Latest News

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് സല്ലാപം. ഒരു നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ഒരുപാട് പ്രശംസകളും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. കഥാപാത്രമായി ജീവിയ്ക്കുകയാണ് പലപ്പോഴും മഞ്ജു വാര്യര്‍ എന്നാണ് ഒരിക്കല്‍ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത്.
അങ്ങനെ കഥാപാത്രമായി ജീവിച്ചപ്പോള്‍, സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു.ഒരു  പ്രമുഖ ചാനലില്‍ റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയില്‍ ആണ്  മഞ്ജു വാര്യര്‍ അക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു റിമി ടോമി അവതരിപ്പിയ്ക്കുന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് .

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു, റിമി ടോമിയുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു. അതിനിടയിലാണ് ആ ആത്മഹത്യ ശ്രമത്തെ കുറിച്ച് പറഞ്ഞത്. ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു.. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്.

കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്‌സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീണു. മഞ്ജു വാര്യരും ഷൈന്‍ നിഗവും എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് .

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ് . നടി സഞ്ചരിച്ച കാറിനെ മൂന്നു വാഹനങ്ങളില്‍ പിന്തുടര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പോലീസിനാണ് ഇക്കാര്യത്തെപ്പറ്റിവിവരം ലഭിച്ചത്. ഒരു വാഹനം മാത്രമാണു നടിയെ പിന്‍തുടര്‍ന്നതെന്ന മൊഴികളില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി ഉറച്ചുനില്‍ക്കുമ്പോഴാണു മറ്റു രണ്ടു വാഹനങ്ങളുടെ വിവരം പൊലീസിനു ലഭിച്ചത്. ദേശീയപാതയില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ ഈ വാഹനങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സുനില്‍കുമാര്‍ സഞ്ചരിച്ച വാഹനത്തിനു പിന്നിലും നടി സഞ്ചരിച്ച കാറിനു മുന്നിലുമായാണ് ഇവ നീങ്ങിയത്. മൂന്നു ദിവസം കൂടിയാണ് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പോലീസിന് അനുവാദമുള്ളത്. സുനിലിന്റെ മനസിലുള്ള രഹസ്യങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേസന്വേഷണം ഏതാണ്ട് അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. അതേസമയം സുനിലിനൊപ്പം അറസ്റ്റിലായ ഗുണ്ടകള്‍ക്കു മറ്റു രണ്ടു വാഹനങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. എന്നാല്‍ സുനിലിന് ഇക്കാര്യം വ്യക്തമായി അറിവുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. ഈ വാഹനങ്ങളില്‍ സഞ്ചരിച്ചിരുന്നവരുടെ വിവരം പുറത്തുവരാതിരിക്കാനുള്ള ശ്രമമാണു സുനിലിന്റെ മൊഴികളില്‍ ഉടനീളം കാണുന്നത്. സുനില്‍ ഒഴികെയുള്ള മറ്റു പ്രതികള്‍ പോലും അറിയാതെ രണ്ടു വാഹനങ്ങള്‍ കൂടി നടിയുടെ കാറിനു മുന്നിലും പിന്നിലും നീങ്ങിയെന്ന രഹസ്യവിവരം സംഭവത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചു സൂചന നല്‍കുന്നതാണ്. അറസ്റ്റിലായ പ്രതികളില്‍ തമ്മനം മണികണ്ഠനു മാത്രമാണു കാറിനുള്ളില്‍ നടന്ന അതിക്രമത്തെ കുറിച്ചു നേരിട്ട് അറിയാവുന്നത്. നടിയെ സുനില്‍ ഉപദ്രവിക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നതു മണികണ്ഠനാണ്. പിറ്റേന്നു രാവിലെ സമൂഹ മാധ്യമങ്ങളില്‍ നിന്നാണു നടിയെ സുനില്‍ ഉപദ്രവിച്ച കാര്യം മനസ്സിലാക്കിയതെന്നു മറ്റു പ്രതികള്‍ മൊഴി നല്‍കി. സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ സുനില്‍കുമാറിന്റെ മാത്രം അറിവില്‍ ഒതുക്കിനിര്‍ത്തിയാണു കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. ഗുണ്ടകളായ വടിവാള്‍ സലിം, പ്രദീപ്, വിജീഷ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു ലഭിച്ചില്ല. എല്ലാം അറിയാവുന്ന പള്‍സര്‍ സുനിയെ കൊണ്ടു സത്യം പറയിക്കാനുള്ള നീക്കങ്ങള്‍ ഇതുവരെ ഫലം കണ്ടില്ല.

വര്‍ഷങ്ങളായി ശേഖരിച്ചു വെച്ച പോണ്‍ മാഗസീനുകളുടെ ശേഖരം തലയില്‍വീണ് 50കാരനു ദാരുണമരണം . ജപ്പാനിലാണ് സംഭവം. ജോജി എന്ന വ്യക്തി മരിച്ചിട്ടും മാസങ്ങള്‍ കഴിഞ്ഞാണ് ബന്ധുക്കള്‍ മരണവിവരം അറിഞ്ഞത് എന്നതാണ് ഇതിലെ മറ്റൊരു വസ്തുത .ഒരു ഫ്ലാറ്റില്‍ ഒറ്റയ്‍ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹത്തിന്‍റെ മൃതദേഹം പോലീസാണ് കണ്ടെത്തിയത്.
മാഗസിനുകളുടെ കൂനയ്ക്കിടയില്‍ കിടക്കുന്നവിധത്തിലായിരുന്നു മൃതശരീരം. ആറ് ടണ്ണോളം മാഗസിനുകളാണ് ഇദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍നിന്ന് കണ്ടെത്തിയത്.ഇതെല്ലം ഇയാളുടെ ദേഹത്തേക്ക് എങ്ങനെയോ വീഴുകയായിരുന്നു എന്നാണ് കരുതുന്നത് .സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേട്‌ ആകുമെന്ന് കരുതി അയല്‍ക്കാരറിയാതെ മാഗസിനുകള്‍ നീക്കം ചെയ്യാനായി ശുചീകരണ തൊഴിലാളികളെ ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇവര്‍തന്നെ ചിത്രങ്ങള്‍ പകര്‍ത്തി വിവരം പുറത്തെത്തിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുറവന്‍തോട് ജങ്ഷനു കിഴക്ക് വെളിയത്തേഴം വീട്ടില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഇടവഴിക്കല്‍ വീട്ടില്‍ കബീര്‍ആബിദ ദമ്പതികളുടെ മകള്‍ സബിത(28)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സബിതയുടെ ഭര്‍ത്താവും പുന്നപ്ര തെക്ക് പഞ്ചായത്ത് ആനന്ദമന്ദിരത്തില്‍ മോഹന്‍ദാസ്ആനന്ദവല്ലി ദമ്പതികളുടെ മകനുമായ സന്ദീപി(സല്‍മാന്‍ 36 ) നെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ സല്‍മാനും സബിതയും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ബാങ്കില്‍ പോയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ തോളില്‍ കൈയിട്ട് സന്തോഷവതിയായി ബൈക്കില്‍ വീട്ടിലെത്തിയ സബിത നിമിഷങ്ങള്‍ക്കകം വെട്ടേറ്റ് മരിക്കുകയായിരുന്നു. എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹ ജീവിതം ആരംഭിച്ച ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നെന്നാണ് പരിസരവാസികള്‍ പറയുന്നത്. വഴക്ക് നടക്കുമ്പോള്‍ നാട്ടുകാര്‍ വിവരമറിയിക്കുന്നതിനനുസരിച്ച് പലപ്പോഴും പോലീസെത്തി സല്‍മാനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാറുണ്ട്. ഇന്നലെ ഉച്ചയോടെ പതിവിനു വിപരീതമായി സബിതയുടെ അലമുറ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു നില്‍ക്കുന്ന സല്‍മാനെ കണ്ടത്. ഇവര്‍ തമ്മില്‍ വഴക്ക് നടക്കുമ്പോള്‍ വിവരമന്വേഷിക്കാന്‍ വീട്ടിലെത്തുന്നവരോട് സല്‍മാന്‍ തട്ടിക്കയറുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാരും ഇവരുടെ കാര്യത്തില്‍ ഇടപെടാതായി. പുറത്തുപോയിരുന്ന ഇരുവരും ഇന്നലെ ഉച്ചയോടെ ബൈക്കില്‍ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്നു വഴക്കിനിടെ വെട്ടുകത്തികൊണ്ട് സബിതയുടെ കഴുത്തിന്റെ ഇരുഭാഗത്തും വെട്ടുകയായിരുന്നു. കഴുത്തിന്റെ ഇരുഭാഗത്തും വെട്ടേറ്റ സബിത അടുക്കളയില്‍ മരിച്ചുകിടക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകം നടന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടു മൂന്നു വര്‍ഷമേയായിട്ടുള്ളൂ. സന്ദീപും സബിതയും താമസിക്കുന്ന വീടും സ്ഥലവും ഇരുവരുടെയും പേരിലായിരുന്നു. ഇതു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി പോലീസും അയല്‍വാസികളും പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരായ സ്ത്രീകള്‍ ദേഹമാസകലം രക്തംപുരണ്ട നിലയില്‍ സല്‍മാനെ കണ്ടു. വിവരമറിഞ്ഞ് കൂടുതല്‍ പേരെത്തിയതോടെ സല്‍മാന്‍ വീടിന്റെ അകത്തുകയറി വാതിലടച്ചു. പുന്നപ്ര എസ്.ഐ: ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകടന്ന് അറസ്റ്റ് ചെയ്തത്.

വിവാഹത്തിന് മുമ്പേ ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്ന കാമുകനൊപ്പം ഗള്‍ഫ്കാരന്റെ ഭാര്യയായ 19കാരി ഒളിച്ചോടിയത്‌ കൈയ്യില്‍ കിട്ടാവുന്നതെല്ലാം എടുത്ത് .കണ്ണൂരില്‍ ആണ് സംഭവം .കഴിഞ്ഞമാസം 28ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശിനിയായ 19കാരിയെ കാണാതായത്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ബാഗ് നിറയെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും, സ്വര്‍ണവും ,പാസ്‌പോര്‍ട്ടും കൊണ്ടുപോയിരുന്നു. പുലര്‍ച്ചെ യുവതിയുടെ പിതാവ് എഴുന്നേറ്റപ്പോഴാണ് അടുക്കള വാതില്‍ തുറന്നിട്ട നിലയില്‍ കണ്ടത്. തുടര്‍ന്നുള്ള തെരച്ചിലിലാണ് മകളെ കാണാതായ വിവരം അറിയുന്നത്. കിടപ്പറയിലെ മേശപ്പുറത്ത് എഴുതിവെച്ച കത്തില്‍ ഞാന്‍ പോകുന്നു എന്നെ അന്വേഷിക്കേണ്ടെന്നും എഴുതിയിരുന്നു.
കഴിഞ്ഞവര്‍ഷം സപ്തംബര്‍ 6 നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇരുവരേയും ബെംഗളുരുവിലുള്ള ഒരു ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഡിഗ്രി ഫസ്റ്റ് ഇയര്‍ പഠിക്കവെയാണ് തളിപ്പറമ്പ് സ്വദേശിയായ യുവാവുമായി യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്.

ഈ പ്രണയം ആരുമറിഞ്ഞിരുന്നില്ല. വിവാഹശേഷവും കാമുകനുമായി ഫേസ്ബുക്കിലും മൊബൈല്‍ ഫോണിലൂടെയും പ്രണയം തുടര്‍ന്നു. കാമുകന്‍ കാറുമായി വരുമെന്ന സന്ദേശത്തെ തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയത്. കാറില്‍ ബംഗലുരുവിലെത്തി അവിടെ സുഹൃത്തും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റില്‍ താമസിച്ചുവെന്നും യുവതി മൊഴി നല്‍കി. തുടര്‍ന്ന് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിട്ടയക്കുകയും ചെയ്തു

സെല്‍ഫി വീഡീയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാണിച്ച് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സദാചാരഗുണ്ടായിസം നടത്തിയെന്ന വാര്‍ത്തയെത്തുടര്‍ന്ന് നസീഹ് പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോ വൈറലായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരേയും സംഘടനയേയും രൂക്ഷമായി വിമര്‍ശിച്ചും വെല്ലുവിളിച്ചും നസീഹ് വീഡിയോയില്‍ സംസാരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആണ് ഇയാള്‍ വിവാദവീഡിയോ പോസ്റ്റ്‌ ചെയ്തത് .ആന്റണി പെരുമ്പാവൂരിന്റെ പഴയ സുഹൃത്ത് കൂടിയെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട് .പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂർ അന്യ സംസ്ഥാന തൊഴിലാളികൾക്കായി വാണിഭ ക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ഇയാള്‍ ആരോപ്പിക്കുന്നു .ഫേസ്‌ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിക്കുന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ആണ് പരാതിയുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നത് .

Also read.. സിഎ വിദ്യാർഥിനിയുടെ മൃ​ത​ദേ​ഹം കൊ​ച്ചി കാ​യ​ലി​ൽ

ഈ അവാര്‍ഡിന് പത്തരമാറ്റു തന്നെയാണ് .കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈകോര്‍ത്തതും വിനായകന്റെ ഈ വിജയത്തിന് വേണ്ടിയാണ് .കാരണം കമ്മട്ടിപാടത്തിലെ ഗംഗയെ അത്രയ്ക്ക് പ്രേക്ഷകര്‍ സ്നേഹിച്ചിരുന്നു എന്നത് തന്നെ .താരനിശകള്‍ കാണാതെ പോയ ഈ നടന്റെ അഭിനയം ഒടുവില്‍ സ്റ്റേറ്റ് അവാര്‍ഡ്‌ ജൂറി കാണുക തന്നെ ചെയ്തു എന്നത് അഭിനന്ദനാര്‍ഹം തന്നെ .
1994ല്‍ മാന്ത്രികം എന്നചിത്രത്തിലൂടെ ആണ് വിനായകന്‍ സിനിമയില്‍ എത്തുന്നത് .എന്നിട്ടും വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു വിനായകന്റെ പ്രതിഭ തിരിച്ചറിയാന്‍ .കമ്മട്ടിപ്പാടം എന്ന സിനിമയില്‍ നായകന്‍ ദുല്‍ക്കര്‍ ആണ് .എന്നാല്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്മട്ടിപ്പാടത്തിനും കണ്ടിറങ്ങിയ കാഴ്ചക്കാരന്റെ ഹൃദയത്തിനും ഒരേ ഒരു നായകനായി ഗംഗ മാറുന്നു.ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ദുൽഖർ പിന്നീട് പറഞ്ഞത് താനല്ല, ചിത്രത്തിലെ യഥാർഥ നായകൻമാർ മണികണ്ഠനും വിനായകനും ആണെന്നാണ്. എന്നിട്ടും മലയാളത്തിലെ പ്രമുഖ ചാനലുകൾ അടക്കം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വിനായകൻെറ അഭിനയ പ്രകടനം പലരും കണ്ടില്ലെന്ന് വെച്ചു.ഒടുവിൽ സോഷ്യൽ മീഡിയയിലെ സിനിമാ പാരഡീസോ ക്ലബ്ബാണ് വിനായകന് മികച്ച നടനുള്ള പുരസ്കാരം ആദ്യമായി നൽകുന്നത്. വനിതയുടെ സ്പെഷ്യൽ പെർഫോർമൻസിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്. ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വച്ചത്. അവാര്‍ഡിനായി വിനായകൻ മത്സരിച്ചത്  മോഹന്‍ലാലിനോടും, ഫഹദ് ഫാസിലിനോടുമൊക്കെയാണ്.എന്നിട്ടും വിനായകന്‍ അവാര്‍ഡ്‌ നേടി .

 എറണാകുളം കെഎസ്.ആര്‍.ടി.സി സ്റ്റാന്റിനു പിന്നിലുള്ള റെയില്‍വേ ട്രാക്ക് കടന്നാല്‍, ഉദയ കോളനിയായി. അവിടെയാണ് വിനായകന്റെ വീട്.രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്ന സിനിമ പറഞ്ഞത്, ഉദയ കോളനി അടക്കമുള്ള കോളനികളില്‍ ഒതുങ്ങേണ്ടിവന്ന കീഴാള ജീവിതങ്ങളുടെ കഥയായിരുന്നു. നഗരത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ എങ്ങനെയാണ് സ്വന്തം ഇടങ്ങളില്‍നിന്നും പുറത്തായതെന്ന് ഉദയകോളനിക്കാരോട് ആരും പറയേണ്ടതില്ല. നഗരം വളര്‍ന്നപ്പോള്‍ കോളനികള്‍ക്കുള്ളിലെ അരണ്ട ജീവിതങ്ങളിലേക്കു നിലംപതിച്ചതിന്റെ ആഘാതം ജീവിതം കൊണ്ട് അനുഭവിച്ചവരാണ് അവര്‍.

മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചൊരു നടനായി വിനായകന്‍ വളര്‍ന്നിട്ടും, നമ്മുടെ മുഖ്യധാരാ അയാള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാത്തതിനു പിന്നിലും ആ കോളനി ജീവിതമുണ്ട്. അയാള്‍ നില്‍ക്കുന്ന ഇടം മുഖ്യാധാരാ നോട്ടങ്ങള്‍ക്ക് അത്ര വഴങ്ങുന്നതേ ആയിരുന്നില്ല. അയാളുടെ നിറവും മുഖവും ശരീരഭാഷയും നമ്മുടെ ഇസ്തിരിയിട്ട ജീവിതങ്ങള്‍ക്ക് അനുയോജ്യവുമായിരുന്നില്ല. എങ്കിലും അതൊന്നും വകവെയ്ക്കാതെ,  സംഗീതവും നൃത്തവും അഭിനയവുമായി സ്വന്തം വഴിയില്‍ മുന്നോട്ടു പോവുക തന്നെയായിരുന്നു വിനായകന്‍. ആ യാത്രയാണ്, ഒടുവില്‍ കമ്മട്ടിപ്പാടത്തില്‍ എത്തിയത്.

മണിയെ വീഴ്‌ത്താൻ ശ്രമിച്ച ആ നടൻ വേർപാടിൽ കണ്ണീർ പൊഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി  എന്ന് നടന്‍ സലിംകുമാര്‍ .ഒരു ചാനല്‍ പരിപാടിക്ക് ഇടയില്‍ ആണ് കലാഭവന്‍ മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടനെ കുറിച്ചു സലിംകുമാര്‍ പറഞ്ഞത് .എന്നാല്‍ ഇപ്പോള്‍ സലിംകുമാർ ലക്ഷ്യമിട്ടത് ആരെ എന്ന ചോദ്യം മലയാള സിനിമാ പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയാവുകയാണ് .
ഒരു പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരിപാടിയ്ക്ക് ഇടയിലാണ് മണിയെ കുറിച്ചു ചില വേദനിപ്പിക്കുന്ന വസ്തുതകൾ അദ്ദേഹം വെളിപ്പെടുത്തിയത്. മണിക്ക് മഹാനാകാൻ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് സലിം കുമാർ പറഞ്ഞത്. ‘മണിയെ  തലകറങ്ങി വീഴ്‌ത്താൻ മുൻകൈ എടുത്ത ഒരു നടൻ, അദ്ദേഹത്തിന്റെ വേർപാടിൽ കണ്ണീർ പൊഴിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസൾട്ട് പ്രഖ്യാപിക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയിൽ കളിയാക്കാൻ വേണ്ടി ശ്രമിച്ചവരാണ്.ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോൾ, മണി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോൾ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നത് സലിം കുമാർ പറഞ്ഞു.

പരിപാടിയിൽ സലിം കുമാറിനൊപ്പം നാദിർഷയും കട്ടപ്പനയിലെ ഋത്വിക് റോഷൻ ചിത്രത്തിലെ നായകൻ വിഷ്ണുവും എത്തിയിരുന്നു.എന്നാല്‍ ഈ ആരോപണം നടന്‍ മോഹന്‍ലാലിനെ ഉദേശിച്ചാണ് എന്നാണ് ചില വിലയിരുത്തലുകൾ. ഇതിന് കാരണം മണിക്ക് അവാർഡ് നിഷേധിക്കപ്പെട്ടപ്പോൾ അത് കിട്ടിയത് മോഹൻലാലിനാണെന്നതാണ്. ഇക്കാര്യം വിനയനും സൂചിപ്പിച്ചിട്ടുണ്ട്.അതിങ്ങനെ :

അവാർഡിന്റെ പ്രശ്‌നമുണ്ടായ സമയത്തു ഞാൻ മദ്രാസിൽ ഷൂട്ടിങ്ങിലായിരുന്നു. അഴഗപ്പനായിരുന്നു എന്നോടൊപ്പം ക്യാമറ  ചെയ്തിരുന്നത്. അഴഗപ്പന്റെ സുഹൃത്തുക്കൾ ജൂറിയിലുണ്ടായിരുന്നു. വാസന്തിയുടെ ക്യാമറമാനും അഴഗപ്പനായിരുന്നു. അയാൾ പറഞ്ഞു, മണി ഫൈനൽ ലിസ്റ്റിലുണ്ട്, മിക്കവാറും അവാർഡ് കിട്ടും. അപ്പോൾ ഞാൻ പറഞ്ഞു, അതൊന്നും പ്രതീക്ഷിക്കണ്ട, ഇതൊക്കെ ഒരു ലോബിയാണ് പ്രഖ്യാപനം വരട്ടെയെന്ന്.

ഇതിനിടയിൽ മണി എന്നെ രണ്ടുമൂന്നു തവണ വിളിച്ചു. സാർ അവാർഡ് എനിക്കാണെന്നു പറയുന്നു, അപ്പോഴും ഞാൻ പറഞ്ഞു പ്രഖ്യാപനം വന്നിട്ട് ആഘോഷിക്കാം. കാത്തിരിക്കെന്ന്.  പക്ഷെ മണി പുരസ്‌കാരം തനിക്കാണെന്ന് ഉറപ്പിച്ചിച്ചു കഴിഞ്ഞിരുന്നു. മണിയുടെ കൂട്ടുകാരൊക്കെ ചേർന്ന് ലഡുവിതരണവും പായസം വയ്ക്കലുമൊക്കെ നടത്തിക്കഴിഞ്ഞിരുന്നു, പ്രഖ്യാപിച്ചപ്പോഴാകട്ടെ അവാർഡ് മോഹൻലാലിനും. അയാൾ ബോധം കെട്ട് വീണത് ഒരു പച്ച മനുഷ്യയനായതുകൊണ്ടാണ്. വികാരങ്ങൾ മറച്ചുവയ്ക്കാനറിയില്ലായിരുന്നു. സന്തോഷത്തിൽ പൊട്ടിച്ചിരിക്കുകയും , ദുഃഖത്തിൽ പൊട്ടിക്കരയുകയും ചെയ്യുന്ന മനുഷ്യന്‍ ആയിരുന്നു മണി എന്നും  വിനയൻ പറയുന്നു .

ഓസ്‌ട്രേലിയയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കോട്ടയം സ്വദേശിയായ മോനിഷ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അരുണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോനിഷയുടെ അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണ് നടപടി.പൊന്‍കുന്നം സ്വദേശിയും ഓസ്‌ട്രേലിയയില്‍ സോഫ്‌റ്റെവെയര്‍ എഞ്ചിനീയറുമായ മോനിഷയെ ഫെബ്രുവരി ആറിനാണ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രണയിച്ചാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്.ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറായിരുന്നു മോനിഷ. ഭര്‍ത്താവായ അരുണ്‍ നഴ്‌സ് ആയിരുന്നു. ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണെന്ന് കള്ളം പറഞ്ഞാണ് അരുണ്‍ മോനിഷയെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.വിവാഹത്തിലൂടെ താന്‍ വഞ്ചിയ്ക്കപ്പെട്ടു എന്ന തിരിച്ചറിവും അരുണിന്റെ പീഡനവും കാരണമാണ് മോനിഷ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ സുശീലദേവി കോട്ടയം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ഒന്നര വര്‍ഷം മുമ്പാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നതായി അമ്മ സുശീലാദേവി പറയുന്നു. അരുണില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെ കുറിച്ചും മകള്‍ പറഞ്ഞിരുന്നത്രേ.

ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ മോനിഷയെ കണ്ടു എന്നാണ് അരുണ്‍ നാട്ടില്‍ അറിയിച്ചത്. മൃതദേഹവുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ അരുണ്‍ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയി.സുശീലദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന ഓസ്‌ട്രേലിയന്‍ പോലീസിന് കൈമാറും.

ശിശുക്കളുടെയും ചെറിയ കുട്ടികളെയും കൂട്ടത്തോടെ സംസ്‌കരിച്ച ശ്മശാനം അനാഥാലയത്തില്‍ കണ്ടെത്തി. അയര്‍ലന്റിലെ തുവാം നഗരത്തിലെ ഒരു മുന്‍ കത്തോലിക്കാ അനാഥാലത്തിലാണ് 20 ചേമ്പറുകളുള്ള ഭൂഗര്‍ഭ ശ്മശാനം കണ്ടെത്തിയത്.
35 മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കന്നതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി അന്വേഷണ കമ്മീഷന്‍ പറഞ്ഞു. 1950കളിലാണ് കുട്ടികളെ അടക്കം ചെയ്തത്. 1961ല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തി.

കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ഈ സ്ഥാപനത്തില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷകള്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടികളെ സ്വീകരിക്കാത്ത സ്ത്രീകള്‍ അവരെ ഹോമില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. അവരെ ആരും ദത്തെടുക്കാറുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവിടെ അടക്കം ചെയ്തിരിക്കുന്ന 800ഓളം മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയടക്കമുള്ള തെളിവുകളാണ് സംഘം പരിശോധിച്ചത്.

Copyright © . All rights reserved