Latest News

വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി പോണ്ടിച്ചേരിയിൽ കടലിൽ മുങ്ങി മരിച്ചു. തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21) മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജിൽ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.

ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .

ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന കാർട്ടൂൺ പംക്തിയുമായി മലയാളം യുകെ…

പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്‌ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .

സമീപകാലത്ത് വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദർശിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല പനച്ചിയില്‍ അജീഷ്, പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്, വകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജിഷ് എന്നിവരുടെ വീടുകളിലാണ് മേജർ ആർച്ച് ബിഷപ്പ് സന്ദർശനം നടത്തിയത്.

മാർ റാഫേൽ തട്ടിൽ കടന്ന് ചെന്നപ്പോൾ കുടുംബാംഗങ്ങൾ അവരുടെ വേദന പങ്കുവച്ചു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഖം സീറോ മലബാർ സഭ ഏറ്റെടുക്കുന്നുവെന്ന് അദേഹം പറഞ്ഞു. പടമല പനച്ചിയിൽ അജീഷിന്റെ വീട്ടിൽ വച്ചു മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് സംസാരിച്ചു.

കാടിനും കാട്ട് മൃഗങ്ങൾക്കും കൊടുക്കുന്ന സംരക്ഷണത്തിനേക്കാൾ അധികമായി മനുഷ്യർക്ക് സംരക്ഷണം കൊടുക്കാൻ ബന്ധപ്പെട്ട എല്ലാ സർക്കാരുകളും ജനപ്രതിനിധികളും ഭരണാധികാരികളും തയ്യാറാകണമെന്ന് അദേഹം പറഞ്ഞു. വന്യ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും വാദിക്കുന്നു. അത് തെറ്റാണെന്ന് സഭ പറയുന്നില്ല. പ്രകൃതി സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് തന്നെയാണ് സഭയും സമൂഹവും ആഗ്രഹിക്കുന്നത്. എന്നാൽ പ്രകൃതി സംരക്ഷിക്കപ്പെടുന്ന അത്ര പോലും മനുഷ്യൻ സംരക്ഷിക്കപ്പെടാൻ ഇവിടെ സംവിധാനമുണ്ടാക്കാത്തത് സങ്കടകരമാണ്.

ഈ കുടുംബങ്ങളുടെ ദുഖം താൻ വന്നു അനുശോചനം പറഞ്ഞതുകൊണ്ടോ, സർക്കാർ അനുശോചനം അറിയിച്ചതുകൊണ്ടോ തീരുന്നതല്ല. സർക്കാർ സംവിധാനങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകിയാലും അത് നഷ്ടത്തിന് പകരമാവില്ല. അത് കൊണ്ട് തന്നെ ഇത്തരം ദുരനുഭവങ്ങൾ മനുഷ്യർക്ക് ഉണ്ടാകാതിരിക്കാൻ എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കണം. അക്രമകാരിയായ ഒരു ആന നാട് ചുറ്റാനും മനുഷ്യരെ ആക്രമിക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും അദേഹം പറഞ്ഞു.

അക്രമകാരികളായ ആനകളെ പിടികൂടി ആന സംരക്ഷണ കേന്ദ്രങ്ങളിലേക് മാറ്റി അവിടെ പരിപാലിക്കണം. ഇത്തരം മൃഗങ്ങൾ നാട്ടിൽ വിലസുന്നത് അനുവദിക്കരുത്, അതിന് പരിഹാരം കണ്ടെത്തണം. പണം കൊടുത്തത് കൊണ്ട് ഈ കുടുംബങ്ങളുടെ നഷ്ടം ഒരിക്കലും തീരില്ല. അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കൊടുക്കാൻ പണത്തിന് സാധിക്കില്ല. ഒരു തുക കൊടുത്തിട്ട് കുടുംബത്തിന്റെ ദുഖം ഞങ്ങൾ പരിഹരിച്ചു എന്ന് പറഞ്ഞാൽ അത് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്.

പ്രായമേറിയവർക്ക് പെൻഷൻ കൊടുക്കുന്നതിനും, കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിയമ നിർമ്മാണങ്ങൾ ഉണ്ടാകണം. നഷ്ടപ്പെട്ട ആൾക്ക് പകരമായി ഒരു പണക്കിഴി കൊടുത്താൽ തീരുന്നതല്ല ഈയൊരു പ്രശ്നമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, രൂപത പി.ആര്‍.ഒ ഫാ.ജോസ് കൊച്ചറയ്ക്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, സാലു എബ്രഹാം മേച്ചരില്‍ എന്നിവര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.

തീരദേശ മേഖലകളിൽ നിന്ന് ഇരുപത്തോളം യുവാക്കൾ റഷ്യൻ മനുഷ്യക്കടത്തിൽ അകപ്പെട്ടന്ന് സൂചന അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ യുവാക്കളാണ് മനുഷ്യക്കടത്തിന് ഇരയായത്. ആകർഷകമായ ശമ്പളം വാഗ്ദാനം ചെയ്താണ് യുവാക്കളെ റഷ്യയിലേക്ക് കടത്തിയത്.

സോഷ്യൽ മീഡിയ വഴി ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്.ഡൽഹിയിൽ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടും ഷാർജ വഴിയുമാണ് യുവാക്കൾ റഷ്യയിൽ എത്തിയത്.മനുഷ്യക്കടത്തിന്ഏർപ്പെട്ട യുവാക്കളെ നാട്ടിലെത്തിക്കാൻ ഇന്റർപോളുമായി ചേർന്ന് കേന്ദ്രസർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.

മുൻപേ , അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് യുവാക്കൾ മനുഷ്യക്കടത്തിനിരയായി എന്ന വാർത്ത പുറത്ത് വന്നിരുന്നു. അതിൽ പ്രിൻസ് എന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റതായും വിവരം ലഭിച്ചിരുന്നു. പിന്നാലെ, മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടിയുണ്ടെന്ന വാർത്ത ഇന്നലെ പുറത്ത് വന്നു. പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഡ്രോൺ ആക്രമണത്തിൽ കാലിന് പരുക്ക് പറ്റിയത്. സെക്യൂരിറ്റി ജോലിക്കയാണ് പൂവാർ സ്വദേശി ഡേവിഡ് റഷ്യയിലേക്ക് പോയിരുന്നത് . ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് തൊഴിൽ തരപ്പെടുത്തി റഷ്യയിലെത്തിയത്.രണ്ട് മാസത്തോളം സെക്യൂരിറ്റി ജോലി ചെയ്തു. പിന്നാലെയാണ് ഏജന്റ മാർഗം റഷ്യയിലേ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുദ്ധത്തിനിടയിൽഡേവിഡിന് കാലിന് പരിക്കേറ്റു. പിന്നീട് അവിടെ നിന്നും രക്ഷപെട്ട് പള്ളിയിലെ അഭയാർഥി ക്യാംപിൽ രക്ഷപ്രാപിച്ചു. നിലവൻ ക്യാപിലാണ് ഡേവിസ് ഉള്ളതെന്ന് മാതാവ് അരുൾമേരി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.

എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.

ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.

എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കെ.എസ്.രാധാകൃഷ്ണൻ 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥി ടി.എൻ.സരസു.

എയർപോർട്ടില്‍ ജോലി ചെയ്യാൻ താത്പര്യമുണ്ടോ? എങ്കിലിതാ കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡില്‍ (സിയാല്‍) നിരവധി ഒഴിവുകള്‍.

മാർച്ച്‌ 27 വരെയാണ് അപേക്ഷിക്കാൻ അവസരം. ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകള്‍, യോഗ്യത, ശമ്ബളം എന്നിവയെ കുറിച്ച്‌ വിശദമായി അറിയാം.ജനറല്‍ മാനേജർ (കൊമേഴ്‌സ്യല്‍), ഡെപ്യൂട്ടി ജനറല്‍ മാനേജർ, സീനിയർ മാനേജർ (സിവില്‍), സീനിയർ മാനേജർ (എച്ച്‌ ആർ, സെക്രട്ടേറിയല്‍), ജൂനിയർ മാനേജർ (പബ്ലിക് റിലേഷൻസ്, എച്ച്‌ ആർ, ഫിനാൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.

ജനറല്‍ മാനേജർ തസ്കികയില്‍ 1,20,000-2,80,000 വരെയാണ് ശമ്ബളം. 50 വയസാണ് ഉയർന്ന പ്രായപരിധി. സീനിയർ മാനേജർ-സിവില്‍ എൻജിനിയറിങ് തസ്തികയിില്‍ ഉയർന്ന പ്രായപരിധി 42 വയസാണ്. 80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം.

സീനിയർ മാനേജർ സെക്രട്ടറിയില്‍ തസ്തികയില്‍ അപേക്ഷിക്കുന്നവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ഐസിഎസ്‌ഐ) അംഗമായിരിക്കണം. എല്‍എല്‍ബി ബിരുദം ഉണ്ടായിരിക്കണം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 42 വയസാണ് പ്രായപരിധി. 80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം.

ഡെപ്യൂട്ടി മാനേജർ- സിവില്‍ എൻജിനിയറിങ് തസ്തികയിലേക്ക് 17 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യോഗ്യത-യുജിസി/എഐസിടിഇ അംഗീകരിച്ച പ്രശസ്തമായ സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിടെക്/ബിഇ (സിവില്‍ എൻജിനിയറിങ്) പാസായിരിക്കണം. സിവില്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം/ എംടെക്/എംഇ/ സ്ട്രക്ചറല്‍ എൻജിനീയർ/ഇൻഫ്രാസ്ട്രക്ചർ എൻജിനീയർ/ബില്‍ഡിങ് ടെക്നോളജി/കണ്‍സ്ട്രക്ഷൻ മാനേജ്മെൻ്റ്/ട്രാൻസ്പോർട്ടേഷൻ എൻജിനീയർ എന്നിവ അഭികാമ്യം. 47 വയസാണ് ഉയർന്ന പ്രായപരിധി. 1,00,000-2,60,000 വരെയാണ് ശമ്ബളം.

സീനിയർ മാനേജർ-എച്ച്‌ആർ-80,000 മുതല്‍ 2,20,000 വരെയാണ് ശമ്ബളം. അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും 60 ശതമാനം മാർക്കോടെ എംബിഎ / ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ (2 വർഷത്തെ കോഴ്‌സ്) പേഴ്‌സണല്‍ മാനേജ്‌മെൻ്റ് / എച്ച്‌ആർ അല്ലെങ്കില്‍ തത്തുല്യം പാസായിരിക്കണം. നിയമത്തില്‍ ബിരുദം അഭികാമ്യം. ഇംഗ്ലീഷും മലയാളവും (എഴുതാനും വായിക്കാനും) നന്നായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. 12 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 42 വയസാണ് ഉയർന്ന പ്രായപരിധി.

മറ്റ് യോഗ്യത അടക്കമുള്ള വിശദ വിവരങ്ങള്‍ക്ക് www.cial.aero

മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലി പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി. തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് റഷ്യയിൽ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്.

യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറയുന്നു. മൂന്ന് ലക്ഷത്തി നാൽപത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്റിന് നൽകിയതെന്നാണ് ഡേവിഡിന്റെ സഹോദരൻ കിരൺ മുത്തപ്പൻ പറഞ്ഞു .

ഇന്ത്യയിലും യുകെയിലും ഇത് തിരഞ്ഞെടുപ്പ് കാലമാണ്. വ്യക്തമായ രാഷ്ട്രീയ ബോധമുള്ളവരാണ് യുകെ മലയാളികൾ. യുകെ മലയാളികളിൽ കൂടുന്നിടത്തെല്ലാം ചർച്ചകളായും സംവാദങ്ങളായും നാട്ടിലെ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ ചൂടുപിടിക്കുന്നതിനോടൊപ്പം മലയാളം യുകെയും എത്തുകയാണ് .

ഇന്ത്യയിലെയും യുകെയിലെയും തെരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ വ്യക്തമാക്കുന്ന നെല്ലും പതിരും എന്ന പുതിയ കാർട്ടൂൺ പംക്തി മലയാളം യുകെയിൽ ആരംഭിക്കുന്നു….

പ്രശസ്ത കാർട്ടൂണിസ്റ്റ് റോയ് സി . ജെ ആണ് നെല്ലും പതിരും കൈകാര്യം ചെയ്യുന്നത് . ഉൽപ്രേക്ഷ എന്ന പേരിൽ
റോയ് സി . ജെ മലയാളം യുകെയിൽ സ്‌ഥിരമായി മറ്റൊരു കാർട്ടൂൺ പംക്തിയും കൈകാര്യം ചെയ്യുന്നുണ്ട് .
മലയാള മാധ്യമ രംഗത്ത് സുപരിചിതനായ സി . ജെ റോയിക്ക് ആയിരുന്നു 2023 -ലെ മലയാളം യുകെയുടെ ബെസ്റ്റ് കാർട്ടൂണിസ്റ്റ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചത് .

തൃശ്ശൂർ: കേരളത്തിലെ ആദ്യകാല ചെസ്സ് പരിശീലനകേന്ദ്രങ്ങളിലൊന്നായിരുന്ന തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ ഏപ്രിൽ 28നു നടക്കുന്ന ഏകദിന സംസ്ഥാനതല സമ്മർ ചെസ്സ് ടൂർണമെന്റിനോടനുബന്ധിച്ചു തയ്യാറാക്കിയ ജേണൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. ശങ്കരയ്യ റോഡിലെ ആദ്യകാല ചെസ്സ് കളിക്കാരനായിരുന്ന കളപ്പുരയ്ക്കൽ വാസുവിന്റെ സ്മരണാർത്ഥം ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ സ്പോർട്സ് വിംഗാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ചെറുപ്പത്തിൽ താനുമൊരു ചെസ്സ് കളിക്കാരനായിരുന്നുവെന്നും സംഗീതത്തിന്റെ വഴിയിലേക്കു തിരഞ്ഞപ്പോഴാണു ചെസ്സിനെ കൈവിടേണ്ടി വന്നതെന്നും ഔസേപ്പച്ചൻ പറഞ്ഞു. പ്രാദേശികമായ ഇത്തരം ടൂർണമെന്റുകളാണു ചെസ്സിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു ടൂർണമെന്റ് നടത്തിപ്പിനുവേണ്ടി ഇത്തരമൊരു പുസ്തക സംരംഭം ആദ്യത്തെ സംഭവമാണെന്ന്, എസ്.എസ്.സി.ടി. ജേണൽ ഏറ്റുവാങ്ങികൊണ്ട് ചെസ്സ് അസോസിയേഷൻ കേരളയുടെ ജില്ലാ പ്രസിഡന്റ് വി. ശശീധരൻ പറഞ്ഞു.

ഔസേപ്പച്ചന്റെ വസതിയിൽവെച്ചു നടന്ന ചടങ്ങിൽ, ജേണലിന്റെ എഡിറ്ററും ട്രസ്റ്റ് ചെയർമാനുമായ സതീഷ് കളത്തിൽ, കേരളകൗമുദി ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, ടൂർണമെന്റ് രക്ഷാധികാര സമിതി അംഗം കെ. എം. രവീന്ദ്രൻ, ചീഫ് കോർഡിനേറ്റർ ഗോകുലൻ കളപ്പുരയ്ക്കൽ, കോർഡിനേറ്റർ സാജു പുലിക്കോട്ടിൽ, സംഘാടക സമിതി ചെയർമാൻ വിനോദ് കണ്ടംകുളത്തിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കെ. ബി. സുനിൽകുമാർ, ആർബിറ്റർ പ്രസാദ് സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.

ഫിഡെ റേറ്റിങ് ബിലോ 1650, അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലാണ് ടൂർണമെന്റ്. വുമൺ, വെട്രൻ, ബെസ്റ്റ് ചിൽഡ്രെൻസ് കോച്ച്, ബെസ്റ്റ് തൃശ്ശൂർ എന്നീ വിഭാഗങ്ങളിൽ എക്സലൻസ് അവാർഡുകളുമുണ്ട്. റേറ്റഡ് കാറ്റഗറിയിൽ, ഒന്നര ഗ്രാമിന്റെ ഗോൾഡ് കോയിനും കളപ്പുരയ്ക്കൽ വാസു മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയുമാണ് ചമ്പ്യൻഷിപ്പ് അവാർഡ്. റേറ്റഡിലെ സെക്കന്റ് ചമ്പ്യൻഷിപ്പിനും അൺറേറ്റഡ്, അണ്ടർ 15 കാറ്റഗറികളിലെ ചമ്പ്യൻഷിപ്പുകൾക്കുമായി ഓരോ ഗ്രാമിന്റെ ഗോൾഡ് കോയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 79 അവാർഡുകളിലായി മൊത്തം ഒരു ലക്ഷത്തി പതിനൊന്നായിരത്തിൽപരം രൂപയുടെ അവാർഡുകളാണുള്ളത്. അണ്ടർ 15 കാറ്റഗറിയിൽ അഡ്മിഷൻ ഫീ 600 രൂപയും മറ്റുള്ളവർക്ക് 700 രൂപയുമാണ്.

ഇന്റർനാഷണൽ ആർബിറ്റർ പീറ്റർ ജോസഫ് എം ചീഫ് ആർബിറ്ററായ ടൂർണമെന്റ്, മുൻ ഇന്ത്യൻ ഫുട്ബോൾതാരം ഡോ. ഐ.എം. വിജയൻ ഉദ്‌ഘാടനം ചെയ്യും. അന്താരാഷ്ട്ര കറസ്പോണ്ടൻസ് ചെസ്സ് മാസ്റ്റർ പ്രൊഫ. എൻ.ആർ. അനിൽകുമാർ സമ്മാനദാനം നിർവ്വഹിക്കും. ആദ്യകാല ചെസ്സ് കളിക്കാരായിരുന്ന ശങ്കരയ്യ റോഡിലെ എം.എൻ. ശങ്കരനാരായണൻ, സി.കെ. ശ്രീകുമാർ എന്നിവരെ ആദരിക്കും. അച്യുതമേനോൻ റോഡിൽ, കേരളവർമ്മ കോളേജ് ബസ് സ്റ്റോപ്പിന് എതിർവശത്തുള്ള ജ്യോതി കോംപ്ലക്സിലാണു ടൂർണമെന്റ് നടത്തുന്നത്. മൊബ: 7012490551, 9847946914

വാസുവിനെകുറിച്ച്, പ്രൊഫ. എൻ.ആർ. അനിൽകുമാർ തയ്യാറാക്കിയ ലേഖനം, ഏഷ്യൻ ബോഡി ബിൽഡർ താരം ഏ.പി. ജോഷിയുമായുള്ള അഭിമുഖം, ഭാസി പാങ്ങിൽ, വർഗീസ് തോമസ് ചിറ്റിലപ്പിള്ളി എന്നിവരുടെ ലേഖനങ്ങൾ, സുരേഷ് നാരായണൻ, സതീഷ് കളത്തിൽ എന്നിവരുടെ കവിതകൾ, അഭിതാ സുഭാഷിന്റെ മിനിക്കഥ എന്നിവയും ജേർണലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനൊരു പുസ്തകം ഇറക്കുക വഴി, നടക്കാൻ പോകുന്ന ടൂർണമെന്റിന്റെ വിവരങ്ങൾ വിശദമായി പ്രതിപാദിക്കാനും സ്പോൺസർമാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനും അതുവഴി ടൂർണമെന്റിനു സാമ്പത്തിക ഭദ്രതയുണ്ടാക്കാനും സാധിക്കുമെന്ന് ജേർണലിന്റെ എഡിറ്റർ സതീഷ് കളത്തിൽ പറഞ്ഞു.

ബി. അശോക് കുമാർ ഡെപ്യൂട്ടി എഡിറ്ററും അഡ്വ. പി.കെ. സജീവ് മാനേജിങ്ങ് എഡിറ്ററുമായ ജേണലിന്റെ ഡിസൈൻ നവിൻകൃഷ്ണയും ലേ ഔട്ട് അഖിൽകൃഷ്ണയുമാണു ചെയ്തിരിക്കുന്നത്.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെക്സ് ഹിൽ ഓൺസിയിലെ മിഷൻ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടൻ രൂപത മിഷൻലീഗിന്റെ ചുമതലക്കാരനുമായ ഫാ. മാത്യു മുളയോലിയുടെ പിതാവ് തോമസ് മുളയോലില്‍ (78) അന്തരിച്ചു. മൃത സംസ്കാര ശുശ്രൂഷകൾ 25 -ാം തീയതി തിങ്കളാഴ്ച മൂന്നുമണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് കല്ലുമുതിരക്കുന്നു സെൻറ് ജൂഡ് ദേവാലയത്തിൽ നടക്കും.

അന്നമ്മയാണ് ഭാര്യ. മക്കൾ : സിബി, ഫാദർ മാത്യു മുളയോലിൽ (ഗ്രേറ്റ് ബ്രിട്ടൻ രൂപത), സജി, ബിജു (ഗ്രാൻഡ് വീഡിയോ, പേരാവൂർ). മരുമക്കൾ: മോളി, മേരിക്കുട്ടി, ഷിബി.

ആറു വർഷത്തിലേറെ നീണ്ടുനിന്ന സ്തുത്യർഹമായ സേവനത്തിനു ശേഷം 2022 ഡിസംബറിലാണ് സീറോ മലബാർ സഭയുടെ ലീഡ്സ് ഇടവകയുടെ വികാരിയായിരുന്ന ഫാ.മാത്യു മുളയോലില്‍ ബെക്സ്ഹിൽ ഓണ്‍സിയിലേയ്ക്ക് മിഷൻ ഡയറക്ടർ ആയി സ്‌ഥാനമേറ്റത്‌ .

ഫാ. മാത്യു മുളയോലിയുടെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved