Latest News

ദുബായ്: ഷാര്‍ജയില്‍ 16 നില ഫ്‌ളാറ്റില്‍ ഉണ്ടായ തീ പിടുത്തത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടു മരണം. അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് തിപിടുത്തമുണ്ടായത്.

താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേര്‍. മരിച്ച മലയാളി മലപ്പുറം സ്വദേശിയാണ്. മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണ്. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26) ആണ് മരിച്ച മലയാളി. ഇമാന്‍ (31) ആണ് മരണമടഞ്ഞ ബംഗ്ലാദേശ് സ്വദേശി. തീപിടുത്തത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളികള്‍ ഉള്‍പ്പെടെ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ഫ്‌ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. വിഷു പ്രമാണിച്ച് പല വീട്ടുകാരും പുറത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തിരക്കായ സമയത്താണ് തീ പിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടായ ഉടന്‍ ഷാര്‍ജ സിവില്‍ ഡിഫന്‍സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഹൗറയില്‍ സാഹസിക സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട തറക്നാഥ് മകല്‍ എന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നിതിനിടെയാണ് നാലു സുഹൃത്തുക്കള്‍ മരിച്ചത്.

ട്രെയിനിന്റെ വാതിലിന് പുറത്ത് നിന്ന് സെല്‍ഫി ചിത്രം പകര്‍ത്തുന്നതിനിടെ തറക്നാഥ് നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ഇയാളെ പിടിക്കുന്നതിനായി മറ്റു നാലു പേരും ചാടിയെങ്കിലും ഇവര്‍ മറുവശത്തെ ട്രാക്കിലാണ് ചെന്ന് പതിച്ചത്. അപ്പോഴേക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ട്രെയിന്‍ നാലു പേരുടെയും ശരീരത്തിലൂടെ കയറുകയായിരുന്നു. തറക്‌നാഥിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുമിത് കുമാര്‍, സഞ്ജീവ് പോളി, കാജല്‍ സാഹ,ചന്ദന്‍ പോളി എന്നിവരാണ് മരിച്ച സുഹൃത്തുക്കള്‍. എല്ലാവരും 25നും 30നും പ്രായമുള്ളവരാണ്. ലിലൗഹ്-ബെലുര്‍ സ്റ്റേഷനുകള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്. ഹൗറയ്ക്കടുത്ത തരകേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന കഴിഞ്ഞ മടങ്ങുകയായിരുന്നു അഞ്ചു പേരും.

ഇവര്‍ സഞ്ചരിച്ച കമ്പാര്‍ട്ട്മെന്റില്‍ നല്ല തിരക്കുണ്ടായിരുന്നു. ഇതിനിടയിലാണ് വാതിലില്‍ തൂങ്ങി തറക്നാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും ഒരു വ്യവസായ സ്ഥാപനത്തിലെ ജോലിക്കാരുമാണ് ഈ യുവാക്കള്‍, പരിക്കേറ്റയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഓഹിയോ :  യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

നാലു ട്രാഫിക്ക് സിഗ്നലുകളും ഒരു റയില്‍വേട്രാക്കും മുറിച്ചു കടന്നാണ് ഈ എട്ട് വയസുകാരന്‍ വാന്‍ ഓടിച്ചത്. അമിത വേഗമെടുക്കാതെ സിഗ്നലുകളെല്ലാം പാലിക്കുകയും ചെയ്തു. മാക്ടൊണാള്‍ഡിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പരിചയക്കാരാണ് കുട്ടികള്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും വീട്ടില്‍ അറിയിച്ചതും.

തലസ്ഥാനത്തെ ഞെട്ടിച്ച പൈശാചിക കൊലപാതകത്തില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുമായി മലയാളത്തിലെ പ്രമുഖ ചാനല്‍ രംഗത്ത്.മൃതദേഹങ്ങൾ കത്തിക്കാനായി പെട്രോള്‍ വാങ്ങാനെത്തിയത് 25 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളാണെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട് ചാനല്‍ പറയുന്നു

ഓട്ടോയിലെത്തിയ ഒരു യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കേഡല്‍ മൊഴി നല്‍കിയിരുന്നു. അതേസമയം കേഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

എന്നാല്‍ കേഡല്‍ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്.പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിനോടു പറഞ്ഞത്.

പിതാവ് മദ്യലഹരിയില്‍ സ്ത്രീകളോട് ഫേണില്‍ അശ്ലീലം പറഞ്ഞിരുന്നു. പിതാവിന്റെ സ്വഭാവദൂഷ്യം എതിര്‍ക്കാതിരുന്നതാണ് അമ്മയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം.എന്നാല്‍ സഹോദരിയെയം കുഞ്ഞമ്മയെയും ഇവര്‍ ഒറ്റക്കാകുമെന്ന് കരുതി ദയാവദം ചെയ്യുകയായിരുന്നുവെന്നും കേഡല്‍ പറഞ്ഞു.

ഏപ്രില്‍ രണ്ടിന് കൊല നടത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ കൈവിറച്ചതിനാല്‍ നടന്നില്ല. കൊലപാതകം നടത്തുന്നതിന് മുമ്പ് ഡമ്മിയുണ്ടാക്കി പരിശീലിച്ചുവെന്നും ഇന്റര്‍നെറ്റില്‍ കൊലപാതകങ്ങളുടെ വീഡിയോ കണ്ടു പരിശീലിച്ചുവെന്നും കേഡല്‍ പറഞ്ഞു.കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം കഴിഞ്ഞ വിവസം വീട്ടിലെത്തി തെളിവെടുപ്പു നടത്തിയിരുന്നു.

തിരുവനന്തപുരം∙ നാടിനെ നടുക്കിയ നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. മൃതദേഹങ്ങൾ കത്തിക്കുന്നതിനായി പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം ഉയർന്നത്. കേസിലെ മുഖ്യപ്രതി കാഡല്‍ പറഞ്ഞ സമയത്തു പെട്രോള്‍ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാര്‍ പറഞ്ഞു.

ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കാഡല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.

അതേസമയം, കാഡൽ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാർഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാൾ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.

സൌത്താംപ്ടനില്‍ താമസിക്കുന്ന റെജി കോശിയുടെ മാതാവ് റെയ്ച്ചല്‍ കോശി (81 വയസ്സ്) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കൈപ്പള്ളികിഴക്കേതില്‍ കുടുംബാംഗമായ റെയ്ച്ചല്‍ കോശി മാവേലിക്കര പുന്നമൂട് എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. സംസ്കാരം ശനിയാഴ്ച പത്ത് മണിക്ക്.

ഭാര്യയുമായുള്ള കിടപ്പറരംഗം ചിത്രീകരിച്ച് പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്ത മലയാളി സോഫ്റ്റ്‌വേര്‍ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നവംബറില്‍ സൈബര്‍ ക്രൈം പോലീസിന് ഐടി പ്രൊഫഷണലായ ഭാര്യ നല്‍കിയ പരാതിയിലാണ് നടപടി. തന്റെയും ഭര്‍ത്താവിന്റെയും വീഡിയോ പോണ്‍ സൈറ്റിലുണ്ടെന്ന് ഒരു സുഹൃത്ത് ഇവര്‍ക്ക് വിവരം നല്‍കുകയായിരുന്നു.

അന്വേഷണം തൃശൂരുകാരനായ യുവാവിലേക്കാണ് എത്തിയത്. ദമ്പതികളുടെ ബെഡ്‌റൂമില്‍ ലാപ്‌ടോപ്പ് ക്യാമറ ഉപയോഗിച്ചായിരുന്നു ദൃശ്യം പകര്‍ത്തിയിരുന്നത്. കിടപ്പറ പങ്കുവെയ്ക്കുമ്പോള്‍ ഭര്‍ത്താവ് ചെയ്യുന്ന ചതിയെക്കുറിച്ച് യുവതിക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് അറിയാതെയായിരുന്നു ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

ലാപ്‌ടോപ്പില്‍  സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ലാപ്‌ടോപ്പിലെ ക്യാമറ തങ്ങള്‍ ചെയ്യുന്നത് പകര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. മോണിട്ടറിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നതിനാല്‍ വീഡിയോ കണ്ടവര്‍ ആളെ കൃത്യമായി തിരിച്ചറിയുകയും ചെയ്തു.യുവാവ് പോണ്‍സൈറ്റിലെ സ്ഥിരം കാഴ്ചക്കാരനാണെന്ന് ലാപ്‌ടോപ്പില്‍ നിന്നും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പല പോണ്‍സൈറ്റുകളിലും എസ്‌കോര്‍ട്ട് സൈറ്റുകളിലും ഇയാള്‍ക്ക് അക്കൗണ്ട് ഉള്ളതായും പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ലാപ്‌ടോപ്പില്‍ നിന്നുമാണ് ദൃശ്യം പോണ്‍സൈറ്റില്‍ എത്തിയതെന്ന് പോലീസിന് സാങ്കേതിക തെളിവുകളും ലഭ്യമായിട്ടുണ്ട്.

ഭര്‍ത്താവിനു സൗന്ദര്യം കുറഞ്ഞു പോയെന്ന പേരില്‍ ഭര്‍ത്താവിനെ നവവധു അമ്മിക്കല്ല് കൊണ്ട് ഇടിച്ചു കൊന്ന സംഭവത്തിനു പുതിയ വഴിത്തിരിവ് .തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. സൗന്ദര്യമില്ലാത്ത ഭര്‍ത്താവിനെ യുവതി അമ്മിക്കല്ലിന് ഇടിച്ചു കൊന്നുവെന്നായിരുന്നു വാര്‍ത്ത. ഗൂഡല്ലൂര്‍ സ്വദേശിനിയായ വിജി എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് രമേഷിനെ കൊലപ്പെടുത്തിയത്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വിജി പോലീസിന് മൊഴി നല്‍കി.

മരപ്പണിക്കാരനായ രമേഷും വിജിയും ഏപ്രില്‍ രണ്ടിനാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ജോലി കഴിഞ്ഞു വന്ന രമേഷ്, വിജിയെ ലൈംഗിക ബന്ധത്തിനായി ക്ഷണിച്ചു. എന്നാല്‍ രമേഷുമായി പൂര്‍ണ്ണമായി അടുത്തിട്ടില്ലാത്തതിനാല്‍ വിജി ലൈംഗിക ബന്ധം നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ രമേഷ്, നിനക്ക് പറ്റില്ലെങ്കില്‍ ലൈംഗിക ബന്ധത്തിന് നിന്റെ അമ്മയെ അയയ്ക്കാന്‍ പറഞ്ഞു.രമേഷിന്റെ ഈ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഇതാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാരണമെന്ന് വിജി പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഭര്‍ത്താവിനെ സൗന്ദര്യമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് യുവതി കൊലപാതകം നടത്തിയെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

നൊന്തുപ്രസവിച്ച അമ്മയെ ലൈംഗിക അതിക്രമത്തിനിടയില്‍ കൊലപ്പെടുത്തിയ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്‌സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാര്‍ (20) നെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം.തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. ഉദിരകുളത്തെ വാടകവീട്ടില്‍ വച്ചാണ് സംഭവം. മകനുമായി ഉണ്ടായ ബലപ്രയോഗത്തില്‍ ഭിത്തിയില്‍ തലയിടിച്ച് പരുക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പൊലിസ് പറയുന്നത്.

മാനസിക രോഗത്തിന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു രാധാമണി. മാനസിക രോഗത്തിന് നല്‍കുന്ന ഗുളികകള്‍ നല്‍കി മയക്കി രാധാമണിയെ പലതവണ ലൈംഗികമായി പ്രതി പീഡിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം രാധാമണി ബോധരഹിതയായിരുന്നില്ല. ലൈംഗികാതിക്രമത്തിനിടയില്‍ പ്രതിയുടെ കഴുത്തിന് പിടിച്ചതിനെത്തുടര്‍ന്ന് മാതാവിനെ തള്ളിയിടുകയായിരുന്നു.വീഴ്ചയില്‍ തലക്കേറ്റ പരുക്കാണ് മരണകാരണം. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. എടക്കര സിഐ പികെ സന്തോഷ്, പോത്ത് കല്ല് എസ്‌ഐ കെ ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പാര്‍വ്വതി രംഗത്ത്. താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് പാര്‍വ്വതി തുറന്ന് പറഞ്ഞത്.ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.താന്‍ ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി എന്നും പാര്‍വ്വതി പറയുന്നു .

ഇതെല്ലാം സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ആരെയും ശിക്ഷിക്കാനല്ല താന്‍ ഇത് ഇപ്പോള്‍ പറയുന്നത്. മറിച്ച് തന്നെപോലെ ദുരനുഭവം നേരിട്ടവര്‍ക്ക് ആത്മവിശ്വാസം പകരാനാണ്. പീഡനത്തിന് ഇരയായ കാര്യം തുറന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനമാണ്. -പാര്‍വ്വതി പറഞ്ഞു.

Copyright © . All rights reserved