Latest News

ദൈവത്തിന്റെ അശരീരി ധ്യാനതിനിടയിൽ   പുറത്തുവരുന്നതും അത് പിന്നീട് ശരിയായി മാറുന്നതും വിശ്വാസികള്‍ക്ക് സുപരിചിതമാണ്. ഈ വര്‍ഷം ആദ്യം കൊട്ടിയൂര്‍ സെന്റ്‌. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഇതുപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു – ഇവിടെ എന്തോ അസുഖകരമായത് സംഭവിക്കാന്‍ പോകുന്നു. കരുതിയിരിക്കുക എന്നായിരുന്നു അത്. എന്നാല്‍ അത് ഇങ്ങനെ അച്ചട്ടാവുമെന്ന് ആരും കരുതിയില്ല. ആ ധ്യാനത്തിന്റെ മുഖ സംഘാടകനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായത്. ധ്യാനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആ വിവരം റോബിനും അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. എന്നാല്‍ അതൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് ഗര്‍ഭമൊക്കെ വേറാരുടെയെങ്കിലും തലയില്‍ കൊടുക്കാമെന്നായിരുന്നത്രെ വൈകാരിയച്ചനായ റോബിന്‍ കരുതിയിരുന്നത്. പക്ഷെ ദൈവം അങ്ങനെ നിരപരാധികളെ ക്രൂശില്‍ തറയ്ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉപ്പു തിന്നയാള്‍ തന്നെ വെള്ളം കുടിയ്ക്കുമെന്നുമായിരുന്നു അന്ന് ധ്യാനമധ്യെ വട്ടായിലച്ചന് വെളിപ്പെടുത്തലുണ്ടായതെന്ന് ഇടവകക്കാര്‍ക്ക് ഇപ്പോഴാണത്രെ മനസിലായത്. ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി പ്രസവിച്ചത്. ഈ സ്കൂളിന്റെ മാനേജര്‍ ആയിരുന്നു ഇടവക വികാരിയായ റോബിന്‍ അച്ചന്‍. പെൺകുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതർക്കെതിരെയും വൈദികനെ രക്ഷപെടുത്താൻ ശ്രമിച്ചവർക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരിൽ ചിലർ രഹസ്യമായി ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. ഒളിവിൽ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂർ ചാലക്കുടിയിൽനിന്ന് പൊലീസ് പിടികൂടിയത്അറസ്റ്റിലായതോടെ ഫാദർ റോബിൻ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാർക്ക് മുന്നിൽ തകർന്നത്. കർക്കശക്കാരനായ വികാരിയെ ഇടവകകാർക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളിൽ ഫാദറിനോട് എതിർപ്പുണ്ടായിരുന്നെങ്കിലും ഈ കാർക്കശ്യം കൊണ്ട് തന്നെപുറത്ത് പറയാൻ ആരും ധൈര്യപെട്ടിരുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ് ഇയാൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. റോബിൻ വടക്കുംചേരി പെൺകുട്ടികളെ നേഴ്സിങ് പഠനത്തിനും ജോലിക്കുമായി അയൽ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാർത്ത പുറത്തു വന്നതോടെ ഇതേ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവച്ചതിൽ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അന്വേഷണം നീളാതിരിക്കാൻ പ്രത്യേക കരുതൽ സഭയിലെ ഉന്നതർ എടുക്കുന്നുമുണ്ട്. നേഴ്സിങ് വിദ്യാർത്ഥികളെ പുറത്തേക്ക് കൊണ്ടുപോകുന്നതും ഫാദർ റോബിനായിരുന്നു. ഫാദറിനെതിരെ പീഡനകുറ്റത്തിനെതിരെ ഗുരുതരമായ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ഈ റിക്രൂട്ട്മെന്റുകളെ കുറിച്ചും അന്വേഷണം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നു ക്രിസ്തുരാജ ഹോസപിറ്റലിൽ നിന്ന് പതിനാറു വയസുള്ള പെൺകുട്ടി പ്രസവിച്ചിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതും വിഷയം മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നതിന് തെളിവാണ്. ഇതെല്ലാം അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് ആവശ്യമുയരുന്നത്.

അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനി പിതാവിൻ്റെ കുത്തേറ്റ് മരിച്ചു. മുംബൈയിലെ മോത്തിലാൽ നഗറിൽ ആണ് സംഭവം. കോളജ് വിദ്യാർത്ഥിനിയായ മേഘ്ന അഗവാനെയാണ് മരിച്ചത്. അയൽക്കാരുമായുള്ള തർക്കത്തിനിടയിൽ പിതാവായ രാജേഷ് മകളുടെ ദേഹത്തേക്ക് നിലതെറ്റി വീഴുകയും കൈയിൽ ഉണ്ടായിരുന്ന കത്തി മേഘ്നയുടെ നെഞ്ചിൽ കുത്തിക്കയറുകയുമായിരുന്നു.
അയൽക്കാരായ സുഭാഷ് ഗോദെറാവുവിൻ്റെ കുടുംബവുമായാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടയിൽ രാജേഷിനെ സുഭാഷ് പിടിച്ചു തള്ളുകയും അടിതെറ്റിയ രാജേഷ് മകളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. തുണി കഴുകുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്‍ച രാവിലെയാണ് ഇരു വീട്ടുകാരും തമ്മിൽ തർക്കം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 24കാരിയായ നവവധുവിന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തി. രചന സിസോധരയെന്ന യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായാണ് പ്രാഥമിക സൂചന. കഴിഞ്ഞ ഡിസംബര്‍ മുതല്‍ യുവതിയെ സ്വന്തം വീട്ടില്‍ നിന്ന് കാണാതായിരുന്നതായി പോലീസ് പറയുന്നു.
ഫെബ്രുവരി 25ന് യുവതി ഹൃദയസംബന്ധമായ അസുഖത്താല്‍ മരണമടഞ്ഞതായാണ് നോയ്ഡയിലെ ആശുപത്രിയിലെ രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്വാസകോശത്തില്‍ ചാരത്തിന്റെ അംശം കണ്ടെത്തി. ഇതാണ് യുവതിയെ തീകൊളുത്തി കൊന്നതാണെന്ന സംശയത്തിന് വഴിവെച്ചത്.തങ്ങളുടെ മകളെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രചനയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. 70 ശതമാനം പൊള്ളലേറ്റ നിലയിലാണ് രചനയുടെ മൃതദേഹം പോലീസ് പുറത്തെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രചനയുടെ ഭര്‍ത്താവ് ദെവേഷ് ചൗധരിക്കും (23) മറ്റ് 11 പേര്‍ക്കെതിരേയും കേസെടുത്തു. രചനയെ വീട്ടില്‍ നിന്ന് കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അലിഗഢിലെ ദേവേഷിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതായി മാതൃസഹോദരന്‍ കൈലാഷ് സിംഗ് പറഞ്ഞു. എന്നാല്‍ അവിടെയെത്തി നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്താനായില്ലെന്ന് ഇയാള്‍ പറഞ്ഞു. ദേവേഷിനെ വിവാഹം കഴിച്ച ശേഷം രചന നോയ്ഡയില്‍ ബിരുദ പഠനം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് കാണിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

16കാരിയായ പെൺകുട്ടിയേ ഗർഭിണിയാക്കിയ വൈദീകനേ കേസിൽ നിന്നും രക്ഷപെടുത്താൻ പ്രവസ രേഖകളിൽ പ്രായം 18വയസുകാണിച്ചു. പ്രായ പൂർത്തിയായ പെൺകുട്ടിയാണെന്ന് കാണിക്കാനാണിത്. മാത്രമല്ല പിതൃത്വം ആശുപത്രിയിൽ രേഖപെടുത്തിയില്ല. അവിടെ വിവാഹം കഴിഞ്ഞില്ല എന്നാണ്‌ കൊടുത്തത്. 18വയസന്നാണ്‌ ആശുപത്രി അധികൃതർ കൂത്തുപറമ്പ് മുനിസിപാലിറ്റിയിലും പെൺകുട്ടിയുടെ പ്രായം കാണിച്ചത്.
കന്യാസ്ത്രീകൾ നടത്തുന്ന കൂത്തുപറമ്പിലേ ക്രിസ്തുരാജാ ആശുപത്രിയിലാണ്‌ കുട്ടിയുടെ ജനനം. ഇത് അതീവ രഹസ്യമായിരുന്നു. പ്രവസ കാര്യങ്ങൾക്ക് സഹായിക്കാൻ ഇടവകയിലേ ഒരു സ്ത്രീയേ ഫാ.റോബിൻ അയച്ചിരുന്നു. പള്ളിയിലെ ദമ്പതി കൂട്ടായ്മയിലേ നേതാവായിരുന്ന ഒരു സ്ത്രീയാണിത്. വൈദീകന്റെ കുഞ്ഞാണെന്ന് അറിഞ്ഞിട്ടും അവർ വിവരം പുറത്തു പറയാതെ എല്ലാം രഹസ്യമായി ഒളിപ്പിച്ചു. ഈ സ്ത്രീക്ക് പ്രതിയായ വൈദീകൻ 3.5 ലക്ഷം രൂപ നല്കിയിരുന്നത്രേ. ആശുപത്രി ചിലവിനും, കുഞ്ഞിനേ ഒളിപ്പിക്കാനും, ബാക്കി സത്രീക്കുള്ള കൂലിയായും ആയിരുന്നു തുക.

പെൺകുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പത്രകുറിപ്പ് ഇറക്കിയതിലാണ്‌ 16വയസ് എന്നുള്ളത് 18 വയസാക്കി കാണിച്ചിരിക്കുന്നത്. പ്രായം പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു തന്നതാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കേസിൽ തങ്ങൾ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തലിൽ ഏറ്റവും വിചിത്രമായത് പെൺകുട്ടി വന്നപ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ്‌. വയർ വേദനയാണെന്ന് പറഞ്ഞാണ്‌ വന്നത്. ഡോക്ടർ പരിശോധിച്ച് കഴിഞ്ഞപ്പോൾ ആണ്‌ പ്രസവ വേദനയെന്ന് മനസിലായത് എന്നാണ്‌. പൂർണ്ണ ഗർഭിണിയേ കണ്ടിട്ട് കാര്യം മനസിലായില്ല എന്നു പറഞ്ഞാൽ അതും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്‌.

പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് മുറയില്‍ ചോദ്യം ചെയ്യരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശം. ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.

പള്‍സര്‍ സുനിയെ പിടികൂടിയപ്പോള്‍ നല്‍കിയ പിന്തുണ ഇപ്പോള്‍ അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി ഇതുവരെ പോലീസിനോട് പറഞ്ഞിട്ടില്ല.

നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തൊട്ടടുത്തുള്ള കസേരയിലിരുന്നു ‘പോയിന്റു’കൾ നിരന്തരം പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന മന്ത്രി എ.കെ.ബാലനോട് ‘ ഹാ, അനങ്ങാതിരിക്കൂന്ന്’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൈക്കിലൂടെ ഈ ശകാരം എല്ലാവരും കേട്ടതോടെ സഭ ഒരു നിമിഷം ചിരിയിൽ മുങ്ങി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറയുമ്പോഴാണു സംഭവം.
മരണമടഞ്ഞ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സർക്കാർ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതിനിടയിലാണു മന്ത്രി ബാലൻ ഇടപെട്ട് ഓരോ കാര്യങ്ങളായി പറഞ്ഞത്. മുഖ്യമന്ത്രിയോടു മുന്നിലെ മൈക്കിലൂടെ ബാലൻ പറയുന്നതും സഭയ്ക്കാകെ കേൾക്കാമായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സർക്കാർ ചെയ്യുന്നതൊന്നും പുതിയ കാര്യങ്ങളല്ല എന്ന് ഇടയ്ക്കു ചൂണ്ടിക്കാട്ടി.

ബാലൻ പറയുന്നതെല്ലാം കേട്ടു തെറ്റിദ്ധരിച്ചു പുതിയ കാര്യമായി മുഖ്യമന്ത്രി ഇതൊന്നും സഭയിൽ അവതരിപ്പിക്കരുത്. ഇതെല്ലാം ഏതു സർക്കാരും ചെയ്യുന്ന കാര്യമാണ്– ചെന്നിത്തല പറഞ്ഞു. ഇതിനുശേഷം മുഖ്യമന്ത്രി മറുപടി തുടർന്നപ്പോഴും ബാലൻ തന്റെ ‘ഇടപെടലുകൾ’ നിർത്തിയില്ല. ഇതോടെയാണു ലേശം ഈർഷ്യയോടെ ആ പരിപാടി അവസാനിപ്പിക്കാൻ സഹമന്ത്രിയോടു മുഖ്യമന്ത്രി പറഞ്ഞത്. ചിരിയോടെ അന്തരീക്ഷം ലഘൂകരിക്കാനും തുടർന്നു മുഖ്യമന്ത്രി ശ്രമിച്ചു

കണ്ടെയ്നർ ലോറി ഇടിച്ചതിനെ തുടർന്ന് തകർന്ന കാറിൽ നിന്നു പുറത്തേക്കുവീണ പാവ, ജീവനുള്ള കുട്ടിയാണെന്നു കരുതി ലോറി ഡ്രൈവർ വാഹനമുപേക്ഷിച്ച് ഓടിയൊളിച്ചു. നടുറോഡിൽ കിടന്ന കണ്ടെയ്നർ ഗതാഗത തടസമുണ്ടാക്കിയതിനെത്തുടർന്ന് നാട്ടുകാരിലൊരാൾ റോഡിൽ നിന്നും ഉപറോഡിലേക്ക് ലോറി മാറ്റിയിട്ടു.
ഇന്നലെ വൈകിട്ട് ഏഴരയോടെ കൊരട്ടി ജംക്‌ഷനിലാണ് സംഭവം. സിഗ്നലിൽ നിർത്തിയ കാറിനു പുറകിൽ ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ പുറകിലെ ചില്ലു ജനൽ തകർന്ന് അകത്തുണ്ടായിരുന്ന വലിയ പാവ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഒരു ചെറിയ കുട്ടിയുടെ വലിപ്പമുള്ള പാവ പുറത്തേക്ക് വീഴുന്നതു കണ്ട് പലരും ഒച്ചയുണ്ടാക്കിയതോടെ ലോറി ഡ്രൈവർ ക്യാബിനിൽ നിന്ന് ഇറങ്ങി ഓടി. പൊലീസ് സ്ഥലത്തെത്തി.അപകടത്തിൽ ആർക്കും പരുക്കില്ല.

കൊച്ചി: ഏറെ കോളിളക്കം ശൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസില്‍ സമയബന്ധിതമായി അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
ക്രിമിനല്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് 90 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. സമാന രീതിയില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ വന്നതോടെയാണ് രാഹുലിനും രശ്മിക്കും ജാമ്യം ലഭിച്ചത്. 75,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. മാത്രമല്ല ലൈംഗിക ചുവയുള്ള കമന്റുകളോ പോസ്റ്റുകളോ പ്രചരിപ്പിക്കെരുതെന്നും കോടതി നിര്‍ദേശിച്ചു.

എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അത് ഹാജരാക്കണം. കോടതിയില്‍ ഹാജരാകാനല്ലാതെ സംസ്ഥാനത്തിന് പുറത്ത് പോകരുത്. സാക്ഷികളെയും പരാതിക്കാരെയും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 18നാണ് രാഹുലിനെയും രശ്മിയെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച് പെണ്‍വാണിഭം നടത്തിയതിനാണ് ഇരുവരും പിടിയിലായത്.

ആലപ്പുഴ: ആര്‍എസ്എസ് ആക്രമണത്തില്‍ സിപിഐ(എം) പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ചേര്‍ത്തല തവണക്കടവ് സ്വദേശി ഷിബു(32)വാണു കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണു ഷിബുവിന് ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റത്. സംഘര്‍ഷത്തിനിടെ ഷിബുവിന്റെ തലക്ക് ഇരുമ്പ് വടികൊണ്ട് അടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഷിബുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ ഇരിക്കെയാണ് ഇന്ന് രാവിലെ ഷിബു മരിച്ചത്. ഷിബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയില്‍ രാവിലെ 11 മുതല്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകിട്ട് 6 വരെയാണു ഹര്‍ത്താല്‍.

ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ(എം) പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അരുണ്‍ പ്രകാശ് എന്നിവര്‍ ചികിത്സയിലാണ്. പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുമ്പേച്ചിറയില്‍ കരുണാകരന്‍വിലാസിനി ദമ്പതികളുടെ മകനാണ് ഷിബു. ഭാര്യ ഷൈനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വൈകിട്ടു നടക്കും.

കഞ്ചാവ്മയക്കുമരുന്ന് വില്‍പ്പന സംഘത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ എന്നു പരാതിയുണ്ട്. നിരവധി കേസിലെ പ്രതിയും മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയുമായ ഈച്ചരപറമ്പ് ജോസുകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മയക്കുമരുന്നു വില്‍പ്പനക്കാരെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതിന്റെ പേരിലാണു ആക്രമണം നടത്തിയതെന്നാണ് സിപിഐ(എം) ആരോപിക്കുന്നത്

സരണ്‍: യുവതിയെ ഭര്‍ത്താവ് പോണ്‍ സിനിമക്കാര്‍ക്ക് വിറ്റു. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെയാണ് ഭര്‍ത്താവ് പോണ്‍ സിനിമ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. സിനിമാ നിര്‍മ്മാതാക്കളുമായി കരാറായ ശേഷം പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി ഹരിയാനയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി. യുവതിയുടെ ഭര്‍ത്താവും അയാളുടെ സഹോദരിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്കാണ് പോണ്‍ സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യം. എന്നാല്‍ നിര്‍ദനരായ യുവതിയുടെ പിതാവിന് ഇത്രയും തുക സ്ത്രീധനമായി നല്‍കാന്‍ കഴിഞ്ഞില്ല. സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്ത് വീട്ടുകാര്‍ ഉപദ്രവിക്കുക പതിവായിരുന്നു

Copyright © . All rights reserved