കുണ്ടറയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരി മരിച്ച കേസിൽ പ്രതിയായ മുത്തച്ഛൻ വിക്ടർ ഡാനിയലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തിയ വിക്ടറിനെ ഉച്ചയോടെയാകും കൊല്ലം കോടതിയിൽ എത്തിക്കുക. പ്രതിയെ ജനങ്ങൾ അക്രമിക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെറുമകളെ മൃഗീയ പീഡനത്തിരയാക്കിയിട്ടും കൂസലില്ലാതെ നിന്ന വിക്ടറിനെ എല്ലാ തെളിവുകളും ശേഖരിച്ചാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഒരു വർഷത്തിലേറെയായി നിരന്തര ലൈംഗിക പീഡനത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടിയെ ഉപയോഗിച്ചതിന്റെ ദൃക്സാക്ഷി മൊഴിയുൾപ്പെടെ ശേഖരിച്ചായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയും തെളിവെടുപ്പും കഴിഞ്ഞ ഇയാളെ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷമാകും കോടതിയിൽ ഹാജരാക്കുന്നത്. പെൺകുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടർ. മുത്തശ്ശിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി.
കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ ചില നല്ലശ്രമങ്ങൾ താഴെത്തട്ടിലെ വീഴചകൾക്കിടയിലും സഹായകരമായെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈഎസ്പി: ബി.കൃഷ്ണകുമാർ പറഞ്ഞു. പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള മൊഴികൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രകൃതിവിരുദ്ധ പീഡനത്തിനു രണ്ടു കേസ് കൂടി ഇയാൾക്കതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. വീട്ടിൽ സമാധാനമില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു. മരിക്കുന്നതിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.
പഞ്ചാബിൽ ഭർത്താവിനെ വെടിവെച്ചുകൊന്ന് അയാളെ സ്യൂട്ട്‌കേസിലാക്കി കാറിന്റെ പിൻസീറ്റിലേക്ക് കയറ്റുമ്പോൾ അബദ്ധത്തില്‍ പെട്ടി തുറന്നത് പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ കണ്ടത് യുവതിക്ക് വിനയായി .ഓട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി .
ഏകം സിങ് ധില്ലനെയാണ് ഭാര്യ സീരത്ത് ധില്ലൺ കൊലപ്പെടുത്തിയത്. വെടിവെച്ചുകൊന്നശേഷം ഏകത്തിന്റെ ശരീരം സ്യൂട്ട്‌കേസിലാക്കി മറവുചെയ്യുകയായിരുന്നു ലക്ഷ്യം. മൊഹാലിയിലെ വീട്ടിൽ കാർ നിർത്തിയിട്ടിരിക്കെ, പിന്നാലെ വന്ന ഓട്ടോയുടെ ഡ്രൈവറാണ് തുറന്ന പെട്ടിയിലൂടെ മൃതദേഹം കണ്ടത്. മൊഹാലി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സീരത്തിനെയും സഹോദരൻ വിനയ് പ്രതാപ് സിങ് ബ്രാറിനെയും അമ്മ ജസ്‌വീന്ദർ കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏകത്തിന്റെ അച്ഛൻ ജസ്പാൽ സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവർ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാർഥ കാരണം ഇനിയും അറിവായിട്ടില്ല. സീരത്തിന്റെ തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കുപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് കരുതുന്നത്. സീരത്ത് കുറ്റം സമ്മതിച്ചതായി മൊഹാലി എസ്‌പി. പർമീന്ദർ സിങ് ഭണ്ഡാൽ പറഞ്ഞു. കൊലപാതകത്തിന് വിനയും വിനയിന്റെ സുഹൃത്തുക്കളും സഹായിച്ചതായും സീരത്ത് മൊഴി നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് താൻ ഏകത്തെ കൊലപ്പെടുത്തിയതെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. അകലെയുള്ള ഒരു കനാലിൽ മൃതദേഹം തള്ളാനായിരുന്നു പദ്ധതി. എന്നാൽ, കാറിന്റെ താക്കോൽ രാത്രി കണ്ടെത്താൻ കഴിയാതെ വന്നതോടെ പദ്ധതി രാവിലത്തേയ്ക്ക് മാറ്റി. ഇതേത്തുടർന്നാണ് മൃതദേഹം സ്യൂട്ട്‌കേസിൽ ഒളിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് കൊണ്ടുവന്ന മൃതദേഹം സ്യൂട്ട്‌കേസിൽ കുത്തിക്കയറ്റുകയായിരുന്നു. ഏകത്തിന്റെ ശരീരഭാരം കാരണം പെട്ടി നന്നായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.ഇതാണ് പെട്ടി തുറന്നു പോകാന്‍ കാരണമായത് .ഇത് ഒരു ഓട്ടോ ഡ്രൈവര്‍ കണ്ടതോടെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു .പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് പോയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ പോലിസ് എത്തി സീരത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭാര്യയുമായി വഴക്കിട്ട ഇന്ത്യന്‍ യുവാവ് തന്റെ ഒരു വയസ്സ് പ്രായം ഉള്ള ഇരട്ടകുട്ടികളില്‍ ഒരാളെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് .രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയില്‍ .സംഭവത്തില്‍ നോർത്ത് ലണ്ടനിലെ ഇന്ത്യൻ യുവാവ് അറസ്റ്റിലായി.റൊമാനിയക്കാരിയെ കല്യാണം കഴിച്ച് ഫിൻസ്ബറി പാർക്കിൽ കഴിയുന്ന ബിന്ദ്യ സാഗർ ദാസാണ് അറസ്റ്റിലായതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് അറിയിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗബ്രിയേലെന്ന കുട്ടിയാണ് മരിച്ചത്.രണ്ടാമത്തെ കുട്ടി മരിയ അതീവഗുരുതരാവസ്ഥയില്‍ കഴിയുകയാണ് .
ഇന്നലെ രാത്രി 7.15ന് ഹാക്ക്‌നെ പ്രദേശത്ത് നിന്നാണ് ദാസിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. തുടർന്ന് ഈസ്റ്റ് ലണ്ടൻ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയ ഇയാളെ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നതെന്ന് സൂചനയുണ്ട്. കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ച് വരുകയാണ്. ഇത് സമീപത്ത് മണലിൽ പൂഴ്‌ത്തി വച്ച നിലയിൽ കണ്ടെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ കണ്ടെത്തിയ ഫ്‌ലാറ്റിൽ ദാസുണ്ടായിരുന്നുവെന്നും എന്നാൽ എമർജൻസി സർവീസുകാരെ വിളിക്കുന്നതിന് മുമ്പ് അയാൾ സ്ഥലം വിടുകയായിരുന്നുവെന്നുമാണ് ഡിറ്റെക്ടീവുകൾ വെളിപ്പെടുത്തുന്നത്. തുടർന്ന് നടത്തിയ പൊലീസ് തെരച്ചിലിലാണ് അയാളെ പിടികൂടിയിരിക്കുന്നത്.
കഴിഞ്ഞ ഏഴ് വർഷങ്ങളായി ദാസ് സമീപത്തുള്ള പെംബറി ഹോട്ടലിൽ നൈറ്റ് റിപസ്പഷനിസ്റ്റായി ജോലി ചെയ്ത് വരുകയായിരുന്നു.എന്നാൽ രണ്ട് ദിവസം മുമ്പ് അയാൾ ജോലി വിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ഭാര്യയും ആയി ഉണ്ടായ വഴക്കില്‍ ആണ് ഇയാള്‍ പ്രതികാരമായി കുട്ടികളെ ചുറ്റികകൊണ്ട് അടിച്ചത് എന്നാണ് പോലിസ് പറയുന്നത് .കുട്ടികള്‍ക്ക് അടിയേറ്റ സമയം ഇയാളുടെ ഭാര്യ കരഞ്ഞു കൊണ്ട് സഹായം അഭ്യര്‍ഥിച്ചു വീടിനു വെളിയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറയുന്നു .
കൊല്ലം കുണ്ടറയില്‍ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ പിടിയിലായ മുത്തച്ഛന്‍ വിക്ടറിന്റെ പൂര്‍വകഥകള്‍ കേട്ട് പോലിസ് പോലും ഞെട്ടി .ഞണ്ട് വിജയന്‍ എന്നു വിളിക്കുന്ന വിക്ടര്‍ (62) നെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിരുന്നു ഇയാള്‍. പെണ്‍കുട്ടിയുടെ സഹോദരിയും അമ്മൂമ്മയും നല്‍കിയ മൊഴിയെ തുടര്‍ന്നാണ് വിക്ടര്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.
കൊല്ലത്തേ അഭിഭാഷകന്റെ സഹായിയായി ഏറെക്കാലം ജോലി ചെയ്ത പ്രതിക്കെതിരേ പലപ്പോഴും നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നുവന്നത്. ആണ്‍കുട്ടികളെയും യുവാക്കളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായിരുന്നു അതില്‍ പ്രധാനം. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാള്‍ പുരുഷ9മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്.അതേസമയം, ആറാം ക്‌ളാസുകാരി പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛനെ രാവിലെ പത്തിന് എസിപി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുണ്ടറയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ജനരോക്ഷം അണപൊട്ടി .
കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് പോലും വിക്ടര്‍ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അപ്പൂപ്പന്‍ തങ്ങളോട് മോശമായി പെരുമാറുന്ന വിവരം കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മയോട് പരാതിപ്പെട്ടിരുന്നു. ഇവരുടെ മാതാവിനോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. സീനിയര്‍ ക്രിമിനല്‍ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വീടിന് അടുത്ത് തന്നെ മറ്റൊരു വീട് വാങ്ങി വിക്ടറും ഭാര്യയും താമസിച്ചുവരവെയാണ് കുട്ടിയുടെ മാതാവ് ഭര്‍ത്താവ് തന്റെ മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സര്‍ക്കിളിന് പരാതി നല്‍കിയത്. ഈ കേസിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവിന് വീട്ടില്‍ വരാന്‍ കഴിയാതെ വന്നതോടെ കുട്ടിയും മാതാവും വിക്ടറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.
കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മകള്‍ മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്ക് താമസം മാറി. എന്നാല്‍ ഇവിടെ എത്തിയും പീഡനം തുടര്‍ന്നതോടെയാണ് കഴിഞ്ഞ ജനുവരി 15ന് ഉച്ചയോടെ കുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. ലോക്കല്‍ പോലീസ് ഇത് വെറും ആത്മഹത്യയെന്ന നിലയില്‍ ഒതുക്കിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തി. കെഎസ്ഇബി ലൈന്‍മാനായ കുട്ടിയുടെ പിതാവ് മദ്യപാനി ആയതിനാല്‍ ഇയാളുടെ പരാതികള്‍ക്ക് ആരും വലിയ ഗൗരവം നല്‍കിയില്ലത്രെ. എന്നാല്‍ മാധ്യമ വാര്‍ത്തകളും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടീലും കൂടി ആയപ്പോഴാണ് കേസ് വിവാദമായത്. ഇതേ തുടര്‍ന്ന് കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ആര്‍. ഷാബുവിനെയും എസ്‌ഐ രജീഷിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
റൂറല്‍ എസ്പി എസ്. സുരേന്ദ്രന്‍ കേസ് അന്വേഷണത്തില്‍ നേരിട്ട് ഇടപെടുകയും ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന് അന്വേഷണ ചുമതല നല്‍കുകയും ചെയ്തു. രണ്ട് ഡിവൈഎസ്പിമാരും ആറ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍മാരും 10 എസ്‌ഐമാരും അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. അപ്പൂപ്പന്‍ തുടക്കത്തില്‍ തന്നെ സംശയത്തിന്റെ മുനയിലായിരുന്നുവെങ്കിലും ഇന്നലെ കുട്ടിയുടെ ചേച്ചിയും അമ്മൂമ്മയും തുറന്ന വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴാണ് സംഭവത്തിന് സ്ഥിരീകരണം ഉണ്ടായത്.
ഫ്രിമിലി : ഫ്രിമിലി മലയാളിയായ സ്മിത തോമസ്സിന്റെ പിതാവ് എം. റ്റി. തോമസ് ( 76 ) നാട്ടില്‍വച്ച് നിര്യാതനായി. നെടുംകണ്ടത്ത് മുര്യന്‍കാവില്‍ കുടുംബാംഗമാണ് എം. റ്റി. തോമസ്. ഹൃദയ സംബന്ധമായ രോഗത്താല്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ എം. റ്റി. തോമസ്സിനെ ഇസിജിക്ക് വിധേയമാക്കിയിരുന്നു. ഇസിജി റിപ്പോര്‍ട്ടില്‍ കണ്ട അപകടകരമായ വ്യതിയാനത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. അഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം വിശ്രമത്തില്‍ ആയിരുന്ന എം. റ്റി. തോമസ്സിന് ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി വീണ്ടും ഹൃദയസ്തംഭനം ഉണ്ടാവുകയും, മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ ഗ്രേസ്സി, മക്കള്‍ സിനി തോമസ് ( ഓസ്ട്രേലിയ ), സീമ തോമസ് ( സൗദി ), സ്മിത തോമസ് ( യുകെ ). അജി, ജിജു, ഷാജി എന്നിവര്‍ മരുമക്കളാണ്. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാനായി സ്മിമിതയും കുടുംബവും നാളെ നാട്ടിലേയ്ക്ക് തിരിക്കുന്നതാണ്. പിതാവിന്റെ മരണത്തില്‍ ദുഃഖാര്‍ത്തരായ സ്മിത തോമസ്സിനും കുടുംബത്തിനും മലയാളം യുകെ ന്യുസ് ടീമിന്റെ അനുശോചനം അറിയിക്കുന്നു.
എട്ടുവർഷം മുമ്പ് കാണാതായ മകനെ ഒരു അച്ഛൻ കാത്തിരിക്കുന്നു. പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയിയെയാണ് അച്ഛൻ രാധാകൃഷ്ണൻ കാത്തിരിക്കുന്നത്. ബിനോയിയുടെ അമ്മ ജലജ രാധാകൃഷ്ണൻ മാർച്ച് 15ന് ആണ് മരിച്ചത്. മകൻ്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്നതായും മാർച്ച് 25ന് മരണാനന്തര ചടങ്ങുകൾ നടക്കുമെന്നും പിതാവ് രാധാകൃഷ്ണൻ പറഞ്ഞു.
രാധാകൃഷ്ണൻ്റെ അയൽവാസിയായ ഷമീർ ചീരക്കുഴിയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഷമീറിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉണ്ട്.എട്ടു വർഷം മുമ്പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ടതാണ് ബിനോയ്. ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വെച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാംഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല.
ഷമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ
‘ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്
കഴിഞ്ഞ എട്ടു വർഷമായി മകനെ കാണാതെ ഹ്യദയം പൊട്ടിമരിച്ച ഒരമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കാന്‍ , അവരുടെ ചിതക്ക് കൊള്ളിവെയ്‌ക്കാന്‍ നിങ്ങളുടെ സഹായം തേടുന്നു
8 വഷങ്ങള്‍ക്ക് മുന്‍പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ട പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയ് കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍വെച്ച് കണ്ടതായ് സൂചന ലഭിച്ചിട്ടുണ്ട്.
അവന്റെ അമ്മ മരണപെട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു
ഫ്രീസറില്‍ കിടന്ന് മരവിച്ച് കൊണ്ടിരിക്കുന്ന ആ അമ്മയോട് നീതി പുലർത്താന്‍ നമ്മള്‍ക്ക് കഴിയണം
സുഹുർത്തുക്കളെ ബാംഗ്ലൂരിലെ വിവിധ സോഷ്യല്‍മീഡിയ—,റേഡിയോ—നൃുസ്‌പേപ്പർ—ചാനല്‍ വഴി ബിനോയിയെ കണ്ടെത്തി അവന്റെ അമ്മയെ അവസാനമായി കാണാന്‍ മരണാനന്തര ചടങ്ങ് നടത്താന്‍ നിങ്ങള്‍ സഹായിക്കണം
മകനേ ഈ അച്ഛനോട് പൊറുക്കടാ………!!!!!!!!
മകനെ കാത്ത് കണ്ണീരോടെ ഒരച്ഛൻ;
അറിയിക്കാനുള്ളത് അമ്മയുടെ മരണ വാർത്ത
എട്ട് വർഷം മുമ്പാണ് ബിനോയിയെ രാധാകൃഷ്ണനും ഭാര്യയ്ക്കും നഷ്ടമായത്.
വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. ഹോട്ടൽമാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിർത്തിയ മകനെ താൻ ചീത്ത പറഞ്ഞു.
അത് അവന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.
എന്നാൽ അവൻ ഇറങ്ങിപ്പോകുകയാണുണ്ടായതെന്ന് നിറകണ്ണുകളോടെ രാധാകൃഷ്ണൻ പറഞ്ഞു.
ഇപ്പോൾ ബിനോയ്ക്ക് 28 വയസ്സ്.
ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല.
നിരാശയോടെ മടങ്ങിയെങ്കിലും അവൻ പ്രിയപ്പെട്ട അമ്മയെ കാണാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണൻ പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഇനി അവനെ കാത്തിരിക്കാൻ കൊടുവായൂരിലെ വീട്ടിൽ അമ്മയില്ല. രാധാകൃഷ്ണൻ മാത്രം.
മകന്റെ വേർപാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാൻ വേണ്ടി മാത്രമാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്.
ഈ കാത്തിരിപ്പിന് അവസാനമുണ്ടാകാൻ,
തന്റെ പ്രിയപ്പെട്ട മകൻ അവന്റെ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം.
ഒടുവിൽ കണ്ണീരോടെ തന്റെ മകനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണേ എന്ന് പറയുമ്പോഴും ആ അച്ഛന്റെ കണ്ണിൽ പ്രതീക്ഷയുടെ നേരിയ കിരണം മാത്രം.
Please contact
Thavalathingal
Cheerakuzhy
Pazhayannur ( P.o )
Trissur ( D.t )
Pin 680587
9567297532, 9495007671
Watsapp 9567297532
FB : Shameer Cheerakuzhy
Email : [email protected]’
ജോലിക്കിടയില്‍ അപ്രതീക്ഷിതമായി വീട്ടില്‍ എത്തിയ മലയാളി യുവാവു കണ്ടത് ഭാര്യയുടെ കിടപ്പറയില്‍ ഒരു ബംഗാളിയെ .കുവൈറ്റിലെ സാല്‍മിയയില്‍ ജോലി ചെയ്യുന്ന മലയാളിയുടെ ഭാര്യയാണ് ഭര്‍ത്താവ് ജോലിയ്ക്കു പോയ സമയത്ത് കാമുകനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയത്. എന്നാല്‍ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ജോലിയ്ക്കു പോയ ഭര്‍ത്താവ് ഇടയ്ക്ക് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. കിടപ്പറയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകനെ കണ്ടതോടെ ഇരുവരെയും പുറത്തിറങ്ങാനോ രക്ഷപെടാനോ അനുവദിക്കാതെ ഭര്‍ത്താവ് തെളിവിനായി അയല്‍വാസിയെ വിളിച്ചു വരുത്തി രംഗം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തുമ്പോഴും വസ്ത്രരഹിതരായി നിന്ന ഇരുവരെയും ബെഡ്ഷീറ്റ് പുതപ്പിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പിടിക്കപ്പെട്ടപ്പോള്‍ വസ്ത്രം അണിയാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും അയല്‍ക്കാരനും ചേര്‍ന്ന് വിലക്കുകയായിരുന്നു. വിശേഷങ്ങള്‍ ഒക്കെ പോലീസ് പച്ചയായിതന്നെ അറിയട്ടെ എന്നായിരുന്നു ഇവരുടെ നിലപാട്. യുവതിയ്ക്കും കാമുകനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തായാലും അവസരം കിട്ടിയപ്പോള്‍ പ്രണയം ആഘോഷിക്കാന്‍ കിടപ്പറയില്‍ ഒത്തുചേര്‍ന്ന കാമുകനും കാമുകിയും ഇപ്പോള്‍ ജയിലില്‍ സുഖവാസത്തിലാണ്. കുവൈറ്റിലെ നിയമ പ്രകാരം അവിഹിത വേഴ്ച ഗുരുതരമായ കുറ്റകൃത്യമാണെന്നുള്ളത് ഇവര്‍ക്ക് കനത്തശിക്ഷ ലഭിക്കാന്‍ ഇടയാക്കിയേക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സാല്‍മിയയില്‍ താമസിക്കുന്ന യുവാവ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആളാണെന്നാണ് അറിയുന്നത്. വിവാഹശേഷം ഭാര്യയെയും കുവൈറ്റിലേക്ക് കൊണ്ടു വരികയായിരുന്നു. രാവിലെ ഏഴു മണിക്കു ജോലിയ്ക്കായി പുറപ്പെട്ടാല്‍ രാത്രി എട്ടു മണി കഴിയാതെ ഇയാള്‍ തിരികെ എത്താറില്ലായിരുന്നു. എന്നാല്‍ അന്നേദിവസം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരന്‍ ലീവിലായതിനാല്‍ പകരം ഓഫീസ് ആവശ്യത്തിനായി താന്‍ താമസിയ്ക്കുന്ന ഫ്‌ളാറ്റിനടുത്തുള്ള പ്രമുഖ ബാങ്കിലേക്ക് വരേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിയപ്പോഴാണ് ഭാര്യയെയും കാമുകനെയും കൈയ്യോടെ പിടികൂടിയത്. ഭര്‍ത്താവില്ലാത്തപ്പോള്‍ നിരവധി തവണ ഇയാള്‍ വീട്ടില്‍ വരുന്നത് കണ്ടിട്ടുണ്ടെന്ന് സമീപ ഫഌറ്റിലെ താമസക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
പ്രസവമുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ യുവതിയുടെ നഗ്നത പകര്‍ത്തിയതായി പരാതി. മഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ഗൈനക്കോളജിസ്റ്റ് അല്ലായിരുന്നിട്ടു കൂടി പ്രസവമുറിയില്‍ കടന്ന ഡോക്ടര്‍ തന്റെ മേലുണ്ടായിരുന്ന വസ്ത്രം വലിച്ചുമാറ്റി അനാവശ്യമായി പരിശോധിച്ചെന്ന് യുവതി പറയുന്നത്. ഇതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആശുപത്രിയുടെ ഉടമയും ഡോക്ടറുമായ വ്യക്തിയ്‌ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാല്‍ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കുന്നു.ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് ഈ ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ കടന്നത്. താല്‍ക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ സമയം അമ്മമാര്‍ കിടക്കാറ്. യുവതിയുടെ മേലുണ്ടായിരുന്ന വസ്ത്രം ഇയാള്‍ എടുത്തു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വസ്ത്രം വലിച്ചുമാറ്റിയ ശേഷം പുരുഷ ഡോക്ടര്‍ ഏറെ നേരം യുവതിയുടെ ശരീരം നോക്കി നിന്നു. ഈ ഡോക്ടര്‍ക്ക് തന്നെ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ രഹസ്യഭാഗങ്ങള്‍ വരെ ഇയാള്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു. അസഹ്യത അനുഭവപ്പെട്ട യുവതി ഭര്‍ത്താവിനെ വിളിക്കാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പ്രസവമുറിയാണെന്ന് അറിയില്ലേ എന്നും ഇവിടേക്ക് പുരുഷന്‍ന്മാരെ കയറ്റാന്‍ പാടില്ലെന്നുമായിരുന്നു നഴ്‌സുമാരുടെ മറുപടി.
ഡോക്ടറുടെ പെരുമാറ്റത്തില്‍ യുവതിക്ക് മാനസിക സംഘര്‍ഷം കൂടുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഈ സമയം ഡോക്ടര്‍ തന്റെ ഫോണെടുത്ത് ചിലര്‍ക്ക് വിളിച്ചു. പിന്നീട് മൊബൈല്‍ കാമറയില്‍ തന്റെ നഗ്‌നത പകര്‍ത്തിയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഒപിയിലേക്ക് പോയ ഡോക്ടര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. രക്തസ്രാവം ഉള്ളതിനാല്‍ ഗര്‍ഭപാത്രം നീക്കണമെന്ന് ഈ ഡോക്ടര്‍ നിര്‍ദേശിച്ചു. വിഷയം പറയാന്‍ ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭര്‍ത്താവിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു.എന്നാല്‍ അകത്തെത്തിയ ഭര്‍ത്താവ് കണ്ടത് നഗ്നയായി കിടക്കുന്ന യുവതിയെയും ചികിത്സിക്കാനെന്ന മട്ടില്‍ നില്‍ക്കുന്ന പുരുഷ ഡോക്ടറെയുമാണ്. ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തപ്പോള്‍ വേഗം രക്തമെത്തിക്കണമെന്ന് പറഞ്ഞ് ഇയാളെ പുറത്തേക്കു പറഞ്ഞു വിടുകയായിരുന്നു.തുടര്‍ന്ന് ഗര്‍ഭ പാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതിയെ കൊണ്ടുപോവാനുള്ള നീക്കങ്ങളായി. എന്നാല്‍ അപ്പോഴും ഒരു തുണി പോലും മറക്കാന്‍ നല്‍കിയില്ല. നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ആശുപത്രിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷ ഡോക്ടര്‍ മൊബൈലുമായി അനാവശ്യമായി പ്രസവമുറിയിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
പുരുഷ ഡോക്ടര്‍ക്ക് പ്രസവമുറിയിലെന്തു കാര്യമെന്ന് ചോദിച്ച യുവതിയുടെ ഭര്‍ത്താവിനെ പരിഹസിച്ച ഡോക്ടര്‍ ‘പര്‍ദ്ദയിട്ടു കൊണ്ട് അനസ്‌തേഷ്യ’നല്‍കാന്‍ പറ്റുമോ എന്നു ചോദിക്കുകയും ചെയ്തു. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നും മുമ്പ് മറ്റൊരു ചികില്‍സക്കെത്തിയപ്പോഴും ഈ ഡോക്ടര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ പറയുന്നു. ഈ ഡോക്ടറുടെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറാന്‍ തന്നെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ മാറ്റി. ഈ പുരുഷ ഡോക്ടര്‍ക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.