Latest News

ഫെയ്‌സ്ബുക്ക് വഴി തൊഴില്‍ തട്ടിപ്പിലൂടെ അരക്കോടി രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍. തൃശൂര്‍ കുന്ദകുളം സ്വദേശി കൃഷ്‌ണേന്ദുവും (21) സുഹൃത്ത് ജിന്‍സണുമാണ് കൊച്ചിയില്‍ പിടിയിലായത്. 83 യുവാക്കള്‍ ഇവരുടെ തട്ടിപ്പിനിരയായി.

ഗള്‍ഫില്‍ പുതിയതായി തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പിനിരയായവരില്‍ നിന്നും 53,000 രൂപ വീതം ആകെ 45 ലക്ഷത്തോളം രൂപയാണ് ഇരുവരും തട്ടിയെടുത്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചിരുന്നത്. ഫെയ്‌സ്ബുക്കിലൂടെ യുവതിയുമായി പരിചയത്തിലായവരും സുഹൃത്തുക്കളായവരുമാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനിരയായ വെണ്ണല സ്വദേശി നല്‍കിയ പരാതിയില്‍ പോലീസ് യുവാവിനെയും യുവതിയെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വന്തം ലേഖകന്‍

ബെർക്കിൻഹെഡ് : ബെർക്കിൻഹെഡില്‍ താമസിക്കുന്ന കുട്ടനാടുകാരനായ ജോർജ്ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസ് (കുട്ടപ്പൻ) നാട്ടിൽ നിര്യാതനായി. കാവാലത്ത് തോട്ടുകടവിൽ ജോസഫ് തോമസ് (കുട്ടപ്പൻ) (80 ) വാർദ്ധക്യസഹജമായ അസുഖങ്ങളാൽ നാട്ടിൽ വച്ചാണ് നിര്യാതനായത്. സംസ്കാരം പിന്നീട് കാവാലം സെന്റ് ജോസഫ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഭാര്യ കാട്ടിൻകവള്ളിയിൽ കുഞ്ഞമ്മ. മക്കൾ തോമസ് ജോസഫ് (ദുബായ്), ആന്റണി ജോസഫ്, ജോർജ്ജുകുട്ടി ജോസഫ് (ബെർക്കിൻഹെഡ് ), സെബാസ്റ്റ്യൻ ജോസഫ് (ദുബായ് ), അൻസാമ്മ ജോസഫ് (ഇറ്റലി ), ജെസിമോൾ ജോസഫ് (ദുബായ്). മരുമക്കൾ രഞ്ജിനി തോമസ്, ജോമോൾ ആന്റണി, റെജി  ജോർജ്ജ്, റെൻസി സെബാസ്റ്റ്യൻ, മെജി കുന്നേൽ, ജബോയ്.

2010 ല്‍ ബെര്‍മ്മിംഗ്ഹാമില്‍ വച്ച് നടന്ന കുട്ടനാട് സംഗമം എം എല്‍ എ തോമസ്‌ ചാണ്ടിക്കൊപ്പം ഉദ്ഘാടനം ചെയ്തത് ജോർജ്ജുകുട്ടി തോട്ടുകടവിലിന്റെ പിതാവ് ജോസഫ് തോമസായിരുന്നു. ജോസഫ് തോമസിന്റെ നിര്യാണത്തില്‍ മലയാളം യുകെയുടെ അനുശോചനം ഈ അവസരത്തില്‍ അറിയിക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങൾ പല വാർത്തകളും ശരി വയ്ക്കുന്നു. കേസിൽ പോലീസിന്റെ പുതിയ കണ്ടെത്തലുകളും ഇത്തരത്തിൽ തന്നെയാണ്. നടി കാവ്യ മാധവന്റെ കാക്കനാടുള്ള ഷോപ്പിൽ നടത്തിയ റെയ്ഡിൽ നിർണ്ണായക രേഖകൾ പോലീസിന് ലഭിച്ചു. ഒന്നാം പ്രതി പൾസർ സുനി ദിലീപിനയച്ച കത്തിൽ കാക്കനാട് ഷോപ്പ് പരാമർശിക്കപ്പെട്ടിരുന്നു. തുടർന്ന് ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലീസിന് ചില സൂചനകൾ ലഭിച്ചത്. അന്വേഷ്ണ സംഘം താരദമ്പതികൾക്ക് കേസുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നാൽ അന്വേഷണം ആ വഴിക്ക് പോയില്ല. ഗൂഢാലോചനയില്ല എന്ന നിലയിലേക്ക് കേസ് വഴിതിരിച്ച് വിടുകയായിരുന്നു പോലീസ്. പോലീസ് റെയ്ഡിൽ സുനി സന്ദർശിച്ചു എന്ന് പറയപ്പെടുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി കണ്ടെത്തി എന്നും പറയപ്പെടുന്നു. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ് താര ദമ്പതികളിലേക്ക് നീളുമെന്നുറപ്പായതോടെ കേസ് ഒതുക്കാന്‍ രാഷ്ട്രീയ തലത്തില്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കൊച്ചി കേന്ദ്രീകരിച്ച് ഗുണ്ടകളുമായി അടുത്തുബന്ധമുള്ള ജനപ്രിയ നടന്‍ ആണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്ന് സിനിമാ രംഗത്തുള്ളവര്‍ ഉറപ്പിച്ചു പറയുന്നു. എന്നാല്‍, ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രമുഖരുമായി അടുത്തുബന്ധം പുലര്‍ത്തുന്ന നടന്‍ കേസ് ഒതുക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. നടിയുമായി 3 വര്‍ഷത്തോളം നീണ്ട കുടിപ്പകയാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. നടിയുമായി സംസാരിച്ച മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്ന് സിനിമാ മേഖലയിലുള്ളവര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരസ്യമായി പറഞ്ഞത് ഇതേ കാരണംകൊണ്ടാണ്. ജനപ്രിയ നടന്റെ അവിഹിതബന്ധം ഭാര്യയെ അറിയിച്ചതാണ് നടിയുമായുള്ള കുടിപ്പകയ്ക്ക് കാരണമായത്. നടിയെ ഭയപ്പെടുത്താനായിരുന്നു ക്വട്ടേഷന്‍ നല്‍കിയതെങ്കിലും പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. നേരത്തെ പല നടിമാരെയും പള്‍സര്‍ സുനി ഇതേ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.അതിൽ പ്രമുഖ തിരുവല്ലക്കാരി നടിക്കു സമാന സംഭവം നടന്നതും, മാനഹാനി ഭയന്നു നടി തന്നെ പ്രശനം ഒതുക്കിയതും  സിനിമ മേഖലയിൽ ഉള്ളവർക്ക് അറിയാം. അന്നൊന്നും ആരും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നില്ല. ഇപ്രാവശ്യവും കേസുണ്ടാകില്ലെന്നായിരുന്നു സുനിയുടെ പ്രതീക്ഷ.
എന്നാല്‍, ദേശീയതലത്തില്‍ തന്നെ സംഭവം ചര്‍ച്ച ചെയ്യപ്പെട്ടതോടെ സുനിക്കെതിരായ മുന്‍ ആരോപണങ്ങളും അന്വേഷണ വിധേയമാക്കും. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ സുനി മാത്രമാണ് നടിയെ ഉപദ്രവിച്ചതെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. മറ്റുള്ളവര്‍ നടിയെ ഉപദ്രവിക്കുന്ന ഫോട്ടോകള്‍ എടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അമ്പതോളം പേരില്‍നിന്ന് അന്വേഷണസംഘം തെളിവ് ശേഖരിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയ കഥാപാത്രമായി ഫെനി ബാലകൃഷ്ണന്‍ കടന്നുവന്നപ്പോള്‍ മുതല്‍ ഒപ്പം വന്നതാണ് സോളാര്‍ കേസിലെ നായിക സരിതാ എസ്. നായരുടെ പേരും.  അപ്രതീക്ഷിത എന്‍ട്രിയായി ഒരു മാഡം വന്നതോടെ കഥയ്ക്ക് പുതിയ ട്വിസ്റ്റായി. പലര്‍ക്കും പുതിയ സംശയങ്ങളായി. എന്നാല്‍ ഈ സംശയങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറയുകയാണ് സരിത.

ഒരു സംശയവും വേണ്ട, ഫെനി പറഞ്ഞ മാഡം താനല്ലെന്ന് സരിത പറഞ്ഞു. കേസുകളുടെ കാര്യത്തില്‍ നേരിയ ബന്ധം മാത്രമാണ് ഫെനിയുമായി അവശേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇപ്പോഴുള്ളത് വേറെ വിഷയമാണ്. ഫെനി ഇക്കാര്യത്തില്‍ പ്രൊഫഷണലായ ഒരു നീക്കം നടത്തിയതാകുമെന്നാണ് വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയത്. ഇതില്‍ അഭിപ്രായം പറയാന്‍ തന്നെ തനിക്ക് റോളില്ല. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ അഡ്വക്കേറ്റല്ല. രണ്ടര വര്‍ഷമായി ഒരു ബന്ധവുമില്ല. ഫെനി കൈകാര്യം ചെയ്തതില്‍, ഒത്തുതീര്‍പ്പായിക്കഴിഞ്ഞ ഒരു കേസ് മാത്രമേ ബാക്കിയുള്ളൂ. എല്ലാം വക്കാലത്ത് പിന്‍വലിച്ച് എന്‍.ഒ.സി വാങ്ങി. ഇപ്പോള്‍ ബാക്കിയുള്ള കേസുകള്‍ പ്രാദേശികമായി പല അഭിഭാഷകരാണ് നോക്കുന്നത് സരിത പറഞ്ഞു.

കുറച്ചുകാലം മുമ്പുണ്ടായ ഒരു തര്‍ക്കത്തെത്തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു. പള്‍സര്‍ സുനി കാണാന്‍ വന്നതായി ഫെനി പറഞ്ഞെന്ന് പത്രത്തില്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ അയാളെ പോലീസില്‍ ഏല്‍പിക്കേണ്ടതായിരുന്നെന്നാണ് തന്റെ അഭിപ്രായം. കീഴടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞത് അയാളുടെ പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആളല്ല. കേസിന്റെ സെന്‍സേഷണല്‍ സ്വഭാവം പരിഗണിച്ച് പോലീസിനെ വിവരമറിയിക്കാമായിരുന്നു. എല്ലാം കഴിഞ്ഞ് വിളിച്ചു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. നേരിട്ട് ഒന്നിനെക്കുറിച്ചും അഭിപ്രായം പറയാന്‍ താന്‍ ആളല്ല.

ആരാണ് കുറ്റം ചെയ്തതെന്ന് പത്രങ്ങളില്‍ നിന്നുപോലും മനസിലാക്കാനാവാത്ത അവസ്ഥയാണുള്ളത്. ആക്രമിക്കപ്പെട്ട നടി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സ്ത്രീയെന്ന നിലയില്‍ അവര്‍ക്കൊപ്പമാണ് താനും എന്ന്  സരിത നായര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം തമ്മനത്തെ വില്ല കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. മലയാള സിനിമയിലെ പ്രമുഖ നടി ഈ വില്ലയിലാണ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. മാഡത്തെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തലുകള്‍.

ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് വിവരങ്ങളുണ്ട്. മാത്രമല്ല, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലും കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ തക്കം നോക്കി പാതിരാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തൊന്‍പതുകാരിയെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ചങ്ങനാശേരി മേഖലയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര മണിക്കൂറിനകം ഗുണ്ടയെ പൊലീസ് പിടികൂടി. ചങ്ങനാശേരി തൈപ്പറമ്പില്‍ ബിനീഷ് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട ആളാണ്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനുപോയ സമയത്തായിരുന്നു ആക്രമണം. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. വീടിനു പുറത്തും അകത്തുമുള്ള ലൈറ്റുകള്‍ അണച്ചിരുന്നു. വീടിന്റെ കതകിന്റെ ഒരു കുറ്റി മാത്രമേ ഇട്ടിരുന്നുള്ളു. ഇത് ബലമായി തള്ളിത്തുറന്നാണ് പ്രതി അകത്തുകടന്ന് ആതിക്രമം കാണിച്ചത്. അകത്തുകയറിയ ബിനീഷ് ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഉണര്‍ന്ന പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചു. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടി നിലവിളിച്ചതോടെ പുതച്ചിരുന്ന പുതപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടി. തുടര്‍ന്ന് പീഡനം തുടരുകയായിരുന്നു. വീട്ടുകാര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. വീട്ടുകാര്‍ പെണ്‍കുട്ടിയെ ചങ്ങനാശേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സി.ഐ കെ.ടി. വിനോദ്, എസ്.ഐ എം.കെ.ഷമീര്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള ബിനീഷിനായി പൊലീസ് സംഘംതിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു.

നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ ഓടിച്ചിട്ടു പിടികൂടി. പോലീസിന്റെ കൈയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കുകയായിരുന്നു. താമസിയാതെ ബിനീഷിനെ കൈയോടെ പൊലീസ് പിടികൂടി. പിടിയിലാകുമ്പോള്‍ ബിനീഷ് കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആശുപത്രിയിലെത്തി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍ രാത്രിയില്‍തന്നെ സ്റ്റേഷനിലെത്തി ബിനീഷിനെ ചോദ്യം ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ മണ്ടാവര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സഹ്‌റോജ് സിങ്ങിനെ അജ്ഞാതര്‍ കഴുത്തറുത്തു കൊലപ്പെടുത്തി.
പാതയോരത്തു നിന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി പരിക്കുകളുടെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. കൊലപാതകത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
ജില്ല മജിസ്‌ട്രേറ്റ് ജഗത് രാജ്, എസ്.പി അതുല്‍ ശര്‍മ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു

യുട്യൂബില്‍ രസകരമായ വീഡിയോകള്‍ ഇട്ട് ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത യുവാവിന് ദാരുണമായ അന്ത്യം. യുഎസിലെ മിന്നസോട്ടയില്‍ ജൂണ്‍ 26നായിരുന്നു സംഭവം. 22കാരനായ പെഡ്രോ റുയിസും ഭാര്യ മൊണാലിസ പെറെസും യു ട്യൂബിലെ ചിരപരിചിതരാണ്. ഇവരുടെ വീഡിയോകള്‍ ലക്ഷങ്ങള്‍ കാഴ്ചക്കാരാകാറുണ്ട്. എന്നാല്‍, ഒരു സാഹസിക പ്രകടനം പെഡ്രോയുടെ ജീവനെടുത്തു. തോക്കുപയോഗിച്ചു കൊണ്ടുള്ള സാഹസിക പ്രകടനമാണ് വിനയായത്. കട്ടിയുള്ള പുസ്തകം നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന പെട്രോയുടെ നേര്‍ക്കെതിരെ മൊണാലിസ വെടിയുതിര്‍ക്കണമെന്നതായിരുന്നു ആശയം. ഭാര്യ ഇതിന് എതിരുനിന്നെങ്കിലും കൂടിയ എന്‍സൈക്ലോപീഡിയ ബുക്കില്‍ പെഡ്രോ വെടിയുതിര്‍ത്ത് അപകടമില്ലെന്ന് കാണിച്ചു കൊടുത്തു. പുസ്തകം തുളച്ചു പോയി എന്നല്ലാതെ വെടിയുണ്ട അപ്പുറം കടന്നിരുന്നില്ല. പരീക്ഷണം ചെയ്ത് വിശ്വാസം ജനിപ്പിച്ചതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് മൊണാലിസ പറയുന്നു. എന്നാല്‍ ഇരുവരും പ്രതീക്ഷിച്ച പോലെ ആ പ്രകടനം മുന്നോട്ടു പോയില്ല. ഇരുവരുടെയും 3 വയസ്സ് പ്രായമുള്ള മകളും 30 പേരും പ്രകടനം നടത്തുമ്പോള്‍ പരിസരത്തുണ്ടായിരുന്നു. വെടിയുണ്ട പുസ്തകവും കടന്ന് പെഡ്രോയുടെ ഹൃദയത്തില്‍ തുളച്ചു കയറി. സംഭവസ്ഥലത്ത് വെച്ച് തന്നെ പെഡ്രോ മരണമടഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മൊണാലിസയ്ക്കെതിരെ പോലീസ് കേസെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാജ്യത്തെ ചരക്ക് സേവന നികുതിയുടെ ഉദ്ഘാടനം രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് നിർവ്വഹിച്ചു. ഇതോടെ സങ്കീർണ്ണമായ നികുതി ഘടനയിൽ നിന്ന് ഒറ്റ നികുതിയിലേക്ക് രാജ്യം മാറി.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. വെള്ളിയാഴ്ച രാത്രി 11 മുതൽ 12 വരെ ഇതിനായി പ്രത്യേക പാർലമെന്റ് യോഗം ചേർന്നിരുന്നു. രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി എന്നിവർ ചരക്ക് സേവന നികുതിയെ കുറിച്ച് ഈ യോഗത്തിൽ സംസാരിച്ചു.

കൃത്യം 12 മണിക്ക് തന്നെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരുമിച്ച് ബട്ടണമർത്തി ജിഎസ്‌ടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ സാക്ഷ്യം വഹിച്ചു.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ആലോചനകൾക്കൊടുവിലാണ് ജിഎസ്ടി യാഥാർത്ഥ്യമാകുന്നത്. ഇതോടെ ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇനി ഒറ്റനികുതിയാണ്. നികുതി വരുമാനം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിടും

നടി ആക്രമിക്കപ്പെട്ടതുമായി ഉണ്ടായ വിവാദത്തില്‍ അമ്മ സംഘടനയെ കുറ്റപ്പെടുത്തിയവര്‍ക്കെതിരെ നടി ഊര്‍മിള ഉണ്ണി രംഗത്തെത്തി. കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ ഒരു പ്രശ്നം എന്ന രീതിയിൽ ജീവിതത്തിന്റെ നാനാതുറയിലുള്ളവർ ഈ പ്രശ്‌നവുമായി അഭിപ്രായ പ്രകടനങ്ങൾ നടത്തിവരുന്ന സമയം.. പല ഊപാപോഹങ്ങളും പുറത്തു വന്നു എങ്കിലും കഴിഞ്ഞ ദിവസം അമ്മ മീറ്റിങില്‍ ഉണ്ടായ സംഭവങ്ങളും താരങ്ങളുടെ പ്രതികരണവും ഊര്‍മിള ഉണ്ണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് പറയുന്നു..

ഊര്‍മിള ഉണ്ണിയുടെ പോസ്റ്റ് വായിക്കാം

face book നു നന്ദി പറഞ്ഞു തുടങ്ങാം .കാരണം അതിന് സ്വയം എഡിറ്റ് ചെയ്യാന്‍ കഴിവില്ലല്ലോ .നമുക്കു പറയാനുള്ളത് സത്യസന്ധമായി പറയാം .രണ്ടു ദിവസമായി മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ദിലീപ് പ്രശ്‌നം കാണാന്‍ ഞാനും TV യുടെ മുമ്പില്‍ ഇരുന്നിട്ടുണ്ട് .കണ്ടിരുന്ന എല്ലാവരുടേയും മനസ്സില്‍ ആശങ്കയുണ്ടായിരുന്നു .. ഇന്നലെ അമ്മ’യുടെ മീറ്റിങ്ങിനു ചെന്നു കയറിയപ്പോള്‍ ആകെ ഒരു മൂകത .. ആരും അധികം സംസാരിക്കുന്നില്ല .യോഗം തുടങ്ങി .ഇന്നേട്ടന്‍ പ്രസംഗിച്ചു തുടങ്ങി രണ്ടു വാചകം കഴിഞ്ഞില്ല ഹാളില്‍ ചിരി തുടങ്ങി .. പിന്നങ്ങോട്ട് മമ്മുക്കയും ലാലേട്ടനും മുകേഷും ഗണേശനും ഒക്കെ ഏറ്റുപിടിച്ചു ..എല്ലാവരും relaxed ആയി .ദിലീപ് വന്നു .എല്ലാവര്‍ക്കും ആശ്വാസമായി .കേട്ടിരിക്കുന്ന ആര്‍ക്കും എന്തും ചോദിക്കാം എന്ന് എടുത്തെടുത്ത് ഇന്നട്ടനും ഗണേശനും പറഞ്ഞു .ആരും ഒന്നും ചോദിച്ചില്ല .കാരണം ഞങ്ങളെല്ലാം അവരുടെ വാക്കുകളില്‍ തൃപ്തരായിരുന്നു .ദിലീപും നടിയും അമ്മയുടെ പ്രിയ മക്കളാണെന്നും രണ്ടു പേരെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട് അക്കാര്യം മാധ്യമങ്ങളില്‍ ആരും വിളിച്ചു കൂവേണ്ടതില്ലെന്നും ഇന്നേട്ടന്‍ ആവര്‍ത്തിച്ചു പറഞ്ഞതോര്‍ക്കുന്നു .

വൈകിട്ട് Press meet സമയത്ത് പൊതുയോഗത്തിന്റെ തീരുമാനങ്ങളെല്ലാം അറിയിച്ച ശേഷം സഭ പിരിയാറായപ്പോള്‍ ഏതോ പത്രക്കാരന്‍ ചൊറിഞ്ഞ് കയറുന്നതു കണ്ടു .പക്വമതികളായ മമ്മുക്കയും ലാലേട്ടനും മൗനം പാലിച്ചു പക്ഷെ ഗണേശനും മുകേഷും തത്സമയം ചൂടായി .സ്വന്തം വീട്ടിലെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടം കോലിട്ടാല്‍ ആരാണു ചൂടാവാതിരിക്കുക ? ഇവിടെ വലിയ പ്രശ്‌നമൊന്നുമില്ല എന്ന ഉത്തരം മാധ്യമങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഞാന്‍ അനുമാനിക്കുന്നു .അവര്‍ക്ക് വാര്‍ത്ത വേണമല്ലോ ! ഞാന്‍ തിരിച്ചെത്തി സന്ധ്യാ വാര്‍ത്ത TV യില്‍ കണ്ടു .പിന്നീട് 8 മണിയുടെ ചര്‍ച്ചകളും .ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ .വളരെ സമാധാനമായി പിരിഞ്ഞ ഞങ്ങളുടെ മീറ്റിങ്ങിനെ തരം താഴ്ത്തി കാണിക്കുന്ന ചര്‍ച്ചകള്‍!അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുത്ത ആരും ഇതിലൊന്നും ഇല്ല എന്നതാണ് സത്യം .എല്ലാവരും സ്വന്തം ഭാവനയില്‍ തോന്നുന്നത് ഇരുന്നു വീമ്പിളക്കുന്നു .സി നി മ യുമായി ബന്ധപ്പെട്ടവര്‍ വൃത്തിയായി കാര്യങ്ങള്‍ പറയുന്നു മുണ്ട്.മഞ്ജു വും ,ഗീതുവും മറ്റും ചേര്‍ന്ന് തുടങ്ങിയ പുതിയ വനിതാ സംഘടനയെ പൂര്‍ണ്ണമായി അമ്മ’ പിന്‍തുണക്കുന്നു എന്നും അതിന് ഗീതു സ്‌റേറജില്‍ കയറി നന്ദി പറഞ്ഞതും ഞാന്‍ കണ്ടതാണ് .. TV യില്‍ എല്ലാ ചാനലുകളു അതിനു നേര്‍ വിപരീതം എഴുതി കാണിക്കുന്നു .കഷ്ടം!ആരാന്റമ്മക്കു പ്രാന്തിളകുമ്പോള്‍ കണ്ടു നില്‍ക്കാന്‍ നല്ല രസം എന്ന പറഞ്ഞ പോലെ … അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍. നടിക്കു പ്രശ്‌നമുണ്ടായ ഉടനെ EKMല്‍ പൊതുയോഗം വിളിച്ചു കൂട്ടുകയും നടീനടന്മാരും സാങ്കേതിക വിദഗ്ദരും ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തിയതും കേസിന്റെ ഗതി അമ്മ തന്നെ പിന്നാലെ അന്വേഷണം നടത്തിയതുമൊക്കെ ഈ മാധ്യമങ്ങള്‍ മറന്നു പോയ പോലെ നടിക്കു വേണ്ടി അമ്മ ഒന്നും ചെയ്തില്ലേന്നും പറഞ്ഞ് ഇപ്പൊ ബഹളം വെക്കുന്നു .ദിലീപിനു പ്രശ്‌നം വന്നപ്പോള്‍ അതിനും അമ്മ കൂടെ നിന്നപ്പോള്‍ അമ്മക്കു മകള്‍ വേണ്ടേ .. മകന്‍ മതിയേ … ന്നും പറഞ്ഞ് മാധ്യമബഹളം .പോരാത്തതിന് സിനിമക്കാരുടെ സംസ്‌കാരത്തെ ചൂണ്ടി കുറെ ചാനലുകാര്‍ ! ഒരു പ്രശ്‌നവും ,ഡൈവോഴ്‌സും നടക്കാത്ത എത്ര കുടുംബങ്ങളുണ്ട് ഇവരുടെയൊക്കെ ഇടയില്‍ എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു !എന്തായാലും സിനിമാ താരങ്ങളെ കരിവാരിതേച്ചാല്‍ സാധാരണക്കാരനു കിട്ടുന്ന ഒരു സുഖം അത് ഒന്നു വേറെ തന്നെ . ഒരു പ്രശ്‌നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് അമ്മ’ തെളിയിച്ചു കഴിഞ്ഞു .ദിലീപിനേയും നടിയേയും ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു .ഇവരിലാരെങ്കിലും കുഴപ്പക്കാരാണെന്നു അമ്മ’ സമ്മതിച്ചാല്‍ സാധാരണക്കാര്‍ക്കും ,മാധ്യമങ്ങള്‍ക്കും ഒക്കെസമാധാനമായേനെ .. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം വീട്ടിലായിരുന്നെങ്കില്‍ എല്ലാരുംമൂടിവെക്കാന്‍ ശ്രമിച്ചേനെ… വേറെയാതൊരു പണിയുമില്ലാത്തവര്‍ .. വാര്‍ത്തകള്‍ സൃഷ്ടിക്കാനും വളച്ചൊടിക്കാനും കുറേ മാധ്യമങ്ങള്‍ .. എനിക്ക് അനുഭവമുള്ളതുകൊണ്ട് പറയുകയാണ് വളര്‍ന്നു വരുന്ന ഒരു മകള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ എല്ലാരും കൂടി ചളി വാരി എറിയുകയല്ല വേണ്ടത് .. ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുക .ആര്‍ക്കും ഈ ഗതി വരാം .. ജാഗ്രത !ശരിതെറ്റുകള്‍ അറിയാതെ ആരും ഒന്നും വിളിച്ചു കൂവരുത് . സത്യം തെളിയിക്കാനാണ് ഇവിടെ പോലീസും കോടതിയുമൊക്കെയുള്ളത് സത്യത്തിനു നീതി ലഭിക്കട്ടെ .കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടട്ടെ .. വീണ്ടും പറയട്ടെ നന്ദി face book… നീ എഡിറ്റ് ചെയ്യില്ലല്ലോ ..

ഊര്‍മ്മിള ഉണ്ണി .

 [ot-video][/ot-video]

RECENT POSTS
Copyright © . All rights reserved