് നടന്നില്ല.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച പി.സി. ജോര്‍ജ് എംഎല്‍എയെ ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നതും നിര്‍ണ്ണായകമാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും ഭരണപക്ഷത്തിലെ പ്രമുഖര്‍ ചരടുവലിച്ചെന്നും അദ്ദേഹം പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പൊലീസിനെതിരേ രൂക്ഷവിമര്‍ശനമാണ് പി.സി. ജോര്‍ജ് ഉയര്‍ത്തിയത്. ഇതിനൊപ്പം ഗായികയേയും ചോദ്യം ചെയ്യും. ഗായികയില്‍ നിന്നും കാര്യങ്ങള്‍ തിരിക്കിയ ശേഷമാകും കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് തീരുമാനിക്കുക. പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളേയും നിര്‍ണ്ണായകമായാണ് പൊലീസ് കാണുന്നത്. ദിലീപിന് പിന്നിലുള്ള ശക്തിയെ കണ്ടെത്താനാണ് നീക്കം.

സംഭവത്തില്‍ മൂന്ന് എംഎല്‍എമാരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് പി.സി. ജോര്‍ജിനെ ചോദ്യംചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി: എ.വി. ജോര്‍ജ് വ്യക്തമാക്കിയത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.
നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തായ നടിയും ഗായികുമായി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍തുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോ എന്നും കണ്ടെത്തുകയാണു ലക്ഷ്യം. രണ്ടു സിനിമകളില്‍ മാത്രമാണ് ഒപ്പം അഭിനയിച്ചതെങ്കിലും ഈ നടിയും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ വിദേശ പര്യടനം നടത്തിയതായും വിവരമുണ്ട്.

അദാനിക്ക് വേണ്ടി ഉണ്ടാക്കിയ വിഴിഞ്ഞം കരാറിനെതിരെ ആം ആദ്മി പാര്‍ട്ടി 15-ാം തീയതി മുതല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ വാഹന പ്രചരണ ജാഥ ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങളുമായി സംവദിച്ചു വിഴിഞ്ഞം കരാറിലെ അഴിമതി തുറന്നു കാട്ടി നടത്തിയ വാഹന പ്രചരണ ജാഥയിലൂടെ ഈ സമരത്തിനു സംസ്ഥാന വ്യാപകമായി തുടക്കം കുറിക്കുന്നു. അദാനിക്ക് വേണ്ടി ഉണ്ടാക്കിയ അഴിമതി കരാര്‍ സംസ്ഥാന താല്പര്യത്തിന് അനുകൂലമായി തിരുത്തണമെന്നും ഈ അഴിമതിക്ക് കാരണക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി ആര്‍ നീലകണ്ഠന്‍ ആവശ്യപെട്ടു. സമാപന സമ്മേളനം ഉഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി ആര്‍.
സമാപന സമ്മേളനത്തില്‍ മുന്‍ സി.എ.ജി ഉദ്യോഗസ്ഥന്‍ പി ഗോപകുമാര്‍, ഡോ: ആസാദ്, ഏലിയാസ് ജോണ്, ഷൌക്കത്ത് അലി എരോത്, മേല്‍വി വിനോദ്, സോമനാഥന്‍ പിള്ള, സുസന്‍ ജോര്‍ജ്, സജു ഗോപിദാസ്, ഗ്ലെവിയാസ് അലെക്സാണ്ടര്‍, ജോസ് ഒലിക്കാന്‍, വേണുഗോപാല്‍ ടി, റാണി ആന്റോ, ഷക്കീര്‍ അലി, ഷാജഹാന്‍ എന്‍ കെ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപ നഷ്ടം വരുത്തുന്നതും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉള്ളതും ആണ് എന്നത് എന്ന് ഭരണഘടനാ സ്ഥാപനമായ സി എ ജി കണ്ടെത്തിയിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന ഇടതു പക്ഷം അഴിമതിയില്‍ പങ്കാളിയാണ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സമിതി അടിയന്തരമായി ഇത് പരിശോധിച്ചു മേല്‍ നടപടികള്‍ നിര്‍ദ്ദേശിക്കണം.

2ജി സ്പെക്ട്രം തുടങ്ങിയ പദ്ധതികളില്‍ ഇത്തരത്തിലുള്ള സി എ ജി റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വീകരിച്ച നിലപാട് അവരിപ്പോള്‍ സൗകര്യപൂര്‍വം മറക്കുന്നു. യൂ ഡി എഫ് സര്‍ക്കാര്‍ ഒപ്പിട്ട വിഴിഞ്ഞം കരാറില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ഉണ്ടെന്ന് പറഞ്ഞവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പുകമറ സൃഷ്ടിച്ചു കൊണ്ട് അഴിമതിക്കും കൊള്ളക്കും കൂട്ടു നില്‍ക്കുകയാണ് ഇടതു പക്ഷ സര്‍ക്കാര്‍. സി എ ജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തു വച്ച മാസങ്ങള്‍ കഴിഞ്ഞിട്ടും അതിനെപ്പറ്റി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു.

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് വിവരങ്ങള്‍ നല്‍കിയത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.ഇക്കാര്യം ദിലീപ് അറിഞ്ഞതോടെ ‘ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന്’ ദിലീപ് പറഞ്ഞതായും മഞ്ജു അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ നടി തന്നെ അറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി എന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി. നടി ആക്രമിക്കെപ്പെട്ട സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മഞ്ജു മൊഴിയില്‍ പറയുന്നു.

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് മഞ്ജുവിന്റെ മൊഴി എഡിജിപി ബി. സന്ധ്യ രേഖപ്പെടുത്തിയത്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്ള നടി മഞ്ജുവിന് കൈമാറിയെന്ന അറിഞ്ഞതോടെയാണ് ദിലീപിന് വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ദിലീപിന് നടിയോട് പകയ്ക്ക് ഇടയാക്കിയത് കുടുംബബന്ധം തകര്‍ത്തതിനാലാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ കണ്ടെത്തലിന് ബലമേകുന്ന സാക്ഷി മൊഴിക്ക് വേണ്ടിയാണ് മഞ്ജുവില്‍ നിന്ന് വിവരങ്ങള്‍ തേടിയത്.

Copyright © . All rights reserved