ലോകം ഒന്നടങ്കം വലിയൊരു ഭീതിയിലാണ്. സൈബർ ആക്രമണത്തെ തുടർന്ന് നിരവധി സ്ഥാപനങ്ങളിലെ വിലപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സൈബർ ആക്രമണത്തെ നേരിടാൻ കേരള പൊലീസിന്റെ സൈബർ ഡോമും െഎടി മിഷെന്റെ സെർട്ട്-കെയും മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി.
എല്ലാം വിൻഡോസ് കംപ്യൂട്ടറുകളിലും ആന്റി വൈറസുകൾ അപ്ഡേറ്റ് ചെയ്യണമെന്നും ഇമെയിലുകളും സോഷ്യല്‍മീഡിയ ഫയലുകളും സൂക്ഷിക്കണമെന്നും നിർദ്ദേശിക്കുന്നു. വ്യാജ മെയിലുകൾ ലിങ്കുകളും തുറക്കുന്നതും ഡൗൺേലാഡ് ചെയ്യുന്നതും ഒഴിവാക്കുക. വൈറസ് ഫയലുകൾ ഇമെയിൽ വഴിയാണ് പ്രചരിക്കുന്നത്
പ്രധാനപ്പെട്ട നിർേദശങ്ങൾ
∙ ഫെയ്സ്ബുക്ക്, ട്വിറ്റർ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകളില്‍ കാണുന്നതും ഇമെയിൽ വരുന്ന അനാവശ്യ ലിങ്കുകളും സൂക്ഷിക്കുക, തുറക്കാതിരിക്കുക
∙ പരിചിതമില്ലാത്ത മെയിലുകൾ തുറക്കരുത്. മെയിലുകളുടെ സ്വഭാവം മനസ്സിലാക്കി ലിങ്കുകള്‍ തുറക്കുക.
∙ ഇമെയിൽ സുരക്ഷിതമാക്കാൻ സാങ്കേതിക ടിപ്സുകളുടെ സഹായം തേടുക.
∙ പഴയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ എത്രയും പെട്ടെന്ന് അപ്ഡേറ്റ് ചെയ്ത് സുരക്ഷിതമാക്കുക.
∙ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഓണ്‍ലൈൻ ഡ്രൈവുകളിലോ മറ്റു ഡിവൈസുകളിലോ എല്ലാ ദിവസും ബാക്ക് അപ് ചെയ്യുക.
വൈറസ് മെയിലുകളിലെ സൂക്ഷിക്കേണ്ട പേരുകൾ ഇതാണ്
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പിടിയിലായവരില്‍ മുഖ്യപ്രതിയടക്കം കൊലയുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയും ഇന്നു പുലര്‍ച്ചയുമായി നടന്ന തിരച്ചിലിലാണ് മുഖ്യപ്രതിയായ റിനീഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പൊലീസ് വലയിലായത്.
ഇന്നലെ കൊലപാതകം നടത്തിയതിന് പിന്നില്‍ ഏഴംഗ സംഘമാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ റിനീഷടക്കം നാല് പേരാണ് കൊല നടത്തിയതെന്നാണ് ഇപ്പോള്‍ പൊലീസിന്റെ നിഗമനം. മുഖ്യപ്രതിയായ റിനീഷ് മുന്‍പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ അടുത്ത സുഹൃത്താണ്. ധനരാജിന്റെ കൊലയ്ക്കുള്ള പ്രതികാരമായാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ധനരാജ് വധത്തിലെ 12ാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ബിജു.
പിടിയിലായവരെല്ലാം പയ്യന്നൂര്‍ സ്വദേശികളാണ്. കൊലപാതകം സംഭന്ധിച്ച് ഒരു മാസം മുന്‍പ് തന്നെ ഇവര്‍ ഗൂഢാലോചനകള്‍ നടത്തിയിരുന്നു. ഇതിനു മുന്‍പ് ഒരു തവണ ബിജുവിനു നേരെ സംഘം വധശ്രമം നടത്തിയിരുന്നതായും പൊലീസ് പറയുന്നു. കൊലപാതക സമയത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വാഹനം ഒരു മാസം മുന്‍പ് സംഘം വാടകയ്ക്ക് എടുത്തതാണെന്ന് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നുും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഇവര്‍ പ്രദേശം വിട്ട് പോകാന്‍ വഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള. ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുക്കാത്തത് രാഷ്ട്രീയ മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച കേരള കോണ്‍ഗ്രസ് ബി പ്രസ്ഥാനത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. സിപിഐയും സിപിഐഎമ്മും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുള്ള മുന്നണിയായി എല്‍ഡിഎഫ് മാറിയെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ 65 വര്‍ഷം തികച്ച ബാലകൃഷ്ണപ്പിള്ളക്ക് കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. സ്വീകരണ യോഗം ഇപി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മകനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍, ഡോ.ഡി ബാബു പോള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അടുത്തമാസം ബ്രിട്ടനിൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടേക്കാമെന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ.
ടെലിഗ്രാഫ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണു ബോറിസ് ജോൺസൺ റഷ്യയ്ക്കെതിരേ രംഗത്തെത്തിയത്.
ലേബർ പാർട്ടി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന പുടിൻ അതിനായുള്ള ഇടപെടൽ നടത്തുമെന്നായിരുന്നു കൺസർവേറ്റീവുകാരനായ ബോറിസ് ജോൺസന്റെ പ്രസ്താവന. അമേരിക്കയിലും ഫ്രാൻസിലും ഇടപെടൽ നടത്തിയതുപോലെ ബ്രിട്ടനിലും റഷ്യയുടെ കൈകടത്തൽ പ്രതീക്ഷിക്കാവുന്നതാണെന്നും അതിനെതിരേ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കായലില്‍ ചാടി യുവാവും യുവതിയും ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി കായലില്‍ ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോസ്റ്റല്‍ പൊലീസ് കണ്ടെത്തിയത്. തേവര സ്വദേശിയായ സന്ദീപ് , തൃപ്പൂണിത്തുറ സ്വദേശിയായ ലയന എന്നിവരുടെ മൃതദേഹങ്ങള്‍ ആസ്പിന്‍ വോളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കൈകള്‍ പരസ്പരം ഷോളുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ കൊച്ചി സ്വദേശികളാണെന്ന് മനസിലായത്. ഉച്ചയോടെ ബന്ധുക്കള്‍ എത്തി ഇരുവരെയും തിരിച്ചറിഞ്ഞു. 24കാരനായ സന്ദീപും 18കാരിയായ ലയനയും പ്രണയത്തിലായിരുന്നുവെന്നും ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പൊലീസ് പറയുന്നു.
സന്ദീപ് മോഡലായി ജോലി ചെയ്യുകയായിരുന്നു. ലയന ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയും. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഈമാസം 12ന് തീയതി ബന്ധുക്കള്‍ ഹില്‍ പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 13-ാം തിയതി മുതലാണ് സന്ദീപിനെ കാണാതായത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചി പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
പൂഞ്ഞാറുകാരുടെ സ്വന്തം പിസി . കയ്യിൽ ട്വെൽവ് ബോറും (Twelve bore) ചെക്കോസ്‌ലോവാക്യൻ പിസ്റ്റളുമായി കോട്ടയം എആർ ക്യാംപിൽ പിസി ഇന്ന് എത്തിയപ്പോൾ എല്ലാവരും ആദ്യം ഒന്നു അമ്പരന്നു. പിന്നെയാണ് കാര്യം മനസ്സിലായത്. തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായി കോട്ടയം ജില്ലാ പൊലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാനാണ് പിസി എത്തിയത്. സ്വന്തം തോക്കുമായാണ് പിസി പരിപാടിക്കെത്തിയത്.
പരിപാടിയിൽ എത്തിയവർക്ക് പിസിയുടെ വക ഉഗ്രൻ ക്ലാസ്. എങ്ങനെ വെടിവയ്ക്കണം എന്നതിനെക്കുറിച്ചായിരുന്നു ക്ലാസെടുത്തത്. തോക്ക് തന്റെ സന്തത സഹചാരിയാണെന്ന് അദ്ദേഹം പറഞ്ഞു. തോക്ക് എടുത്തു എന്ന പേരുദോഷമുണ്ടെങ്കിലും വെടിപൊട്ടിക്കേണ്ടി വന്നിട്ടില്ലെന്നും തമാശയോടെ പറഞ്ഞു. സുരക്ഷയ്ക്ക് വേണ്ടിയാണ് തോക്ക് ഉപയോഗിക്കുന്നതെങ്കിലും, തോക്കിനേക്കുറിച്ചുള്ള അജ്‍ഞത പലപ്പോഴും വലിയ അപകടങ്ങൾക്ക് ഇടവരുത്താറുണ്ട്. കോപം നിയന്ത്രിക്കാനായില്ലെങ്കിൽ തോക്ക് മൂലം വലിയ അപടകടങ്ങൾ ഉണ്ടാകുമെന്നും പി.സി.ജോർജ് മുന്നറിയിപ്പ് നൽകി.
(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)
ഫെയ്സ് ബുക് വഴി സൗഹൃദത്തിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മടവൂർ പുലിയൂർക്കോണം ഷീജാമൻസിലിൽ ഷിജു(35) വിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കടയ്ക്കലിൽ ആധുനികരീതിയിൽ ജെൻസ് ബ്യൂട്ടിപാർലർ നടത്തുന്നയാളാണു ഷിജുവെന്നു പൊലീസ് അറിയിച്ചു.ഫെയ്സ് ബുക് വഴി പരിചയപ്പെട്ട യുവതിയുമായി അടുത്ത സൗഹൃദം കൂടിയ ഇയാൾ ഒരുദിവസം യുവതിയെ വർക്കല ബീച്ചിലേക്കു ക്ഷണിച്ചു.
അവിടെ വച്ചു യുവതി അറിയാതെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ എടുക്കുകയും പിന്നീട് യുവതിക്കു വാട്സാപ് സന്ദേശമായി ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ ഫെയ്സ് ബുക്കിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാൾ ഇത്തരത്തിൽ നേരത്തെയും യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായും എസ്ഐ തൻസീം അറിയിച്ചു. റിമാന്റ് ചെയ്തു.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വിഭാവനം ചെയ്ത കിഫ്ബി പദ്ധതിക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കൊക്കെ അതെന്തോ പരിഹാസ്യമായ സംഗതിയാണെന്നാണ് തോന്നല്‍. എന്നാല്‍ കിഫ്ബി ഏറ്റവും പ്രയോജനപ്രദമായ പദ്ധതിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്‍ജിഒ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ജി. സുധാകരനെ ഉന്നം വെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് എന്ന കിഫ്ബിയിലൂടെ 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്താന്‍ സാധിക്കും. അത്തരത്തില്‍ മികച്ച സാമ്പത്തിക സ്രോതസ്സായ കിഫ്ബി ഒരിക്കലും പരിഹാസത്തോടെ നോക്കിക്കാണേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത പദ്ധതിക്കെതിരെ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ബജറ്റില്‍ പദ്ധതി പ്രഖ്യാപിക്കാതെ പുറമേ നിന്നും
വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി. അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ പോലും ബജറ്റില്‍ പണം നീക്കിവെക്കാനില്ല. 3,000 കോടി രൂപയെങ്കിലും നീക്കിവെക്കേണ്ട പൊതുമരാമത്ത് വകുപ്പിന് 129 കോടിയാണ് ആകെ ലഭിച്ചതെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.
വര്‍ഗ്ഗീസ് മാത്യു നെല്ലിക്കന്‍
എടത്വാ: ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം രചിക്കാന്‍ പുളിക്കത്ര തറവാട് ഒരുങ്ങുന്നു. ജല കായികമത്സര രംഗത്ത് അതുല്യമായ പേരും പെരുമയും സിദ്ധിച്ച് എടത്വാ പാണ്ടങ്കരി പുളിക്കത്ര തറവാടിന്റെ സ്വന്തം വെപ്പ് വളളമായ ‘ഷോട്ട് ‘ ജൂലൈ 27ന് നീരണിയുമ്പോള്‍ ഈ അംഗികാരം പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാകും.’ഷോട്ട് ‘ നീരണിയല്‍ ചടങ്ങിന് മുന്നോടിയായി ഉള്ള ക്രമrകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസില്‍ സ്വാഗത സംഘം രൂപീകരിച്ചു.
പാണ്ടങ്കേരി പുളിക്കത്ര തറവാട്ടില്‍ ബാബു പുളിക്കത്രയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് യോഗം ആരംഭിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ബേബി നാലുപറയില്‍, ജിനോ മണക്കളം, ശശികുട്ടി ജോര്‍ജ്, അല്‍ഫോണ്‍സ് ആന്റണി, കൃഷ്ണന്‍ മറ്റേക്കാട്, ബിജു മുളപ്പന്‍ച്ചേരി, സന്തോഷ് കോയില്‍മുക്ക്, റജി എം വര്‍ഗ്ഗീസ്, ബിനു ദാമോദരന്‍, അശോകന്‍ മങ്കോട്ടച്ചിറ, വിനോദ് ഐറിസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള ചെയര്‍മാന്‍ ആയി ഉള്ള 25 അംഗ സ്വാഗത സംഘ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു. വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്‍പി. 1952ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. എന്നാല്‍ സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്വീകരിക്കാന്‍ കേരള ജനത കിഴക്കിറ്റെ വെന്നീസ് ആയ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയ കൂട്ടത്തില്‍ പുളിക്കത്ര വള്ളവും ഉണ്ടായിരുന്നു. ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട്’ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു.പിന്നീട് ‘ഷോട്ട്’എന്ന ഓമനപ്പേരില്‍ പുളിക്കത്ര വള്ളം അറിയപെടുവാന്‍ തുടങ്ങി.
ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജനതയുടെ ആവേശവും ചെറുവള്ളങ്ങളുടെ ജല രാജാവും ആയ ‘ഷോട്ട്’ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്. 2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആശാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്.

തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു. 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍ എന്നുള്ളതും ഇതിനോടകം ഏറെ മാധ്യമ ശ്രദ്ധയായി കഴിഞ്ഞിരിക്കുന്നു. വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും.
നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണ നടക്കുന്ന പ്രധാന ജലോത്സവങ്ങളില്‍ ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് ഷോട്ട്.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലാണ് സംഭവമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷാ വിഭാഗം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുംകുട്ടിയും ഉള്ളതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു
പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ട ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തി. പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറു സ്വദേശികളും രണ്ട് പാക്കിസ്ഥാനികളും ഒരു സുഡാനിയും ഉള്‍പ്പെടുന്നു.