Latest News

സില്‍ജോ സി. കണ്ടത്തില്‍

എടത്വാ: പാള കൊണ്ട് നിര്‍മിച്ച പാത്രത്തില്‍ പുസ്തകത്താലം പിടിച്ചതും ഉച്ചഭക്ഷണം കഴിച്ചതും ഇളം തലമുറയ്ക്ക് വ്യത്യസ്തവും കൗതുകവുമായ അനുഭവമായി. എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ആണ് വിദ്യാര്‍ത്ഥി മനസ്സുകളില്‍ ഇടം പിടിച്ചത്. തോരണങ്ങള്‍ ഒഴിവാക്കി കുരുത്തോല കൊണ്ട് സ്‌കൂള്‍ പരിസരം അലങ്കരിച്ചു. ഹരിത നിയമ ചട്ടങ്ങള്‍ പാലിക്കുന്നതിന് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്രകാരം സ്‌കൂളില്‍ പ്രവേശനോത്സവം നടത്തുവാന്‍ തീരുമാനിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു.

പ്രവേശനോത്സവ ചടങ്ങില്‍ പിടി.എ വൈസ് പ്രസിഡന്റ് കെ.ബി.അജയകുമാര്‍ അദ്യക്ഷത വഹിച്ചു. സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി അസി.വികാരി ഫാദര്‍ ജോര്‍ജ് ചക്കുങ്കല്‍ ഉദ്ഘാടനം ചെയ്തു.നവാഗതര്‍ക്ക് മധുരം വിതരണം ചെയ്തു.

31 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച ബേബി ജോസഫിന് യാത്രയയയപ്പും പുതിയ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റെടുത്ത തോമസ് കുട്ടി മാത്യുവിന് ഊഷ്മള സ്വീകരണവും നടന്നു. പി.ടി.എ പ്രസിഡന്റ് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏലിയാമ്മ ജോസഫ്, ജോസ്‌കുട്ടി സെബാസ്റ്റ്യന്‍, ജോസ് ജെ.വെട്ടിയില്‍, ബില്‍ബി മാത്യു കണ്ടത്തില്‍, ജസ്റ്റിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ജര്‍മ്മനി സന്ദര്‍ശിക്കാനെത്തിയ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. രണ്ട് ദിവസത്തിനിടെ താരമിത് രണ്ടാമത്തെ വിവാദത്തിലാണ് ചെന്നു ചാടിയിരിക്കുന്നത്. ആദ്യത്തെ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും റോളുണ്ടായിരുന്നു. മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം പ്രിയങ്ക സോഷ്യല്‍ മീഡീയയില്‍ പങ്കു വെച്ചതിനു പിന്നാലെയായിരുന്നു വിവാദം തലപൊക്കുന്നത്. താരത്തിന്റെ കാല് ചിത്രത്തില്‍ കണ്ടത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

പ്രിയങ്കയോട് പ്രധാനമന്ത്രിയുടെ മുന്നിലെങ്കിലും കാല് മറച്ചിരുന്നുകൂടെ എന്ന് ചിലര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയ്‌ക്കൊപ്പം കാലുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം പങ്ക് വച്ച് പ്രിയങ്ക വിമര്‍ശനങ്ങളുടെ വായടപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം വീണ്ടും വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ്.

ഇത്തവണയും കാരണം സെല്‍ഫി തന്നെയാണ്. ബെര്‍ലിനിലെ പ്രശസ്തമായ ഹോളോക്കോസ്റ്റ് മെമ്മോറിയലിനു മുന്നില്‍ നിന്നും താരമെടുത്ത സെല്‍ഫിയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹിറ്റ്‌ലറുടെ ഭരണകാലത്ത് കൊല ചെയ്ത ആറ് മില്ല്യണ്‍ ജൂതരെ അടക്കിയ സ്ഥലമാണിത്.

തന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രമായിരുന്നു പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ഹോളോകോസ്റ്റ് മെമ്മോറിയത്തില്‍ നിന്നും സിദ്ധാര്‍ത്ഥിനൊപ്പം, ഒരു പ്രത്യേക ശാന്തതയുണ്ടിവിടെ’ എന്നായിരുന്നു ചിത്രത്തിന് പ്രിയങ്ക നല്‍കിയ തലക്കെട്ട്. ഇതാണ് വിവാദത്തിന് കാരണമായത്. പ്രിയങ്കയുടേത് ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും സ്മാരകത്തോടുള്ള അനാദരവാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താണ് പ്രിയങ്ക തടിയൂരിയത്.

 

ഒരു ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും പൂർണ്ണമായും തീയണക്കാൻ സാധിക്കാതിരുന്ന ചെന്നൈ സിൽക്സിന്റെ മുകളിലെ മൂന്ന് നിലകൾ തകർന്നുവീണു. പുറം ചുവർ ഒഴികെ കെട്ടിടത്തിന് അകത്തെ ഏഴ് നിലകളും തീപിടിച്ച് തകർന്നിട്ടുണ്ട്. കെട്ടിടം പൂർണ്ണമായും നിലംപൊത്തിയേക്കുമെന്ന ഭീതിയിലാണ് ഇപ്പോൾ സുരക്ഷ സേനയും നാട്ടുകാരും.

ഇന്നലെ പുലർച്ചെയാണ് ചെന്നൈ ടി നഗറിലെ ചെന്നൈ സിൽക്സിന്റെ ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 24 മണിക്കൂർ അഗ്നിശമന സേന പരിശ്രമിച്ചിട്ടും തീയണക്കാൻ സാധിച്ചില്ല. ഏഴ് നില കെട്ടിടത്തിന്റെ ഓരോ നിലയുടെയും അകത്തെ തറകൾ ഇന്ന് പുലർച്ചെയോടെയാണ് താഴേക്ക് പതിച്ചത്.

Image result for /chennai-silk-building-collapses-incident-in-early-morning

ഇതേ തുടർന്ന് ഇവിടെ അടുത്തുള്ള രണ്ട് ഫ്ലാറ്റ് കെട്ടിടങ്ങളിലെ താമസക്കാരോട് ഇവിടെ നിന്നും ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നാല് നില കെട്ടിടം മാത്രം പണിയാൻ അൻുമതി ഉള്ള സ്ഥലത്ത് ചെന്നൈ സിൽക്സ് ഏഴ് നില കെട്ടിടം പണിഞ്ഞെന്ന് നഗരസഭ അധികൃതർ കുറ്റപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ ചെന്നൈയിലെ അനദികൃത കെട്ടിട നിർമ്മാണങ്ങൾ സംബന്ധിച്ച കേസുകൾ വേഗത്തിൽ വാദം കേൾക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉറപ്പുനൽകി.

ബിവറേജസ്​​ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് നടത്തിയ സമരത്തിനിടെ മധ്യവയസ്കന് ക്രൂരമർദ്ദനം. കോഴിക്കോടെ കായണ്ണ പഞ്ചായത്തിലെ ഊളേരിയിലാണ് സംഭവം. സമരക്കാരോട് ‘ കുടിക്കുന്നവര്‍ കുടിച്ചോട്ടെ, അല്ലാത്തവര്‍ കുടിക്കാതിരുന്നാല്‍ പോരെ’ എന്ന് സൗഹൃദപരമായി ചോദിച്ചപ്പോഴാണ് മര്‍ദ്ദനം ഉണ്ടായെതെന്നാണ് പരാതി. ക്രൂരമർദ്ദനമേറ്റ കുഞ്ഞിരാമൻ എന്ന വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സമരക്കാരെ അസഭ്യം പറഞ്ഞതിനാണ് മർദ്ദിച്ചത് എന്നാണ് സമരക്കർ പറയുന്നത്. ബിജെപി, കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് ബിവറേജ് സ്ഥാപിക്കുന്നതിന് എതിരെ സമരം നടത്തുന്നത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ ഔട്ട്‌ലെറ്റിലേക്ക് മദ്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. സത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ റോഡ് ഉപരോധിച്ചാണ് ലോറികൾ തടഞ്ഞത്.

[ot-video][/ot-video]

മാക്സിം മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയിൽ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും ഇടം നേടിയതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ താരസുന്ദരികളുടെ പട്ടികയിലെ സ്ഥാനത്തെക്കുറിച്ച് വിവരം ഒന്നുമില്ലായിരുന്നു. ലോകമാകമാനമുളള 100 വനിതകളുട പട്ടികയിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. ഇരുവരിലും ആരായിരിക്കും ഹോട്ട് എന്നെറിയാൻ താാരസുന്ദരികളുടെ ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ വർഷത്തെ ഹോട്ടസ്റ്റ് വനിതയാരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് മാഗസിൻ.

Image result for deepika-padukone-tops-maxim-hot-100-list-leaves-priyanka-chopra-kendall-jenner-behind
പ്രിയങ്ക ചോപ്രയെ കടത്തിവെട്ടി ഹോട്ടസ്റ്റ് വനിതയായി മാറിയിരിക്കുകയാണ് ദീപിക പദുക്കോൺ. ഹെയ്‌ലി ബാൾഡ്വിൻ, എമ്മ വാട്സൺ, എമ്മ സ്റ്റോൺ, കെൻഡാൽ ജെന്നർ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാഗസിൻ അവരുടെ ട്വിറ്റർ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ദീപികയുടെ ഹോളിവുഡ് ചിത്രം ത്രിപ്പിൾ എക്സ് താരത്തിന് രാജ്യത്തിനുപുറത്തുനിന്നും നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു. കൂടാതെ മെറ്റ് ഗാലയിലും, കാൻ ഫിലിം ഫെസ്റ്റിവലിലും പങ്കെടുത്തതിലൂടെ താരം കൂടുതൽ പ്രശസ്തയായി. ദീപികയ്ക്ക് കൂടുൽ വോട്ട് ലഭിക്കാൻ ഇടയാക്കിയതും ഇതൊക്കെയാണെന്നാണ് വിലയിരുത്തൽ.

പ്രവാസി മലയാളികള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച എന്‍ആര്‍ഐ കമ്മീഷന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടുന്നതിനാവശ്യമായ അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണിത്. ഈ മാസം 12 വരെയെ കമ്മീഷന്‍ പ്രവര്‍ത്തിക്കൂ എന്നാണ് സൂചന.

കമ്മീഷന്‍ ചെയര്‍മാന് മൂന്നു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും കമ്മീഷന് ആവശ്യമായ ഓഫീസും, ജീവനക്കാരെയും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപീകരിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിറ്റ്സ് പി ഭവദാസന്‍ ഉള്‍പ്പടെ, നാലു പേര്‍ അംഗങ്ങളായിട്ടാണ് കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസി യുവ വ്യവസായിയും യുഎഇയിലെ ഡോക്ടറുമായ ഷംഷീര്‍ വയലില്‍, ബഹ്റൈനിലെ മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, പ്രവാസി വെല്‍ഫെയര്‍ ഫണ്ട് മുന്‍ ചെയര്‍മാന്‍ അഡ്വ. പി എം എ സലാം, മുന്‍ പ്രവാസി കെ ഭഗവത് സിങ് എന്നിവരായിരുന്നു മറ്റു അംഗങ്ങള്‍. ഇതില്‍, സോമന്‍ ബേബിയും ഭഗവത് സിങ്ങും, തുടക്കത്തിലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളാല്‍, അയോഗ്യരായി.

എന്നാല്‍, കമ്മീഷന്‍ അംഗങ്ങളുടെ വയസിന്റെ പരിധി 65 എന്ന മാനദണ്ഡ പ്രകാരം, ഈ മാസം 12 ന് അഡ്വ. പി എം എ സലാമിനും ഈ നിയമം ബാധകമാകും. ഇതോടെ, എന്‍ ആര്‍ ഐ കമ്മീഷനില്‍ ആകെ രണ്ടു പേര്‍ മാത്രമായി ചുരുങ്ങും. ഇതുവഴി കമ്മീഷന് ഇനി യോഗം ചേരാന്‍ ആവശ്യമായ ക്വാറം തികയില്ല. ഇതോടെ, ഈ മാസം 12 മുതല്‍ എന്‍ ആര്‍ ഐ കമ്മീഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ട അവസ്ഥയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ്, ദുബായിലെത്തി, നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കമ്മീഷന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

കമ്മീഷന് ആവശ്യമായ ഓഫീസ് , ജീവനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരു മാസത്തിനകം നല്‍കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശം വന്ന് ഏഴ് മാസം തികഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് ഇനിയും നടപ്പാക്കിയില്ല. കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളത്തെ തന്റെ വീട്ടിലാണ് ഇടയ്ക്ക് യോഗം ചേര്‍ന്നതെന്നും മാര്‍ച്ച് മാസം മുതല്‍ ഇതുവരെയായി ശമ്പളം പോലും ലഭിച്ചിട്ടില്ലെന്നും റിട്ട. ജസ്റ്റിസ് പി ഭവദാസന്‍ പറഞ്ഞു.

വ്യാജ വാർത്തയിലൂടെ സിനിമാ താരങ്ങളെ ‘കൊല്ലുക’ എന്നത് ഇപ്പോൾ പതിവാണ്. കേരളത്തിൽ സലിം കുമാർ, വിജയരാഘവൻ എന്നിങ്ങനെ നിരവധി താരങ്ങളെ ഇത്തരത്തിൽ വ്യാജ വാർത്തയിലൂടെ കൊന്നിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം ശ്വേത തിവാരിയും മരിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയെ നടുക്കിയിരിക്കുന്നത് ഒരു ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ട വാർത്തയാണ്. ബോളിവുഡിലെ കിങ്ങ് ഖാൻ എന്ന് വിശേഷിപ്പിക്കുന്ന ഷാറുഖ് ഖാൻ മരിച്ചു എന്നാണു വാര്‍ത്ത‍.

ഒരു ഫ്രഞ്ച് മാധ്യമമാണ് സംഭവത്തിന് തുടക്കമിട്ടത്. പാരിസിലെ വിമാനാപകടത്തിൽ ഷാരൂഖ് ഖാൻ കൊല്ലപ്പെട്ടുവെന്നാണ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തത്. മകളുടെ പിറന്നാൾ ആഘോഷിക്കാനും ബിസിനസ് ആവശ്യങ്ങൾക്കുമായി പോയ  ഷാരൂഖ് മോശം കാലാവസ്ഥയെ തുടർന്ന് വിമാനം തകര്‍ന്നു മരിച്ചു എന്നായിരുന്നു വാര്‍ത്ത‍. മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ ഖേദം രേഖപ്പെടുത്തിയെന്നും വാര്‍ത്തയിലുണ്ട്.

read more … ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത് അഭിഷേകിന് പിടിച്ചില്ല; ചിരിച്ചുകൊണ്ട് നിന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടി; വീഡിയോ കാണാം

നിസ്കാരം സാമുദായിക സ്പർധ വളർത്തുന്ന കുറ്റമാക്കി യുപി പൊലീസ്. ഉത്തർപ്രദേശിൽ നിസ്കരിച്ചതിന് മൂന്നു സ്ത്രീകളുൾപ്പെടെ അഞ്ചു മുസ്ലിങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. യുപിയിലെ സാകത്പൂർ ​ഗ്രാമത്തിലാണു സംഭവം. സ്വന്തം ഉടമസ്ഥതയിലുള്ള ഹാളിൽ നിസ്കരിക്കുകയായിരുന്ന സഹോദരങ്ങൾ അടക്കമുള്ള യുവതീ-യുവാക്കൾക്കെതിരെയാണ് സദ്ന​ഗ്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153ാം വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അഹ്മദ് അലി, ഇദ്ദേഹത്തിന്റെ സഹോദരൻ റഹ്മത്ത് അലി, താഹിബ, സറീന, ഷാജഹാൻ എന്നിവർക്കെതിരെയാണ് യുപി പൊലീസിന്റെ പുതിയ നടപടി.

നിസ്കരിച്ചത് സമുദായങ്ങളും മതങ്ങളും വിവിധ വിഭാ​ഗങ്ങളും ഭാഷക്കാരും തമ്മിലുള്ള ഐക്യം തകർക്കാൻ കാരണമായി എന്നതാണ് പൊലീസ് ഉന്നയിക്കുന്ന വാദം. അ​ഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹാളിൽ നിസ്കരിക്കുന്നതിനെ ആദ്യം പ്രദേശവാസികൾ തടഞ്ഞിരുന്നു. ഹാൾ പള്ളിയാക്കാൻ അധികാരമില്ലെന്നും അതിനാൽ ഇവർ കാണിച്ചത് നിയമലംഘനമാണെന്നുമാണ് പ്രദേശിക ഭരണകൂടത്തിന്റെ വാദം. ഇതേ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ.

ഏതു മതപ്രകാരം ജീവിക്കാനും അവയുടെ ആചാരാനുഷ്ടാനങ്ങൾ പിന്തുടരാനും ഭരണഘടന അവകാശം നൽകുന്ന ഇന്ത്യയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയതെന്നത് ഞെട്ടിക്കുന്നതാണെന്നു അഹ്മദലിയുടെ ബന്ധുക്കൾ പറഞ്ഞു.

തങ്ങളുടെ കുടുംബത്തിൽപ്പെട്ട ആളുകളെയല്ലാതെ മറ്റാരും ഈ ഹാളിൽ നിസ്കരിച്ചിരുന്നില്ല. തങ്ങളുടെ നിസ്കാരത്തെ തടഞ്ഞതിലൂടെ സ്വന്തം ഇഷ്ടപ്രകാരം ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഒരു പൗരനു അവകാശം നൽകുന്ന ഭരണഘടനയുടെ 25(1)ാം വകുപ്പിന്റെ ന​ഗ്നമായ ലം​ഘനമാണ് പ്രാദേശിക ഭരണകൂടം നടത്തിയിരിക്കുന്നതെന്ന് അഹ്മദലി ചൂണ്ടിക്കാട്ടി.

കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഹിന്ദുക്കൾ ഉപദ്രവിച്ചു എന്ന തെറ്റായ വിവരം നൽകി നാട്ടിൽ വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ചവരാണെന്നാണ് ഹസൻപൂർ സർക്കിൾ ഓഫീസർ അവിനാഷ് കുമാർ ​ഗൗതമിന്റെ ഭാഷ്യം.

ഞങ്ങൾ നാലു വർഷമായി അഹ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള ഈ ഹാളിൽ സ്ഥിരമായി നിസ്കരിച്ചുവരുന്നവരാണ്. ഇരു സമുദായത്തിന്റേയും പരസ്പര വിശ്വാസത്തിന്റെ പുറത്ത് ഈ പ്രദേശത്തൊരു ഒരു പള്ളി നിർമിച്ചെങ്കിലും, ഇപ്പോൾ ചിലർ അതേച്ചൊല്ലി പ്രശ്നവുമായി രം​ഗത്തെത്തി. അതിനാൽ ഞങ്ങൾ അവിടെ നിസ്കരിക്കുന്നത് നിർത്തിവച്ചെന്നു റഹ്മത്ത് അലിയുടെ ബന്ധുവായ ഷബീർ അലി വ്യക്തമാക്കി.

യോ​ഗി ആദിത്യനാഥ് സർക്കാർ അധികാരത്തിലെത്തിയതോടെ ബീഫിനെ കൂടാതെ കോഴി, മത്സ്യം അടക്കമുള്ളവയ്ക്കും നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. യോ​ഗിയുടെ മണ്ഡലത്തിലാണ് കോഴിക്കും മത്സ്യത്തിനു നിരോധനമുള്ളത്. ഇതിനു പിന്നാലെയാണ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി നിസ്കാരത്തിനു വിലക്കേർപ്പെടുത്തുകയും അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരിക്കുന്നത്.

ജയ്പൂര്‍: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും ആണ്‍ മയില്‍ ഇണചേരില്ലെന്നും ഓക്‌സിജന്‍ സ്വീകരിച്ച് അത് പുറത്തു വിടുന്ന ഏകജീവിയാണ് പശുവെന്നും മറ്റും പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഹേഷ്ചന്ദ്ര നരേന്ദ്രമോഡിയെയും വസുന്ധരാരാജയെയും വരെ വെറുതേ വിട്ടയാള്‍. മോഡിക്കെതിരേ അപകീര്‍ത്തി കേസിലും വസുന്ധരാ രാജ ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിലും ഇരുവരെയും രക്ഷപ്പെടുത്തിയത് ഈ ജഡ്ജിയയായിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോഡിക്കെതിരേ അപകീര്‍ത്തി കേസ് പരിഗണിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ വന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ മോഡിയെ കുറ്റവിമുക്തനാക്കി. വസുന്ധരാ രാജയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തിനൊപ്പം മൂന്ന ഹൈക്കോടതി ജഡ്ജിമാരെയും തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. ഇതിനൊപ്പം 100 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി സ്വകാര്യ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തു എന്ന ജാല്‍ മഹാല്‍ ഭൂമി തട്ടിപ്പ് കേസിലും വസുന്ധരാ രാജയെ ജഡ്ജി രക്ഷിച്ചു. കരാറില്‍ ഒപ്പിട്ടില്ലെന്ന് പറഞ്ഞായിരുന്നു കുറ്റവിമുക്തയാക്കിയത്.

1975 ല്‍ ദൗസ ഗവണ്‍മെന്റ് കോളേജില്‍ നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 1978 ല്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയത്. 1979 ല്‍ എന്റോള്‍ ചെയ്ത് മഹേഷ് ചന്ദ്ര ശര്‍മ്മ നിയമജീവിതം ആരംഭിച്ചു. ജയ്പൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ച അദ്ദേഹം മഹാരാജാ സ്വാമി മാന്‍സിംഗ് ട്രസ്റ്റിനും ശ്രീ ഷീലാ മാതാജി ട്രസ്റ്റിനും വേണ്ടിയായിരുന്നു കൂടുതല്‍ കേസുകളും വാദിച്ചത്. ഹിന്ദു സ്ഥാന്‍ ടൈംസ്, രാജസ്ഥാന്‍ പത്രിക തുടങ്ങിയ പത്രങ്ങളുടെയും കേസുകള്‍ ഏറ്റെുടത്തിരുന്നു. പിന്നീട് ഹൈക്കോടതിയുടെ ജയ്പൂര്‍ ബഞ്ചില്‍ എത്തിയ അദ്ദേഹം രാജസ്ഥാന്‍ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറാലായി. 2007 ലാണ് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്.

ഗോമൂത്രത്തിന്റെ 11 ഗുണങ്ങള്‍ വിധിന്യായത്തില്‍ എടുത്തു പറഞ്ഞ് ജയ്പൂരിലെ സര്‍ക്കാര്‍ ഗോശാലയില്‍ അഞ്ഞൂറിലേറെ പശുക്കള്‍ ചത്ത കേസില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണവും വാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയിലാണ് മയില്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ടാണ് കൃഷ്ണന്റെ കിരീടത്തില്‍ മയില്‍പ്പീലി വെച്ചിരിക്കുന്നതെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ വിഴുങ്ങിയാണ് പെണ്‍ മയിലുകള്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞത്. പശുവും മയിലും ധാര്‍മ്മികതയുള്ള ജീവികളാണെന്നും താന്‍ പശുവിനെ ആരാധിക്കുന്ന ശിവന്റെ ഭക്തന്‍ കൂടിയാണെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരിയെ ഹാജരാക്കാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. സ്വാമി ആരുടെ കസ്റ്റഡിയില്‍ ആണെന്ന ആരാഞ്ഞ കോടതി ഇന്ന് തന്നെ സ്വാമിയെ ഹാജരാക്കാനും പോലീസിനും ജില്ലാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

സ്വാമിയെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്വാമിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത് പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിട്ടും ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. സ്വാമി ഇപ്പോള്‍ ആരുടെ കസ്റ്റഡിയില്‍ ആണെന്നും കോടതി അന്വേഷിച്ചു.

ജയില്‍ അധികൃതരുടെ കസ്റ്റഡിയില്‍ ആണെന്നായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ എന്നാല്‍ രേഖകള്‍ പ്രകാരം സ്വാമി പോലീസ് കസ്റ്റഡിയില്‍ ആണെന്നത് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ വ്യക്തതവരുത്തി പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ചു. വിശദീകരണം തേടിയശേഷം തുടര്‍ നടപടി സ്വീകരിക്കും.

പ്രായപൂര്‍ത്തിയാകാത്ത നാള്‍ മുതല്‍ സ്വാമി പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വാമിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

RECENT POSTS
Copyright © . All rights reserved