Latest News

ബേസിൽ ജോസഫ്

ഇന്ന് പെസഹാ വ്യാഴം. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശ്വാസ ജീവിതത്തിൻ്റെ അടിസ്ഥാനമായ വിശുദ്ധ കുർബാന സ്ഥാപിതമായ ദിവസം. പരമ്പരാകൃതമായി ക്രിസ്ത്യാനികൾ ആചരിച്ചുപോരുന്ന അപ്പം മുറിക്കൽ ശുശ്രൂഷ പുതു തലമുറയിലേയ്ക്കെത്തുമ്പോൾ പെസഹാ വ്യാഴത്തിൻ്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുകയാണ് വീക്കൻ്റ് കുക്കിംഗിൻ്റെ അമരക്കാരൻ ബേസിൽ ജോസഫ്. പ്രവാസി മലയാളികൾക്കായി പെസഹാ അപ്പത്തിൻ്റെയും പാലിൻ്റെയും റെസിപ്പി ഒരിക്കൽ കൂടി പരിചയപ്പെടുത്തുന്നു.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക. പെസഹാ അപ്പവും പാലും റെഡിയായിക്കഴിഞ്ഞു.

എല്ലാ പ്രവാസി മലയാളികൾക്കും പെസഹായുടെ ആശംസകൾ നേരുന്നു.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

കേരളം ഉള്‍പ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്.

പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തീയതികള്‍ കുറിച്ചുവെച്ചോളൂ.

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച്‌ 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം.

ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച്‌ മാർച്ച്‌ 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല.

ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.

കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം 2024 ആഘോഷമായി ശനിയാഴ്ച്ച, മാർച്ച് 30 -ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 6:00 മുതൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം കാളി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ല് മൂടൽ, അശ്വതി നാളിലെ തൃച്ചന്ദനച്ചാർത്തു പൂജ, കാവ് തീണ്ടൽ എന്നിവ പ്രസിദ്ധമാണ്.

മാർച്ച് 30 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ. സർവ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536.

London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayurappan Temple in the United Kingdom.

സ്റ്റീവനേജ് : ഹർട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ ‘സർഗം സ്റ്റീവനേജ്’ ഒരുക്കുന്ന ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിന് ഏപ്രിൽ 7 ന് ഞായറാഴ്ച ഡച്ച്‌വർത്ത് വില്ലേജ് ഹാൾ വേദിയാവും. അടുത്തടുത്തുവരുന്ന വിശേഷ പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹോത്സവമാക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ഈസ്റ്ററും, വിഷുവും, ഈദുൾ ഫിത്തറും നൽകുന്ന സന്ദേശങ്ങൾ സമന്വയിപ്പിച്ച് ഒരുക്കുന്ന ‘വെൽക്കം ടു ഹോളി ഫെസ്റ്റ്സ് ‘ അടക്കം ആകർഷകങ്ങളായ വിശേഷാൽ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി പ്രോഗ്രാം കമ്മിറ്റി ഒരുക്കുന്നുണ്ട്. വൈവിദ്ധ്യങ്ങളായ കലാ പരിപാടികൾ, സ്‌കിറ്റുകൾ, ‘സംഗീത നിശ‘ അടക്കം നിരവധി ആകർഷകങ്ങളായ പരിപാടികൾ സദസ്സിനായി അണിയറയിൽ ഒരുങ്ങുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

യു കെ യിലെ പ്രമുഖ മോർട്ഗേജ്സ് & ഇൻഷുറൻസ് അഡ്വൈസർ സ്ഥാപനമായ ‘വൈസ് ഫിനാൻഷ്യൽ സർവീസസ്, സർഗ്ഗം ആഘോഷത്തിലെ മുഖ്യ സ്പോൺസറായി പങ്കാളിയാവും. യു കെ യിലെ പ്രമുഖ ഫുഡ് ഇൻഗ്രീഡിയൻറ്സ് ഡിസ്ട്രിബ്യുട്ടറും, വിവിധ മസാല ബ്രാൻഡുകളുടെ ഹോൾസെയിൽ ഡീലറുമായ ‘സെവൻസ് ട്രേഡേഴ്സ്’ സ്റ്റിവനേജ് , പ്രമുഖ റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് ‘കറി വില്ലേജ്’, എന്നീ സ്ഥാപനങ്ങൾ സർഗം ആഘോഷത്തിൽ പ്രായോജകരാവുന്നതാണ്.

ഈസ്റ്റർ-വിഷു-ഈദ് ആഘോഷത്തിലെ പ്രായോജകരും, പ്രശസ്ത കാറ്ററിങ് സംരംഭകരുമായ സ്റ്റീവനേജ് ‘ബെന്നീസ് കിച്ചൻ’, വിഭവ സമൃദ്ധമായ ഗ്രാൻഡ് ഡിന്നർ തയ്യാറാക്കുമ്പോൾ, ഇടവേളകൾ സ്വാദിഷ്‌ടമാക്കുവാൻ കാപ്പിയും, ചൂടൻ കേരള പലഹാരങ്ങളുമായി ‘മലബാർ ഫുഡ്സ്‘ ഭക്ഷണ സ്റ്റാൾ തുറക്കുന്നുമുണ്ട്.

പ്രോഗ്രാമിന്റെ മുഖ്യാതിഥിയും, സ്റ്റീവനേജ് മേയറുമായ മൈലാ ആർസിനോ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയും, തുടർന്ന് സന്ദേശം നൽകുന്നതുമാണ്. ഏപ്രിൽ 7 ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണി വരെ ‘സ്റ്റാർട്ടർ മീൽ’ വിതരണം ചെയ്യും. തുടർന്ന് ഈസ്റ്റർ-വിഷു- ഈദ് ആഘോഷത്തിന്റെ സാംസ്ക്കാരിക വേദിക്ക് ആരംഭം കുറിക്കും.

മഴവിൽ വസന്തം വിരിയുന്ന കലാവിരുന്നും, സ്വാദിഷ്‌ടമായ ഭക്ഷണ വിഭവങ്ങളും, ഗാനമേളയും, ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്ളാദിക്കുവാനും അവസരം ഒരുക്കുന്ന ആഘോഷ സദസ്സിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന ആർക്കും സംഘാടകരുമായി ബന്ധപ്പെട്ട് പ്രവേശനം നേടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:-
Sajeev-07877902457
Praveen-07493859312
Wilsy- 07450921739
Sahana- 07774114938

April 7th Sunday, 13:00-22:00
Datchworth Village Hall, 52 Datchworth Grn, Datchworth, Knebworth SG3 6TL

വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 17/03/24 ന് പൊതുജന ബോധവൽക്കരണത്തിനായി ആരോഗ്യ സെമിനാർ നടത്തി. സെമിനാറിൻ്റെ യൂട്യൂബ് വീഡിയോ ലിങ്ക് : https://www.youtube.com/watch?v=6QZCod3VpWo . വിഷയങ്ങളും പ്രഭാഷകരും ഇതായിരുന്നു, 1. പ്രമേഹം: നിങ്ങൾ അറിയേണ്ടത് പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ, കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റ്, ബിഎച്ച്

ഡബ്ല്യുഎംസി ആരോഗ്യ സെമിനാർ നടത്തി : വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 17/03/24 ന് പൊതുജന ബോധവൽക്കരണത്തിനായി ആരോഗ്യ സെമിനാർ നടത്തി. സെമിനാറിൻ്റെ യൂട്യൂബ് വീഡിയോ ലിങ്ക് : https://www.youtube.com/watch?v=6QZCod3VpWo .

വിഷയങ്ങളും പ്രഭാഷകരും ഇതായിരുന്നു,

1. പ്രമേഹം: നിങ്ങൾ അറിയേണ്ടത് പ്രൊഫ. ഡോ. ഗോഡ്വിൻ സൈമൺ, അസോസിയേറ്റ് മെഡിക്കൽ ഡയറക്ടർ, കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റ്, ബിഎച്ച്ആർ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ലണ്ടൻ,
2. സൈക്കോളജിക്കൽ സ്ട്രെസ്, ഡോ ഷറഫുദ്ധീൻ കടമ്പോട്ട്, ചീഫ് കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ്, സിംഫണി ലൈഫ് (SOL), കോഴിക്കോട്,
3. യുകെ നഴ്‌സ് ജോലികൾ മലയാളികൾക്കായി നഴ്‌സ് ക്ലിനിഷ്യൻ ശ്രീ ജിനോയ് മദൻ, കിഡ്‌നി ട്രാൻസ്പ്ലാൻറ്, റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ലിവർപൂൾ, യുകെ. ഡബ്ല്യുഎംസിയുടെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം

പ്രസിഡൻ്റ് ഡോ.ജിമ്മി ലോനപ്പൻ മൊയലനാണ് സെമിനാറിൻ്റെ ഏകോപനവും അധ്യക്ഷനും. ഡബ്ല്യുഎംസിയുടെ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാല പിള്ള, യു.എസ്.എ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു, മുഖ്യപ്രഭാഷണം, ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ. ജോൺ മത്തായി, യു.എ.ഇ. നിർവഹിച്ചു, ഡബ്ല്യു.എം.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ പിൻ്റോ കണ്ണമ്പള്ളി, യു.എസ്.എ, ഡബ്ല്യു.എം.സി, ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ ഗ്രിഗറി മേടയിൽ, ജർമ്മനി, ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡൻ്റ് എൻജിനീയർ. കെ പി കൃഷ്ണകുമാർ, ഇന്ത്യ, ഡബ്ല്യുഎംസി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി ശ്രീ രാജേഷ് പിള്ള, യു.എ.ഇ., ഡബ്ല്യുഎംസി ഇൻ്റർനാഷണൽ ബിസിനസ് ഫോറം പ്രസിഡൻ്റ് ശ്രീ ടി എൻ കൃഷ്ണകുമാർ, യു.എ.ഇ., ഡബ്ല്യുഎംസി ഇൻ്റർനാഷണൽ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം പ്രസിഡൻ്റ് ശ്രീ ചെറിയാൻ ടി കീക്കാട്, യു.എ.ഇ., ഡബ്ല്യുഎംസി അമേരിക്ക റീജിയൻ പ്രസിഡൻ്റ് ശ്രീ ജോൺസൺ തലച്ചെല്ലൂർ, യു.എസ്.എ, ഡബ്ല്യുഎംസി, അമേരിക്ക റീജിയൻ സെക്രട്ടറി ശ്രീ അനീഷ് ജെയിംസ്, യു.എസ്.എ, ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് പ്രസിഡൻ്റ് ശ്രീ പോൾസൺ, ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് പ്രസിഡൻ്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്, ഡബ്ല്യുഎംസി അജ്മാൻ പ്രവിശ്യ പ്രസിഡൻ്റ് ശ്രീ ഡെയ്‌സ് ഇടിക്കുല്ല, യു.എ.ഇ., ശ്രീമതി ശാന്ത പിള്ള, യുഎസ്എ എന്നിവർ ആശംസകൾ നേർന്നു.

വിഷയം സംസാരിക്കുന്നവരുടെ ആമുഖം നിർവഹിച്ചത് ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് യുകെ പ്രൊവിൻസ് ചെയർമാൻ ശ്രീ ലിതീഷ്രാജ് പി തോമസ്, മാഞ്ചസ്റ്റർ, ഡബ്ല്യുഎംസി ന്യൂയോർക്ക് പ്രവിശ്യയുടെ സെക്രട്ടറിയും മുൻ പ്രസിഡൻ്റുമായ ജോർജ്ജ് കെ ജോൺ, യുഎസ്എ, , ഡബ്ല്യുഎംസി യുകെ പ്രൊവിൻസ് ട്രഷറർ ശ്രീ ജിയോ വാഴപ്പിള്ളി വ്യക്തികളാണ്. യുകെയിലെ ഫിസിഷ്യൻ ഡോ.എം.എസ്.രാജീവ്, കോഴിക്കോട് ചീഫ് ആയുർവേദ ഫിസിഷ്യൻ ഡോ. മനോജ് കലൂർ, ബഹ്‌റൈനിലെ ആയുർവേദ ഫിസിഷ്യൻ ഡോ. പ്രശോബ്, കൺസൾട്ടൻ്റ് ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ.ജയചന്ദ്രൻ, കൊച്ചിയിലെ വ്യവസായി ടോം ജോസഫ്, സ്‌കിൽസ് കെയർ ഡയറക്ടർ ശ്രീമതി ലില്ലി വിൻസെൻ്റ്. യുകെ, ബാംഗ്ലൂർ നഴ്‌സിംഗ് യൂണിവേഴ്‌സിറ്റിയിലെ ദീൻ, ശ്രീമതി കവിത നാരായണൻ, ദുബായ് മുനിസിപ്പാലിറ്റിയിലെ ശ്രീമതി റമീന സജീവ് എന്നിവരും യോഗത്തെ അഭിനന്ദിച്ചു.

യുകെ മലയാളിയായ സിബു ബാലൻ വരച്ച ചിത്രം ബ്രിട്ടീഷ് രാജ്ഞി ഏറ്റുവാങ്ങി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവർ സംസാരിക്കുകയും ചെയ്തു.

ബ്രിട്ടീഷ് രാജ്ഞി ഷ്രൂഷ്ബറി സ്ക്വയർ മാർക്കറ്റ് സന്ദർശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂർ കല്ലിശ്ശേരി മണക്കണ്ടതിൽ ശ്രീ സിബു ബാലൻ നിലവിൽ ഭാര്യയോടും രണ്ട് പെണ്മക്കളോടും ഒപ്പം ഷ്രൂഷ്ബറിയിൽ താമസിക്കുന്നു. ഇദ്ദേഹം ഷ്രോപ്ഷയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) കമ്മിറ്റി അംഗം കൂടിയാണ്. എട്ട് മണിക്കൂർ നേരം ചിലവഴിച്ചാണ് മനോഹരമായ പെൻസിൽ പ്രോട്രൈറ്റ് ചെയ്തത് എന്ന് അദ്ദേഹം മലയാളം യൂകെയോട് പറഞ്ഞു.. ഭാര്യ സൂര്യ ഷ്രൂഷ്ബറി RSHൽ സ്റ്റാഫ് നേഴ്‌സ്, മക്കൾ ഇഷാന, ഇധിക
സിബു ബാലൻ +44 7880 190899
[email protected]

റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവില്‍ കണ്‍തുറന്നു. റെയില്‍വേയുടെ അധീനതയിലായിരുന്ന ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് റെയില്‍വേ തയാറായതുമില്ല. തുടര്‍ന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗവും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ബെന്നി തടത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ ബള്‍ബുകള്‍ക്കു പുറമേ വൈദ്യുതി കണക്ഷനിലും തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കി. അതിനു ശേഷം പുതുപ്പള്ളിയില്‍ പ്രൊജക്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന കരാറുകാരന്റെ ഇന്‍സ്റ്റലേഷൻ ടീമിനെ വിളിച്ചു വരുത്തി പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചു ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന നൂറു കണക്കിന് യാത്രികരുടെയും പരിസരവാസികളുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും ഏറെ നാളായുള്ള ആവശ്യമാണ് സഫലമായത്. ബസ് സ്റ്റോപ്പ് കൂടിയായ റെയില്‍വേ ജംഗ്ഷനില്‍ രാത്രിയില്‍ എത്തുന്ന യാത്രികര്‍ക്ക് പ്രദേശത്തെ ഇരുട്ട് ഏറെ ബുദ്ധിമുട്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved