കൊല്ലം: ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക് സ്ത്രീകളെ കടത്തിയ കൊല്ലം കുളത്തുപ്പുഴ പള്ളിത്താഴത്തു വീട്ടില്‍ കെടി സിയാദ് (44), എറണാകുളം പനമ്പള്ളിനഗര്‍ പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം കാട്ടുംപുറത്ത് കെജി ജോസഫ് (42) എന്നിവരെ ഷാഡോ പോലീസ് അറസ്റ്റു ചെയ്തു. പനമ്പള്ളിനഗര്‍ സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് ഇവര്‍ പിടിയിലായത്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ജോസഫാണ് കഴിഞ്ഞ ഡിസംബറില്‍ സ്ത്രീയെ സമീപിച്ചത്. ടിക്കറ്റ് ചാര്‍ജു പോലും വേണ്ടെന്ന് പറഞ്ഞതോടെ സ്ത്രീ യാത്രക്ക് സമ്മതിച്ചു. വിമാനത്താവളത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത ഒരു കെട്ടിടത്തിലേക്കാണ് സിയാദ് കൂട്ടിക്കൊണ്ടു പോയതെന്ന് സ്ത്രീ പറയുന്നു. പൂട്ടിയിട്ട നിലയില്‍ 80 ലധികം സ്ത്രീകള്‍ അവിടെയുണ്ടായിരുന്നു. സിയാദിന്റെ ഭാര്യ സീനയായിരുന്നു കെട്ടിടത്തിന്റെ ചുമതലക്കാരി.
എല്ലാ ദിവസവും അറബികള്‍ കെട്ടിടത്തിലെത്തി സ്ത്രീകളെ തിരഞ്ഞെടുക്കുകയാണ് പതിവ്. ഇത്തരത്തില്‍ പോയ ഒരു സ്ത്രീ തിരികെയെത്തി പീഡനവിവരം പറഞ്ഞതോടെയാണ് താന്‍ കെണിയില്‍പ്പെട്ട വിവരം അറിഞ്ഞത്. സാധാരണഗതിയില്‍ ഒരിക്കല്‍ അറബികള്‍ കൊണ്ടുപോകുന്ന സ്ത്രീകള്‍ കെട്ടിടത്തിലേക്ക് മടങ്ങി വരാറില്ല. എന്നാല്‍, ഏതോവിധത്തില്‍ മടങ്ങിയെത്തിയ സ്ത്രീയാണ് തനിക്ക് വിവരങ്ങള്‍ കൈമാറിയതെന്ന് യുവതി വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാന്‍ വാശിപിടിച്ചതോടെ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെടാന്‍ ദിവസത്തിലൊരിക്കല്‍ വീട്ടിലേക്ക് വിളിക്കാന്‍ സീന അനുവദിച്ചു. വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ അയച്ചു തന്നു. ബാക്കി പണം നാട്ടിലെത്തുമ്പോള്‍ നല്‍കാമെന്ന് വീട്ടുകാര്‍ സിയാദിനെ അറിയിച്ചതോടെ നാട്ടിലെത്തിച്ചു.
നാട്ടിലെത്തിയ യുവതിയോട് വീണ്ടും ഒന്നര ലക്ഷം രൂപ ജോസഫും സിയാദും ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് സ്ത്രീ സിയാദിനെ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം എത്തിയ സിയാദിനെ ഷാഡോ എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് 90,000 രൂപ, ലാപ്‌ടോപ്പ്, നിരവധി ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. പിന്നീട് സിയാദിനെ കൊണ്ട് ജോസഫിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിരവധി അടിപിടിക്കേസുകളുണ്ട്. പനമ്പള്ളിനഗറില്‍ പാസ്‌പോര്‍ട്ട് ഏജന്റായി പ്രവര്‍ത്തിച്ചാണ് ജോസഫ് സ്ത്രീകളെ വലയിലാക്കിയിരുന്നത്.
തൃശ്ശൂര്‍: തനിയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായി വിമര്‍ശനം ഉയരുമ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ അരുന്ധതി. ചന്തപ്പെണ്ണിനു കിട്ടുന്ന ശ്രദ്ധ മാത്രമാണ് തനിക്കു കിട്ടുന്നതെന്നും ജനിച്ച വീടും ബന്ധുക്കളും ജാതിയും തന്നെ പുറത്താക്കിയെന്നും അരുന്ധതി തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട താന്‍ ഒന്നര വര്‍ഷമായി സൈബര്‍ റേപ്പിന് ഇരയാകുവാണെന്നും അരുന്ധതി. ഇതോടെ അഭിപ്രായ പ്രകടനം നടത്തി വീണ്ടും വിവാദത്തിന് തിരികൊളുത്തുകയാണ് അരുന്ധതി.
ശബരിമലയില്‍ ഇരിക്കുന്ന അയ്യപ്പനും ബാക്കി ക്ഷേത്രങ്ങളിലുള്ള അയ്യപ്പനും പലര്‍ക്കുണ്ടായതാണോ എന്നു ചോദിച്ച അരുന്ധതിയെ സോഷ്യല്‍ മീഡിയ അയ്യപ്പമാഹാത്മ്യം വരെ പഠിപ്പിച്ചു. എന്നിട്ടും അരുന്ധതിയുടെ പ്രതിഷേധം തീര്‍ന്നില്ല. വാളെടുക്കുന്ന വിമര്‍ശകരോട് അരുന്ധതിക്ക് ഒട്ടേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ഡോ.ബിആര്‍ അംബേദ്ക്കറിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ‘ഞാന്‍ ബ്രാഹ്മണിസത്തിന് എതിരല്ല. ബ്രാഹ്മണരുടെ വിശ്വാസങ്ങളെയാണ് എതിര്‍ക്കുന്നത്’. ഒരു മതത്തോടും താന്‍ എതിരല്ലെന്നും അവരുടെ വിശ്വാസങ്ങളെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും അരുന്ധതി പറയുന്നു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതികരിച്ചതും ഇതേ നിലപാടില്‍ ഉറച്ചു കൊണ്ടാണ്. ചുംബന സമരത്തെക്കുറിച്ചും, രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചും അരുന്ധതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്. എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ് താനെന്നും അരുന്ധതി പറയുകയുണ്ടായി. ജനിച്ച വീടും ബന്ധുക്കളും ജാതിയും എന്നെ പുറത്താക്കി. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവളാണെന്നും അരുന്ധതി തുറന്നടിക്കുന്നു.
അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘I am not against Brahmins. I am against the spirit of Brahminism which can be found in Brahmins and Non Brahmins alike’ Dr. B.R.Ambedkar. ജനിച്ചു വീഴുന്ന ജാതിയും നിറവും ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പല്ല.. ജീവിതവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പുകള്‍. ഉയര്‍ന്ന ജാതിയുടെയും വെളുത്ത നിറത്തിന്റെയും പ്രിവിലെജുകള്‍ ഇടപെടുന്ന രാഷ്ട്രീയത്തില്‍ എല്ലായ്‌പ്പോഴും ഭാരമാണ്. Default ആയി കിട്ടുന്ന പ്രിവിലെജുകള്‍ കുടഞ്ഞുകളഞ്ഞ് ഡീ കാസ്റ്റ് ചെയ്യാനും ഡീ ക്ലാസ്സ് ചെയ്യാനും നിരന്തരം ശ്രമിക്കുന്നത് കൂടെയാണ് രാഷ്ട്രീയം. ബുദ്ധന്‍ മുതലിങ്ങോട്ട് ആ രാഷ്ട്രീയത്തിന് നീണ്ട ചരിത്രമുണ്ട്. Academics ലാവട്ടെ , കീഴാള പഠനങ്ങള്‍ ( Subaltern Studies ) എന്ന ശാഖയില്‍ വലിയ സംഭാവനകള്‍ നല്കിയവരെല്ലാം തന്നെ , രണജിത് ഗുഹ മുതല്‍ ഗെയില്‍ ഓംവേദ് വരെ, പ്രിവിലേജ്ട് ആയി ജനിച്ചവരാണ്, വെളുത്ത നിറം ഉള്ളവരാണ്. അവര്‍ എഴുതിയത് ദളിത് ശബ്ദങ്ങളെ ഹൈജാക്ക് ചെയ്യാനാണോ? അവരുടെ എഴുത്ത് ptaronizing ആണോ? കീഴാളരായി ജനിക്കാത്തവര്‍ക്ക് കീഴാള രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടാവില്ല?
ഇനിയല്പം വ്യക്തിപരം. ശരീരത്തിന്റെ രാഷ്ട്രീയം കൂടുതല്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ചുംബന സമരം മുതല്‍ക്കാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എന്റെ വെളുത്ത ശരീരം ആഘോഷിക്കപ്പെട്ടെന്ന് കുറിച്ചിട്ടു. വെളുത്ത ഉമ്മകള്‍ കറുത്ത ഉമ്മകളെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് വൈഖരി എഴുതി. എന്റെ വെളുത്ത ശരീരത്തിന് കിട്ടിയ ദൃശ്യത എന്റെ തെറ്റാണോ? ആ ദൃശ്യത വെളുത്ത ഉമ്മകളെ പരാജയമാക്കിയോ? ഷിനോദ്.എന്‍.കെ എഴുതി ‘ വെളുത്ത സൌന്ദര്യബോധക്കാരുടെ സദാചാര സംഹിതകളെ അരുന്ധതിയുടെ വെളുത്ത ഉമ്മ ചോദ്യം ചെയ്യുന്നുണ്ട്. വെളുത്ത ആ സൌന്ദര്യ ബോധം കറുത്ത ആളുകളും പേറുന്നുണ്ട് എന്നതിനാല്‍ അവരുടെ സദാചാരത്തെയും അത് ചോദ്യം ചെയ്യുന്നു. ആ ചേലില്‍, അരുന്ധതിയുടെ വെളുത്ത ഉമ്മ വിജയം തന്നെയാണ്.’ മറ്റൊന്ന് കൂടി, എന്റെ ശരീരം ആഘോഷിക്കപ്പെട്ടത് വെറും ‘ചരക്ക്’ മാത്രമായാണ്. ആ അര്‍ഥത്തില്‍ എന്റെ നിറം എന്നെ അപമാനിക്കുകയാണ് ചെയ്തത്.
ഉത്തരകാലത്തില്‍ SIO പ്രവര്‍ത്തകന്‍ താഹിര്‍ ജമാല്‍ എഴുതിയ ലേഖനം എന്റെ വെളുത്ത ശരീരം എല്ലാ കറുത്ത ഇടങ്ങളെയും അദൃശ്യമാക്കി എന്നെഴുതി. എന്റെ സാന്നിധ്യം, എന്റെ ചുവന്ന പൊട്ട്, എല്ലാം ദളിത് ഇടങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന്. അന്ന് മുതല്‍ SIO കൂടി ഉള്‍പ്പെടുന്ന അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും മുന്‍നിരയില്‍ ഇരുന്നിട്ടില്ല, ഒരു ഫോട്ടോയിലും വന്നിട്ടില്ല. ഭയന്നിട്ടല്ല, അയിത്തം കല്പ്പിച്ചവര്‍ അസ്വസ്ഥരാവണ്ട എന്ന് കരുതി.
രോഹിത്തിന്റെ മരണം നടുക്കവും കുറ്റബോധവും സൃഷ്ടിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ഒരാളാണ് ഞാന്‍. ദളിത് പ്രശ്‌നം ദളിതരും അല്ലാത്തവരുമായ വിദ്യാര്‍ഥികളുടെ പ്രക്ഷോഭമായി മാറിയപ്പോള്‍ ഈ കാമ്പസിലെ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ മാധ്യമങ്ങളോട് സംസാരിച്ചു. സവര്‍ണയായ, പ്രിവിലെജ്ട് ആയ ഞാന്‍ അഭിപ്രായം പറയാന്‍ അര്‍ഹയല്ലെന്നും മാറി നില്‍ക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരുന്നത് ഞാന്‍ ക്ഷണിച്ചിട്ടല്ല. എന്നെ ബിംബമാക്കാന്‍ അവര്‍ക്ക് ലക്ഷ്യം ഉള്ളതുകൊണ്ടുമല്ല. കോടികളുടെ capital ഉള്ള മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. ആ ദൃശ്യതയ്ക്ക് കാരണം സവര്‍ണ ശരീരം മാത്രമല്ല, സവര്‍ണ ശരീരങ്ങള്‍ക്ക് എണ്ണത്തില്‍ പഞ്ഞമുണ്ടായിട്ടല്ല, കൃത്യമായ രാഷ്ട്രീയവും നിലപാടുകളും ഉള്ളതുകൊണ്ടാണ്. എനിക്ക് വേണ്ടത് ഞാന്‍ പറയുന്ന രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ആളുകളില്‍ എത്തണം എന്നതാണ്. 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ രാഷ്ട്രീയത്തിന് ഏത് സമരത്തെയും ഹൈജാക്ക് ചെയ്യാന്‍ കഴിയുമെന്ന്! വിശ്വസിക്കുന്നുണ്ടെങ്കില്‍ അതാ സമരത്തെ അവിശ്വസിക്കലാണ്. എന്നിട്ടും മിണ്ടാതിരുന്നു. നാട്ടില്‍ നിന്ന്! വിളിച്ച ചാനലുകളോടൊക്കെ NO പറഞ്ഞു. മാധ്യമം വാരാന്തപ്പതിപ്പിലേക്ക് എഴുതാന്‍ ആവശ്യപ്പെട്ട കുറിപ്പിലേക്ക് വൈഖരിയുടെ നമ്പര്‍ കൊടുത്തു.
ധന്യ.എം.ഡി എഴുതി ‘ അരുന്ധതിയുടെ ഇടതുപക്ഷ ഏറ്റെടുക്കല്‍ രാഷ്ട്രീയം’ എന്ന്. ഞാന്‍ പാര്‍ടിയുടെയോ എസ്.എഫ്.ഐ യുടെയോ ഔദ്യോഗിക ഭാരവാഹി അല്ല. ആ ടാഗില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്കുമുണ്ട്. എന്ന് കരുതി ഞാന്‍ സംസാരിക്കുന്നതെല്ലാം ഇടതുപക്ഷ ഏറ്റെടുക്കല്‍ ആവുമോ? ചുംബന സമരം മുതല്‍ ഇന്നോളം ഞാന്‍ ഇടപെട്ട വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെ നിലപാടുകളുമായി ചേര്‍ന്നുപോകുന്ന എത്രയെണ്ണമുണ്ട്? ഭയക്കുന്നത് എന്നെയോ ഇടതുപക്ഷത്തെയോ? എങ്ങനെയാണ് ഐക്യദാര്‍ഡ്യവും ഏറ്റെടുക്കലും വേര്‍തിരിക്കുന്നത്? എന്താണ് അതിനുള്ള മാനദണ്ഡം? Can someone tell me how to differentiate between solidartiy, appropriation and ptaronizing? ഇടതുപക്ഷം സംസാരിച്ചാല്‍ ഏറ്റെടുക്കല്‍, മറ്റാരു സംസാരിച്ചാലും ഐക്യദാര്‍ഡ്യം, അങ്ങനെയാണോ? ഞാന്‍ നേരിടുന്നത് തന്നെയാണ് ഇടതുപക്ഷവും നേരിടുന്നത്. മിണ്ടിയാല്‍ ഹൈജാക്കിംഗ്, മിണ്ടാതിരുന്നാല്‍ ബ്രാഹ്മണിക്കല്‍.
കാരണം പോലും പറയാതെ വിളിച്ചു വരുത്തി ഒരു കൂട്ടത്തില്‍ ഒറ്റയ്ക്ക് നിര്‍ത്തി വിചാരണ ചെയ്തു. ഇവിടെയെത്തിയ ചാനലുകളോടെല്ലാം എന്റെ byte കൊടുക്കരുതെന്നാവശ്യപ്പെട്ടു. കാരണം ഞാന്‍ വെളുത്തവളാണ്, കറുത്തവരെ അദൃശ്യയാക്കുന്നവളാണ്. . ‘നീ കറുത്തവളാണ്. നീ ദളിതയാണ്. നീ സംസാരിക്കണ്ട’ എന്ന essentialism തന്നെയല്ലേ ‘നീ വെളുത്തവളാണ്. നീ സവര്‍ണയാണ്. നീ സംസാരിക്കണ്ട’ എന്ന് പറയുന്നതും???
ഈ വിചാരണകളൊക്കെ നടന്നത് സമരത്തിനിടയിലാണ്. ചോദ്യം ചെയ്യപ്പെട്ടത് എന്റെ രാഷ്ട്രീയത്തിന്റെ ആത്മാര്‍ഥതയാണ്. ഒരാളെ ആത്മഹത്യ ചെയ്യിക്കാന്‍ ഇത്രയൊക്കെ മതിയായിരുന്നു. ചെയ്യാതിരുന്നത് ഇതിലും വലിയ ആക്രമണങ്ങള്‍ എന്നും നേരിടുന്നതുകൊണ്ടാണ്. സവര്‍ണ സ്വത്വം കൊണ്ട് മാത്രമാണ് ഞാന്‍ privileged. ജീവിക്കുന്ന രാഷ്ട്രീയം കൊണ്ട് ഒട്ടും privileged അല്ലാത്തവളാണ്. ജനിച്ച വീടും ബന്ധുക്കളും ജാതിയും പുറത്താക്കിയവളാണ്. കല്യാണങ്ങള്‍ക്കും മരണങ്ങള്‍ക്കും പോലും ഭ്രഷ്ട്ട് കല്‍പ്പിക്കപ്പെട്ടവളാണ്. കേരളത്തിലെ ഭൂരിപക്ഷം ആണുങ്ങളും വേശ്യയായി കാണുന്നവളാണ്. തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ നഗ്‌ന ചിത്രങ്ങളും വീഡിയോകളും നിരന്തരം സ്വന്തം ഇന്‍ബോക്‌സില്‍ കാണേണ്ടി വരുന്നവളാണ്. ഒന്നര വര്‍ഷമായി ഏറെക്കുറെ എല്ലാ ദിവസവും സൈബര്‍ റേപ്പിന് ഇരയാകുന്നവളാണ്. എനിക്കെന്തൊക്കെയോ ഇടങ്ങള്‍ കിട്ടുന്നുണ്ടെന്ന് തെറ്റിദ്ധരിക്കുന്നവരോട്, Attention does not mean Acceptance. കുലസ്ത്രീയ്ക്ക് കിട്ടുന്ന അംഗീകാരമല്ല, ചന്തപ്പെണ്ണിന് കിട്ടുന്ന ശ്രദ്ധ മാത്രമാണ് എനിക്കുള്ളത്. നിരന്തരം കല്ലേറ് കിട്ടുമ്പോഴൊക്കെ കൂടെ നില്‍ക്കാത്തവര്‍ വിമര്‍ശിച്ചതില്‍ വിരോധമൊന്നുമില്ല. ഇത്രയൊക്കെ മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടും വെറും സവര്‍ണ ശരീരം മാത്രമാക്കി എന്റെ രാഷ്ട്രീയത്തെ ചുരുക്കിയിട്ടും എല്ലാ പകലും എല്ലാ രാത്രിയും സമരത്തിലുണ്ടായിരുന്നു. പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭ്രഷ്ട്ട് കല്പ്പിക്കുന്നിടം വരെ സമരത്തിലുണ്ടാവും. പലസ്തീനിലോ കശ്മീരിലോ ഉള്ള മനുഷ്യരുടെ രാഷ്ട്രീയത്തോട് ഐക്യപ്പെടാന്‍ അവിടെ ജനിക്കുകയോ ആ ജീവിതം അനുഭവിക്കുകയോ വേണ്ട. വേദനിക്കുന്ന മനുഷ്യരോട് ഐക്യപ്പെടാന്‍ ഒരു മനുഷ്യജീവി ആയാല്‍ മതി.
തിരുവനന്തപുരം ; ഒടുവില്‍ പ്രിയദര്‍ശനും ലിസിയും സൗഹൃദപൂര്‍വ്വം പിരിയുന്നു . ഒരു വര്‍ഷമായി കോടതിയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും ധാരണയായി . കോടതിയുടെ നിര്‍ദേശപ്രകാരം സിവില്‍ , ക്രിമിനല്‍ കോടതികളിലുള്ള എല്ലാ കേസുകളും പിന്‍വലിക്കും. ഇരുകൂട്ടരുടെയും സമ്മതപ്രകാരം സ്വത്തുക്കള്‍ വീതിക്കാനും തീരുമാനമായി . സ്വത്തില്‍ കുട്ടികളുടെ അവകാശം വ്യക്‌തമാക്കിട്ടുണ്ട്.
24 വര്‍ഷം ഒരുമിച്ച് ജീവിച്ച പ്രിയദര്‍ശനും ലിസിയും കഴിഞ്ഞ വര്‍ഷമാണ് പിരിയാന്‍ തിരുമാനിച്ചത്. ഇത് അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചിരുന്നു . പിരിയുന്നതില്‍ രണ്ടുപേരും ദുഃഖം പ്രകടിപ്പിച്ചെങ്കിലും കാരണം എന്താണെന്നു വ്യക്‌തമാക്കിട്ടില്ല .
വളരെ മാന്യമായി ജീവിക്കുന്ന രണ്ട് കുടുംബങ്ങളായിരിക്കുമെന്നും ഇനിയും പരസ്‌പരം ബഹുമാനിക്കുമെന്നും ഇരുവരും മധ്യസ്‌ഥര്‍ക്ക് ഉറപ്പ് നല്‍കി . നല്ല സുഹൃത്തുക്കളായി തുടരുമെന്നു കോടതിയ്‌ക്കു വാക്കുനല്‍കിയാണ് ഇരുവരും പിരിഞ്ഞത്. പിരിയുമ്പോള്‍ ലിസി പ്രിയദര്‍ശന്റെ പുതിയ ചിത്രങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ പുതിയ സൂപ്പര്‍ഹിറ്റായ പാവാടയില്‍ താരത്തിന്റെ അമ്മ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത് പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയെ ആയിരുന്നു എന്ന് വെളിപ്പെടുത്തല്‍. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ശോഭന ആ വേഷം നിരസിയ്ക്കുകയായിരുന്നു. പാവാടയുടെ നിര്‍മാതാവായ നടന്‍ മണിയന്‍പിള്ള രാജുമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ശോഭന വേഷം നിരസിച്ചതിനെത്തുടര്‍ന്ന് ആ വേഷം ചെയ്ത ആശ ശരത്തിന് അഭിനന്ദന പ്രവാഹമാണെന്നും മണിയന്‍ പിള്ള രാജു വ്യക്തമാക്കുന്നു. സിസിലി വര്‍ഗീസ് എന്ന കഥാപാത്രം ആശ ശരത്തിന് അവാര്‍ഡുകള്‍ നേടിക്കൊടുക്കുമെന്നുവരെ ഉറപ്പിച്ചു കഴിഞ്ഞരീതിയിലാണ് ചിലര്‍ അഭിനന്ദിയ്ക്കുന്നതെന്നും മണിയന്‍പിള്ള പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിലാണ് മണിയന്‍ പിള്ള രാജു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.
സിസിലിയാകാന്‍ ആദ്യം ക്ഷണിച്ചത് ശോഭനയെയായിരുന്നെന്നും എന്നാല്‍ ഉള്‍ക്കൊള്ളാനാകാത്ത കാരണങ്ങളിലൂടെ ശോഭന തങ്ങളെ ഒഴിവാക്കിയെന്നും പാവാടയുടെ നിര്‍മാതാവ് രാജു വ്യക്തമാക്കുന്നു. പാവാടയില്‍ രണ്ടാംപകുതിയില്‍ വരുന്ന ശക്തമായ കഥാപാത്രമാണ് സിസിലി. നായകനായ പൃഥ്വിരാജിന്റെ അമ്മയുടെ കഥാപാത്രം. തിരക്കഥ പൂര്‍ത്തിയായതോടെ മണിയന്‍ പിള്ളയ്ക്കും സംവിധായകന്‍ മാര്‍ത്താണ്ടനും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രയ്ക്കും ഒരു കാര്യത്തില്‍ ഒട്ടും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. സിസിലിയായി ശോഭന തന്നെ വേണം. ശോഭനയുമായി അടുത്തബന്ധമുള്ള മണിയന്‍ പിള്ള ഇരുവരെയും കൂട്ടി അടുത്തദിവസം തന്നെ ചെന്നൈയിലെത്തി ശോഭനയെ കണ്ടു. തിരക്കഥ പൂര്‍ണമായും വായിച്ചുകേള്‍പ്പിച്ചു. ഗംഭീരം എന്ന മറുപടി പാവാട ടീമിന് ആത്മവിശ്വാസം നല്‍കി. പക്ഷെ, ശോഭന പാവാടയില്‍ അഭിനയിച്ചില്ല.
ചില നൃത്തപരിപാടികള്‍ ഏറ്റിട്ടുണ്ട്. ചെന്നൈയില്‍നിന്ന് കേരളത്തില്‍വന്ന് പടം ചെയ്യാനുള്ള സമയമില്ല. അതുകേട്ടയുടനെ മണിയന്‍പിള്ള രാജു ശോഭനയ്ക്ക് ഒരു ഉറപ്പുനല്‍കി. കേരളത്തില്‍ വരേണ്ട. ശോഭനയുടെ രംഗങ്ങള്‍ ചെന്നൈയില്‍ സെറ്റിട്ട് ചിത്രീകരിക്കാം. അതുകേട്ടപ്പോള്‍ ശോഭന യഥാര്‍ഥ കാരണം വ്യക്തമാക്കിയെന്ന് മണിയന്‍ പിള്ള രാജു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നായകന്‍മാരുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമില്ല. ജ്യേഷ്ഠസഹോദരിയൊക്കെ ആകാം. പക്ഷെ, അമ്മയായാല്‍ അത് ഡാന്‍സ് പ്രൊഫഷനെയും ബാധിക്കുമെന്ന് ശോഭന.
പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വൃദ്ധനായില്ലേ എന്ന് തുടങ്ങി പലവിധ ചോദ്യങ്ങള്‍ രാജു മറുപടിയായി ഉയര്‍ത്തിയെങ്കിലും ശോഭന തയ്യാറായില്ല. നിരാശ മറച്ചുവച്ച് സൗഹൃദത്തോടെ മൂവരും ശോഭനയോട് യാത്ര പറഞ്ഞു. മടക്കയാത്രയിലാണ് ആശ ശരത് എന്ന പേരുയര്‍ന്നുവന്നത്. ശോഭനയോട് കഥ പറഞ്ഞത് ആശയോട് മറച്ചുവയ്ക്കാന്‍ മണിയന്‍പിള്ള തീരുമാനിച്ചു. അതിന് പ്രേരിപ്പിച്ചത് ശോഭനയെപ്പോലെ ആശയും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ശോഭന പറഞ്ഞ കാര്യങ്ങള്‍ ആശയും പറഞ്ഞേക്കാം. അങ്ങനെ ആശയെ വിളിച്ച് മണിയന്‍ പിള്ള കഥാപാത്രത്തെകുറിച്ച് പറഞ്ഞു. നായകന്റെ അമ്മവേഷം എന്ന് എടുത്തുപറയാതെ വളരെ പ്രധാന്യമുള്ള ഒരു അമ്മയായി ആശ അഭിനയിക്കണം എന്നുപറഞ്ഞു. മണിയന്‍ പിള്ള രാജുവിനെ സ്‌ക്രീനിലൂടെ ഇഷ്ടപ്പെട്ടിരുന്ന ആശ ആ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അത് തെറ്റിയതുമില്ല.
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയെ വധശിക്ഷയ്ക്ക് വിധിച്ചു. കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുള്‍ ബാസിത്തിനാണ് വധശിക്ഷ. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അല്‍ മദീന ട്രേഡിംഗ് സെന്റര്‍ മാനേജറുമായ അടിയോടത്ത് അബൂബക്കറിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
വ്യാഴാഴ്ചയാണ് കോടതി ഉത്തരവുണ്ടായത്. ഷാര്‍ജ വ്യവസായ മേഖല 10-ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊല്ലപ്പെട്ടത്. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ബാസിത്ത്.
ഒരു കുഞ്ഞിന് ജന്മം നല്‍കാനല്ലാതെ മറ്റൊരു കാര്യത്തിനും തനിക്ക് പുരുഷന്റെ ആവശ്യമില്ലെന്ന് പ്രിയങ്ക ചോപ്ര. ഒരു കുഞ്ഞുവേണമെന്ന ആഗ്രഹവും അതിന് ഇതേ ആഗ്രഹത്തോടെ തന്നെ സമീപിക്കുന്ന ഒരു പുരുഷനെ വേണ്ടതുണ്ടെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ അത്തരമൊരു ഘട്ടത്തിലും അനിശ്ചിതകാലത്തേക്ക് തനിക്ക് അയാളെ സഹിക്കാനാവില്ലെന്നും താരം തുറന്നു പറയുന്നു.
വജ്രം വേണമെന്നുണ്ടെങ്കില്‍ സ്വന്തമായി വാങ്ങുമെന്നും അതിന് ഒരു പുരുഷന്റെ ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ ഈ അഭിപ്രായപ്രകടനം.
പ്രണയബന്ധങ്ങള്‍ തകരുമ്പോഴുള്ള ഹൃദയവേദനയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ അഭിപ്രായം ഇതായിരുന്നു: ‘ മറ്റെയാള്‍ നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ നിങ്ങള്‍ക്ക് അയാളില്‍ നിന്നും അകലേണ്ടിവരും. നിങ്ങള്‍ക്കും അയാളോട് മോശമായി പെരുമാറേണ്ടിവരും. അപ്പോള്‍ മറ്റൊരു ചെറിയ കാര്യങ്ങളില്‍ ശ്രദ്ധനല്‍കാം, ഞാനാണെങ്കില്‍ ഉറങ്ങും, നല്ല പുസ്തകങ്ങള്‍ വായിക്കും, സുഹൃത്തുക്കളുമായി സമയം ചിലവഴിക്കും.’പ്രിയങ്ക കൂട്ടിച്ചേര്‍ത്തു
കൊച്ചി: സിനിമയിലേക്ക് വന്ന സമയത്ത് ഒരു സിനിമ വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് താന്‍ അഭിപ്രായങ്ങള്‍ ചോദിക്കാറുള്ളത് ദിലീപേട്ടനോടും, ലാലുച്ചേട്ടനോടും ഒക്കെയായിരുന്നുവെന്ന് നടി കാവ്യ മാധവന്‍. സംവിധായകന്‍ കമലിനെപ്പോലെയും ലാല്‍ജോസിനെപ്പോലെയും തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ആളാണ് ദീലിപെന്ന് കാവ്യമാധവന്‍ തുറന്ന് പറഞ്ഞു. ഇരുപത് സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇവര്‍ നല്‍കിയ ഉപദേശങ്ങള്‍ തന്റെ കരിയറിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും കാവ്യ മാധവന്‍ ഒരു മാസികയ്ക്ക് നല്‍കിയ പ്രത്യേക ഓര്‍മ്മക്കുറിപ്പുകളില്‍ വ്യക്തമാക്കി. കാവ്യ മാധവന്‍ സിനിമയില്‍ എത്തിയതിന്റെ ഇരുപത്തഞ്ചാം വര്‍ഷം പ്രമാണിച്ച് തയ്യാറാക്കിയ സ്‌പെഷ്യല്‍ ചോദ്യത്തരക്കുറിപ്പുകളിലാണ് കാവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കാവ്യ നല്ലൊരു പയ്യനെ വിവാഹം കഴിക്കണം, സന്തോഷകരമായ കുടുംബ ജീവിതം തുടങ്ങണം സിനിമയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് ഇനിയൊരു വിവാഹം കുട്ടികള്‍ ഇതൊക്കെ എന്റെ മനസിലില്ല എന്നല്ല, ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ടെന്നാണ് കാവ്യ മാധവന്‍ മറുപടി നല്‍കിയത്. ഞാനൊരു സ്മാര്‍ട്ടായ പെണ്ണല്ല. എന്റെ കണ്ണില്‍ എല്ലാവരും നല്ലവരാണ്. പിന്നെ അവരില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടാകുമ്പോഴാണ് എന്‍റെ വിലയിരുത്തല്‍ തെറ്റിയെന്ന് മനസിലാകുന്നത്. അതുപോലെ ഒറ്റയ്ക്ക് പുറത്ത് പോകുന്നവരാണെങ്കില്‍ സമൂഹവുമായി ഇടപെടാന്‍ പറ്റും. അങ്ങനെയാണ് പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നത്. എന്റെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടായിട്ടില്ല. എനിക്കാകെ മൂന്നോ നാലോ സുഹൃത്തുക്കളെ ഉള്ളൂ. അവരെല്ലാം പെണ്ണുങ്ങളുമാണ്. അല്ലാതെ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഉണ്ടാകുക, ഇടയ്ക്കിടെ കൂടുക, അങ്ങനെയെല്ലാം ഉണ്ടെങ്കിലെ ഒരാളെ സ്വയം കണ്ടെത്താന്‍ പറ്റുവെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.
അച്ഛനും അമ്മയും എന്തിനും തന്റെ കൂടെയുണ്ട്. പക്ഷേ ഒരു പ്രായമെത്തിയാല്‍ മക്കള്‍ക്ക് എല്ലാമൊന്നും അവരോട് ഷെയര്‍ ചെയ്യുവാന്‍ സാധിക്കില്ല. അപ്പോഴാണ് നമ്മളൊരു കൂട്ട് ആഗ്രഹിക്കുക. അങ്ങനെയൊരാളെ സ്വയം കണ്ടെത്തുവാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കാവ്യ വ്യക്തമാക്കി.
മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മലയാറ്റൂര്‍ ഇട്ടിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന മിത്സുബിഷി പജീറോയില്‍ അതിവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപെട്ടു.
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ ബി എയ്ക്ക് പഠിക്കുന്ന മകന്റെ സന്ദേശം കണ്ട് മലയാളികളായ അച്ഛനും അമ്മയും ഞെട്ടി. തന്നെ ആരോ തട്ടിക്കൊണ്ടുപോയി എന്നും ക്രൂരമായി ഉപദ്രവിച്ചു എന്നുമായിരുന്നു ആ സന്ദേശം. കൊല്ലം സ്വദേശിയായ ബില്‍ഡര്‍ സുനില്‍ ആന്റണിക്കും സിവില്‍ എഞ്ചിനീയറായ ഭാര്യയ്ക്കുമാണ് കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് ഉപയോഗിച്ച് മകന്‍ അയച്ച സന്ദേശം കിട്ടിയത്. നഗരത്തിലെ പ്രശസ്തമായ ഒരു കോളജില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കള്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയാണ് 20 കാരനായ ജോണ്‍ ആന്റണി. ജനുവരി 19ന് രാവിലെ എസ് ജി പാളയയിലുള്ള ഫ്‌ലാറ്റില്‍ നിന്നും കോളേജിലേക്ക് പോകാനിറങ്ങിയതായിരുന്നു ജോണ്‍. വഴിയില്‍ വെച്ച് സില്‍വര്‍ നിറമുള്ള വാനില്‍ എത്തിയ ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു ജോണ്‍ വീട്ടിലേക്ക് അയച്ച സന്ദേശം. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്….
ജോണിന് പരീക്ഷ തുടങ്ങുന്ന ദിവസമാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അറ്റന്‍ഡന്‍സ് കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്നറിഞ്ഞ ജോണ്‍ കളിച്ച നാടകമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍ എപ്പിസോഡ്. കൊല്ലത്ത് താമസിക്കുന്ന അച്ഛനും അമ്മയും വിവരം അറിഞ്ഞ് ബെംഗളൂരുവിലേക്ക് ഓടിയെത്തി. ജനുവരി 21ന് സൗത്ത് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി മകനെ കാണാനില്ല എന്ന് പറഞ്ഞ് ഇവര്‍ പരാതിയും നല്‍കി.
ജോണിനെ കാണാനില്ല എന്ന വാര്‍ത്ത വേഗത്തിലാണ് പ്രചരിച്ചത്. ജോണിനെ കണ്ടവരുണ്ടോ എന്ന സന്ദേശം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ആളുകള്‍ ഷെയര്‍ ചെയ്തു. ഇത് കണ്ട് പലരും പരിഭ്രാന്തരായി വീട്ടുകാരെ ബന്ധപ്പെട്ടു. താന്‍ അജ്ഞാതരായ ആളുകളുടെ കസ്റ്റഡിയിലാണ് എന്നും ഒരു വലിയ തുക കൊടുത്താലേ തന്നെ മോചിപ്പിക്കൂ എന്നും ജോണ്‍ അമ്മയ്ക്ക് അയച്ച സന്ദശത്തില്‍ പറഞ്ഞു. തനിക്ക് ഭക്ഷണമൊന്നും കിട്ടുന്നില്ല എന്നും സന്ദേശത്തിലുണ്ടായിരുന്നു.
ജോണ്‍ തന്നെ അയച്ച ഈ സന്ദേശങ്ങള്‍ വായിച്ച് പോലീസിന് സംശയം തോന്നിയിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കാരണം കേസ് രജിസ്റ്റര്‍ ചെയ്ത് ജോണിന് വേണ്ടി അന്വേഷണം തുടങ്ങി. കൂട്ടുകാരന്റെ ലാപ്‌ടോപില്‍ നിന്നാണ് ജോണ്‍ അമ്മയ്ക്ക് മെസേജ് അയച്ചത് എന്ന് പോലീസ് കണ്ടെത്തി. കുറേ നാളുകളായി ഇയാള്‍ ജോലിക്ക് വേണ്ടി പലയിടത്തും അന്വേഷിക്കുകയായിരുന്നത്രെ.
ജോണിന്റെ അക്കൗണ്ടിലേക്ക് വീട്ടുകാരെക്കൊണ്ട് പോലീസ് പണം ഡിപ്പോസിറ്റ് ചെയ്യിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ ജോണ്‍ എ ടി എമ്മില്‍ പോയി പണം എടുക്കുകയും ചെയ്തു. മധുരയിലെ ഒരു എ ടി എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിക്കപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥരെയും മാതാപിതാക്കളെയും കണ്ട് ഞെട്ടിയെങ്കിലും ജോണ്‍ നാടകം നിര്‍ത്തിയില്ല. തട്ടിക്കൊണ്ടുപോയവര്‍ തന്നെ മോചിപ്പിച്ചു എന്നായിരുന്നു ജോണ്‍ ഇവരോട് പറഞ്ഞത്. പക്ഷേ അക്രമികളുടെ അടയാളങ്ങളൊന്നും ജോണിന് ഓര്‍മയില്ല എന്ന് മാത്രം. തിരിച്ചുകിട്ടിയ മകനെയും കൂട്ടി ജോണിന്റെ അച്ഛനമ്മമാര്‍ നാട്ടിലേക്ക് പോയി. കേസ് കോടതിയിലാണ്.
തൃശൂര്‍: സോളാര്‍ ഇടപാടില്‍ സരിത ഉന്നയിച്ച കോഴ ആരോപണത്തേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്തി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതിയായിരിക്കും ലഭിക്കുകയെന്നും കോടതി വ്യക്തമാക്കി. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുകള്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ പതിനാലിനുമുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജിയായ എസ്. എസ്. വാസന്‍ ഉത്തരവിട്ടു. താന്‍ ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സരിത സോളാര്‍ കമ്മീഷനില്‍ ഇന്നും മൊഴി നല്‍കുകയാണ്.
ജയിലില്‍ വെച്ച് താനെഴുതിയ മുപ്പതു പേജുള്ള കത്ത് നാലു പേജാക്കി ചുരുക്കിയത് സമ്മര്‍ദ്ദങ്ങളേത്തുടര്‍ന്നാണെന്ന് സരിത പറഞ്ഞു. ഗണേഷ്‌കുമാറിന്റെ പിഎ ആണ് അമ്മയെക്കൊപ്പം ജയിലില്‍ വന്നു കണ്ടത്. കൂടിക്കാഴ്ച മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്നും അറിയിച്ചിരുന്നു. മറ്റൊരു സര്‍ക്കാര്‍ വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കാസുകളെല്ലാം കോടതിക്കു പുറത്തു വെച്ച് തീര്‍ക്കാമെന്നും പിഎ പ്രദീപ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ൂെബഹനാനും തമ്പാനൂര്‍ രവിയും തന്റെ അമ്മയെ വീട്ടിലെത്തി കണ്ട്ിരുന്നു. പ്രദീപ് പറഞ്ഞതനുസരിച്ചാണ് കത്ത് ചുരുക്കി എഴുതിയതെന്നും സരിത് വെളിപ്പെടുത്തി. തനക്കറിയാവുന്ന ആയിരം കാര്യങ്ങളില്‍ പത്തെണ്ണം പോലും പറഞ്ഞിട്ടില്ല. ഐജിയോ ഡിജിപിയോ ഒന്നുമല്ല തന്റെ ലക്ഷ്യമെന്നും തന്റെ ജീവിതം തകര്‍ത്ത പലരുമുണ്ടെന്നും കോണ്‍ഗ്രസുകാര്‍ ക്രിമിനലുകളാണെന്നും സരിത പറഞ്ഞു.
അതേ സമയം ആരോപണങ്ങള്‍ക്കെതിരേ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഈ ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞാല്‍ പതുപ്രവര്‍ത്തനം ്‌വസാനിപ്പിക്കുമെന്നു പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയോട് വിശദീകരണം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, മറ്റു നേതാക്കള്‍ എന്നിവരുമായി ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എം. സുധീരന്‍ അറിയിച്ചു.
ബാര്‍ വിഷയത്തില്‍ മാണിയും ബാബുവും രാജി വെച്ചതുപോലെ മുഖ്യമന്ത്രിയും ആര്യാടനും രാജി വെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. നാട്ടുകാരുടെ പണം തട്ടിപ്പിലൂടെ കരസ്ഥമാക്കിയ സരിതയുടെ ലക്ഷക്കണക്കിനു പണമാണ് ഉമ്മന്‍ചാണ്ി അടിച്ചു മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രിയും ആര്യാടനും രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ഇടതുപക്ഷം രംഗത്തെത്തുമെന്നും വിഎസ് പറഞ്ഞു.