ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായി പോയസ് ഗാര്‍ഡനിലെത്തി.
സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്ന് ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി. ദിനകരന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു
വിടവാങ്ങൽ മൽസരത്തിലും അജയ്യനായി ഉസൈൻ ബോൾട്ട്. ജന്മനാട്ടിൽ നടന്ന വിടവാങ്ങൽ മൽസരത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ബോൾട്ട് വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്. 10.03 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്.
15 വർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടി ട്രാക്കിൽ തന്റെ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മൽസരം ബോൾട്ട് പൂർത്തിയാക്കിയത്. ജമൈക്ക നാഷനൽ സ്റ്റേഡിയത്തിലെ ഗ്രാൻപ്രീ മൽസരവേദിയിൽ ആയിരക്കണക്കിന് പേരാണ് ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനെത്തിയത്.
മൽസരത്തിനുശേഷം ജമൈക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബോൾട്ട് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക ചാംപ്യൻഷിപ്പ് കിരീടം ബോൾട്ട് സ്വന്തമാക്കിയിട്ടുണ്ട്.
Thank you Jamaica🙌🏽🙌🏽
— Usain St. Leo Bolt (@usainbolt) June 11, 2017
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം പ്രസ്താവിച്ചു. ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം. ക്രിസ്തുവിനെ ‘പിശാചായ യേശു’എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ അതിന് തൊട്ടുമുന്‍പുള്ള വരിയില്‍ ‘ഭഗവാന്‍ രാമകൃഷ്ണന്‍’ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് അച്ചടി പിശക് ആകാന്‍ സാധ്യതയില്ല.
വിശ്വാസി സമൂഹത്തിന്റെ ആശങ്ക അകറ്റുവാന്‍ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പാഠപുസ്തകം വിതരണം ചെയ്യണമെന്ന ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നാഷണല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സൈയിദ് ഗയറോള്‍ ഹസന്‍ റിസ്വിക്ക്, ഗുജറാത്ത് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
അഹമ്മദാബാദിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയുടെ പരീക്ഷ പേപ്പര്‍ കണ്ട് അന്തംവിട്ട് ഹയര്‍സെക്കണ്ടറി ബോര്‍ഡ്. കെമിസ്ട്രി പേപ്പര്‍ നിറയെ പോണ്‍കഥയും സെക്‌സ് വിവരണവും കൊണ്ട് നിറച്ചിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥി.
ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ബോര്‍സാധിലാണ് സംഭവം.ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ ഉത്തരത്തിന് പകരമായി പോണ്‍കഥകളും തന്റെ സഹോദരന്റെ ഭാര്യയോടു തോന്നിയ ലൈംഗിക താല്‍പ്പര്യവും വീട്ടിലെ പാചക കാരിയെ കുറിച്ചും ഒരു പ്രമുഖ സിനിമാ നടിയെ കുറിച്ചുള്ള ലൈംഗിക വര്‍ണനകളുമായിരുന്നു വിദ്യാര്‍ത്ഥി തുറന്നെഴുതിയത്.
മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ കിട്ടിയത് ഒരു അധ്യാപികയ്ക്കായിരുന്നു. പേപ്പര്‍ കണ്ട അധ്യാപിക ഞെട്ടിപോയി. ഉടന്‍ തന്നെ സംഗതി മൂല്യനിര്‍ണ്ണയ ക്യാമ്പ് ഡയറക്ടറെ അറിയിക്കുകയും ചെയ്തു. ഇതിന് പന്നാലെ വിദ്യാര്‍ത്ഥിക്കെതിരെ വഞ്ചന കുറ്റത്തിന് എഫ്.ഐ.ആര്‍ ഫയര്‍ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ത്ഥിയുടെ ഫലം റദ്ദാക്കാനും ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്‌സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ എ.ജെ ഷാ പറഞ്ഞു. ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്. മറ്റെല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥി പരാജയപ്പെട്ടതാണെന്നും എഡ്യുക്കേഷന്‍ ബോര്‍ഡ് വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റും കെമിസ്ട്രി ഉത്തരപേപ്പറും കാണിച്ചുകൊടുത്തതായി ഷാ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയില്‍ ചില ലൈംഗികവൈകൃത സ്വഭാവങ്ങളുണ്ടെന്ന് മനസിലായതിനെ തുടര്‍ന്നും അത് ചികിത്സിക്കേണ്ടതിനും കൂടി വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം മാത്രം പത്താം തരവും പന്ത്രണ്ടാം തരവും പരീക്ഷയെഴുതിയ 2000 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇതില്‍ പലതും കോപ്പിയടിച്ചതിന്റെ പേരിലും ്അടുത്തിരുന്ന വിദ്യാര്‍ത്ഥിയുടെ പേപ്പര്‍ നോക്കിയെഴുതിയതിന്റേയും പേരിലാണ്. കഴിഞ്ഞയാഴ്ച പരീക്ഷാമുറിയിലിരുന്ന് സെല്‍ഫിയെടുത്ത ഒരു വിദ്യാര്‍ത്ഥിക്കെതിരെയും വഞ്ചനാ കുറ്റത്തിന് കേസെടുത്തിരുന്നു.
റോഡരികില്‍ വച്ച് പരിചയപ്പെട്ട വൃദ്ധയോട് യുവതി ചെയ്തത് കൊടും ചതി. പരേതനായ പ്ലാക്കില്‍ ഇട്ടൂപ്പിന്റെ ഭാര്യക്കാണ് റോഡരികില്‍ വച്ച് പരിചയപ്പെട്ട യുവതിയില്‍ നിന്നു ചതിവ് പറ്റിയത്. സംസാരത്തിലൂടെ വൃദ്ധയുടെ വിശ്വാസം സമ്പാദിച്ച യുവതി തന്ത്രപൂര്‍വം വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.
മാള ടൗണില്‍ വച്ചു പരിചയപ്പെട്ട ശേഷം ചേച്ചിയുടെ വീടു കാണണം എന്നു പറഞ്ഞ് വൃദ്ധയോടൊപ്പം യുവതി വീട്ടില്‍ എത്തുകയായിരുന്നു. വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് എത്തിയ യുവതി താന്‍ കോടിശ്വരിയാണ് എന്നും വൃദ്ധയുടെ വീടു പൊളിച്ചു പണിയാന്‍ അഞ്ചു ലക്ഷം രൂപ തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു.
തുടര്‍ന്നു യുവതി സ്വന്തം കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല ഊരി വൃദ്ധയ്ക്ക കൊടുത്ത ശേഷം ഇത് അഞ്ചു പവനാണ് എന്നും ഇത് വിറ്റ് വീടു പണി ആരംഭിക്കണം എന്നും പറഞ്ഞു. തുടര്‍ന്നു വൃദ്ധയുടെ കഴുത്തില്‍ കിടന്നിരുന്ന ഒന്നരപവന്റെ സ്വര്‍ണ്ണമാല ഊരി വാങ്ങി സ്വന്തം കഴുത്തില്‍ ധരിച്ചു. വീട് പണിയാനുള്ള ബാക്കി പണം ഭര്‍ത്താവ് വീട്ടില്‍ എത്തിക്കും എന്നും പറഞ്ഞു. യുവതി പറഞ്ഞത് എല്ലാം അതേ പടി വിശ്വസിച്ച് വൃദ്ധ മാല പണയം വയ്ക്കാന്‍ സ്വര്‍ണ്ണക്കടയില്‍ എത്തിയപ്പോഴാണു യുവതി നല്‍കിയിട്ടു പോയ അഞ്ചു പവന്റെ മാല മുക്കു പണ്ടമാണ് എന്ന് വൃദ്ധയ്ക്ക് മനസിലായത്. സംഭവത്തില്‍ മാള പോലീസ് കേസ് എടുത്തു.
ഫസല്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഡിവൈഎസ്പി മാരായ സദാനന്ദനേയും പ്രിൻസ് അബ്രഹാമിനേയും ആണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ഭീഷണിപ്പെടുത്തിയത്.
ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ലെന്നും എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.
“എന്താണ് അവർക്ക് ഈ കേസ്സിലുള്ള താൽപ്പര്യം? അവരെ ഫസൽ കേസ്സ് പുനരന്വേഷിക്കാൻ പിണറായി സർക്കാർ ഏൽപ്പിച്ചിട്ടുണ്ടോ? പ്രസക്തമായ ചോദ്യമാണ് ഞാൻ ചോദിക്കുന്നത്. ഇനി അഥവാ വേറൊരു കേസ്സിൽ ചോദ്യം ചെയ്യുന്നതിനിടയിൽ കിട്ടിയ പ്രതിയുടെ മൊഴിയാണെങ്കിൽ തന്നെ ഇങ്ങനെ നല്ലൊരൊന്നാന്തരം വീഡിയോ ഉണ്ടാക്കി വേറൊരു കേസ്സിൽ കോടതിയിൽ കൊടുക്കുന്ന പതിവ് ഇന്ത്യയിൽ വേറെ ഏതെങ്കിലും കേസ്സിൽ ഉണ്ടായിട്ടുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
“അങ്ങനെയെങ്കിൽ ചന്ദ്രശേഖരൻ കേസ്സ് അന്വേഷിക്കുന്നതിനിടയിൽ ടി. കെ രജീഷ് നൽകിയ മൊഴി എവിടെപ്പോയി? താനാണ് കെ. ടി. ജയകൃഷ്ണൻ മാസ്ടറെ ആദ്യം വെട്ടിയതെന്ന് രജീഷ് മൊഴി നൽകിയതെവിടെ? അപ്പോൾ കാര്യം വളരെ വ്യക്തം. സി. പി. എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്. ഇതു സർവീസ് ചട്ടങ്ങൾക്കു നിരക്കുന്നതാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
“ഇവർ ആരുടെ ഇംഗിതമാണ് കണ്ണൂരിൽ നടപ്പാക്കുന്നത്? ഇവർ ചെയ്തത് കുററമല്ലേ? ഇവർക്കെതിരെ നടപടി ആവശ്യമില്ലേ? എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണമെന്നും സുരേന്ദ്രന്‍ പറയുന്നു. “ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇററ്”, എന്ന് ഭീഷണിപ്പെടുത്തിയാണ് സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കണ്ണൂര്‍ ഡിവൈ. എസ്. പി സദാനന്ദന്റെയും തലശ്ശേരി ഡിവൈ.എസ്പി പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തിലുള്ള സംഘം തന്നെ മര്‍ദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നേരത്തേ പ്രതിയായ സുബീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുബീഷ് പൊലീസിനോട് കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നത്.
ശ്രീനഗറിലുണ്ടായ കാറപകടത്തിൽനിന്നും ദംഗൽ നടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ആമിർ ഖാൻ ചിത്രം ദംഗലിൽ ഗീത ഫൊഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കശ്മീരി സ്വദേശി സൈറ വസിമാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. സൈറ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദാൽ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാറിൽ സൈറയ്ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു.
അപകടമുണ്ടായ ഉടൻതന്നെ നാട്ടുകാർ സൈറയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. അപകടത്തിൽ സൈറയ്ക്ക് പരുക്കേറ്റിട്ടില്ലെന്നും സുഹൃത്തിന് ചെറിയ രീതിയിൽ പരുക്ക് പറ്റിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ദംഗലിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ആമിർ ഖാനൊപ്പം സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലും സൈറ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ടിരുന്നു. കശ്മീരിലെ ഹവേലി ജില്ലക്കാരിയാണ് സൈറ.
ദംഗലിന്റെ ഓഡിഷന് കൂട്ടുകാർക്കൊപ്പം യാതൊരു പ്രതീക്ഷയുമില്ലാതെയാണ് സൈറ എത്തിയത്. 5000 പെൺകുട്ടികളെ ഓഡിഷൻ നടത്തിയതിൽനിന്നാണ് കുഞ്ഞു ഗീതയായി അഭിനയിക്കാൻ സൈറയെ തിരഞ്ഞെടുത്തത്. സിനിമയിൽ ആദ്യമാണെങ്കിലും പരസ്യ ചിത്രങ്ങളിൽ സൈറ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയിലെ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതും അവിടെ നിന്ന് നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു.
കാറിനുള്ളില്‍ വെച്ച് നടി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് നടന്‍ കൊടുത്തിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടന്‍ ബന്ധപ്പെട്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം. നടിയുടെ വീഡിയോ പ്രമുഖന് എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് സുനിക്ക് വ്യക്തതയില്ല. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിര്‍വ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ് സൂചനകള്‍ വ്യക്തമാണ്. ജയില്‍ അധികാരികളോടും ജയില്‍ വെല്‍ഫെയര്‍ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് താന്‍ ഈ പ്രവര്‍ത്തനത്തിന് മുതിര്‍ന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു.
ഈ കേസില്‍ പ്രതിയെന്നു ഏറ്റവുമധികം സംശയിക്കപ്പെടുന്ന പ്രമുഖനടന്‍ അടുത്ത സമയത്തു ഒരു അഭിമുഖത്തില്‍ വാര്‍ത്താമാധ്യമങ്ങളെ പരിഹാസരൂപേണ വിമര്‍ശിക്കുകയും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും വ്യക്തിപരമായി പേരെടുത്തു ആക്ഷേപിക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപെട്ട ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത് .
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ യൂണിഫോമായിരുന്നു രൂപകല്‍പ്പനയുടെ പേരില്‍ വിവാദമായത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ബോസ് ഈപ്പന്‍. കഴിഞ്ഞ 28വര്‍ഷങ്ങളായി ഫോട്ടോ ഗ്രാഫറായി ജോലി നോക്കുകയാണ് ഈപ്പന്‍.
യുകെ മലയാളികള്‍ സ്വന്തം പ്രോഗ്രാം പോലെ ഏറ്റെടുത്ത് വിജയിപ്പിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വര്‍ണ്ണ മനോഹരമായ പ്രോഗ്രാമുകള്‍ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും സംഘാടക ശേഷി കൊണ്ടും ഏവരെയും വിസ്മയിപ്പിച്ച അനുഭവമായിരുന്നു. അവാര്‍ഡ് നൈറ്റ് നേരില്‍ കണ്ടവരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയ ഈ പ്രോഗ്രാം കാണാന്‍ കഴിയാതിരുന്നവര്‍ക്ക് കൂടി കാണാനുള്ള അവസരം ഒരുക്കി യുകെ മലയാളികളുടെ ജനപ്രിയ ചാനലായ മാഗ്നാവിഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. അവാര്‍ഡ് നൈറ്റിന്റെ എല്ലാ ചാരുതകളും മനോഹരമായി ചിത്രീകരിച്ച മാഗ്നാവിഷന്‍ ഇന്നും നാളെയുമായി ആണ് അവാര്‍ഡ് നൈറ്റിന്റെ ഒന്നാം ഭാഗം സംപ്രേഷണം ചെയ്യുന്നത്.
ഇന്ന് രാവിലെ പത്ത് മണി മുതലും വൈകുന്നേരം ആറു മണി മുതലും മാഗ്നാവിഷന്‍ ടിവിയില്‍ അവാര്‍ഡ് നൈറ്റ് ഒന്നാം ഭാഗം സംപ്രേഷണം ചെയ്യുന്നു.
Malayalam UK Excel Award Night 2017
Saturday and Sunday from 10:00 am to 1:00 pm, 6:00 pm to 9:00 pm. Malayalam UK Excel Award Night 2017 on your Magnavision TV.
Watch it FREE on your IOS, Android devices and Roku Box. You can also watch the Magnavision TV channel by visiting our website www.magnavision.co.uk.
Download the FREE applications on your iphones, ipads and android devices. To add Magnavision TV on your Rokubox, just click on the SEARCH button on your Rokubox main menu and type Magnavision. Add the Channel today and enjoy.