തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ദിലീപ് .ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.ഇത്രയും കാലം താൻ പ്രതികരിക്കാതിരുന്നത് തന്റെ മകളെ ഓർത്തിട്ടാണെന്നും വ്യക്തിഹത്യ എല്ലാ സീമകളും വിട്ടപ്പോഴാണ് രണ്ടുവാക്ക് പറയുന്നതെന്നും അഭിമുഖത്തിൽ ദിലീപ് ആവർത്തിച്ച് പറയുന്നുണ്ട്.
നടി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്ന് തനിക്ക് നേരെയുണ്ടായ ഒളിയമ്പ് ആക്രമണങ്ങളില്‍ മനംനൊന്ത് ആത്മഹത്യചെയ്യാൻ ഒരുങ്ങിയതാണെന്ന് നടൻ ദിലീപ്. പിന്നീട് മകളെ ഒര്‍ത്താണ് വേണ്ടെന്ന് വെച്ചതെന്നും നടൻ വെളിപ്പെടുത്തി. തന്‍റെ ജീവിതത്തിലെ കുഴപ്പങ്ങളെല്ലാം കാവ്യ കാരണമാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ പൂര്‍ണമായും തെറ്റാണെന്നും ദിലീപ് അഭിമുഖത്തിൽ പറഞ്ഞു. എന്‍റെ ആദ്യവിവാഹം തകരാൻ കാവ്യ അല്ല കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയുന്നു. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ചിലർ ധരിപ്പിച്ച് വച്ചിരിക്കുകയാണ്. ഞാനും എന്‍റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാ ഭർതൃബന്ധം മാത്രമല്ലായിരുന്നു ഞങ്ങൾക്കിടയിൽ ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നെന്നും താരം പറയുന്നു. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തന്നെ വലിച്ചിഴച്ച് ആരോപണങ്ങൾ തനിക്ക് നേരെ തിരിച്ചു വിട്ട രണ്ടു മാധ്യമ പ്രവർത്തകരുടെ പേരും ദിലീപ് അഭിമുഖത്തിൽ പരാമർശിച്ചിട്ടുണ്ട്. ഒരു പരസ്യ കമ്പനി ഉടമ തന്നെ സിനിമയിൽ നിന്നും പുറത്താക്കുമെന്ന് പറഞ്ഞുനടക്കുന്നതായും ദിലീപ് അഭിമുഖത്തില്‍ ആരോപിച്ചു. എനിക്ക് പറയാനുള്ളതൊക്കെ ഇതിലുണ്ട് എന്ന തലക്കെട്ടോടെ അഭിമുഖത്തിന്‍റെ വീഡിയോ താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഈ അഭിമുഖം വൈറലാവുകയാണ്. അടുത്ത കാലത്ത് ദിലീപ് മനസു തുറന്ന് സംസാരിക്കുന്ന അഭിമുഖമാണ് ഇത്. അതിനാൽ തന്നെയാണ് ശരവേഗത്തിൽ ഈ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ആദ്യരാത്രി ആഘോഷിക്കാന്‍ വധുവും വരനും മണിയറയില്‍ കടന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് ആ കാഴ്ച കണ്ടത്. കട്ടലിനടിയില്‍ ഒളിച്ചിരിക്കുന്ന ഒരു സ്ത്രീ . മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടാണ് സംഭവം.വരനും വധുവും ആദ്യമൊന്ന് ഭയന്നെങ്കിലും ഒളിച്ചിരുന്ന സ്ത്രീയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്തപ്പോഴാണ് മോഷ്ടാക്കാന്‍ വന്നതാണെന്ന വിവരം ലഭിച്ചത് .അയല്‍വാസിയായ സ്ത്രീ തന്നെയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. വരനും വധുവും ഉറങ്ങിയാല്‍ സ്വര്‍ണ്ണവുമെടുത്ത് മുങ്ങാം എന്നാണ് മോഷണത്തിനിറങ്ങിയ സ്ത്രീ കരുതിയത് .എന്നാല്‍ നവ മിഥുനങ്ങള്‍ ഉറങ്ങാതെ വര്‍ത്തമാനം പറഞ്ഞിരുന്നതാണ് മോഷണത്തിനിറങ്ങിയ സ്ത്രീയെ കുഴക്കിയത്. ഏതായാലും സ്ത്രീയെ കൈയ്യോടെ പോലീസില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് .
ലോണ്‍ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുടങ്ങിയ ഇനങ്ങളില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്ക് ഇടപാടുകള്‍ നടത്തിയവര്‍ ഇനിമുതല്‍ ആദായ നികുതി റിട്ടേണില്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. നോട്ട് അസാധുവാക്കലിന് ശേഷമുള്ള 50 ദിവസങ്ങളില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ഇടപാട് നടത്തിയവരാണ് വിവരങ്ങള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. ഒറ്റ പേജിലുള്ള പുതിയ റിട്ടേണ്‍ ഫോമിലാണ് വിവരങ്ങള്‍ ഫയല്‍ ചെയ്യേണ്ടത്.
വരുമാനം സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമെ നോട്ട് നിരോധനത്തിന് ശേഷം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ വിവരങ്ങളും നല്‍കണം. ഇതിന് പുറമെയാണ് രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ലോണ്‍ തിരിച്ചടവുകളോ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടവോ ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കേണ്ടത്. ഇതിനായി പ്രത്യേകം കോളങ്ങള്‍ പുതിയ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2017-18 അസസ്മെന്റ് വര്‍ഷത്തേക്കുള്ള (2016-17 സാമ്പത്തിക വര്‍ഷം) പരിഷ്കരിച്ച ആദായ നികുതി റിട്ടേണ്‍ ഫോം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയത്. വരുമാനവും ബാങ്ക് നിക്ഷേപങ്ങളും തമ്മിലുള്ള അന്തരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.ക്രെഡിറ്റ് കാര്‍ഡുകള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ബാങ്കുകള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം നിക്ഷേപങ്ങളും വരുമാനവും തുലനം ചെയ്യുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നോട്ട് നിരോധനത്തിന് ശേഷമുള്ള വിവരശേഖരണാര്‍ത്ഥം ഈ വര്‍ഷം മാത്രമാണ് ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫോം പഴയ പോലെ തന്നെ ആയിരിക്കുമെന്നും കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ വ്യക്തമാക്കി
ക്ലിഫ് ഹൗസിനു സമീപത്തെ വീട്ടിൽ നടന്ന കൂട്ടക്കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ കേഡൽ ജിൻസൺ രാജ് പിടിയിൽ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോശിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി രാജ്തങ്കവും ഭാര്യ ജീൻ പത്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വെട്ടി നുറുക്കിയ ശേഷം കത്തി കരിഞ്ഞ അവസ്ഥയിലായിരുന്നു വീട്ടിലെ ശുചിമുറിയിൽ ശവശരീരങ്ങളെല്ലാം തന്നെ കണ്ടെത്തിയത്. കൊലപതകത്തിന് പിന്നിൽ ഇവരുടെ മകൻ കേഡൽ ജിൻസൺ രാജ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പിടിയിലായ കേഡലിനെ വിശദമായി ചോദ്യം ചെയ്താലെ കൊലപാതകങ്ങളുടെ ചുരുളഴിയ്ക്കാന്‍ പോലീസിനു കഴിയൂ .
ഒരല്പം ധൈര്യം അധികം ഉള്ളവര്‍ക്ക് ദാ ഇവിടേക്ക് വരാം .ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളം ആണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്. മറ്റൊന്നുമല്ല അൽപം ധൈര്യശാലികളായവരെ മാത്രമേ ഈ നീന്തൽക്കുളം ആകർഷിക്കൂ. അല്ലാത്തവർ കണ്ണുതള്ളി താഴെവീഴാതെ സൂക്ഷിക്കണം.
ആകാശത്തില്‍ ഒരു നീന്തൽക്കുളം സ്ഥാപിച്ചാൽ എങ്ങനെയിരിക്കും? അതേ അനുഭവം തന്നെയാണ് ഈ നീന്തൽക്കുളവും സമ്മാനിക്കുക. കാരണം കൂറ്റൻ കെട്ടിടത്തിന്റെ നാല്‍പതാമത്തെ നിലയിലുള്ള ഈ കുളത്തില്‍ നിന്നാൽ താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം. അതായത് ഒരു പക്ഷി ആകാശത്തുകൂടി പാറിപ്പറക്കുമ്പോൾ എന്തൊക്കെ കാഴ്ച്ചകൾ കാണുന്നുവോ അതെല്ലാം നിങ്ങള്‍ക്കു നീന്തിത്തുടിച്ചു കാണാം.
ഹൂസ്റ്റണിലെ മാർക്കറ്റ് സ്ക്വയർ ടവറിലാണ് ഈ ബ്രഹ്മാണ്ഡ പൂളുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനിൽക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിർമാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിർമിച്ചതായതിനാൽ താഴെ നടക്കുന്ന കാഴ്ച്ചകള്‍ക്കെല്ലാം യാതൊരു മറയുമില്ല. ഉയരത്തെ പേടിയുള്ളവരാണു നിങ്ങളെങ്കിൽ ഈ വഴിക്കു തന്നെ പോകാതിരിക്കുന്നതാകും നല്ലത്, കാരണം അത്രത്തോളം ധൈര്യശാലികൾക്കു മാത്രമേ ഈ ആകാശക്കുളം ആസ്വദിക്കാനാകൂ.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ ഇന്ത്യയിലെത്തി. തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബിജെപി നേതാവും ലോക്സഭാംഗവുമായ രാജീവ് പ്രതാപ് റൂഡിയുടെ നോതൃത്വത്തിലുള്ള സംഘം ടേൺബുളിനെ സ്വീകരിച്ചു. പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ബുളിന്‍റെ മുൻഗാമിയായിരുന്ന ടോണി അബോട്ട് 2014 ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുളും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് കരാറുകളിലേർപ്പെടാൻ ധാരണയായത്. ആറോളം തന്ത്രപ്രധാന കരാറുകളിലാണ് ഇരുവരും ഒപ്പു വച്ചത്. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, വ്യോമയാന സുരക്ഷ, പാരിസ്ഥിതികം, കായികം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു നേതാക്കളും ഒപ്പു വച്ചത്.
പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നു ചലച്ചിത്രതാരത്തിനു മർദനമേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ആനാവൂർ സ്വദേശി വിപിൻ, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
സിനിമാ, സീരിയൽ നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാടിനാണ് ശനിയാഴ്ച സംഘാടകരുടെ മർദനമേറ്റത്. തിരുവനന്തപുരം വെള്ളറടയ്ക്കു സമീപം ചാമവിളയിലെ ക്ഷേത്രത്തിൽ ക്ഷേത്രോത്സവത്തിന് പരിപാടി അവതരിപ്പിക്കാൻ എത്താൻ വൈകിയതിനെ തുടർന്നായിരുന്നു മർദനം. ഒന്പതു മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പരിപാടിക്കായി കലാകാരൻമാർക്ക് 11 മണിക്കാണ് എത്താൻ കഴിഞ്ഞത്. ഇതിൽ ക്ഷുഭിതരായ ആഘോഷ കമ്മറ്റിക്കാർ അസീസിനെ മർദിക്കുകയായിരുന്നു.
എബ്രിഡ് ഷൈൻ ചിത്രം ആക്ഷൻ ഹീറോ ബിജു, ശ്രീകാന്ത് മുരളി ചിത്രം എബി എന്നീ സിനിമകളിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് അസീസ്.
നടനും നിർമാതാവുമായ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് വീണ്ടും വെള്ളിത്തിരയിലേക്ക്. 2013ൽ മണിയൻപിള്ള രാജു നിർമിച്ച ബ്ലാക്ക് ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ കൂടിയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. നാലു വർഷത്തെ ഇടവേളക്കു ശേഷമാണ് താരം വീണ്ടും എത്തിയിരിക്കുകയാണ്. ബോബി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്.
വൈദികനാകാൻ പോയ 21 വയസുകാരൻ തന്നെക്കാൾ പ്രായമുള്ള ഒരു യുവതിയുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മിയാ ജോർജാണ് ചിത്രത്തിൽ നായിക. ഷെബി ചൗഗാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, സാജു നവോധയ, സുധീ കോപ്പ, സുധീർ കകരമന, ഷമ്മി തിലകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തും. ഏപ്രിൽ 10ന് ഷൂട്ടിംഗിന് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, ആലുവ, ഉൗട്ടി എന്നീ സ്ഥലങ്ങളാണ്.
ക്രിക്കറ്റ് ചരിത്രത്തില്‍ വിശേഷണങ്ങളില്ലാത്ത ചരിത്ര നേട്ടത്തിന് തൊട്ടരികെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ടി20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് ഗെയ്‌ലിപ്പോള്‍.
ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുളള മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ ഗെയ്‌ലിന് ഈ നേട്ടം സ്വന്തം പേരിലാക്കാം. ഗെയില്‍ ഈ നേട്ടം സ്വന്തമാക്കുമോയെന്ന കാത്തിരിപ്പിലാണ് ഇതോടെ ക്രിക്കറ്റ് ലോകം. കഴിഞ്ഞ രണ്ട് മത്സരത്തിലും ബംഗളൂരുവിനായി ഇറങ്ങിയ ഗെയ്‌ലിന് ടീമിന് കാര്യമായ സംഭാവന ചെയ്യാന്‍ ഇതുവരെയായിട്ടില്ല. ഹൈദരാബാദിനെതിരെ 32 റണ്‍സ് എടുത്ത് പുറത്തായ ഗെയ്ല്‍ ഡല്‍ഹിക്കെതിരെ ആറ് റണ്‍സെടുത്തും പുറത്തായി.
ഐപിഎല്ലില്‍ ഇതിനോടകം 94 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 42.77 ശരാശരിയില്‍ 3464 റണ്‍സ് എടുത്തിട്ടുണ്ട്. 153.07 ആണ് ഗെയ്‌ലിന്റെ സ്‌ട്രൈക്ക്‌റൈറ്റ്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
ബംഗളൂരു നിരയില്‍ വിരാട് കോഹ്ലിയുടെ അഭാവം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കളിക്കാന്‍ ഗെയിലിനെ നിര്‍ബന്ധിതനായിട്ടുണ്ട്.
ഐപിഎല്ലില്‍ ഒരു വിജയവും ഒരു തോല്‍വിയുമാണ് രണ്ട് മത്സരം പിന്നിടുമ്പോള്‍ ബംഗളൂരുവിന്റെ സംമ്പാദ്യം. ആദ്യ മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനോട് 35 റണ്‍സിന് തോറ്റ ബംഗളൂരു രണ്ടാം മത്സരത്തില്‍ ഡല്‍ഹിയെ 15 റണ്‍സിന് തോല്‍പിച്ചിരുന്നു
പൊന്നാനി സ്വദേശിയായ ഷെഫീക്ക് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് നിങ്ങൾക്കുള്ള ഒരുതിരിച്ചറിവാണ്.സിനിമ പിന്നണി പ്രവര്‍ത്തകന്‍ കൂടിയായ ഷെബീഖ് കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്കുള്ള യാത്രയില്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രം പറയാതെ പറയുന്നുണ്ട് എല്ലാം. ചിത്രം എങ്ങനെയാണ് തന്റെ മൊബൈലില്‍ പതിഞ്ഞതെന്ന് ഷെഫീഖ് പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്. മലയാളികളുടെ ഹൃദയം തകർത്തു വൈറൽ ആയ ആ പോസ്റ്റ് ഇങ്ങനെ ?
ചിത്രത്തോടൊപ്പം ആ സ്‌നേഹിതൻ ഇങ്ങനെ കുറിച്ചു
ഓരോ യാത്രയും പുതിയ അനുഭവങ്ങൾ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവിൽ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസിൽ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റിൽ ഒരു വൃദ്ധൻ ഇരിക്കുന്നത് കണ്ടത്, നെരവീണ മുടിയുള്ള ചുളിവ് വീണ തൊലികൾ, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തിൽ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകൾ തെളിയാൻ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാർദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യിൽ വിയർപ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്. കണക്ടർ വന്നപ്പോൾ അയാൾ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടർ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാൻ ആ കടലാസിലോട്ട് നോക്കി അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “തവനൂർ ബസിൽ കയറി വൃദ്ധ മന്ദിരത്തിൽ ഇറങ്ങുക” ഞാൻ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലർന്ന് കിടന്ന് മക്കളുടെ സന്തോഷവും ,കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓർമകളെ താലോലിക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവർ, മക്കളെ സ്നേഹിക്കുന്ന തിരക്കിൽ അവർക്ക് വേണ്ടി രക്തം വിയർപ്പാക്കി ഒഴുക്കിയിട്ട് , വളർന്നു വലുതായപ്പോൾ തിരസ്കരിച്ച മക്കൾ, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാൾ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്, അപ്പോൾ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോർമ്മ വന്നത് “ പത്തു മക്കളെ നോക്കാൻ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാൽ എന്നെ ഒരാളെ നോക്കാൻ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?”വിണ്ടുകീറി,യുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നിൽക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങൾ മുറ്റി, കുഴങ്ങും കാലം, സ്നേഹത്തോടൊരു തുള്ളി പകരാൻ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..